ബം​ഗ​ളൂ​രു​വി​ല്‍ വാ​ഹ​നാ​പ​ക​ടം; ബാ​ലു​ശേ​രി സ്വ​ദേ​ശി​കളായ രണ്ട് യുവാക്കൾ മരിച്ചു

കോ​ഴി​ക്കോ​ട്: ബം​ഗ​ളൂ​രു​വി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു​പേ​ര്‍ മ​രി​ച്ചു. കോ​ഴി​ക്കോ​ട് ബാ​ലു​ശ്ശേ​രി സ്വ​ദേ​ശി​ക​ളാ​യ നാ​രോ​ത്ത് വീ​ട്ടി​ല്‍ സ​ദാ​ന​ന്ദ​ന്‍റെ മ​ക​ന്‍ ആ​ദി​ത്ത് (23), കാ​ട്ടാം​വ​ള്ളി സ്വ​ദേ​ശി അ​ഭി​രാം (21)എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. കാ​റി​ലു​ണ്ടാ​യി​രു​ന്ന താ​മ​ര​ശേ​രി സ്വ​ദേ​ശി അ​ഖി​ല്‍ നി​സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു.

ഇ​ന്ന് പു​ല​ര്‍​ച്ചെ അ​ഞ്ച​ര​യോ​ടെ ബം​ഗ​ളൂ​രു രാ​ജ​രാ​ജേ​ശ്വ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന് സ​മീ​പം കും​ബ​ള​കോ​ട് വ​ച്ചാ​ണ് അ​പ​ക​ടം. ഇ​വ​ര്‍ സ​ഞ്ച​രി​ച്ച ഹുണ്ടാ​യി വേ​ര്‍​ണ കാ​ര്‍ നി​ര്‍​ത്തി​യി​ട്ട സി​മ​ന്‍റ് മി​ക്‌​സ​ര്‍ ലോ​റി​യി​ലി​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ കാ​റി​ന്‍റെ മു​ന്‍​വ​ശം പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നു.

ആ​ദി​ത്തും അ​ഭി​രാ​മും സം​ഭ​വ​സ്ഥ​ല​ത്തു ത​ന്നെ മ​രി​ച്ചു. ചൊ​വ്വാ​ഴ്ച രാ​ത്രി​യാ​ണ് ഇ​വ​ര്‍ ബം​ഗ​ളൂ​രു​വി​ലേ​ക്ക് കോ​ഴി​ക്കോ​ട്നി​ന്ന് തി​രി​ച്ച​ത്. പ​ഠ​ന​ത്തി​നു ശേ​ഷം ബം​ഗ​ളു​രു​വി​ല്‍ ത​ന്നെ എ​ഡ്യു​ക്കേ​ഷ​ന്‍ ക​ണ്‍​സ​ള്‍​ട്ട​സി ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു ഇ​വ​ര്‍ . ശ്രീ​ജ​യാ​ണ് ആ​ദി​ത്തി​ന്‍റെ അ​മ്മ. ‍

Related posts