കാറ്റൊന്നടിച്ചാൽ… സ്കൂ​ൾ പ​രി​സ​ര​ത്തെ ആ​ൽ​മ​രം ഭീ​ഷ​ണി​യാകുന്നു; മു​റി​ച്ചു നീ​ക്ക​ണ​മെ​ന്ന ആവശ്യം ശക്തമായി

വ​ട​ക​ര : വ​ട​ക​ര മേ​മു​ണ്ട റോ​ഡി​ൽ മാ​ക്കൂ​ൽ​പീ​ടി​ക​യി​ൽ ജെ​ബി സ്കൂ​ളി​ന​ടു​ത്തു​ള്ള ആ​ൽ​മ​രം ഭീ​ഷ​ണി​യു​യ​ർ​ത്തു​ന്നു. റോ​ഡി​നോ​ട് ചേ​ർ​ന്ന ആ​ൽ​മ​രം മു​റി​ച്ചു നീ​ക്ക​ണ​മെ​ന്ന് നേ​ര​ത്തെ ത​ന്നെ ആ​വ​ശ്യ​മു​യ​ർ​ന്നി​രു​ന്നു. സ്കൂ​ൾ പ​രി​സ​ര​ത്തെ ക​ച്ച​വ​ട​ക്കാ​രാ​ണ് പി​ഡ​ബ്ല്യു​ഡി അ​ധി​കൃ​ത​ർ​ക്ക് പ​രാ​തി ന​ൽ​കി​യ​ത്. എ​ന്നാ​ൽ ഇ​തു വ​രെ ന​ട​പ​ടി​യു​ണ്ടാ​യി​ട്ടി​ല്ല.

പി​ന്നീ​ട് അ​ധി​കൃ​ത​രു​മാ​യി ബ​ന്ധ​പ്പെ​ട്ട​പ്പോ​ൾ ഫോ​റ​സ്റ്റ് അ​ധി​കൃ​ത​രാ​ണ് ന​ട​പ​ടി സ്വീ​ക​രി​ക്കേ​ണ്ട​തെ​ന്നും ലേ​ല​ത്തി​നെ​ടു​ക്കാ​ൻ ആ​ളെ​ത്താ​ത്ത​താ​ണ് മ​രം മു​റി​ച്ചു മാ​റ്റാ​ത്ത​തി​നു പി​ന്നി​ലെ​ന്നു​മാ​ണ് വി​വ​രം ല​ഭി​ച്ച​ത്. റോ​ഡ് വി​ക​സ​ന​ത്തി​നും ത​ട​സ​മാ​യി നി​ൽ​ക്കു​ക​യാ​ണ് ആ​ൽ​മ​രം.

ചെ​റി​യ കു​ട്ടി​ക​ൾ ഉ​ൾ​പെ​ടെ​യു​ള്ള​വ​ർ സ​ദാ ന​ട​ന്നു​പോ​കു​ന്നി​ട​ത്താ​ണ് അ​പ​ക​ട​ഭീ​ഷ​ണി ഉ​യ​ർ​ത്തി മ​രം നി​ൽ​ക്കു​ന്ന​ത്.ഇ​ക്കാ​ര്യ​ത്തി​ൽ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് മാ​ക്കൂ​ൽ​പീ​ടി​ക നന്മ ​കൂ​ട്ടാ​യ്മ കോ​ഓ​ർ​ഡി​നേ​റ്റ​ർ ഉ​സ്മാ​ൻ വി.​പി ആ​വ​ശ്യ​പ്പെ​ട്ടു.

Related posts