സൈ​ബ​ർ ത​ട്ടി​പ്പ് കേ​സ്: സം​ഘ​ത്ത​ല​വ​ൻ കാ​മ​റൂ​ണ്‍ സ്വ​ദേ​ശി റി​മാ​ൻ​ഡി​ൽ

മ​ല​പ്പു​റം: ഹൈ​ടെ​ക് സാ​ങ്കേ​തി​ക വി​ദ്യ​ക​ളു​പ​യോ​ഗി​ച്ചു വി​വി​ധ രീ​തി​യി​ലു​ള്ള ഓ​ണ്‍​ലൈ​ൻ ത​ട്ടി​പ്പു​ക​ൾ ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്ന കാ​മ​റൂ​ണ്‍ നോ​ർ​ത്ത് വെ​സ്റ്റ് റീ​ജി​യ​ണ്‍ സ്വ​ദേ​ശി​യാ​യ സം​ഘ​ത്ത​ല​വ​നെ റി​മാ​ൻ​ഡ് ചെ​യ്തു. മൈ​ക്കി​ൾ ബൂ​ൻ​വി ബോ​ൻ​വ (29)യെ​യാ​ണ് മ​ഞ്ചേ​രി പോ​ലീ​സ് ഹൈ​ദ​രാ​ബാ​ദി​ൽ നി​ന്നു അ​റ​സ്റ്റ് ചെ​യ്ത​ത്. തു​ട​ർ​ന്നു കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​യാ​ൾ റി​മാ​ൻ​ഡി​ലാ​ണ്.

സം​ഘ​ത്തി​ൽ ഏ​താ​നും പേ​ർ കൂ​ടി ഉ​ള്ള​താ​യാ​ണ് പോ​ലീ​സി​നു ല​ഭി​ച്ച വി​വ​ര​ങ്ങ​ൾ. ഇ​വ​ർ​ക്കാ​യി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഇ​തോ​ടെ ഓ​ണ്‍​ലൈ​ൻ ത​ട്ടി​പ്പ് കേ​സി​ൽ മ​ഞ്ചേ​രി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ക​ഴി​ഞ്ഞ ആ​റു മാ​സ​ത്തി​നി​ടെ അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളു​ടെ എ​ണ്ണം എ​ട്ടാ​യി. പ്ര​തി​യു​ടെ താ​മ​സ​സ്ഥ​ലം മ​ന​സി​ലാ​ക്കി ത​ന്ത്ര​പ​ര​മാ​യി ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലൂ​ടെ പു​ല​ർ​ച്ചെ​യാ​ണ് പ്ര​തി​യെ ക​ണ്ടെ​ത്താ​ൻ പോ​ലീ​സി​നു സാ​ധി​ച്ച​ത്.

ഇ​തേ കേ​സി​ലെ കാ​മ​റൂ​ണ്‍ സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു പേ​രെ ക​ഴി​ഞ്ഞ മാ​സം മ​ഞ്ചേ​രി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​ട​ക്കി​ടെ താ​മ​സ​സ്ഥ​ലം മാ​റ്റു​ന്ന മൈ​ക്കി​ൾ ബൂ​ൻ​വി ബോ​ൻ​വ​യെ ക​ണ്ടെ​ത്താ​ൻ വ​ള​രെ പ്ര​യാ​സ​മാ​യി​രു​ന്നു. മെ​ഡി​ക്ക​ൽ വി​സ​യി​ലാ​ണ് ഇ​യാ​ൾ ഇ​ന്ത്യ​യി​ൽ എ​ത്തി​യ​ത്. എ​ന്നാ​ൽ ബ​ന്ധ​പ്പെ​ട്ട ഫോ​റീ​നേ​ഴ്സ് ബ്രാ​ഞ്ചി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യോ വി​സ പു​തു​ക്കു​ക​യോ ചെ​യ്യാ​തെ അ​ന​ധി​കൃ​ത​മാ​യി രാ​ജ്യ​ത്തു ത​ങ്ങു​ക​യാ​യി​രു​ന്നു ഇ​യാ​ൾ.

മ​ഞ്ചേ​രി​യി​ലെ ഒ​രു സ്ഥാ​പ​ന​ത്തി​ന്‍റെ പേ​രും ര​ശീ​തി​ക​ളും വെ​ബ്സൈ​റ്റും മ​റ്റും ഉ​പ​യോ​ഗി​ച്ചു വി​വി​ധ ഉ​ത്പ​ന്ന​ങ്ങ​ൾ വാ​ഗ്ദാ​നം ചെ​യ്ത് പ​ണം ത​ട്ടി​യെ​ന്നു ഇ​ത​ര​സം​സ്ഥാ​ന​ത്തി​ലെ ഒ​രാ​ളു​ടെ പ​രാ​തി​യി​ൽ ന​ട​ത്തി​യ കേ​സ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്. പി​ടി​യി​ലാ​യ​വ​രി​ൽ നി​ന്നു നി​ന്നു ത​ട്ടി​പ്പി​നു​പ​യോ​ഗി​ച്ചി​രു​ന്ന മൊ​ബൈ​ൽ ഫോ​ണു​ക​ൾ, സിം ​കാ​ർ​ഡു​ക​ൾ, റൂ​ട്ട​റു​ക​ൾ, ലാ​പ്ടോ​പ്പു​ക​ൾ തു​ട​ങ്ങി നി​ര​വ​ധി സാ​ധ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്.

ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ലു​ള്ള​വ​രും മ​റ്റു രാ​ജ്യ​ക്കാ​രും ഈ ​സം​ഘ​ത്തി​ന്‍റെ ത​ട്ടി​പ്പി​നി​ര​യാ​യി​ട്ടു​ണ്ടെ​ന്നു പോ​ലീ​സി​നു സൂ​ച​ന​ക​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്. മ​ല​പ്പു​റം ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി പ്ര​തീ​ഷ് കു​മാ​റി​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​രം ഡി​വൈ​എ​സ്പി ജ​ലീ​ൽ തോ​ട്ട​ത്തി​ൽ, മ​ഞ്ചേ​രി സി​ഐ എ​ൻ.​ബി. ഷൈ​ജു, എ​സ്ഐ ജ​ലീ​ൽ ക​റു​ത്തേ​ട​ത്ത് എ​ന്നി​വ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ സൈ​ബ​ർ ഫോ​റ​ൻ​സി​ക് ടീം ​അം​ഗം എ​ൻ.​എം. അ​ബ്ദു​ള്ള ബാ​ബു, സ്പെ​ഷ​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ടീം ​അം​ഗ​ങ്ങ​ളാ​യ ടി.​പി. മ​ധു​സൂ​ദ​ന​ൻ, ഹ​രി​ലാ​ൽ, ലി​ജി​ൻ, ഷ​ഹ​ബി​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Related posts