‘ഏ​യ് ഓ​ട്ടോ’​ ക്കാ​രേ ഇ​തൊ​ന്ന് വാ​യി​ക്കൂ… ത​ങ്ക​ച്ച​ന്‍റെ ഓ​ട്ട​ത്തി​ൽ ഒ​രു പ​ങ്ക് രോ​ഗി​ക​ൾ​ക്ക്;  അച്ഛന്‍റെ നല്ല മനസിന് പൂർണി പിന്തുണയുമായി മക്കളും ഭാര്യയും

എം.​ രാ​ജീ​വ​ൻ
കൂ​ത്തു​പ​റ​മ്പ്: അ​ധ്വാ​നി​ച്ച് കി​ട്ടു​ന്ന പ്ര​തി​ഫ​ല​ത്തി​ൽ ദി​വ​സ​വും ഒ​രു പ​ങ്ക് രോ​ഗാ​തു​ര​ത​യി​ൽ ബു​ദ്ധി​മു​ട്ടു​ന്ന​വ​ർ​ക്കാ​യി മാ​റ്റി​വ​യ്ക്കു​ക​യാ​ണ് ത​ങ്ക​ച്ച​ൻ. ഒ​രു കൈ ​ന​ല്കു​ന്ന സ​ഹാ​യം മ​റു​കൈ അ​റി​യ​രു​തെ​ന്ന നി​ർ​ബ​ന്ധ​വു​മു​ണ്ട് ഇ​ദ്ദേ​ഹ​ത്തി​ന്. ക​ഴി​ഞ്ഞ മൂ​ന്ന് വ​ർ​ഷ​മാ​യി ഈ ​പ​തി​വ് തെ​റ്റി​ച്ചി​ട്ടു​മി​ല്ല ഇ​ദ്ദേ​ഹം.

എ​ട്ടു​വ​ർ​ഷ​ത്തോ​ള​മാ​യി കോ​ള​യാ​ട് ടൗ​ണി​ലെ ഓ​ട്ടോ ഡ്രൈ​വ​റാ​ണ് കോ​ള​യാ​ട്പു​ന്ന​പ്പാ​ല​ത്തെ ത​ങ്ക​ച്ച​ൻ എ​ന്ന ഈ 51 ​കാ​ര​ൻ.രോ​ഗാ​തു​ര​യി​ൽ​പെ​ട്ട് സാ​മ്പ​ത്തി​ക​മാ​യി ബു​ദ്ധി​മു​ട്ടു​ന്ന​വ​രെ സ​ഹാ​യി​ക്കു​ന്ന പ​തി​വു​ണ്ട് കോ​ള​യാ​ട് ടൗ​ണി​ലെ ഓ​ട്ടോ ഡ്രൈ​വ​ർ​മാ​ർ​ക്ക്.​അ​തി​നാ​ൽ പ​ല​രും ഇ​വ​രു​ടെ അ​ടു​ത്തേ​ക്ക് സ​ഹാ​യം അ​ഭ്യ​ർ​ഥി​ച്ചു വ​രും.

ഇ​ങ്ങ​നെ സ​ഹാ​യം അ​ഭ്യ​ർ​ഥി​ച്ചു വ​രു​ന്ന​വ​ർ​ക്ക് ത​ന്‍റെ വി​ഹി​ത​മാ​യി ത​ങ്ക​ച്ച​ൻ ത​ന്‍റെ ഭ​ണ്ഡാ​ര​പ്പെ​ട്ടി​യി​ലെ സം​ഖ്യ എ​ണ്ണി തി​ട്ട​പ്പെ​ടു​ത്തു​ക പോ​ലും ചെ​യ്യാ​തെ മു​ഴു​വ​നാ​യും ന​ല്കു​ക​യാ​ണ് ചെ​യ്യു​ക. അ​ടു​ത്ത ദി​വ​സം മു​ത​ൽ പു​തി​യൊ​രു ഭ​ണ്ഡാ​ര​പ്പെ​ട്ടി​യി​ലാ​വും നി​ക്ഷേ​പം തു​ട​ങ്ങു​ക. ഇ​ങ്ങ​നെ ഒ​ന്നോ ര​ണ്ടോ മാ​സം ആ​വു​മ്പോ​ഴേ​ക്കും പു​തി​യൊ​രാ​ൾ​ക്ക് ആ​ശ്വാ​സ​മാ​യി ത​ങ്ക​ച്ച​ൻ ഭ​ണ്ഡാ​ര​പ്പെ​ട്ടി കൈ​മാ​റും.

ഇ​ങ്ങ​നെ ചെ​യ്യാ​ൻ തു​ട​ങ്ങി​യ​തു മു​ത​ൽ ദി​വ​സം മു​ഴു​വ​നാ​യും വ​ല്ലാ​തൊ​രു സ​ന്തോ​ഷം നി​ല​നി​ല്ക്കു​ന്നു​ണ്ടെ​ന്നും യാ​തൊ​രു അ​സു​ഖ​വും ത​നി​ക്കോ കു​ടും​ബ​ത്തി​നും നേ​രി​ടാ​റി​ല്ലെ​ന്നും ത​ങ്ക​ച്ച​ൻ പ​റ​യു​ന്നു. മാ​ത്ര​മ​ല്ല ത​ന്‍റെ പ്ര​വൃ​ത്തി​യി​ൽ പ്ര​ചോ​ദി​ത​രാ​യി ത​ന്‍റെ സ​ഹ​പ്ര​വ​ർ​ത്ത​ക​രാ​യ ര​ണ്ട് ഓ​ട്ടോ ഡ്രൈ​വ​ർ​മാ​ർ കൂ​ടി ഇ​ത്ത​ര​ത്തി​ൽ സ​ഹാ​യം ചെ​യ്യാ​ൻ മു​ന്നോ​ട്ടു​വ​ന്നി​ട്ടു​ണ്ടെ​ന്നും ത​ങ്ക​ച്ച​ൻ പ​റ​ഞ്ഞു.

ഭാ​ര്യ മേ​രി ജോ​ർ​ജും ത​ങ്ക​ച്ച​ന്‍റെ ഈ ​ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ത്തി​ന് പൂ​ർ​ണ പി​ന്തു​ണ ന​ല്കു​ന്നു​ണ്ട്. അ​ൽ​ഫോ​ൻ​സ, ആ​ഗി​ൻ​സ് എ​ന്നി​വ​രാ​ണ് മ​ക്ക​ൾ.

Related posts