സ്വ​കാ​ര്യ ബ​സ് പ​ണി​മു​ട​ക്ക്; ച​ര്‍​ച്ച​യ്ക്ക് സ​ര്‍​ക്കാ​രി​ല്ല, ബ​സു​ട​മ​ക​ളു​ടെ പ്ര​തീ​ക്ഷ ‘ക​ണ്‍​സ​ഷ​നി​ല്‍’ മാ​ത്രം

സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: ജ​ന​ത്തെ ബു​ദ്ധി​മു​ട്ടി​ലാ​ക്കി സ്വ​കാ​ര്യ ബ​സു​ക​ളു​ടെ സൂ​ച​നാ​പ​ണി​മു​ട​ക്ക് ഇ​ന്നു ന​ട​ക്കു​മ്പോൾ ച​ര്‍​ച്ച​യ്ക്ക് മു​ന്‍​കൈ എ​ടു​ക്കേ​ണ്ടെ​ന്ന നി​ല​പാ​ടി​ല്‍ സ​ര്‍​ക്കാ​ര്‍. വി​ഷ​യം മു​ന്‍​പ് ച​ര്‍​ച്ച ചെ​യ്തു​ക​ഴി​ഞ്ഞ​താ​ണെ​ന്നും സീ​റ്റ് ബെ​ല്‍​റ്റി​ന്‍റെ​യും കാ​മ​റ​യു​ടെ​യും കാ​ര്യ​ത്തി​ല്‍ വി​ട്ടു​വീ​ഴ്ച​യി​ല്ലെ​ന്നു​മാ​ണ് സ​ര്‍​ക്കാ​ര്‍ നി​ല​പാ​ട്. ഇ​ക്കാ​ര്യം ഗ​താ​ഗ​ത​മ​ന്ത്രി ത​ന്നെ നേ​രി​ട്ട് ബ​സു​ട​മ​ക​ളോ​ട് വ്യ​ക്ത​മാ​ക്കി​ക​ഴി​ഞ്ഞു. കാ​മ​റ​യും സീ​റ്റ് ബെ​ല്‍​റ്റും ബ​സു​ക​ളി​ല്‍ ഘ​ടി​പ്പി​ക്കു​ന്ന​തി​ല്‍ കൂ​ടു​ത​ല്‍ സ​മ​യം വേ​ണ​മെ​ന്ന ബ​സു​ട​മ​ക​ളു​ടെ നി​ല​പാ​ട് അം​ഗീ​ക​രി​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്നും ഇ​തി​ന് മു​ന്‍​പു​ത​ന്നെ ബ​സു​ട​മ​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ട​ത​നു​സ​രി​ച്ച് സ​മ​യം ഏ​റെ ന​ല്‍​കി​യ​താ​ണെ​ന്നു​മാ​ണ് മ​ന്ത്രി പ​റ​യു​ന്ന​ത്. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ബ​സ് ക​ണ്‍​സ​ഷ​നി​ല്‍ മാ​ത്ര​മാ​ണ് എ​ന്തെ​ങ്കി​ലും ന​ട​പ​ടി സ​ര്‍​ക്കാ​ര്‍ ത​ല​ത്തി​ല്‍ സ്വീ​ക​രി​ക്കാ​നു​ള്ള സാ​ധ്യ​ത​യു​ള്ള​ത്. അ​താ​ക​ട്ടെ പെ​ട്ടെ​ന്ന് ന​ട​പ്പി​ലാ​ക്കാ​ന്‍ ക​ഴി​യു​ക​യു​മി​ല്ല. വി​ദ്യാ​ര്‍​ഥി​സം​ഘ​ട​ന​ക​ളു​മാ​യു​ള്ള ച​ര്‍​ച്ച​യ്ക്കു​ശേ​ഷ​മേ തീ​രു​മാ​ന​മു​ണ്ടാ​കൂ എ​ന്നു​റ​പ്പാ​ണ്. ക​ണ്‍​സ​ഷ​ന്‍ കാ​ര്യ​ത്തി​ല്‍ മാ​ത്ര​മേ എ​ന്തെ​ങ്കി​ലും പ്ര​തീ​ക്ഷ ബ​സു​ട​മ​ക​ള്‍​ക്കും ഉ​ള്ളു. പൊ​തു​വേ അ​മി​ത വേ​ഗ​ത​യും അ​പ​ക​ട​ങ്ങ​ള്‍ കൂ​ടി​യ​തും മൂ​ലം സീ​റ്റ് ബെ​ല്‍​റ്റ്, കാ​മ​റ വി​ഷ​യ​ങ്ങ​ളി​ല്‍നി​ന്നു…

Read More

ആയിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടയിൽ വില്ലേജ് ഓഫീസർ പിടിയിൽ

കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ട​യി​ല്‍ വി​ല്ലേ​ജ് ഓ​ഫീ​സ​ർ പി​ടി​യി​ലാ​യി. വ​ഴി​ക്ക​ട​വ് വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍ മു​ഹ​മ്മ​ദ് സ​മീ​റാ​ണ് ആ​യി​രം രൂ​പ കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ട​യി​ല്‍ വി​ജി​ല​ന്‍​സ് പി​ടി​യി​ലാ​യ​ത്.​അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​യെ കോ​ഴി​ക്കോ​ട് വി​ജി​ല​ന്‍​സ് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി. പ​രാ​തി​ക്കാ​ര​ൻ ത​ന്‍റെ പ​റ​മ്പി​ലെ തേ​ക്കു​മ​രം വെ​ട്ടു​ന്ന​തി​നു വ​നം വ​കു​പ്പി​ല്‍ അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കു​ന്ന​തി​നാ​യി കൈ​വ​ശാ​വ​കാ​ശ സ​ര്‍​ട്ടി​ഫി​ക്ക​റ്റി​ന് വേ​ണ്ടി ഓ​ണ്‍​ലൈ​നി​ല്‍ അ​പേ​ക്ഷി​ച്ചു. ഈ ​മാ​സം 26-ാം തീ​യ​തി​യാ​ണ് വി​ല്ലേ​ജ് ഓ​ഫീ​സി​ല്‍ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷ സ​മ​ര്‍​പ്പി​ച്ച​ത്.തു​ട​ര്‍​ന്ന് വി​ല്ലേ​ജ് ഓ​ഫീ​സ​റെ ക​ണ്ട് പ​രാ​തി​ക്കാ​ര​ന്‍ ത​ന്‍റെ ആ​വ​ശ്യം പ​റ​ഞ്ഞു. എ​ന്നാ​ൽ വേ​ഗ​ത്തി​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് കി​ട്ട​ണ​മെ​ങ്കി​ൽ ആ​യി​രം രൂ​പ കെെ​ക്കൂ​ലി ന​ൽ​ക​ണ​മെ​ന്ന് വി​ല്ലേ​ജ് ഓ​ഫീ​സ​ർ പ​റ​ഞ്ഞു. ഉ​ട​ൻ ത​ന്നെ പ​രാ​തി​ക്കാ​ര​ൻ ഈ ​കാ​ര്യ​ത്തെ കു​റി​ച്ച് മ​ല​പ്പു​റം വി​ജി​ല​ന്‍​സ് ഡി​വൈ​എ​സ്പി ഫി​റോ​സ്. എം.​ഷ​ഫീ​ക്കി​നെ അ​റി​യി​ച്ചു. തു​ട​ര്‍​ന്ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ നി​ര്‍​ദ്ദേ​ശ​പ്ര​കാ​രം മ​ല​പ്പു​റം വി​ജി​ല​ന്‍​സ് പൊ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​റാ​യ ജ്യോ​തീ​ന്ദ്ര കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ വി​ല്ലേ​ജ് ഓ​ഫീ​സ​റെ…

Read More

ശ​ശി​ ത​രൂ​രി​ന്‍റെ വാക്കുകൾ‍ ആ​രും വ​ക്രീ​ക​രി​ക്കേ​ണ്ടെ​ന്ന് കു​ഞ്ഞാ​ലി​ക്കു​ട്ടി

  കോ​ഴി​ക്കോ​ട്: ശ​ശി​ത​രൂ​രി​ന്‍റെ പ്ര​സം​ഗ​ത്തി​ലെ വ​രി​ക​ള്‍ ആ​രും വ​ക്രീ​ക​രി​ക്കേ​ണ്ടെ​ന്ന് മു​സ് ലിം ലീ​ഗ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​കെ.​ കു​ഞ്ഞാ​ലി​ക്കു​ട്ടി. പ​ല​സ്തീ​നൊ​പ്പ​മാ​ണ് താ​നെ​ന്ന് ശ​ശി​ത​രൂ​ര്‍ ഇ​ന്ന് രാ​വി​ലെ​യും പ​റ​ഞ്ഞി​ട്ടു​ണ്ട്. പിന്നെ​യും ഇ​തേ​വി​ഷ​യ​ത്തി​ല്‍ പി​ടി​ക്കാ​നാ​ണ് മാ​ധ്യ​മ​ങ്ങ​ളു​ടെ തീ​രു​മാ​ന​മെ​ങ്കി​ല്‍ ത​നി​ക്കൊ​ന്നും പ​റ​യാ​നി​ല്ല. ലീ​ഗ് ന​ട​ത്തി​യ റാ​ലി​യും പ​ല​സ്തീ​ന്‍ ഐ​ക്യ​ദാ​ര്‍​ഢ്യ​വും ദേ​ശീ​യ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ ഉ​ള്‍​പ്പെ​ടെ വ​ലി​യ ച​ര്‍​ച്ച​യാ​യി​മാ​റു​ന്ന സ​ന്ദ​ര്‍​ഭ​മാ​ണി​ത്.എ​ന്നാ​ല്‍ രാ​ഷ്ട്രീ​യ താ​ല്‍​പ​ര്യ​ങ്ങ​ള്‍​ക്ക് വേ​ണ്ടി അ​നാ​വ​ശ്യ വി​വാ​ദ​മു​ണ്ടാ​ക്കാ​നാ​ണ് ചിലരുടെ ശ്ര​മം. അ​ത് തു​ട​ര്‍​ന്നോ​ട്ടെ, ലീ​ഗ് ത​ങ്ങ​ളു​ടെ നി​ല​പാ​ടു​മാ​യി ശ​ക്ത​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്നും കു​ഞ്ഞാ​ലി​ക്കു​ട്ടി മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ചു.  

Read More

ശ​ശി ത​രൂ​രിന് എതിരേ എ​സ്കെ​എ​സ്എ​സ്എ​ഫ്

കോ​ഴി​ക്കോ​ട്: ഹ​മാ​സിനെ  തീ​വ്ര​വാ​ദി​ക​ളെ​ന്ന് വി​ശേ​ഷി​പ്പി​ച്ചെന്നാരോപിച്ച് ശ​ശി ത​രൂ​രി​നെ​തി​രേ എ​സ്കെ​എ​സ്എ​സ്എ​ഫ് നേ​താ​വ് സ​ത്താ​ര്‍ പ​ന്ത​ല്ലൂ​ര്‍. ഐ​ക്യ​രാ​ഷ്‌ട്ര സ​ഭ​യി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​നാ​യി​ട്ടു​ണ്ടെ​ങ്കി​ലും വാ​ങ്ങി​യ ശ​മ്പ​ള​ത്തി​ന് ഇ​പ്പോ​ഴും ന​ന്ദി കാ​ണി​ക്കു​ന്നു​ണ്ടെ​ന്ന് തി​രി​ച്ച​റി​യാ​ൻ വൈ​കി​പ്പോ​യെ​ന്ന് അ​ദ്ദേ​ഹം ഫേ​സ്ബു​ക്ക് കു​റി​പ്പി​ല്‍ പ​റ​ഞ്ഞു.​ ഗാ​ന്ധി​ജി​യും നെ​ഹ്റുവും മു​ത​ല്‍ കോ​ണ്‍​ഗ്ര​സ് സ​ര്‍​ക്കാ​രും പാ​ര്‍​ട്ടി നേ​തൃ​ത്വ​വും ഇ​ക്കാ​ല​മ​ത്ര​യും പ​ല​സ്തീ​ൻ ജ​ന​ത​യുടെ കൂ​ടെ നി​ല്‍​ക്കു​ക​യും ഇ​സ്ര​യേ​ല്‍ ഭീ​ക​ര​ത​യെ ത​ള്ളി​പ്പ​റ​ഞ്ഞ​വ​രു​മാ​ണ്. ഇ​തി​ല്‍ നി​ന്ന് ഭി​ന്ന​മാ​യി ശ​ശി ത​രൂ​ര്‍ പോ​ലു​ള്ള ഒ​രാ​ളി​ല്‍ നി​ന്നു​ണ്ടാ​യ പ​രാ​മ​ര്‍​ശം അ​ദ്ഭുത​പ്പെ​ടു​ത്തി​യെ​ന്നും സ​ത്താ​ര്‍ പ​ന്ത​ല്ലൂ​ര്‍ ഫേ​സ്ബു​ക്ക് കു​റി​പ്പി​ല്‍ പ​റ​ഞ്ഞു.

Read More

സോ​ഷ്യ​ല്‍ മീ​ഡി​യ​ പോ​രാ​ട്ടം പോ​രെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം; കാപ്​സൂ​ളു​ക​ള്‍​ക്ക് ശ​ക്ത​മാ​യ മ​റു​പ​ടി​ വേ​ണ​മെ​ന്ന് വി​കാ​രം

കോ​ഴി​ക്കോ​ട്: സി​പി​എം രാ​ഷ്‌ട്രീയ കാ​പ്‌​സ്യു​ളു​ക​ള്‍​ക്ക് ഇ​നി അ​തേ​ത​ര​ത്തി​ല്‍ ത​ന്നെ സോ​ഷ്യ​ല്‍ മീ​ഡി​യ പ്ലാ​റ്റ് ഫോ​മു​ക​ളി​ല്‍ മ​റു​പ​ടി​യു​ണ്ടാ​കും. ഇ​തി​നാ​യി കോ​ണ്‍​ഗ്ര​സ് സൈ​ബ​ര്‍ വി​ഭാ​ഗ​ത്തെ ശ​ക്തി​പ്പെ​ടു​ത്താ​ന്‍ സം​സ്ഥാ​ന നേ​തൃ​ത്വം തീ​രു​മാ​നി​ച്ചു​. പാ​ര്‍​ട്ടി​യി​ലെ യു​വ നേ​താ​ക്ക​ളു​ടെ ശ​ക്ത​മാ​യ പി​ന്തു​ണ ഇ​തി​ന് ഉ​റ​പ്പാ​ക്കും. നി​ല​വി​ല്‍ സി​പി​എം അ​നു​കൂ​ല നി​ല​പാ​ടു​ക​ളു​മാ​യി അ​വ​രു​ടെ സൈ​ബ​ര്‍ വി​ഭാ​ഗം അ​ടി​ച്ചു​ക​യ​റു​മ്പോ​ള്‍ മ​റു​പ​ടി ഇ​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ് പാ​ര്‍​ട്ടി​ക്കു​ള്ള​ത്. ഇ​തി​ന് മാ​റ്റം വ​ര​ണ​മെ​ന്നും നി​ര്‍​ദേ​ശ​മു​ണ്ടാ​യി. ഇ​ന്ന​ലെ കോ​ഴി​ക്കോ​ട്ട് നി​ന്നു തു​ട​ങ്ങി​യ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് , പ്ര​തി​പ​ക്ഷ നേ​താ​വ് എ​ന്നി​വ​രു​ള്‍​പ്പെ​ടു​ന്ന നേ​താ​ക്ക​ളു​ടെ സം​സ്ഥാ​ന പ​ര്യ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ര്‍​ച്ച​ക​ളി​ലാ​ണ് തീ​രു​മാ​നം. നേ​താ​ക്ക​ളു​ടെ പ്ര​സം​ഗ​ങ്ങ​ളേ​ക്കാ​ളും മാ​ധ്യ​മ ക​സ​ര്‍​ത്തു​ക​ളേ​ക്കാ​ളും സോ​ഷ്യ​ല്‍ മീ​ഡി​യ​വ​ഴി​യു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ കൂ​ടു​ത​ല്‍ പാ​ര്‍​ട്ടി​ക്ക് ഗു​ണം ചെ​യ്യു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ല്‍. നി​ല​വി​ല്‍ പാ​ര്‍​ട്ടി യു​വ​ജ​ന​സം​ഘ​ട​ന​ക​ള്‍ രാ​ഷ്‌ട്രീയ എ​തി​രാ​ളി​ക​ളെ പോ​ലെ ശ​ക്ത​മാ​യി സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ഇ​ട​പെ​ടു​ന്നി​ല്ലെ​ന്നും ഒ​രു വി​ഷ​യ​മു​ണ്ടാ​കു​മ്പോ​ള്‍ അ​തി​ല്‍ പാ​ര്‍​ട്ടി നി​ല​പാ​ട് പ്ര​ച​രി​പ്പി​ക്കാ​നും രാ​ഷ്‌ട്രീയ എ​തി​രാ​ളി​ക​ള്‍​ക്ക് ശ​ക്ത​മാ​യ…

Read More

വവ്വാലുകളിൽ നിപയുടെ സാന്നിധ്യം: വ​യ​നാ​ട്ടി​ൽ ആ​ശ​ങ്ക​യൊ​ന്നു​മി​ല്ലെ​ന്ന് ജി​ല്ലാ ഭ​ര​ണ​കൂ​ടം

വ​യ​നാ​ട്: വ​വ്വാ​ലു​ക​ളി​ൽ നി​പ​യു​ടെ ആ​ന്‍​ഡി​ബോ​ഡി സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ലും വ​യ​നാ​ട്ടി​ൽ ആ​ശ​ങ്ക​യൊ​ന്നു​മി​ല്ലെ​ന്ന് ജി​ല്ലാ ഭ​ര​ണ​കൂ​ടം. വ​വ്വാ​ലു​ക​ളെ ആ​വാ​സ വ്യ​വ​സ്ഥ​യി​ൽനി​ന്ന് ക​ല്ലെ​റി​ഞ്ഞും മ​റ്റും തു​ര​ത്ത​രു​തെ​ന്നും നി​ർ​ദേ​ശിച്ചു. ചെ​റി​യ പ​നി​യാ​ണെ​ങ്കി​ൽ പോ​ലും സ്വ​യം ചി​കി​ത്സ ഒ​ഴി​വാ​ക്ക​ണം എ​ന്നാ​ണ് അ​റി​യി​പ്പ്.​കോ​ഴി​ക്കോ​ട് നി​പ സ്ഥി​രീ​ക​രി​ച്ച​തി​ന് പി​ന്നാ​ലെ ഐ​സി​എം​ആ​ർ വ്യാ​പ​ക​മാ​യി വ​വ്വാ​ലു​ക​ളു​ടെ സാ​മ്പി​ൾ ശേ​ഖ​രി​ച്ചു പ​രി​ശോ​ധി​ച്ചി​രു​ന്നു. വ​യ​നാ​ട്ടി​ൽ നി​ന്നും ശേ​ഖ​രി​ച്ച വ​വ്വാ​ലു​ക​ളി​ൽ നി​പ വൈ​റ​സ് സാ​ന്നി​ധ്യം സ്ഥി​രീ​ക​രി​ച്ചു​വെ​ന്നാ​ണ് ആ​രോ​ഗ്യ​മ​ന്ത്രി ഇ​ന്ന​ലെ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞ​ത്. പൊ​തു​ജ​ന അ​വ​ബോ​ധം കൂ​ട്ടാ​ൻ മാ​ത്ര​മാ​ണ് വി​വ​രം പു​റ​ത്തു​പ​റ​ഞ്ഞ​ത്. എ​ന്നാ​ല്‍, ഈ ​സ്ഥി​രീ​ക​ര​ണം ജി​ല്ല​യി​ലെ ടൂ​റി​സ​ത്തെ​യും ക​ച്ച​വ​ട​ത്തെ​യു​മെ​ല്ലാം ബാ​ധി​ക്കു​മോ എ​ന്ന ആ​ശ​ങ്ക ഉ​യ​രു​ക​യാ​ണ്. എ​ന്നാ​ൽ, ഭ​യം വേ​ണ്ട ജാ​ഗ്ര​ത മ​തി​യെ​ന്നാ​ണ് ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​റി​യി​ക്കു​ന്ന​ത്.​ പ​ക്ഷി​ക​ളും മ​റ്റും ക​ടി​ച്ച പ​ഴ​ങ്ങ​ൾ ക​ഴി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കു​ക, അ​സു​ഖ​ങ്ങ​ൾ​ക്കു​ള്ള സ്വ​യം ചി​കി​ത്സ മാ​റ്റി​വ​ച്ചു ഡോ​ക്ട​റെ കാ​ണു​ക എ​ന്നി​ങ്ങ​നെ​യാ​ണ് നി​ർ​ദേ​ശം. ആ​ശു​പ​ത്രി​ക​ൾ​ക്കും ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്കു​മാ​ണ് ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ല​ക്ഷ​ണ​ങ്ങ​ൾ…

Read More

പോലീസുകാരന്‍റെ മരണത്തിൽ ദുരൂഹത നീങ്ങിയില്ല; പരാതിയുമായി ബന്ധുക്കൾ

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് കു​റ്റ്യാ​ടി​പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍ എം.​പി. സു​ധീ​ഷി​ന്‍റെ ആ​ത്മ​ഹ​ത്യ​യി​ൽ ദു​രൂ​ഹ​ത ആ​രോ​പി​ച്ച് ബ​ന്ധു​ക്ക​ൾ രം​ഗ​ത്ത്. ജോ​ലി സ​മ്മ​ർ​ദ്ദ​മാ​ണ് ആ​ത്മ​ഹ​ത്യ​യ്ക്കു കാ​ര​ണ​മെ​ന്ന് ബ​ന്ധു​ക്ക​ൾ ആ​രോ​പി​ച്ചു. സം​ഭ​വ​ത്തി​ല്‍ ഉ​ന്ന​ത​പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കു പ​രാ​തി ന​ല്‍​കാ​നൊ​രു​ങ്ങു​ക​യാ​ണു കു​ടും​ബം.​അ​തേ​സ​മ​യം സം​ഭ​വ​ത്തെക്കു​റി​ച്ച് പോ​ലീ​സ് അ​നൗ​ദ്യോ​ഗി​ക​മാ​യി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. കു​റ്റ്യാ​ടി ടി​ബി റോ​ഡി​ലെ കെ.​സി. ബി​ല്‍​ഡിം​ഗി​ന്‍റെ കാ​ര്‍ പോ​ര്‍​ച്ചി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ലാ​യി​രു​ന്നു പാ​തി​ര​പ്പ​റ്റ മൈ​ത്രി ബ​സ് സ്‌​റ്റോ​പ്പി​ന് സ​മീ​പം താ​മ​സി​ക്കു​ന്ന സു​ധീ​ഷി​നെ ക​ണ്ടെ​ത്തി​യ​ത്. സു​ധീ​ഷി​ന്‍റെ മൊ​ബൈ​ല്‍​ഫോ​ണ്‍, സ്വ​ര്‍​ണമാല‍, മോ​തി​രം എ​ന്നി​വ​യും കാ​ണാ​താ​യി​ട്ടു​ണ്ട്. ഇ​തും സം​ഭ​വ​ത്തി​ലെ ദൂ​രൂ​ഹ​ത വ​ര്‍​ധി​പ്പി​ക്കു​ന്നു.​സു​ധീ​ഷി​ന് സാ​മ്പ​ത്തി​ക ബാ​ധ്യ​ത​ക​ളൊ​ന്നും ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നാ​ണ് കു​ടും​ബാം​ഗ​ങ്ങ​ള്‍ ന​ല്‍​കു​ന്ന സൂ​ച​ന. സു​ധീ​ഷി​നെ ക​ഴി​ഞ്ഞ ദി​വ​സം ഡ്യൂ​ട്ടി​ക്കി​ടെ രാ​വി​ലെ 11 ഓ​ടെ​യാ​ണ് കാ​ണാ​താ​യ​ത്.​പി​ന്നീ​ട് ന​ട​ത്തി​യ തെ​ര​ച്ചി​ലി​നൊ​ടു​വി​ലാ​ണ് കു​റ്റ്യാ​ടി ടി​ബി റോ​ഡി​ലെ കാ​ര്‍ പാ​ര്‍​ക്കിം​ഗി​ല്‍ തൂ​ങ്ങി മ​രി​ച്ചനി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ​ക്കാ​യി മൃ​ത​ദേ​ഹം രാ​ത്രി സം​ഭ​വ സ്ഥ​ല​ത്തുനി​ന്നു മാ​റ്റു​ന്ന​തു നാ​ട്ടു​കാ​ർ…

Read More

കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളു​ടെ സം​സ്ഥാ​ന പ​ര്യ​ട​ന​ത്തി​ന് കോ​ഴി​ക്കോ​ട്ട് തു​ട​ക്കം; ന​വം​ബ​ർ 11ന് ​എ​റ​ണാ​കു​ള​ത്ത് സമാപിക്കും

കോ​ഴി​ക്കോ​ട്: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ല​ക്ഷ്യം വെ​ച്ചു​ള്ള കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളു​ടെ സം​സ്ഥാ​ന പ​ര്യ​ട​ന​ത്തി​ന് കോ​ഴി​ക്കോ​ട്ട് തു​ട​ക്കം. ​കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ.​സു​ധാ​ക​ര​ന്‍റെ​യും പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് ജി​ല്ല​യി​ലെ പ​ര്യ​ട​ന​ത്തി​ന് തു​ട​ക്ക​മാ​യ​ത്. ഉ​ച്ച​ക​ഴി​ഞ്ഞ് ജി​ല്ല​യി​ലെ കെ​പി​സി​സി, ഡി​സി​സി ഭാ​ര​വാ​ഹി​ക​ളു​ടെ യോ​ഗ​ത്തി​ലും തു​ട​ർ​ന്ന് മു​തി​ർ​ന്ന നേ​താ​ക്ക​ളു​ടെ യോ​ഗ​ത്തി​ലും നേ​താ​ക്ക​ൾ പ​ങ്കെ​ടു​ക്കും. മ​ണ്ഡ​ലം പു​നഃസം​ഘ​ട​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​യ​ർ​ന്ന പ​രാ​തി​ക​ളും നേ​താ​ക്ക​ൾ കേ​ൾ​ക്കും.​ലോ​ക്സ​ഭ തി​ര​ഞ്ഞെ​ടു​പ്പി​ന് മു​മ്പ് പ്രാ​ദേ​ശി​ക ത​ല​ത്തി​ൽ പാ​ർ​ട്ടി​യി​ലെ ഭി​ന്ന​ത​ക​ൾ പ​രി​ഹ​രി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടാ​ണ് പ​ര്യ​ട​നം. കെ​പി​സി​സി രാ​ഷ്ട്രീ​യ​കാ​ര്യ സ​മി​തി തീ​രു​മാ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് നേ​താ​ക്ക​ൾ എ​ല്ലാ ജി​ല്ല​ക​ളി​ലും പ​ര്യ​ട​നം ന​ട​ത്തു​ന്ന​ത്. പ​ര്യ​ട​നം ന​വം​ബ​ർ 11ന് ​എ​റ​ണാ​കു​ള​ത്ത് അ​വ​സാ​നി​ക്കും.

Read More

ദു​ബാ​യി​ല്‍ നി​ന്ന് ബേ​പ്പൂ​രി​ലേ​ക്ക് ക​പ്പ​ല്‍ സ​ര്‍​വീ​സ്; തു​റ​മു​ഖ​ത്ത് ആ​ഴം കൂ​ട്ടു​ന്നു

കോ​ഴി​ക്കോ​ട്: ദു​ബാ​യി​ല്‍നി​ന്ന് ബേ​പ്പൂ​രി​ലേ​ക്ക് ക​പ്പ​ല്‍ സ​ര്‍​വീ​സ് ആ​രം​ഭി​ക്കുന്ന​തി​ന്‍റെ മൂ​ന്നോ​ടി​യാ​യി ബേ​പ്പൂ​ര്‍ തു​റ​മു​ഖ​ത്ത് ആ​ഴം കൂ​ട്ടു​ന്ന​തി​നു​ള്ള സ​ര്‍​വേ ന​ട​പ​ടി​ക​ള്‍​ക്ക് വേ​ഗം കൂ​ടി. തു​റ​മു​ഖ​ത്തേ​ക്ക് ക​പ്പ​ലു​ക​ള്‍ അ​നാ​യാ​സം ക​ട​ന്നു​വ​രു​ന്ന​തി​നു​ള്ള വ​ഴി​യൊ​രു​ക്കു​ന്ന​തി​നാ​ണ് ആ​ഴം കൂ​ട്ടു​ന്ന​ത്. തു​റ​മു​ഖ വ​കു​പ്പി​നു കീ​ഴി​ലു​ള്ള ബേ​പ്പൂ​ര്‍ ഹൈ​ഡ്രോ​ഗ്രാ​ഫി​ക് വി​ഭാ​ഗ​മാ​ണ് സ​ര്‍​വേ ന​ട​ത്തു​ന്ന​ത്. ആ​ഗോ​ള മാ​രി​ടൈം ഉ​ച്ച​കോ​ടി​യി​ല്‍ കേ​ര​ള-യു​എ​ഇ, വി​ഴി​ഞ്ഞം-കോ​വ​ളം-ബേ​പ്പൂ​ര്‍ ക​പ്പ​ല്‍ സ​ര്‍​വീ​സ് ആ​രം​ഭി​ക്കാ​ന്‍ കേ​ന്ദ്ര ഷി​പ്പിം​ഗ് തു​റ​മു​ഖ വ​കു​പ്പ് മ​ന്ത്രി സ​ര്‍​ബാ​ന​ന്ദ സോ​നാ​വാ​ള്‍ അ​നു​മ​തി ന​ല്‍​കി​യ വി​വ​രം മ​ന്ത്രി അ​ഹ​മ്മ​ദ് ദേ​വ​ര്‍​കോ​വി​ല്‍ ക​ഴി​ഞ്ഞ ദി​ദ​സം മ​ല​ബാ​ര്‍ ഡ​വ​ല​പ്‌​മെ​ന്‍റ് കൗ​ണ്‍​സി​ലി​നെ അ​റി​യി​ച്ചി​രു​ന്നു. ക്രി​സ്മ​സ്-ന​വ​വ​ത്സ​ര സീ​സ​ണ് മു​ന്‍​പാ​യി ക​പ്പ​ല്‍ സ​ര്‍​വീ​സ് ആ​രം​ഭി​ക്കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്.കേ​ര​ള മാ​രിൈ​ടം ബോ​ര്‍​ഡി​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​രം തു​റ​മു​ഖ​ത്ത് കാ​പ്പി​റ്റ​ല്‍ ഡ്ര​ഡ്ജിം​ഗ് പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചി​രു​ന്നു​വെ​ങ്കി​ലും ഹാ​ര്‍​ബ​ര്‍ ബേ​സി​നി​ല്‍ ചെ​ങ്ക​ല്‍​പാ​റ ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ര്‍​ന്ന് മ​ണ്ണു​മാ​ന്ത​ല്‍ പ്ര​വ​ര്‍​ത്ത​നം നി​ര്‍​ത്തി​വ​ച്ചി​രു​ന്നു.​ കൊ​ച്ചി ആ​സ്ഥാ​ന​മാ​യു​ള്ള ഡ്ര​ഡ്ജിം​ഗ് ക​മ്പ​നി​യാ​ണ് ഇ​തി​നു​ള്ള ക​രാ​ര്‍ എ​ടു​ത്തി​ട്ടു​ള്ള​ത്.​ ചെ​ങ്ക​ല്‍​പാ​റ ക​ണ്ട​തി​നാ​ല്‍ ക​രാ​ര്‍​തു​ക പ്ര​കാ​രം…

Read More

വ​ട​ക​ര​യി​ല്‍ ട്രാ​വ​ല​ര്‍ താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞ് ഒ​രു മ​ര​ണം; 11 പേ​ര്‍​ക്ക് പ​രി​ക്ക്; മ​രി​ച്ച​ത് പാ​ലാ സ്വ​ദേ​ശി​നി സാ​ലി; മൂ​ന്നു പേ​രു​ടെ നി​ല ഗു​രു​ത​രം

വ​ട​ക​ര (കോ​ഴി​ക്കോ​ട്): മ​ട​പ്പ​ള്ളി കോ​ള​ജ് ബ​സ് സ്റ്റോ​പ്പി​ന​ടു​ത്ത് ട്രാ​വ​ല​ര്‍ വാ​ന്‍ താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞ് ഒ​രാ​ള്‍ മ​രി​ച്ചു. 11 പേ​ര്‍​ക്കു പ​രി​ക്കേ​റ്റു. ഇ​വ​രി​ല്‍ മൂ​ന്നു പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. കോ​ട്ട​യം പാ​ല സ്വ​ദേ​ശി​യാ​യ സാ​ലി​യാ​ണ് (60) മ​രി​ച്ച​ത്. ഇ​ന്ന് പു​ല​ർ​ച്ചെ അ​ഞ്ചോ​ടെ​യാ​ണ് സം​ഭ​വം. പാ​ലാ​യി​ല്‍ നി​ന്ന് കാ​സ​ര്‍​ഗോ​ഡ് വെ​ള്ള​രി​ക്കു​ണ്ടി​ലെ മ​ര​ണ​വീ​ട്ടി​ലേ​ക്കു പു​റ​പ്പെ​ട്ട 12 പേ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് അ​പ​ക​ട​ത്തി​ല്‍​പെ​ട്ട​ത്. നി​യ​ന്ത്ര​ണം വി​ട്ട് വാ​ന്‍ താ​ഴ്ച​യി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ​വ​രെ വ​ട​ക​ര അ​ഗ്‌​നി​ര​ക്ഷാ​സേ​ന​യു​ടെ ര​ണ്ടു വാ​ഹ​ന​ത്തി​ലും 108 ആം​ബു​ല​ന്‍​സി​ലു​മാ​യി വ​ട​ക​ര ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും പാ​ര്‍​കോ ഹോ​സ്പി​റ്റ​ലി​ലും എ​ത്തി​ച്ചു. ഇ​വ​രി​ല്‍ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ അ​ഞ്ചു പേ​രി​ല്‍ ഒ​രാ​ളാ​ണ് മ​രി​ച്ച​ത്. പാ​ലാ, പാ​മ്പാ​ടി എ​ന്നി​വി​ട​ങ്ങ​ളി​ലെ ആ​റു പേ​രാ​ണ് പാ​ര്‍​കോ ഹോ​സ്പി​റ്റ​ലി​ല്‍ ക​ഴി​യു​ന്ന​ത്.

Read More