കോഴിക്കോട്: മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസിലെ അതിജീവിത നീതി തേടി കോടതിയെ സമീപിക്കും. തന്റെ മൊഴി ഡോക്ടര്‍ പൂര്‍ണമായും രേഖപ്പെടുത്തിയില്ലെന്ന പരാതിയില്‍ എസിപി നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിനെതിരേയാണ് അതിജീവിത കോടതിയെ സമീപിക്കുന്നത്. പരിശോധനാ സമയത്ത് അതിജീവിത പറഞ്ഞത് ഡോക്ടര്‍ പൂര്‍ണമായും രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് മെഡിക്കല്‍ കോളജ് എസിപി കെ. സുദര്ശന് സിറ്റി പോലീസ് കമ്മീഷണര്‍ക്കു കഴിഞ്ഞ ദിവസം നല്കിയ റിപ്പോര്‍ട്ടിലുള്ളത്. അന്ന് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഡോ. പ്രീതിയുടെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടില്ലെന്ന് എസിപി റിപ്പോര്‍ട്ടില്‍ പറയുന്നു. അതിജീവിത ഐസിയുവിലുള്ള നഴ്സിനോട് വിവരം പറയുകയും അതുപ്രകാരം രജിസ്റ്ററില്‍ രേഖപ്പെടുത്തിയ കാര്യങ്ങളാണ് അവര്‍ ഡോക്ടറോട് പറഞ്ഞതെന്ന് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്. ഡോ. പ്രീതി രേഖപ്പെടുത്തിയത് അവരുടെ നിഗമനങ്ങളാണെന്നും റിപ്പോര്‍ട്ടില്‍ പരമാര്‍ശമുണ്ട്. ഓരോ ദിവസത്തെയും സംഭവങ്ങള്‍ രേഖപ്പെടുത്താന്‍ ഐസിയുവില്‍ സൂക്ഷിച്ച ഇന്‍സിഡന്റ് റിപ്പോര്‍ട്ട് ബുക്കില്‍ എഴുതിയ കാര്യങ്ങളും ഡോക്ടറുടെയും നഴ്സിന്റെയും മൊഴികളും സാമ്യമാണെന്നും പരാതിയില്‍ കഴമ്പില്ലെന്നും…
Read MoreCategory: Kozhikode
മെഡിക്കൽ കോളജ് ഐസിയു പീഡനക്കേസ്; ഡോക്ടർക്കെതിരായ അന്വേഷണ റിപ്പോർട്ട് ഡിജിപിക്ക്
കോഴിക്കോട്: മെഡിക്കൽ കോളജ് ഐസിയു പീഡന കേസിൽ ഡോക്ടർക്കെതിരായ അന്വേഷണ റിപ്പോർട്ട് ഇന്ന് ഉച്ചയ്ക്കുശേഷം കൈമാറും. മെഡിക്കൽ കോളജ് അസി. കമ്മീഷണർ കെ. സുദർശൻ സിറ്റി പോലീസ് മേധാവി രാജ്പാൽ മീണക്കാണ് റിപ്പോർട്ട് നൽകുക. സംഭവശേഷം തന്നെ പരിശോധിച്ച ഗൈനക്കോളജിസ്റ്റ് ഡോ. കെ.വി. പ്രീത പ്രതിക്കനുകൂലമായാണ് മൊഴി നൽകിയതെന്നും അവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് അതിജീവിത പരാതി നൽകിയതോടെയാണ് ഡോക്ടർക്കെതിരേ അന്വേഷണം നടന്നത്. അതിജീവിതയെ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഡോ. കെ.വി. പ്രീതയെ അന്നത്തെ ഐഎംസിഎച്ച് സൂപ്രണ്ട് ചുമതലപ്പെടുത്തുകയായിരുന്നു. എന്നാൽ, അതിജീവിതയുടെ രഹസ്യഭാഗത്ത് പരിക്കോ രക്തസ്രാവമോ കണ്ടിട്ടില്ലെന്നാണ് ഗൈനക്കോളജിസ്റ്റ് പോലീസിന് മൊഴി നൽകിയിരുന്നത്. ബാഹ്യമോ ആന്തരികമോ ആയ അവയവങ്ങൾക്ക് പരിക്കുകളൊന്നും കണ്ടെത്തിയിരുന്നില്ലെന്നും ഡോക്ടർ വ്യക്തമാക്കിയിരുന്നു. ഇത് പ്രതിയെ സംരക്ഷിക്കാനാണ് എന്നായിരുന്നു അതിജീവിതയുടെ ആരോപണം. അതിജീവിത, ഡോ. പ്രീതി, പീഡനക്കേസ് അന്വേഷിക്കുന്ന മെഡിക്കൽ കോളജ് ഇൻസ്പെക്ടർ ബെന്നി ലാലു…
Read Moreമന്ത്രിസ്ഥാനം ചോദിക്കാന്‍ എല്‍ജെഡി; പ്രതീക്ഷയില്‍ പ്രവര്‍ത്തകര്‍
സ്വന്തം ലേഖകന്‍കോഴിക്കോട്: സംസ്ഥാന മന്ത്രിസഭാ പുനഃസംഘടിപ്പിക്കുമ്പോള്‍ ഒരു മന്ത്രി സ്ഥാനം ആവശ്യപ്പെടാന്‍ എല്‍ജെഡി. കഴിഞ്ഞ ദിവസം ചേര്‍ന്ന പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റി യോഗം മന്ത്രി സ്ഥാനം വേണമെന്ന് ഇടതുമുന്നണിയില്‍ ആവശ്യപ്പെടാന്‍ തീരുമാനിച്ചിട്ടുണ്ട്. എല്‍ഡിഎഫ് യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് എം.വി. ശ്രേയാംസ്കുമാറും അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി വര്‍ഗീസ് ജോര്‍ജും സംബന്ധിക്കും. പാര്‍ട്ടിയുടെ വികാരം ശക്തമായി ഉന്നയിക്കാന്‍ നേതാക്കളെ യോഗം ചുമതലപ്പെടുത്തിയിട്ടുണ്ട് ഒരു എംഎല്‍എമാരുള്ള ഘടകകക്ഷികള്‍ക്കു ഇടതുമുന്നണി മന്ത്രിസ്ഥാനം നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ രൂപീകരിക്കുന്ന വേളയില്‍ ഐഎന്‍എലിന്റെ അഹമ്മദ് ദേവവർ കോവിലിനും ജനാധിപത്യ കേരള കോണ്‍ഗ്രസിന്റെ ആന്റണി രാജുവിനും മന്ത്രിസ്ഥാനം നല്‍കിയിരുന്നു. രണ്ടര വര്‍ഷത്തേക്കാണ് ഇതു നല്‍കിയിരുന്നത്. കാലാവധി നവംബര്‍ മാസത്തില്‍ അവസാനിക്കും.ഇവര്‍ക്കു പകരമായി കോണ്‍ഗ്രസ് -എസിലെ രാമചന്ദ്രന് കടന്നപ്പള്ളിയെയും കേരളാ കോണ്‍ഗ്രസ് ബിയുടെ കെ.ബി.ഗണേജ്കുമാറിനെയും മന്ത്രിമാരാക്കാനാണ് അന്നത്തെ ധാരണ. ഇതു നടപ്പാക്കാനാണ് സിപിഎം താത്പര്യപ്പെടുന്നത്. എന്നാല്‍ മുന്നണിയിലെ മാറ്റു പാര്‍ട്ടികളെ…
Read Moreമുഴപ്പിലങ്ങാട് ബീച്ച് നവീകരണത്തിനായി കൊണ്ടുവന്ന കമ്പികൾ മോഷ്ടിച്ചു: ലോറി ഡ്രൈവറും ക്ലീനറും പിടിയിൽ
എടക്കാട്: മുഴപ്പിലങ്ങാട് ബീച്ച് നവീകരണത്തിനായി ബംഗളൂരുവിൽനിന്ന് കൊണ്ടുവന്ന കന്പി മോഷ്ടിച്ച് വിൽപന നടത്തിയ ലോറി ഡ്രൈവറും ക്ലീനറും പോലീസ് പിടിയിൽ. ഷിമോഗ സ്വദേശിയായ ലോറി ഡ്രൈവർ മുഹമ്മദ് പീർ(36), ക്ലീനർ ബംഗളൂരു സ്വദേശി ആർ. ഉത്തം(43) എന്നിവരെയാണ് കാഞ്ഞങ്ങാട് വച്ച് എടക്കാട് പോലീസ് പിടികൂടിയത്. മുഴപ്പിലങ്ങാട് ബീച്ച് നവീകരണത്തിനായി ബംഗളൂരുവിൽ നിന്ന് നാലു ലോറികളിലായാണ് കന്പികൾ കൊണ്ടുവന്നത്. അതിൽ ഒരു ലോറിയിലെ 40 ടൺ കന്പികളാണ് പ്രതികൾ മോഷ്ടിച്ച് വിൽപന നടത്തിയത്. ഊരാളുങ്കൽ സൊസൈറ്റിക്കാണ് നിർമാണ ചുമതല. കന്പികൾ ഇറക്കി പ്രതികൾ പോയ ശേഷം സൈറ്റ് എൻജിനീയർ രാഹുലിന്റെ നേതൃത്വത്തിൽ പരിശോധിച്ചപ്പോഴാണ് കന്പികളിൽ കുറവ് കണ്ടത്. തുടർന്ന് എടക്കാട് പോലീസിൽ പരാതി നൽകുകയായിരുന്നു. ഏകദേശം 2,19000 രൂപ വില വരുന്ന കന്പികളാണ് മോഷണം പോയതെന്ന് പരാതിയിൽ പറയുന്നു. ഇരുവരെയും ചോദ്യം ചെയ്തുവരികയാണ്.
Read Moreനിസാരക്കാരനല്ല നിപ… ഒറ്റ തുമ്മലില്‍ രോഗം പിടിപെട്ടത് പത്ത് പേര്‍ക്ക്;
കോഴിക്കോട്: മൂന്നാം തവണയും നിപ സംസ്ഥാനത്തെ ഭീതിയിലാഴ്ത്തുമ്പോള്‍ 2018ന് സമാനമായ സാഹചര്യം പുനഃസൃഷ്ടിക്കപ്പെടുകയായിരുന്നുവെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നു. സംസ്ഥാനത്തെ ആദ്യത്തെ നിപ മരണമെന്ന് സ്ഥിരീകരിച്ച പേരാമ്പ്ര ചങ്ങരോത്ത് സൂപ്പിക്കട വളച്ചുകെട്ടിവീട്ടില്‍ സാബിത്തിന് പഴം തീനി വവ്വാലുകളില്‍നിന്നാണ് നിപ പിടിപെട്ടത്. സാബിത്ത് മേയ് നാലിന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സിടി സ്കാന്‍ ചെയ്യാന്‍ എത്തിയിരുന്നു. ഇതുവഴിയാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ രോഗം പടര്‍ന്നതും മരണം രണ്ടക്കസംഖ്യയിലേക്ക് എത്തിയതും. സ്കാന്‍ ചെയ്യാന്‍ എത്തിയവര്‍ക്ക് മുന്നിലൂടെ സാബിത്തിനെകൊണ്ടുപോയ ആശുപത്രിയിലെ ഇടുങ്ങിയ വഴിയില്‍ നിന്നുമാണ് പത്തോളം പേര്‍ക്ക് രോഗബാധയുണ്ടായത്. ഈ സമയത്ത് സാബിത്ത് നിര്‍ത്താതെ തുമ്മിയിരുന്നു. സാബിത്തിനെ മെഡിക്കല്‍ കോളജില്‍ എത്തിക്കുന്നതിന് മുന്‍പ് പേരാമ്പ്ര ആശുപതിയില്‍ സാബിത്ത് ചികില്‍സ തേടിയിരുന്നു. ഇവിടെ വച്ചാണ് ആരോഗ്യ പ്രവര്‍ത്തക ലിനിക്ക് രോഗം പിടിപെടുന്നതും അവര്‍ മരണപ്പെടുന്നതും. സാബിത്തില്‍ നിന്നാണ് പേരാമ്പ്ര ആശുപത്രിയില്‍ ആ സമയം ഉണ്ടായിരുന്ന…
Read Moreസംസ്ഥാനത്ത് മഴ തുടരും; മധ്യ, തെക്കൻ കേരളത്തിലാണ് കൂടുതൽ മഴയ്ക്ക് സാധ്യത; മലയോരമേഖലകളിൽ ജാഗ്രത വേണം
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ ലഭിക്കും. ഇടുക്കി, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു അടുത്ത മണിക്കൂറുകളിൽ തിരുവനന്തപുരം, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. മധ്യ, തെക്കൻ കേരളത്തിലാണ് കൂടുതൽ മഴ സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ ലഭിക്കും. മലയോരമേഖലകളിൽ ജാഗ്രത വേണം. മധ്യപ്രദേശിന് മുകളിലായി ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്ന സാഹചര്യത്തിൽ കേരളത്തിൽ അടുത്ത 5 ദിവസം മഴ തുടരാൻ സാധ്യതയുണ്ട്. കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. വ്യാഴാഴ്ച വരെ മത്സ്യത്തൊഴിലാളികൾക്കുള്ള മുന്നറിയിപ്പ് തുടരും. തെക്കൻ തമിഴ്നാട് തീരം, ഗൾഫ് ഓഫ് മന്നാർ അതിനോട് ചേർന്ന കന്യാകുമാരി തീരം, ശ്രീലങ്കൻ തീരം അതിനോട് ചേർന്ന തെക്കു പടിഞ്ഞാറൻ ബംഗാൾ…
Read Moreറോഡിലെ വെള്ളക്കെട്ടിൽ ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു; പൊതുമരാമത്ത് വകുപ്പിനെതിരേ നാട്ടുകാർ
എടവണ്ണ: ഓട്ടോ റോഡിലെ വെള്ളക്കെട്ടിലേക്ക് മറിഞ്ഞ് ഓട്ടോ ഡ്രൈവർ മരിച്ചു, നിലമ്പൂർ വഴിക്കടവ് മണിമൂളി സ്വദ്ദേശി കാരേങ്ങൽ യൂനസ് സലാം (42) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ എടവണ്ണ വടശേരിയലാണ് അപകടം. അയൽവാസികളായ രണ്ടു പേരെ കരിപ്പൂർ എയർപോർട്ടിലേക്ക് കൊണ്ടു പോകുമ്പോഴാണ് റോഡിലെ വെള്ളക്കെട്ടിൽ ഓട്ടോ മറിഞ്ഞത്. യാത്രക്കാർക്ക് പരിക്കില്ല, ഈ ഭാഗത്തെ വെള്ളക്കെട്ട് നീക്കം ചെയ്യണമെന്ന നാട്ടുകാരുടെ ആവശ്യം ഏറെ നാളുകളായിട്ടും പൊതുമരാമത്ത് വകുപ്പ് പരിഹരിക്കാത്തതാണ് അപകടത്തിന് കാരണമായത്.
Read Moreസൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കം; കാർയാത്രക്കാരിയെ മർദിച്ച എസ്ഐയ്ക്ക് സസ്പെന്ഷൻ
കോഴിക്കോട്: വാഹനത്തിന് സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് കാറിൽ യാത്ര ചെയ്യുകയായിരുന്ന യുവതിയോടും കുടുംബത്തോടും മോശമായി പെരുമാറുകയും കൈയേറ്റം ചെയ്യുകയും ചെയ്ത സംഭവത്തില്‍ ഗ്രേഡ് എസ്ഐയ്ക്ക് സസ്പെന്ഷന്. കോഴിക്കോട് നടക്കാവ് സ്റ്റേഷന് എസ്ഐ വിനോദ്കുമാറിനെയാണ് അന്വേഷണവിധേയമായി പോലീസ് കമ്മീഷണര്‍ സസ്പെന്‍ഡ് ചെയ്തത്. പ്രാഥമിക അന്വേഷണത്തില്‍ എസ്ഐയുടെ ഭാഗത്തുനിന്നു വീഴ്ച കണ്ടെത്തിയതിനെതുടര്‍ന്നാണ് നടപടി. സംഭവസമയത്ത് എസ്ഐക്കൊപ്പമുണ്ടായിരുന്ന നാല് പോലീസുകാര്‍ക്കെതിരേയും അന്വേഷണം നടത്തുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു. കോഴിക്കോട് അത്തോളി സ്വദേശിനി അഫ്ന അബ്ദുൾ നാഫിക്കിനും കുടുംബത്തിനുമാണ് ദുരനുഭവമുണ്ടായത്. ഞായറാഴ്ച പുലർച്ചെ കൊളത്തൂർ ചീക്കിലോട് എന്ന സ്ഥലത്തുവച്ചായിരുന്നു സംഭവം. ഒരു കുടുംബ പരിപാടിയിൽ പങ്കെടുത്ത ശേഷം മുക്കത്തുനിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്നു പരാതിക്കാരി. വാഹനത്തിനു സൈഡ് കൊടുത്തില്ലെന്നാരോപിച്ച് എതിരേ വന്ന വാഹനത്തിലെ യുവാക്കളാണ് വഴക്കുണ്ടാക്കിയത്. പോലീസിനെ വിളിക്കുമെന്ന് യുവതി പറഞ്ഞപ്പോള്‍ യുവാക്കൾ തന്നെ പോലീസിനെ വിളിച്ചുവെന്നും അതുപ്രകാരമാണ് നടക്കാവ് എസ്ഐ…
Read Moreഓണ്‍ലൈന്‍ ടിക്കറ്റെടുക്കാന്‍ നിര്‍ബന്ധിച്ചു തിരിച്ചയച്ചു; തിയറ്റര്‍ ഉടമ നഷ്ടപരിഹാരം നല്കാൻ വിധി
മലപ്പുറം: സിനിമ കാണാൻ ടിക്കറ്റ് നൽകാതെ ഓൺലൈനിൽ ടിക്കറ്റെടുക്കാൻ നിർബന്ധിച്ച് തിരിച്ചയച്ച തിയറ്ററുടമ 25,000 രൂപ നഷ്ടപരിഹാരവും പതിനായിരം രൂപ കോടതി ചെലവും നൽകാൻ ജില്ല ഉപഭോക്തൃ കമ്മീഷൻ ഉത്തരവിട്ടു. മഞ്ചേരി കരുവമ്പ്രം സ്വദേശി ശ്രീരാജ് വേണുഗോപാൽ 2022 നവംബര്‍ 12ന് സുഹൃത്തുമൊന്നിച്ച് മഞ്ചേരിയിലെ ‘ലാഡർ’ തിയറ്ററിൽ അടുത്തദിവസത്തേക്കുള്ള ടിക്കറ്റിനായി സമീപിച്ചെങ്കിലും ടിക്കറ്റ് നല്‍കാതെ സ്വകാര്യ ഓൺലൈൻ പ്ലാറ്റ്ഫോമിൽനിന്ന് വാങ്ങാൻ പറഞ്ഞ് തിരിച്ചയച്ചെന്നാണു പരാതി. ഓൺലൈനിൽ ടിക്കറ്റിനായി 23 രൂപയും 60 പൈസയും അധികം വാങ്ങുന്നെന്നും അത് തിയറ്ററുടമയും ഓൺലൈൻ പ്ലാറ്റ്ഫോം ഉടമയും പങ്കിട്ടെടുക്കുകയാണെന്നും ഇത് ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം തെറ്റാണെന്നും ചൂണ്ടിക്കാണിച്ചാണ് ശ്രീരാജ് ഉപഭോക്തൃ കമീഷനിൽ പരാതി നൽകിയത്. സ്ഥിരമായി ഈ തിയറ്ററിൽനിന്ന് സിനിമ കാണുന്ന പരാതിക്കാരൻ ഓൺലൈനിൽ സ്ഥിരമായി ടിക്കറ്റെടുക്കുന്നതിന്റെയും അധികസംഖ്യ ഈടാക്കുന്നതിന്റെയും രേഖകൾ കമീഷൻ മുമ്പാകെ ഹാജരാക്കിയിരുന്നു.
Read Moreകാപ്പാട് ബീച്ചിലെ കുതിരയ്ക്കു പേയിളകി; സവാരി നടത്തിയവര്‍ക്കു മുന്നറിയിപ്പ്
കൊയിലാണ്ടി: കാപ്പാട് തീരത്തെത്തുന്ന സഞ്ചാരികൾ സവാരി നടത്തിയ കുതിരയ്ക്ക് പേയിളകി. 15 ദിവസങ്ങൾക്കുമുമ്പ് പേപ്പട്ടി കുതിരയെയും പശു ഉൾപ്പെടെയുള്ള മറ്റു മൃഗങ്ങളെയും കടിച്ചിരുന്നു. കുതിരയ്ക്ക് അഞ്ചുതവണ പ്രതിരോധ കുത്തിവയ്പ് നടത്തി. തുടർന്ന് കുതിരയ്ക്ക് ക്ഷീണം അനുഭവപ്പെടുകയും നടത്തിയ പ്രാഥമിക പരിശോധനയില്‍ പേവിഷബാധയെന്ന സംശയം ഉയരുകയായിരുന്നു. കാപ്പാട് വിനോദ സഞ്ചാര കേന്ദ്രത്തിൽ കുതിര സവാരി നടത്തിയവർ ആരോഗ്യ വിഭാഗവുമായി ബന്ധപ്പെടണമെന്ന് സീനിയർ വെറ്ററിനറി സർജൻ മുന്നറിയിപ്പ് നൽകി. പേപ്പട്ടി കടിച്ചതിനാൽ കുതിരസവാരി നടത്താൻ പാടില്ലെന്ന് ചേമഞ്ചേരി പഞ്ചായത്തും പോലീസും ഉടമയോട് നിർദേശിച്ചിരുന്നുവെന്ന് അധികൃതര്‍ വ്യക്തമാക്കി. ഓണം അവധിക്കാലത്ത് ഈ കുതിരയെ ഉപയോഗിച്ച് സവാരി നടത്തിയതായി നാട്ടുകാർ ആരോപിക്കുന്നു. അവധിക്കാലത്ത് വിവിധ സ്ഥലങ്ങളിൽനിന്നെത്തിയ ഒട്ടേറെപ്പേർ കുതിരപ്പുറത്ത് കയറിയതായാണ് വിവരം.
Read More