സ്വന്തം ലേഖകന്‍ കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കര്‍ണാടകയില്‍ രൂപപ്പെടുന്ന ബിജെപി-ജെഡിഎസ് സഖ്യത്തെ തള്ളി കേരളത്തിലെ ജെഡിഎസ് നേതൃത്വം. മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ നേതൃത്വത്തിലുള്ള ജെഡിഎസ് കര്‍ണാടകയില്‍ ബിജെപിയുമായി സഖ്യമുണ്ടാക്കിയാലും കേരളത്തില്‍ അത്തരമൊരു നീക്കത്തിലേക്ക് കടക്കില്ലെന്ന് ജെഡിഎസ് സംസ്ഥാന സെക്രട്ടറി കെ. ലോഹ്യ രാഷ്ട്ര ദീപികയോട് പ്രതികരിച്ചു. ഇടതുമുന്നണിയില്‍ ഇപ്പോള്‍ പാര്‍ട്ടി സംതൃപ്തരാണ്. മറ്റാരുമായും സഖ്യം ഉണ്ടാക്കേണ്ട ആവശ്യമില്ല. അത്തരമൊരു ചര്‍ച്ചയ്ക്കുപോലും പ്രസക്തിയില്ലെന്നും അദ്ദേഹം പറഞ്ഞു. ലോക്സഭാതെരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ ജെഡിഎസിന് നാലു സീറ്റുകള്‍ ബിജെപി വാഗ്ദാനം ചെയ്തതായുള്ള വാര്‍ത്തകള്‍ക്കിടെയാണ് പ്രതികരണം. സോഷ്യലിസ്റ്റ് ആശയങ്ങൾ മുറുകെ പിടിക്കുന്ന കേരള നേതാക്കൾ ബിജെപി യുമായി കൈകോർക്കില്ലെന്ന ഉറച്ച തീരുമാനത്തിലാണ്. കര്‍ണാടകയില്‍ സഖ്യം സംബന്ധിച്ച് ജെഡിഎസ് ദേശീയ അധ്യക്ഷനും മുന്‍പ്രധാനമന്ത്രിയുമായ എച്ച്ഡി ദേവഗൗഡ അമിത്ഷായുമായി ചർച്ച നടത്തിയിരുന്നു. സഖ്യത്തെക്കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ പീന്നീട് തീരുമാനിക്കുമെന്നാണ് അറിയുന്നത്. ദേശീയതലത്തില്‍ എന്‍ഡിഎയുടെ ഭാഗമാകാന്‍ ജെഡിഎസ്…
Read MoreCategory: Kozhikode
പാസ്പോര്‍ട്ട് വെരിഫിക്കേഷന് മൊബൈല്‍ ആപ്പിലൂടെ; വിശദാംശങ്ങള്‍ പങ്കുവെച്ച് കേരളാപോലീസ്
കോഴിക്കോട്: പാസ്പോര്‍ട്ടിനായുള്ള പോലീസ് വെരിഫിക്കേഷന് വിശദാംശങ്ങള്‍ പങ്കുവെച്ച് കേരളാപോലീസ്. കേരള പോലീസ് വികസിപ്പിച്ച ഇ-വിഐപി മൊബൈല്‍ ആപ്പിന്റെ സഹായത്തോടെ പോലീസ് വെരിഫിക്കേഷന് ഇപ്പോള്‍ പൂര്‍ണമായും ഡിജിറ്റല്‍ രൂപത്തിലാണ് നടക്കുന്നതെന്ന് കേരള പോലീസ് ഫേസ്ബുക്കില്‍ പങ്കുവച്ച പോസ്റ്റില്‍ വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:- പുതിയ പാസ്പോര്‍ട്ടിനായി പാസ്പോര്‍ട്ട് ഓഫീസില്‍ അപേക്ഷ നല്കിയാല് പോലീസ് വെരിഫിക്കേഷനുശേഷം മാത്രമായിരിക്കും പാസ്പോര്‍ട്ട് അനുവദിക്കുക. പാസ്പോര്‍ട്ടിനായി അപേക്ഷകര്‍ നല്കിയ വിശദാംശങ്ങളുടെ പരിശോധന പോലീസ് നടത്തുന്നതിനെയാണ് പോലീസ് വെരിഫിക്കേഷന് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. പേര്, വിലാസം, ഫോട്ടോ, മറ്റ് വ്യക്തിഗത വിവരങ്ങള്‍ എന്നിവയാണ് പോലീസ് പരിശോധിക്കുക. അപേക്ഷകരുടെ ക്രിമിനല്‍ പശ്ചാത്തല പരിശോധനകള്‍ പോലീസ് വെരിഫിക്കേഷനില്‍ ഉള്‍പ്പെടുന്നു. ഇക്കാര്യങ്ങള്‍ അന്വേഷിച്ച് സ്ഥിരീകരിച്ച ശേഷം റിപ്പോര്‍ട്ട് തയ്യാറാക്കി പോലീസ്, പാസ്പോര്‍ട്ട് ഓഫീസിലേക്ക് അയയ്ക്കും. സാധാരണയായി രണ്ടു തരത്തിലാണ് പാസ്പോര്‍ട്ട് അധികൃതര്‍ക്ക് പോലീസ് റിപ്പോര്‍ട്ട് നല്‍കുന്നത്. റെക്കമെന്റഡ്, നോട്ട് റെക്കമെന്റഡ് എന്നിങ്ങനെ.…
Read Moreവയറ്റില്‍ കത്രിക കുടുങ്ങിയ കേസ്; ഡോക്ടര്‍മാരെയും നഴ്സുമാരെയും ചോദ്യംചെയ്യുന്നു;അറസ്റ്റിനു സാധ്യത
കോഴിക്കോട്:പ്രസവ ശസ്ത്രക്രിയക്കിടെ പന്തീരാങ്കാവ് സ്വദേശിനി ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ പ്രതികള്‍ ചോദ്യംചെയ്യലിന് പോലീസിന് മുന്നില്‍ ഹാജരായി. സംഭവസമയത്ത് മെഡിക്കൽ കോളജ് വിഭാഗം അസി. പ്രഫസറായിരുന്ന ഡോ. സി.കെ. രമേശൻ, പി.ജി. ഡോക്ടറായിരുന്ന ഡോ. എം.ഷഹന, നഴ്സുമാരായ എം.രഹ്ന, കെ.ജി. മഞ്ജു എന്നിവരാണ് മെഡിക്കൽകോളജ് എസിപി എ.സുദർശനന്റെ ഓഫീസിൽ ചോദ്യംചെയ്യലിന് ഇന്ന് രാവിലെ ഒമ്പതരയോടെ ഹാജരായത്. ചോദ്യം ചെയ്യലിനുശേഷം അറസ്റ്റ് ഉള്‍പ്പെടെയുള്ള തുടര്‍ നടപടികളിലേക്ക് പോലീസ് നീങ്ങും. അതേസമയം പ്രതികള്‍ മുന്‍ കൂര് ജാമ്യത്തിനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ്് കുന്നമംഗലം കോടതിയിൽ പോലീസ് പ്രതിപ്പട്ടിക സമർപ്പിച്ചത്.
Read Moreകേരളത്തില്‍ കാലവര്‍ഷം കൂടുതല്‍ ശക്തമാകുന്നു;വടക്കൻ ജില്ലകളിൽ മഴ ശക്തമാകും
തിരുവനന്തപുരം: ശനിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്രകാലാവസ്ഥ വകുപ്പ് . സംസ്ഥാനത്ത് ഒന്‍പത് വരെ ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴ ലഭിക്കാനും സാധ്യതയുണ്ട്. വരുംദിവസങ്ങളില്‍ വടക്കന്‍ ജില്ലകളിലും കാലവര്‍ഷം ശക്തമാകും. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദത്തിന്റെ സ്വാധീനഫലമായി വരും ദിവസങ്ങളില്‍ കേരളത്തില്‍ കാലവര്‍ഷം കൂടുതല്‍ ശക്തമാകുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലും വെള്ളിയാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലും ശനിയാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ,പാലക്കാട്, മലപ്പുറം ജില്ലകളിലും ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. കടലോര മേഖലയില്‍ ഇന്നും നാളെയും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 55 കിലോമീറ്റര്‍…
Read Moreഐസിയു പീഡനം; നാളെ അതിജീവിതയുടെ മൊഴിയെടുക്കും
കോഴിക്കോട്: ഐസിയു പീഡനക്കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട അതിജീവിതയുടെ പരാതിയിൽ മൊഴിയെടുക്കാൻ നിർദേശം. സിറ്റി പോലീസ് കമീഷണർ രാജ്പാൽ മീണയാണ് മെഡിക്കൽ കോളജ് എസിപി സുദർശനന് നിർദേശം നൽകിയത്. ഏഴിന് പകൽ 11ന് മൊഴിയെടുത്ത് അന്ന് റിപ്പോർട്ട് കമ്മീഷണർക്ക് കൈമാറണം. അതിജീവിത കമ്മീഷണറെ കണ്ട് പരാതിപ്പെട്ടതിനെ തുടർന്നാണ് നടപടി. വൈദ്യപരിശോധന നടത്തിയ ഗൈനക്കോളജിസ്റ്റ് മൊഴി രേഖപ്പെടുത്തിയതിൽ പിഴവുണ്ടെന്ന് കാണിച്ച് അതിജീവിത നേരത്തെ പരാതി നൽകിയിരുന്നു. ഇതിൽ പോലീസ് നടപടി സ്വീകരിച്ചില്ലെന്നായിരുന്നു ആക്ഷേപം. തുടർന്നാണ് കമ്മീഷണർ നിർദേശം നൽകിയത്.
Read Moreകണ്ണോത്തുമല ജീപ്പപകടം; മരിച്ച തൊഴിലാളികള്‍ക്ക് ധനസഹായം എവിടെ? ; സര്‍ക്കാരിനെതിരേ ആക്ഷേപം
കോഴിക്കോട്: വയനാട് കണ്ണോത്തുമല ജീപ്പ് അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിക്കാതെ സംസ്ഥാന സര്‍ക്കാര്‍. കഴിഞ്ഞ മാസം 25ന് നാടിനെ നടുക്കിയ അപകടത്തില്‍ ഒമ്പത് പേര് മരിക്കുകയും അഞ്ചു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മരണാനന്തര കര്‍മങ്ങള്‍ക്ക് 10,000 രൂപ മാത്രമാണ് അടിയന്തര ധനസഹായമായി പ്രഖ്യാപിച്ചത്. പരിക്കേറ്റവര്‍ക്ക് അടിയന്തര ധനസഹായം ഇതുവരെ ലഭ്യമായിട്ടില്ല. മരിച്ചവരുടെ കുടുംബത്തിന് ധനസഹായം ലഭ്യമാക്കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഗുരുതര അലംഭാവമാണുണ്ടായിയിരിക്കുന്നത് ടി. സിദ്ദിഖ് എംഎല്‍എ ആരോപിച്ചു. മന്ത്രിസഭാ യോഗം കഴിഞ്ഞിട്ടും ധനസഹായം പ്രഖ്യാപിച്ചിട്ടില്ല. വിഷയം നിയമസഭയില്‍ ഉന്നയിക്കുമെന്ന് എംഎല്‍എ പറഞ്ഞു. മരിച്ചവരുടെ കുടുംബത്തിന് അര്‍ഹമായ ധനസഹായം പ്രഖ്യാപിക്കാന്‍ വേഗത്തില്‍ നടപടി വേണമെന്നാവശ്യപ്പെട്ട് മുസ് ലിം ലീഗും ബിജെപിയും പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ്. മക്കിമല ആറാം നമ്പര്‍ കോളനിയിലെ റാണി, ശാന്ത, ചിന്നമ്മ, ലീല, ഷാജ, റാബിയ, ശോഭന, മേരിഅക്ക, വസന്ത എന്നിവരായിരുന്നു അപകടത്തില്‍ മരിച്ചത്.…
Read Moreഇന്ധന ടാങ്കർ പാലത്തിൽനിന്ന് ചതുപ്പിലേക്കു മറിഞ്ഞു; അപകടം ഇന്ന് പുലര്‍ച്ചെ പെരിന്തൽമണ്ണ-ഊട്ടി റോഡിൽ
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ- ഊട്ടി റോഡിൽ മുണ്ടത്തപ്പാലത്ത് നിയന്ത്രണം വിട്ട ഇന്ധന ടാങ്കർ നിർമാണം നടക്കുന്ന പാലത്തിൽനിന്ന് താഴെ ചതുപ്പിലേക്ക് മറിഞ്ഞ് അപകടം. ഇന്ന് പുലര്‍ച്ചെ 12.15നാണ് സംഭവം. വീഴ്ചയിൽ ഇന്ധനം ചോർന്നെങ്കിലും പെരിന്തൽമണ്ണ ഫയർ ആൻഡ് റെസ്ക്യു ഓഫിസർ സി. ബാബുരാജിന്റെ നേതൃത്വത്തിൽ അഗ്നിരക്ഷാസേന സ്ഥലത്തെത്തി അപകടാവസ്ഥ ഇല്ലെന്ന് ഉറപ്പാക്കി. ലോറി ഡ്രൈവർ, ക്ലീനർ എന്നിവർക്ക് പരിക്കേറ്റു. ഇവരെ പെരിന്തൽമണ്ണ കിംസ് അൽശിഫ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലമ്പൂർ-പെരുമ്പിലാവ് സംസ്ഥാന പാതയിൽ മേലാറ്റൂർ മുതൽ പുലാമന്തോൾ വരെ റോഡ് പ്രവൃത്തിയുടെ ഭാഗമായി പെരിന്തൽമണ്ണ- ഊട്ടി റോഡിൽ മുണ്ടത്തപ്പാലം പൊളിച്ച് പുതുക്കി നിർമിക്കുന്നുണ്ട്. പാലം പണി കഴിഞ്ഞെങ്കിലും റോഡ് പണി പൂർത്തിയാക്കി ഗതാഗതത്തിനു സജ്ജമാക്കിയിട്ടില്ല. പാലത്തിൽ മണ്ണ് കൂട്ടിയിട്ട ഭാഗത്ത് എതിരെ വന്ന വാഹനത്തിന്റെ വെളിച്ചത്തിൽ റോഡ് കാണാതെ ടാങ്കർലോറി നിയന്ത്രണം വിടുകയായിരുന്നു എന്നാണ് പറയുന്നത്.
Read Moreമഴ കനക്കും; മലയോര മേഖലകളിൽ ജാഗ്രത തുടരണമെന്നു നിർദേശം; വെള്ളിയാഴ്ച 12 ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുമെന്ന് മുന്നറിയിപ്പ്. ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത. പത്തനംതിട്ടയിലും ഇടുക്കിയിലും ഓറഞ്ച് അലർട്ട് തുടരുകയാണ്. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ എന്നീ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തെക്കന്‍ കേരളത്തിലും വടക്കന്‍ കേരളത്തിലും മഴ ശക്തമാകുമെന്ന് മുന്നറിയിപ്പുണ്ട്. മലയോരമേഖലകളിൽ ജാഗ്രത തുടരണമെന്നാണ് നിര്‍ദ്ദേശം. ഇനി വടക്കൻ ജില്ലകളിലും മഴ പ്രതീക്ഷിക്കാം. മറ്റന്നാൾ 11 ജില്ലകളിലും വെള്ളിയാഴ്ച 12 ജില്ലകളിലും യെല്ലോ അലർട്ടാണ്. വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലെ അടുത്ത മണിക്കൂറുകളിൽ ന്യൂനമർദ്ദം രൂപപ്പെടും. ഇതിന്റെ സ്വാധീനഫലമായാണ് ഈ ദിവസങ്ങളിൽ കാലവർഷം സജീവമാകുന്നത്. മത്സ്യത്തൊഴിലാളികള്‍ക്കും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Read Moreലഹരി വില്പനയ്ക്കെതിരേ സിസിടിവി വച്ചു ; പ്രവാസിയുടെ വീട്ടില്‍ ലഹരിമാഫിയയുടെ വിളയാട്ടം
കോഴിക്കോട്: താമരശേരി അന്പലമുക്കിൽ ലഹരി മാഫിയയുടെ അഴിഞ്ഞാട്ടത്തില്‍ പോലീസുകാര്‍ക്കുള്‍പ്പെടെ പരിക്കേറ്റ സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതം. നിലവില്‍ ഒരാള്‍ മാത്രമാണ് പോലീസ് കസ്റ്റഡിയിലുള്ളത്. കൂട്ടുപ്രതികളെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവരുടെ അറസ്റ്റ് ഉടനുണ്ടാകും. താമരശേരി അന്പലമുക്ക് കൂരിമുണ്ടയിൽ മൻസൂറി (38)ന്റെ വീട്ടിലാണ് ലഹരിമാഫിയ ഭീതി വിതച്ചത്. വീട്ടിൽ വടിവാളുമായെത്തിയ നാലംഗ സംഘം ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും വീടിന്റെയും കാറിന്റെയും ചില്ലുകൾ തകർക്കുകയും ചെയ്യുകയായിരുന്നു. അക്രമിസംഘത്തെ കണ്ട് വീട്ടുകാർ വീടിനുള്ളിൽ കയറിയാണ് രക്ഷപ്പെട്ടത്. ജനൽ ചില്ലുകളും കാറിന്റെ ചില്ലുകളും സംഘം എറിഞ്ഞുടച്ചു. ഇത് ചോദ്യം ചെയ്യാനെത്തിയ അന്പലമുക്ക് കൂരിമുണ്ടയിൽ ഇർഷാദിനെ വെട്ടിപ്പരിക്കേൽപ്പിച്ചു. സംഭവം അറിഞ്ഞ് എത്തിയ പോലീസ് സംഘത്തിന്റെ ജീപ്പ് എറിഞ്ഞ് തകര്‍ത്താണ് അക്രമികള്‍ സ്ഥലം വിട്ടത്.മൻസൂറിന്റെ വീടിനോട് ചേർന്ന് സ്ഥലം വാങ്ങിയ പ്രദേശവാസിയായഅയൂബിന്റെ സ്ഥലത്ത് ടെന്റ് കെട്ടി ചിലർ ലഹരി ഉത്പന്നങ്ങൾ വിൽക്കുന്നത് വീട്ടുകാർ എതിർത്തിരുന്നു. ഇവിടെ ലഹരി…
Read Moreപോക്സോ കേസിൽ ബസ് ഡ്രൈവർ അറസ്റ്റിൽ; പിടിയിലായത് മറ്റൊരു പെണ്കുട്ടിയുമായിറിസോര്ട്ടില് എത്തിയപ്പോള്‍
കല്‍പ്പറ്റ: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ബസ് ഡ്രൈവറെ കല്‍പ്പറ്റ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് പന്തീരാങ്കാവ് മേലെ കച്ചേരി പുനത്തില്‍ മുര്‍ഷിദ് മുഹമ്മദ് (24) ആണ് പിടിയിലായത്. താന്‍ ഓടിക്കുന്ന ബസില്‍ യാത്ര ചെയ്തിരുന്ന പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ഥിനിയുമായി മുര്‍ഷിദ് ബന്ധം സ്ഥാപിക്കുകയും പിന്നീട് പെണ്‍കുട്ടിയെ വയനാട്ടിലെ റിസോര്‍ട്ടില്‍ എത്തിച്ച് പീഡിപ്പിക്കുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മലപ്പുറം സ്വദേശിനിയായ പെണ്‍കുട്ടിയുടെ രക്ഷിതാക്കളാണ് വാഴക്കാട് സ്റ്റേഷനില്‍ പരാതി നല്‍കിയത്. കല്‍പ്പറ്റയിലെ ഒരു റിസോര്‍ട്ടില്‍ എത്തിച്ചാണ് പെണ്‍കുട്ടിയെ മുര്‍ഷിദ് പീഡിപ്പിച്ചത്. പരാതി കല്‍പ്പറ്റ പോലീസിന് കൈമാറിയതിനെ തുടര്‍ന്ന് പോക്സോ നിയമ പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതി മുര്‍ഷിദ് മുഹമ്മദിന്റെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തി. അതിനിടെ ഇയാള്‍ മറ്റൊരു പെണ്‍കുട്ടിയുമായി കല്പ്പറ്റയിലെതന്നെ മറ്റൊരു റിസോര്‍ട്ടില്‍ എത്തിയപ്പോള്‍ പിടിയിലാകുകയായിരുന്നു.
Read More