സുൽത്താൻ ബത്തേരി: വയനാട് സുൽത്താൻ ബത്തേരി മൂലങ്കാവിൽ ജനവാസ മേഖലയിലിറങ്ങി ഭീതിവിതച്ച കടുവ കൂട്ടിൽ കുടുങ്ങി. എറളോട്ട്കുന്നിൽ കോഴിഫാമിന് സമീപം വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് തിങ്കളാഴ്ച പുലർച്ചെ മൂന്നോടെ കടുവ കുടുങ്ങിയത്. കടുവയെ പിടിക്കാനായി ചിറ്റാമാലിയിലെ തോട്ടത്തിലും കൂട് സ്ഥാപിച്ചിരുന്നു. കൂട്ടിൽ കുടുങ്ങിയ കടുവയെ വനംവകുപ്പിന്റെ പച്ചാടിയിലെ സംരക്ഷണ കേന്ദ്രത്തിലേക്ക് കൊണ്ടുപോയി.ദേശീയപാതയോരത്ത് മൂലങ്കാവിനും കല്ലൂരിനും ഇടയിലുള്ള ഭാഗത്താണ് പലയിടങ്ങളിലായി കടുവയെ കണ്ടിരുന്നത്. മൂലങ്കാവ് പ്രദേശം സന്ധ്യമയങ്ങുന്നതോടെ കടുവ ഭീതിയിൽ വിജനമാവുന്ന സാഹചര്യമായിരുന്നു.തിങ്കളാഴ്ച സ്കൂൾ തുറക്കുംമുമ്പ് എങ്ങനെയും കടുവയെ പിടികൂടണമെന്ന് ശനിയാഴ്ച നൂൽപുഴ പഞ്ചായത്ത് ഓഫീസ് ഹാളിൽ ചേർന്ന സർവകക്ഷിയോഗം അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. കടുവയെ പിടികൂടിയതോടെ നാട്ടു കാർക്ക് ആശ്വാസമായി. മുമ്പും നിരവധി തവണ മേഖലയിൽ കടുവയിറങ്ങിയിട്ടുണ്ട്.
Read MoreCategory: Kozhikode
താമരശേരി ചുരത്തില്‍ കണ്ടെയ്നര്‍ ലോറിക്ക് തീപിടിച്ചു
കോഴിക്കോട്: താമരശേരി ചുരത്തില്‍ കണ്ടെയ്നര്‍ ലോറിക്ക് തീപിടിച്ചു. ലോറിയുടെ മുന്‍ഭാഗം കത്തിനശിച്ചു. ലോറിയില്‍നിന്നു പുക ഉയരുന്നതു കണ്ട് ഡ്രൈവര്‍ പുറത്തിറങ്ങിയതിനാല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഇന്നു പുലര്‍ച്ചെ 5.15നാണ് സംഭവം. ഇതേത്തുടർ ന്നുണ്ടായ ഗതാഗതക്കരുക്ക് മണിക്കൂറു കളോളം നീണ്ടു.എറണാകുളത്തുനിന്ന് മാര്‍ബിള്‍ കയറ്റി സുല്‍ത്താന്‍ബത്തേരിയിലേക്ക് പോവുകയായിരുന്നു ലോറി. ചുരം രണ്ടാംവളവില്‍ ചിപ്പിലിത്തോടിനുടത്തുവച്ചാണ് മുന്‍ ഭാഗത്ത് പുക ഉയര്‍ന്നത്.ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്ന് കരുതുന്നു. ഇതു കണ്ട് പുറത്തിറങ്ങിയ ഡ്രൈവര്‍ ഉടനെ ഫയര്‍ ഫോഴ്സില്‍ വിവരം അറിയിച്ചു. മുക്കത്തുനിന്ന് രണ്ടു യൂണിറ്റ് ഫയര്‍ഫോഴ്സും കല്‍പ്പറ്റയില്‍നിന്ന് ഒരു യൂണിറ്റും എത്തി തീ അണച്ചു. ലോറി ചുരത്തില്‍നിന്ന് നീക്കാനുള്ള ശ്രമം നടക്കുകയാണ്. മുക്കത്തുനിന്ന് സ്റ്റേഷന് ഓഫീസര്‍ എം.എ.അബ്ദുള്‍ ഗഫൂര്‍, അസി. സ്റ്റേഷന് ഓഫീസര്‍മാരായ കെ. നാസര്‍,പി.അബ്ദുള്‍ ഷുക്കൂര്‍ എന്നിവരുടെ നേതൃത്വത്തിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്. നിരവധി വിനോദ സഞ്ചാരികള്‍ വയനാട്ടിലേക്ക് പോകുന്ന സമയമാണിത്. അതുകൊണ്ടുതന്നെ ചുരത്തില്‍ ഗതാഗത…
Read Moreതട്ടിക്കൊണ്ടുപോയ യുവാവിനെ മണിക്കൂറുകൾക്കുള്ളിൽ മോചിപ്പിച്ച് പോലീസ്; കൈയടിച്ച് നാട്ടുകാർ
കോഴിക്കോട്: തിരുവോണനാളിൽ നാട്ടുകാർ നോക്കിനിൽക്കേ കുന്ദമംഗലത്തുനിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി തടവിൽ പാർപ്പിച്ച അഞ്ചംഗ സംഘത്തെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടി നാട്ടുകാരുടെ കൈയടി നേടി പോലീസ്. മലപ്പുറം കാളികാവ് സ്വദേശികളായ സുഹൈൽ, മുഹമ്മദ് മുർഷിദ്, തജ്ദാർ, ഫിറോസ്, അബ്ദുൽ ജലീൽ എന്നിവരാണ് കുന്നമംഗലം, കാളികാവ് പോലീസിന്റെ സംയുക്ത നീക്കത്തിലൂടെ പിടിയിലായത്. പ്രതികളെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കടം കൊടുത്ത പണം നൽകിയില്ലെന്ന് ആരോപിച്ച് ചൊവ്വാഴ്ച രാത്രി മൂഴിക്കൽ സ്വദേശി ഹർഷാദ്അലിയെയാണ് പ്രതികൾ തട്ടിക്കൊണ്ടുപോയത്. ഓട്ടോറിക്ഷ തടഞ്ഞ് പ്രതികൾ ഹർഷാദ് അലിയെ വലിച്ചിഴച്ച് കാറിൽ കയറ്റുന്നതിന്റെ ദൃശ്യങ്ങൾ നാട്ടുകാർ മൊബൈൽ ഫോണിൽ പകർത്തിയിരുന്നു. ഇതിൽനിന്ന് പോലീസിന് പ്രതികൾ സഞ്ചരിച്ച കാറിനെക്കുറിച്ച് വിവരം ലഭിച്ചതാണ് നിർണായകമായത്. കുന്നമംഗലം പോലീസ് ഉടൻതന്നെ വിവിധ പോലീസ് സ്റ്റേഷനുകളിലേക്ക് സന്ദേശം നൽകി. കാറിനെ പിന്തുടർന്ന് നടത്തിയ അന്വേഷണത്തിൽ കാളികാവിലെ ഒരു ചിക്കൻഫാമിൽ ഹർഷാദ്അലിയെ തടങ്കലിൽ…
Read Moreവയറ്റിൽ കത്രിക കുടുങ്ങിയ സംഭവം;കൂടുതൽ ഡോക്ടർമാരെ; പ്രതികളാക്കി പോലീസ്; റിപ്പോർട്ട് നാളെ കോടതിയിൽ
കോഴിക്കോട്: പ്രസവ ശസ്ത്രക്രിയയ്ക്കിടെ പന്തീരാങ്കാവ് സ്വദേശിനി കെ.കെ. ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ പോലീസിന്റെ നിലപാടിനെതിരേ ഡോക്ടർമാരുടെ സംഘടന പ്രതിഷേധമുയർത്തിയതിനിടെ, കൂടുതൽ ഡോക്ടർമാരെ പ്രതികളാക്കി പ്രതിപ്പട്ടിക തയാറാക്കി നടപടികൾ കടുപ്പിച്ച് പോലിസ്. പുതിയതായി പ്രതികളെ ഉൾപ്പെടുത്തിയുള്ള റിപ്പോർട്ട് നാളെ കോടതിയിൽ നൽകുമെന്ന് കേസന്വേഷിക്കുന്ന മെഡിക്കൽ കോളജ് എസിപി കെ. സുദർശനൻ പറഞ്ഞു. പ്രസവ ശസ്ത്രക്രിയ നടത്തിയ കോഴിക്കോട് മെഡിക്കൽ കോളജിലെ ഒരു സീനിയർ ഡോക്ടർ, രണ്ട് പിജി ഡോക്ടർമാർ, രണ്ട് നഴ്സുമാർ എന്നിവരാണ് പ്രതികൾ. നേരത്തെ ഹർഷിന നൽകിയ പരാതിയിൽ മെഡിക്കൽ കോളജ് സൂപ്രണ്ട്, ഗൈനക്കോളജി വിഭാഗം മേധാവി, ശസ്ത്രക്രിയ ചെയ്ത ഒരു ഡോക്ടർ എന്നിവരെയാണ് പ്രതികളായി പോലീസ് ചേർത്തിരുന്നത്. സൂപ്രണ്ട്, ഗൈനക്കോളജി വിഭാഗം തലവൻ എന്നിവരെ ഒഴിവാക്കി 2017ൽ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയവരുടെ പേരുകളാണിപ്പോൾ ഉൾപ്പെടുത്തിയിരിക്കുന്നത്. പുതിയ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കുന്നതോടെ ഡോക്ടർമാരുടെയും മറ്റ്…
Read Moreറിയൽ എസ്റ്റേറ്റ് ബിസിനസുകാരന്റെ തിരോധാനത്തിൽ ദുരൂഹത; അന്വേഷണം ഊർജിതമാക്കി പോലീസ്
കോഴിക്കോട്: ദുരൂഹ സാഹചര്യത്തിൽ കാണാതായ കോഴിക്കോട്ടെ പ്രമുഖ റിയൽ എസ്റ്റേറ്റ് ബിസിനസുകാരനായി അന്വേഷണം ഉൗർജിതമാക്കി പോലീസ്. ബാലുശേരി എരമംഗലം ആട്ടൂർ മാമിക്ക എന്ന മുഹമ്മദി (56)നെ തേടി ഹൈദരാബാദിലെത്തിയ പോലീസ് അവിടെനിന്ന് സൂചനകളൊന്നും ലഭിക്കാതെ മടങ്ങി. ഓഗസ്റ്റ് 22ന് ഉച്ചകഴിഞ്ഞാണ് മുഹമ്മദിനെ കാണാതായത്. ഭാര്യ റംലത്തിന്റെ പരാതി പ്രകാരം നടക്കാവ് പോലീസാണ് അന്വേഷണം നടത്തുന്നത്. കോഴിക്കോട് വൈഎംസിഎ ക്രോസ് റോഡിലുള്ള നക്ഷത്ര അപ്പാർട്ട്മെന്റിലായിരുന്നു മുഹമ്മദിന്റെ താമസം. അപ്പാർട്ട്മെന്റിൽനിന്ന് 22ന് ഇറങ്ങിയശേഷം യാതൊരു വിവരവും ലഭിച്ചിട്ടില്ല. ഇയാളുടെ മൊബൈൽ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ 22ന് ഉച്ചവരെ അത്തോളി പറന്പത്ത്, തലക്കുളത്തൂർ ഭാഗങ്ങളിൽ ഉണ്ടായിരുന്നതായാണു സൂചന. വീട്ടിൽനിന്ന് ഇറങ്ങിയശേഷം മുഹമ്മദിന്റെ രണ്ടു മൊബൈൽ ഫോണുകളും സ്വിച്ച്ഡ് ഓഫ് ആണ്.കാണാതായശേഷം മുഹമ്മദിന്റെ ബാങ്ക് അക്കൗണ്ടിൽനിന്ന് പണം പിൻവലിച്ചിട്ടില്ല. തിരോധാനത്തിനു പിന്നിൽ ബിസിനസ് പങ്കാളികളാണോ അതോ മറ്റെന്തെങ്കിലും കാരണമാണോയെന്നും പോലീസ് അന്വേഷിക്കുന്നു.…
Read Moreഎംഎൽഎയുടെ തെറിവിളി വൈറൽ, പിന്നാലെ മാപ്പ് ചോദിക്കൽ; കെപിസിസിക്ക് പരാതി നൽകി വയനാട് ഡിസിസി പ്രസിഡന്റ്
കൽപ്പറ്റ: വയനാട് ഡിസിസി പ്രസിഡന്റിനെ ബത്തേരി എംഎൽഎ ഫോണിലൂടെ തെറി വിളിക്കുന്ന ഓഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ. വിവാദം കത്തിപ്പടർന്നതിനിടെ ബത്തേരി എംഎൽഎ ഐ.സി. ബാലകൃഷ്ണൻ ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചനോട് മാപ്പു ചോദിച്ചു. സംഭവത്തിൽ ഡിസിസി പ്രസിഡന്റ് കെപിസിസിക്ക് പരാതി നൽകിയതായാണ് സൂചന. ബത്തേരി അർബൻ ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട യോഗത്തിൽ ഡിസിസി പ്രസിഡന്റ് എത്താൻ വൈകിയതാണ് എംഎൽഎയെ പ്രകോപിപ്പിച്ചത്. കണ്ണോത്തുമല ജീപ്പ് ദുരന്തത്തിൽ മരിച്ചവരുടെ പോസ്റ്റുമോർട്ടം നടക്കുന്ന മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു താനെന്നും ഉടൻ എത്താമെന്നും ഡിസിസി പ്രസിഡന്റ് പറഞ്ഞുവെങ്കിലും തെറിവിളിക്കുകയായിരുന്നു എംഎൽഎ. നിങ്ങൾ എന്താന്ന് വച്ചാ ചെയ്യൂവെന്നും താൻ പാർട്ടിയിൽനിന്ന് രാജിവയ്ക്കുകയാണെന്നും എംഎൽഎ രോഷകുലനായി പറയുന്ന ശബ്ദരേഖയാണ് പുറത്തുവന്നത്. 26ന് രാവിലെ പത്ത് മണിക്കാണ് ഡിസിസി ഓഫീസിൽ ബത്തേരി അർബൻ ബാങ്ക് തെരഞ്ഞെടുപ്പമായി ബന്ധപ്പെട്ട യോഗം വിളിച്ചത്. അതിനിടെ ഇന്നലെ നടന്ന ബാങ്ക്…
Read Moreപ്രണയം നടിച്ച് വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച സംഭവം; മയക്കുമരുന്നിന് അടിമയെന്നു പ്രതിയുടെ കുറ്റസമ്മതം
കോഴിക്കോട്: കോളജ് വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി വിവസ്ത്രയാക്കി വീടിനുള്ളിൽ തടങ്കലിലാക്കിയ കേസിൽ റിമാൻഡിൽ കഴിയുന്ന യുവാവിനെ പോലീസ് കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യും. തൊട്ടിൽപാലം കുണ്ടുതോട് ഉണ്ണ്യത്താൻകണ്ടി യു.കെ. ജുനൈദി(26)നെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്താനും വിശദമായി ചോദ്യം ചെയ്യാനുമാണ് പോലീസിന്റെ നീക്കം. ജുനൈദിനെതിരേ ബലാത്സംഗത്തിനും എൻഡിപിഎസ് ആക്ട് പ്രകാരവും പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. വിദ്യാർഥിനിയെ ഉപദ്രവിച്ച വീട്ടിൽനിന്ന് കഞ്ചാവും എംഡിഎംഎയും പോലീസ് കണ്ടെടുത്തിരുന്നു. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ജുനൈദ് മയക്കുമരുന്നിന് അടിമയാണെന്ന വിവരം പോലീസിന് ലഭിച്ചത്. താൻ സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കാറുണ്ടെന്ന് ജുനൈദ് വെളിപ്പെടുത്തിയതായി പോലീസ് പറഞ്ഞു. പ്രണയം നടിച്ച് കോളജിൽ നിന്ന് വിദ്യാർഥിനിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയാണ് ജുനൈദ് ശാരീരികമായി ഉപദ്രവിച്ചത്. ജുനൈദിന്റെ മാതാപിതാക്കളും അടുത്ത ബന്ധുക്കളും വിദേശത്താണുള്ളത്. ജുനൈദ് ഒറ്റയ്ക്കാണ് താമസം. മോശം കൂട്ടുകെട്ടും മയക്കുമരുന്ന് ഉപയോഗവുമാണ് ജുനൈദിനെ വഴിതെറ്റിച്ചതെന്ന് പോലീസ്…
Read Moreഓണ്‍ലൈൻ സാമ്പത്തികത്തട്ടിപ്പ്; കോഴിക്കോട്ട് തട്ടിപ്പിനിരയായവരിൽ പ്രമുഖ ഡോക്ടർമാരും
കോഴിക്കോട്: കോഴിക്കോട് ഓണ്‍ലൈൻ സാന്പത്തിക തട്ടിപ്പുകൾ പെരുകുന്നു. കോഴിക്കോട് സിറ്റി പോലീസ് പരിധിയിൽ നടന്ന വൻ സാന്പത്തിക തട്ടിപ്പുകൾക്ക് ഇരയായവരിലേറെയും ഡോക്ടർമാർ. പണത്തോടുള്ള ആർത്തി മൂത്ത് തട്ടിപ്പുകാരുടെ വലയിലകപ്പെട്ടവരിൽ പ്രമുഖ ഡോക്ടർമാരുമുണ്ട്. ഈ വർഷം ജൂണ്‍ വരെ കോഴിക്കോട് സിറ്റി സൈബർ പോലീസ് ടീം രജിസ്റ്റർ ചെയ്തത് 12 സൈബർ കേസുകളാണെങ്കിൽ കഴിഞ്ഞമാസവും ഈ മാസവുമായി രജിസ്റ്റർ ചെയ്തിരിക്കുന്നത് 16 കേസുകളാണ്. ചെറിയ തുകകളുടെ കേസുകൾ വേറെയുമുണ്ട്. ജൂണ്‍ വരെയുള്ള കാലയളവിലായി രജിസ്റ്റർ ചെയ്തത് 92,15,000 രൂപയുടെ കേസുകളാണ്. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലായി മാത്രം 70 ലക്ഷത്തിന്റെ കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ മാസം അവസാനം വന്ന പരാതികളിൽ കുറേ എണ്ണം രജിസ്റ്റർ ചെയ്യാനുമുണ്ട്. ഇതുംകൂടി കണക്കാക്കിയാൽ ഈ മാസത്തെ തട്ടിപ്പു തുകയും കോടിയോടടുക്കുമെന്നാണ് സൂചന. ഫേസ്ബുക്ക്, യുട്യൂബ് വീഡിയോ ലൈക്ക് ചെയ്തും ഷെയർ ചെയ്തും പണം…
Read Moreചരക്കുവാഹന ഡ്രൈവർമാരിൽ 21 ശതമാനവും ലഹരി ഉപയോഗിക്കുന്നവർ; ഉമിനീർ പഠന റിപ്പോർട്ട് പുറത്ത്
കോഴിക്കോട്: കേരളത്തിലെത്തുന്ന ചരക്ക് വാഹനങ്ങളിലെ ഡ്രൈവർമാർ നിരന്തരമായി മയക്കുമരുന്നുപോലുള്ള ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നതായി ഉമിനീർ പരിശോധനാ റിപ്പോർട്ട്. ഡ്രൈവർമാരിൽ കഞ്ചാവിന്റെയും മാരകമായ പല രാസലഹരികളുടെയും ഉപയോഗം ഉള്ളതായാണ് കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ ഫോറൻസിക് സയൻസ് പഠന വകുപ്പിന്റ (ലൈഫ് സയൻസ്) റിപ്പോർട്ട് വ്യക്തമാക്കുന്നത്. ചെക്ക് പോസ്റ്റുകൾ കേന്ദ്രീകരിച്ച് നടത്തിയ പഠനത്തിൽ 21ശതമാനം പേരും വിവിധതരം ലഹരിവസ്തുക്കൾ ഉപയോഗിച്ചതായി തെളിഞ്ഞു. അന്താരാഷ്ട്ര ജേണലായ ’ട്രാഫിക് ഇഞ്ച്വറി ആൻഡ് പ്രിവൻഷനിൽ’ (ടിആന്റ്എഫ് ഗ്രൂപ്പ്) ഈ പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചു. ഉമിനീർ പരിശോധനയുടെ അടിസ്ഥാനത്തിലുള്ള ഇന്ത്യയിലെ ആദ്യ പഠന റിപ്പോർട്ടാണിതെന്ന് അധികൃതർ പറഞ്ഞു. കാസർഗോഡ്, മുത്തങ്ങ, വാളയാർ ചെക്ക് പോസ്റ്റുകളിൽ നിന്ന് ഡ്രൈവർമാരുടെ ഉമിനീർ പരിശോധിച്ചാണ് ലഹരി വസ്തുക്കളുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. 20ൽ പരം ലഹരിവസ്തുക്കളുടെ ഉപയോഗം അരമണിക്കൂറിനുള്ളിൽ സ്ഥിരീകരിക്കാൻ സാധിക്കുന്ന എവിഡൻസ് മൽടിസ്റ്റാറ്റ് കിറ്റുകൾ ഉപയോഗപ്പെടുത്തി ഇന്ത്യയിൽ നടന്ന ആദ്യത്തെ പഠനമാണിത്.…
Read Moreവിലങ്ങില്ലാതെ ടി.പി. വധക്കേസ് പ്രതികളുടെ യാത്ര: ക്രിമിനലുകൾക്ക് കുട പിടിക്കുന്ന നാണംകെട്ട ആഭ്യന്തര വകുപ്പ്;പ്രതികരിച്ച് കെ.കെ.രമ
കോഴിക്കോട്: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾ വിലങ്ങില്ലാതെ ട്രെയിനില്‍ യാത്ര ചെയ്ത സംഭവത്തിൽ വീണ്ടും ആഭ്യന്തരവകുപ്പ് പ്രതിക്കൂട്ടില്‍. സംഭവത്തില്‍ ഡിജിപിക്ക് പരാതി നല്കുന്ന കാര്യം പരിഗണിച്ചുവരികയാണെന്ന് ആര്‍എംപിഐ നേതാക്കള്‍ അറിയിച്ചു. മുന്‍പും ഇത്തരം സംഭവങ്ങള്‍ ചൂണ്ടിക്കാണിച്ച് പരാതി നല്‍കിയിട്ടും കാര്യമൊന്നും ഉണ്ടായിട്ടില്ല. ഇത്തരം സംഭവങ്ങള്‍ ഇനിയും ആവര്‍ത്തിക്കും. എന്തായാലും പൊതുസമൂഹത്തിനു മുന്നില്‍ വിഷയം കൊണ്ടുവരുമെന്നും നേതാക്കള്‍ അറിയിച്ചു. ടി.പി. കേസിലെ മുഖ്യപ്രതി കൊടി സുനി, മറ്റൊരു പ്രതിയായ എം.സി. അനൂപ് എന്നിവര്‍ ട്രെയിനില്‍ വിലങ്ങില്ലാതെ യാത്രചെയ്യുന്ന ദൃശ്യങ്ങള്‍ ടി.പിയുടെ ഭാര്യയും എംഎല്‍എയുമായ കെ. കെ. രമയാണ് ഇന്നലെ ഫേസ്ബുക്കില്‍ പങ്കുവച്ചത്. പ്രതികൾക്ക് സർക്കാർ വിഐപി പരിഗണനയാണ് നൽകിയതെന്നും ക്രിമിനലുകൾക്ക് കുട പിടിക്കുന്ന നാണംകെട്ട ആഭ്യന്തര വകുപ്പാണ് ഇവിടെയുള്ളതെന്നും കെ.കെ. രമ ഫേസ്്ബുക്കിൽ കുറിച്ചു. വിയ്യൂരിൽനിന്ന് കണ്ണൂരിലേക്കാണ് പ്രതികൾ യാത്ര ചെയ്തത്. പ്രതികൾക്കു പരിഗണന നൽകുന്നതിനെതിരേ രമ നേരത്തെയും…
Read More