പ​ര​സ്ത്രീ ബ​ന്ധം ചോ​ദ്യംചെ​യ്ത ഭാ​ര്യ​യെ ഹോ​ട്ട​ലി​ല്‍ വെ​ട്ടിപ്പ​രി​ക്കേ​ല്‍​പ്പി​ച്ചു; ഭ​ര്‍​ത്താ​വി​നാ​യി തെ​ര​ച്ചി​ല്‍

മു​ക്കം (കോ​ഴി​ക്കോ​ട്): ഹോ​ട്ട​ലി​ൽ വ​ച്ച് ഭാ​ര്യ​യെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച ഭ​ർ​ത്താ​വിനെ പോലീസ് തെരയുന്നു. മു​ക്കം ന​ഗ​ര​സ​ഭ​യി​ലെ പൂ​ള​പ്പൊ​യി​ൽ സ്വ​ദേ​ശി പൈ​റ്റൂ​ചാ​ലി​ൽ മു​സ്ത​ഫ​യാ​ണ് ഭാര്യയെ ആക്രമിച്ചത്. ഇയാൾ ന​ട​ത്തു​ന്ന മു​ത്തേ​രി​യി​ലെ അ​നു​ഗ്ര​ഹ ഹോ​ട്ട​ലി​ൽ വച്ച് ഭാ​ര്യ ജ​മീ​ല​യെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ക്കുകയായിരുന്നു.ഒരു സ്ത്രീ​യു​മാ​യി മു​സ്ത​ഫ​യ്ക്ക് ബ​ന്ധ​മു​ണ്ടെ​ന്ന സം​ശ​യ​ത്തെ തു​ട​ർ​ന്ന് ജ​മീ​ല ഇ​ന്ന​ലെ വൈ​കു​ന്നേ​രം 5.45ഓടെ ഹോ​ട്ട​ലി​ലെ​ത്തുകയും തുടർന്നു നടന്ന വാക്കേറ്റത്തിനിടെ മു​സ്ത​ഫ ജ​മീ​ല​യെ വെ​ട്ടി​പ്പ​രിക്കേ​ൽ​പ്പി​ക്കു​ക​യു​മാ​യി​രു​ന്നുവെ​ന്നാ​ണ് ദൃക്സാക്ഷികൾ പ​റ​യു​ന്ന​ത്. കൈ​യ്ക്കും മു​ഖ​ത്തും പ​രിക്കേ​റ്റ ജ​മീ​ല​യെ മു​ക്ക​ത്തെ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സംഭവശേ​ഷം മു​സ്ത​ഫ ക​ട​യി​ൽനി​ന്ന് ഓ​ടിര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

Read More

ഏ​റെ​ക്കാ​ല​ത്തെ കാ​ത്തി​രി​പ്പിന് വിരാമം;​ സം​സ്ഥാ​ന​ത്ത് ബി​എ​സ്എ​ന്‍​എ​ല്‍ 4ജി​യി​ലേ​ക്ക്

കോ​ഴി​ക്കോ​ട്: ഏ​റെ​ക്കാ​ല​ത്തെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ല്‍ കേ​ര​ള​ത്തി​ല്‍ ബി​എ​സ്എ​ന്‍​എ​ല്‍ 4ജി​യി​ലേ​ക്ക് മാ​റു​ന്നു. ഡി​സം​ബ​ര്‍ മാ​സ​ത്തോ​ടെ ക​മ്മീഷ​ന്‍ ചെ​യ്യാനാണു നീക്കം. സ്വ​കാ​ര്യ മൊ​ബൈ​ല്‍ സേ​വ​ന​ദാ​താ​ക്ക​ള്‍ ഫൈ​വ് ജി ​വേ​ഗ​ത്തി​ലേ​ക്ക് ചു​വ​ടുമാ​റു​മ്പോ​ഴാ​ണ് ബി​എ​സ്എ​ന്‍​എ​ല്‍ ഫോ​ര്‍ ജി​യി​ലേ​ക്ക് കാ​ലെ​ടു​ത്തു​വ​യ്ക്കു​ന്ന​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ തി​രു​വ​ന​ന്ത​പു​രം, എ​റ​ണാ​കു​ളം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ര്‍ മേ​ഖ​ല​യി​ലാ​ണ് 4ജി ​ല​ഭ്യ​മാ​കു​ക. ഇ​തി​നാ​യി 796 പു​തി​യ 4ജി ​ട​വ​ര്‍ സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ചു. തി​രു​വ​ന​ന്ത​പു​ര​ത്ത് 296-ഉം ​എ​റ​ണാ​കു​ള​ത്ത് 275-ഉം ​കോ​ഴി​ക്കോ​ട്- 125ഉം ​ക​ണ്ണൂ​രി​ല്‍ 100-ഉം ​ട​വ​റുകളാ​ണ് സ്ഥാ​പി​ക്കു​ക. ല​ക്ഷ​ദ്വീ​പി​ലെ മി​നി​കോ​യ് ദ്വീ​പി​ലും സേ​വ​നം ല​ഭ്യ​മാ​ക്കും.​ ച​ണ്ഡീ​ഗ​ഢി​ല്‍ ന​ട​ത്തി​യ 4ജി ​പ​രീ​ക്ഷ​ണം വി​ജ​യ​മാ​യ​തോ​ടെ​യാ​ണ് രാ​ജ്യ​ത്തെ തെ​ര​ഞ്ഞെ​ടു​ത്ത ജി​ല്ല​ക​ളി​ല്‍ 4ജി ​സേ​വ​നം ആ​രം​ഭി​ക്കാ​ന്‍ കേ​ന്ദ്രം തീ​രു​മാ​നി​ച്ച​ത്. ഇ​ന്ത്യ​ന്‍ നി​ര്‍​മി​ത 4ജി ​ഉ​പ​ക​ര​ണ​ങ്ങ​ളാ​ണ് സേ​വ​ന​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്ന​തും പ്ര​ത്യേ​ക​ത​യാ​ണ്. ഇ​തി​നാ​യി ടാ​റ്റ ക​ണ്‍​സ​ള്‍​ട്ട​ന്‍​സി സ​ര്‍​വീ​സു​മാ​യി ബി​എ​സ്എ​ന്‍​എ​ല്‍ ക​രാ​ര്‍ ഒ​പ്പു​വ​ച്ചി​ട്ടു​ണ്ട്. ഒ​ക്‌​ടോ​ബ​ര്‍ മാ​സ​ത്തോ​ടെ ഉ​പ​ക​ര​ണ​ങ്ങ​ള്‍ എ​ത്തു​മെ​ന്ന് ബി​എ​സ്എ​ന്‍​എ​ല്‍ അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.4ജി ​നെ​റ്റ് വ​ര്‍​ക്ക്…

Read More

വ​യ​റ്റി​ല്‍ ക​ത്രി​ക; ര​ണ്ടു ഡോ​ക്ട​ര്‍​മാ​ര്‍ക്കും ന​ഴ്‌​സു​മാ​ര്‍​ക്കും എ​തി​രേ കേ​സി​നു സാ​ധ്യ​ത

കോ​ഴി​ക്കോ​ട്: പ്ര​സ​വ ശ​സ്ത്ര​ക്രി​യ്ക്കിടെ ഹ​ര്‍​ഷി​ന​ എന്ന യുവതിയു​ടെ വ​യ​റ്റി​ല്‍ ക​ത്രി​ക കു​ടു​ങ്ങി​യ സം​ഭ​വ​ത്തി​ല്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജിലെ ര​ണ്ടു ഡോ​ക്ട​ര്‍​മാ​ര്‍​ക്കും ര​ണ്ടു ന​ഴ്‌​സു​മാ​ര്‍​ക്കു​മെ​തി​രേ കേ​സെ​ടു​ക്കു​ന്ന കാ​ര്യം പോ​ലീ​സ് സ​ജീ​വ​മാ​യി പ​രി​ഗ​ണി​ക്കു​ന്നു. ര​ണ്ട് പി​ജി ഡോ​ക്ട​ര്‍​മാ​ര്‍, ര​ണ്ടു ന​ഴ്‌​സു​മാ​ര്‍ എ​ന്നി​വ​ര്‍​ക്കെ​തി​രേ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​നാ​ണ് ആ​ലോ​ച​ന. എ​ച്ച്ഒ​ഡി​ക്കെ​തി​രേ​യും കേ​സി​നു സാ​ധ്യ​ത​യു​ണ്ട്.​ ചി​കി​ല്‍​സ​യി​ല്‍ പി​ഴ​വ് സം​ഭ​വി​ച്ച​ത് മെ​ഡി​ക്ക​ല്‍ ബോ​ര്‍​ഡ് അം​ഗീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​നു​ള്ള നീ​ക്കം.​ ഇ​ക്കാ​ര്യ​ത്തി​ല്‍ അ​ന്തി​മ തീ​രു​മാ​ന​മാ​യി​ട്ടി​ല്ലെ​ന്ന് മെ​ഡി​ക്ക​ല്‍ കോ​ള​ജ് അ​സി. ക​മ്മീഷ​ണ​ര്‍ കെ.​ സു​ദ​ര്‍​ശ​ന്‍ പ​റ​ഞ്ഞു.​ സ​മ​ര​ത്തി​ന് 90 ദി​വ​സം തി​ക​യു​ന്ന നാ​ളെ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പ്ര​തീ​കാ​ത്മ​ക ക​ത്രി​ക സ​മ​ര്‍​പ്പ​ണം ന​ട​ത്താ​ന്‍ സ​മ​ര സ​മി​തി തീ​രു​മാ​നി​ച്ചിട്ടുണ്ട്. ഹ​ര്‍​ഷി​ന​യു​ടെ മൂ​ന്നാ​മ​ത്തെ ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ​വ​ര്‍​ക്കെ​തി​രേ​യാ​ണ് ന​ട​പ​ടി. നി​ല​വി​ല്‍ പ്ര​തി​സ്ഥാ​ന​ത്തു​ള്ള ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​നെ കേ​സി​ല്‍നി​ന്ന് ഒ​ഴി​വാ​ക്കി​യേ​ക്കും.

Read More

‘സു​ര​ക്ഷാ ബ​ട്ട​ണ്‍’ ബഡായിയായി; വാ​ഹ​നയാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ​യ്ക്കാ​യി കൊ​ണ്ടു​വ​ന്ന സു​ര​ക്ഷാ മി​ത്ര പ​ദ്ധ​തി പാ​തി​വ​ഴി​യി​ല്‍

കോ​ഴി​ക്കോ​ട്: വാ​ഹ​നയാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ​യ്ക്കാ​യി കൊ​ണ്ടു​വ​ന്ന സു​ര​ക്ഷാ മി​ത്ര പ​ദ്ധ​തി പാ​തി​വ​ഴി​യി​ല്‍ നി​ല​ച്ചു. ഡ​ല്‍​ഹി​യി​ലെ നി​ര്‍​ഭ​യ സം​ഭ​വ​ത്തി​നുശേ​ഷം പൊ​തു​ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ​യ്ക്കാ​യി കൊ​ണ്ടു​വ​ന്ന പ​ദ്ധ​തി​യാ​ണ് സു​ര​ക്ഷാ​മി​ത്ര. പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​ത്തി​ല്‍ ഭ​യ​ര​ഹി​ത​മാ​യി യാ​ത്ര ചെ​യ്യാ​നും അ​ടി​യ​ന്ത​ര ഘ​ട്ട​ത്തി​ല്‍ സ​ഹാ​യം ല​ഭി​ക്കാ​നും ഉ​ത​കു​ന്ന​ത​ര​ത്തി​ലാ​ണ് പ​ദ്ധ​തി​യു​ടെ പ്ര​വ​ര്‍​ത്ത​നം. ഇ​തു​പ്ര​കാ​രം വാ​ഹ​ന​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ ഒ​രു പാ​നി​ക് ബ​ട്ട​ണും ജി​പി​എ​സ് മോ​ണി​റ്റ​റിം​ഗ് സി​സ്റ്റ​വും ഘ​ടി​പ്പി​ക്കും. യാ​ത്രയ്​ക്കി​ട​യി​ല്‍ അ​സ്വാ​ഭാ​വി​ക സാ​ഹ​ച​ര്യ​ങ്ങ​ളു​ണ്ടാ​യാ​ല്‍ പോ​ലീ​സ് സേ​വ​നം തേ​ടാ​ന്‍ ഈ ​സു​ര​ക്ഷാ ബ​ട്ട​ണ്‍ അ​മ​ര്‍​ത്തി​യാ​ല്‍ മ​തി. നി​മി​ഷ​ങ്ങ​ള്‍​ക്ക​കം സ​ഹാ​യ​ത്തി​നാ​യി മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പോ പോ​ലീ​സോ സ​ഹാ​യ​ത്തി​നാ​യി എ​ത്തും. ജി​പി​എ​സ് മോ​ണി​റ്റ​റിം​ഗിലൂ​ടെ വാ​ഹ​ന​ത്തെ പി​ന്തു​ട​രാ​നും സാ​ധി​ക്കും. വാ​ഹ​ന​ത്തി​ന്‍റെ വ​ലി​പ്പം, ഉ​ള്‍​ക്കൊ​ള്ളു​ന്ന യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം തു​ട​ങ്ങി​യ​വ ക​ണ​ക്കാ​ക്കി ര​ണ്ട് മു​ത​ല്‍ അ​ഞ്ച് വ​രെ പാ​നി​ക് ബ​ട്ട​ണു​ക​ളാ​ണ് വാ​ഹ​ന​ങ്ങ​ളി​ല്‍ ഘ​ടി​പ്പി​ക്കു​ന്ന​ത്. അ​പാ​യ സൂ​ച​ന ന​ല്‍​കാ​ന്‍ ഡ്രൈ​വ​റു​ടെ സീ​റ്റി​ന് സ​മീ​പ​വും പാ​നി​ക് ബ​ട്ട​ണ്‍ ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്. സ്‌​കൂ​ള്‍ ബ​സു​ക​ള്‍, കെ​എ​സ്ആ​ര്‍​ടി​സി, ആം​ബു​ല​ന്‍​സ്,…

Read More

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന്‍റെ മു​ഖ​ത്ത​ടി​ച്ചു,നേ​താ​ക്ക​ളെ തെ​റി​വി​ളി​ച്ചു ! കണ്ണടച്ചു തുറക്കും മുന്പേ എസ്ഐ തെറിച്ചു

കോ​ഴി​ക്കോ​ട്: ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യ സി​പി​എം േന​താ​വി​ന്‍റെ മു​ഖ​ത്ത​ടി​ക്കു​ക​യും നേ​താ​ക്ക​ളെ തെ​റി​വി​ളി​ക്കു​ക​യും ചെ​യ്ത എ​സ്‌​ഐ​ക്കെ​തി​രേ മി​ന്ന​ല്‍ വേ​ഗ​ത്തി​ല്‍ ന​ട​പ​ടി. സം​ഭ​വം ന​ട​ന്ന് അ​ര​മ​ണി​ക്കൂ​റി​ന​കം എ​സ്‌​ഐ​യെ എ​ആ​ര്‍ ക്യാ​മ്പി​ലേ​ക്ക് സ്ഥ​ലം​മാ​റ്റി. മ​ല​പ്പു​റം തി​രൂ​ര്‍ പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ പ്രൊ​ബേ​ഷ​ന്‍ എ​സ്‌​ഐ കെ.​വി. വി​പി​നെ​തി​രേ​യാ​ണു ന​ട​പ​ടി​യെ​ടു​ത്ത​ത്. വെ​ട്ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് നൗ​ഷാ​ദ് നെ​ല്ലാ​ഞ്ചേ​രി​യെ മു​ഖ​ത്ത​ടി​ക്കു​ക​യും തി​രൂ​ര്‍ ബ്‌​ളോ​ക്ക് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് യു. ​സൈ​നു​ദ്ദീ​നെ​യും സി​പി​എം ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം ഇ. ​ജ​യ​നെ​യും തെ​റി​വി​ളി​ക്കു​ക​യും ചെ​യ്തെ​ന്നാ​ണു പ​രാ​തി. ഒ​രു കേ​സി​ന്‍റെ ആ​വ​ശ്യ​വു​മാ​യി സ്‌​റ്റേ​ഷ​നി​ല്‍ എ​ത്തി​യ​താ​യി​രു​ന്നു നേ​താ​ക്ക​ള്‍. നൗ​ഷാ​ദി​ന്‍റെ വാ​ര്‍​ഡി​ലെ ഒ​രു മ​ത്സ്യ​തൊ​ഴി​ലാ​ളി​യോ​ട് ഒ​രു കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ന്ന​ലെ രാ​വി​ലെ പ​ത്തി​ന് സ്‌​റ്റേ​ഷ​നി​ല്‍ എ​ത്താ​ന്‍ എ​സ്‌​ഐ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ജോ​ലി സം​ബ​ന്ധ​മാ​യ ആ​വ​ശ്യ​മു​ള്ള​തി​നാ​ല്‍ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക്ക് എ​ത്താ​ന്‍ പ​റ്റി​ല്ലെ​ന്നും മ​റ്റൊ​രു ദി​വ​സം അ​നു​വ​ദി​ക്ക​ണ​മെ​ന്നു​മാ​വ​ശ്യ​പ്പെ​ട്ട് നൗ​ഷാ​ദ് എ​സ്‌​ഐ വി​പി​നെ ഫോ​ണി​ല്‍ വി​ളി​ച്ചു. എ​ന്നാ​ല്‍, പ്ര​ശ്‌​ന​ത്തി​ല്‍ ഇ​ട​പെ​ടേ​ണ്ടെ​ന്ന് നൗ​ഷാ​ദി​നെ എ​സ്‌​ഐ താ​ക്കീ​ത്…

Read More

മാ​ധ്യ​മ​ങ്ങ​ൾ​ക്കു മു​മ്പി​ൽ പി​ണ​റാ​യി​ക്കെ​തി​രേ വി​മ​ർ​ശ​നം; ഗ്രോ ​വാ​സു​വി​നെ ഹാ​ജ​രാ​ക്കി​യ പോ​ലീ​സു​കാ​ർ​ക്ക് പ​ണി​കൊ​ടു​ക്കാ​ൻ ആ​ഭ്യ​ന്ത​രവ​കു​പ്പ്

കോ​ഴി​ക്കോ​ട്: ജു​ഡീ​ഷ്യ​ൽ ക​സ്റ്റ​ഡി​യി​ൽ ക​ഴി​യു​ന്ന പ്ര​മു​ഖ മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​ൻ ഗ്രോ ​വാ​സു മാ​ധ്യ​മ​ങ്ങ​ൾ​ക്കു മു​ന്പി​ൽ വ​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​ന​മു​ന്ന​യി​ച്ച സം​ഭ​വ​ത്തി​ൽ സു​ര​ക്ഷാ ചു​മ​ത​ല​യി​ലു​ണ്ടാ​യി​രു​ന്ന പോ​ലീ​സു​കാ​ർ​ക്ക് മു​ട്ട​ൻ പ​ണി ന​ൽ​കാ​ൻ​ മേ​ല​ധി​കാ​രി​ക​ൾ. ജു​ഡീ​ഷ്യ​ൽ ക​സ്റ്റ​ഡി​യി​ലു​ള്ള ആ​ൾ മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രേ പ്ര​തി​ക​രി​ച്ച​ത് വ​ലി​യ പ്ര​ധാ​ന്യ​ത്തോ​ടെ മാ​ധ്യ​മ​ങ്ങ​ളി​ൽ വാ​ർ​ത്ത വ​ന്ന​താ​ണ് ആ​ഭ്യ​ന്ത​ര വ​കു​പ്പി​നെ ചൊ​ടി​പ്പി​ച്ച​ത്. കോ​ട​തി പ​രി​സ​ര​ത്തു​വ​ച്ച് വാ​ർ​ത്താ​സ​മ്മേ​ള​നം പോ​ലെ ഗ്രോ ​വാ​സു മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രോ​ടു സം​സാ​രി​ച്ചു​വെ​ന്നും ഇ​ത് സു​ര​ക്ഷാ ചു​മ​ത​ല​യു​ണ്ടാ​യി​രു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വീ​ഴ്ച​യാ​ണെ​ന്നും സി​റ്റി പോ​ലീ​സ് ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ പ്ര​തി​ക​രി​ച്ചു. “പി​ണ​റാ​യി ഏ​റ്റ​വും വ​ലി​യ ക​മ്മ്യൂ​ണി​സ്റ്റാ​ണെ​ന്ന് ജ​നം വി​ചാ​രി​ക്കു​ന്നു. എ​ന്നാ​ൽ പി​ണ​റാ​യി​യാ​ണ് ഏ​റ്റ​വും വ​ലി​യ കോ​ർ​പ്പ​റേ​റ്റ്. ഇ​ക്കാ​ര്യം ജ​നം മ​ന​സി​ലാ​ക്കു​ന്നി​ല്ല’ എ​ന്നാ​യി​രു​ന്നു ഗ്രോ ​വാ​സു​വി​ന്‍റെ ആ​രോ​പ​ണം. സം​ഭ​വ​ത്തി​ൽ പോ​ലീ​സി​ന് സു​ര​ക്ഷാ വീ​ഴ്ച​യു​ണ്ടാ​യി​യെ​ന്ന നി​ഗ​മ​ന​ത്തി​ൽ വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് പോ​ലീ​സ് സ്റ്റേ​ഷ​ൻ, കു​ന്ന​മം​ഗ​ലം പോ​ലീ​സ്…

Read More

ഒ​രു രൂ​പ  നിക്ഷേപിച്ചപ്പോൾ രണ്ട് രൂപ കിട്ടി; വിശ്വാസം  വളർന്നപ്പോൾ  ഡോ​ക്ട​റിന്  നഷ്ടം മൂ ​ന്നു ല​ക്ഷം! പുതിയ തട്ടിപ്പിങ്ങനെ…

കോ​ഴി​ക്കോ​ട്: ആ​ദ്യം ഒ​രു രൂ​പ നി​ക്ഷേ​പി​ച്ച​പ്പോ​ൾ ര​ണ്ടു രൂ​പ തി​രി​കെ ന​ൽ​കി. ആ ​ര​ണ്ടു രൂ​പ​യു​ടെ വി​ശ്വാ​സം വ​ള​ർ​ന്ന് മൂ​ന്നു ല​ക്ഷം രൂ​പ വ​രെ ഡോ​ക്ട​റി​ൽ നി​ന്ന് വാ​ങ്ങി​യെ​ടു​ത്ത​ശേ​ഷം ’സി​ഐ​എ​സ്എ​ഫ്’ ഉ​ദ്യോ​ഗ​സ്ഥ​ൻ ത​ന്ത്ര​പൂ​ർ​വം മു​ങ്ങി. ഒ​എ​ൽ​എ​ക്സ് ആ​പി​ലൂ​ടെ വീ​ട് വാ​ട​ക​യ്ക്ക് ന​ൽ​കാ​ൻ ശ്ര​മി​ച്ച കോ​ഴി​ക്കോ​ട്ടെ ഡോ​ക്ട​ർ സൈ​ബ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും മാ​ന​ക്കേ​ട് ഭ​യ​ന്ന് പേ​ര് പു​റ​ത്തു പ​റ​യാ​ൻ മ​ടി​ക്കു​ക​യാ​ണ്. വീ​ട് ഇ​ഷ്ട​പ്പെ​ട്ടു​വെ​ന്ന് പ​റ​ഞ്ഞ് സി​ഐ​എ​സ്എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​ൻ ച​മ​ഞ്ഞ് ത​ട്ടി​പ്പു​കാ​ര​ൻ വി​രി​ച്ച വ​ല​യി​ലാ​ണ് ഡോ​ക്ട​ർ വീ​ണ​ത്. 90,000 രൂ​പ​യാ​ണ് വീ​ടി​ന്‍റെ സെ​ക്യു​രി​റ്റി​യാ​യി ഡോ​ക്ട​ർ ആ​വ​ശ്യ​പ്പെ​ട്ട​ത്. നി​ക്ഷേ​പി​ക്കു​ന്ന പ​ണ​ത്തി​ന്‍റെ ഇ​ര​ട്ടി തി​രി​ച്ചു കി​ട്ടു​ന്ന ഒ​രു സ്കീം ​പ​ട്ടാ​ള​ത്തി​ലു​ണ്ടെ​ന്ന് പ​റ​ഞ്ഞ് ഡോ​ക്ട​റെ കൊ​ണ്ട് ആ​ദ്യം പ​ണം അ​ങ്ങോ​ട്ട് നി​ക്ഷേ​പി​ക്കാ​ൻ ത​ട്ടി​പ്പു​കാ​ര​ന് ക​ഴി​ഞ്ഞു. ഇ​ര​ട്ടി കി​ട്ടു​മെ​ന്ന പ്ര​തീ​ക്ഷ​യി​ൽ പ​ല ത​വ​ണ​യാ​യി ഡോ​ക്ട​ർ മൂ​ന്ന​ര ല​ക്ഷ​ത്തോ​ളം രൂ​പ അ​ട​ച്ച​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. ന​യാ…

Read More

വ​യ​റ്റി​ൽ ക​ത്രി​ക കു​ടു​ങ്ങി​യ സം​ഭ​വം; മെഡിക്കല്‍ റിപ്പോര്‍ട്ടിന്  പിന്നില്‍ അട്ടിമറി‍? ഹര്‍ഷിന സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കും

കോ​ഴി​ക്കോ​ട്: പ്ര​സ​വ ശ​സ്ത്ര​ക്രി​യ​യ്ക്കി​ടെ വ​യ​റ്റി​ൽ ക​ത്രി​ക കു​ടു​ങ്ങി​യ സം​ഭ​വ​ത്തി​ൽ പോ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് ത​ള്ളി​യ മെ​ഡി​ക്ക​ൽ ബോ​ർ​ഡ് തീ​രു​മാ​ന​ത്തി​ന് പി​ന്നി​ൽ അ​ട്ടി​മ​റി​യു​ണ്ടെ​ന്ന് പോ​ലീ​സ്. മെ​ഡി​ക്ക​ൽ ബോ​ർ​ഡ് ന​ട​പ​ടി​ക​ളി​ലെ ഗൂ​ഢാ​ലോ​ച​ന അ​ന്വേ​ഷി​ച്ചു പു​റ​ത്തു​കൊ​ണ്ടു​വ​ര​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഹ​ർ​ഷി​ന​യും ഇ​ന്നു സി​റ്റി പോ​ലീ​സ്​ലീ​സ് ക​മ്മീ​ഷ​ണ​ർ​ക്ക് പ​രാ​തി ന​ൽ​കും. മെ​ഡി​ക്ക​ൽ ബോ​ർ​ഡി​ലെ പ്ര​ധാ​ന അം​ഗ​മാ​യി പ​രി​ഗ​ണി​ച്ച സീ​നി​യ​ർ ഡോ​ക്ട​റെ മാ​റ്റി അ​വ​സാ​ന നി​മി​ഷം ജൂ​ണിയ​ർ ക​ൺ​സ​ൽ​ട്ട​ന്‍റി​നെ നി​യ​മി​ച്ച​ത് അ​ന്വേ​ഷ​ണം അ​ട്ടി​മ​റി​ക്കാ​നാ​ണെ​ന്നാ​ണ് സം​ശ​യം. ആ​വ​ശ്യ​മെ​ങ്കി​ൽ കേ​സ് അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ബോ​ർ​ഡി​ലു​ണ്ടാ​യി​രു​ന്ന റേ​ഡി​യോ​ള​ജി​സ്റ്റി​ന്‍റെ മൊ​ഴി​യും പോ​ലീ​സ് ​ രേ​ഖ​പ്പെ​ടു​ത്തും. മെ​ഡി​ക്ക​ൽ കോ​ള​ജി​നു മു​ന്നി​ൽ 81 ദി​വ​സം പി​ന്നി​ട്ട സ​മ​രം കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കാ​നാ​ണ് സ​മ​ര സ​മി​തി തീ​രു​മാ​നം.പ്ര​സ​വ ശ​സ്ത്ര​ക്രി​യ​യ്ക്കി​ടെ വ​യ​റ്റി​ൽ ക​ത്രി​ക കു​ടു​ങ്ങി​യ​ത് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ളജ് ആ​ശു​പ​ത്രി​യി​ൽനി​ന്നാ​ണെ​ന്ന റി​പ്പോ​ർ​ട്ടാ​ണ് പോ​ലീ​സ് ന​ൽ​കി​യത്. എ​ന്നാ​ൽ ഇ​ത് ത​ള്ളു​ക​യാ​യി​രു​ന്നു മെ​ഡി​ക്ക​ൽ ബോ​ർ​ഡ്. ഇ​തി​ന് പി​ന്നാ​ലെ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​വു​മാ​യി ഹ​ർ​ഷി​ന രം​ഗ​ത്തെ​ത്തി​യി​രു​ന്നു.…

Read More

ഫേ​സ്ബു​ക്ക് പോസ്റ്റുമായി കേന്ദ്ര മന്ത്രി വി.​ മു​ര​ളീ​ധ​രൻ ‘മി​ത്തി​നെ മു​ത്താ​ക്കാ​ൻ എ​ന്തി​ന് ല​ക്ഷ​ങ്ങ​ൾ ഷം​സീ​റേ?’

കോ​ഴി​ക്കോ​ട്: മി​ത്ത് വി​വാ​ദ​ത്തി​ല്‍നി​ന്ന് ത​ല്‍​കാ​ലം വി​ട്ടു​നി​ല്‍​ക്കാ​ന്‍ തീ​രു​മാ​നി​ച്ച് സി​പി​എ​മ്മി​നെ​യും സ്പീ​ക്ക​ര്‍ എ.​എ​ന്‍.​ ഷം​സീ​റി​നെ​യും വീ​ണ്ടും ചൊ​റി​ഞ്ഞ് ബി​ജെ​പി. വി​വാ​ദം നി​യ​മ​സ​ഭ​യ്ക്ക​ക​ത്ത് ഉ​ന്ന​യി​ക്കി​ല്ലെ​ന്ന് കോ​ണ്‍​ഗ്ര​സും യു​ഡി​എ​ഫും തീ​രു​മാ​നി​ച്ചിരിക്കെയാണ് ബിജെപി വിഷയം സജീവമാക്കുന്നത്. ഷംസീ​റി​ന്‍റെ തലശേരി മ​ണ്ഡ​ല​ത്തി​ലെ ഗ​ണ​പ​തി ക്ഷേ​ത്രക്കു​ള ന​വീ​ക​ര​ണ​ത്തി​ന് ഫ​ണ്ട​നു​വ​ദി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ബിജെപി പു​തി​യ ആക്ഷേപം ഉ​യർത്തുന്ന​ത്. കോ​ടി​യേ​രി കാ​രാ​ൽ​തെ​രു​വ് ഗ​ണ​പ​തി ക്ഷേ​ത്ര​ത്തി​ന്‍റെ കു​ളം ന​വീ​ക​രി​ക്കാ​ൻ 64 ല​ക്ഷം ന​ൽ​കാ​ൻ ഭ​ര​ണാ​നു​മ​തി ല​ഭി​ച്ചെ​ന്ന് ഷം​സീ​ർത​ന്നെ​യാ​ണ് ഫേ​സ്ബു​ക്കി​ൽ അ​റി​യി​ച്ചത്. ‘മി​ത്തി​നെ മു​ത്താ​ക്കാ​ൻ എ​ന്തി​ന് ല​ക്ഷ​ങ്ങ​ൾ ഷം​സീ​റേ ?’ എന്നു പരിഹസിച്ച് ബി​ജെ​പി നേ​താ​വും കേ​ന്ദ്ര സ​ഹ​മ​ന്ത്രി​യു​മാ​യ വി.​ മു​ര​ളീ​ധ​ര​ന്‍ രം​ഗ​ത്തെ​ത്തി. ഭ​ഗ​വാ​നെ നെ​ഞ്ചേ​റ്റു​ന്ന വി​ശ്വാ​സ സ​മൂ​ഹ​ത്തോ​ട് മാ​പ്പ് പ​റ​ഞ്ഞി​ട്ട് പോ​രേ ഈ ​പ്ര​ഹ​സ​നം?’ എ​ന്നും അ​ദ്ദേ​ഹം ഫേ​സ്ബു​ക്ക് കു​റി​പ്പി​ൽ ചോ​ദി​ക്കു​ന്നു. ഇ​സ് ലാ​മി​ക തീ​വ്ര​വാ​ദി​ക​ളെ പ്രീ​ണി​പ്പി​ക്കാ​ൻ, ഹൈ​ന്ദ​വ ആ​ചാ​ര​ങ്ങ​ളെ​യും വി​ശ്വാ​സ​ങ്ങ​ളെ​യും ച​വി​ട്ടി മെ​തി​ക്കും. വി​ശ്വാ​സി​ക​ൾ ശ​ബ്ദ​മു​യ​ർ​ത്തി​യാ​ൽ കേ​സെ​ടു​ക്കും. സ​മു​ദാ​യ…

Read More

ബീ​ന കു​റ്റ​ക്കാ​രി​; കൈ​ക്കൂ​ലി കേ​സി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട വ​നി​താ സ​ബ് ര​ജി​സ്ട്രാ​റെ പി​രി​ച്ചു​വി​ട്ടു

കോ​ഴി​ക്കോ​ട്: കൈ​ക്കൂ​ലി കേ​സി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട സ​ബ് ര​ജി​സ്ട്രാ​റെ സ​ർ​വീ​സി​ൽ​നി​ന്ന് പ​രി​ച്ചു​വി​ട്ടു. കോ​ഴി​ക്കോ​ട് ചേ​വാ​യൂ​ർ സ​ബ് ര​ജി​സ്ട്രാ​റാ​യി​രി​ക്കെ വി​ജി​ല​ൻ​സ് പി​ടി​കൂ​ടി​യ പി.​കെ. ബീ​ന​യെ​യാ​ണ് പി​രി​ച്ചു​വി​ട്ട​ത്. ബീ​ന കു​റ്റ​ക്കാ​രി​യാ​ണെ​ന്നു ക​ണ്ടെ​ത്തി 2020 ജൂ​ൺ 26ന് ​കോ​ഴി​ക്കോ​ട് വി​ജി​ല​ൻ​സ് പ്ര​ത്യേ​ക കോ​ട​തി ശി​ക്ഷി​ച്ചി​രു​ന്നു. ഏ​ഴ് വ​ർ​ഷം ക​ഠി​ന​ത​ട​വും അ​ഞ്ച് ല​ക്ഷ​ത്തി​ലേ​റെ രൂ​പ പി​ഴ​യു​മാ​യി​രു​ന്നു ശി​ക്ഷ. തു​ട​ർ​ന്നു ഹൈ​ക്കോ​ട​തി​യി​ൽ ബീ​ന അ​പ്പീ​ൽ സ​മ​ർ​പ്പി​ച്ചു. വി​ജി​ല​ൻ​സ് പി​ടി​യി​ലാ​യ​ത് മു​ത​ൽ ബീ​ന സ​സ്പെ​ൻ​ഷ​നി​ലാ​യി​രു​ന്നു. ശി​ക്ഷി​ക്ക​പ്പെ​ട്ട​ശേ​ഷ​വും സ​സ്പെ​ൻ​ഷ​ൻ തു​ട​ർ​ന്നു. ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ​ശേ​ഷം വ​കു​പ്പു​ത​ല​ത്തി​ൽ കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സി​ന് ബീ​ന മ​റു​പ​ടി ന​ൽ​കി. അ​പ്പീ​ൽ സ​മ​ർ​പ്പി​ച്ച​തി​നാ​ൽ പി​രി​ച്ചു​വി​ട​രു​തെ​ന്നാ​ണ് ബീ​ന വ​കു​പ്പി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ട്.കേ​സി​ൽ താ​ൻ നി​ര​പ​രാ​ധി​യാ​ണെ​ന്നും ഇ​ക്കാ​ര്യം മേ​ൽ​ക്കോ​ട​തി​യി​ൽ തെ​ളി​യി​ക്കാ​നാ​വു​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു. എ​ന്നാ​ൽ ച​ട്ട​പ്ര​കാ​രം ബീ​ന​യെ സ​ർ​വീ​സി​ൽ​നി​ന്ന് നീ​ക്കാ​ൻ വ​കു​പ്പ് ത​ല​ത്തി​ൽ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. ബീ​ന കു​റ്റ​ക്കാ​രി​യ​ല്ലെ​ന്ന് മേ​ൽ​ക്കോ​ട​തി വി​ധി​ച്ചാ​ൽ അ​വ​രെ സ​ർ​വീ​സി​ൽ തി​രി​ച്ചെ​ടു​ക്കു​മെ​ന്നു വി​ജ്ഞാ​പ​ന​ത്തി​ൽ പ​റ​യു​ന്നു.

Read More