തോമസ്കുട്ടി ചാലിയാർ നിലമ്പൂർ: ഒരു കൂരയ്ക്കുള്ളിൽ താമസിക്കുന്നത് 23 പേർ. ആദിവാസി ജീവിതത്തിന്റെ ദുരിതക്കാഴ്ചയാണ് ഈ വീട്. നിലമ്പൂർ താലൂക്കിലെ ചാലിയാർ പഞ്ചായത്തിലെ ഇടിവണ്ണ പാറേക്കാട് കോളനിയിലെ ചെറിയ വീട്ടിലാണ് വലിയൊരു കുടുംബം “തിങ്ങിപ്പാർക്കു’ ന്നത്. കോളനിയിലെ പരേതനായ കാളന്റെ ഭാര്യ കുറുമ്പിയും മൂന്നു മക്കളും അവരുടെ മക്കളും പേരക്കുട്ടികളുമടക്കം 23 അംഗങ്ങളാണ് ഈ വീട്ടിലുള്ളത്. നിന്നുതിരിയാൻ പോലും സ്ഥലമില്ല. 23 പേരിൽ 11 മുതിർന്നവരും 12 കുട്ടികളുമുണ്ട്. കുറുമ്പിയുടെ മക്കളായ വിഷ്ണു, സരസു, ശോഭ, ഇവരുടെ മക്കൾ, കൊച്ചു മക്കൾ അവരുടെ ഭാര്യമാർ എന്നിവരാണ് ഇവിടെയുള്ളത്. 420 ചതുരശ്ര അടിയാണ് വീടിന്റെ വിസ്തീർണം. ഒരു കുളിമുറി, അടുക്കള, മൂന്ന് ചെറിയ മുറികൾ എന്നിവയാണ് വീട്ടിലുള്ളത്. ഒരു മുറിയിൽ എട്ടു പേർ വരെയാണ് അന്തിയുറങ്ങുന്നത്. കുറുമ്പി പലതവണ പഞ്ചായത്ത് അധികൃതരെ കണ്ട് ബുദ്ധിമുട്ടുകൾ പറയുകയും അപേക്ഷകൾ നൽകുകയും…
Read MoreCategory: Kozhikode
യഥാർത്ഥ ഉടമ നികുതി അടയ്ക്കാൻ ചെന്നപ്പോള്‍ ! വ്യാജരേഖയുണ്ടാക്കി മറ്റൊരാളുടെ സ്ഥലം വിറ്റ് പണം തട്ടി; അബൂബക്കർ പരാതിക്കാരിയെ വിശ്വസിപ്പിച്ചത് ഇങ്ങനെ…
കരുവാരകുണ്ട്: വ്യാജരേഖകളുണ്ടാക്കി പട്ടാന്പി ആമയൂർ സ്വദേശിനിയായ സ്ത്രീക്ക് മറ്റൊരാളുടെ സ്ഥലം രജിസ്റ്റർ ചെയ്തു നല്കി 20 ലക്ഷം ലക്ഷം രൂപ തട്ടിയ ആൾ അറസ്റ്റിൽ. കരുവാരകുണ്ട് തരിശ് മുളളറയിലെ ചേരിയോടൻ അബുബക്കറിനെ (51) യാണ് കരുവാരകുണ്ട് സിഐ മനോജ് പറയറ്റയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റുചെയ്തത്. ആമയൂർ സ്വദേശിക്ക് തുവ്വൂരിലുള്ള ഒരു സ്ഥലം കാണിച്ചു കൊടുക്കുകയും അതിന് കൃത്രിമമായ സ്കെച്ച് തയാറാക്കി നല്‍കുകയും ചെയ്താണ് പ്രതി പരാതിക്കാരിയെ സ്ഥലമിടപാട് വിശ്വസിപ്പിച്ചത്. പിന്നീട് മറ്റൊരാളുടെ കരുവാരകുണ്ട് കൽക്കുണ്ടിലുള്ള സ്ഥലത്തിന്റെ ആധാരവും പുൽവെട്ടയിലുള്ള സ്ഥലത്തിന്റെ നികുതി ചീട്ടും കാണിച്ച് തണ്ടപ്പേർ കരസ്ഥമാക്കുകയും പിന്നീട് അയാളുടെ പേരിൽ കൃത്രിമ ആധാർ കാർഡ് നിർമിച്ച് ആൾമാറാട്ടം നടത്തി കരുവാരകുണ്ട് സബ് രജിസ്ട്രാർ ഓഫീസിലെത്തി ആധാരം രജിസ്റ്റർ ചെയ്ത് നല്‍കുകയുമായിരുന്നു. സ്ഥലത്തിന്റെ യഥാർത്ഥ ഉടമ നികുതി അടയ്ക്കാൻ വില്ലേജോഫീസിൽ ചെന്നപ്പോഴാണ് സ്ഥലം വില്പന നടന്നതായി…
Read Moreപട്ടാപ്പകൽ കൂരാച്ചുണ്ട് ടൗണിൽ കാട്ടുപന്നി ആക്രമണം! ടൗണിലിറങ്ങി ഓടിയ പന്നി കാട്ടിക്കുട്ടിയത് ഇങ്ങനെയൊക്കെ…
കൂരാച്ചുണ്ട്: പട്ടാപ്പകൽ കൂരാച്ചുണ്ട് ടൗണിൽ കാട്ടുപന്നി നടത്തിയ ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റു. ലോട്ടറി കച്ചവടക്കാരൻ കൂരാച്ചുണ്ട് പൂവ്വത്തുംചോലയിലെ നടുക്കണ്ടിപറമ്പിൽ വേലായുധ (56) നാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ പതിനൊന്നോടെയായിരുന്നു സംഭവം. ടൗണിന് പിന്നിലുള്ള കൃഷിയിടത്തിൽ നിന്നാവാം കാട്ടുപന്നി ടൗണിലെ റോഡിൽ പ്രവേശിച്ചത് എന്നാണ് കരുതുന്നത്. ടൗണിലിറങ്ങി ഓടിയ പന്നി കാൽനടയാത്രക്കാർക്കുനേരേ പായുകയും ഓടിക്കൊണ്ടിരുന്ന വാഹനങ്ങളിൽ ഇടിക്കുകയും ചെയ്തു. പന്നി തങ്ങൾക്കു നേരേ വരുന്നതുകണ്ട് പലരും ഓടി രക്ഷപ്പെട്ടു. ഇതിനിടെയാണ് വേലായുധന് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റത്. കാട്ടുപന്നി ഇടിച്ചു വീഴ്ത്തിത്തിയതിനെ തുടർന്ന് കാലുകൾക്ക് പരിക്കേറ്റ ഇദ്ദേഹം കൂരാച്ചുണ്ട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി. തച്ചൻപ്പൊയിൽ സ്വദേശിയായ റാഫിഖ് ഞാറുക്കാട്ടിൽ, ചെമ്പനോട സ്വദേശി ചെരിയൻപുറത്ത് ചെറിയാച്ചൻ എന്നിവരുടെ വാഹനങ്ങളിൽ കാട്ടുപന്നിയിടിച്ച് നാശം സംഭവിച്ചിട്ടുണ്ട്. അടുത്ത നാളുകളായി വിവിധ പ്രദേശങ്ങളിൽ ടൗണുകളിലും റോഡുകളിലും പകൽ സമയങ്ങളിൽ കാട്ടുപന്നികളുടെ ആക്രമണത്തിൽ യാത്രക്കാർക്ക്…
Read Moreമുക്കത്തെ പെങ്കുട്ട്യോളെ കണ്ടിക്കോ, കണ്ടിക്കില്ലേ ബാ…! സ്വയം പ്രതിരോധത്തിന് മുക്കത്തെ പെൺകുട്ടികൾ
മുക്കം: സ്വയം പ്രതിരോധത്തിന് ആയോധന പരിശീലനം പഠിച്ചെടുക്കുകയാണ് മുക്കം നഗരസഭയിലെ കച്ചേരി പ്രദേശത്തെ പെൺകുട്ടികൾ. നഗരസഭയുടെ ആർച്ച (അക്യൂറിംഗ് റെസിസ്റ്റൻസ് എഗൈൻസ്റ്റ് ക്രൈം ആൻഡ് ഹറാസ്മെന്റ്) പദ്ധതിക്ക് കീഴിലാണ് പത്തിനും പതിനഞ്ചിനും ഇടയിൽ പ്രായമുള്ള പെൺകുട്ടികൾക്ക് കരാട്ടെ പരിശീലനം നൽകുന്നത്. സ്ത്രീകൾക്കും പെൺകുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് നഗരസഭ പെൺകുട്ടികൾക്ക് സ്വയരക്ഷയ്ക്ക് ഉപകരിക്കുന്ന പദ്ധതി ആവിഷ്കരിക്കാൻ തീരുമാനിച്ചത്. കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ കർശന നിയന്ത്രണങ്ങളോടെയാണ് പരിശീലനം. വിവിധ ക്ലബ്ബുകളുടെയും റസിഡൻസ് അസോസിയേഷനുകളുടെയും മേൽനോട്ടം പരിശീലന പരിപാടിക്കുണ്ട്. കച്ചേരി എൽപി സ്കൂളിലാണ് പരിശീലനം നടത്തുന്നത്. ഇന്റർനാഷണൽ ഗോൾഡൻ ഫാൽക്കൺ കരാട്ടെ സ്കൂളിന്റെ ചീഫ് ഇൻസ്ട്രക്ടറും സിക്സ്ത് ഡാൻ ബ്ലാക്ക് ബെൽറ്റുമായ വി.പി. രാജൻ ആണ് മുഖ്യ പരിശീലകൻ. 20 കുട്ടികളാണ് നിലവിൽ പരിശീലനം നേടുന്നത്. കോവിഡ് നിയന്ത്രണങ്ങൾ മാറുന്നതോടെ കൂടുതൽ കുട്ടികൾക്ക് പരിശീലനം നൽകും. അഗസ്ത്യമുഴി, മണാശേരി…
Read Moreഇവനാണ് ബുള്ളറ്റ് അടിച്ചുമാറ്റിയ വിരുതന് ! മോഷ്ടാവ് സിസിടിവിയിൽ കാമറയിൽ കുടുങ്ങി, പോലീസിനു കിട്ടിയില്ല
കോഴിക്കോട്: നഗരത്തില്‍ പട്ടാപ്പകല്‍ ബുള്ളറ്റ് അടിച്ചുമാറ്റിയ പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ച് രണ്ടാഴ്ച പിന്നിട്ടിട്ടും മോഷ്ടാവിനെ പിടികൂടാനാകാതെ പോലീസ്. കോഴിക്കോട് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിനു സമീപത്തു നിര്‍ത്തിയിട്ട ബുള്ളറ്റായിരുന്നു മോഷണം പോയത്. പരാതിയുടെ അടിസ്ഥാനത്തില്‍ സമീപത്തെ സിസിടിവികള്‍ പരിശോധിച്ചപ്പോൾ മോഷ്ടാവ് ബുള്ളറ്റ് ഉന്തിക്കൊണ്ടുപോകുന്നത് ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്. ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയവഴിയും പ്രചരിപ്പിക്കുന്നുണ്ട്. എന്നിട്ടും അന്വേഷണം നടത്തി കൊണ്ടിരിക്കുകയാണെന്നാണ് കസബ പോലീസ് പറയുന്നത്. സാധാരണഗതിയിൽ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചാൽ അധികം താമസിയാതെതന്നെ മോഷ്ടാക്കൾ പിടിയിലാകാറുണ്ട്.
Read Moreഗൾഫിലെ കൂസ സിദ്ദിഖിന്റെ തോട്ടത്തിൽ ഹിറ്റ് ! മലയാളിക്ക് ഏറെ പരിചിതമല്ലാത്ത കൂസ കൃഷിയിൽ നേട്ടം കൊയ്ത് നാലകത്ത് സിദ്ദിഖ്
നിലന്പൂർ: മലയാളിക്ക് ഏറെ പരിചിതമല്ലാത്ത കൂസ കൃഷിയിൽ നേട്ടം കൊയ്യുകയാണ് നിലന്പൂർ ചാലിയാർ പഞ്ചായത്തിലെ നാലകത്ത് സിദ്ദിഖ്. ഗൾഫ് രാജ്യങ്ങളിൽ ഏറെ ഉപയോഗിക്കുന്ന പച്ചക്കറി ഇനമായ കൂസ നന്പൂരിപൊട്ടിയിലെ മതിൽമൂലയിലുള്ള കൃഷിയിടത്തിലാണ് സിദ്ദിഖ് പരീക്ഷിച്ച് വിജയിച്ചത്. പാട്ടത്തിനെടുത്ത പത്തേക്കർ ഭൂമിയിൽ 20 സെന്റ് സ്ഥലത്താണ് കൂസ കൃഷിയുള്ളത്. നെല്ലും കപ്പയും വാഴയും ചേനയും ചേന്പും കാച്ചിലുമെല്ലാം പച്ചപ്പോടെ നിൽക്കുന്ന കൃഷിയിടമാണിത്. 2008 ൽ സംസ്ഥാന സർക്കാരിന്റെ മികച്ച പച്ചക്കറി കർഷകനുള്ള “ഹരിതമിത്ര’ അവാർഡ് ജേതാവായ സിദീഖിന് ഏതു കൃഷിയും വഴങ്ങും എന്ന് കൂസ കൃഷിയിലൂടെ തെളിയിച്ചിരിക്കുകയാണ്. ഗൾഫ് നാടുകളിൽ പച്ചക്കറി സാലഡുകൾ ഉണ്ടാക്കുന്നതിന് പ്രധാനമായി ഉപയോഗിക്കുന്ന ഒരിനം പച്ചക്കറിയാണ് കൂസ. കൃഷിക്കാവശ്യമായ വിത്ത് സുൽത്താൻ ബത്തേരിയിൽ നിന്നാണ് കൊണ്ടുവരുന്നത്. 110 ദിവസം വളർച്ചയെത്തിയാൽ വിളവെടുക്കാനാകും. കക്കരിക്ക പോലെ നീളത്തിൽ പച്ച നിറത്തിലും മഞ്ഞ നിറത്തിലുമാണ് കായ്കളുണ്ടാവുക.തായ്ച്ചെടിയിൽ നിന്നു…
Read More‘ഷാജിപാപ്പനെ’ ജയസൂര്യ കാണും; നാടിനെ ദുരന്തത്തിൽനിന്നു രക്ഷിച്ച ഷാജി വർഗീസിനെ അഭിനന്ദിച്ച് നടൻ ജയസൂര്യ
കോഴിക്കോട്: നാടിനെ ദുരന്തത്തിൽനിന്നു രക്ഷിച്ച ഷാജി വർഗീസിനെ അഭിനന്ദിച്ച് നടൻ ജയസൂര്യ. ജയസൂര്യ ഷാജിയെ വോയിസ് മെസ്സേജിലൂടെ അഭിനന്ദിക്കുകയും ഉടനെ തന്നെ നേരിട്ട് കാണാമെന്നു പറയുകയും ചെയ്തു. ‘ആട്’ എന്ന ജയസൂര്യ ചിത്രത്തിലെ കഥാപാത്രത്തിന്റെ പേരുള്ള ഷാജി പാപ്പൻ എന്ന ഷാജി വർഗീസ് കഴിഞ്ഞദിവസം കോടഞ്ചേരി ടൗണിൽ വൈക്കോൽ കയറ്റി വന്ന ലോറി തീ പിടിച്ചപ്പോൾ അതിസാഹസികമായി ദുരന്തം ഒഴിവാക്കുകയായിരുന്നു. തീ പിടിച്ച ലോറിയുടെ നിയന്ത്രണം ഏറ്റെടുത്ത് സമീപത്തെ സ്കൂൾ ഗ്രൗണ്ടിലേക്ക് ഓടിച്ചു കയറ്റുകയായിരുന്നു.‘ആട്’ സിനിമയിലെ ജയസൂര്യയുടെ നായക കഥാപാത്രവുമായി ഏറെ സാമ്യമുള്ള ഷാജി വർഗീസിനെ ആ സിനിമയ്ക്കു ശേഷം എല്ലാവരും ‘ഷാജി പാപ്പൻ’ എന്നാണ് വിളിക്കുന്നത്. ‘ആട്’ സിനിമയിലെ കഥാപാത്രത്തെ പോലെ കോടഞ്ചേരിയിലെ നാട്ടുകാർക്ക് ഹീറോ ആണ്.ഒട്ടും പ്രതീക്ഷിക്കാത്ത സമയത്ത് ജയസൂര്യയുടെ വോയ്സ് മെസേജ് കണ്ടപ്പോൾ യഥാർഥത്തിൽ ഞെട്ടിപ്പോയെന്ന് ഷാജി പറഞ്ഞു. പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷത്തിലാണപ്പോൾ.…
Read Moreമിന്നലായി കസ്റ്റംസ്…കരിപ്പൂരില്‍ സ്വര്‍ണം തിളങ്ങുന്നു; ഇന്നലെ മാത്രം പൊക്കിയത് 22 പേരെ
സ്വന്തം ലേഖകന്‍ കോഴിക്കോട്:വലിയ വിമാസ സര്‍വീസുകള്‍ പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ചൂടുപിടിക്കുമ്പോഴും സ്വര്‍ണക്കടത്തുസംഘങ്ങള്‍ ഇപ്പോഴും കരിപ്പൂര്‍വഴി അടിപൊളിയായി പറന്നിറങ്ങുന്നു. കരിപ്പൂരില്‍ ഇന്നലെയുണ്ടായ കസ്റ്റംസിന്റെ മിന്നല്‍ റെയ്ഡില്‍ യാത്രക്കാരില്‍നിന്നു പിടിച്ചെടുത്തത് 23.6 കിലോ സ്വര്‍ണമാണ്. ഓപ്പറേഷന് ഡസേര്‍ട്ട് സ്റ്റോം എന്ന പേരിലാണ് കൊച്ചി കസ്റ്റംസ് പ്രിവന്റിവ് യൂണിറ്റ് പരിശോധന നടത്തിയത്. വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍നിന്നെത്തിയ 22 യാത്രക്കാരാണ് സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായത്. ഇവരെ കാത്തിരുന്ന മറ്റു കടത്ത് സംഘവും കസ്റ്റംസിന്റെ പിടിയിലായിട്ടുണ്ട്. ഒരേസമയം വിമാനത്താവളത്തിനകത്തും പുറത്തും കസ്റ്റംസ് പരിശോധന നടന്നു. രണ്ടു വാഹനങ്ങളും ഇവരില്‍നിന്നു പിടിച്ചെടുത്തു. വന്‍ കടത്തുസംഘമാണ് സംഭവത്തിനു പിന്നിലെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. കോവിഡ് കാലത്ത് ഉദ്യോഗസ്ഥക്ഷാമം മറയാക്കിയാണ് സ്വര്ണകടത്തുസംഘത്തിന് സാധാരണയാത്രക്കാര്‍ പോലും ഇറങ്ങിപ്പുറപ്പെടുന്നത്. കാരിയര്‍മാരായി സ്ത്രീകള്‍ ഉള്‍പ്പെടെ രംഗത്തെത്തുമ്പോള്‍ മിന്നല്‍ റെയ്ഡിലൂടെ മാത്രമേ ഇവരെ കുടുക്കാനാകൂ എന്നാണ് കസ്റ്റംസ് പറയുന്നത്. കസ്റ്റംസ് അഡീഷണല്‍ കമ്മീഷണര്‍ എസ്.വസന്തകുമാറിന്റെ…
Read Moreകെ – റെയില്‍ വേണോ..വന്ദേഭാരത് വേണോ.. വിവാദത്തിന് ഹൈസ്പീഡ്;സംസ്ഥാനത്ത് ഇനി വന്ദേഭാരതയുദ്ധം
സ്വന്തം ലേഖകന്‍ കോഴിക്കോട്: കെ-റെയില്‍ സംസ്ഥാന സര്‍ക്കാര്‍ അഭിമാനപദ്ധതിയായി കണ്ട് മുന്നോട്ടുപോകുന്നതിനിടെ അതിനെ വന്ദേഭാരത് ട്രെയിന്‍ സര്‍വീസ് കൊണ്ട് ബ്ലോക്കിട്ട് ബിജെപിയും മറ്റു പ്രതിപക്ഷ പാര്‍ട്ടികളും. ബജറ്റിന് മുന്നോടിയായി സംസ്ഥാനത്തെ ബിജെപി നേതാക്കളും മെട്രോമാന് ഇ.ശ്രീധരനും കേന്ദ്ര നേതാക്കളെ കണ്ടിരുന്നു. ഈ സാഹചര്യത്തില്‍ കെ.റെയില്‍ വിരുദ്ധസമരം കൂടുതല്‍ ശക്തിപ്പെടാനാണ് സാധ്യത.വന്ദേഭാരത് ട്രെയിന്‍ പ്രഖ്യാപനം വന്നതോടെ സംസ്ഥാനത്തെ കെ.റെയില്‍ വിരുദ്ധര്‍ ഒന്നിക്കാനുള്ള സാധ്യതയും സംസ്ഥാന സര്‍ക്കാര്‍ മുന്നില്‍ കാണുന്നു. പദ്ധതിക്കെതിരായ സമരം കൂടുതല്‍ ശക്തിയാര്‍ജിക്കുമെന്നും ഉറപ്പാണ്. ഇരുപദ്ധതികളുടെയും ഗുണവശങ്ങള്‍ ഇഴകീറിപരിശോധിക്കപ്പെടുകയും ചെയ്യും. കെ-റെയില്‍ പദ്ധതിയില്‍ നിലപാട് മാറ്റവുമായി കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍ കൂടി രംഗത്തത്തിയതോടെ ചര്‍ച്ചകള്‍ക്ക് ചൂടുപിടിച്ചുകഴിഞ്ഞു. നേരത്തെ തന്നെ സില്‍വര്‍ ലൈനിനെതിരേ സമരരംഗത്തുള്ള ബിജെപി സംസ്ഥാന ഘടകം ഇനിയെങ്കിലും സര്‍ക്കാര്‍ പദ്ധതിയില്‍ നിന്നും പിന്നോട്ടുപോകണമെന്ന ആവശ്യമാണ് ഉയര്‍ത്തിയിരിക്കുന്നത്.മൂന്നുവര്‍ഷംകൊണ്ട് 400 അതിവേഗ വന്ദേഭാരത് എക്സ്പ്രസ് തീവണ്ടികള്‍…
Read Moreമുപ്പത്തിയഞ്ചുകാരിയെ പീഡിപ്പിച്ചു! ഗർഭിണിയാണെന്നു അറിഞ്ഞതോടെ ഗൾഫിലേക്ക് മുങ്ങി; ഒടുവില്‍ കുടുങ്ങി ! 2021 ഓഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം
പെരിന്തൽമണ്ണ: മുപ്പത്തിയഞ്ചുകാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കി വിദേശത്തേക്കു കടന്ന പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു. അങ്ങാടിപ്പുറം പരിയാപുരം മങ്ങാടൻ പറന്പൻ അബ്ദുൾ നാസറി(50)നെയാണ് എസ്ഐ രമാദേവിയുടെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്. 2021 ഓഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം. നവംബറിലാണ് യുവതി പെരിന്തൽമണ്ണ പോലീസിൽ പരാതി നൽകിയത്. സംഭവത്തിനു ശേഷം വിദേശത്തേക്കു കടന്ന പ്രതിക്കായി പോലീസ് ലുക്ക് ഒൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. വെള്ളിയാഴ്ച മംഗളൂരു വിമാനത്താവളത്തിലെത്തിയ അബ്ദുൾനാസറിനെ ലുക്ക് ഒൗട്ട് നോട്ടീസിലെ വിവര പ്രകാരം അധികൃതർ തടഞ്ഞുവയ്ക്കുകയും പെരിന്തൽമണ്ണ പോലീസിനെ അറിയിക്കുകയുമായിരുന്നു. തുടർന്ന് പോലീസ് മംഗളൂരുവിലെത്തി കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. യുവതി ഗർഭിണിയാണെന്നു അറിഞ്ഞതോടെ അബ്ദുൾനാസർ വിദേശത്തേക്കു കടക്കുകയായിരുന്നു.
Read More