ആലപ്പുഴ: കഞ്ഞിക്കുഴിയിലെ കർഷകർക്കൊപ്പം ഇടുക്കിയിലെ കുളമാവിലും വാഴത്തോപ്പ് പഞ്ചായത്തിലും കൃഷിയിടങ്ങൾ സന്ദർശിച്ച് കൃഷിമന്ത്രി. കൃഷിയിട സന്ദർശനത്തിന്റെ ഭാഗമായി ഗ്രാമപഞ്ചായത്തിലെ കഞ്ഞിക്കുഴി പച്ചക്കറി ക്ലസ്റ്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച യാത്രയിലാണ് മന്ത്രി പി. പ്രസാദും ആദ്യാവസാനം പങ്കെടുത്തത്.കഞ്ഞിക്കുഴി കൃഷിഭവനും പഞ്ചായത്തും ചേർന്നാണ് പതിനാറാം വാർഡിൽ പ്രവർത്തിക്കുന്ന കഞ്ഞിക്കുഴി എ ഗ്രേഡ് പച്ചക്കറി ക്ലസ്റ്ററിലെ കർഷകർക്കായി കൃഷി പഠനയാത്ര ഒരുക്കിയത്. കൃഷി പഠന യാത്രയിൽ ടീം കഞ്ഞിക്കുഴിയോടൊപ്പം ബസിൽ മന്ത്രിയും പൂർണസമയം പങ്കെടുത്തത് വേറിട്ട അനുഭവമായി.കഞ്ഞിക്കുഴിയിൽനിന്ന് പുറപ്പെട്ട സംഘം ഇടുക്കിയുടെ സുഗന്ധവിളകൾ കൃഷിചെയ്യുന്ന മാതൃകാ കൃഷിത്തോട്ടം സന്ദർശിച്ചു. വാഴത്തോപ്പ് പഞ്ചായത്തിലെ കൂനംമാവ് അഗസ്റ്റിനും കുടുംബവും നടത്തുന്ന പഴവർഗങ്ങളുടെയും സുഗന്ധ വൃഞ്ജനങ്ങളുടെയും കൃഷിയിടത്തിൽ ഏറെ സമയം ചെലവഴിച്ചു. കഞ്ഞിക്കുഴിയുടെ ചൊരിമണലിൽ വിജയകരമായി കുരുമുളക് കൃഷി ചെയ്യാൻ കഴിയുന്ന രീതി കർഷകൻ അഗസ്റ്റിൻ വിശദമായി അവതരിപ്പിച്ചു. കുളമാവിൽ പ്രവർത്തിക്കുന്ന കപ്പൂച്ചിൻ ആശ്രമത്തിലെ വൈദികൻ റവ.…
Read MoreCategory: Edition News
യുവതിയോട് അപമര്യാദ; ലോറി ഡ്രൈവര്‍ക്ക് രണ്ടുവർഷം തടവും പിഴയും
കൊച്ചി: യാത്രക്കാരിക്കുനേരേ അശ്ലീല ആംഗ്യങ്ങള്‍ കാട്ടി സ്ത്രീത്വത്തെ അപമാനിച്ച കുറ്റത്തിന് ലോറി ഡ്രൈവർക്ക് രണ്ടു വര്‍ഷം തടവും 10,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കന്യാകുമാരി വിളയംകോട് വാരിയംവിള വീട്ടില്‍ ജി. പ്രിന്സിനെയാണു എറണാകുളം ഒന്നാം ക്ലാസ് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതി ശിക്ഷിച്ചത്. 2020 സെപ്റ്റംബര്‍ 17ന് രാവിലെ പൈപ്പ്ലൈന് സിഗ്നലില്‍ വച്ചായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പരാതിക്കാരി യാത്ര ചെയ്തിരുന്ന ബസിന്റെ ദിശയില്‍ വലതുവശത്ത് നിര്‍ത്തിയ ലോറിയുടെ ഡ്രൈവര്‍ അശ്ലീല ചേഷ്ടകള്‍ കാട്ടിയതിനുപുറമെ ബസില്‍നിന്നിറങ്ങി ഓഫീസിലേക്ക് നടക്കുകയായിരുന്ന പരാതിക്കാരിയെ ലോറിയില്‍ പിന്തുടര്ന്നും ശല്യം ചെയ്തെന്നാണു പരാതി. ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് അലന് ഇ. ബൈജുവിന്റേതാണ് ഉത്തരവ്. അശ്ലീല വാക്കുകള്‍ കൊണ്ടോ അംഗവിക്ഷേപങ്ങള്‍ കൊണ്ടോ സ്ത്രീത്വം അപമാനിക്കല്‍, പൊതുസ്ഥലത്ത് ലൈംഗിക ചേഷ്ട കാട്ടല് എന്നീ കുറ്റങ്ങള്‍ക്കുള്ള ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെയും കേരള പോലീസ് ആക്ടിലെയും വകുപ്പുകള്‍…
Read Moreകാർഡും ഒടിപിയും വേണ്ട; വിരലടയാളം മതി അക്കൗണ്ട് കാലിയാക്കാൻ; എഇപിഎസ് തട്ടിപ്പിനെതിരേ മുന്നറിയിപ്പ്
പരവൂർ: ഡെബിറ്റ് കാർഡോ ഒടിപി സന്ദേശങ്ങളോ ഇല്ലാതെ തന്നെ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പണം കവരുന്ന എഇപിഎസ് തട്ടിപ്പുകൾ വർധിക്കുന്നതായി സൈബർ സുരക്ഷാ വിദഗ്ധരുടെ മുന്നറിയിപ്പ്. ആധാർ നമ്പറും ബയോമെട്രിക് വിവരങ്ങളും (വിരലടയാളം, മുഖം) ഉപയോഗിച്ച് പണം പിൻവലിക്കാവുന്ന സംവിധാനത്തെയാണ് സൈബർ ക്രിമിനലുകൾ ദുരുപയോഗം ചെയ്യുന്നത്.നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ വികസിപ്പിച്ചെടുത്ത ഈ സംവിധാനം ഗ്രാമപ്രദേശങ്ങളിൽ ബാങ്കിംഗ് സേവനങ്ങൾ എളുപ്പമാക്കാനാണ് ലക്ഷ്യമിട്ടത്. എന്നാൽ, വിവിധ ഡാറ്റാ ചോർച്ചകളിലൂടെയും വ്യാജ വെബ്സൈറ്റുകളിലൂടെയും ശേഖരിക്കുന്ന ആധാർ വിവരങ്ങൾ ഉപയോഗിച്ച് തട്ടിപ്പുകാർ വ്യാജ ഡിജിറ്റൽ ഐഡന്റിറ്റികൾ നിർമിക്കുന്നു. കൃത്രിമബുദ്ധി , ഡീപ് ഫേക്ക് സാങ്കേതികവിദ്യകൾ എന്നിവ ഉപയോഗിച്ച് ബയോമെട്രിക് വിവരങ്ങൾ ക്ലോൺ ചെയ്താണ് ഇരകളുടെ അറിവില്ലാതെ അക്കൗണ്ടുകൾ ചോർത്തുന്നത്. ഇതിനായി ബാങ്ക് കാർഡുകളോ മൊബൈലിലേക്ക് വരുന്ന ഒടിപി നമ്പറുകളോ ഇവർക്ക് ആവശ്യമില്ല എന്നതാണ് ഈ തട്ടിപ്പിന്റെ ഏറ്റവും വലിയ അപകടം.
Read Moreബംഗളൂരുവില്‍ മതില് തകര്‍ന്ന് അപകടം: മരിച്ചവരുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും; ഞെട്ടലോടെ രാമമംഗലം
കൊച്ചി: ബംഗളൂരുവിലെ കനത്ത മഴയില്‍ ആശുപത്രിയുടെ മതില് ഇടിഞ്ഞുവീണ് മരിച്ച കുടുംബശ്രീ അംഗങ്ങളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. വിനോദസഞ്ചാരത്തിനായി എത്തിയ എറണാകുളം രാമമംഗലം സ്വദേശികളായ ലത, സ്മിത എന്നിവരാണ് മരിച്ചത്. മൃതദേഹവുമായി പുറപ്പെട്ട രണ്ട് ആംബുലന്‍സുകള്‍ ഉച്ചയോടെ എറണാകുളം രാമമംഗലത്ത് എത്തും. തുടര്‍ന്ന് പൊതുദര്‍ശനത്തിന് ശേഷം ഇരുവരുടെയും സംസ്കാരം നടക്കും. മൂവാറ്റുപുഴയില്‍ അമൃതം പൊടി നിര്‍മിക്കുന്ന യൂണിറ്റിലെ ജീവനക്കാരാണ് ഇവര്‍. അപകടത്തില്‍ പരിക്കേറ്റ് മൂന്ന് കുടുംബശ്രീ അംഗങ്ങള്‍ ചികിത്സയില്‍ തുടരുകയാണ്. മരിച്ചവരുടെ കുടുംബത്തിന് അഞ്ചുലക്ഷം രൂപ കര്‍ണാടക സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഞെട്ടലോടെ രാമമംഗലം പ്രിയപ്പെട്ടവരുടെ മരണവാര്‍ത്ത ഞെട്ടലോടെയാണ് രാമമംഗലം ഗ്രാമം കേട്ടത്. കുടുംബാംഗങ്ങളും ബന്ധുക്കളും ഇപ്പോഴും ഈ യാഥാര്‍ഥ്യവുമായി പൊരുത്തപ്പെടാനാകാത്ത അവസ്ഥയിലാണ്. ഇന്നലെ രാവിലെ ഒമ്പതിനാണ് നെടുമ്പാശേരിയില്‍ നിന്നും 56 അംഗ സംഘം ബംഗളൂരുവിലേക്ക് വിമാനത്തില്‍ യാത്ര തിരിച്ചത്. എന്നാല്‍, വൈകുന്നേരമെത്തിയ അതിശക്തമായ മഴ ആദ്യ വിമാന…
Read Moreഡിജെ പാര്‍ട്ടി; ഹോട്ടലുകള്‍ക്ക് പോലീസ് നോട്ടീസ്; നിരീക്ഷണത്തിന് പോലീസ്
കൊച്ചി: കൊച്ചിയില്‍ പുലരുവോളം ഡിജെ പാര്‍ട്ടികള്‍ നടക്കുന്ന ഹോട്ടലുകള്‍ക്ക് പോലീസ് നോട്ടീസ്. നിയന്ത്രണങ്ങളേര്‍പ്പെടുത്തിയിട്ടും ഇതുപാലിക്കാത്ത സാഹചര്യത്തില്‍ ചില കേസുകളും പോലീസ് രജിസ്റ്റര്‍ ചെയ്തതായി സിറ്റി പോലീസ് കമ്മീഷണര്‍ പറഞ്ഞു. ഡിജെ പാര്‍ട്ടികള്‍ നടക്കുന്ന സ്ഥലങ്ങളില്‍ രഹസ്യ പോലീസിന്റെ ഉള്‍പ്പെടെ നിരീക്ഷണം ശക്തമാക്കാനാണ് പോലീസിന്റെ നീക്കം. ഡിജെ പാര്‍ട്ടികള്‍ രാത്രി 11ന് തന്നെ അവസാനിപ്പിക്കണമെന്ന് എറണാകുളം സെന്‍ട്രല്‍ എസിപി കഴിഞ്ഞദിവസം പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. ഇതിനുപുറമെ ബാറുകള്‍ രാത്രി 12ന് അടയ്ക്കണമെന്നും എസിപിയുടെ ഉത്തരവില്‍ പറഞ്ഞിരുന്നു. നഗരത്തില്‍ പുലര്‍ച്ചെ വരെ നീളുന്ന ഡിജെ പാര്‍ട്ടികളെക്കുറിച്ച് വ്യാപക പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് പോലീസ് നിയന്ത്രണം കടുപ്പിച്ചത്.ലഹരി മരുന്നിന്റെ ഉപയോഗം തടയുന്നതിനും ക്രമസമാധാന പ്രശ്നങ്ങള്‍ ഒഴിവാക്കുന്നതിനുമായാണ് സമയപരിധി കടുപ്പിച്ചിരിക്കുന്നത്. നിര്‍ദേശങ്ങള്‍ ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനാണ് പോലീസ് നീക്കം. അടുത്തിടെ ലഹരി കേസില്‍ അറസ്റ്റിലായ പ്രതി ഇത്തരം പാര്‍ട്ടികളിലേക്ക് ലഹരി…
Read Moreകേരളത്തില്‍ ഭരണമാറ്റം പ്രവചിച്ച് വോട്ടേഴ്സ് റൈറ്റ്സ് ഫൗണ്ടേഷന് സര്‍വേ
കൊച്ചി: സംസ്ഥാനത്ത് ഭരണമാറ്റം പ്രവചിച്ച് വോട്ടേഴ്സ് റൈറ്റ്സ് ഫൗണ്ടേഷന് സര്‍വേ ഫലം. കേരളത്തില്‍ 89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തുമെന്ന് പൊളിറ്റിക്കല്‍ സൈക്കോളജിസ്റ്റ് അഡ്വ. അവനീഷ് കോയിക്കര വോട്ടേഴ്സ് റൈറ്റ്സ് ഫൗണ്ടേഷന് വേണ്ടി നടത്തിയ സര്‍വേ ഫലം പറയുന്നു. എല്‍ഡിഎഫിന് 51 സീറ്റ് പറയുമ്പോള്‍ എന്‍ഡിഎയ്ക്ക് ഒന്നും പ്രവചിക്കുന്നില്ല.വി.ഡി. സതീശനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടുമ്പോഴും മുന്നണി എന്ന നിലയില്‍ വോട്ട് വിഹിതത്തില്‍ യുഡിഎഫ് വലിയ തോതില്‍ വിയര്‍ക്കുന്നുവെന്നാണ് സര്‍വേയിലെ കണക്കുകള്‍ വ്യക്തമാക്കുന്നത്. അടുത്ത മുഖ്യമന്ത്രിയാകാന്‍ ഏറ്റവും യോഗ്യന്‍ ആരെന്ന വോട്ടര്‍മാരുടെ ചോദ്യത്തിന് 29.7 ശതമാനം പേരുടെ പിന്തുണയോടെ വി.ഡി. സതീശന് ഒന്നാമതെത്തി. നിലവിലെ മുഖ്യമന്ത്രി പിണറായി വിജയന് 26.7 ശതമാനം പേരുടെ പിന്തുണയോടെ രണ്ടാം സ്ഥാനത്താണ്. യുഡിഎഫിന് 44.9 ശതമാനവും എല്‍ഡിഎഫിന് 41.4 ശതമാനവും എന്‍ഡിഎയ്ക്ക് 13.7 ശതമാനവും വോട്ട് വിഹിതം സംസ്ഥാന തലത്തില്‍ ലഭിച്ചപ്പോള്‍ യുഡിഎഫിന് 43.5…
Read Moreതിരുവനന്തപുരം മുതൽ ടോക്യോവരെ: ഏഷ്യൻ ഡെസ്റ്റിനേഷനുകൾ തെരഞ്ഞ് ഇന്ത്യൻ യാത്രക്കാർ
തിരുവനന്തപുരം: ഇന്ത്യൻ സഞ്ചാരികൾ ഏഷ്യൻ രാജ്യങ്ങളിലേക്കുള്ള യാത്രകൾക്ക് കൂടുതൽ മുൻഗണന നൽകുന്നതായി എയർ ബിഎൻബി പുറത്തു വിട്ട പുതിയ ഡാറ്റ വ്യക്തമാക്കുന്നു. ജപ്പാൻ, ദക്ഷിണ കൊറിയ, തെക്കുകിഴക്കൻ ഏഷ്യയിലെ പ്രധാന നഗരങ്ങളായ ടോക്യോ, ഒസാക, ബുസാൻ എന്നിവിടങ്ങളിലേക്കുള്ള തിരച്ചിൽ ഗണ്യമായി ഉയർന്നിട്ടുണ്ട്. അതേസമയം ആഭ്യന്തര വിനോദസഞ്ചാര കേന്ദ്രങ്ങളായ തിരുവനന്തപുരം, പുരി, ജയ്പൂർ, മേഘാലയ എന്നിവിടങ്ങളും ശ്രദ്ധേയമായ വളർച്ച രേഖപ്പെടുത്തി. പ്രത്യേകിച്ച് തിരുവനന്തപുരം 90 ശതമാനത്തിലധികം വളർച്ചയോടെ മുന്നിൽ നിൽക്കുന്നത് ശ്രദ്ധേയമാണ്. കൊറിയൻ പോപ്പ് സംസ്കാരവും ജാപ്പനീസ് പൈതൃകവും, വ്യത്യസ്ത ഭക്ഷണ അനുഭവങ്ങളും, എളുപ്പമുള്ള യാത്രാസൗകര്യവും ഈ പ്രവണതയ്ക്ക് പിന്നിലെ പ്രധാന ഘടകങ്ങളായി വിലയിരുത്തപ്പെടുന്നു. കൂടാതെ ജെൻ സി വിഭാഗം യാത്രാ തിരച്ചിലിൽ മുന്നിൽ നിൽക്കുന്നതും ശ്രദ്ധേയമാണ്.
Read Moreവിവാഹ വാർഷിക ആഘോഷത്തിനിടെ തർക്കം; മകൻ അച്ഛനെ തലയ്ക്കടിച്ചു കൊന്നു; സംഭവം തിരുവനന്തപുരം അന്പൂരിയിൽ
തിരുവനന്തപുരം: അമ്പൂരിയില്‍ മകന് അച്ഛനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. അമ്പൂരി സ്വദേശി തോമസ് എബ്രഹാം (62) ആണ് മരിച്ചത്. മകന്റെ രണ്ടാം വിവാഹ വാര്‍ഷിക ആഘോഷത്തിനിടെ ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണു വിവരം. തര്‍ക്കത്തിനിടെ മകൻ അച്ഛനെ കസേര ഉപയോഗിച്ച് അടിക്കുകയായിരുന്നു. മകന് ഷാനു തോമസി(38)നെ വെള്ളറട പോലീസ് കസ്റ്റഡിയിലെടുത്തു. അടിയുടെ ആഘാതത്തില്‍ തോമസിന്റെ തലയ്ക്ക് ഗുരുതര പരിക്കേറ്റു. സംഘർഷത്തിൽ ഷാനുവിന്റെ അമ്മാവൻ വർഗീസിനും വെട്ടേറ്റു. ഇയാൾ ചികിത്സയിലായിരുന്നു. മൃതദേഹം കാരക്കോണം മെഡ.് കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തില്‍ വെള്ളറട പോലീസ് കേസെടുത്തു.
Read Moreപാചകവാതക ക്ഷാമത്തില്‍ വലഞ്ഞ് ജനം; അടിമാലിയിൽ പൊരിവെയിലിൽ സിലിണ്ടറിനായി നീണ്ട ക്യു
അടിമാലി: പാചകവാതകക്ഷാമം അതിരൂക്ഷമായി. അടിമാലി ചാറ്റുപാറയ്ക്കു സമീപം ദേശീയപാതയോരത്തു പ്രവർത്തിക്കുന്ന ഗ്യാസ് ഏജന്‍സിയുടെ മുന്നിൽ ഉപയോക്താക്കളുടെ നീണ്ട ക്യു. പൊരിവെയിലിൽ ക്യൂനിന്നു വലഞ്ഞവരുടെ പ്രതിഷേധവും ഉണ്ടായി. പാചകവാതകക്ഷാമം ആളുകളെ എത്രത്തോളം വലയ്ക്കുന്നുവെന്നതിന്റെ നേര്‍സാക്ഷ്യമായിരുന്നു ഇന്നലെ ഗ്യാസ് ഏജന്‍സിക്കു മുമ്പിൽ ഉണ്ടായ ക്യു. രാവിലെ എട്ടര മുതല്‍ ആളുകള്‍ ഗ്യാസ് ഏജന്‍സിക്കു മുമ്പില്‍ ക്യൂനിന്നുതുടങ്ങി. പ്രായമായവരും രോഗികളും സ്ത്രീകളുമടക്കം ക്യൂവിലുണ്ടായിരുന്നു. സമയം പിന്നിട്ടതോടെ ഏജന്‍സിയുടെ കോമ്പൗണ്ടും കടന്ന് ദേശീയപാതയിലൂടെ ക്യു നീണ്ടു. സമയം ഉച്ചയോട് അടുത്തതോടെ ആളുകളില്‍ പ്രതിഷേധവുമുയര്‍ന്നു. ഏജന്‍സിയില്‍നിന്ന് റൂട്ട് സര്വീസാരംഭിക്കണമെന്നും ഏജന്‍സിയില്‍ സിലണ്ടറിനായി എത്തുന്നവര്‍ക്ക് ടോക്കണ്‍ സംവിധാനം ഏർപ്പെടുത്തണമെന്നും ഉപയോക്താക്കൾ ആവശ്യപ്പെട്ടു. ക്യൂ നില്ക്കുന്ന ആളുകളുടെ എണ്ണവും പ്രതിഷേധവും ഏറിയതോടെ പോലീസും പൊതുപ്രവത്തകരും ഇടപെട്ട് ടോക്കണ്‍ സൗകര്യമൊരുക്കി. ആളുകള്‍ കൂട്ടത്തോടെ ഏജന്‍സി ഓഫീസിലേക്ക് എത്തുന്നത് ഒഴിവാക്കി ദിവസവും വിതരണം ചെയ്യുവാന്‍ കഴിയുന്ന സിലിണ്ടറുകള്‍ കണക്കാക്കി…
Read Moreചേട്ട ഇവിടെ തണുപ്പുണ്ടോ; കാഞ്ഞിരപ്പള്ളിയിൽ ചൂടിന് ആശ്വാസം തേടി മൂർഖനെത്തിയത് റേഷൻകടയിൽ
കാഞ്ഞിരപ്പള്ളി: പട്ടിമറ്റത്ത് റേഷൻകടയിൽനിന്ന് മൂർഖൻപാമ്പിനെ പിടികൂടി. ഷീനാ അഷ്റഫിന്റെ ലൈസൻസിയിലുള്ള എആർഡി പത്താം നമ്പർ റേഷൻ കടയിൽനിന്നാണ് മൂർഖൻ പാമ്പിനെ പിടികൂടിയത്. അരി ഇരുന്ന ചാക്കിനടിയിലേക്ക് പാമ്പ് ഇഴഞ്ഞുകയറുന്നത് ഷീനയാണ് ആദ്യം കണ്ടത്. പിന്നീട് മകൻ അൽത്താഫ് എത്തി ചാക്ക് മാറ്റിയപ്പോൾ ഇതിനടിയിൽ പാമ്പിനെ കണ്ടെത്തുകയായിരുന്നു. വനപാലകരെത്തിയാണ് പാമ്പിനെ പിടികൂടിയത്. പാമ്പിനെ പിടികൂടുന്നത് വരെ റേഷൻ കടയുടെ പ്രവർത്തനം തടസപ്പെട്ടു.
Read More