കെ.​കെ. ശൈ​ല​ജ​യെ പാ​ർ​ട്ടി​യി​ൽ ഒ​തു​ക്കാ​നാ​ണ് പേ​രാ​വൂ​രി​ൽ മ​ത്സ​രി​പ്പി​ച്ച​ത്: പി​ണ​റാ​യി​യു​ടേ​ത് തോ​റ്റ​തി​ന് തു​ല്യ​മാ​യ ജ​യ​മാ​യി​രി​ക്കും; പി, വി അൻവർ

ക​ണ്ണൂ​ർ: കെ.​കെ. ശൈ​ല​ജ​യെ പാ​ർ​ട്ടി​യി​ൽ ഒ​തു​ക്കാ​നാ​ണ് പേ​രാ​വൂ​രി​ൽ മ​ത്സ​രി​പ്പി​ച്ച​തെ​ന്ന് പി.​വി.​അ​ൻ​വ​ർ. ധ​ർ​മ​ട​ത്ത് തോ​റ്റ​തി​ന് തു​ല്യ​മാ​യ ജ​യ​മാ​യി​രി​ക്കും പി​ണ​റാ​യി​യു​ടേ​ത്. താ​ൻ മ​ത്സ​രി​ച്ച​ത് കൊ​ണ്ട് റി​യാ​സി​നെ ബേ​പ്പൂ​രി​ൽ ത​ള​ച്ചി​ടാ​നാ​യെ​ന്നും അ​ൻ​വ​ർ പ​റ​ഞ്ഞു. ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ വെ​ട്ടി​നി​ര​ത്ത​പ്പെ​ട്ട വ്യ​ക്തി​യാ​ണ് എ.​എ​ൻ. ഷം​സീ​ർ. ഊ​രാ​ളു​ങ്ക​ൽ സൊ​സൈ​റ്റി​യു​ടെ ക​രാ​റു​ക​ളി​ൽ അ​ന്വേ​ഷ​ണം വേ​ണം. കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ അ​ടി​ച്ചു​മാ​റ്റി​യെ​ന്നും അ​ൻ​വ​ർ.​കോ​ൺ​ഗ്ര​സി​ൽ മൂ​ന്ന് നാ​ല് നേ​താ​ക്ക​ൻ​മാ​രെ മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തേ​ക്ക് പ​റ​യു​ന്ന​ത് പോ​സ​റ്റീ​വാ​യി കാ​ണ​ണം. കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കെ​തി​രാ​യ കേ​സ് ഒ​തു​ക്കാ​ൻ കേ​ന്ദ്ര​വു​മാ​യി പി​ണ​റാ​യി അ​ണ്ട​ർ ഗ്രൗ​ണ്ട് ബ​ന്ധം ഉ​ണ്ടാ​ക്കി. പി​ണ​റാ​യി വി​രു​ദ്ധ​ത കേ​ര​ള​ത്തി​ലു​ട​നീ​ളം തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​ക​ട​മാ​യി. എ​ൽ​ഡി​എ​ഫ് വ​ൻ തോ​ൽ​വി ഏ​റ്റു​വാ​ങ്ങു​മെ​ന്നും അ​ൻ​വ​ർ പ​റ​ഞ്ഞു

Read More

ആ​ര് വീ​ഴും ആ​ര് വാ​ഴും? വി​ധി അ​റി​യാ​ൻ ഇ​നി ര​ണ്ട് നാ​ൾ: നെ​ഞ്ചി​ടി​പ്പോ​ടെ കേ​ര​ളം; കൂ​ട്ടി​യും കി​ഴി​ച്ചും മു​ന്ന​ണി​ക​ൾ

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലെ വോ​ട്ടെ​ണ്ണ​ലി​ന് ഇ​നി ര​ണ്ട് ദി​വ​സം മാ​ത്രം അ​വ​ശേ​ഷി​ക്കെ പ്ര​തീ​ക്ഷ​യി​ലും ആ​ശ​ങ്ക​യി​ലും മു​ന്ന​ണി​ക​ള്‍. എ​ക്‌​സി​റ്റ് പോ​ള്‍ ഫ​ല​ത്തി​ന്‍റെ ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ് യു​ഡി​എ​ഫ്. ഇ​ത്ത​വ​ണ അ​ധി​കാ​ര​ത്തി​ലെ​ത്താ​ന്‍ സാ​ധി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് യു​ഡി​എ​ഫ്. തെ​ക്ക​ന്‍ കേ​ര​ള​ത്തി​ലും മ​ധ്യ​കേ​ര​ള​ത്തി​ലും വ​ട​ക്ക​ന്‍ കേ​ര​ള​ത്തി​ലും മു​ന്‍ വ​ര്‍​ഷ​ത്തെ​ക്കാ​ള്‍ വ​ലി​യ മു​ന്നേ​റ്റം നേ​ടാ​ന്‍ സാ​ധി​ക്കു​മെ​ന്ന ആ​ത്മ​വി​ശ്വാ​സ​ത്തി​ലും ക​ണ​ക്ക് കൂ​ട്ട​ലി​ലു​മാ​ണ് യു​ഡി​എ​ഫി​ന്‍റെ പ്ര​തീ​ക്ഷ. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം, ക​ണ്ണൂ​ര്‍, കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം, ഇ​ടു​ക്കി, വ​യ​നാ​ട് ജി​ല്ല​ക​ളി​ല്‍ തി​ള​ക്ക​മാ​ര്‍​ന്ന വി​ജ​യം നേ​ടാ​ന്‍ സാ​ധി​ക്കു​മെ​ന്നാ​ണ് യു​ഡി​എ​ഫി​ന്‍റെ ക​ണ​ക്കു​കൂ​ട്ട​ല്‍. യു​ഡി​എ​ഫി​ലെ ഘ​ട​ക​ക​ക്ഷി​ക​ളും ന​ല്ല വി​ജ​യം നേ​ടു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ്. ഭൂ​രി​പ​ക്ഷ ജ​ന​വി​ഭാ​ഗ​വും ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​വും ത​ങ്ങ​ള്‍​ക്കൊ​പ്പം നി​ല​കൊ​ണ്ടി​ട്ടു​ണ്ടെ​ന്നാ​ണ് യു​ഡി​എ​ഫ് ക​ണ​ക്കു കൂ​ട്ടു​ന്ന​ത്. പി​ണ​റാ​യി വി​ജ​യ​ന്‍ സ​ര്‍​ക്കാ​ര്‍ വീ​ണ്ടും അ​ധി​കാ​ര​ത്തി​ലെ​ത്തു​ന്ന​ത് ജ​ന​ങ്ങ​ള്‍ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ലെ​ന്നും ആ​ദ​ര്‍​ശ​മു​ള്ള ക​മ്യൂ​ണി​സ്റ്റു​കാ​രും യു​ഡി​എ​ഫി​ന് വോ​ട്ട് ചെ​യ്തി​ട്ടു​ണ്ടെ​ന്നാ​ണ് യു​ഡി​എ​ഫ് വി​ജ​യ​പ്ര​തീ​ക്ഷ ഉ​യ​ര്‍​ത്തു​ന്ന​ത്. കേ​വ​ല ഭൂ​രി​പ​ക്ഷ​ത്തി​ല്‍ ഭ​ര​ണ​തു​ട​ര്‍​ച്ച നേ​ടാ​ന്‍ സാ​ധി​ക്കു​മെ​ന്നാ​ണ് എ​ല്‍​ഡി​എ​ഫി​ന്‍റെ…

Read More

ഇ​ട​ഞ്ഞ കൊ​മ്പ​നെ കെ​ട്ടി‍​യി​ട്ടു, വി​ശ​പ്പും ദാ​ഹ​വും കാ​ണു​മെ​ന്ന് ക​രു​തി വെ​ള്ളം കൊ​ടു​ക്കാ​നെ​ത്തി; പാ​പ്പാ​നെ ച​വി​ട്ടി വീ​ഴ്ത്തി ആ​ന; യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം

ഇ​രി​ങ്ങാ​ല​ക്കു​ട: കൂ​ട​ല്‍​മാ​ണി​ക്യം ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വ​ത്തി​നെ​ത്തി​ച്ച ആ​ന ഇ​ട​ഞ്ഞ് പാ​പ്പാ​നെ ച​വി​ട്ടി​ക്കൊ​ന്നു. ആ​ന​യു​ടെ ച​വി​ട്ടേ​റ്റ ര​ണ്ടാം പാ​പ്പാ​ന്‍ തി​രു​വ​ന​ന്ത​പു​രം ആ​റ്റി​ങ്ങ​ല്‍ സ്വ​ദേ​ശി വ​ലി​യ​കു​ന്ന് മാ​മം കി​ഴു​വി​ലം ച​രു​വി​ള പു​ത്ത​ന്‍​വീ​ട്ടി​ല്‍ കു​ട്ട​പ്പ​ന്‍ മ​ക​ന്‍ ശ്രീ​ക്കു​ട്ട​ന്‍ (25) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ഒ​ന്നോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ആ​ല​പ്പു​ഴ​യി​ൽ നി​ന്നു​കൊ​ണ്ടു​വ​ന്ന വാ​ഴ്‌​വാ​ടി കാ​ശി​നാ​ഥ​ന്‍ എ​ന്ന ആ​ന​യാ​ണ് ഇ​ട​ഞ്ഞ​ത്. വ്യാ​ഴാ​ഴ്ച രാ​ത്രി വി​ള​ക്ക് എ​ഴു​ന്ന​ള്ളി​പ്പി​നി​ടെ ആ​ന പ​രി​ഭ്രാ​ന്തി കാ​ണി​ക്കു​ക​യും തു​മ്പി​ക്കൈ​കൊ​ണ്ട് മൂ​ന്നാം പാ​പ്പാ​ന​ട​ക്കം ര​ണ്ടു​പേ​രെ ത​ട്ടി​വീ​ഴ്ത്തി​യി​രു​ന്നു. ഇ​തേ​ത്തു​ട​ര്‍​ന്ന് ആ​ന​യെ ദേ​വ​സ്വ​ത്തി​ന്‍റെ കൊ​ട്ടി​ലാ​ക്ക​ല്‍ പ​റ​മ്പി​ലെ പ്ര​ത്യേ​ക ഷെ​ഡി​ല്‍ ത​ള​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ആ​ന​യ്ക്ക് വെ​ള്ള​വും പ​ട്ട​യും ന​ല്‍​കാ​ന്‍ പാ​പ്പാ​ന്‍​മാ​ര്‍ എ​ത്തി​യ​പ്പോ​ഴാ​ണ് ദാ​രു​ണ​മാ​യ സം​ഭ​വം ഉ​ണ്ടാ​യ​ത്. ആ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ പാ​പ്പാ​ന്മാ​രാ​യ അ​മ​ല്‍ (28), ശ്രീ​ക്കു​ട്ട​ന്‍ (25) എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഉ​ട​ന്‍​ത​ന്നെ ഇ​വ​രെ ഇ​രി​ങ്ങാ​ല​ക്കു​ട ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും നെ​ഞ്ചി​ല്‍ ച​വി​ട്ടേ​റ്റ ശ്രീ​ക്കു​ട്ട​ന്‍ മ​രി​ക്കു​ക​യാ​യി​രു​ന്നു. ആ​ന നി​ന്നി​രു​ന്ന ഷെ​ഡി​ന്‍റെ ഷീ​റ്റ്…

Read More

അ​മ്പ​ട ക​ള്ളാ… പ​ട്ടാ​പ്പ​ക​ല്‍ വ​യോ​ധി​ക​യു​ടെ ക​ഴു​ത്തി​ല്‍ കി​ട​ന്ന സ്വ​ര്‍​ണ​മാ​ല പൊ​ട്ടി​ച്ചെ​ടു​ത്ത് ഓ​ടി​പ്പോ​യി: മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ ക​ള്ള​നെ തൂ​ക്കി​യെ​ടു​ത്ത് പോ​ലീ​സ്

മ​ല്ല​പ്പ​ള്ളി: പ​ട്ടാ​പ്പ​ക​ല്‍ വ​യോ​ധി​ക​യു​ടെ ക​ഴു​ത്തി​ല്‍ കി​ട​ന്ന സ്വ​ര്‍​ണ​മാ​ല പൊ​ട്ടി​ച്ചെ​ടു​ത്ത് ക​ട​ന്നു ക​ള​ഞ്ഞ ലോ​ട്ട​റി​വി​ല്പ​ന​ക്കാ​ര​നാ​യ ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ പെ​രു​മ്പെ​ട്ടി പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി.​തെ​ങ്കാ​ശി പെ​രും​പ​ത്തൂ​ര്‍ സ്വ​ദേ​ശി​യാ​യ സെ​ന്തി​ല്‍​കു​മാ​ര്‍ (47) ആ​ണ് പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ​ദി​വ​സം രാ​വി​ലെ വീ​ടി​നു സ​മീ​പം റോ​ഡി​ല്‍ നി​ന്നി​രു​ന്ന വ​യോ​ധി​ക​യോ​ട് ലോ​ട്ട​റി വേ​ണ​മോ​യെ​ന്ന് ചോ​ദി​ച്ചെ​ത്തി​യ ഇ​യാ​ള്‍ മാ​ല പൊ​ട്ടി​ച്ചെ​ടു​ത്ത് മു​ച്ച​ക്ര സ്‌​കൂ​ട്ട​റി​ല്‍ ക​ട​ന്നു ക​ള​യു​ക​യാ​യി​രു​ന്നു. എ​ഴു​മ​റ്റൂ​ര്‍ വ​ട്ട​രി എ​ന്ന സ്ഥ​ല​ത്ത് താ​മ​സി​ക്കു​ന്ന 85 വ​യ​സു​കാ​രി​യാ​യ സ​രോ​ജി​നി​യു​ടെ ക​ഴു​ത്തി​ല്‍ കി​ട​ന്ന ഒ​ന്ന​ര​പ്പ​വ​ന്‍ തൂ​ക്കം വ​രു​ന്ന സ്വ​ര്‍​ണ​മാ​ല​യാ​ണ് പി​ടി​ച്ചു​പ​റി​ച്ച​ത്. സം​ഭ​വം അ​റി​ഞ്ഞ പെ​രു​മ്പെ​ട്ടി പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ സ​നി​ല്‍​കു​മാ​ര്‍, ഉ​ട​ന്‍ ത​ന്നെ സ​ബ്ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​രാ​യ എ​സ്.​എ​സ്. ഷി​ജു, ഉ​ണ്ണി​ക്കൃ​ഷ്ണ​ന്‍, സി​പി.​ഒ മാ​രാ​യ അ​ല​ക്‌​സ്,അ​ഭി​ജി​ത്ത്,സ​ന്തോ​ഷ് എ​ന്നി​വ​രു​മൊ​ത്ത് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നി​ട​യി​ല്‍ സെ​ന്തി​ല്‍ കു​മാ​റി​നെ വെ​ള്ള​യി​ല്‍ നി​ന്ന് മു​ച്ച​ക്ര​സ്‌​കൂ​ട്ട​റും മാ​ല​യു​മു​ള്‍​പ്പ​ടെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. എ​ഴു​മ​റ്റൂ​ര്‍.​ചാ​ലാ​പ്പ​ള്ളി,വെ​ള്ള​യി​ല്‍ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ല്‍ സ്ഥി​ര​മാ​യി ലോ​ട്ട​റി​ക്ക​ച്ച​വ​ടം ന​ട​ത്തു​ന്ന​യാ​ളാ​ണ്. അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി…

Read More

ട്രെ​യി​ൻ യാ​ത്ര​യ്ക്കി​ടെ വ​യോ​ധി​ക​ന്‍റെ മൊ​ബൈ​ല്‍ ഫോ​ണും പ​ണ​വും ക​വ​ര്‍​ന്നു; യു​വാ​വ് അ​റ​സ്റ്റി​ല്‍

കൊ​ച്ചി: ട്രെ​യി​നി​ലെ ഡി​സെ​ബി​ള്‍​ഡ് കോ​ച്ചി​ല്‍ നി​ന്നും വ​യോ​ധി​ക​ന്‍റെ മൊ​ബൈ​ല്‍ ഫോ​ണും പ​ണ​വും ക​വ​ര്‍​ന്ന കേ​സി​ലെ പ്ര​തി അ​റ​സ്റ്റി​ല്‍. മ​ല​പ്പു​റം പ​ര​പ്പ​ന​ങ്ങ​ടി പു​റ​ക്ക​ല്‍ വീ​ട്ടി​ല്‍ റ​സ​ല്‍ ജാ​സി​നെ​യാ​ണ് (26) എ​റ​ണാ​കു​ളം റെ​യി​ല്‍​വേ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഈ ​ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച​യാ​യി​രു​ന്നു കേ​സി​നു ആ​സ്പ​ദ​മാ​യ സം​ഭ​വം. കാ​ര​ക്ക​ല്‍ എ​ക്‌​സ്പ്ര​സി​ന്‍റെ ഡി​സ്ഏ​ബി​ല്‍​ഡ് കോ​ച്ചി​ല്‍ യാ​ത്ര ചെ​യ്തി​രു​ന്ന കൊ​ല്ലം സ്വ​ദേ​ശി​യു​ടെ മൊ​ബൈ​ല്‍ ഫോ​ണും 8,000 രൂ​പ​യു​മാ​ണ് മോ​ഷ​ണം പോ​യ​ത്. എ​റ​ണാ​കു​ള​ത്തു നി​ന്നും ത​മി​ഴ്‌​നാ​ട്ടി​ലേ​ക്കു ചി​കി​ത്സ​ക്ക് പോ​കാ​നാ​യി ട്രെ​യി​നി​ന്‍റെ ഡി​സ് ഏ​ബി​ല്‍​ഡ് കോ​ച്ചി​ല്‍ യാ​ത്ര ചെ​യ്ത സ​മ​യ​ത്താ​യി​രു​ന്നു സം​ഭ​വം. തു​ട​ര്‍​ന്ന് സി​സി​ടി​വി ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ചു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി പി​ടി​യി​ല്‍ ആ​യ​ത്. പ്ര​തി​യി​ല്‍ നി​ന്നും മോ​ഷ​ണ മു​ത​ലു​ക​ള്‍ ക​ണ്ടെ​ടു​ത്തു.

Read More

കൈ​ക​ൾ ത​മ്മി​ൽ ചേ​ർ​ത്ത് കെ​ട്ടി ഒ​രു ക​യ​റി​ൽ അ​വ​ർ തൂ​ങ്ങി; വെ​ഞ്ഞാ​റ​മൂ​ട് റബർ തോട്ടത്തിൽ യു​വാ​വും യു​വ​തി​യും മ​രി​ച്ച നി​ല​യി​ൽ

തി​രു​വ​ന​ന്ത​പു​രം: വെ​ഞ്ഞാ​റ​മൂ​ട് വെ​ള​ളാ​ണി​ക്ക​ലി​ൽ യു​വാ​വും യു​വ​തി​യും മ​രി​ച്ച നി​ല​യി​ൽ. പാ​റ​മു​ക​ളി​ലെ റ​ബ​ർ​തോ‌​ട്ട​ത്തി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം. വെ​ള്ള​നാ​ട് മി​ത്രാ​നി​കേ​ത​ൻ സ്വ​ദേ​ശി ഷി​ബി​ൻ(35), അ​ശ്വ​തി(32) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​രു​വ​രു​ടെ​യും കൈ​ക​ൾ ത​മ്മി​ൽ ചേ​ർ​ത്ത് കെ​ട്ടി​യ നി​ല​യി​ലാ​യി​രു​ന്നു. ഇ​രു​വ​രെ​യും കാ​ണാ​താ​യെ​ന്ന് കാ​ട്ടി നേ​ര​ത്തേ പോ​ലീ​സി​ൽ പ​രാ​തി ല​ഭി​ച്ചി​രു​ന്നു.

Read More

ന​ട അ​ട​ച്ച സ​മ​യ​ത്തെ ശ​ബ​രി​മ​ല​യു​ടെ ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി; വ്‌​ളോ​ഗ​ര്‍​ക്കെ​തി​രെ കേ​സെ​ടു​ത്ത് പോ​ലീ​സ്

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല ന​ട അ​ട​ച്ചി​രി​ക്കു​ന്ന സ​മ​യ​ത്തെ വീ​ഡി​യോ ചി​ത്രീ​ക​രി​ച്ച് പോ​സ്റ്റ് ചെ​യ്ത​യാ​ള്‍​ക്കെ​തി​രെ കേ​സെ​ടു​ത്തു. പ​തി​വാ​യി ശ​ബ​രി​മ​ല​യി​ല്‍ നി​ന്നു​ള്ള വി​ഡി​യോ​ക​ള്‍ എ​ടു​ക്കു​ക​യും സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ പ​ങ്കു​വെ​ക്കു​ക​യും ചെ​യ്യു​ന്ന വ്‌​ളോ​ഗ​ര്‍​ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്. പ​മ്പ പോ​ലീ​സാ​ണ് കേ​സെ​ടു​ത്ത​ത്. പി​ന്നാ​ലെ വി​ഡി​യോ യൂ​ട്യൂ​ബി​ല്‍ നി​ന്നും നീ​ക്കം ചെ​യ്തു. ഹൈ​ക്കോ​ട​തി നി​യോ​ഗി​ച്ചി​രി​ക്കു​ന്ന സ്‌​പെ​ഷ​ല്‍ ക​മ്മീ​ഷ്ണ​ര്‍ ആ​ര്‍. ജ​യ​കൃ​ഷ്ണ​ന്‍ പ​മ്പ പോ​ലീ​സി​നോ​ടും വ​നം വ​കു​പ്പി​നോ​ടും റി​പ്പോ​ര്‍​ട്ട് തേ​ടി​യി​രു​ന്നു. പി​ന്നാ​ലെ​യാ​ണ് പ​മ്പ പോ​ലീ​സ് കേ​സെ​ടു​ക്കു​ന്ന​ത്. ന​ട അ​ട​ച്ച​തി​ന് ശേ​ഷം ശ​ബ​രി​മ​ല​ക്കാ​ഴ്ച എ​ന്ന പേ​രി​ലാ​യി​രു​ന്നു വീ​ഡി​യോ പോ​സ്റ്റ് ചെ​യ്തി​രു​ന്ന​ത്. 10 മി​നു​റ്റ് ദൈ​ര്‍​ഘ്യ​മു​ള്ള​താ​യി​രു​ന്നു വീ​ഡി​യോ. ക​ഴി​ഞ്ഞ മാ​സം 24-ാം തീ​യ​തി​യാ​യി​രു​ന്നു വീ​ഡി​യോ അ​പ്‌​ലോ​ഡ് ചെ​യ്ത​ത്.

Read More

അ​പ്രോ​ച്ച് റോ​ഡ് താ​ഴ്ന്ന് മ​ങ്കൊ​മ്പ് പാ​ല​ത്തി​ൽ അ​പ​ക​ട​ങ്ങ​ൾ തു​ട​ർ​ക്ക​ഥ; അ​ടി​യ​ന്തി​ര ന​ട​പ​ടി വേ​ണ​മെ​ന്ന് നാ​ട്ടു​കാ​ർ

രാ​മ​ങ്ക​രി: കു​ട്ട​നാ​ട് താ​ലൂ​ക്ക് ഓ​ഫീ​സി​നു സ​മീ​പ​ത്താ​യി പ​മ്പാ ആ​റി​ന് കു​റു​കെ നി​ർ​മി​ച്ചി​ട്ടു​ള്ള മ​ങ്കൊ​മ്പ് പാ​ല​ത്തി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലു​മാ​യു​ള്ള അ​പ്രോ​ച്ച് റോ​ഡ് പ​രി​ധി​വി​ട്ട് ഇ​ടി​ഞ്ഞു​താ​ഴാ​ൻ തു​ട​ങ്ങി​യ​തോ​ടെ അ​പ​ക​ട​ങ്ങ​ൾ തു​ട​ർ​ക്ക​ഥ​യാ​യി മാ​റി.പാ​ല​ത്തി​ന്‍റെ മ​ധ്യ​ഭാ​ഗ​ത്തെ പ്ര​ധാ​ന സ്പാ​നും ഇ​രു​വ​ശ​ങ്ങ​ളി​ലു​മു​ള്ള സ്പാ​നു​ക​ളും ത​മ്മി​ലു​ള്ള അ​ക​ലം വ​ർ​ധി​ച്ച​തോ​ടെ ചെ​റു​വാ​ഹ​ന​ങ്ങ​ൾ മു​ത​ൽ ട​ൺ ക​ണ​ക്കി​ന് ഭാ​ര​വും വ​ഹി​ച്ചെ​ത്തു​ന്ന വ​ലി​യ വാ​ഹ​ന​ങ്ങ​ൾ വ​രെ​യാ​ണ് ഇ​വി​ടെ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം ഉ​ച്ച​യോ​ടെ പാ​ല​ത്തി​ലേ​ക്ക് ക​യ​റു​ന്ന​തി​നി​ടെ ഒ​രു ബൈ​ക്ക് നി​യ​ന്ത്ര​ണം വി​ട്ട് മ​റി​യു​ക​യും പു​റ​കി​ലി​രു​ന്ന യാ​ത്ര​ക്കാ​രി പൊ​ടു​ന്ന​നെ താ​ഴേ​ക്ക് വീ​ണ് ത​ല​യ്ക്ക് മാ​ര​ക​മാ​യി പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. ഉ​ട​ൻ​ത​ന്നെ പു​ളി​ങ്കു​ന്ന് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ഇ​വ​രെ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത് ര​ക്ഷ​യാ​യി. എ​ന്നാ​ൽ ഈ ​പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​രം കാ​ണാ​നോ മ​റ്റു മാ​ർ​ഗ​ങ്ങ​ൾ സ്വീ​ക​രി​ക്കാ​നോ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പോ മ​റ്റ് ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​രോ ത​യാ​റാ​കാ​ത്ത​ത് പ്ര​ശ്നം രൂ​ക്ഷ​മാ​ക്കു​ക​യാ​ണ്.എ​സി റോ​ഡി​നെ​യും കാ​വാ​ലം പോ​ലു​ള്ള കു​ട്ട​നാ​ടി​ന്‍റെ വ​ട​ക്ക​ൻ…

Read More

മ​ഴ​യ്ക്ക് മു​ൻ​പ് വീ​ശി​യ​ടി​ച്ച് ക​റ്റി​ൽ മ​ധു​രം കി​നി​യും മാ​ന്പ​ഴം വീ​ണു; കൈ​ക്ക​ലാ​ക്കാ​ൻ നെ​ട്ടോ​ട്ടം

തൊ​ടു​പു​ഴ: ന​ല്ല മ​ധു​ര​മൂ​റു​ന്ന മാ​ന്പ​ഴം ക​ണ്ടാ​ൽ കാ​റ്റും മ​ഴ​യു​മൊ​ന്നും ആ​ർ​ക്കും പ്ര​ശ്ന​മാ​വി​ല്ല. ഇ​തി​നു​ദാ​ഹ​ര​ണ​മാ​യി​രു​ന്നു വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം സി​വി​ൽസ്റ്റേ​ഷ​നു സ​മീ​പ​ത്തെ റോ​ഡി​ലെ കാ​ഴ്ച. വൈ​കു​ന്നേ​രം മ​ഴ​യു​ടെ വ​ര​വ​റി​യി​ച്ച് ശ​ക്ത​മാ​യ കാ​റ്റ് വീ​ശി​യ​പ്പോ​ൾ തൊ​ടു​പു​ഴ സി​വി​ൽസ്റ്റേ​ഷ​ന് പി​ന്നി​ൽ ക​ണ്ട​ത് അ​ല്പം മ​ധു​ര​മു​ള്ള ഒ​രു മ​ത്സ​ര​മാ​യി​രു​ന്നു. മ​ഴ​യ്ക്ക് മു​ന്നോ​ടി​യാ​യെ​ത്തി​യ കാ​റ്റി​ൽ സി​വി​ൽസ്റ്റേ​ഷ​ൻ കോ​ന്പൗ​ണ്ടി​ൽ നി​ൽ​ക്കു​ന്ന കൂ​റ്റ​ൻ മാ​വി​ൽനി​ന്ന് പ​ഴു​ത്തു പാ​ക​മാ​യ മാ​ങ്ങ​ക​ൾ റോ​ഡി​ലേ​ക്ക​ട​ക്കം തു​രു​തു​രാ വീ​ണു. റോ​ഡി​ലും സി​വി​ൽസ്റ്റേ​ഷ​ൻ വ​ള​പ്പി​ലു​മാ​യാ​ണ് മാ​ന്പ​ഴം വീ​ണ​ത്. മാ​ങ്ങ വീ​ഴാ​ൻ തു​ട​ങ്ങി​യ​തോ​ടെ സ്ത്രീ​ക​ള​ട​ക്ക​മു​ള്ള​വ​ർ തി​ര​ക്കു​ക​ൾ മാ​റ്റിവ​ച്ച് ക​ള​ത്തി​ലി​റ​ങ്ങി. ഇ​തി​നി​ടെ റോ​ഡി​ൽ വീ​ണ മാ​ങ്ങ​ക​ൾ സ്വ​ന്ത​മാ​ക്കാ​ൻ വ​ഴി​യാ​ത്ര​ക്കാ​രും സ​മീ​പ​ത്തെ ക​ട​ക്കാ​രും മ​ത്സ​രി​ച്ചു. ആ​വേ​ശം കൂ​ടി​യ​പ്പോ​ൾ ചി​ല​രാ​ക​ട്ടെ റോ​ഡി​ലൂ​ടെ വ​ന്ന വാ​ഹ​ന​ങ്ങ​ൾപോ​ലും കൈ​കാ​ണി​ച്ച് നി​ർ​ത്തി​യാ​ണ് മാ​ങ്ങ പെ​റു​ക്കി​ക്കൂ​ട്ടി​യ​ത്. ഡ്രൈ​വ​ർ​മാ​രും മ​റ്റു യാ​ത്ര​ക്കാ​രും ഈ ​മാ​ന്പ​ഴം പെ​റു​ക്ക​ൽ മ​ത്സ​രം ക​ണ്ട് അ​ന്തം​വി​ട്ടു. മു​തി​ർ​ന്ന​വ​രും സ്ത്രീ​ക​ളും ഈ ​മാ​ന്പ​ഴവേ​ട്ട​യി​ൽ ആ​വേ​ശ​ത്തോ​ടെ പ​ങ്കു​ചേ​ർ​ന്നു.…

Read More

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സ്: പ്ര​തി​ക്ക് 38 വ​ർ​ഷം ക​ഠി​ന​ത​ട​വ്

ഹ​രി​പ്പാ​ട്: പ്ര​ണ​യം ന​ടി​ച്ച് പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ക​ട​ത്തി​ക്കൊ​ണ്ടു​പോ​യി ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ പ്ര​തി​ക്ക് 38 വ​ർ​ഷം ക​ഠി​ന​ത​ട​വും 1,85,000 രൂ​പ പി​ഴ​യും. മൂ​വാ​റ്റു​പു​ഴ പാ​യി​പ്ര ചൂ​ര​ച്ചി​റ​യി​ൽ വി​ഷ്ണു ദേ​വി​നെ​യാ​ണ് (28) ഹ​രി​പ്പാ​ട് അ​തി​വേ​ഗ പോ​ക്സോ കോ​ട​തി ജ​ഡ്ജി ജി. ​ഹ​രീ​ഷ് ശി​ക്ഷി​ച്ച​ത്. പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ൽ ര​ണ്ടു​വ​ർ​ഷ​വും ഒ​രു മാ​സ​വും അ​ധി​ക ത​ട​വ് അ​നു​ഭ​വി​ക്ക​ണം. 2022ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന സ​ഹോ​ദ​രി​ക്ക് കൂ​ട്ടി​രി​ക്കാ​നെ​ത്തി​യ​താ​യി​രു​ന്നു അ​തി​ജീ​വി​ത​യാ​യ പെ​ൺ​കു​ട്ടി. ഇ​വി​ടെ​വ​ച്ച് പെ​ൺ​കു​ട്ടി​യു​മാ​യി സൗ​ഹൃ​ദം സ്ഥാ​പി​ച്ച പ്ര​തി, പ്ര​ണ​യം ന​ടി​ച്ച് കു​ട്ടി​യെ ക​ട​ത്തി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ​നി​ന്നു മ​ക​ളെ കാ​ണാ​നി​ല്ലെ​ന്ന് കാ​ട്ടി കു​ട്ടി​യു​ടെ മാ​താ​വ് അ​മ്പ​ല​പ്പു​ഴ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.അ​ന്ന​ത്തെ എ​സ്ഐ ചി​ത്ത​ര​ഞ്ജ​ൻ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ, പ്രി​ൻ​സി​പ്പ​ൽ എ​സ്ഐ പി.​ജെ. ടോ​ൾ​സ​ൺ ന​ട​ത്തി​യ കൃ​ത്യ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ലൂ​ടെ​യാ​ണ് കു​ട്ടി​യെ…

Read More