കോട്ടയം: സംസ്ഥാനത്ത് മില്‍മ പാലിനു വില നാലു രൂപ വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത് കര്‍ഷകര്‍ക്കു നേരിയ ആശ്വാസമാകുമെങ്കിലും കാര്യമായ നേട്ടമുണ്ടാകില്ല. കാലിത്തീറ്റ ഉള്‍പ്പെടെ സകല സാധനങ്ങള്‍ക്കും വലിയ തോതില്‍ വില വര്ധിച്ചുനിൽക്കുന്ന സാഹചര്യത്തില്‍ നാലു രൂപയുടെ വര്‍ധന കര്‍ഷകരെ സംബന്ധിച്ചടത്തോളം മെച്ചമാകില്ല. അതിനാല്‍ ഈ വിലവര്‍ധനയിൽ കര്‍ഷകര്‍ തൃപ്തരുമല്ല. പാല് ലിറ്ററിന് ആറു മുതല്‍ 10 രൂപ വരെ കൂട്ടണമെന്നാണ് മില്‍മ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ നാലു രൂപ മതിയെന്ന് സര്‍ക്കാര്‍ നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്ന് ഈ നിര്‍ദേശം മില്‍മ അംഗീകരിക്കുകയായിരുന്നു. ഇതോടെ 56 രൂപയുള്ള ഒരു ലിറ്റര്‍ പാലിന് 60 രൂപയാകും. 2022 ഡിസംബറിലാണ് അവസാനമായി പാലിനു വിലകൂട്ടിയത്. അടിയന്തരമായി വിലകൂട്ടണമെന്ന് കഴിഞ്ഞവര്‍ഷംതന്നെ മില്‍മ മേഖലാ യൂണിയനുകള്‍ ഫെഡറേഷനോട് ആവശ്യപ്പെട്ടിരുന്നു. നിലവില്‍ പാലിന്റെ ഗുണനിലവാരം അനുസരിച്ച് 45 മുതല്‍ 52 രൂപവരെയാണ് കര്‍ഷകര്‍ക്ക് ലഭിക്കുന്നുത്. കഴിഞ്ഞ തദേശ തെരഞ്ഞെടുപ്പിനുശേഷം പാലിനു…
Read MoreCategory: Edition News
സ്വർണം കണ്ട് കണ്ണ് മഞ്ഞളിച്ചില്ല; വനിതാ കണ്ടക്ടറുടെ സത്യസന്ധതയിൽ യാത്രക്കാരിക്ക് സ്വര്‍ണ ലോക്കറ്റ് തിരികെ ലഭിച്ചു
നെയ്യാറ്റിൻകര: ബസില്‍നിന്നും കളഞ്ഞുകിട്ടിയ സ്വര്‍ണലോക്കറ്റ് ഉടമയെ ഏല്‍പ്പിക്കാനായതിന്റെ ചാരിതാര്‍ഥ്യത്തില്‍ കെഎസ്ആര്‍ടിസി വനിതാ കണ്ടക്ടര്‍. നെയ്യാറ്റിൻകരയിൽനിന്ന് മഞ്ചവിളാകം വഴി കാരക്കോണത്തേക്കുള്ള ബസില്‍ നിന്നാണ് ഡ്യൂട്ടിക്കിടയില്‍ കണ്ടക്ടര്‍ ബി.എസ്. കുമാരി സുമയ്ക്ക് സ്വർണ ലോക്കറ്റ് കിട്ടിയത്. തിരക്കേറിയ ബസില്‍ യാത്രക്കാരോട് എന്തെങ്കിലും സാധനസാമഗ്രികള്‍ ബസില്‍ നഷ്ടപ്പെട്ടോയെന്നു ചോദിച്ചെങ്കിലും ആരും പ്രതികരിക്കാത്തതിനെ തുടർന്നു കണ്ടക്ടർ വിവരം നെയ്യാറ്റിൻകര ഡിപ്പോയിലെ സ്റ്റേഷൻ മാസ്റ്ററെ അറിയിക്കുകയായിരുന്നു. പിന്നീട് ട്രിപ്പ് പൂർത്തിയാക്കി ഡിപ്പോയിൽ എത്തിയപ്പോഴാണ് യാത്രാമധ്യേ നഷ്ടപ്പെട്ട വിവാഹമാലയിലെ അരപ്പവൻ തൂക്കമുള്ള സ്വർണലോക്കറ്റ് അന്വേഷിച്ച് പഴയകട കുളത്തൂർ സ്വദേശിനിയായ ആർ.എൽ. ആതിരയും ഭർത്താവും സുമയുടെ മുന്നിൽ വന്നത്. രാവിലെ ഓപ്പറേറ്റ് ചെയ്ത ട്രിപ്പിലെ യാത്രക്കാരിയെ കണ്ടക്ടർ സുമ തിരിച്ചറിഞ്ഞു. എടിഒയുടെ നിർദേശാനുസരണം നടത്തിയ ആഭരണ പരിശോധനയിൽ ലോക്കറ്റ് അരപ്പവന്റെതാണെന്നു സ്ഥിരീകരിച്ചു. തുടർന്ന് കണ്ടക്ടർ കുമാരി സുമ, ഡ്രൈവർ പ്രദീപ് കുമാർ, ജനറൽ കൺടോളിംഗ് ഇൻസ്പെക്ടർ പി.…
Read Moreസയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെ മോശമായി ചിത്രീകരിക്കുന്ന ഫോട്ടോ; രണ്ടു പേർക്കെതിരേ കേസ്
തൃക്കരിപ്പൂർ: പൊതു സമൂഹം ആദരിക്കുന്ന സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെ ആർഎസ്എസ് വസ്ത്രം ധരിപ്പിച്ച രീതിയിൽ ഫോട്ടോ തയാറാക്കി സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചുവെന്ന പരാതിയിൽ ചന്തേര പോലീസ് രണ്ട് പേർക്കെതിരെ കേസെടുത്തു. മുസ്ലിം ലീഗ് പടന്ന പഞ്ചായത്ത് കമ്മിറ്റി ചന്തേര പോലീസിലും സൈബർ വിംഗിലും നൽകിയ പരാതിയിലാണ് കേസ്. “പടന്ന നാട് ‘ എന്ന വാട്സാപ് ഗ്രൂപ്പിലാണ് ചിത്രവും വാക്കുകളും തിങ്കളാഴ്ച അർധ രാത്രി ആദ്യം പ്രചരിച്ചത്. പിന്നീട് സാമൂഹ്യ മാധ്യമ പ്ലാറ്റ്ഫോമുകളിൽ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടുവെന്നുംപരാതിയിൽ പറയുന്നു. ഇത്തരം നീക്കം സമൂഹത്തിൽ സാമുദായിക സ്പർദ ഉണ്ടാകാൻ വഴിവെക്കുമെന്നും ഫോട്ടോ തയാറാക്കി പ്രചരിപ്പിച്ച എം.വി.സി. മുഹമ്മദ് കുഞ്ഞിയുടെയും പടന്ന നാട് വാട്സാപ്പ് ഗ്രൂപ്പിന്റെ അഡ്മിൻ ബി.എസ്. ഷെരീഫിന്റെയും പേരിൽനിയമ നടപടി സ്വീകരിക്കണമെന്ന് മുസ്ലിം ലീഗ് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു. ഇതിനെ തുടർന്ന് ചന്തേര പോലീസ് എം.വി.സി. മുഹമ്മദ് കുഞ്ഞിക്കും…
Read Moreവേനൽച്ചൂടിൽ വലഞ്ഞ് മിണ്ടാപ്രാണികൾ: വറ്റിവരണ്ട് പാൽ ഉത്പാദനം; ക്ഷീരകർഷകർ പ്രതിസന്ധിയിൽ
കുറവിലങ്ങാട്: വേനൽച്ചൂടിൽ മനുഷ്യർക്കൊപ്പം മിണ്ടാപ്രാണികളും ദുരിതത്തിൽ. പാൽ ഉത്പാദനം ഗണ്യമായി കുറഞ്ഞതോടെ ക്ഷീരകർഷക മേഖലയും വലിയ പ്രതിസന്ധി നേരിടുകയാണ്. പാലുത്പാദനത്തിലെ കുറവിന് പിന്നാലെ പശുക്കൾ ചാവുന്നതും പ്രതിസന്ധിയുടെ ആക്കം കൂട്ടുന്നു. കുര്യനാട് മേഖലയിൽ മാത്രം മൂന്നു പശുക്കളാണ് വേനൽ കടുത്തതിന് പിന്നാലെ ചത്തത്. ഇവയെല്ലാം പ്രസവത്തിന് തൊട്ടുപിന്നാലെയാണ് ചത്തതെന്നത് നഷ്ടത്തിന്റെ കണക്ക് പല മടങ്ങ് വർധിപ്പിക്കുന്നു. ഇപ്പോൾ പ്രസവിക്കുന്ന പശുക്കൾക്ക് ശരാശരി മൂന്നിലൊന്ന് പാൽ കുറവാണെന്ന് അവാർഡ് ജേതാവുകൂടിയായ ക്ഷീര കർഷകൻ കുര്യനാട് വട്ടമുകളേൽ ബിജു പറയുന്നു. വേനൽച്ചൂട് ശക്തമായതോടെ പശുക്കളുടെ ജീവൻ നിലനിർത്താൻ പലയിടങ്ങളിലും കൂറ്റൻ ഫാനുകൾ ഘടിപ്പിച്ചിരിക്കുകയാണ്. ചില ക്ഷീരകർഷകർ അന്യ സംസ്ഥാനങ്ങളിൽനിന്ന് ഫാനുകൾ എത്തിച്ച് തൊഴുത്ത് തണുപ്പിക്കുന്നുണ്ട്. പതിനായിരക്കണക്കിന് രൂപയാണ് ഇത്തരത്തിൽ അധികമായി വിനിയോഗിക്കേണ്ടി വരുന്നത്. ചൂട് ശക്തമായതിനുപിന്നാലെ പശുക്കൾ കഴിക്കുന്ന ആഹാരത്തിന്റെ അളവിലും കുറവ് വന്നിട്ടുള്ളതായി ക്ഷീരകർഷകർ പറയുന്നു. ഇതും പാൽ…
Read Moreറോഡരുകിൽ കുറുനരിയെ ചത്ത നിലയിൽ കണ്ടെത്തി: വനംവകുപ്പ് പരിശോധന നടത്തി
ചാവശേരി: റോഡിൽ കുറുനരിയെ ചത്ത നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് ഫോറസ്റ്റ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി. ചാവശേരി പഴയ പോസ്റ്റ് ഓഫീസ് ഗണപതി ക്ഷേത്രം-അങ്കണവാടി റോഡിലാണ് കുറുനരിയെ ചത്ത നിലയിൽ കണ്ടെത്തിയത്. കുറുനരിയുടെ ജഡം കിടക്കുന്ന പ്രദേശത്ത് വന്യ ജീവിയുടെ കാൽ പാടുകളടക്കം കണ്ടതിനാൽ നാട്ടുകാർ വനംവകുപ്പ് അധികൃതരെ വിവരമറിയിക്കുകയായിരുന്നു. കൊട്ടിയൂർ റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ നിതിൻ രാജിന്റെ നിർദേശ പ്രകാരം ഇരിട്ടി ഫോറസ്റ്റ് ഓഫീസിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ അരുൺ രമേശൻ, കെ. രാഹുൽ, രാജേഷ് ഈടൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. തെരുവ് നായകളുടെ അക്രമത്തിലാണ് കുറുനരി ചത്തതെന്നാണ് നിഗമനം. കുറുനരിയുടെ ജഡം പരിശോധനയ്ക്കായി ഫോറസ്റ്റ് അധികൃതർ കൊണ്ടുപോയി. ഇരിട്ടി നഗരസഭ വാർഡ് കൗൺസിലർ കെ.പി. അജേഷും സ്ഥലത്തെത്തിയിരുന്നു. ഭയപ്പെടാനുള്ള സാഹചര്യമില്ലെന്ന് കൗൺസിലർ കെ.പി. അജേഷ് പറഞ്ഞു.
Read Moreമംഗളാദേവി ചിത്രാപൗര്‍ണമി: ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു; ഇരുചക്ര വാഹനങ്ങള്‍ക്കും ട്രാക്ടറുകള്‍ക്കും കര്‍ശന നിരോധനം; ട്രിപ്പ് ജിപ്പുകള്‍ക്ക് ഒരു വശത്തേക്കുള്ള യാത്രയ്ക്ക് 200 രൂപ
ഇടുക്കി: മേയ് ഒന്നിന് നടക്കുന്ന മംഗളാദേവി ചിത്രാപൗര്‍ണമി ഉത്സവത്തിന്റെ സുഗമമായ നടത്തിപ്പിനുള്ള ക്രമീകരണങ്ങള്‍ പുരോഗമിക്കുന്നു. പെരിയാര്‍ കടുവ സങ്കേതത്തില്‍ സ്ഥിതിചെയ്യുന്ന മംഗളാദേവി ക്ഷേത്രത്തിലെ ചിത്രാപൗര്‍ണമി ഉത്സവത്തില്‍ പങ്കെടുക്കാനെത്തുന്ന ഭക്തര്‍ക്ക് രാവിലെ ആറ് മുതല്‍ പ്രവേശനം അനുവദിക്കും. ഉച്ചയ്ക്ക് 2.30നുശേഷം വനത്തിനുള്ളിലേക്ക് കടത്തിവിടില്ല. ദര്‍ശനം കഴിഞ്ഞ് വൈകുന്നേരം അഞ്ചോടെ എല്ലാ ഭക്തരും വനമേഖലയില്‍നിന്ന് തിരിച്ചിറങ്ങണം. രാത്രി വനത്തിനുള്ളില്‍ തങ്ങാന്‍ ആരെയും അനുവദിക്കില്ല. കുമളി ബസ് സ്റ്റാന്‍ഡില്‍നിന്ന് ഭക്തരെ കൊണ്ടുപോകുന്ന ട്രിപ്പ് ജീപ്പുകള്‍ക്ക് രാവിലെ 5.30 മുതല്‍ ഉച്ചയ്ക്ക് 1.45 വരെ പ്രവേശനം അനുവദിക്കും. ഇരുചക്ര വാഹനങ്ങള്‍ക്കും ട്രാക്ടറുകള്‍ക്കും കര്‍ശന നിരോധനമുണ്ട്. ഒരു വശത്തേക്കുള്ള യാത്രയ്ക്ക് 200 രൂപയാണ് ട്രിപ്പ് ജിപ്പുകള്‍ക്ക് വാടക നിശ്ചയിച്ചിരിക്കുന്നത്.
Read Moreആർഎസ്എസ് ഹിന്ദു വിശ്വാസികളുടെയും ശത്രുവെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്
പെരുമ്പടവ്: ഹിന്ദു വിശ്വാസികളുടെയും ശത്രുവാണ് ആർഎസ്എസെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്. തിമിരിയിൽ നടന്ന സിപിഎം പൊതുയോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നാടിന്റെ മത സൗഹാർദവും ഐക്യവും തകർത്ത് വർഗീയത പടർത്തി ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് വർഗീയ ശക്തികൾ ശ്രമിക്കുന്നത്. ജനങ്ങളുടെ ദൈനംദിന വിഷയങ്ങളിൽ ഇടപെടാതെ ക്ഷേത്രങ്ങളിലും ആരാധനാലയങ്ങളിലും നുഴഞ്ഞുകയറി വർഗീയത വളർത്താനാണ് ഹിന്ദുത്വ ശക്തികൾ ശ്രമിക്കുന്നത്. ഇതിനെ കേരളത്തിന്റെ മതേതര മനസ് ചെറുത്തു തോൽപിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ എം.എസ്. മിനി അധ്യക്ഷത വഹിച്ചു.സിപിഎം ജില്ലാ സെക്രട്ടേറിയേറ്റംഗം എം. കരുണാകരൻ, ആലക്കോട് ഏരിയ സെക്രട്ടറി സാജൻ ജോസഫ്, പി. രവീന്ദ്രൻ, കെ.പി. സാബു, സാജു ജോസഫ്, കെ.എസ്. ചന്ദ്രശേഖരൻ, കെ. ഹരീഷ് എന്നിവർ പ്രസംഗിച്ചു.
Read Moreഡിജിറ്റല്‍ അറസ്റ്റിന്റെ പേരില്‍ പണം തട്ടിയ കേസ്: 5 പേര്‍ക്കെതിരേ സിബിഐ കുറ്റപത്രം
കൊച്ചി: ഡിജിറ്റല്‍ അറസ്റ്റിന്റെ പേരില്‍ വയോധികയുടെ 1.8 കോടി രൂപ തട്ടിയ കേസില്‍ ഒരു സ്വകാര്യ കമ്പനി ഉള്‍പ്പെടെ അഞ്ചു പേര്‍ക്കെതിരേ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു.ശനിയാഴ്ച സമര്‍പ്പിച്ച കുറ്റപത്രത്തില്‍ സി.എസ്. സലീഷ്കുമാര്, ബ്ലെസിന്‍ ജേക്കബ് എബ്രഹാം, മുഹമ്മദ് ജുനൈദ് ഹുസൈന്, മുഹമ്മദ് മുഷ്താഖ് എന്നിവരും ജെസിഎസ്എസ് ക്യാപിറ്റല്‍ ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുമാണ് പ്രതികള്‍. കുറ്റപത്രം സമര്‍പ്പിച്ച പ്രതികളില്‍ മൂന്നുപേര്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.കേരള ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരം 2025 നവംബര്‍ 24നാണ് സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തത്. വ്യാജ നോട്ടീസുകള്‍ നല്കി ഭീഷണിപ്പെടുത്തി വയോധികയില്‍ നിന്ന് 1.8 കോടിയിലധികം രൂപ തട്ടിയെന്നാണ് കേസ്. വീഡിയോ കോളുകള്‍ വഴിയാണ് പ്രതികള്‍ ബന്ധപ്പെട്ടിരുന്നത്. പണം സ്വീകരിക്കാന്‍ ഉപയോഗിച്ച അക്കൗണ്ടുകള്‍ പ്രവര്‍ത്തിപ്പിച്ചവര്‍, സിംകാര്‍ഡ് എടുത്തുനല്കിയവര് എന്നിവരും പ്രതിപ്പട്ടികയില്പ്പെടുന്നു.അറസ്റ്റിലായവരില്‍ രണ്ട് പേര് തട്ടിയെടുത്ത പണം സ്വീകരിച്ച അക്കൗണ്ടുകള്‍ കൈകാര്യം ചെയ്തിരുന്നവരായിരുന്നു. സൈബര്‍ കുറ്റവാളികള്‍ക്കായി…
Read Moreപെരിയാര്‍വാലിയില്‍ കുളിക്കാനിറങ്ങി അപകടത്തില്‍പ്പെട്; മൂന്നാമത്തെ വിദ്യാര്‍ഥിയും മരിച്ചു
പെരുമ്പാവൂര്‍: പെരിയാര്‍വാലി കനാലില്‍ കുളിക്കാനിറങ്ങിയപ്പോള്‍ അപകടത്തില്‍പ്പെട്ട് ചികിത്സയിലിരുന്ന മൂന്നാമത്തെ വിദ്യാര്‍ഥിയും മരിച്ചു. കോട്ടയം മണര്‍ക്കാട് സ്വദേശി ഒറ്റപ്ലാക്കല്‍ എമില്‍ സുനില്‍ (21) ആണ് ഇന്ന് പുലര്‍ച്ചെ മരിച്ചത്. കൂടെയുണ്ടായിരുന്ന വിദ്യാര്‍ഥികളില്‍ രണ്ടുപേര്‍ ഇന്നലെ മരിച്ചിരുന്നു. ഗുരുതരാവസ്ഥയില്‍ എമിലിനെ ഇന്നലെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സയിലിരിക്കെയാണ് എമിലിന്റെ മരണം. പെരുമ്പാവൂര്‍ അശമന്നൂര്‍ ചെറുകുന്നം പെരിയാര്‍വാലി മെയിന്‍ കനാലില്‍ അശമന്നൂര്‍ യു.പി സ്കൂളിന് സമീപം ഇന്നലെ രാവിലെ 11.30 ഓടെയാണ് അപകടം. ചെറുകുന്നം പൂമല കെ.എം.പി നഴ്സിംഗ് കോളജില്‍ പ്രവര്‍ത്തിക്കുന്ന ഇന്ദിരാ ഗാന്ധി മെമ്മോറിയല്‍ നഴ്സിംഗ് സ്കൂളിലെ ബിഎസ്സി മൂന്നാം വര്‍ഷ വിദ്യാര്‍ഥികളായിരുന്ന കൊല്ലം കാഞ്ഞംവേളി സ്വദേശി അജ്മല്‍ ഭവനത്തില്‍ ഹബീബ് മകന് അജ്മല്‍ ഹബീബ് (22), മലപ്പുറം ചുങ്കത്തറ സ്വദേശി പ്ലാത്താരന് വീട്ടില്‍ പി.എം കോയാക്കുട്ടി മകന് പി.കെ. അജ്സല്‍ (22) എന്നിവരാണ് ഇന്നലെ മരിച്ചത്. ഇവര്‍ക്കൊപ്പം…
Read Moreറെയിൽവേ റണ്ണിംഗ് റൂമുകളിൽനിന്ന് എൽപിജി സിലിണ്ടറുകൾ ഒഴിവാക്കുന്നു
പരവൂർ: ലോക്കോ പൈലറ്റുമാരുടെയും ഗാർഡുമാരുടെയും വിശ്രമകേന്ദ്രങ്ങളായ റണ്ണിംഗ് റൂമുകളിൽ പാചകവാതക സിലിണ്ടറുകൾക്ക് പകരം പൈപ്പ്ഡ് നാച്ചുറൽ ഗ്യാസ് കണക്ഷനുകൾ സ്ഥാപിക്കാൻ റെയിൽവേ മന്ത്രാലയം ഉത്തരവിട്ടു. അടുത്ത ആറ് മാസത്തിനുള്ളിൽ രാജ്യത്തെ എല്ലാ സോണുകളിലെയും റണ്ണിംഗ് റൂമുകളിൽ ഈ മാറ്റം പൂർത്തിയാക്കാനാണ് നിർദേശം. പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷാവസ്ഥയെത്തുടർന്ന് എൽപിജി ഇറക്കുമതിയിലും വിതരണത്തിലുമുണ്ടാകുന്ന തടസങ്ങൾ റെയിൽവേയുടെ പ്രവർത്തനങ്ങളെ ബാധിക്കാതിരിക്കാനാണ് ഈ നടപടി. സിലിണ്ടറുകൾ എത്തിക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകൾ ഒഴിവാക്കാനും തടസമില്ലാത്ത പാചകവാതക വിതരണം ഉറപ്പാക്കാനും പിഎൻജി സഹായിക്കും. തീവണ്ടി ഗതാഗതം സുഗമമായി നടത്തുന്നതിന് ലോക്കോ പൈലറ്റുമാർ ഉൾപ്പെടെയുള്ള ജീവനക്കാർക്ക് കൃത്യസമയത്ത് ഭക്ഷണം ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. 24 മണിക്കൂറും പ്രവർത്തിക്കുന്ന റണ്ണിംഗ് റൂമുകളിൽ സിലിണ്ടറുകൾ തീർന്നുപോകുന്നത് പലപ്പോഴും ബുദ്ധിമുട്ടുകൾ സൃഷ്ടിക്കാറുണ്ട്. പിഎൻജി കണക്ഷൻ വരുന്നതോടെ ഈ പ്രതിസന്ധിക്ക് ശാശ്വത പരിഹാരമാകും. സംസ്ഥാനങ്ങളിലെ ഗ്യാസ് വിതരണ ഏജൻസികളുമായി സഹകരിച്ച് പിഎൻജി കണക്ഷനുകൾ ലഭ്യമാക്കാൻ…
Read More