പരവൂർ: പോക്കറ്റ് മണി എന്ന പേരില്‍ പുതിയ ഫീച്ചറുമായി ഗൂഗിൾ പേ രംഗത്തെത്തി. മാതാപിതാക്കളുടെ ഗൂഗിള്‍ പേ, അവരുടെ അനുവാദത്തോടെ മക്കള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന തരത്തിലാണ് പുതിയ ഫീച്ചര്‍. അഥവാ മക്കൾക്ക് ബാങ്ക് അക്കൗണ്ടില്ലാതെ പേയ്മെന്റുകൾ നടത്താനാകും.യുപിഐ സര്‍ക്കിളിന്റെ ഭാഗമായാണ് പോക്കറ്റ് മണിയെന്ന പുതിയ ഫീച്ചറിന്റെ പ്രവര്‍ത്തനം. ഒരാളുടെ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് മറ്റൊരാള്‍ക്ക് പേയ്മെന്റ് നടത്താനുള്ള സൗകര്യ മാണ് ഇതിലൂടെ ഉപയോക്താവിന് ലഭിക്കുന്നത്. പ്രധാനമായും, മാതാപിതാക്കളുടെ അനുവാദത്തോടെ മക്കള്‍ക്ക് പേയ്മെന്റ് നടത്താനാകുമെന്നതാണ് ഇതിന്റെ സൗകര്യം. സ്കൂളില്‍ പോകുമ്പോഴുള്ള സ്നാക്സ്, സാധന സാമഗ്രികള്‍ ഓണ്‍ലൈനിലൂടെ വാങ്ങിക്കല് തുടങ്ങിയ കാര്യങ്ങള്‍ക്ക് മാതാപിതാക്കളുടെ അക്കൗണ്ടില്‍ നിന്ന് കുട്ടികൾക്ക് പേയ്മെന്റ് നടത്താനാകും. മാതാപിതാക്കളുടെ അനുവാദത്തോട് കൂടി മക്കള്‍ക്ക് സ്വതന്ത്രമായി പണം ചിലവഴിക്കാനും, മക്കള്‍ അനാവശ്യ കാര്യങ്ങള്‍ക്ക് പണം ചിലഴിക്കുന്നില്ലെന്ന് മാതാപിതാക്കള്‍ക്ക് ഉറപ്പുവരുത്താനും കഴിയുമെന്നതാണ് പുതിയ ഫീച്ചറിന്റെ പ്രത്യേകത.മാതാപിതാക്കളുടെ പേരില്‍ ആക്ടീവായ ബാങ്ക്…
Read MoreCategory: Edition News
സംസ്ഥാനത്ത് ഭരണ വിരുദ്ധ വികാരമില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണ വിരുദ്ധവികാരമില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്. ഭരണതുടര്‍ച്ചയ്ക്കുള്ള ജനവിധിയായിരിക്കും ഇത്തവണത്തേതെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് വ്യാപകമായി കളവ് പ്രചരിപ്പിക്കുകയും എല്‍ഡിഎഫ് സ്ഥാനാര്‍ഥികളെ വ്യക്തിപരമായി അധിക്ഷേപിക്കുകയും ചെയ്തു. തെറ്റിദ്ധാരണ പരത്താന്‍ യുഡിഎഫ് ശ്രമിച്ചു. എല്‍ഡിഎഫ് സംസ്ഥാനത്ത് വലിയ വികസനമാണ് നടപ്പിലാക്കിയത്. പേരാമ്പ്ര മണ്ഡലത്തിലും വലിയ വികസനം നടത്തി. 1950 കോടി രൂപയുടെ വികസനപ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കി. സ്കൂളുകള്‍, റോഡുകള്‍, പാലങ്ങള്‍, ഗവ. ഓഫീസ് കെട്ടിടങ്ങള്‍ തുടങ്ങി വിവിധ മേഖലകളില്‍ വികസനം നടപ്പിലാക്കിയെന്നും അദ്ദേഹം പറഞ്ഞു.
Read Moreകന്നി വോട്ട് പപ്പയ്ക്ക്… എൽഡിഎഫ് സ്ഥാനാർഥി റോഷി അഗസ്റ്റിന്റെ മക്കൾ ത്രില്ലിലാണ്
ചെറുതോണി: ആൻ മരിയയും എയ്ഞ്ചൽ മരിയയും ത്രില്ലടിച്ചിരിക്കുകയാണ്. തങ്ങളുടെ കന്നി വോട്ട് പ്രിയ പിതാവിനുതന്നെ ചെയ്യാനായതിന്റെ ത്രില്ലാണിവർക്ക്. ഇന്നലെ രാവിലെ എട്ടോടെ പിതാവായ ഇടുക്കി നിയോജക മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി റോഷി അഗസ്റ്റിനും മാതാവ് റാണിക്കുമൊപ്പമാണ് ആൻ മരിയയും എയ്ഞ്ചൽ മരിയയും കന്നിവോട്ട് രേഖപ്പെടുത്താനായി വാഴത്തോപ്പ് ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ 81-ാം നമ്പർ ബൂത്തിൽ എത്തിയത്. കേരള കോൺഗ്രസ് -എം ചെയർമാനായിരുന്ന കെ.എം. മാണിയുടെ ഏഴാം ചരമ വാർഷികദിനമായിരുന്ന ഇന്നലെ ചെറുതോണിയിലെ പാർട്ടി ഓഫീസിൽ അനുസ്മരണം നടത്തിയ ശേഷമാണ് വോട്ട് ചെയ്യാനായി പോളിംഗ് ബൂത്തിലെത്തിയത്. പപ്പയ്ക്കുതന്നെ ആദ്യവോട്ട് ചെയ്യാനായതിലെ സന്തോഷം ഇരുവരും മറച്ചുവച്ചില്ല.
Read More14-കാരിയുടെ അതിജീവനം… ജയി ജയകുമാറിന്റെ ഹൃദയം മാറ്റിവച്ച പെണ്‍കുട്ടി നിരീക്ഷണത്തില്‍ തുടരുന്നു
കൊച്ചി: ലിസി ആശുപത്രിയില്‍ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയായ മലപ്പുറം സ്വദേശി 14കാരി നിരീക്ഷണത്തില്‍ തുടരുന്നു. വ്യാഴാഴ്ച എയര്‍ ആംബുലന്‍സില്‍ വഴിയാണ് മസ്തിഷ്കമരണം സംഭവിച്ച കിളിമാനൂര്‍ സ്വദേശി ജയി ജയകുമാറിന്റെ ഹൃദയം കൊച്ചിയില്‍ എത്തിച്ചത്. ഉച്ചയ്ക്ക് 2.40ന് ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലിന്റെ ഹെലിപ്പാഡില്‍ എത്തിച്ച ഹൃദയം നാലു മിനിറ്റിനുള്ളില്‍ ആശുപത്രിയില്‍ എത്തിക്കുകയും ശസ്ത്രക്രിയ ആരംഭിക്കുകയും ചെയ്തിരുന്നു. 5.30 ഓടെ ഹൃദയം മിടിച്ചു തുടങ്ങി. രാത്രി ഒമ്പതോടെയാണ് ശസ്ത്രക്രിയ പൂര്‍ത്തിയായത്. അഞ്ചു വര്‍ഷമായി ഹൃദയസംബന്ധമായ രോഗത്തെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു കുട്ടി. ഹൃദയത്തിന്റെ വലതുവശത്തെ അറകള്‍ ക്രമാതീതമായി വികസിക്കുന്ന അസുഖമായിരുന്നു. കഴിഞ്ഞ മാസം മുതല്‍ അവയവ സ്വീകരണത്തിനുള്ള സര്‍ക്കാര്‍ സംവിധാനമായ കെ-സോട്ടോയില്‍ രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുകയായിരുന്നു. ബുധനാഴ്ച രാത്രി ഹൃദയം ലഭിക്കുമെന്ന വിവരം വന്നതോടെ ചികിത്സയ്ക്കായി ചെന്നൈയിലേക്ക് പോയ കുട്ടിയും കുടുംബവും പിറ്റേന്ന് പുലര്‍ച്ചെ കൊച്ചിയില്‍ തിരികെയെത്തി. അതേസമയം,…
Read Moreതെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചു ബൂത്തിൽ കയറാൻ ശ്രമം; ഷാനിമോള്‍ ഉസ്മാനെതിരെ കേസെടുത്തു
ആലപ്പുഴ: പോളിംഗ് സമയം കഴിഞ്ഞ് ബൂത്തില്‍ കയറാന്‍ ശ്രമിച്ചെന്ന പരാതിയിൽ അരൂരിലെ യുഡിഎഫ് സ്ഥാനാർഥിക്കെതിരെ പോലീസ് കേസെടുത്തു. സ്ഥാനാർഥി തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചെന്ന് പൂച്ചാക്കൽ പോലീസിന്റെ എഫ്ഐആറിൽ പറയുന്നു. ഷാനിമോള്‍ ഉസ്മാനെ പെരുമ്പളം സര്‍ക്കാര്‍ സൗത്ത് എല്‍പി സ്കൂളിലെ പോളിംഗ് സ്റ്റേഷനുള്ളിലേക്ക് കടത്തിവിടാത്തതിനെ ചൊല്ലി സംഘര്‍ഷമുണ്ടായിരുന്നു. തുടര്‍ന്ന് ഷാനിമോള്‍ ഉസ്മാന് കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു. എന്നാൽ പോളിംഗ് സമയം കഴിഞ്ഞതിനാലാണ് ബൂത്തിലേക്ക് കടത്തിവിടാഞ്ഞതെന്ന് അധികൃതർ പറഞ്ഞു. വൈകുന്നേരം 6.30 ഓടെയാണ് ഷാനിമോള്‍ ഉസ്മാന് സ്കൂളിലെത്തിയത്. സമാന പരാതിയിൽ എൽഡിഎഫ്, എൻഡിഎ പ്രവർത്തകർക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.
Read Moreനടുക്കുന്ന ഓർമകൾ; പുറ്റിംഗൽ വെടിക്കെട്ട് ദുരന്തത്തിന് നാളെ പത്തു വയസ്
പരവൂർ: രാജ്യത്തെ നടുക്കിയ പുറ്റിംഗൽ വെടിക്കെട്ട് ദുരന്തത്തിന് നാളെ (ഏപ്രിൽ 10) പത്ത് വയസ്. പുറ്റിംഗൽ ദേവീക്ഷേത്രത്തിലെ മീനഭരണി ഉത്സവത്തിന് സമാപനം കുറിച്ച് നടന്ന വെടിക്കെട്ടിനിടെ ഉണ്ടായ സ്ഫോടനമാണ് വൻ ദുരന്തത്തിൽ കലാശിച്ചത്.2016 ഏപ്രിൽ പത്തിന് പുലർച്ചെ 3.11 ന് ഉണ്ടായ സ്ഫോടനത്തിൽ 110 പേർ മരിച്ചതായാണ് ഔദ്യോഗിക കണക്ക്. 656 പേർക്ക് പരിക്കേറ്റു. ഇതിൽ 500 പേരുടെ പരിക്ക് ഗുരുതരമായിരുന്നു. ദുരന്തത്തിൽ 358 വീടുകൾക്കും നാശനഷ്ടമുണ്ടായി. റവന്യൂ അധികൃതർ കണക്കാക്കിയിട്ടുള്ള നഷ്ടം 2.58 കോടി രൂപയാണ്. ദുരന്തം നടന്ന് പത്തു വർഷം കഴിയുമ്പോഴും സ്ഫോടനത്തിന്റെ യഥാർഥ കാരണം കണ്ടെത്താൻ അധികൃതർക്ക് കഴിഞ്ഞി ട്ടില്ല. ആദ്യം ലോക്കൽ പോലീസ് ആണ് അന്വേഷണം നടത്തിയത്. പിന്നീട് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.ക്രൈ ബ്രാഞ്ച് 1734/2023 എന്ന നമ്പരിൽ ചാർജ് ചെയ്ത് അന്വേഷണം നടത്തി പരവൂർ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. ഇത്…
Read Moreകേരളത്തിന്റെ ഭാവി നിർണയിക്കുന്ന തെരഞ്ഞെടുപ്പെന്ന് പിണറായി വിജയൻ
കൂത്തുപറമ്പ്: കേരളത്തിന്റെ ഭാവി നിർണയിക്കുന്ന തെരെഞ്ഞെടുപ്പാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പിണറായി ആർസി അമല ബേസിക് യുപി സ്കൂളിലെ 194ാം ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസനത്തിന് ഇടവേള ഉണ്ടാകരുതെന്നാണ് ജനങ്ങളുടെ ആഗ്രഹം. ഭരണ രംഗത്തിരുന്ന ആളുകൾക്ക് പദ്ധതികൾ നടപ്പിലാക്കാൻ കഴിയാതിരുന്ന കാലം 10 വർഷം മുന്‍പ് ഉണ്ടായിരുന്നെന്നും ജനങ്ങളുടെ മനസിൽ അതുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read Moreവാട്സ് ആപ്പ് ഗ്രൂപ്പിലെ തർക്കം; ക്ഷേത്രം പ്രസിഡന്റിനെ കുത്തിപരിക്കേൽപ്പിച്ച് ക്ഷേത്രം ഭാരവാഹി
ചെറുതോണി: വാട്സ് ആപ്പ് ഗ്രൂപ്പിലെ വാക്കുതർക്കത്തിനൊടുവിൽ ക്ഷേത്രം പ്രസിഡന്റിന് കുത്തേറ്റു. കഞ്ഞിക്കുഴി പഞ്ചായത്തിലെ പഴയരിക്കണ്ടം ശ്രീ മഹാദേവക്ഷേത്രം പ്രസിഡന്റ് കറിക്കല്ലിൽ രവീന്ദ്രനാണ് കുത്തേറ്റത്. വയറിന് കുത്തേറ്റ ഇയാൾ ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. പിഡബ്ല്യുഡി ഉദ്യോഗസ്ഥനായ ക്ഷേത്രം ഭാരവാഹി പഴയരിക്കണ്ടം അള്ളുംപുറത്ത് അനൂപാണ് പ്രസിഡന്റിനെ കുത്തിയത്. സംഭവശേഷം ഇയാൾ ഒളിവിൽ പോയി.ഇന്നലെ രാവിലെ പത്തിന് ക്ഷേത്രം പരിസരത്താണ് സംഭവമുണ്ടായത്. കഞ്ഞിക്കുഴി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read Moreഹിന്ദി ഭാഷയിലൂടെ പോരാടിയ ടി.എസ്. പൊന്നമ്മ വിടവാങ്ങി
കോഴഞ്ചേരി: ഹിന്ദിഭാഷയുടെ പഠനവും പ്രചാരണവും വഴി സ്വാതന്ത്ര്യസമരരംഗത്തു പ്രവർത്തിച്ച ടി.എസ്. പൊന്നമ്മ വിടവാങ്ങി. മഹാത്മാഗാന്ധിയുടെ ആഹ്വാനം ഉൾക്കൊണ്ട് പതിനാലാം വയസിലാണ് പൊന്നമ്മ ഹിന്ദി ഭാഷാ പഠനം ആരംഭിച്ചത്. 98 ാംവയസിൽ അന്തരിച്ച ടി.എസ്. പൊന്നമ്മ സ്വാതന്ത്ര്യ സമര സേനാനികളുടെ ഗണത്തിൽ അവശേഷിക്കുന്നവരിൽ ഒരാളായിരുന്നു. പഠനത്തോടൊപ്പം ഹിന്ദി അധ്യാപനവും നിര്‍വ്വഹിച്ചു. കോഴഞ്ചേരി കരിങ്ങനംപള്ളി കുടുംബത്തില്‍ 1928-ലാണ് ടി.എസ്.പൊന്നമ്മയുടെ ജനനം. നെടുന്പ്രം തോട്ടോട്ടില് ശങ്കരപ്പിള്ളയുടെയും കരിങ്ങനാംപളളി ലക്ഷ്മിക്കുട്ടിയമ്മയുടെയും മകളായിട്ടാണ് ജനനം. ഹിന്ദി അധ്യയനവും അധ്യാപനവും രാജ്യദ്രോഹമായി പരിഗണിക്കപ്പെട്ടിരുന്ന കാലത്താണ് രാഷ്ട്രഭാഷാ പ്രചാരണത്തിനായുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടത്. മഹാത്മാഗാന്ധി രേഖാമൂലം ആവശ്യപ്പെട്ടതുകൊണ്ടാണ് കേരളത്തിലെ ഹിന്ദിപ്രചാരകരും അധ്യാപകരും രാഷ്ട്രഭാഷാ പ്രചാരണത്തില്‍ ഉറച്ചുനിന്നത്.രാഷ്ട്രഭാഷാ പ്രചാരണത്തിനുള്ള സേവനങ്ങള്‍ പരിഗണിച്ച് സംസ്ഥാനസര്‍ക്കാര്‍ ടി.എസ്. പൊന്നമ്മയെ അംഗീകരിച്ച് സ്വാതന്ത്ര്യസമര പെന്ഷന് അനുവദിച്ചിരുന്നു. സ്വാതന്ത്ര്യത്തിന്റെ 73-ാം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി ജില്ലാ ഭരണകൂടം ടി.എസ്.പൊന്നമ്മയെ ആദരിക്കുകയും ചെയ്തു. ആസാദി കാ അമൃത്…
Read Moreറൂട്ട് പരിഷ്കരണം: അവധിക്കാലം കഷ്ടകാലമായെന്ന് ആലപ്പുഴ നഗരത്തിലൂടെ സർവീസ് നടത്തുന്ന ബസ് ഉടമകൾ
ആലപ്പുഴ: റൂട്ട് പരിഷ്കാരം സ്വകാര്യബസ് മേഖലയ്ക്ക് തിരിച്ചടിയാകുന്നു. നഗരത്തിൽ കോടതിപ്പാലം പൊളിച്ചതിനെത്തുടർന്നാണ് പുതിയ പരിഷ്കാരം നടപ്പിലാക്കിയത്. ഈ നഷ്ടത്തിനിടെയാണിപ്പോൾ അവധിക്കാലംകൂടി എത്തിയത്. ഇതോടെ ആലപ്പുഴ നഗരത്തിലൂടെ സർവീസ് നടത്തുന്ന സ്വകാര്യബസുകൾ നഷ്ടത്തിലേക്ക് കൂപ്പുകുത്തുമെന്ന് ബസുടമകൾ. ഒരുദിവസം ശരാശരി 700-1000 രൂപയുടെ അധികനഷ്ടം ഉണ്ടാകുമെന്നാണ് ഉടമകൾ പറയുന്നത്. വിദ്യാർഥികളുടെ കൺസഷൻ കൂടാതെ അധ്യപകർ, സ്കൂളുകളിലെ മറ്റു ജീവനക്കാർ എന്നിവരടങ്ങുന്ന യാത്രക്കാരുടെ കുറവ് അടുത്ത രണ്ടുമാസം മേഖലയെ ബാധിക്കും. കോടതിപ്പാലം പൊളിച്ചതിനെത്തുടർന്നുണ്ടായ വഴിമാറ്റങ്ങളിൽ യാത്രാസമയം കൂടിയതോടെ ട്രിപ്പുകൾ നഷ്ടത്തിലായി. വരുമാനത്തിലും ഇടിവുണ്ടായി. നിലവിൽ കൃത്യമായ സമയക്രമീകരണമില്ലാതെയാണ് ബസുകൾ സർവീസ് നടത്തുന്നത്. പുതിയ സാഹചര്യത്തിൽ സമയക്രമം പുതുക്കി നൽകണമെന്ന് മോട്ടോർ വാഹനവകുപ്പിനോട് ആവശ്യപ്പെട്ടിട്ടും നടപടി സ്വീകരിച്ചിട്ടില്ലെന്നാണ് ബസുടമകളുടെ പരാതി. നിലവിൽ 15 മിനിട്ടോളം അധികസമയം സർവീസ് നടത്തണം. മണ്ണഞ്ചേരി- ഇരട്ടക്കുളങ്ങര, മണ്ണഞ്ചേരി- റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലേക്ക് സർവീസ് നടത്തുന്ന ബസുകളാണ് കൂടുതൽ…
Read More