ന​ടു​ക്കു​ന്ന ഓ​ർ​മ​ക​ൾ; പു​റ്റിം​ഗ​ൽ വെ​ടി​ക്കെ​ട്ട് ദു​ര​ന്ത​ത്തി​ന് നാ​ളെ പ​ത്തു വ​യ​സ്

പ​ര​വൂ​ർ: രാ​ജ്യ​ത്തെ ന​ടു​ക്കി​യ പു​റ്റിം​ഗ​ൽ വെ​ടി​ക്കെ​ട്ട് ദു​ര​ന്ത​ത്തി​ന് നാ​ളെ (ഏ​പ്രി​ൽ 10) പ​ത്ത് വ​യ​സ്. പു​റ്റിം​ഗ​ൽ ദേ​വീ​ക്ഷേ​ത്ര​ത്തി​ലെ മീ​ന​ഭ​ര​ണി ഉ​ത്സ​വ​ത്തി​ന് സ​മാ​പ​നം കു​റി​ച്ച് ന​ട​ന്ന വെ​ടി​ക്കെ​ട്ടി​നി​ടെ ഉ​ണ്ടാ​യ സ്ഫോ​ട​ന​മാ​ണ് വ​ൻ ദു​ര​ന്ത​ത്തി​ൽ ക​ലാ​ശി​ച്ച​ത്.2016 ഏ​പ്രി​ൽ പ​ത്തി​ന് പു​ല​ർ​ച്ചെ 3.11 ന് ​ഉ​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ 110 പേ​ർ മ​രി​ച്ച​താ​യാ​ണ് ഔ​ദ്യോ​ഗി​ക ക​ണ​ക്ക്. 656 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​തി​ൽ 500 പേ​രു​ടെ പ​രി​ക്ക് ഗു​രു​ത​ര​മാ​യി​രു​ന്നു. ദു​ര​ന്ത​ത്തി​ൽ 358 വീ​ടു​ക​ൾ​ക്കും നാ​ശ​ന​ഷ്ട​മു​ണ്ടാ​യി. റ​വ​ന്യൂ അ​ധി​കൃ​ത​ർ ക​ണ​ക്കാ​ക്കി​യി​ട്ടു​ള്ള ന​ഷ്ടം 2.58 കോ​ടി രൂ​പ​യാ​ണ്.

ദു​ര​ന്തം ന​ട​ന്ന് പ​ത്തു വ​ർ​ഷം ക​ഴി​യു​മ്പോ​ഴും സ്ഫോ​ട​ന​ത്തി​ന്‍റെ യ​ഥാ​ർ​ഥ കാ​ര​ണം ക​ണ്ടെ​ത്താ​ൻ അ​ധി​കൃ​ത​ർ​ക്ക് ക​ഴി​ഞ്ഞി ട്ടി​ല്ല. ആ​ദ്യം ലോ​ക്ക​ൽ പോ​ലീ​സ് ആ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്. പി​ന്നീ​ട് അ​ന്വേ​ഷ​ണം ക്രൈം​ബ്രാ​ഞ്ചി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു.ക്രൈ ​ബ്രാ​ഞ്ച് 1734/2023 എ​ന്ന ന​മ്പ​രി​ൽ ചാ​ർ​ജ് ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്തി പ​ര​വൂ​ർ കോ​ട​തി​യി​ലാ​ണ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. ഇ​ത് പി​ന്നീ​ട് ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി​ക്ക് കൈ​മാ​റു​ക​യാ​യി​രു​ന്നു. ക്രൈം​ബ്രാ​ഞ്ച് ന​ൽ​കി​യ കു​റ്റ​പ​ത്ര​ത്തി​ൽ 59 പ്ര​തി​ക​ളാ​ണ് ഉ​ണ്ടാ​യി രു​ന്ന​ത്. ഇ​തി​ൽ 15 പേ​ർ മ​ര​ണ​പ്പെ​ട്ടു. കേ​സി​ലെ ഒ​ന്നു മൂ​ന്നു മു​ത​ൽ ഒ​മ്പ​ത് വ​രെ, 11 മു​ത​ൽ 16 വ​രെ, 18 മു​ത​ൽ 21 വ​രെ പ്ര​തി​ക​ൾ​ക്ക് എ​തി​രേ കൊ​ല​പാ​ത​ക കു​റ്റം ചു​മ​ത്തി യി​ട്ടു​ണ്ട്.

കേ​സി​ൽ ഒ​ന്നു മു​ത​ൽ 15 വ​രെ​യു​ള്ള പ്ര​തി​ക​ൾ ക്ഷേ​ത്ര ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​ണ്. 16 മു​ത​ൽ 20 വ​രെ​യു​ള്ള​വ​ർ ക​മ്പ​ക്കാ​രാ​ണ്. 21-ാം പ്ര​തി ക​മ്പ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ വ്യ​ക്തി​യാ​ണ്. 22 മു​ത​ൽ 25 വ​രെ​യും 28 മു​ത​ൽ 41 വ​രെ​യും 41 മു​ത​ൽ 55 വ​രെ​യു​മു​ള്ള പ്ര​തി​ക​ൾ ക​മ്പ​ക്കാ​രു​ടെ തൊ​ഴി​ലാ​ളി​ക​ളു​മാ​ണ്. 57 മു​ത​ൽ 59 വ​രെ​യു​ള്ള പ്ര​തി​ക​ൾ ക​മ്പ​ക്കാ​ർ​ക്ക് സ്ഫോ​ട​ക വ​സ്തു​ക്ക​ൾ വി​ത​ര​ണം ചെ​യ്ത​വ​രു​മാ​ണ്. ആ​യി​ര​ത്തി​ല​ധി​കാ പേ​രെ​യാ​ണ് കു​റ്റ​പ​ത്ര​ത്തി​ൽ സാ​ക്ഷി​ക​ളാ​യി ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.
വി​ചാ​ര​ണ​യ്ക്കു പ്ര​ത്യേ​ക കോ​ട​തി

കേ​സി​ന്‍റെ വേ​ഗ​ത്തി​ലു​ള്ള വി​ചാ​ര​ണ​യ്ക്കാ​യി സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ നി​ർ​ദേ​ശാ​നു​സ​ര​ണം ഹൈ​ക്കോ​ട​തി കൊ​ല്ല​ത്ത് പ്ര​ത്യേ​ക കോ​ട​തി സ്ഥാ​പി​ക്കു​ക​യു​ണ്ടാ​യി. കൊ​ല്ലം ടി.​എം. വ​ർ​ഗീ​സ് സ്മാ​ര​ക ലൈ​ബ്ര​റി ഹാ​ളി​ലാ​ണ് കോ​ട​തി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. കേ​സി​ന്‍റെ പ്രാ​രം​ഭ വി​ചാ​ര​ണ ന​ട​പ​ടി​ക​ൾ ശ​നി​യാ​ഴ്ച​ക​ളി​ൽ ഇ​വി​ടെ​യാ​ണ് ന​ട​ക്കു​ന്ന​ത്. പ്ര​ത്യേ​ക കോ​ട​തി സ്ഥാ​പി​ച്ചെ​ങ്കി​ലും സ്ഥി​രം ജ​ഡ്ജി​യെ ഇ​തു​വ​രെ നി​യ​മി​ക്കാ​ത്ത​ത് വ​ലി​യ പോ​രാ​യ്മ​യാ​യി അ​വ​ശേ​ഷി​ക്കു​ന്നു.

കൊ​ല്ലം അ​ഡീ​ഷ​ണ​ൽ ഡി​സ്ട്രി​ക്ട് ആ​ൻ​ഡ് സെ​ഷ​ൻ​സ് കോ​ട​തി ജ​ഡ്ജി എം. ​സി ആ​ന്‍റ​ണി​ക്കാ​ണ് പ്ര​ത്യേ​ക കോ​ട​തി​യു​ടെ താ​ത്കാ​ലി​ക ചു​മ​ത​ല ന​ൽ​കി​യി​ട്ടു​ള​ത്. അ​ദ്ദേ​ഹ​ത്തി​ന് മു​മ്പാ​കെ​യാ​ണ് ഇ​പ്പോ​ൾ വി​ചാ​ര​ണ ന​ട​പ​ടി​ക​ൾ ന​ട​ന്നു വ​രു​ന്ന​ത്.വി​ചാ​ര​ണ​യു​ടെ ഭാ​ഗ​മാ​യി കേ​സി​ലെ 30 -ാം പ്ര​തി അ​ടൂ​ർ സ്വ​ദേ​ശി അ​നു​രാ​ജി​നെ പി​ടി​കി​ട്ടാ​പ്പു​ള്ളി​യാ​യി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

പ്ര​തി​ക​ൾ സ​മ​ർ​പ്പി​ച്ച വി​ടു​ത​ൽ ഹ​ർ​ജി​യി​ൽ വി​ശ​ദ​മാ​യ വാ​ദം കേ​ട്ട ശേ​ഷം 55 മു​ത​ൽ 57 വ​രെ​യു​ള്ള പ്ര​തി​ക​ളെ കോ​ട​തി കു​റ്റ​വി​മു​ക്ത​രാ​ക്കു​ക​യും ചെ​യ്തു. ബാ​ക്കി പ്ര​തി​ക​ൾ​ക്ക് എ​ല്ലാം കോ​ട​തി കു​റ്റ​പ​ത്രം കൈ​മാ​റു​ക​യും ചെ​യ്തു. കേ​സ് ഇ​നി ഈ ​മാ​സം 18ന് ​പ​രി​ഗ​ണി​ക്കും.കേ​സി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ സ്പെ​ഷ​ൽ പ്രോ​സി​ക്യൂ​ട്ട​റാ​യി നി​യ​മി​ച്ച​ത് അ​ഡ്വ പാ​രി​പ​ള്ളി ര​വീ​ന്ദ്ര​നെ​യാ​ണ്. അ​ദ്ദേ​ഹ​ത്തി​ന്‍റെ നി​ര്യാ​ണ​ത്തെ തു​ട​ർ​ന്ന അ​ഡ്വ. കെ. ​പി. ജ​ബ്ബാ​റാ​ണ് സ്‌​പെ​ഷ​ൽ പ്രോ​സി​ക്യൂ​ട്ട​ർ.

അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടു​ക​ൾ ചു​വ​പ്പു​നാ​ട​യി​ൽ
ദു​ര​ന്ത കാ​ര​ണം അ​ന്വേ​ഷി​ക്കാ​ൻ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ പ്ര​ത്യേ​ക ക​മ്മീ​ഷ​നെ നി​യോ​ഗി​ച്ചു. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ദു​ര​ന്ത​സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച​ശേ​ഷ​മാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച​ത്. സം​സ്ഥാ​ന സ​ർ​ക്കാ​ർ ജു​ഡീ​ഷ​ൽ അ​ന്വേ​ഷ​ണ​മാ​ണ് ന​ട​ത്തി​യ​ത്. ഇ​രു ക​മ്മി​റ്റി​ക​ളും അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടു​ക​ൾ സ​ർ​ക്കാ​രു​ക​ൾ​ക്ക് കൈ​മാ​റി​യെ​ങ്കി​ലും തു​ട​ർ ന​ട​പ​ടി​ക​ൾ ഒ​ന്നും ഉ​ണ്ടാ​യി​ല്ല.


സം​സ്ഥാ​ന സ​ർ​ക്കാ​ർ നി​യോ​ഗി​ച്ച ക​മ്മീ​ഷ​ൻ റ​വ​ന്യൂ- പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഭാ​ഗ​ത്ത് നി​ന്നു​ള്ള വീ​ഴ്ച​ക​ൾ റി​പ്പോ​ർ​ട്ടി​ൽ എ​ടു​ത്തു കാ​ട്ടി​യി​രു​ന്നു. കു​റ്റ​ക്കാ​രാ​യ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ ക​ർ​ശ​ന അ​ച്ച​ട​ക്ക ന​ട​പ​ടി​ക​ളും ശി​പാ​ർ​ശ ചെ​യ്തി​രു​ന്നു.ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ അ​നു​മ​തി ഇ​ല്ലാ​തെ​യാ​ണ് വെ​ടി​ക്കെ​ട്ട് ന​ട​ന്ന​ത്. അ​പ​ക​ടം ന​ട​ക്കു​ന്ന​ത് വ​രെ​യും പോ​ലീ​സ്, റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്നു. വെ​ടി കെ​ട്ട് നി​ർ​ത്തി​വ​യ്പ്പി​ക്കാ​ൻ ഇ​വ​ർ ചെ​റു​വി​ര​ൽ പോ​ലും അ​ന​ക്കി​യി​ല്ല​ന്നും ജു​ഡീ​ഷ​ൽ ക​മ്മീ​ഷ​ന്‍റെ റി​പ്പോ​ർ​ട്ടി​ൽ കു​റ്റ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ഇ​വ​ർ​ക്ക് എ​തി​രേ​യാ​ണ് ന​ട​പ​ടി വേ​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ ശി​പാ​ർ​ശ ചെ​യ്ത​ത്.കേ​സ് അ​ന്വേ​ഷി​ച്ച ക്രൈം ​ബ്രാ​ഞ്ച് സം​ഘ​വും പോ​ലീ​സി​ന്‍റെ​യും റ​വ​ന്യൂ അ​ധി​കൃ​ത​രു​ടെ​യും വീ​ഴ്ച അ​ന്വേ​ഷ​ണ പ​രി​ധി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​തു​മി​ല്ലദു​ര​ന്തം ന​ട​ന്ന് പ​ത്ത് വ​ർ​ഷം ആ​കു​മ്പോ​ഴും പ​റ്റിം​ഗ​ലും പ​രി​സ​ര​വും ഇ​പ്പോ​ഴും അ​തി​ന്‍റെ ന​ടു​ക്കു​ന്ന ഓ​ർ​മ​ക​ളി​ൽ നി​ന്ന് ഇ​പ്പോ​ഴും മോ​ചി​ത​രാ​യി​ട്ടി​ല്ല. ചെ​റി​യൊ​രു പ​ട​ക്കം പൊ​ട്ടി​യാ​ൽ പോ​ലും അ​ത് പു​റ്റിം​ഗ​ൽ നി​വാ​സി​ക​ളെ ഭീ​തി​പ്പെ​ടു​ത്തും എ​ന്ന​താ​ണ് വ​ർ​ത്ത​മാ​ന കാ​ല യാ​ഥാ​ർ​ഥ്യം.

എ​സ്.​ആ​ർ. സു​ധീ​ർ കു​മാ​ർ

Related posts

Leave a Comment