ഹരിപ്പാട്: നഗരമധ്യത്തിലും ജനവാസ മേഖലകളിലും കാട്ടുപന്നി ശല്യം രൂക്ഷമായത് നാട്ടുകാർക്ക് ദുരിതമായി. ഹരിപ്പാട് കാർത്തിക ട്യൂഷൻ സെന്റർ, ആരൂർ എൽപിഎസ് സ്കൂൾ പരിസരങ്ങളിലാണ് തിങ്കളാഴ്ച രാത്രി കാട്ടുപന്നികൾ ഇറങ്ങിയത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഹരിപ്പാട് ടൗണിലും റെയിൽവേ സ്റ്റേഷൻ റോഡിലും പന്നികളുടെ സാന്നിധ്യം പതിവായിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ഹരിപ്പാടിന് പുറമേ ചേപ്പാടും കാട്ടുപന്നികളെ കണ്ടതായി റിപ്പോർട്ടുകളുണ്ട്. രാത്രികാലങ്ങളിൽ ജോലി കഴിഞ്ഞു മടങ്ങുന്നവർക്കും കാൽനടയാത്രക്കാർക്കുമാണ് പന്നികൾ ഭീഷണിയാകുന്നത്. നഗരപ്രദേശങ്ങളിൽ പോലും പന്നികൾ കൂട്ടമായെത്തുന്നത് ജനങ്ങളെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. വനംവകുപ്പ് അടിയന്തര ഇടപെടൽ നടത്തി ജനങ്ങളുടെ ഭീതി അകറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Read MoreCategory: Edition News
ഹൗസ് ബോട്ടിൽ കയറ്റാത്തതിലുള്ള വൈരാഗ്യം; ജീവനക്കാരനെ ആക്രമിച്ച് പണം കവർന്ന കേസി പ്രതി അറസ്റ്റിൽ
ആലപ്പുഴ: പുന്നമട ജെട്ടിക്ക് കിഴക്കേക്കരയിൽ ഹൗസ് ബോട്ട് ജീവനക്കാരനെ ആക്രമിച്ച് പണം കവർന്ന കേസിലെ പ്രതി അറസ്റ്റിൽ. മണ്ണഞ്ചേരി പഞ്ചായത്ത് എ.എൻ. കോളനിയിൽ അശോകന്റെ മകൻ അരുൺ കിച്ചു (മൊട്ട അരുൺ)വിനെയാണ് നോർത്ത് പോലീസ് പിടികൂടിയത്. ഹൗസ് ബോട്ടിൽ കയറ്റാതിരുന്നതിലുള്ള വിരോധം നിമിത്തമാണ് സ്രാങ്കായ രാജേഷ് കുമാറിനെ പ്രതികൾ ആക്രമിച്ചത്. കേസിലെ മറ്റു പ്രതികളായ പുന്നമട ശ്യാം, അദ്വൈത് എന്നിവരെ നേരത്തെ പോലീസ് പിടികൂടിയിരുന്നു. ഫോൺ ഉപയോഗിക്കാതെ ഒളിവിൽ കഴിഞ്ഞ പ്രതിയെ സാഹസികമായാണ് പിടികൂടിയത്. ആലപ്പുഴ ഡിവൈഎസ്പി ജി.ബി. മുകേഷിന്റെ മേൽനോട്ടത്തിൽ ആലപ്പുഴ നോർത്ത് ഇൻസ്പെക്ടർ എം.ജെ. അരുൺ, സീനിയർ സിവിൽ പോലീസ് ഓഫീസർ വിപിൻദാസ്, എൻ.എസ്. വിഷ്ണു എന്നിവരടങ്ങിയ പോലീസ് സംഘമാണ് അരുണിനെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Read Moreഹരിപ്പാട്ട് കൊട്ടിക്കലാശത്തിനിടെ യുഡിഎഫ്-എൽഡിഎഫ് സംഘർഷം: പോലീസിനും പ്രവർത്തകർക്കും പരിക്ക്
ഹരിപ്പാട്: നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണത്തിന് സമാപനം കുറിച്ച കൊട്ടിക്കലാശത്തിനിടെ ഹരിപ്പാട് എഴിക്കകത്ത് ജംഗ്ഷനിൽ യുഡിഎഫ്-എൽഡിഎഫ് പ്രവർത്തകർ തമ്മിൽ സംഘർഷം. ഇരുവിഭാഗം പ്രവർത്തകരും ജംഗ്ഷനിൽ മുഖാമുഖം എത്തിയതോടെയുണ്ടായ തർക്കം അക്രമത്തിൽ കലാശിക്കുകയായിരുന്നു. വാശിയേറിയ മുദ്രാവാക്യം വിളികൾക്കിടെ ഉടലെടുത്ത തർക്കം കൈയാങ്കളിയിലേക്കു നീങ്ങുകയും പ്രവർത്തകർ പരസ്പരം കല്ലുകളും കമ്പുകളും ഉപയോഗിച്ച് ഏറ്റുമുട്ടുകയുമായിരുന്നു. സംഘർഷത്തിനിടെ യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി അഖിൽ കൃഷ്ണന്റെ കഴുത്തിന് കല്ലേറിൽ മുറിവേറ്റു. യുഡിഎഫ് പ്രവർത്തകൻ അജിത് മിത്ര, സിപിഎം ടൗൺ ലോക്കൽ കമ്മിറ്റി അംഗം അനിൽകുമാർ എന്നിവർക്കും പരിക്കേറ്റിട്ടുണ്ട്. പ്രദേശത്ത് സംഘർഷസാധ്യത കണ്ടതോടെ പ്രശ്നങ്ങൾ ഒഴിവാക്കാനും ഇരുവിഭാഗത്തെയും ശാന്തരാക്കാനും പോലീസ് പരമാവധി ശ്രമിച്ചെങ്കിലും അക്രമാസക്തരായ പ്രവർത്തകർ പോലീസിനു നേരെ തിരിയുകയായിരുന്നു. പോലീസിനുനേരേ ഉണ്ടായ ആക്രമണത്തിൽ എസ്ഐ നൗഷാദിനും സിപിഒ രാജഗോപാലിനും പരിക്കേറ്റു. എസ്ഐ നൗഷാദിന്റെ തലയ്ക്കാണ് പരിക്കേറ്റത്. സിപിഒ രാജഗോപാലിന്റെ കൈയ്ക്ക് പൊട്ടലുണ്ട്. പ്രവർത്തകർ…
Read Moreചെല്ലപ്പന് ഭിന്നശേഷിക്കാരനായിരുന്നു, മുകളിൽ കയറി തൂങ്ങുക അസാധ്യം; മരണത്തിൽ ദുരൂഹതയുണ്ടെന്ന് സിപിഐ
കോട്ടയം: തലയാഴം സ്വദേശി ചെല്ലപ്പന് വൈക്കത്തെ സിപിഐ തെരഞ്ഞെടുപ്പ് പ്രചാരണപ്പന്തലില് തൂങ്ങിമരിച്ച സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് സിപിഐ ജില്ലാ സെക്രട്ടറി വി.കെ. സന്തോഷ്കുമാര്‍. സംഭവത്തില്‍ ദുരൂഹതയുണ്ട്. പക്ഷാഘാതം വന്ന് വാക്കറിന്റെ സഹായത്തോടെ നടക്കുന്ന ഒരാള്‍ തനിയെ അത് ചെയ്യുമെന്നു വിശ്വസിക്കാന്‍ കഴിയില്ല. തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി നടത്തിയ രാഷ്ട്രീയ ഗൂഢാലോചന ഇതിനു പിന്നിലുണ്ടോയെന്ന് സംശയമുണ്ട്. അദ്ദേഹത്തിന്റെ വീഡിയോ എഡിറ്റ് ചെയ്തത് പോലും മറ്റ് ചില രാഷ്ട്രീയ ബന്ധങ്ങളുള്ളവരാണ്. ഇക്കാര്യത്തില്‍ സമഗ്ര അന്വേഷണം ഉണ്ടാകണം. ചെല്ലപ്പന് ഏതാനും ദിവസങ്ങള്‍ മുമ്പ് രാഷ്ട്രീയസ്വഭാവമുള്ള പോസ്റ്റുകള്‍ ഫേസ്ബുക്കില്‍ ഇട്ടിരുന്നു. സംഭവത്തിനു പിന്നില്‍ രാഷ്ട്രീയപ്രേരണയുണ്ടോയെന്ന് സംശയിക്കുന്നു. ചെല്ലപ്പന് ഭിന്നശേഷിക്കാരനായിരുന്നു. അദ്ദേഹത്തിനു മുകളിലെ കമ്പിയില്‍ കയര്‍കെട്ടി തൂങ്ങുക അസാധ്യമാണ്. ഇതും ദുരൂഹത വര്‍ധിപ്പിക്കുന്നതായി അദ്ദേഹം പറഞ്ഞു.
Read Moreപോലീസ് സംരക്ഷണം: ടി.കെ. ഗോവിന്ദന് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി വീണ്ടും പരിഗണിക്കും
കൊച്ചി: പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് തളിപ്പറമ്പിലെ യുഡിഎഫ് സ്ഥാനാര്‍ഥി ടി.കെ. ഗോവിന്ദന് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.പോലീസ് സംരക്ഷണം ഒരുക്കിയതായി സര്‍ക്കാര്‍ ഇന്നലെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. തന്റെ ജീവന് ഭീഷണിയുണ്ടെന്നും തെരഞ്ഞെടുപ്പില്‍ അട്ടിമറിക്ക് സാധ്യതയുണ്ടെന്നും ചൂണ്ടികാട്ടി ഗോവിന്ദന് നല്കിയ ഹര്‍ജി പരിഗണിക്കവേയാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. പ്രദേശത്ത് ക്രമസമാധാനം ഉറപ്പാക്കുമെന്ന് സര്‍ക്കാര്‍ വിശദീകരിച്ചു. തുടര്‍ന്ന് ഇതിന്റെ വിശദാംശങ്ങള്‍ ഇന്ന് ഹാജരാക്കാന്‍ കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കുകയായിരുന്നു. എല്ലാ സ്ഥാനാര്‍ഥികളും പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചാല്‍ എന്തുചെയ്യുമെന്നും കോടതി ചോദിച്ചു.സിപിഎം കോട്ടകളില്‍ വ്യാജവോട്ട് സാധ്യതയുണ്ടെന്നും സിപിഎം വന്‍തോതില്‍ വ്യാജ വോട്ട് ചേര്‍ത്തുവെന്നുമാണ് ഗോവിന്ദന്റെ ആരോപണം.ഹര്‍ജിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റേയും സര്ക്കാരിന്റേയുമടക്കം വിശദീകരണം തേടിയിട്ടുണ്ട്. സിപിഎം വിട്ടുവന്ന തനിക്കും അനുകൂലിക്കുന്ന വോട്ടര്‍മാര്‍ക്കും എല്‍ഡിഎഫ് പ്രവര്‍ത്തകരില്‍ നിന്ന് ഭീഷണിയുണ്ടെന്നാണ് ഹര്‍ജിയിലെ ആരോപണം. ബൂത്ത് പിടുത്തം, കള്ളവോട്ട്, ഏജന്റുമാരെ ഭീഷണിപ്പെടുത്തല്‍…
Read Moreകര്‍ഷകര്‍ക്ക് പൈനാപ്പിള്‍ മധുരിക്കുന്നില്ല; വില കുത്തനെ ഇടിഞ്ഞു
കോട്ടയം: പൈനാപ്പിള്‍ വിളവെടുപ്പ് എത്തിയതോടെ തുള്ളി മധുരിക്കാതെ കര്‍ഷകര്‍ വന്‍ നഷ്ടത്തില്‍. പശ്ചിമേഷ്യന്‍ സംഘര്‍ഷവും കാലാവസ്ഥാ വ്യതിയാനവും പൈനാപ്പിളിന്റെ വില കുത്തനെ ഇടിച്ചു. പ്രീമിയം കൈതച്ചക്ക കിലോയ്ക്ക് നിലവില്‍ വില 26 രൂപ. കഴിഞ്ഞ വര്‍ഷം ഇതേ സമയം 50 രൂപ. 2024ല്‍ 49 രൂപ. ഇന്ധനക്ഷാമത്തെത്തുടര്‍ന്ന് വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്നുള്ള ട്രക്കുകളുടെ വരവ് കുറഞ്ഞതാണ് സീസണിലെ പ്രധാന പരിമിതി. റസ്റ്ററന്റുകള്‍ അടഞ്ഞതോടെ പൈനാളിന് ലോക്കല്‍ ആവശ്യക്കാര്‍ കുറഞ്ഞു. ആഴ്ചകള്‍ നീണ്ട യാത്രയില്‍ ഭക്ഷണം കിട്ടാനുള്ള പരിമിധിയും ട്രക്ക് ജീവനക്കാരെ വലയ്ക്കുന്നു. വടക്കേ ഇന്ത്യയില്‍ വിവാഹസീസണ് വരികയാണ്. ട്രക്കുവരവ് നിലയ്ക്കുന്നതോടെ വിവാഹ ആവശ്യത്തിനും ആവശ്യക്കാരില്ലാതാകും. വിമാന സര്‍വീസുകള്‍ ദിവസേന റദ്ദാക്കുന്നതിനാല്‍ ഗള്‍ഫിലേക്കും പൈനാപ്പിള്‍ കയറ്റുമതി നടക്കുന്നില്ല. റംസാന്, ഹോളി വേളയില്‍ കാലാവസ്ഥാ വ്യതിയാനത്തെത്തുടര്‍ന്ന് പൈനാപ്പിള്‍ ഇരുപതു ദിവസം വൈകിയാണ് പാകമായത്. ഇതോടെ കൈതച്ചക്കയ്ക്ക് വിപണിയും വില്പനയുമില്ല. 120…
Read Moreവേനൽമഴ കുറഞ്ഞു; കുതിച്ചു കയറി പകൽച്ചൂട്; ശരാശരി പകൽ താപനില 36 ഡിഗ്രിക്കടുത്ത്
തിരുവനന്തപുരം: സംസ്ഥാനത്ത് പകൽ താപനില വീണ്ടും കുതിച്ചുയരുന്നു. പ്രതീക്ഷിച്ചതു പോലെ വേനൽ മഴ ലഭിക്കാത്തതിനെ തുടർന്ന് ഭൂരിഭാഗം ജില്ലകളിലും ശരാശരി പകൽ താപനില 36 ഡിഗ്രി സെൽഷസിനടുത്തുതന്നെ തുടരുകയാണ്. പാലക്കാട് പകൽച്ചൂടിന്റെ കാഠിന്യം കുറഞ്ഞെങ്കിലും ഇന്നലെ രേഖപ്പെടുത്തിയ ശരാശരി പകൽ താപനില 36.8 ഡിഗ്രി സെൽഷസാണ്. തിരുവനന്തപുരത്ത് ഉയർന്ന താപനില 35.8 ഡിഗ്രിയും പുനലൂരിൽ 36.2 ഡിഗ്രിയും കോട്ടയത്ത് 36.5 ഡിഗ്രിയും കൊച്ചിയിൽ 35.5 ഡിഗ്രിയും കോഴിക്കോട് 35.2 ഡിഗ്രിയും കണ്ണൂരിൽ 36.5 ഡിഗ്രിയുമാണ് രേഖപ്പെടുത്തിയതെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇടവിട്ട് വേനൽമഴ ലഭിക്കുന്നുണ്ടെങ്കിലും പ്രതീക്ഷിച്ച മഴ ലഭിക്കാത്തതാണ് ചൂടേറ്റുന്നത്. ഇതിനു പുറമെ സംസ്ഥാനത്തിന്റെ പല മേഖലകളിലും കുടിവെള്ള ക്ഷാമവും രൂക്ഷമായി തുടങ്ങിയിട്ടുണ്ട്. മേയ് മാസത്തിൽ അനുഭവപ്പെടുന്ന ചൂടാണ് ഇപ്പോൾതന്നെ സംസ്ഥാനത്ത് അനുഭവപ്പെടുന്നത്. വരും ദിവസങ്ങളിൽ വേനൽമഴ ശക്തമായില്ലെങ്കിൽ കേരളം ഉഷ്ണതരംഗ ആശങ്കയുടെ നിഴലിലാകുമെന്നും കാലാവസ്ഥാ…
Read Moreമരുന്നു വില്പനയിൽ നിരീക്ഷണം കർശനമാക്കുന്നു; മെഡിക്കൽ സ്റ്റോറുകളിൽ സിസിടിവി നിർബന്ധമാക്കും
പരവൂർ: രാജ്യത്തെ മെഡിക്കൽ സ്റ്റോറുകൾ വഴി നടക്കുന്ന മരുന്ന് വില്പനയിൽ കർശന നിയന്ത്രണം ഏർപ്പെടുത്തുന്നു. ഇതിന്റെ ഭാഗമായി എല്ലാ ഫാർമസികളിലും സിസിടിവി കാമറകൾ സ്ഥാപിക്കുന്നത് നിർബന്ധമാക്കാൻ ഡ്രഗ് കൺസൾട്ടേറ്റീവ് കമ്മിറ്റിയുടെ (ഡിസിസി) നിർദേശം.ഓരോ മരുന്ന് ഇടപാടുകളും വ്യക്തമായി പരിശോധിക്കാവുന്ന തരത്തിൽ വേണം കാമറകൾ സ്ഥാപിക്കേണ്ടതെന്ന് സമിതി വ്യക്തമാക്കി. നിലവിലുള്ള ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് നിയമങ്ങളിൽ ആവശ്യമായ ഭേദഗതി വരുത്തിയായിരിക്കും പുതിയ നിയമം നടപ്പിലാക്കുക. അനിയന്ത്രിതമായ മരുന്ന് വില്പന തടയുന്നതിനും ലഹരിമരുന്നുകളായി ദുരുപയോഗം ചെയ്യാൻ സാധ്യതയുള്ള മരുന്നുകളുടെ വിതരണം നിരീക്ഷിക്കുന്നതിനുമാണ് ഈ നീക്കം. ചില്ലറ വിപണനകേന്ദ്രങ്ങളിൽ ചില മരുന്നുകൾ ഡോക്ടറുടെ കുറിപ്പടിയില്ലാതെ വിൽക്കുന്നത് തടയാൻ ശക്തമായ നിരീക്ഷണ സംവിധാനം വേണമെന്ന് നാഷണൽ കമ്മീഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ചൈൽഡ് റൈറ്റ്സ് (എൻസിപിസിആർ) നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിച്ചാണ് ഡിസിസിയുടെ തീരുമാനം. സിസിടിവി നിരീക്ഷണത്തിന് പുറമെ, മരുന്ന് വിതരണവുമായി ബന്ധപ്പെട്ട…
Read Moreപ്രളയം മനുഷ്യനിര്‍മിതം; ശബ്ദസന്ദേശം തന്റേതല്ല, എഐ ആണോയെന്നു സംശയം; തെരഞ്ഞെടുപ്പ് ലക്ഷ്യംവച്ചുള്ള ആരോപണമെന്ന് കൃഷ്ണന്‍കുട്ടി
കൊച്ചി: മാത്യു കുഴല്‍നാടന്റെ ആരോപണം തള്ളി കെ. കൃഷ്ണന്‍കുട്ടി. മാത്യു കുഴല്നാടന് പുറത്തുവിട്ട ശബ്ദസന്ദേശം തന്റേതല്ലെന്നും എഐ ആണോയെന്ന് സംശയുണ്ടെന്നും ഇന്നു തന്നെ നിയമ നടപടി സ്വീകരിക്കുമെന്നും കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. ഇത് തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള ആരോപണമാണെന്നും മാത്യു ടി. തോമസിനെ മോശക്കാരനാക്കാനാണ് ഇതെന്നും കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. ഓഡിയോ ശാസ്ത്രീയ പരിശോധനയ്ക്കു വിധേയമാക്കണം. പ്രളയം മനുഷ്യനിര്‍മിതമെങ്കില്‍ എന്തു കൊണ്ട് കുഴല്‍ നാടന്‍ സഭയില്‍ ഉന്നയിച്ചില്ലെന്നും ഐഐടി നേരത്തെ അന്വേഷിച്ച വിഷയമാണെന്നും കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു.
Read Moreഎന്തായിരുന്നു ആ കൂടിക്കാഴ്ചയുടെ ഡീലുകൾ; മുഖ്യമന്ത്രിക്കു തുറന്ന കത്തെഴുതി കെസി. വേണുഗോപാൽ
തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനോട് തുറന്ന കത്തിലൂടെ ചോദ്യങ്ങൾ ഉന്നയിച്ച് എഐസിസി ജനറൽ സെക്രട്ടറി കെ. സി. വേണുഗോപാൽ. ഈ ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി ഉത്തരം പറയുമെന്നു പ്രതീക്ഷിക്കുന്നതായും കത്തിലുണ്ട്. ഉദ്യോഗസ്ഥരെ ഒഴിവാക്കി ഡൽഹിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി അദ്ദേഹത്തിന്റെ വസതിയിൽ താങ്കൾ കൂടിക്കാഴ്ച നടത്തിയതിനു പിന്നിലെ അജൻഡ എന്തായിരുന്നു ? അവിടെയാണോ ‘ഡീൽ’ രൂപപ്പെട്ടത് ? ഡൽഹിയിൽ കേരള ഹൗസിൽ ഇതേപോലെ ഉദ്യോഗസ്ഥരെ ഒഴിവാക്കി കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമന് താങ്കൾ പ്രഭാത ഭക്ഷണ വിരുന്നു നൽകിയത് എന്തു ‘ഡീൽ’ ഉറപ്പിക്കാനായിരുന്നു ? കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയുമായി താങ്കൾ ഡൽഹിയിൽ പല തവണ ഔദ്യോഗിക കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. പക്ഷേ, ഡൽഹിക്കു പുറത്ത് താങ്കൾ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടോ ? എന്തിനായിരുന്നു അത്? അത് ഡീലിന്റെ ഭാഗം ആയിരുന്നോ? തുടങ്ങി 10 ചോദ്യങ്ങളാണ്…
Read More