പോ​ലീ​സ് സം​ര​ക്ഷ​ണം: ടി.​കെ. ഗോ​വി​ന്ദ​ന്‍ സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി ഹൈ​ക്കോ​ട​തി വീ​ണ്ടും പ​രി​ഗ​ണി​ക്കും

കൊ​ച്ചി: പോ​ലീ​സ് സം​ര​ക്ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ത​ളി​പ്പ​റ​മ്പി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ടി.​കെ. ഗോ​വി​ന്ദ​ന്‍ സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ഇ​ന്ന് വീ​ണ്ടും പ​രി​ഗ​ണി​ക്കും.പോ​ലീ​സ് സം​ര​ക്ഷ​ണം ഒ​രു​ക്കി​യ​താ​യി സ​ര്‍​ക്കാ​ര്‍ ഇ​ന്ന​ലെ ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ചി​രു​ന്നു. ത​ന്‍റെ ജീ​വ​ന് ഭീ​ഷ​ണി​യു​ണ്ടെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ അ​ട്ടി​മ​റി​ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്നും ചൂ​ണ്ടി​കാ​ട്ടി ഗോ​വി​ന്ദ​ന്‍ ന​ല്‍​കി​യ ഹ​ര്‍​ജി പ​രി​ഗ​ണി​ക്ക​വേ​യാ​ണ് സ​ര്‍​ക്കാ​ര്‍ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. പ്ര​ദേ​ശ​ത്ത് ക്ര​മ​സ​മാ​ധാ​നം ഉ​റ​പ്പാ​ക്കു​മെ​ന്ന് സ​ര്‍​ക്കാ​ര്‍ വി​ശ​ദീ​ക​രി​ച്ചു. തു​ട​ര്‍​ന്ന് ഇ​തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ള്‍ ഇ​ന്ന് ഹാ​ജ​രാ​ക്കാ​ന്‍ കോ​ട​തി സ​ര്‍​ക്കാ​രി​ന് നി​ര്‍​ദേ​ശം ന​ല്‍​കു​ക​യാ​യി​രു​ന്നു.

എ​ല്ലാ സ്ഥാ​നാ​ര്‍​ഥി​ക​ളും പോ​ലീ​സ് സം​ര​ക്ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് കോ​ട​തി​യെ സ​മീ​പി​ച്ചാ​ല്‍ എ​ന്തു​ചെ​യ്യു​മെ​ന്നും കോ​ട​തി ചോ​ദി​ച്ചു.സി​പി​എം കോ​ട്ട​ക​ളി​ല്‍ വ്യാ​ജ​വോ​ട്ട് സാ​ധ്യ​ത​യു​ണ്ടെ​ന്നും സി​പി​എം വ​ന്‍​തോ​തി​ല്‍ വ്യാ​ജ വോ​ട്ട് ചേ​ര്‍​ത്തു​വെ​ന്നു​മാ​ണ് ഗോ​വി​ന്ദ​ന്‍റെ ആ​രോ​പ​ണം.ഹ​ര്‍​ജി​യി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റേ​യും സ​ര്‍​ക്കാ​രി​ന്‍റേ​യു​മ​ട​ക്കം വി​ശ​ദീ​ക​ര​ണം തേ​ടി​യി​ട്ടു​ണ്ട്.

സി​പി​എം വി​ട്ടു​വ​ന്ന ത​നി​ക്കും അ​നു​കൂ​ലി​ക്കു​ന്ന വോ​ട്ട​ര്‍​മാ​ര്‍​ക്കും എ​ല്‍​ഡി​എ​ഫ് പ്ര​വ​ര്‍​ത്ത​ക​രി​ല്‍ നി​ന്ന് ഭീ​ഷ​ണി​യു​ണ്ടെ​ന്നാ​ണ് ഹ​ര്‍​ജി​യി​ലെ ആ​രോ​പ​ണം. ബൂ​ത്ത് പി​ടു​ത്തം, ക​ള്ള​വോ​ട്ട്, ഏ​ജ​ന്‍റു​മാ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്ത​ല്‍ എ​ന്നി​വ​യ്ക്ക് സാ​ധ്യ​ത​യു​ണ്ട്. അ​തി​നാ​ല്‍ വോ​ട്ടെ​ടു​പ്പ് സു​താ​ര്യ​മാ​യി ന​ട​ത്താ​നാ​യി വോ​ട്ട​ര്‍​മാ​ര്‍​ക്കും ബൂ​ത്ത് ഏ​ജ​ന്‍റു​മാ​ര്‍​ക്കും മ​തി​യാ​യ പോ​ലീ​സ് സം​ര​ക്ഷ​ണം ന​ല്‍​ക​ണം.

ഓ​രോ പോ​ളിം​ഗ് സ്‌​റ്റേ​ഷ​നി​ലും ഒ​രു സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​റും 10 സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രും അ​ട​ങ്ങു​ന്ന സം​ഘ​ത്തെ നി​യോ​ഗി​ക്ക​ണം. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ പൂ​ര്‍​ണ​മാ​യും വെ​ബ്കാ​സ്റ്റ് ചെ​യ്യ​ണം. ബൂ​ത്തി​ന് പു​റ​ത്തും കാ​മ​റ​ക​ള്‍ സ്ഥാ​പി​ക്ക​ണം.ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ല്‍ 90 ശ​ത​മാ​ന​ത്തി​ല​ധി​കം പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്തി​യ ബൂ​ത്തു​ക​ളി​ല്‍ പ്ര​ത്യേ​ക നി​രീ​ക്ഷ​ക​രെ നി​യോ​ഗി​ക്ക​ണം.

ഹ​ര്‍​ജി​യി​ല്‍ അ​ന്തി​മ തീ​രു​മാ​ന​മാ​കും വ​രെ ഇ​ട​ക്കാ​ല സം​ര​ക്ഷ​ണം ന​ല്‍​ക​ണ​മെ​ന്നും ആ​വ​ശ്യ​മു​ണ്ട്. അ​ധി​കൃ​ത​ര്‍​ക്ക് നി​വേ​ദ​നം ന​ല്‍​കി​യി​ട്ടും ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെ​ന്നും ഹ​ര്‍​ജി​യി​ല്‍ പ​റ​യു​ന്നു.ക്ര​മ​ക്കേ​ടു​ക​ള്‍​ക്കു​ള്ള സാ​ധ്യ​ത ഉ​ന്ന​യി​ച്ച് നാ​ദാ​പു​രം മ​ണ്ഡ​ല​ത്തി​ലെ യു​ഡി​എ​ഫ് പോ​ളിം​ഗ് ഏ​ജ​ന്‍റ് കെ.​എം. ര​ഘു​നാ​ഥ് സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി​യും ഹൈ​ക്കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും.

Related posts

Leave a Comment