പരവൂർ: രാജ്യത്തെ സെമി-ഹൈ സ്പീഡ് ട്രെയിനായ വന്ദേ ഭാരതിന്റെ നിർമാണത്തിൽ പുതിയ നാഴികക്കല്ല് പിന്നിട്ട് ഇന്ത്യൻ റെയിൽവേ.ചെന്നൈയിലെ ഐസിഎഫിനും കപൂർത്തലയിലെ ആർസിഎഫിനും പിന്നാലെ ഉത്തർപ്രദേശിലെ റായ്ബറേലിയിലുള്ള മോഡേൺ കോച്ച് ഫാക്ടറിയും (എംസിഎഫ്) തങ്ങളുടെ ആദ്യ വന്ദേ ഭാരത് ട്രെയിൻ നിർമിച്ചു. ഇതോടെ വന്ദേ ഭാരത് ട്രെയിനുകൾ നിർമിക്കാനുള്ള ശേഷി റെയിൽവേയുടെ മൂന്ന് പ്രധാന ഉത്പാദന കേന്ദ്രങ്ങൾക്കും കൈവന്നു. പുതുതായി നിർമിച്ച ട്രെയിനിന്റെ പരീക്ഷണ ഓട്ടം ഉടൻ ആരംഭിക്കുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.യാത്രക്കാരുടെ വർധിച്ചുവരുന്ന ആവശ്യം പരിഗണിച്ചാണ് വന്ദേ ഭാരത് നിർമാണം കൂടുതൽ ഫാക്ടറികളിലേക്ക് വ്യാപിപ്പിക്കാൻ റെയിൽവേ മന്ത്രാലയം തീരുമാനിച്ചത്. 16 കോച്ചുകളുള്ള പുതിയ ട്രെയിനിൽ നിരവധി സാങ്കേതിക പരിഷ്കാരങ്ങൾ വരുത്തിയിട്ടുണ്ട്. പ്രത്യേക എൻജിനുകളുടെ ആവശ്യമില്ലാത്ത ഇഎംയു സാങ്കേതികവിദ്യയിലാണ് ഈ ട്രെയിൻ പ്രവർത്തിക്കുന്നത്. വെറും 140 സെക്കൻഡിനുള്ളിൽ മണിക്കൂറിൽ 160 കിലോമീറ്റർ വേഗത കൈവരിക്കാൻ ഈ ട്രെയിനിന് സാധിക്കും.…
Read MoreCategory: Edition News
നിയമസഭാ തെരഞ്ഞെടുപ്പ്; സിപിഎം ദേശീയ പാർട്ടി അല്ലാതാവുമെന്ന് ചെറിയാൻ ഫിലിപ്പ്
തിരുവനന്തപുരം: ഡൽഹിയിലെ ചെങ്കോട്ടയിൽ ചെങ്കൊടി നാട്ടുമെന്ന് പറഞ്ഞിരുന്ന സിപിഎം നാലു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പു കഴിയുന്നതോടെ ദേശീയ പാർട്ടി അല്ലാതാവുമെന്നു ചെറിയാൻ ഫിലിപ്പ്. ഇന്ത്യയിലെ രണ്ടാമത്തെ രാഷ്ട്രീയ പാർട്ടിയായിരുന്ന സിപിഎം ഇപ്പോൾ പതിമൂന്നാമത്തെ പാർട്ടിയാണ്. ലോക്സഭയിൽ 4 സീറ്റും വോട്ട് 1.76 ശതമാനവും മാത്രം. ഒരു ദേശീയ പാർട്ടിയാകുന്നതിനുള്ള മാനദണ്ഡങ്ങളിലൊന്ന് നാലു സംസ്ഥാനങ്ങളിൽ സംസ്ഥാന പാർട്ടിയാകണമെന്നതാണ്. കേരളത്തിൽ തുടരുമെങ്കിലും പശ്ചിമ ബംഗാൾ, തമിഴ്നാട് എന്നിവിടങ്ങളിൽ സിപിഎം സംസ്ഥാന പാർട്ടിയാകാൻ സാധ്യതയില്ല. സംസ്ഥാന പാർട്ടിയാകണമെങ്കിൽ കുറഞ്ഞത് ആറു ശതമാനം വോട്ടും രണ്ടു നിയമസഭാ സീറ്റും നേടണം. മൂന്നു സംസ്ഥാനങ്ങളിൽ നിന്നായി 11 ലോക്സഭാ സീറ്റും കുറഞ്ഞത് രണ്ടു ശതമാനം വോട്ടും നേടണമെന്നതാണ് മറ്റൊരു മാനദണ്ഡം.അല്ലെങ്കിൽ, നാലു സംസ്ഥാനങ്ങളിൽ നിന്നായി നാലു ലോക്സഭാ സീറ്റും ആറു ശതമാനം വോട്ടും നേടണം. ഈ രണ്ടു മാനദണ്ഡപ്രകാരവും സിപിഎമ്മിന് ദേശീയ പാർട്ടിയാകാൻ കഴിഞ്ഞ…
Read More‘അഞ്ച് കിലോ സിലിണ്ടർ’ കൂടുതൽവിപണിയിലിറക്കി ഐഒസി; ബുക്കിംഗും കാത്തിരിപ്പും വേണ്ട,‘ചോട്ടു’ ഉടൻ വീട്ടിലെത്തിക്കാം
പരവൂർ: പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് രാജ്യത്ത് പാചകവാതക വിതരണത്തിൽ നേരിടുന്ന കടുത്ത പ്രതിസന്ധിക്ക് ആശ്വാസവുമായി ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ. സാധാരണ ഗ്യാസ് സിലിണ്ടറുകൾക്കായി കാത്തുനിൽക്കാതെ പെട്ടെന്ന് ലഭ്യമാകുന്ന അഞ്ച് കിലോയുടെ ‘ചോട്ടു’ സിലിണ്ടറുകൾ വിപണിയിൽ സജീവമാക്കാനാണ് കമ്പനിയുടെ തീരുമാനം. ഇറാൻ ഉൾപ്പെട്ട യുദ്ധസാഹചര്യം കാരണം ഹോർമുസ് കടലിടുക്ക് വഴിയുള്ള പാചകവാതക ഇറക്കുമതി തടസപ്പെട്ടതോടെ രാജ്യത്തെ പല നഗരങ്ങളിലും ഗ്യാസ് ഏജൻസികൾക്ക് മുന്നിൽ ഉപഭോക്താക്കളുടെ നീണ്ട ക്യൂ ദൃശ്യമാണ്. ഈ സാഹചര്യത്തിലാണ് സാധാരണക്കാർക്കും കുറഞ്ഞ വരുമാനക്കാർക്കും ഒരുപോലെ ഉപകാരപ്പെടുന്ന പദ്ധതിയുമായി എണ്ണക്കമ്പനി രംഗത്തെത്തിയത്. ‘ചോട്ടു’ സിലിണ്ടർ സ്വന്തമാക്കാൻ മുൻകൂട്ടി ബുക്കിംഗോ സ്ഥിരം ഗ്യാസ് കണക്ഷനോ ആവശ്യമില്ലെന്നതാണ് പ്രധാന സവിശേഷത. സാധാരണ കണക്ഷൻ എടുക്കാൻ വേണ്ട അഡ്രസ് പ്രൂഫിന് പകരം ഏതെങ്കിലും ഒരു തിരിച്ചറിയൽ രേഖ മാത്രം നൽകിയാൽ അടുത്തുള്ള ഇൻഡേൻ ഏജൻസികളിൽ നിന്ന് സിലിണ്ടർ നേരിട്ട് വാങ്ങാം. ഇൻഡേൻ വിതരണക്കാരിൽ…
Read Moreവേങ്ങരയില്‍ കെ.എം. ഷാജിയുടെ ഫ്ളക്സ് ബോര്‍ഡിന് തീയിട്ടു; സ്പർദ്ധയുണ്ടാക്കാൻ സാമൂഹിക വിരുദ്ധരുടെ ശ്രമമെന്ന് എഫ്ഐആർ
മലപ്പുറം: ശക്തമായ മല്‍സരം നടക്കുന്ന മലപ്പുറം വേങ്ങരയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയും ലീഗ് നേതാവുമായ കെ.എം. ഷാജിയുടെ തെരഞ്ഞെടുപ്പ് ഫ്ലക്സ് ബോർഡിന് തീയിട്ടു. ഇന്നലെ രാത്രി ഒമ്പതോടെയാണ് സംഭവം. ഇതോടെ ശക്തമായ പ്രതിഷേധവുമായി പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ രംഗത്തെത്തി. കലാപം ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ പ്രകോപനം ഉണ്ടാക്കൽ, മനപ്പൂർവം നാശനഷ്ടം ഉണ്ടാക്കൽ തുടങ്ങിയ വകുപ്പുകൾ ചേർത്ത് കോട്ടയ്ക്കൽ പോലീസ് കേസെടുത്തു. അന്വേഷണം നടക്കുകയാണെന്നും സിസിടിവി ഉള്‍പ്പെടെ പരിശോധിച്ചുവരികയാണെന്നും പോലീസ് അറിയിച്ചു. ഇരു വിഭാഗങ്ങൾ തമ്മിൽ സ്പർദ്ധയുണ്ടാക്കണമെന്ന ഉദ്ദേശ്യത്തോടെ സാമൂഹിക വിരുദ്ധർ തീ ഇട്ടതാണെന്നും എഫ്ഐആറിൽ പറയുന്നു. ഒതുക്കുങ്ങൽ പഞ്ചായത്തിലെ ആട്ടീരിപ്പടിയിൽ സ്ഥാപിച്ച ഫ്ലക്സ് ബോർഡിനാണ് തീയിട്ടത്. മണ്ഡലം രൂപവത്കരിച്ച 2011 മുതൽ പി.കെ. കുഞ്ഞാലിക്കുട്ടിയുടെ പ്രഭാവത്തിലാണ് വേങ്ങര മണ്ഡലം അറിയപ്പെടുന്നത്. ഇത്തവണ മുസ്ലീം ലീഗ് വേങ്ങരയിൽ ഒരു മാറ്റത്തിന് തയാറെടുത്തിരിക്കുകയാണ്. മണ്ഡലത്തിൽ വൻ സ്വാധീനമുള്ള പി.കെ. കുഞ്ഞാലിക്കുട്ടിക്കുപകരം കെ.എം. ഷാജിയാണ് ഇത്തവണ…
Read Moreഉടുമ്പന്‍ചോലയിൽ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ പ്രചാരണ ബോര്‍ഡ് നശിപ്പിച്ചു; സമീപത്തെ സിസിടിവി കാമറ തിരിച്ച നിലയിൽ
കട്ടപ്പന: ഉടുമ്പന്‍ചോല നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി സേനാപതി വേണുവിന്റെ പ്രചാരണ ബോര്‍ഡ് നശിപ്പിച്ചതായി പരാതി. കഴിഞ്ഞ രാത്രിയാണ് ഇരട്ടയാര്‍ ടൗണില്‍ സ്ഥാപിച്ച പരസ്യ ബോര്‍ഡുകള്‍ കീറി നശിപ്പിച്ചത്. ഇരട്ടയാര്‍ ബസ്സ്റ്റാന്‍ഡിനു സമീപം സ്വകാര്യവ്യക്തിയുടെ കെട്ടിടത്തില്‍ സ്ഥാപിച്ചിരുന്ന കൂറ്റന്‍ പരസ്യ ബോര്‍ഡാണ് സാമൂഹ്യവിരുദ്ധര്‍ നശിപ്പിച്ചത്.സമീപത്തെ സ്ഥാപനത്തിലെ സിസിടിവി കാമറ തിരിച്ചുവച്ചതിനുശേഷമാണ് ബോര്‍ഡ് കീറി മുറിച്ചിരിക്കുന്നത്. സമാന രീതിയില്‍ ഇരട്ടയാര്‍ ഭാഗത്ത് നിരവധി പോസ്റ്ററുകള്‍ നശിപ്പിച്ചതായും പരാതിയുണ്ട്. ബോര്‍ഡ് നശിപ്പിച്ചവരെ കണ്ടെത്തി നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കട്ടപ്പന പോലീസ് സ്റ്റേഷനില്‍ യുഡിഎഫ് നേതാക്കള്‍ പരാതി നല്കി. ഉടുമ്പന്‍ചോല നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി സേനാപതി വേണുവിന്റെ പ്രചാരണത്തിനായി ഇരട്ടയാറില്‍ സ്ഥാപിച്ച ബോര്‍ഡ് നശിപ്പിച്ച നിലയില്‍.
Read Moreഭാര്യയുമായി പിണങ്ങി; വൈദ്യുതി പോസ്റ്റില്‍ കയറി ഭീഷണി മുഴക്കിയ യുവാവിനെതിരേ കേസെടുത്ത് പോലീസ്
പത്തനംതിട്ട: ഭാര്യയുമായി പിണങ്ങി 11 കെവി ട്രാന്‍സ്ഫോര്‍മര്‍ ലിങ്ക് വൈദ്യുതി പോസ്റ്റിനു മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവിനെതിരേ പോലീസ് കേസെടുത്തു. ചെന്നീര്‍ക്കര കരിപ്പുഴ ആരോമലിനെതിരേയാണ് (23) കേസ്. ഇന്നലെ രാവിലെ 11 ഓടെയാണ് ഇയാള്‍ ചെന്നീര്‍ക്കര ഊന്നുകല്ല് ജംഗ്ഷനില്‍ സ്ഥിതി ചെയ്യുന്ന 11 കെവി വൈദ്യുതി പോസ്റ്റിനു മുകളിലെത്തിയത്. കൈയില്‍ ബ്ലേഡ് ഉള്‍പ്പെടെ കരുതിയിരുന്നു. ഭാര്യയും ബന്ധുക്കളും എത്തി അനുനയിപ്പിച്ച് താഴെയിറക്കാന്‍ ശ്രമിച്ചെങ്കിലും കഴിയാതെ വന്നതോടെ ഫയര്‍ഫോഴ്സില്‍ വിവരം അറിയിച്ചു. പോലീസും ഫയര്‍ഫോഴ്സും ഇയാളെ താഴെയിറക്കാന്‍ ശ്രമിച്ചെങ്കിലും അനുനയത്തിനു തയാറായില്ല. കെഎസ്ഇബി ഉദ്യോഗസ്ഥരെത്തി വൈദ്യുതി വിച്ഛേദിച്ചതോടെ ഇയാള്‍ ലൈനിലേക്ക് കയറി. തുടര്‍ന്ന് ഫയര്‍ഫോഴ്സ് സേനാംഗങ്ങളായ എസ്. പ്രദീപ് കുമാർ, സി. രമേശ് കുമാർ, എസ്. മനോജ് എന്നിവര്‍ പോസ്റ്റില്‍ കയറുകയും റോപ്പിന്റെയും റസ്ക്യൂ നെറ്റിന്റെയും സഹായത്തോടെ സാഹസികമായി ഇയാളെ താഴെ എത്തിക്കുകയുമായിരുന്നു. ഇയാളെ ആശുപത്രിയില്‍…
Read Moreഭൂരിപക്ഷ പ്രവചനചലഞ്ച്: യൂത്ത് കോൺഗ്രസ് നേതാവിനെതിരേ കേസെടുത്ത് കായംകുളം പോലീസ്
കായംകുളം: നിയമസഭാ തെരഞ്ഞെടുപ്പിൽ കായംകുളം നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർഥി എം. ലിജുവിന്റെ ഭൂരിപക്ഷം പ്രവചിക്കുന്നവർക്കു പാരിതോഷികം പ്രഖ്യാപിച്ച യൂത്ത് കോൺഗ്രസ് നേതാവിനെതിരേ കായംകുളം പോലീസ് കേസെടുത്തു. കായംകുളം സ്വദേശിയും യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറിയുമായ ആകാശ് തഴയശേരിക്കെതിരെയാണ് നിയമനടപടി സ്വീകരിച്ചിരിക്കുന്നത്. കായംകുളം നിയമസഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി എം. ലിജുവിന്റെ ഭൂരിപക്ഷം കൃത്യമായി പ്രവചിക്കുന്നവർക്ക് 10,001 രൂപ പാരിതോഷികം നൽകുമെന്നായിരുന്നു സോഷ്യൽ മീഡിയ വഴി ആകാശിന്റെ പ്രവചന ചലഞ്ചിലൂടെയുള്ള വാഗ്ദാനം.
Read Moreവനം വകുപ്പ് തേക്ക് പ്ലാന്റേഷനിൽ മാലിന്യം തള്ളൽ രൂക്ഷം; വന്യമൃഗ ശല്യം വർധിക്കുന്നു
മുണ്ടക്കയം: ജനവാസ മേഖലയോട് ചേർന്ന് വനം വകുപ്പിന്റെ തേക്ക് പ്ലാന്റേഷനിൽ മാലിന്യം തള്ളൽ രൂക്ഷം. മുണ്ടക്കയം – കോരുത്തോട് റോഡിൽ വണ്ടൻപതാൽ മുതൽ പനക്കച്ചിറ വരെയുള്ള റോഡിന്റെ വശങ്ങളിലെ തേക്ക് പ്ലാന്റേഷനിലാണ് വ്യാപകമായി മാലിന്യം നിക്ഷേപിച്ചിരിക്കുന്നത്. വനമേഖലയോടു ചേർന്നുള്ള പതിനായിരക്കണക്കിന് ഏക്കർ സ്ഥലത്താണ് വനം വകുപ്പിന്റെ തേക്ക് പ്ലാന്റേഷനുള്ളത്. ശബരിമല വനത്തോട് ചേർന്നുള്ള മേഖലയിലാണ് വണ്ടൻപതാൽ തേക്ക് പ്ലാന്റേഷൻ സ്ഥിതി ചെയ്യുന്നത്. ഈ പ്ലാന്റേഷനിലൂടെ കടന്നുപോകുന്ന കോരുത്തോട് റോഡിന്റെ വശങ്ങളിലാണ് കിലോമീറ്റർ ദൂരത്തിൽ വ്യാപകമായി മാലിന്യം നിക്ഷേപിച്ചിരിക്കുന്നത്. വ്യാപാര സ്ഥാപനങ്ങളിൽനിന്നുള്ള ജൈവ അജൈവ മാലിന്യങ്ങളും വീടുകളിൽനിന്നുള്ള പ്ലാസ്റ്റിക് മാലിന്യങ്ങളും ഉൾപ്പെടെ വൻതോതിലാണ് റോഡിന്റെ വശങ്ങളിൽ തള്ളിയിരിക്കുന്നത്. കൂടാതെ മത്സ്യ – മാംസ അവശിഷ്ടങ്ങളും ചാക്കിൽ കെട്ടിയും അല്ലാതെയും റോഡിന്റെ വശങ്ങളിൽ കുമിഞ്ഞുകൂടികിടക്കുകയാണ്. രാത്രികാലങ്ങളിൽ വാഹനങ്ങളിൽ എത്തിച്ചാണ് വലിയതോതിൽ മാലിന്യം നിക്ഷേപിക്കുന്നത്. ഇതോടെ വനമേഖലയിൽനിന്നു കാട്ടുപോത്ത്, കാട്ടുപന്നി അടക്കമുള്ളവ…
Read Moreവാണിജ്യ സിലിണ്ടര്‍ കരിഞ്ചന്തയില്‍ സുലഭം; വാര് റൂം ഉദ്യോഗസ്ഥർ റൂമിന് വെളിയിൽ വരണമെന്ന ആവശ്യം ശക്തം
കോട്ടയം: സിലിണ്ടര്‍ പ്രതിസന്ധി തുടരുന്പോഴും വാണിജ്യ സിലിണ്ടര്‍ വില്‍പ്പന കരിഞ്ചന്തയില്‍ സജീവമാണെന്ന് ഭക്ഷ്യോപദേശക വിജിലന്‍സ് സമിതി അംഗം എബി ഐപ്പ്. നേരിട്ട് അപേക്ഷിച്ചാല്‍ വാണിജ്യ സിലിണ്ടറുകള്‍ കിട്ടാനില്ലാതെ ചെറുകിട ഹോട്ടല്‍ ഉടമകളും കാറ്ററിംഗ് സ്ഥാപന ഉടമകളും നെട്ടോട്ടമോടുന്നതിനിടയിലാണ് കരിഞ്ചന്ത വില്‍പ്പന തകൃതിയായി നടക്കുന്നത്. നോമ്പുകാലം അവസാനിച്ചതോടെ കാറ്ററിംഗ് മേഖല സജീവമായതോടെയാണ് വാണിജ്യ സിലിണ്ടറുകള്‍ കരിഞ്ചന്തയില്‍ സുലഭമായത്. കരിഞ്ചന്ത തടയാന്‍ വാര് റൂം തുറന്നിരിക്കുന്ന സിവില്‍ സപ്ലൈസ് വിഭാഗം റൂമിന് വെളിയിലേക്കിറങ്ങി പരിശോധന കര്‍ശനമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Read Moreപശ്ചിമേഷ്യൻ സംഘര്‍ഷം; കൊച്ചിയിലേക്ക് വിനോദസഞ്ചാര കപ്പലുകളുടെ വരവ് കുറഞ്ഞു
കൊച്ചി: പശ്ചിമേഷ്യൻ സംഘര്‍ഷങ്ങളെത്തുടര്‍ന്ന് അന്താരാഷ്ട്ര കപ്പല്‍ ഗതാഗതം താറുമാറായതോടെ കൊച്ചിയിലേക്കുള്ള വിനോദസഞ്ചാര കപ്പലുകളുടെ വരവില്‍ വന്‍ ഇടിവ്. 2024-25 സാമ്പത്തികവര്‍ഷത്തില്‍ 42 വിനോദസഞ്ചാര കപ്പലുകള്‍ കൊച്ചി തുറമുഖത്ത് എത്തിയെങ്കില്‍ 2025-26 വര്‍ഷത്തില്‍ ഇത് 29 ആയി കുറഞ്ഞു. 31 ശതമാനത്തിലേറെ ഇടിവുണ്ടായെന്നാണു കണക്ക്. വിനോദസഞ്ചാര കപ്പലുകളുടെ വരവ് കുറഞ്ഞതോടെ കൊച്ചി, ആലപ്പുഴ, മൂന്നാര്‍ ഉള്‍പ്പടെയുള്ള മേഖലകളിലെ വിനോദസഞ്ചാരത്ത ഇതു പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.മൂന്നു ദിവസം മുന്‍പ് അവസാനിച്ച സാമ്പത്തികവര്‍ഷത്തില്‍ കൊച്ചിയില്‍ എത്തിയ 29 ക്രൂയിസ് കപ്പലുകളില്‍ 13 എണ്ണം വിദേശ കപ്പലുകളും 16 എണ്ണം ദേശീയ സര്‍വീസുകളുമായിരുന്നു. ഫെബ്രുവരി നാലിന് 2,114 യാത്രക്കാരുമായി എത്തിയ മാള്‍ട്ടയുടെ എംവി സെലിബ്രിട്ടി മില്ലേനിയമാണു കഴിഞ്ഞ സാമ്പത്തികവര്‍ഷം ഏറ്റവും കൂടുതല്‍ യാത്രക്കാരുമായി കൊച്ചി തുറമുഖത്തെത്തിയ ആഡംബര കപ്പല്‍. കഴിഞ്ഞവർഷം വളർച്ചകോവിഡ് ആഗോളതലത്തില്‍ വിനോദസഞ്ചാര മേഖലയിലുണ്ടാക്കിയ ആഘാതത്തില്‍നിന്ന് ഉണര്വുണ്ടായശേഷം ക്രൂയിസ് ടൂറിസത്തില്‍ വലിയ വളര്‍ച്ച…
Read More