വ​നം വ​കു​പ്പ് തേ​ക്ക് പ്ലാ​ന്‍റേ​ഷ​നി​ൽ മാ​ലി​ന്യം ത​ള്ള​ൽ രൂ​ക്ഷം; വ​ന്യ​മൃ​ഗ ശ​ല്യം വ​ർ​ധി​ക്കു​ന്നു

മു​ണ്ട​ക്ക​യം: ജ​ന​വാ​സ മേ​ഖ​ല​യോ​ട് ചേ​ർ​ന്ന് വ​നം വ​കു​പ്പി​ന്‍റെ തേ​ക്ക് പ്ലാ​ന്‍റേ​ഷ​നി​ൽ മാ​ലി​ന്യം ത​ള്ള​ൽ രൂ​ക്ഷം. മു​ണ്ട​ക്ക​യം – കോ​രു​ത്തോ​ട് റോ​ഡി​ൽ വ​ണ്ട​ൻ​പ​താ​ൽ മു​ത​ൽ പ​ന​ക്ക​ച്ചി​റ വ​രെ​യു​ള്ള റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ലെ തേ​ക്ക് പ്ലാ​ന്‍റേ​ഷ​നി​ലാ​ണ് വ്യാ​പ​ക​മാ​യി മാ​ലി​ന്യം നി​ക്ഷേ​പി​ച്ചി​രി​ക്കു​ന്ന​ത്. വ​ന​മേ​ഖ​ല​യോ​ടു ചേ​ർ​ന്നു​ള്ള പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് ഏ​ക്ക​ർ സ്ഥ​ല​ത്താ​ണ് വ​നം വ​കു​പ്പി​ന്‍റെ തേ​ക്ക് പ്ലാ​ന്‍റേ​ഷ​നു​ള്ള​ത്.

ശ​ബ​രി​മ​ല വ​ന​ത്തോ​ട് ചേ​ർ​ന്നു​ള്ള മേ​ഖ​ല​യി​ലാ​ണ് വ​ണ്ട​ൻ​പ​താ​ൽ തേ​ക്ക് പ്ലാ​ന്‍റേ​ഷ​ൻ സ്ഥി​തി ചെ​യ്യു​ന്ന​ത്. ഈ ​പ്ലാ​ന്‍റേ​ഷ​നി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന കോ​രു​ത്തോ​ട് റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ലാ​ണ് കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ൽ വ്യാ​പ​ക​മാ​യി മാ​ലി​ന്യം നി​ക്ഷേ​പി​ച്ചി​രി​ക്കു​ന്ന​ത്. വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്നു​ള്ള ജൈ​വ അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ളും വീ​ടു​ക​ളി​ൽ​നി​ന്നു​ള്ള പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ളും ഉ​ൾ​പ്പെ​ടെ വ​ൻ​തോ​തി​ലാ​ണ് റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ൽ ത​ള്ളി​യി​രി​ക്കു​ന്ന​ത്.

കൂ​ടാ​തെ മ​ത്സ്യ – മാം​സ അ​വ​ശി​ഷ്ട​ങ്ങ​ളും ചാ​ക്കി​ൽ കെ​ട്ടി​യും അ​ല്ലാ​തെ​യും റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ൽ കു​മി​ഞ്ഞു​കൂ​ടി​കി​ട​ക്കു​ക​യാ​ണ്. രാ​ത്രി​കാ​ല​ങ്ങ​ളി​ൽ വാ​ഹ​ന​ങ്ങ​ളി​ൽ എ​ത്തി​ച്ചാ​ണ് വ​ലി​യ​തോ​തി​ൽ മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന​ത്. ഇ​തോ​ടെ വ​ന​മേ​ഖ​ല​യി​ൽ​നി​ന്നു കാ​ട്ടു​പോ​ത്ത്, കാ​ട്ടു​പ​ന്നി അ​ട​ക്ക​മു​ള്ള​വ തേ​ക്ക് പ്ലാ​ന്‍റേ​ഷ​നി​ലൂ​ടെ വ്യാ​പ​ക​മാ​യി ജ​ന​വാ​സ മേ​ഖ​ല​യി​ലേ​ക്ക് എ​ത്തു​ക​യാ​ണ്.

‌നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന കോ​രു​ത്തോ​ട് റോ​ഡി​ൽ കാ​ട്ടു​പോ​ത്തി​ടി​ച്ച് നാ​ല് അ​പ​ക​ട​മാ​ണു​ണ്ടാ​യ​ത്. വ​നം വ​കു​പ്പി​ന്‍റെ ഓ​ഫീ​സി​നോ​ട് ചേ​ർ​ന്ന് മാ​ലി​ന്യം വ​ലി​യ രീ​തി​യി​ൽ തള്ളിയിട്ടും അ​ധി​കൃ​ത​ർ യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കു​ന്നി​ല്ല. ഈ ​മാ​ലി​ന്യം ഭ​ക്ഷി​ക്കു​വാ​നാ​യി കാ​ട്ടു​പ​ന്നി അ​ട​ക്ക​മു​ള്ള മൃ​ഗ​ങ്ങ​ൾ ഇ​വി​ടെ എ​ത്തു​ക​യും പി​ന്നീ​ട് ഇ​വ ജ​ന​വാ​സ മേ​ഖ​ല​യി​ൽ വി​ഹ​രി​ക്കു​ക​യു​മാ​ണ് ചെ​യ്യു​ന്ന​ത്.

സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ ഇ​ല​ക്‌​ഷ​ൻ ഡ്യൂ​ട്ടി​ക്കാ​യി നി​യോ​ഗി​ക്ക​പ്പെ​ട്ട​തോ​ടെ മേ​ഖ​ല​യി​ലെ പ​രി​ശോ​ധ​ന​ക​ൾ പൂ​ർ​ണ​മാ​യും​നി​ന്ന അ​വ​സ്ഥ​യി​ലാ​ണ്. കോ​രു​ത്തോ​ട് പ​ഞ്ചാ​യ​ത്തി​ന്‍റെ ഭാ​ഗ​മാ​ണെ​ങ്കി​ലും മാ​ലി​ന്യ തള്ളുന്നതു ത​ട​യു​ന്ന​തി​ന് പ​ഞ്ചാ​യ​ത്തി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് യാ​തൊ​രു ന​ട​പ​ടി​യും ഉ​ണ്ടാ​കു​ന്നി​ല്ല. ഇ​തോ​ടെ പ്ര​കൃ​തി​മ​നോ​ഹ​ര​മാ​യ തേ​ക്ക് പ്ലാ​ന്‍റേ​ഷ​നി​ലൂ​ടെ മൂ​ക്കു​പൊ​ത്തി സ​ഞ്ച​രി​ക്കേ​ണ്ട ഗ​തി​കേ​ടി​ലാ​ണ് യാ​ത്ര​ക്കാ​ർ. പൊ​തു​നി​ര​ത്തി​ൽ മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന​തി​നെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ​ർ​ക്കാ​ർ സ്വീ​ക​രി​ക്കു​മ്പോ​ഴും ഇ​വി​ടെ ഇ​തൊ​ന്നും പ്രാ​വ​ർ​ത്തി​ക​മാ​കു​ന്നി​ല്ല.

Related posts

Leave a Comment