പെരിങ്ങോം: പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് കവര്‍ച്ച നടത്തിയ സംഭവത്തില്‍ നഷ്ടമായത് 62 പവന്റെ സ്വര്‍ണാഭരണങ്ങള്‍. എരമം-കുറ്റൂരിലെ നഫീസ മന്‍സിലില്‍ പരേതനായ അബ്ദുള്‍ റഹ്മാന്റെ ഭാര്യ കെ.കെ. നഫീസയുടെ വീട്ടില്‍ നടന്ന കവര്‍ച്ചയിലാണ് 62 പവന്റെ ആഭരണങ്ങള്‍ നഷ്ടമായത്. അഞ്ചരക്കണ്ടിയിലെ ബന്ധുവീട്ടിലെ പെരുന്നാളാഘോഷത്തിനായി വീട് പൂട്ടിപ്പോയ നഫീസയും നാലുമക്കളും ഇന്നലെ രാവിലെ പത്തോടെ തിരിച്ചെത്തിയപ്പോഴാണ് കവര്‍ച്ച നടന്നത് ശ്രദ്ധയില്‍പ്പെട്ടത്. വീടിന്റെ അടുക്കളയിലെ കിണറ്റില്‍നിന്നു വെള്ളമെടുക്കുന്നതിനുള്ള കിളിവാതില്‍ തകര്‍ത്താണ് മോഷ്ടാവ് വീടിനകത്ത് കയറിയതെന്നാണു നിഗമനം. കിടപ്പുമുറിയിലെ അലമാരയില്‍ ബാഗില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങളാണ് കവര്‍ന്നത്. 62 ലക്ഷത്തോളം രൂപയുടെ ആഭരണങ്ങള്‍ നഷ്ടമായെന്ന നഫീസയുടെ പരാതിയില്‍ കേസെടുത്ത പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. വിവരമറിഞ്ഞെത്തിയ പയ്യന്നൂര്‍ ഡിവൈഎസ്പി പി.എല്‍. ഷൈജു, സ്റ്റേഷന് ഇന്‍സ്പെക്ടര്‍ ടി.കെ. മുകുന്ദന് എന്നിവരുടെ നേതൃത്വത്തില്‍ ഡോഗ് സ്ക്വാഡും ഫോറന്‍സിക് വിദഗ്ധരും സംഭവസ്ഥലത്ത് പരിശോധന നടത്തി. പോലീസ് നടത്തിയ അന്വേഷണത്തില്‍ സമീപത്തെ…
Read MoreCategory: Edition News
ഇലക്ഷൻ സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി പരിശോധന നടത്തി: രേഖകളില്ലാതെ ബസിൽ കടത്തിയ 62.5 ലക്ഷം രൂപ പിടികൂടി: സ്ഥലം വിറ്റുകിട്ടിയ പണമെന്നു പിടിയിലായ യുവാവ്; സംഭവം തൃശൂരിൽ
പട്ടിക്കാട് (തൃശൂർ): ദേശീയപാതയിൽ മുടിക്കോട് വച്ച് ബസ് യാത്രക്കാരനിൽ നിന്നു രേഖകളില്ലാതെ കടത്തുകയായിരുന്ന 62.5 ലക്ഷം രൂപ പിടികൂടി. ഇന്നു രാവിലെയാണു സംഭവം. ബംഗളൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള കർണാടക കെഎസ്ആർടിസി ബസിലെ യാത്രക്കാരനായ കെ. ഉദയശങ്കർ (35) എന്നയാളിൽ നിന്നാണ് പണം പിടികൂടിയത്. സ്ഥലം വിറ്റുകിട്ടിയ പണമാണെന്നാണുയുവാവ് മൊഴി നൽകിയത്. എന്നാൽ രേഖകൾ ഹാജരാക്കാൻ ഇയാൾക്ക് സാധിച്ചില്ല. ഇലക്ഷൻ സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് പണം പിടികൂടിയത്. തൃശൂർ എക്സൈസ് ആൻഡ് നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡും തൃശൂർ ഇന്റലിജൻസ് ബ്യൂറോയും സംയുക്തമായാണ് പരിശോധന നടത്തിയത്. എക്സൈസ് സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ വി.ജെ. റോയ്, ഇൻസ്പെക്ടർ എൻ. സുദർശനകുമാർ, ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥൻ സന്തോഷ് എന്നിവർ നേതൃത്വം നൽകി.
Read Moreലക്ഷങ്ങള്‍ ചെലവഴിച്ചിട്ടും ജനങ്ങള്‍ക്ക് പ്രയോജനപ്പെടാതെ പോയ കോടാലിപ്പാടത്തെ പമ്പ് ഹൗസ്
മറ്റത്തൂര്‍: വേനല്‍ക്കാലത്ത് ജലക്ഷാമംനേരിടുന്ന മുരിക്കുങ്ങല്‍ പ്രദേശത്തേക്ക് വെള്ളം ലഭ്യമാക്കാന്‍ ലക്ഷ്യമിട്ട് മുപ്പതുവര്‍ഷംമുമ്പ് ലക്ഷക്കണക്കിന് രൂപ ചെലഴിച്ച് നിര്‍മിച്ച മുരിക്കുങ്ങല്‍ ലിഫ്റ്റ് ഇറിഗേഷന്‍പദ്ധതി വീണ്ടെടുക്കാനാവാത്തവിധം നശിക്കുന്നു. ത്രിതല പഞ്ചായത്തുകളുടെ ഫണ്ട് ഉപയോഗപ്പെടുത്തി പദ്ധതി പ്രവര്‍ത്തനക്ഷമമാക്കുമെന്ന് രണ്ടുവര്‍ഷംമുമ്പ് അധികൃതര്‍ ഉറപ്പുനല്‍കിയിരുന്നെങ്കിലും തുടര്‍നടപടി ഉണ്ടായില്ല. നിരവധി കുടുംബങ്ങള്‍ താമസിക്കുന്ന മുരിക്കുങ്ങല്‍ ഐഎച്ച്ഡിപി കോളനിയിലും പരിസരപ്രദേശങ്ങളിലും കുടിവെള്ളവും ജലസേചനസൗകര്യവും ലഭ്യമാക്കാന്‍ ലക്ഷ്യമിട്ട് 1998-99 സാമ്പത്തിക വര്‍ഷത്തിലാണ് മുരിക്കുങ്ങല്‍ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി രൂപം നല്‍കിയത്. പട്ടികജാതി വികസനവകുപ്പിന്റെ സഹായത്തോടെ ആവിഷ്കരിച്ച പദ്ധതിക്ക് തുടക്കത്തില്‍ 25 ലക്ഷം രൂപ വകയിരുത്തി. പഞ്ചായത്തിലെ അഞ്ചാംവാര്ഡില്പെടുന്ന പ്രദേശങ്ങളിലേക്ക് വെള്ളമെത്തിക്കാനുള്ള ഈ പദ്ധതിക്കായി കോടാലി പാടശേഖരത്തോടുചേര്ന്ന് വെള്ളിക്കുളം വലിയതോടിന്റെ കരയിലാണ് പമ്പുഹൗസും കുളവും നിര്‍മിച്ചത്. വേനലില്‍ പമ്പിംഗിനാവശ്യമായ ജലലഭ്യത ഉറപ്പുവരുത്തുന്നതിനാണ് തോടിനോടു ചേര്‍ന്നുള്ള സ്ഥലത്ത് കുളവും പമ്പുഹൗസും പണി കഴിച്ചത്. മുരിക്കുങ്ങല്‍ ഗ്രാമമന്ദിരത്തിനുസമീപം ഉയര്‍ന്ന സ്ഥലത്ത് ജലസംഭരണിയും നിര്‍മിച്ചു.…
Read Moreപാലക്കുഴി തിണ്ടില്ലം ജലവൈദ്യുത പദ്ധതി: തുണയായതു പ്രകൃതിയുടെ വരദാനം
വടക്കഞ്ചേരി: നിർമാണ പ്രവൃത്തികൾ പൂർത്തിയായ പാലക്കുഴി തിണ്ടില്ലം പുഴയിൽ നിന്നുള്ള മിനി ജലവൈദ്യുത പദ്ധതിക്ക് അനുഗ്രഹമായത് കുത്തനെയുള്ള മലഞ്ചെരിവും മലയുടെ ഉയര കൂടുതലുമാണെന്ന് അധികൃതർ. 222 മീറ്ററാണ് മലമുകളിലുള്ള പാലക്കുഴി തോട്ടിൽനിന്നും താഴെ കൊന്നക്കൽ കടവിലെ പവർഹൗസിലേക്കുള്ള വെള്ളത്തിന്റെ സമ്മർദ്ദദൂരം. ഇത് പ്രകൃതിതന്നെ ഒരുക്കിയിട്ടുള്ള വലിയ അനുഗ്രഹമാണ്. ജില്ലാ പഞ്ചായത്തിന്റെ ആദ്യ ജലവൈദ്യുത പദ്ധതിയായ മണ്ണാർക്കാട് മീൻവല്ലം പദ്ധതിക്കും ഇതേ അനുകൂല ഘടകങ്ങളായിരുന്നു. പവർഹൗസിൽനിന്നും മലയിലേക്കുള്ള ഹെഡിന്റെ ഉയരമാണ് പാലക്കുഴി പദ്ധതി വിഭാവനം ചെയ്യാൻ തന്നെ കാരണമായത്. നല്ല ഉയരത്തിൽ നിന്നുള്ള വെള്ളച്ചാട്ടം അതല്ലെങ്കിൽ വർഷത്തിൽ എല്ലാ മാസങ്ങളിലുമുള്ള ജലലഭ്യത തുടങ്ങിയ ഘടകങ്ങൾ വിലയിരുത്തിയാണ് ജല വൈദ്യുത പദ്ധതികൾ ആസൂത്രണം ചെയ്യുന്നത്. ഉത്പാദനച്ചെലവും അതിൽ നിന്നുള്ള വൈദ്യുതി ഉത്പാദന തോതും വരുമാനവും പദ്ധതി നടപ്പിലാക്കാനുള്ള മറ്റൊരു പ്രധാന ഘടകങ്ങളാണ്. പാലക്കുഴി പദ്ധതിയിൽ ജലലഭ്യത കുറവാണെങ്കിലും മലയുടെ ഉയരമാണ്…
Read Moreകൂത്തുപറമ്പ് മണ്ഡലത്തിലെ ഇടതുമുന്നണിയുടെ വികസന മുരടിപ്പിന് അറുതിവരുത്തുമെന്ന് ഷാഫി പറമ്പിൽ എംപി
പാനൂർ: കഴിഞ്ഞ ഒരു പതിറ്റാണ്ട് സംസ്ഥാനത്ത് മണ്ഡലത്തെ പ്രതിനിധീകരിച്ച് മന്ത്രിയും എംഎൽഎയുമൊക്കെ ഉണ്ടായിട്ടും എടുത്തുകാണിക്കാൻ പറ്റുന്ന ഒരു വികസന പ്രവർത്തനവും നടത്താത്ത ഇടതുമുന്നണിയുടെ വികസന വിരുദ്ധതയ്ക്ക് അറുതി വരുത്താനുള്ള തെരഞ്ഞെടുപ്പാണ് വരാനിരിക്കുന്നതെന്നും കൂത്തുപറമ്പിൽ യുഡിഎഫിന് അനുകൂലമായ വിധിയെഴുത്തായിരിക്കുമെന്നും ഷാഫി പറമ്പിൽ എംപി. യുഡിഎഫ് കൂത്തുപറമ്പ് മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ പാനൂർ ഹൈസ്കൂൾ ഗ്രൗണ്ടിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. യുഡിഎഫ് മണ്ഡലം ചെയർമാൻ പി.പി.എ. സലാം അധ്യക്ഷതവഹിച്ചു. മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ മുഖ്യാതിഥിയായി. അബ്ദുറഹ് മാൻ കല്ലായി, സ്ഥാനാർഥി ജയന്തിരാജ്, യുഡിഎഫ് തലശേരി മണ്ഡലം സ്ഥാനാർഥി കെ.പി. സാജു, വി.എ. നാരായണൻ, സഞ്ജീവ് മാറോളി, സി.കെ. സുബൈർ, വി. സുരേന്ദ്രൻ മാസ്റ്റർ, മഹമൂദ് കടവത്തൂർ, അൻസാരി തില്ലങ്കേരി, ടി.പി. മുസ്തഫ, പി.പി.എ. ഹമീദ്, കെ.പി. മൂസ ഹാജി,…
Read Moreചെറുവാഞ്ചേരിയിൽ പോലീസുകാരന്റെ വീടിന് ബോംബെറിഞ്ഞ കേസ്: രണ്ടുപേർ അറസ്റ്റിൽ
കൂത്തുപറമ്പ്: ചെറുവാഞ്ചേരിയിൽ സീനിയർ സിവിൽ പോലീസ് ഓഫീസറുടെ വീടിനു നേരേ ബോംബെറിഞ്ഞ കേസിൽ രണ്ടു പേർ അറസ്റ്റിൽ. കോളയാട് മെട്ടയിലെ കെ. രാഹുൽ (31), കാക്കയങ്ങാട് പാലപ്പുഴയിലെ പി. ജിതിൻ (30) എന്നിവരാണ് അറസ്റ്റിലായത്. ഇന്ന് പുലർച്ചെയായിരുന്നു ഇരുവരും അറസ്റ്റിലായത്. കണ്ണവം പോലീസ് സ്റ്റേഷനിലെ സ്പെഷൽ ബ്രാഞ്ച് ഓഫീസർ യു.പി. അർജുന്റെ ചെറുവാഞ്ചേരി പൂവത്തൂരിലെ വീടിനു നേരെ കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെ 12.40 ഓടെയാണ് ബോംബേറ് നടന്നത്. ഉഗ്ര വലിപ്പമുള്ള ബോംബ് വീടിന്റെ വരാന്തയിലേക്ക് എറിയുകയായിരുന്നു. സംഭവ സമയം അർജുനും ഭാര്യയും മക്കളും വീട്ടിലുണ്ടായിരുന്നു. അറസ്റ്റിലായവർ ആർഎസ്എസ് പ്രവർത്തകരാണെന്നും ഡ്യൂട്ടി വൈരാഗ്യമാണ് അക്രമത്തിനിടയാക്കിയതെന്നും പോലീസ് പറഞ്ഞു. കൂത്തുപറമ്പ് അസിസ്റ്റന്റ് പോലീസ് കമ്മീഷണർ സിബി ടോം, കണ്ണവം സിഐ സുമിത്ത്കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം നടത്തിയത്. കേസിൽ കൂടുതൽ പ്രതികളുണ്ടോയെന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്. കൂത്തുപറമ്പ് എസിപിയുടെ നേതൃത്വത്തിലുള്ള…
Read Moreഡാൻസാഫിന് ലഭിച്ച രഹസ്യവിവരം; വളപട്ടണത്തെ മയക്കുമരുന്ന് വേട്ടയിൽ ആറംഗസംഘം അറസ്റ്റിൽ
കണ്ണൂർ: വളപട്ടണത്ത് മയക്കുമരുന്ന് വേട്ട. വില്പനയ്ക്കായി എത്തിച്ച 29.66 ഗ്രാം എംഡിഎംഎ പിടികൂടി. സംഭവുമായി ബന്ധപ്പെട്ട് ആറംഗസംഘത്തെ വളപട്ടണം പോലീസും ഡാൻസാഫ് ടീമും പിടികൂടി. കണ്ണൂർ-കാസർഗോഡ് ജില്ലകളിലെ പ്രധാനപ്പെട്ട ലഹരി ഇടപാട് സംഘമാണ് പിടിയിലായതെന്ന് പോലീസ് പറഞ്ഞു. ഇന്നലെ ഉച്ചകഴിഞ്ഞ് 3.15 ഓടെ ഡാൻസാഫിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു വളപട്ടണം പോലീസും ഡാൻസാഫ് സ്ക്വാഡും ചേർന്ന് റെയ്ഡ് നടത്തിയത്. വളപട്ടണം ടോൾബൂത്തിനടുത്തുള്ള കെട്ടിടത്തിലെ റൂമിൽ നിന്നാണ് ആറംഗസംഘം പിടിയിലായത്. കണ്ണാടിപ്പറന്പ് സ്വദേശികളായ കെ. മുബഷീർ (20), കെ.എം. ഷനാദ് (19), പള്ളിപ്പറന്പിലെ എം.കെ. മുഹമ്മദ് (40), കാഞ്ഞങ്ങാട് സ്വദേശി കെ. അബ്ദുൾ നാസർ (33), ചേലേരിയിലെ സി.പി. മുഹമ്മദ് (45), മൂളിയാർ സ്വദേശി മുഹമ്മദ് ഷമീർ (28) എന്നിവരാണ് പിടിയിലായത്. വളപട്ടണം എസ്ഐ വി.ആർ. അരുൺ, ഗ്രേഡ് എസ്ഐ മഹേഷ്കുമാർ, സിപിഒമാരായ നവീൻ, ശരത്, ഡാൻസാഫ് സ്ക്വാഡ്…
Read Moreകളമശേരിയില്‍ യുവതിയെ ആക്രമിച്ച പ്രതിയുടെ തിരിച്ചറിയല്‍ പരേഡ് നടത്തും
കളമശേരി: കളമശേരിയില്‍ യുവതിയെ ആക്രമിച്ച് സ്വര്‍ണാഭരണങ്ങളും മൊബൈല്‍ ഫോണും കവര്‍ന്ന കേസിലെ പ്രതിയുടെ തിരിച്ചറിയല്‍ പരേഡ് ഇന്ന് നടന്നേക്കും.റിമാന്‍ഡില്‍ കഴിയുന്ന പ്രതിയുടെ പേരുവിവരങ്ങളും ചിത്രങ്ങളും പോലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. തിരിച്ചറിയല്‍ പരേഡിന് ശേഷമാകും ഇത് പുറത്തുവിടുന്നത്. മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തിലാകും തിരിച്ചറിയല്‍ പരേഡ്. സംഭവത്തിന് പിന്നാലെ ഒളിവില്‍പ്പോയ പ്രതിയെ കഴിഞ്ഞ ദിവസം അഗളിയില്‍ നിന്നും പോലീസ് സാഹസികമായാണ് പിടികൂടിയത്. കഴിഞ്ഞ 15ന് രാത്രി 8.30ന് എച്ച്എംടി ജംഗ്ഷന് സമീപത്തെ റെയില്‍വേ ക്രോസിനോട് ചേര്‍ന്നായിരുന്നു സംഭവം. എച്ച്എംടി ജംഗ്ഷനിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ് യുവതി. ബൈക്കില്‍ യുവതിയെ പിന്തുടര്ന്നെത്തിയ പ്രതി യുവതി എച്ച്എംടി ബസ് സ്റ്റോപ്പിന് സമീപം റെയില്‍വേ ക്രോസ് ചെയ്ത് നടന്ന് പോകുമ്പോള്‍ ആക്രമിക്കുകയും മൊബൈല്‍ ഫോണും മാലവും കവരുകയുമായിരുന്നു. 200ഓളം സിസിടിവികള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പ്രതി ബൈക്കില്‍ യുവതിയെ പിന്തുടര്ന്നെത്തുന്ന ദൃശ്യങ്ങള്‍ പോലീസിന്…
Read Moreതെരഞ്ഞെടുപ്പ് വിജയത്തിനാണു മുൻഗണ; മുഖ്യമന്ത്രിസ്ഥാനത്തിൽ തർക്കമില്ലെന്ന് ചെന്നിത്ത
കൊച്ചി: യുഡിഎഫിൽ അടുത്ത മുഖ്യമന്ത്രി ആര് എന്ന കാര്യത്തിൽ യാതൊരു തർക്കവുമില്ലെന്നു കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. തെരഞ്ഞെടുപ്പ് വിജയത്തിനാണു മുൻഗണന . ഹൈക്കമാൻഡ് എടുക്കുന്ന ഏത് തീരുമാനവും പാർട്ടി ഒറ്റക്കെട്ടായി അംഗീകരിക്കും. സിപിഎമ്മിൽ ഒരു നേതാവ് മാത്രമുള്ളപ്പോൾ, കോൺഗ്രസിൽ ഭരണത്തിനു നേതൃത്വം നൽകാൻ പ്രാപ്തിയുള്ള ഒട്ടനവധി നേതാക്കളുണ്ട് എന്നതാണു പാർട്ടിയുടെ കരുത്ത്. ശബരിമല സ്വർണക്കവർച്ച കേസിൽ അന്വേഷണം സർക്കാർ അട്ടിമറിച്ചതിൽ ബിജെപി -സിപിഎം ഡീൽ വ്യക്തമായി. ശബരിമല വിഷയത്തിൽ സർക്കാർ വിശ്വാസികളെ വഞ്ചിക്കുകയാണ്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ബിജെപിയെ സഹായിക്കാനും പകരം ഭരണത്തുടർച്ച ഉറപ്പാക്കാനും സിപിഎമ്മും ബിജെപിയും തമ്മിൽ അവിശുദ്ധ രാഷ്ട്രീയക്കച്ചവടം നടക്കുകയാണ്. പാലക്കാടും ഏറ്റുമാനൂരും ഉൾപ്പെടെയുള്ള മണ്ഡലങ്ങളിൽ ബിജെപി സ്ഥാനാർഥിനിർണയത്തിൽ വരുത്തിയ മാറ്റങ്ങളും ട്വന്റി 20 പോലുള്ള സംഘടനകളെ ഉപയോഗിച്ചുള്ള നീക്കങ്ങളും യുഡിഎഫിനെ തകർക്കാൻ മോദിയും അമിത് ഷായും പിണറായി വിജയനും ചേർന്നുണ്ടാക്കിയ രഹസ്യധാരണയുടെ ഭാഗമാണ്.…
Read Moreതെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തില്‍ കുടുങ്ങി ചങ്ങനാശേരി റവന്യു ടവറിലെ ലിഫ്റ്റ്
ചങ്ങനാശേരി: ചങ്ങനാശേരി താലൂക്കിന്റെ ഭരണസിരാകേന്ദ്രമായ റവന്യു ടവറില്‍ ഹൗസിംഗ് ബോര്‍ഡ് അടിയന്തരമായി സ്ഥാപിക്കാന്‍ തീരുമാനിച്ച ലിഫ്റ്റിന്റെ ടെന്‍ഡര്‍ നടപടികള്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തില്‍ കുടുങ്ങി. ഒരു ലിഫ്റ്റ് പൂര്‍ണമായി മാറ്റി സ്ഥാപിക്കുന്നതിനും അടിയന്തര അറ്റകുറ്റപ്പണികള്‍ക്കുമായി മുപ്പതു ലക്ഷത്തോളം രൂപ ഹൗസിംഗ് ബോര്‍ഡ് അനുവദിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട നടപടികള്‍ മുന്നോട്ടു നീങ്ങിയപ്പോള്‍ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവില്‍ വരികയായിരുന്നു. ഇതോടെ നടപടിക്രമങ്ങൾക്കു കുരുക്കായി. ചങ്ങനാശേരി നിയോജകമണ്ഡലത്തിലെ തെരഞ്ഞെടുപ്പുചുമതല വഹിക്കുന്ന താലൂക്ക് ഓഫീസറും അനുബന്ധ ഉദ്യോഗസ്ഥരും റവന്യു ടവറിലാണ് പ്രവര്‍ത്തിക്കുന്നത്. സ്ഥാനാര്‍ഥികളുടെ പത്രികാ സമര്‍പ്പണം, പത്രിക പിന്‍വലിക്കല്‍, സൂക്ഷ്മപരിശോധന ഉള്‍പ്പെടെ നിരവധി തെരഞ്ഞെടുപ്പു പ്രക്രിയകള്‍ നടക്കേണ്ട ഓഫീസുകളില്‍ നിരവധി ഏണിപ്പടികള്‍ കയറേണ്ട അവസ്ഥയാണ്. താലൂക്ക് ഓഫീസ് കൂടാതെ സബ് രജിസ്ട്രാര്‍ ഓഫീസ്, ജോയിന്റ് ആര്‍ടി ഓഫീസ്, സപ്ലൈ ഓഫീസ്, എല്‍എ തഹസില്‍ദാര്‍ തുടങ്ങി ഇരുപതിലേറെ സര്‍ക്കാര്‍ ഓഫീസുകളും സ്വകാര്യസ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നത് ഈ…
Read More