കൂ​ത്തു​പ​റ​മ്പ് മ​ണ്ഡ​ല​ത്തി​ലെ ഇ​ട​തു​മു​ന്ന​ണി​യു​ടെ വി​ക​സ​ന മു​ര​ടി​പ്പി​ന് അറു​തി​വ​രു​ത്തു​മെ​ന്ന് ഷാ​ഫി പ​റ​മ്പി​ൽ എം​പി


പാ​നൂ​ർ: ക​ഴി​ഞ്ഞ ഒ​രു പ​തി​റ്റാ​ണ്ട് സം​സ്ഥാ​ന​ത്ത് മ​ണ്ഡ​ല​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ച് മ​ന്ത്രി​യും എം​എ​ൽ​എ​യു​മൊ​ക്കെ ഉ​ണ്ടാ​യി​ട്ടും എ​ടു​ത്തു​കാ​ണി​ക്കാ​ൻ പ​റ്റു​ന്ന ഒ​രു വി​ക​സ​ന പ്ര​വ​ർ​ത്ത​ന​വും ന​ട​ത്താ​ത്ത ഇ​ട​തു​മു​ന്ന​ണി​യു​ടെ വി​ക​സ​ന വി​രു​ദ്ധ​ത​യ്ക്ക് അ​റു​തി വ​രു​ത്താ​നു​ള്ള തെ​ര​ഞ്ഞെ​ടു​പ്പാ​ണ് വ​രാ​നി​രി​ക്കു​ന്ന​തെ​ന്നും കൂ​ത്തു​പ​റ​മ്പി​ൽ യു​ഡി​എ​ഫി​ന് അ​നു​കൂ​ല​മാ​യ വി​ധി​യെ​ഴു​ത്താ​യി​രി​ക്കു​മെ​ന്നും ഷാ​ഫി പ​റ​മ്പി​ൽ എം​പി. യു​ഡി​എ​ഫ് കൂ​ത്തു​പ​റ​മ്പ് മ​ണ്ഡ​ലം തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വെ​ൻ​ഷ​ൻ പാ​നൂ​ർ ഹൈ​സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

യു​ഡി​എ​ഫ് മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ പി.​പി.​എ. സ​ലാം അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. മു​സ്‌​ലിം ലീ​ഗ് മ​ല​പ്പു​റം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പാ​ണ​ക്കാ​ട് സ​യ്യി​ദ് അ​ബ്ബാ​സ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ മു​ഖ്യാ​തി​ഥി​യാ​യി.

അ​ബ്ദു​റ​ഹ് മാ​ൻ ക​ല്ലാ​യി, സ്ഥാ​നാ​ർ​ഥി ജ​യ​ന്തി​രാ​ജ്, യു​ഡി​എ​ഫ് ത​ല​ശേ​രി മ​ണ്ഡ​ലം സ്ഥാ​നാ​ർ​ഥി കെ.​പി. സാ​ജു, വി.​എ. നാ​രാ​യ​ണ​ൻ, സ​ഞ്ജീ​വ് മാ​റോ​ളി, സി.​കെ. സു​ബൈ​ർ, വി. ​സു​രേ​ന്ദ്ര​ൻ മാ​സ്റ്റ​ർ, മ​ഹ​മൂ​ദ് ക​ട​വ​ത്തൂ​ർ, അ​ൻ​സാ​രി തി​ല്ല​ങ്കേ​രി, ടി.​പി. മു​സ്ത​ഫ, പി.​പി.​എ. ഹ​മീ​ദ്, കെ.​പി. മൂ​സ ഹാ​ജി, വി. ​നാ​സ​ർ മാ​സ്റ്റ​ർ, പി.​കെ. ഷാ​ഹു​ൽ ഹ​മീ​ദ്, സ​ന്തോ​ഷ് ക​ണ്ണം​വെ​ള്ളി, ഹ​രി​ദാ​സ് മോ​കേ​രി, കെ.​പി. ഹാ​ഷിം, സി​ജി ത​ങ്ക​ച്ച​ൻ, എ​ൻ.​എ. റ​ഫീ​ഖ്, കെ. ​പ്ര​ഭാ​ക​ര​ൻ, വ​ള്ളി​ൽ നാ​രാ​യ​ണ​ൻ, എം.​സി. അ​തു​ൽ, സി.​കെ. സ​ഹ​ജ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts

Leave a Comment