കൊച്ചി: കേരളത്തെ നടുക്കിയ പത്തനംതിട്ട ഇലന്തൂര്‍ ഇരട്ടനരിബലിക്കേസില് ഇന്ന് വിചാരണ ആരംഭിക്കും. തമിഴ്നാട് ധര്‍മപുരം സ്വദേശിനി പത്മയെ കൊലപ്പെടുത്തിയ കേസില്‍ എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി അഞ്ചിലാണ് വിചാരണ. ഇതിനൊപ്പമുള്ള, കാലടിയില്‍ താമസിച്ചിരുന്ന വടക്കാഞ്ചേരി സ്വദേശി റോസിലിയുടെ കൊലപാതകക്കേസില്‍ അടുത്തയാഴ്ച വിചാരണ തുടങ്ങും. പെരുമ്പാവൂര്‍ സ്വദേശി മുഹമ്മദ് ഷാഫി, ആയുര്വേദചികിത്സകന് ഇലന്തൂര്‍ പുളിന്തിട്ട കടകംപിള്ളില്‍ ഭഗവല്‍സിംഗ്, ഭാര്യ ലൈല എന്നിവരാണ് ഒന്നുമുതല്‍ മൂന്നുവരെ പ്രതികള്‍. കേസിലെ ഒന്നാംസാക്ഷിയും പരാതിക്കാരിയുമായ പത്മയുടെ ഇളയസഹോദരി പഴനിയമ്മയെ ഇന്ന് വിസ്തരിക്കും.സാമ്പത്തിക ഉന്നമനത്തിനും ഐശ്വര്യപൂജയ്ക്കുമായി പത്മയെയും റോസിലിയെയും ഭഗവല്‍ സിംഗിന്റെയും ലൈലയുടെയും ഇലന്തൂരിലെ വീട്ടിലെത്തിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. 2022 സെപ്റ്റംബര്‍ 16നായിരുന്നു ഇരട്ടക്കൊലപാതകം. ഒക്ടോബര്‍ 11ന് മൂന്ന് പ്രതികളെയും അറസ്റ്റ് ചെയ്തു. ക്രൂരതയിലൂടെയുള്ള ആനന്ദവും പണവുമായിരുന്നു ഷാഫിയുടെ ലക്ഷ്യം. സാമ്പത്തിക ഉന്നതിയും ഐശ്വര്യവുമായിരുന്നു മറ്റു രണ്ട് പ്രതികളും ലക്ഷ്യമിട്ടത്. നരബലി നടത്തണമെന്ന് നിര്‍ദേശിച്ചത്…
Read MoreCategory: Edition News
കോളജ് വിദ്യാര്‍ഥിനിയായ ജാസ്ലിയുടെ മരണം; നടപടിക്രമങ്ങള്‍ കൃത്യമായി പാലിച്ചു; അങ്കമാലി പോലീസിന് ക്ലീന്‍ ചിറ്റ്
കൊച്ചി: അങ്കമാലിയില്‍ കോളജ് വിദ്യാര്‍ഥിനിയായ ജാസ്ലിയ ജോണ്‍സണിന്റെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ അങ്കമാലി പോലീസിന് ക്ലീന്‍ ചിറ്റ്. പ്രതി ഡോ. സിറിയക് ജോര്‍ജിനെ പിടികൂടുന്നതില്‍ അങ്കമാലി പോലീസ് വീഴ്ചവരുത്തിയിട്ടില്ലെന്നാണ് ആലുവ ഡിവൈഎസ്എപിയുടെ റിപ്പോര്‍ട്ട്. നടപടിക്രമങ്ങള്‍ കൃത്യമായി പാലിച്ചെന്നും പ്രതി രക്ഷപ്പെട്ടത് പോലീസിന്റെ കണ്ണ് വെട്ടിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പോലീസിനെതിരെ ജാസ്ലിയയുടെ കുടുംബം രംഗത്തെത്തിയിരുന്നു. പ്രതിയെ പിടികൂടുന്നതില്‍ പോലീസ് അലംഭാവം കാണിച്ചെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം. തുടര്‍ന്നാണ് കുടുംബത്തിന്റെ പരാതി അന്വേഷിക്കാന്‍ ആലുവ ഡിവൈഎസ്എപിയെ ചുമതലപ്പെടുത്തിയത്. ഇക്കഴിഞ്ഞ ആറിനാണ് പ്രതി ഡോ. സിറിയക്കിനെ വാഗമണ്ണിലെ റിസോര്‍ട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തത്. പ്രത്യേക അന്വേഷണസംഘമാണ് ഇയാളെ പിടികൂടിയത്. പ്രതിയെ തിരിച്ചറിയാതിരിക്കാന്‍ രൂപമാറ്റം വരുത്തിയിരുന്നു. വാഗമണ്ണിലെ റിസോര്‍ട്ടില്‍ എത്തിച്ചത് ബന്ധുവാണെന്നായിരുന്നു ഇയാള്‍ പോലീസിനെ അറിയിച്ചത്. പ്രതിയുടെ പിതാവായ അതിരമ്പുഴ സ്വദേശി ജോര്‍ജ് പി. മാത്യുവിനെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതിയായ ഡോ. സിറിയകിനെ ഒളിവില്‍…
Read Moreതിരുനല്‍വേലി-മംഗലാപുരം എക്സ്പ്രസ്; കേരളം വഴി ഒരു ദീര്‍ഘദൂര ട്രെയിന്‍ കൂടി അനുവദിച്ച് റെയില്‍വേ
പരവൂര്‍: കേരളം വഴി പുതുതായി ഒരു ദീര്‍ഘദൂര ട്രെയിന്‍ സര്‍വീസ് കൂടി അനുവദിച്ച് റെയില്‍വേ. തിരുനല്‍വേലി-മംഗലാപുരം ജംഗ്ഷന് പ്രതിവാര എക്സ്പ്രസ് ആണ് ആരംഭിക്കുന്നത്. ട്രെയിന്‍ നമ്പര്‍ 16707/16708 തിരുനെല്‍വേലി-മംഗലാപുരം വീക്കിലി എക്സ്പ്രസ് എല്ലാ ബുധനാഴ്ചയും ഉച്ചകഴിഞ്ഞ് 3 45 ന് തിരുനെല്‍വേലിയില്‍ നിന്ന് പുറപ്പെട്ട പിറ്റേദിവസം രാവിലെ 6.55 മംഗലാപുരം ജംഗ്ഷനില്‍ എത്തിച്ചേരും തിരിച്ചുള്ള സര്‍വീസ് വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നിന് മംഗലാപുരം ജംഗ്ഷനില്‍ നിന്ന് പുറപ്പെട്ട് വെള്ളി രാവിലെ 7:45ന് തിരുനെല്‍വേലിയില്‍ എത്തും തിരുനെല്‍വേലി, കോവില്‍പട്ടി, സാത്തൂര്‍, വിരുദ് നഗര്‍, മധുരൈ, ഡിണ്ടുക്കല്‍, ഒട്ടന്‍ചത്രം, പഴനി, ഉടമലപേട്ട, പൊള്ളാച്ചി, കൊല്ലംകോട്, പാലക്കാട് ടൗണ്‍, പാലക്കാട് ജംഗ്ഷന്, ഷോര്‍ണൂര്‍ ജംഗ്ഷന്, തിരൂര്‍, കോഴിക്കോട്, വടകര, തലശേരി, കണ്ണൂര്‍, കാഞ്ഞങ്ങാട്, കാസര്‍കോട്, മംഗലാപുരം ജംഗ്ഷന് എന്നിവയാണ് സ്റ്റോപ്പുകള്‍. ഈ വണ്ടിയുടെ പ്രാഥമിക മെയിന്റനന്‍സ് തിരുനെല്‍വേലിയില്‍ ആണ് നടക്കുക. മധുര ഡിവിഷന്റെ…
Read Moreജയിലുകളിൽ ആഴ്ചയിൽ രണ്ടുദിനം തടവുകാർക്ക് ഇനി മത്സ്യവിരുന്ന്; കൗണ്ടറുകൾ വഴി മീൻ അച്ചാർ വിൽപ്പനയും
പരവൂര്‍: കേരളത്തിലെ ജയിലുകളില്‍ തടവുകാര്‍ക്ക് നല്കുന്ന ഭക്ഷണ മെനുവില്‍ പരിഷ്കാരവുമായി ജയില്‍ വകുപ്പ്. ഇനി മുതല്‍ ആഴ്ചയില്‍ രണ്ടുദിവസം തടവുകാര്‍ക്ക് രുചികരമായ മത്സ്യവിഭവങ്ങള്‍ ഉറപ്പാക്കും. ഇതിനായി സംസ്ഥാനത്തെ 57 ജയിലുകളിലേക്കും മത്സ്യഫെഡ് നേരിട്ട് മത്സ്യം എത്തിക്കുന്നതിനുള്ള ധാരണാപത്രത്തില്‍ ബന്ധപ്പെട്ടവര്‍ ഒപ്പിട്ടു. ഏപ്രില്‍ ഒന്ന് മുതല്‍ പദ്ധതി നിലവില്‍ വരും. ഇടനിലക്കാരെ ഒഴിവാക്കി കുറഞ്ഞ നിരക്കില്‍ ഗുണമേന്മയുള്ള മത്സ്യം ലഭ്യമാക്കുകയാണ് ലക്ഷ്യം. മത്തി, അയല, ചൂര എന്നിവയാണ് ജയില്‍ വകുപ്പ് മെനുവിനായി അംഗീകരിച്ചിട്ടുള്ളത്. ഫിഷിംഗ് ഹാര്‍ബറുകളില്‍ നിന്ന് ശേഖരിക്കുന്ന മീന്‍ കറിക്കഷണങ്ങളായി വൃത്തിയാക്കി ശീതീകരണ വാഹനങ്ങളില്‍ നേരിട്ട് ജയിലുകളില്‍ എത്തിക്കും. കറിക്കഷണങ്ങളായി ലഭിക്കുന്നത് ജയിലുകളിലെ പാചകക്കാര്‍ക്കും വലിയ ആശ്വാസമാകും. നിലവില്‍ ജയിലുകളില്‍ വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ നിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ പുതിയ ക്രമീകരണമെന്ന് അധികൃതര്‍ പറഞ്ഞു. തടവുകാര്‍ക്ക് പോഷകസമ്പുഷ്ടമായ ആഹാരം ഉറപ്പാക്കുന്നതിനൊപ്പം മത്സ്യഫെഡിന്റെ വരുമാനം വര്‍ധിപ്പിക്കാനും ഈ…
Read Moreടോൾ പ്ലാസകളുടെ നിയന്ത്രണം ഇനി വനിതകളുടെ കൈകളിലേക്ക്; നിയമിതരായത് 5,100 സ്ത്രീകൾ
പരവൂര്‍: രാജ്യത്തെ ദേശീയപാതകളിലും എക്സ്പ്രസ് വേകളിലുമുള്ള ടോള്‍ പ്ലാസകളുടെ നിയന്ത്രണം ഇനി വനിതകളുടെ കൈകളിലേക്ക്.സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി രാജ്യത്തുടനീളമുള്ള 1,140 ടോള്‍ പ്ലാസകളിലായി 5,100-ലധികം വനിതാ ജീവനക്കാരെ നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എന്‍എച്ച്എഐ) വിന്യസിച്ചു. പകല്‍ ഷിഫ്റ്റുകളില്‍ ടോള്‍ ബൂത്തുകള്‍ കൈകാര്യം ചെയ്യുന്നതിനാണ് വനിതകളെ നിയോഗിച്ചിരിക്കുന്നത്. ലിംഗപരമായ സമത്വം പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ടോള്‍ പ്ലാസകളിലെ സേവന വിതരണം കൂടുതല്‍ മെച്ചപ്പെടുത്തുകയാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് റോഡ് ഗതാഗത-ഹൈവേ മന്ത്രാലയം വ്യക്തമാക്കി. പ്രധാന വ്യവസായ അസോസിയേഷനുകളുമായും ടോള്‍ പ്ലാസ ഓപ്പറേറ്റര്‍മാരുമായും നടത്തിയ വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമാണ് എന്‍എച്ച്എഐ ഈ സുപ്രധാന തീരുമാനമെടുത്തത്. ഹൈവേ ഓപ്പറേറ്റേഴ്സ് അസോസിയേഷന് ഓഫ് ഇന്ത്യ, നാഷണല്‍ ഹൈവേസ് ബില്‍ഡര്‍ ഫെഡറേഷന് തുടങ്ങിയ സംഘടനകള്‍ ടോള്‍ പിരിവിനായി പകല്‍ ഷിഫ്റ്റുകളില്‍ വനിതാ ജീവനക്കാരെ നിയോഗിക്കുന്നതിനെ ഏകകണ്ഠമായി പിന്തുണച്ചു. നിലവില്‍ വിന്യസിച്ചിട്ടുള്ള 5000 ല്‍ അധികം…
Read Moreമുകുന്ദൻ നല്ല കമ്മ്യൂണിസ്റ്റുകാരൻ; സീറ്റ് നിഷേധിച്ച കാര്യം പറഞ്ഞു; എംഎൽഎയുമായി സംസാരിച്ചെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: സിപിഐയുമായി ഇടഞ്ഞ് നിൽക്കുന്ന സിസി മുകുന്ദൻ എംഎൽഎ തന്നോട് ഫോണിൽ സംസാരിച്ചുവെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സീറ്റ് നിഷേധിച്ച കാര്യം തന്നോട് പറഞ്ഞു. മുകുന്ദൻ നല്ല കമ്മ്യൂണിസ്റ്റാണെന്നും, അദ്ദേഹത്തിന്റെ തീരുമാനം വ്യക്തമാക്കിയാൽ പാർട്ടി ചർച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
Read Moreപൊങ്കാലയ്ക്കിടെ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു; സുരക്ഷാ സംവിധാനത്തിൽ പാളിച്ചയെന്ന് കുടുംബം
തിരുവനന്തപുരം : ആറ്റുകാൽ പൊങ്കാലയ്ക്കിടെ തീപ്പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. കോഴിക്കോട് വെസ്റ്റ് ഹിൽ സ്വദേശി വിജിഷയാണ് ഇന്ന് രാവിലെ മരിച്ചത്. തമ്പാനൂർ ചൈത്രം ഹോട്ടലിന് സമീപം പൊങ്കാലയിടുന്നതിനിടെയാണ് വിജിഷയ്ക്ക് തീ പ്പൊള്ളലേറ്റത്. ഗുരുതരമായി പരിക്കേറ്റ വിജിഷയെ തിരുവനന്തപുരം മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് കോഴിക്കോട് സ്വകാര്യാശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് വിജിഷ മരിച്ചത്.
Read Moreഭക്തിനിർഭരമായ ചന്ദനപ്പള്ളിയിലെ വനിതാ ചെമ്പെടുപ്പ്; ഏഷ്യന്‍ ബുക്ക് ഓഫ് വേള്‍ഡ് റിക്കാര്‍ഡില്‍ ഇടം നേടി
ചന്ദനപ്പള്ളി: സെന്റ് ജോര്‍ജ് തീര്‍ഥാടന കത്തോലിക്കാ ദേവാലയത്തിലെ സ്ത്രീകളുടെ ചെമ്പെടുപ്പിന് ലോക വനിതാ ദിനത്തില്‍ അംഗീകാരം.ഏഷ്യന്‍ ബുക്ക് ഓഫ് വേള്‍ഡ് റിക്കാര്‍ഡില്‍ ചെമ്പെടുപ്പ് ഇടം പിടിച്ചു . ആര്‍ട്ട് ആൻഡ് കള്‍ച്ചര്‍ വിഭാഗത്തില്‍, സ്ത്രീ ശാക്തീകരണം എന്ന മേഖലയിലാണ് റിക്കര്‍ഡ് നേടിയത്. കേരളത്തില്‍ വളരെ അപൂര്‍വമായി മാത്രമേ ഈ റിക്കാര്‍ഡ് ലഭിച്ചിട്ടുള്ളൂവെന്ന് ഇടവക വികാരി ഫാ. ബെന്നി നാരകത്തിനാല്‍ പറഞ്ഞു. ദേവാലയത്തില്‍ എല്ലാ വര്‍ഷവും മേയ് ഏഴിന് വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ തിരുനാളിനോടനുബന്ധിച്ചാണ് ചെമ്പെടുപ്പ് നടക്കുന്നത്. ചന്ദനപ്പള്ളിയുടെ തനതു പ്രത്യേകതയും ആചാരവുമായ ചെമ്പെടുപ്പ് പുരുഷന്മാര് മാത്രമായിരുന്നു നടത്തിയിരുന്നത്. പില്ക്കാലത്ത് കത്തോലിക്കാ ദേവാലയത്തിലെ സ്ത്രീകളുടെ നേതൃത്വത്തിലും ചെമ്പെടുപ്പ് ആരംഭിച്ചു.ഈ ചെമ്പെടുപ്പ് സ്ത്രീകള്‍ നേര്‍ച്ചയായി കണക്കാക്കി പ്രത്യേകം എടുത്തു വരുന്നു. ഈ ചടങ്ങ് മറ്റൊരു ദേവാലയത്തിലുമില്ല. വ്രതാനുഷ്ഠാനങ്ങളോടെയും പ്രത്യേകം പ്രാര്‍ഥനയോടെയുമാണ് സ്ത്രീകള്‍ ചെമ്പിന്റെ തണ്ടില്‍ പിടിച്ച് സഹദായുടെ അപദാനങ്ങള്‍ പാടിയും…
Read Moreജി. സുധാകരനുയർത്തിയ രാഷ്ട്രീയ കൊടുങ്കാറ്റിൽ ഉലഞ്ഞ് അമ്പലപ്പഴയിലെ കോൺഗ്രസും
അമ്പലപ്പുഴ: കോൺഗ്രസ് കണ്ണുംനട്ട് കാത്തിരിക്കുകയാണ്. പാർട്ടിക്കുള്ളിലാണോ പുറത്താണോ ജി. സുധാകരൻ. ഇതറിഞ്ഞിട്ടു വേണം അമ്പലപ്പുഴയിൽ കോൺഗ്രസിന് സ്ഥാനാർഥിയെ പ്രഖ്യാപിക്കാൻ. സുധാകരനുയർത്തിയ രാഷ്ട്രീയ വിവാദം സിപിഎമ്മിനെപ്പോലെ തന്നെ കോൺഗ്രസിനെയും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. സുധാകരൻ വിവാദം സൃഷ്ടിക്കുന്നതിനു തൊട്ടുമുൻപ് വരെ എം. ലിജു തന്നെ അമ്പലപ്പുഴയിൽ സ്ഥാനാർഥിയാകുമെന്ന് ഉറപ്പിച്ചിരുന്നു. ഇതിനിടെയിലാണ് ജി. സുധാകരൻ രാഷ്ട്രീയ കൊടുങ്കാറ്റുയർത്തിയത്. സിപിഎം അംഗത്വം ഉപേക്ഷിച്ച സുധാകരൻ തന്റെ തട്ടകമായ അമ്പലപ്പുഴയിൽ സ്വതന്ത്രസ്ഥാനാർഥിയാകുമോയെന്ന് രാഷ്ട്രീയ കേരളം ഉറ്റുനോക്കുകയാണ്. എന്നാൽ, ദിവസങ്ങൾ പിന്നിട്ടിട്ടും സുധാകരൻ ഇക്കാര്യത്തിൽ മനസു തുറന്നിട്ടില്ല. മത്സരിക്കണമെന്ന ആഗ്രഹം നേരത്തെ എം.എ. ബേബി ഉൾപ്പെടെയുള്ള നേതാക്കളോട് സുധാകരൻ പങ്കുവച്ചിരുന്നു. എന്നാൽ, സ്ഥാനാർഥിയാകുന്നത് അരിവാൾ ചുറ്റിക നക്ഷത്ര ചിഹ്നത്തിലാകാനുള്ള സാധ്യത പൊലിഞ്ഞിരിക്കുകയാണ്.സുധാകരൻ മനസുതുറക്കാതെ വന്നതോടെ കോൺഗ്രസും വെട്ടിലായി. മത്സരിക്കാൻ സന്നദ്ധത പ്രകടിപ്പിച്ചാൽ സ്വതന്ത്രനാകുക എന്നതാണ് അവസാനത്തെ അടവു നയം. സുധാകരൻ വീണ്ടും അങ്കത്തിനിറങ്ങിയാൽ സ്വന്തം സ്ഥാനാർഥിയെ നിർത്താതെ…
Read Moreസത്യമാണോ കുഞ്ഞേ… ആവശ്യത്തിൽ കൂടുതൽ സ്റ്റോക്ക്; റേഷൻ കാര്‍ഡുടമകള്‍ക്കു ഈ മാസം കൂടുതല്‍ മണ്ണെണ്ണ
കോട്ടയം: ഈ മാസം റേഷൻ കാര്‍ഡുടമകള്‍ക്കു കൂടുതല്‍ മണ്ണെണ്ണ ലഭിക്കും. വൈദ്യുതിയുള്ള വീട്ടുകാര്‍ക്ക് റേഷന്‍കടകളിലൂടെ ഒരു ലിറ്റര്‍ മണ്ണെണ്ണയും ഇല്ലാത്തവര്‍ക്ക് നാലു ലിറ്ററും ലഭിക്കും. കേന്ദ്രം അനുവദിച്ച മണ്ണെണ്ണ കെട്ടിക്കിടക്കുന്നതിനാലാണു മൂന്നുമാസത്തിലൊരിക്കല്‍ നല്‍കിയിരുന്നത് ഒരുമാസം കൊണ്ടു വിറ്റഴിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. 2025-26 സാമ്പത്തികവര്‍ഷത്തിന്റെ നാലാംപാദത്തില്‍ അനുവദിച്ച മണ്ണെണ്ണ ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ വാങ്ങിയവര്‍ക്കും വാങ്ങാത്തവര്‍ക്കും നല്‍കും. ഓരോ താലൂക്കിലെയും ലഭ്യത അനുസരിച്ചാണു നല്‍കുന്നത്. 31നു മുമ്പായി വിതരണം പൂര്‍ത്തിയാക്കാനാണ് ഭക്ഷ്യവകുപ്പ് സപ്ലൈ ഓഫീസര്‍മാര്‍ക്ക് നല്‍കിയിട്ടുള്ള നിര്‍ദേശം.
Read More