പരവൂര്‍: കേരളം വഴി പുതുതായി ഒരു ദീര്‍ഘദൂര ട്രെയിന്‍ സര്‍വീസ് കൂടി അനുവദിച്ച് റെയില്‍വേ. തിരുനല്‍വേലി-മംഗലാപുരം ജംഗ്ഷന് പ്രതിവാര എക്സ്പ്രസ് ആണ് ആരംഭിക്കുന്നത്.
ട്രെയിന്‍ നമ്പര്‍ 16707/16708 തിരുനെല്‍വേലി-മംഗലാപുരം വീക്കിലി എക്സ്പ്രസ് എല്ലാ ബുധനാഴ്ചയും ഉച്ചകഴിഞ്ഞ് 3 45 ന് തിരുനെല്‍വേലിയില്‍ നിന്ന് പുറപ്പെട്ട പിറ്റേദിവസം രാവിലെ 6.55 മംഗലാപുരം ജംഗ്ഷനില്‍ എത്തിച്ചേരും
തിരിച്ചുള്ള സര്‍വീസ് വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നിന് മംഗലാപുരം ജംഗ്ഷനില്‍ നിന്ന് പുറപ്പെട്ട് വെള്ളി രാവിലെ 7:45ന് തിരുനെല്‍വേലിയില്‍ എത്തും തിരുനെല്‍വേലി, കോവില്‍പട്ടി, സാത്തൂര്‍, വിരുദ് നഗര്‍, മധുരൈ, ഡിണ്ടുക്കല്‍, ഒട്ടന്‍ചത്രം, പഴനി, ഉടമലപേട്ട, പൊള്ളാച്ചി, കൊല്ലംകോട്, പാലക്കാട് ടൗണ്‍, പാലക്കാട് ജംഗ്ഷന്, ഷോര്‍ണൂര്‍ ജംഗ്ഷന്, തിരൂര്‍, കോഴിക്കോട്, വടകര, തലശേരി, കണ്ണൂര്‍, കാഞ്ഞങ്ങാട്, കാസര്‍കോട്, മംഗലാപുരം ജംഗ്ഷന് എന്നിവയാണ് സ്റ്റോപ്പുകള്‍.
ഈ വണ്ടിയുടെ പ്രാഥമിക മെയിന്റനന്‍സ് തിരുനെല്‍വേലിയില്‍ ആണ് നടക്കുക. മധുര ഡിവിഷന്റെ വണ്ടിയാണ് . ട്രെയിനിന്റെ ഉദ്ഘാടനം 11 ന് പ്രധാനമന്ത്രി നരേന്ദ്രമോദി തിരുച്ചിറപ്പള്ളിയില്‍ നിര്‍വഹിക്കും.
