അമ്പലപ്പുഴ: കോൺഗ്രസ് കണ്ണുംനട്ട് കാത്തിരിക്കുകയാണ്. പാർട്ടിക്കുള്ളിലാണോ പുറത്താണോ ജി. സുധാകരൻ. ഇതറിഞ്ഞിട്ടു വേണം അമ്പലപ്പുഴയിൽ കോൺഗ്രസിന് സ്ഥാനാർഥിയെ പ്രഖ്യാപിക്കാൻ. സുധാകരനുയർത്തിയ രാഷ്ട്രീയ വിവാദം സിപിഎമ്മിനെപ്പോലെ തന്നെ കോൺഗ്രസിനെയും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. സുധാകരൻ വിവാദം സൃഷ്ടിക്കുന്നതിനു തൊട്ടുമുൻപ് വരെ എം. ലിജു തന്നെ അമ്പലപ്പുഴയിൽ സ്ഥാനാർഥിയാകുമെന്ന് ഉറപ്പിച്ചിരുന്നു. ഇതിനിടെയിലാണ് ജി. സുധാകരൻ രാഷ്ട്രീയ കൊടുങ്കാറ്റുയർത്തിയത്. സിപിഎം അംഗത്വം ഉപേക്ഷിച്ച സുധാകരൻ തന്റെ തട്ടകമായ അമ്പലപ്പുഴയിൽ സ്വതന്ത്രസ്ഥാനാർഥിയാകുമോയെന്ന് രാഷ്ട്രീയ കേരളം ഉറ്റുനോക്കുകയാണ്. എന്നാൽ, ദിവസങ്ങൾ പിന്നിട്ടിട്ടും സുധാകരൻ ഇക്കാര്യത്തിൽ മനസു തുറന്നിട്ടില്ല. മത്സരിക്കണമെന്ന ആഗ്രഹം നേരത്തെ എം.എ. ബേബി ഉൾപ്പെടെയുള്ള നേതാക്കളോട് സുധാകരൻ പങ്കുവച്ചിരുന്നു. എന്നാൽ, സ്ഥാനാർഥിയാകുന്നത് അരിവാൾ ചുറ്റിക നക്ഷത്ര ചിഹ്നത്തിലാകാനുള്ള സാധ്യത പൊലിഞ്ഞിരിക്കുകയാണ്.സുധാകരൻ മനസുതുറക്കാതെ വന്നതോടെ കോൺഗ്രസും വെട്ടിലായി. മത്സരിക്കാൻ സന്നദ്ധത പ്രകടിപ്പിച്ചാൽ സ്വതന്ത്രനാകുക എന്നതാണ് അവസാനത്തെ അടവു നയം. സുധാകരൻ വീണ്ടും അങ്കത്തിനിറങ്ങിയാൽ സ്വന്തം സ്ഥാനാർഥിയെ നിർത്താതെ…
Read MoreCategory: Edition News
സത്യമാണോ കുഞ്ഞേ… ആവശ്യത്തിൽ കൂടുതൽ സ്റ്റോക്ക്; റേഷൻ കാര്‍ഡുടമകള്‍ക്കു ഈ മാസം കൂടുതല്‍ മണ്ണെണ്ണ
കോട്ടയം: ഈ മാസം റേഷൻ കാര്‍ഡുടമകള്‍ക്കു കൂടുതല്‍ മണ്ണെണ്ണ ലഭിക്കും. വൈദ്യുതിയുള്ള വീട്ടുകാര്‍ക്ക് റേഷന്‍കടകളിലൂടെ ഒരു ലിറ്റര്‍ മണ്ണെണ്ണയും ഇല്ലാത്തവര്‍ക്ക് നാലു ലിറ്ററും ലഭിക്കും. കേന്ദ്രം അനുവദിച്ച മണ്ണെണ്ണ കെട്ടിക്കിടക്കുന്നതിനാലാണു മൂന്നുമാസത്തിലൊരിക്കല്‍ നല്‍കിയിരുന്നത് ഒരുമാസം കൊണ്ടു വിറ്റഴിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. 2025-26 സാമ്പത്തികവര്‍ഷത്തിന്റെ നാലാംപാദത്തില്‍ അനുവദിച്ച മണ്ണെണ്ണ ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ വാങ്ങിയവര്‍ക്കും വാങ്ങാത്തവര്‍ക്കും നല്‍കും. ഓരോ താലൂക്കിലെയും ലഭ്യത അനുസരിച്ചാണു നല്‍കുന്നത്. 31നു മുമ്പായി വിതരണം പൂര്‍ത്തിയാക്കാനാണ് ഭക്ഷ്യവകുപ്പ് സപ്ലൈ ഓഫീസര്‍മാര്‍ക്ക് നല്‍കിയിട്ടുള്ള നിര്‍ദേശം.
Read Moreആശയ്ക്ക് ഒരു വട്ടവും കൂടി ആശ നൽകിയില്ല; വൈക്കത്ത് പി. പ്രദീപ് എൽഡിഎഫ് സ്ഥാനാർഥി
വൈക്കം: വൈക്കം നിയോജക മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥിയായി സിപിഐയുടെ പി. പ്രദീപ് മത്സരിക്കും. സിപിഐ സംസ്ഥാന കൗൺസിലിന്റെ ശിപാർശ സംസ്ഥാന കമ്മിറ്റി അംഗീകരിച്ചതോടെയാണ് പി. പ്രദീപിന്റെ സ്ഥാനാർഥിത്വം ഉറപ്പായത്. രണ്ടുതവണ മത്സരിച്ചവർക്ക് സീറ്റു നൽകില്ലെന്നാണ് സംസ്ഥാന കമ്മിറ്റിയുടെ തീരുമാനമെങ്കിലും സി.കെ. ആശയ്ക്ക് ഇളവു ലഭിക്കുമെന്ന അഭ്യൂഹം നിലനിൽക്കവേയാണ് സംസ്ഥാന കമ്മിറ്റി അനിശ്ചിതത്വത്തിന് അറുതി വരുത്തിയത്. 2016ലും 2021ലും പി. പ്രദീപിനെ പരിഗണനാ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. പ്രദീപിനെ സ്ഥാനാർഥിയായി തീരുമാനിച്ചതിനെ തുടർന്ന് സി.കെ. ആശ എംഎൽഎ പ്രദീപിനെ ഷാൾ അണിയിച്ച് അഭിനന്ദിച്ചു. സിപിഐ കോട്ടയം ജില്ലാ കൗൺസിൽ അംഗമായ പി.പ്രദീപ് എഐടിയുസി ജില്ലാ സെക്രട്ടറി, പാചക തൊഴിലാളി യൂണിയൻ എഐടിയുസി ജില്ലാ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചുവരുന്നു.
Read Moreജെറി ഈശോ ഉമ്മൻ അന്തരിച്ചു
പത്തനംതിട്ട : മൈലപ്ര സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്റും കേരള കോൺഗ്രസ് നേതാവുമായിരുന്ന മൈലപ്ര മണ്ണൂർ ജെറി ഈശോ ഉമ്മൻ (67) അന്തരിച്ചു. സംസ്കാരം പിന്നീട്. ഭാര്യ- എൽസി. മകൾ- മെർലിൻ. മരുമകൻ- സ്റ്റീഫൻ. കേരള കോൺഗ്രസിലൂടെ പൊതുരംഗത്തെത്തിയ ജെറി ഈശോ ഉമ്മൻ സമീപകാലത്ത് സിപിഎമ്മിൽ ചേർന്നിരുന്നു. യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ്, കേരള കോൺഗ്രസ് വിവിധ വിഭാഗങ്ങളിൽ സംസ്ഥാന സമിതിയംഗം, ജനറൽ സെക്രട്ടറി, കേരള കോൺഗ്രസ് – ജേക്കബ് ജില്ലാ പ്രസിഡന്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്നു 2001ൽ പത്തനംതിട്ട നിയമസഭ മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥിയായിരുന്നു. മൈലപ്ര ഗ്രാമപഞ്ചായത്തംഗവും ദീർഘകാലം സഹകരണ ബാങ്ക് പ്രസിഡന്റായും പ്രവർത്തിച്ചു. മികച്ച സഹകാരിയും ചെറുകിട വ്യവസായിയും ആയിരുന്ന ഇദ്ദേഹം ഹമാര അച്ചാർ കന്പനിയും കുമ്പഴയിൽ മണ്ണൂർ എന്റർപ്രൈസസ് എന്ന ഫുഡ് പ്രൊഡക്ട്സ് സ്ഥാപനവും നടത്തിയിരുന്നു.
Read Moreപൊങ്കാല കഴിഞ്ഞു, വഴക്ക് തുടങ്ങി: മാലിന്യ നീക്കത്തിൽ മേയറും മന്ത്രിയും തമ്മിലുള്ള വാക് പോര് തുടരുന്നു
തിരുവനന്തപുരം : ആറ്റുകാൽ പൊങ്കാല ദിവസത്തെ മാലിന്യ നീക്കത്തിൽ മേയറും മന്ത്രിയും തമ്മിലുള്ള വാക് പോര് തുടരുന്നു. കോർപറേഷന് മുകളിലാണ് സർക്കാരെന്ന് മേയർ മനസിലാക്കണമെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. ഇടപെടേണ്ട കാര്യങ്ങളിൽ സർക്കാർ ഇടപെടുമെന്നും മന്ത്രി വ്യക്തമാക്കി. മന്ത്രി ഇന്നലെ കോർപറേഷനെ വിമർശിച്ചിരുന്നു. ഇതിന് മേയർ മറുപടി പറഞ്ഞു. മന്ത്രി അദ്ദേഹത്തിന്റെ വകുപ്പിന്റെ കാര്യങ്ങൾ നോക്കിയാൽ മതിയെന്ന് മേയർ വ്യക്തമാക്കിയിരുന്നു. സിപിഎമ്മിന് കോർപറേഷൻ ഭരണം നഷ്ടപ്പെട്ടുവെന്ന യാഥാർഥ്യം ഉൾക്കൊള്ളാൻ മന്ത്രിക്ക് സാധിച്ചിട്ടില്ലെന്ന് മേയർ പറഞ്ഞതിന് മറുപടിയായാണ് ഇന്ന് മന്ത്രി ശിവൻകുട്ടി രംഗത്തുവന്നത്.
Read Moreപൊൻകുന്നം സ്വകാര്യ ബസ് സ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്സ് അപകടാവസ്ഥയിൽ
പൊൻകുന്നം: സ്വകാര്യ ബസ് സ്റ്റാൻഡിലെ പഴയ ഷോപ്പിംഗ് കോംപ്ലക്സ് ബലക്ഷയം സംഭവിച്ച് അപകടാവസ്ഥയിലായിട്ടും വേണ്ട നടപടികൾ സ്വീകരിക്കാത്ത ചിറക്കടവ് പഞ്ചായത്ത് ഭരണസമിതിയുടെ മനുഷ്യവിരുദ്ധ നിലപാടിൽ ബിജെപി ചിറക്കടവ് പഞ്ചായത്ത് പാർലമെന്ററി പാർട്ടി യോഗം പ്രതിഷേധിച്ചു. ആയിരക്കണക്കിന് ആളുകൾ ദിവസവും യാത്ര ചെയ്യുന്ന ബസ് സ്റ്റാൻഡിനോട് ചേർന്നുള്ള ഷോപ്പിംഗ് കോംപ്ലക്സിന്റെ സ്ലാബുകൾ ഏത് നിമിഷവും അടർന്നുവീണ് മനുഷ്യജീവനു ഹാനികരമാകുന്ന അതീവഗുരുതരാവസ്ഥയിലായിട്ടും യാതൊരു സുരക്ഷാനടപടികളും സ്വീകരിക്കാത്ത പഞ്ചായത്ത് അധികൃതരുടെ അലംഭാവം ജനങ്ങളോടുള്ള വെല്ലുവിളിയാണ്. 35 ലക്ഷം രൂപ മുടക്കി നവീകരണം എന്ന പേരിൽ പൊളിഞ്ഞു വീഴാറായ സ്ലാബുകൾ മറച്ച് പുറമേ മോടി പിടിപ്പിക്കുക മാത്രമാണ് ചെയ്തതെന്ന് ചൂണ്ടിക്കാട്ടി കെട്ടിടത്തിന്റെ ഫിറ്റ്നെസ് റദ്ദാക്കണമെന്ന് നേരത്തേ ബിജെപി ആവശ്യപ്പെട്ടിരുന്നു. എന്നാൽ, മുൻ ഭരണസമിതി ഈ ആവശ്യം അവഗണിച്ചുകൊണ്ട് ജനങ്ങളുടെ ജീവന് പുല്ലുവില കൽപ്പിക്കുന്ന സമീപനമാണ് സ്വീകരിച്ചതെന്ന് യോഗം ചൂണ്ടിക്കാട്ടി. അങ്ങേയറ്റം അപകടാവസ്ഥയിലായ ഷോപ്പിംഗ്…
Read Moreബെവ്കോ ഗോഡൗണിലെത്തിയ ലോറിയിൽനിന്നു മദ്യം മോഷ്ടിച്ചു: യുവാവ് അറസ്റ്റിൽ
പത്തനംതിട്ട: കൊടുന്തറയിൽ പ്രവർത്തിക്കുന്ന കേരള ബിവറേജസ് കോർപറേഷന്റെ ഗോഡൗണിലേക്ക് എത്തിയ ലോറിയിൽ നിന്ന് മദ്യം മോഷ്ടിച്ച കേസിൽ പത്തനംതിട്ട പുത്തൻപീടിക സ്വദേശി മടുക്കുവേലിൽ വീട്ടിൽ ജിജോ (25) യെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ നാലിനു രാത്രി എട്ടിനുശേഷമായിരുന്നു മോഷണം നടന്നത്. ഗോഡൗണിലേക്ക് മദ്യവുമായി എത്തിയ ലോറി അടുത്തദിവസം ലോഡ് ഇറക്കുന്നതിനായി ഗോഡൗണിന് മുന്നിൽ പാർക്ക് ചെയ്തിരിക്കുകയായിരുന്നു. ലോറിയിൽ നിന്നും 5090 രൂപ വില വരുന്ന ഒൻപത് കുപ്പി മദ്യം ആണ് ഇയാളും സഹായികളും ചേർന്ന് മോഷ്ടിച്ചത്. സബ് ഇൻസ്പെക്ടർമാരായ ബിനു മോഹൻ , ഷിജു പി സാം എന്നിവരുടെ നേതൃത്വത്തിലാണ് ജിജോയെ അറസ്റ്റ് ചെയ്തത്.
Read Moreസിപിഎം ബന്ധം ഉപേക്ഷിക്കില്ല; തത്കാലം അനുഭവിയായി തുടരുമെന്ന് ജി. സുധാകരൻ
ആലപ്പുഴ: സിപിഎം നേതൃത്വവുമായി ഇടഞ്ഞ ജി. സുധാകരൻ നിലപാട് മയപ്പെടുത്തുന്നു. പാർട്ടി ബന്ധം ഉപേക്ഷിക്കില്ലെന്ന് സുധാകരൻ വ്യക്തമാക്കി. പാർട്ടി അംഗത്വം തത്കാലം പുതുക്കില്ല. അനുഭാവിയായി തുടരുമെന്നും അദ്ദേഹം പറഞ്ഞു. സി.എസ്. സുജാത നടത്തിയ കൂടിക്കാഴ്ച്ചയിലാണ് മഞ്ഞുരുക്കം. ഈ മാസം 31 വരെ മെമ്പർഷിപ്പ് പുതുക്കാൻ സമയമുണ്ട്. ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഹരിശങ്കർ, സി.എസ്. സുജാത എന്നിവർ ഇന്ന് സുധാകരനുമായി കൂടിക്കാഴ്ച നടത്തി. സുധാകരന്റെ വീട്ടിലെത്തിയായിരുന്നു കൂടിക്കാഴ്ച.
Read Moreകെഎസ്ആർടിസിയുടെ ഐശ്വര്യം, പറഞ്ഞാൽ പറഞ്ഞത് ചെയ്യുന്ന ആൾ; മന്ത്രി ഗണേഷ്കുമാറിനെ പുകഴ്ത്തി ഹൈബി
കൊച്ചി: പറഞ്ഞാൽ പറഞ്ഞത് ചെയ്യുന്ന ആളാണ് ഗണേഷ്കുമാർ. പൊതുവേദിയിൽ ഗതാഗതമന്ത്രി കെ.ബി. ഗണേഷ്കുമാറിനെ പുകഴ്ത്തി കോൺഗ്രസ് എംപി ഹൈബി ഈഡൻ. നവീകരിച്ച എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡിന്റെ ഉദ്ഘാടന ചടങ്ങിലാണ് ഹൈബി മന്ത്രിയെ വാനോളം പുകഴ്ത്തിയത്. കെഎസ്ആർടിസി എന്ന മുങ്ങാൻ പോയ കപ്പലിനെ അദ്ദേഹം കൃത്യമായി ശമ്പളം കൊടുക്കുന്ന ഒരു പ്രസ്ഥാനമാക്കി മാറ്റിയെന്നും മന്ത്രി കെഎസ്ആർടിസിയുടെ ഐശ്വര്യമായി നിലനിൽക്കട്ടെ എന്നും ഹൈബി ആശംസിച്ചു. എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡ് നവീകരണം നടക്കും നടക്കുമെന്ന് പറഞ്ഞിരുന്നതല്ലാതെ ഒരു നടപടിയും ഉണ്ടായിരുന്നില്ല. നവീകരണത്തിന് 12 കോടി അനുവദിച്ചത് ഗണേഷ്കുമാർ എത്തിയ ശേഷമാണെന്നും അദ്ദേഹത്തോടെ നന്ദിയുണ്ടെന്നും ഹൈബി ഈഡൻ പറഞ്ഞു.
Read Moreസംസ്കൃത സര്‍വകലാശാല വൈസ് ചാന്‍സലറായി ഡോ. സിസാ തോമസ് ചുമതലയേറ്റു
കാലടി: സംസ്കൃത സര്‍വകലാശാല വൈസ് ചാന്‍സിലറായി ഡോ. സിസാ തോമസ് ചുമതലയേറ്റു. ഇന്ന് രാവിലെ 10 ന് സര്‍വകലാശാല ആസ്ഥാനത്തെത്തിയാണ് ഇവര്‍ ചുമതലയേറ്റത്.നിലവില്‍ വൈസ് ചാന്‍സലറുടെ ചുമതലവഹിച്ചിരുന്ന ഡോ. ഗീതാകുമാരിയെ വൈസ് ചാന്‍സിലര്‍ സ്ഥാനത്ത് നിന്നും ഗവര്‍ണര്‍ ഇന്നലെ നീക്കിയിരുന്നു. ഇതിന് പകരം ഡോ. സിസ തോമസിനെ നിയമിക്കുകയായിരുന്നു. നിരവധി പരാതികള്‍ ഉയര്‍ന്നതോടെയാണ് ഡോ. ഗീതാകുമാരിയെ നീക്കിയത്. സര്‍വകലാശാല ചട്ടങ്ങള്‍ മറികടന്ന് ചിലരുടെ ചട്ടുകമായി പ്രവര്‍ത്തിച്ച് നിരവധി നിയമനങ്ങള്‍ക്കും, ക്രമക്കേടുകള്‍ക്കും കൂട്ടുനിന്നു എന്നതാണ് ഇവര്‍ക്കതിരെ ഉയര്‍ന്നിരുന്ന പരാതി. പരീക്ഷയില്‍ തോറ്റ വിദ്യാര്‍ഥിയെ വിജയിപ്പിക്കാന്‍ തീരുമാനിച്ചതും വലിയ വിവാദമായിരുന്നു. എസ്എഫ്ഐ നേതാവിനെ ജയിപ്പിക്കാന്‍ ചട്ടം ലംഘിച്ച് സിന്‍ഡിക്കേറ്റ് തീരുമാനമെടുക്കുകയായിരുന്നു. ബിഎഫ്എ തോറ്റിട്ടും എംഎഫ്എക്ക് സര്‍വകലാശാല നേരത്തെ പ്രവേശനം നല്‍കിയിരുന്നു. ബിഎഫ്എ പരീക്ഷയില്‍ തോറ്റ എസ്എഫ്ഐ നേതാവിന് അനധികൃതമായി എംഎഫ്എ പ്രവേശനം നല്‍കിയതിന് പിന്നാലെ, ഇയാളെ ബിഎഫ്എ ജയിച്ചതായി പ്രഖ്യാപിക്കാന്‍…
Read More