മ​സാ​ല ബോ​ണ്ട് കേ​സ്: തോ​മ​സ് ഐ​സ​ക്കി​നെ​തി​രാ​യ അ​പ്പീ​ല്‍ ഹൈ​ക്കോ​ട​തി​യി​ൽ

കൊ​ച്ചി: മ​സാ​ല ബോ​ണ്ട് കേ​സി​ല്‍ മു​ന്‍ മ​ന്ത്രി ടി.​എം. തോ​മ​സ് ഐ​സ​ക്കി​നെ​തി​രാ​യ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ (ഇ​ഡി) അ​പ്പീ​ല്‍ ഹൈ​ക്കോ​ട​തി ഡി​വി​ഷ​ന്‍ ബ​ഞ്ച് ഇ​ന്ന് വീ​ണ്ടും പ​രി​ഗ​ണി​ക്കും. തോ​മ​സ് ഐ​സ​ക്കി​നെ തെ​ര​ഞ്ഞെ​ടു​പ്പ് സ​മ​യ​ത്ത് ചോ​ദ്യം ചെ​യ്യേ​ണ്ട​തി​ല്ലെ​ന്ന സിം​ഗി​ള്‍ ബ​ഞ്ചി​ന്‍റെ ഇ​ട​ക്കാ​ല ഉ​ത്ത​ര​വും ഇ​ഡി സ​മ​ന്‍​സി​നെ​തി​രാ​യ ഐ​സ​ക്കി​ന്‍റെ ഹ​ര്‍​ജി​യും റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് അ​പ്പീ​ല്‍. മ​സാ​ല ബോ​ണ്ടി​ലെ ചി​ല ഇ​ട​പാ​ടു​ക​ളെ​ക്കു​റി​ച്ചു​ള്ള വ്യ​ക്ത​ത​യ്ക്കാ​യി തോ​മ​സ് ഐ​സ​ക്കി​ന്‍റെ വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​മാ​ണെ​ന്നു സിം​ഗി​ള്‍ ബ​ഞ്ച് നി​രീ​ക്ഷ​ണം ന​ട​ത്തി​യി​രു​ന്നു. അ​ങ്ങ​നെ​യി​രി​ക്കെ തെ​ര​ഞ്ഞെ​ടു​പ്പ് സ​മ​യ​ത്ത് ചോ​ദ്യം ചെ​യ്യേ​ണ്ട​തി​ല്ലെ​ന്ന നി​ര്‍​ദേ​ശം അ​നു​ചി​ത​മെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഇ​ഡി അ​പ്പീ​ല്‍ ന​ല്‍​കി​യ​ത്.‍

Read More

പാ​ല​ക്കാ​ട് കോ​ഴി​ഫാ​മി​ൽ വ​ൻ തീ​പി​ടി​ത്തം; 300 കോ​ഴി​ക്കു​ഞ്ഞു​ങ്ങ​ൾ ച​ത്തു

പാ​ല​ക്കാ​ട്: മ​ണ്ണാ​ർ​ക്കാ​ട് കോ​ഴി​ഫാ​മി​ൽ വ​ൻ അ​ഗ്നി​ബാ​ധ. 3000 കോ​ഴി​ക്കു​ഞ്ഞു​ങ്ങ​ൾ തീ​യി​ൽ വെ​ന്തു​ ച​ത്തു. അ​രി​യൂ​ർ ഫൈ​സ​ൽ എ​ന്ന​യാ​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കോ​ഴി​ഫാ​മി​ലാ​ണ് ഇ​ന്ന​ലെ രാ​ത്രി 10.30 ന് ​അ​ഗ്നി​ബാ​ധ ഉ​ണ്ടാ​യ​ത്. കോ​ഴി​ഫാ​മി​ൽ ത​ക​ര ഷീ​റ്റി​ന് താ​ഴെ​യാ​യി തെ​ങ്ങി​ൻ പ​ട്ട​യും ക​വു​ങ്ങി​ൻ പ​ട്ട​യും സീ​ലിം​ഗ് അ​ട​യ്ക്കാ​ൻ ഉ​പ​യോ​ഗി​ച്ചി​രു​ന്നു. ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ട് മൂ​ല​മാ​ണ് അ​ഗ്നി​ബാ​ധ​യു​ണ്ടാ​യ​തെ​ന്ന് ഫ​യ​ർ​ഫോ​ഴ്സ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. വ​യ​റിം​ഗ് ക​ത്തി​യ​തി​നെ തു​ട​ർ​ന്ന് സീ​ലിം​ഗി​നാ​യി ഉ​പ​യോ​ഗി​ച്ചു​ള്ള തെ​ങ്ങി​ൻ പ​ട്ട​യും ക​വു​ങ്ങി​ൻ പ​ട്ട​യും ക​ത്തു​ക​യാ​യി​രു​ന്നു. രാ​ത്രി ആ​യ​തി​നാ​ൽ തൊ​ഴി​ലാ​ളി​ക​ൾ ആ​രും ഫാ​മി​ൽ ഇ​ല്ലാ​യി​രു​ന്നു. ഒ​ന്ന​ര​മ​ണി​ക്കൂ​ർ പ​രി​ശ്ര​മി​ച്ചാ​ണ് തീ​യ​ണ​ച്ച​ത്.

Read More

കെ​എ​സ്ആ​ർ​ടി​സി ഡ്രൈ​വ​ർ-മേയർ തർക്കം; ആദ്യം സാക്ഷികളുടെ  മൊ​ഴി​യെ​ടു​ക്കും; ഏറ്റവുമൊടുവിൽ മേയറുടെയും

തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ർ​ടി​സി ഡ്രൈ​വ​ർ യ​ദു​വി​ന്‍റെ പ​രാ​തി​യി​ൽ കോ​ട​തി നി​ർ​ദേ​ശം ന​ൽ​കി​യ​തി​നെ തു​ട​ർ​ന്ന് തി​രു​വ​ന​ന്ത​പു​രം മേ​യ​ർ ആ​ര്യ രാ​ജേ​ന്ദ്ര​നും ഭ​ർ​ത്താ​വ് സ​ച്ചി​ൻ ദേ​വ് എം​എ​ൽ​എ​ക്കു​മെ​തി​രേ കേ​സെ​ടു​ത്ത പ​ശ്ചാ​ത്ത​ല​ത്തി​ൽ പോ​ലീ​സ് സാ​ക്ഷി​ക​ളു​ടെ മൊ​ഴി​യെ​ടു​ക്കും. അ​ടു​ത്ത ദി​വ​സം മു​ത​ൽ സാ​ക്ഷി​മൊ​ഴി രേ​ഖ​പ്പെ​ടു​ത്താ​നു​ള്ള ന​ട​പ​ടി​ക​ൾ ക​ന്‍റോ​ണ്‍​മെ​ന്‍റ് പോ​ലീ​സ് ആ​രം​ഭി​ക്കും. സം​ഭ​വസ​മ​യ​ത്ത് ബ​സി​ൽ യാ​ത്ര ചെ​യ്തി​രു​ന്ന യാ​ത്ര​ക്കാ​രു​ടെ വി​വ​ര​ങ്ങ​ൾ പോ​ലീ​സ് ശേ​ഖ​രി​ച്ചു. സ്റ്റേ​ഷ​നി​ലേ​ക്ക് വി​ളി​ച്ച് വ​രു​ത്തി​യും സാ​ക്ഷി​ക​ൾ നി​ർ​ദേ​ശി​ക്കു​ന്ന സ്ഥ​ല​ത്തെ​ത്തി​യാ​കും മൊ​ഴി രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത്. കെ​എ​സ്ആ​ർ​ടി​സി ഡ്രൈ​വ​ർ യ​ദു​വി​ൽ നി​ന്നും അ​ന്വേ​ഷ​ണ സം​ഘം മൊ​ഴി​യെ​ടു​ക്കും. ഏ​റ്റ​വും ഒ​ടു​വി​ലാ​കും മേ​യ​ർ ആ​ര്യ രാ​ജേ​ന്ദ്ര​ന്‍റെ​യും ഭ​ർ​ത്താ​വ് സ​ച്ചി​ൻ​ദേ​വി​ന്‍റെ​യും മൊ​ഴി​യെ​ടു​ക്കു​ക. മേ​യ​ർ നേ​ര​ത്തെ യ​ദു​വി​നെ​തി​രെ ന​ൽ​കി​യ പ​രാ​തി​യി​ൽ പോ​ലീ​സ് മേ​യ​റി​ൽ നി​ന്നും എം​എ​ൽ​എ​യി​ൽ നി​ന്നും മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു.മേ​യ​ർ​ക്കും എം​എ​ൽ​എ​ക്കു​മെ​തി​രേ കേ​സെ​ടു​ക്ക​ണ​മെ​ന്ന് കാ​ട്ടി ക​ന്‍റോ​ണ്‍​മെ​ന്‍റ് പോ​ലീ​സി​ൽ യ​ദു ന​ൽ​കി​യ പ​രാ​തി​യി​ൽ പോ​ലീ​സ് ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് തി​രു​വ​ന​ന്ത​പു​രം ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​ട്ട്…

Read More

ഇ​ന്നും ക​ട​ലാ​ക്ര​മ​ണ​ത്തി​ന് സാ​ധ്യ​ത​; മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ജാ​ഗ്ര​ത​പാ​ലി​ക്ക​ണം; അ​ടു​ത്ത അ​ഞ്ച് ദി​വ​സ​ങ്ങ​ളി​ല്‍ മ​ഴ

തി​രു​വ​ന​ന്ത​പു​രം: ക​ള്ള​ക്ക​ട​ല്‍ പ്ര​തി​ഭാ​സ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കേ​ര​ളം, ത​മി​ഴ്‌​നാ​ട് തീ​ര​ങ്ങ​ളി​ല്‍ ഇ​ന്നും ക​ട​ലാ​ക്ര​മ​ണ​ത്തി​ന് സാ​ധ്യ​ത​യു​ണ്ടെ​ന്ന് ദേ​ശീ​യ സ​മു​ദ്ര സ്ഥി​തി പ​ഠ​ന​കേ​ന്ദ്രം. തീ​ര​ദേ​ശ​വാ​സി​ക​ളും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും ജാ​ഗ്ര​ത​പാ​ലി​ക്ക​ണം.​ക​ട​ല്‍​ക്ഷോ​ഭം രൂ​ക്ഷ​മാ​കാ​ന്‍ സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ അ​പ​ക​ട മേ​ഖ​ല​ക​ളി​ല്‍ നി​ന്ന് അ​ധി​കൃ​ത​രു​ടെ നി​ര്‍​ദേ​ശാ​നു​സ​ര​ണം മാ​റി താ​മ​സി​ക്ക​ണം. കേ​ര​ള തീ​ര​ത്ത് ഇ​ന്ന് രാ​വി​ലെ 05.30 വ​രെ 0.5 മു​ത​ൽ 1.2 മീ​റ്റ​ർ വ​രെ ഉ​യ​ർ​ന്ന തി​ര​മാ​ല​യ്ക്കും ക​ട​ലാ​ക്ര​മ​ണ​ത്തി​നും സാ​ധ്യ​ത​യു​ണ്ടെ​ന്നും ദേ​ശീ​യ സ​മു​ദ്ര​സ്ഥി​തി​പ​ഠ​ന ഗ​വേ​ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. ഇ​ന്ന് രാ​ത്രി 11.30 വ​രെ 0.5 മു​ത​ൽ 1.4 മീ​റ്റ​ർ വ​രെ ഉ​യ​ർ​ന്ന തി​ര​മാ​ല​യ്ക്കും ക​ട​ലാ​ക്ര​മ​ണ​ത്തി​നും സാ​ധ്യ​ത​യു​ണ്ട്. അ​തേ​സ​മ​യം സം​സ്ഥാ​ന​ത്ത് അ​ടു​ത്ത അ​ഞ്ച് ദി​വ​സ​ങ്ങ​ളി​ല്‍ മ​ഴ സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം. ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ ഇ​ടി​മി​ന്ന​ലോ​ട് കൂ​ടി​യ നേ​രി​യ​തോ മി​ത​മാ​യ​തോ ആ​യ മ​ഴ​യ്ക്കും മ​ണി​ക്കൂ​റി​ൽ 40 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത​യി​ൽ വീ​ശി​യേ​ക്കാ​വു​ന്ന ശ​ക്ത​മാ​യ കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു. അ​തേ​സ​മ​യം…

Read More

49 പ്ര​മാ​ണ​ങ്ങ​ളും 31 സാ​ക്ഷി​ക​ളും ഏ​ഴ് തൊ​ണ്ടി​മു​ത​ലും; ബാ​ലി​ക​യെ പീ​ഡി​പ്പി​ച്ച പ്ര​തി​ക്ക് 82 വ​ര്‍​ഷം ക​ഠി​ന​ത​ട​വും മൂ​ന്നു ല​ക്ഷം രൂ​പ പി​ഴ​യും

ച​ങ്ങ​നാ​ശേ​രി: ബാ​ലി​ക​യെ പീ​ഡി​പ്പി​ച്ച പ്ര​തി എ​രു​മേ​ലി സ്വ​ദേ​ശി റി​ജോ രാ​ജു (27) വി​ന് 82 വ​ര്‍​ഷം ക​ഠി​ന​ത​ട​വും മൂ​ന്ന് ല​ക്ഷം രൂ​പ പി​ഴ​യും വി​ധി​ച്ചു. എ​രു​മേ​ലി പോ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ലാ​ണ് ച​ങ്ങ​നാ​ശേ​രി സ്‌​പെ​ഷ​ല്‍ ഫാ​സ്റ്റ് ട്രാ​ക്ക് കോ​ട​തി ജ​ഡ്ജ് പി.​എ​സ്. സൈ​മ വി​ധി പ്ര​സ്താ​വി​ച്ച​ത്. വി​വി​ധ വ​കു​പ്പു​ക​ളി​ലാ​യി 82 വ​ര്‍​ഷം ക​ഠി​ന ത​ട​വും മൂ​ന്നു​ല​ക്ഷം രൂ​പ പി​ഴ​യും അ​ട​യ്ക്ക​ണ​മെ​ന്ന് കോ​ട​തി വി​ധി​ച്ചു. പി​ഴ​ത്തു​ക അ​ട​ച്ചി​ല്ലെ​ങ്കി​ല്‍ നാ​ലു​വ​ര്‍​ഷ​വും ഏ​ഴു​മാ​സ​വും അ​ധി​ക ത​ട​വ് അ​നു​ഭ​വി​ക്ക​ണം. പി​ഴ​ത്തു​ക ഈ ​കേ​സി​ലെ അ​തി​ജീ​വി​ത​യ്ക്ക് ന​ല്‍​ക​ണ​മെ​ന്ന് വി​ധി​യി​ല്‍ പ്ര​ത്യേ​കം പ്ര​സ്താ​വി​ച്ചു. 49 പ്ര​മാ​ണ​ങ്ങ​ളും 31 സാ​ക്ഷി​ക​ളെ​യും പ്രോ​സി​ക്യൂ​ഷ​ന്‍ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി. ഏ​ഴ് തൊ​ണ്ടി​മു​ത​ലു​ക​ള്‍ വി​ചാ​ര​ണ വേ​ള​യി​ല്‍ കോ​ട​തി മു​മ്പാ​കെ ഹാ​ജ​രാ​ക്കി. പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ പി.​എ​സ്. മ​നോ​ജ് ഹാ​ജ​രാ​യി. ഈ ​കേ​സി​ന്‍റെ അ​ന്വേ​ഷ​ണ ചു​മ​ത​ല നി​ര്‍​വ​ഹി​ച്ച​ത് എ​രു​മേ​ലി സി​ഐ അ​നി​ല്‍​കു​മാ​ര്‍ ആ​യി​രു​ന്നു.…

Read More

പു​ന​ലൂ​ർ-​ചെ​ങ്കോ​ട്ട റെ​യി​ൽ​വേ ലൈ​നി​ൽ പ്ലാ​റ്റ്ഫോ​മു​ക​ളു​ടെ ഉ​യ​രം കൂ​ട്ടു​ന്നു; വ​ന്ദേ​ഭാ​ര​ത് സ​ർ​വീ​സി​ന്‍റെ സാ​ധ്യ​ത​ക​ളും പ​രി​ശോ​ധി​ക്കു​ന്നു

കൊ​ല്ലം: പു​ന​ലൂ​ർ-​ചെ​ങ്കാ​ട്ട റെ​യി​ൽ​വേ ലൈ​നി​ൽ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ൽ താ​ഴ്ന്ന നി​ല​യി​ലു​ള്ള പ്ലാ​റ്റ്ഫോ​മു​ക​ളു​ടെ ഉ​യ​രം വ​ർ​ധി​പ്പി​ക്കു​ന്നു. ഇ​തി​ൻ്റെ ഭാ​ഗ​മാ​യി ന്യൂ ​ആ​ര്യ​ങ്കാ​വ് സ്റ്റേ​ഷ​നി​ൽ പ്ലാ​റ്റ്ഫോ​മി​ൻ്റെ പൊ​ക്കം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ച് ക​ഴി​ഞ്ഞു. ചെ​ങ്കോ​ട്ട​യ്ക്കും പു​ന​ലൂ​രി​നും മ​ധ്യേ എ​ട്ട് സ്‌​റ്റേ​ഷ​നു​ക​ളാ​ണുള്ള​ത്. ഇ​ത് കൂ​ടാ​തെ പു​ന​ലൂ​ർ മു​ത​ൽ കൊ​ല്ല​ത്തി​ന് മു​മ്പുള്ള കി​ളി​കൊ​ല്ലൂ​ർ സ്റ്റേ​ഷ​നും മ​ധ്യേ​യു​ള്ള ചി​ല സ്റ്റേ​ഷ​നു​ക​ളി​ലും പ്ലാ​റ്റ്ഫോ​മു​ക​ൾ​ക്ക് ഉ​യ​ര​ക്കു​റ​വു​ണ്ട്. ഇ​വ​യു​ടെ ഉ​യ​ര​വും വ​ർ​ധി​പ്പി​ക്കും.അ​തി​നുശേ​ഷം പ്ലാ​റ്റ്ഫോ​മു​ക​ളു​ടെ നീ​ളം കൂ​ട്ടു​ന്ന ജോ​ലി​ക​ളും ആ​രം​ഭി​ക്കും. ചെ​ങ്കോ​ട്ട -കൊ​ല്ലം റൂ​ട്ടി​ൽ കി​ളി​കൊ​ല്ലൂ​ർ സ്റ്റേ​ഷ​ൻ വ​രെ മ​ധു​ര ഡി​വി​ഷ​ന് കീ​ഴി​ലാ​ണ്. ചെ​ങ്കോ​ട്ട-പു​ന​ലൂ​ർ റൂ​ട്ടി​ൽ സ​മ്പൂ​ർ​ണ വൈ​ദ്യു​തീ​ക​ര​ണം അ​ടു​ത്തി​ടെ​യാ​ണ് പൂ​ർ​ത്തി​യാ​യ​ത്. അ​തി​നു ശേ​ഷം ചെ​ങ്കോ​ട്ട-കൊ​ല്ലം റൂ​ട്ടി​ൽ ഓ​ടു​ന്ന ഏ​താ​നും വ​ണ്ടി​ക​ളി​ൽ കോ​ച്ചു​ക​ളു​ടെ എ​ണ്ണം 14 -ൽ ​നി​ന്ന് 18 ആ​യി ഉ​യ​ർ​ത്തു​ക​യു​ണ്ടാ​യി. ഏ​പ്രി​ൽ ആ​ദ്യ​വാ​രം മു​ത​ലാ​ണ് കോ​ച്ചു​ക​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ച്ച​ത്. ചെ​ങ്കോ​ട്ട – കൊ​ല്ലം റൂ​ട്ടി​ൽ പ്ലാ​റ്റ്ഫോ​മു​ക​ളു​ടെ എ​ണ്ണം…

Read More

ആ ​ലി​ങ്കി​ൽ ക്ലി​ക്ക് ചെ​യ്യ​രു​ത്..!  പ​ണം ഇ​ര​ട്ടി​പ്പ് ത​ട്ടി​പ്പി​നെ​ക്കു​റി​ച്ച് മു​ന്ന​റി​യി​പ്പു​മാ​യി കേ​ര​ള പോ​ലീ​സ്

തി​രു​വ​ന​ന്ത​പു​രം: പ​ണം നി​ക്ഷേ​പി​ക്കാ​ന്‍ പ്രേ​രി​പ്പി​ച്ചു​കൊ​ണ്ട് വാ​ട്‌​സാ​പ്പ്, ടെ​ലി​ഗ്രാം മു​ത​ലാ​യ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ല്‍ ല​ഭി​ക്കു​ന്ന ലി​ങ്കു​ക​ളി​ല്‍ ക്ലി​ക്ക് ചെ​യ്യ​രു​തെ​ന്ന് കേ​ര​ള പോ​ലീ​സ് മു​ന്ന​റി​യി​പ്പ് ന​ല്‍​കി. അ​ധ്വാ​നി​ച്ചു​ണ്ടാ​ക്കി​യ സ​മ്പാ​ദ്യം സു​ര​ക്ഷി​ത​മാ​യി സൂ​ക്ഷി​ക്കേ​ണ്ട​ത് ഓ​രോ​രു​ത്ത​രു​ടെ​യും ഉ​ത്ത​ര​വാ​ദി​ത്വമാ​ണ്. പ​ണം നി​ക്ഷേ​പി​ക്കു​ന്ന​തി​ന് റി​സ​ര്‍​വ് ബാ​ങ്ക് അം​ഗീ​ക​രി​ച്ച സ്ഥാ​പ​ന​ങ്ങ​ളെ മാ​ത്രം ആ​ശ്ര​യി​ക്കു​ക. പ​ണം നി​ക്ഷേ​പി​ക്കാ​ന്‍ നി​ങ്ങ​ളെ പ്രേ​രി​പ്പി​ച്ചു​കൊ​ണ്ട് വാ​ട്‌​സാപ്, ടെ​ലി​ഗ്രാം മു​ത​ലാ​യ സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ല്‍ ല​ഭി​ക്കു​ന്ന ലി​ങ്കു​ക​ളി​ല്‍ ക്ലി​ക്ക് ചെ​യ്യരുതെന്നു കേ​ര​ള പോ​ലീ​സ് ഫേസ്ബു​ക്ക് കു​റി​പ്പി​ലൂ​ടെ അ​റി​യി​ച്ചു. ഓ​ണ്‍​ലൈ​ന്‍ സാ​മ്പ​ത്തി​ക​ത്ത​ട്ടി​പ്പി​നി​ര​യാ​യാ​ല്‍ ഒ​രു​മ​ണി​ക്കൂ​റി​ന​കം ത​ന്നെ വി​വ​രം 1930 ല്‍ ​അ​റി​യി​ക്ക​ണം. എ​ത്ര​യും നേ​ര​ത്തേ റി​പ്പോ​ര്‍​ട്ട് ചെ​യ്താ​ല്‍ ത​ട്ടി​പ്പി​ന് ഇ​ര​യാ​യ വ്യ​ക്തി​ക്ക് ന​ഷ്ട​പ്പെ​ട്ട തു​ക തി​രി​ച്ചു​ല​ഭി​ക്കാ​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. www.cybercrimegov.in എ​ന്ന വെ​ബ്സൈ​റ്റി​ലും പ​രാ​തി ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

Read More

കെ​എ​സ്ആ​ർ​ടി​സി ഡ്രൈ​വ​റും മേ​യ​റും ത​മ്മി​ലു​ള്ള ത​ർ​ക്കം; മെ​മ്മ​റി കാ​ർ​ഡി​നാ​യു​ള്ള അ​ന്വേ​ഷ​ണം എ​ങ്ങു​മെ​ത്തി​യി​ല്ല

തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ർ​ടി​സി ഡ്രൈ​വ​റും തി​രു​വ​ന​ന്ത​പു​രം മേ​യ​റും ത​മ്മി​ൽ ന​ടു​റോ​ഡി​ലു​ണ്ടാ​യ ത​ർ​ക്ക​ത്തി​ലെ നി​ർ​ണാ​യ​ക ദൃ​ശ്യ​ങ്ങ​ളു​ടെ മെ​മ്മ​റി കാ​ർ​ഡ് ന​ഷ്ട​മാ​യ സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം എ​ങ്ങു​മെ​ത്തി​യി​ല്ല. ത​ന്പാ​നൂ​ർ ബ​സ് ടെ​ർ​മി​ന​ലി​ലെ ജീ​വ​ന​ക്കാ​രി​ൽനി​ന്നു പോ​ലീ​സ് മൊ​ഴി​യെ​ടു​ത്തെ​ങ്കി​ലും കു​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭി​ച്ചി​ട്ടി​ല്ല. മൊ​ഴി​യെ​ടു​ക്ക​ൽ ഇ​ന്നും തു​ട​രും. കെ​എ​സ്ആ​ർ​ടി​സി​യു​ടെ പാ​പ്പ​നം​കോ​ട്ടു​ള്ള വ​ർ​ക്ക് ഷോ​പ്പി​ൽ വ​ച്ചാ​ണ് സൂ​പ്പ​ർ ഫാ​സ്റ്റ് ബ​സി​ൽ കാ​മ​റ​ക​ൾ സ്ഥാ​പി​ച്ച​തെ​ന്ന് ജീ​വ​ന​ക്കാ​ർ മൊ​ഴി ന​ൽ​കി​യി​രു​ന്നു. ഇ​ത് സം​ബ​ന്ധി​ച്ചു​ള്ള വി​ശ​ദ വി​വ​ര​ങ്ങ​ൾ പോ​ലീ​സ് ശേ​ഖ​രി​ച്ചെ​ങ്കി​ലും മെ​മ്മ​റി കാ​ർ​ഡ് കാ​ണാ​താ​യ​ത് എ​ങ്ങ​നെ​യെ​ന്നും ആ​രാ​ണ് എ​ടു​ത്ത് മാ​റ്റി​യ​തെ​ന്നും പോ​ലീ​സി​ന് ക​ണ്ടെ​ത്താ​ൻ സാ​ധി​ച്ചി​ട്ടി​ല്ല. കെ​എ​സ്ആ​ർ​ടി​സി ഓ​ഫീ​സ​റു​ടെ പ​രാ​തി​യി​ൽ ത​ന്പാ​നൂ​ർ പോ​ലീ​സാ​ണ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്. സൂ​പ്പ​ർ​ഫാ​സ്റ്റ് ബ​സി​ൽ സ്ഥാ​പി​ച്ചി​രു​ന്ന മൂ​ന്ന് സി​സി​ടി​വി കാ​മ​റ​ക​ളു​ടെ ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ക്കാ​നാ​യി പോ​ലീ​സ് ഡി​വി​ആ​ർ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് മെ​മ്മ​റി കാ​ർ​ഡ് കാ​ണാ​താ​യ വി​വ​രം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. അ​തേസ​മ​യം ബ​സ് ത​ട​യു​ക​യും യാ​ത്ര​ക്കാ​രെ ഇ​റ​ക്കി വി​ടു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ…

Read More

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​ക്ക് നേ​രെ പീ​ഡ​ന ശ്ര​മം; 94കാ​ര​ൻ അ​റ​സ്റ്റി​ൽ

പു​ന്ന​യൂ​ർ​ക്കു​ളം: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച വ​യോ​ധി​ക​ൻ അ​റ​സ്റ്റി​ൽ. പ​ന​ന്ത​റ അ​വ​ണോ​ട്ടു​ങ്ങ​ൽ വീ​ട്ടി​ൽ കു​ട്ട​ൻ(94) ആണ് പിടിയിലായത്. ഇ​യാ​ൾ ക​ട​യി​ൽ നി​ന്ന് സാ​ധ​നം വാ​ങ്ങി വീ​ട്ടി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന 11 വ​യ​സു​കാ​രി​യെ വീ​ടി​ന്‍റെ പി​ന്നി​ലേ​ക്ക് കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് കു​ട്ടി വീ​ട്ടി​ലെ​ത്തി മാ​താ​പി​താ​ക്ക​ളോ​ട് വി​വ​രം പ​റ​ഞ്ഞ​പ്പോ​ഴാ​ണ് സം​ഭ​വം പു​റ​ത്ത​റി​യു​ന്ന​ത്. പ്ര​തി​യെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.

Read More

ഹോ​സ്റ്റ​ൽ ശു​ചി​മു​റി​യി​ല്‍ അ​വി​വാ​ഹി​ത പ്ര​സ​വി​ച്ച സം​ഭ​വം; യു​വ​തി​യും കാ​മു​ക​നും പ​രി​ച​യ​പ്പെ​ട്ട​ത് ഫേ​സ്‌​ബു​ക്ക് വ​ഴി

കൊ​ച്ചി: ന​ഗ​ര​ത്തി​ലെ ഹോ​സ്റ്റ​ലി​ലെ ശു​ചി​മു​റി​യി​ല്‍ അ​വി​വാ​ഹി​ത​യാ​യ യു​വ​തി ആ​ണ്‍​കു​ഞ്ഞി​ന് ജ​ന്മം ന​ല്‍​കി​യ സം​ഭ​വ​ത്തി​ല്‍ യു​വ​തി​യും കാ​മു​ക​നും പ​രി​ച​യ​പ്പെ​ട്ട​ത് ഫേ​സ്ബു​ക്ക് വ​ഴി. കൊ​ല്ലം സ്വ​ദേ​ശി​യാ​യ കാ​മു​ക​ന്‍ മ​രം​വെ​ട്ട് തൊ​ഴി​ലാ​ളി​യാ​ണ്. ക​ഴി​ഞ്ഞ മൂ​ന്നു​വ​ര്‍​ഷ​മാ​യി ഇ​രു​വ​രും പ്ര​ണ​യ​ത്തി​ലാ​ണ്. 32കാ​ര​നാ​യ ഇ​യാ​ളി​ല്‍ നി​ന്നാ​ണ് യു​വ​തി ഗ​ര്‍​ഭം ധ​രി​ച്ച​തെ​ന്ന് പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. മൂ​ന്നു മാ​സം മു​മ്പാ​ണ് ജോ​ലി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ലൂ​രി​ലെ​ത്തി​യ​ത്. ഈ​സ​മ​യം ഇ​വ​ര്‍ ഗ​ര്‍​ഭി​ണി​യാ​യി​രു​ന്നു. ഇ​ന്ന​ലെ എ​റ​ണാ​കു​ളം നോ​ര്‍​ത്ത് പോ​ലീ​സ് യു​വ​തി​യു​ടെ​യും കാ​മു​ക​ന്‍റെ​യും മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ ക​ലൂ​രി​ലെ ഹോ​സ്റ്റ​ലി​ലെ ശു​ചി​മു​റി​യി​ലാ​ണ് 22കാ​രി ആ​ണ്‍​കു​ഞ്ഞി​ന് ജ​ന്മം ന​ല്‍​കി​യ​ത്. സ​ഹ​താ​മ​സ​ക്കാ​രി​ല്‍ നി​ന്ന​ട​ക്കം ഗ​ര്‍​ഭി​ണി​യാ​ണെ​ന്ന വി​വ​രം ര​ഹ​സ്യ​മാ​ക്കി​വെ​ച്ചി​രു​ന്ന യു​വ​തി ഒ​ടു​വി​ല്‍ ശു​ചി​മു​റി​യി​ല്‍ പ്ര​സ​വി​ക്കു​ക​യാ​യി​രു​ന്നു. രാ​വി​ലെ കു​ളി​ക്കാ​ന്‍ ക​യ​റി​യ യു​വ​തി ഏ​റെ​നേ​ര​മാ​യി​ട്ടും പു​റ​ത്തി​റ​ങ്ങാ​തെ വ​ന്ന​തോ​ടെ കൂ​ടെ താ​മ​സി​ച്ചി​രു​ന്ന അ​ഞ്ച് പേ​ര്‍ ചേ​ര്‍​ന്ന് ശു​ചി​മു​റി​യു​ടെ വാ​തി​ല്‍ പൊ​ളി​ക്കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ​യാ​ണ് ചേ​ര​കു​ഞ്ഞു​മാ​യി ഇ​രി​ക്കു​ന്ന യു​വ​തി​യെ ക​ണ്ട​ത്. വി​വ​രം ഉ​ട​ന്‍​ത​ന്നെ ഹോ​സ്റ്റ​ല്‍…

Read More