കോ​ഴി​ക്ക​റി​യി​ല്‍ ഉ​പ്പ് കു​റ​ഞ്ഞ​തി​നെ ചൊ​ല്ലി ത​ർ​ക്കം; ബാ​ര്‍ ജീ​വ​ന​ക്കാ​ര​ന് മ​ര്‍​ദ​നം: ര​ണ്ടു യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ‌

തി​രു​വ​ല്ലം: കോ​ഴി​ക്ക​റി​യി​ല്‍ ഉ​പ്പ് കു​റ​ഞ്ഞ​തി​ന്‍റെ പേ​രി​ല്‍ ബാ​ര്‍ ജീ​വ​ന​ക്കാ​ര​നെ ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ച സം​ഭ​വ​ത്തി​ല്‍ ര​ണ്ട് യു​വാ​ക്ക​ളെ തി​രു​വ​ല്ലം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കോ​വ​ളം സ്വ​ദേ​ശി​ക​ളാ​യ ഷാ​ഫി (30), യാ​സീ​ന്‍ (25) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ബൈ​പാ​സി​നു സ​മീ​പ​ത്തെ ബാ​റി​ല്‍ വ്യാ​ഴാ​ഴ്ച രാ​ത്രി​യി​ലാ​യി​രു​ന്നു കേ​സി​നി​ട​യാ​യ സം​ഭ​വം ന​ട​ന്ന​ത്.

ബാ​റി​ലെ​ത്തി​യ യു​വാ​ക്ക​ള്‍​ക്ക് ഭ​ക്ഷ​ണ​ത്തോ​ടൊ​പ്പം ന​ല്‍​കി​യ കോ​ഴി​ക്ക​റി​യി​ല്‍ ഉ​പ്പ് കു​റ​വെ​ന്ന കാ​ര​ണ​ത്താ​ല്‍ ബാ​ര്‍ ജീ​വ​ന​ക്കാ​ര​നു​മാ​യി വാ​ക്കു ത​ര്‍​ക്ക​മു​ണ്ടാ​കു​ക​യും തു​ട​ര്‍​ന്ന് ജീ​വ​ന​ക്കാ​ര​നെ ക്രൂ​ര​മാ​യി മ​ര്‍​ദി​ക്കു​ക​യു​മാ​യി​രു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. മ​ര്‍​ദ​ന​ത്തി​ല്‍ പ​രി​ക്കേ​റ്റ യു​വാ​വ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടു​ക​യാ​യി​രു​ന്നു. ബാ​റി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പോ​ലീ​സ് പ​രി​ശോ​ധി​ച്ചു.

പി​ടി​യി​ലാ​യ ഷാ​ഫി​ക്കെ​തി​രെ വി​വി​ധ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലാ​യി നി​ര​വ​ധി കേ​സു​ക​ളു​ള​ള​താ​യും റൗ​ഡി പ​ട്ടി​ക​യി​ലു​ള്‍​പ്പെ​ട്ട​യാ​ളാ​ണെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സം കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ന്‍​ഡ് ചെ​യ്തു.

Related posts

Leave a Comment