കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍ സൗജന്യമായി മൊബൈല്‍ ഫോണ്‍ റീചാര്‍ജ് ചെയ്തു നല്കുമെന്നുള്ള പ്രചാരണം തട്ടിപ്പാണെന്ന മുന്നറിയിപ്പുമായി പോലീസ്. രാഷ്ട്രീയ പാര്‍ട്ടികള്‍ സൗജന്യമായി മൂന്നു മാസം ദൈര്‍ഘ്യമുള്ള പ്ലാനില്‍ മൊബൈല്‍ ഫോണ്‍ റീചാര്‍ജ് ചെയ്തു തരുമെന്ന വാഗ്ദാനമാണ് വ്യാപകമായി പ്രചരിക്കുന്നത്. സൗജന്യ റീചാര്‍ജ് സ്ക്രാച്ച് കാര്‍ഡുകള്‍ എന്ന പേരിലാണ് ലിങ്കുകളാണ് പ്രചരിക്കുന്നത്. “ഫ്രീ റീചാര്‍ജ് യോജന’ തുടങ്ങിയ പേരിലുള്ള സന്ദേശങ്ങളിലെ ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നവരുടെ ഫോണ്‍ നമ്പര്‍ തട്ടിപ്പുകാര്‍ ആവശ്യപ്പെടും. തുടര്‍ന്ന് റീചാര്‍ജ് ലഭിച്ചെന്നും ആക്ടിവേറ്റ് ചെയ്യാന്‍ കൂടുതല്‍ പേര്‍ക്ക് ഈ സന്ദേശം അയയ്ക്കണമെന്നും അറിയിക്കും. ഇതിലൂടെ ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെയുള്ള സ്വകാര്യ വിവരങ്ങള്‍ തട്ടിപ്പുകാര്‍ കൈക്കലാക്കും. ഇത്തരം തട്ടിപ്പ് സന്ദേശങ്ങളില്‍ അകപ്പെടുകയോ മറ്റുള്ളവര്‍ക്ക് ഫോര്‍വേഡ് ചെയ്യുകയോ ചെയ്യരുതെന്നുമാണ് പോലീസ് മുന്നറിയിപ്പ് നല്‍കുന്നത്.
Read MoreCategory: Edition News
അന്തിമ വോട്ടര്‍ പട്ടിക ഏപ്രില്‍ നാലിന്; വോട്ടർ ലിസ്റ്റിൽ പേര് ചേർക്കേണ്ടവർക്ക് ഏപ്രിൽ 4 വരെ അവസരം
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍പട്ടിക ഏപ്രില്‍ നാലിനു പ്രസിദ്ധീകരിക്കും. ഏപ്രില്‍ 4ന് അന്തിമ പട്ടിക തയ്യാറാക്കിയശേഷം നാട്ടിലില്ലാത്തവര്‍, സ്ഥലംമാറിപ്പോയവര്‍, മരിച്ചവര്‍ എന്നിവരുടെ പട്ടിക ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ നേരിട്ടു ശേഖരിക്കും. സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശ പത്രിക നല്‍കേണ്ട അവസാന ദിവസമായ ഏപ്രില്‍ 4 വരെ പേരു ചേര്‍ക്കാമെങ്കിലും അപേക്ഷ പരിശോധിക്കാന്‍ 10 ദിവസമെങ്കിലും വേണ്ടതിനാല്‍ 25നു മുന്‍പെങ്കിലും അപേക്ഷിക്കുകയാണ് ഉചിതമെന്നു മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ സഞ്ജയ്.എം.കൗള്‍ പറഞ്ഞു. പുതുതായി പേരു ചേര്‍ക്കേണ്ടവരും സ്ഥലം മാറ്റേണ്ടവരും ഈ മാസം 25നകം അപേക്ഷിക്കണം. പേര് ഒന്നിലധികം തവണ ചേര്‍ത്തവരെയും മരിച്ചവരെയും മറ്റും കണ്ടെത്തി 30.44 ലക്ഷം പേരെ വോട്ടര്‍ പട്ടികയില്‍നിന്നു കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ നീക്കിയിട്ടുണ്ടെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ സഞ്ജയ്.എം.കൗള്‍ അറിയിച്ചു.
Read Moreആർഎസ്എസ് മണ്ഡൽ കാര്യവാഹിന് കുത്തേറ്റ സംഭവം: പ്രതികൾ റിമാൻഡിൽ; പോലീസ് സ്റ്റേഷൻ പരിസരത്ത് സംഘർഷാവസ്ഥ
കാട്ടാക്കട: പ്ലാവൂർ മണ്ഡലം കാര്യവാഹക് പ്ലാവൂർ തലയ്ക്കോണം വെട്ടുവിള പുത്തൻവീട്ടിൽ വിഷ്ണു (25) കുത്തി പരിക്കേൽപ്പിച്ച സംഭവത്തിൽ അറസ്റ്റിലായ മൂന്ന് പ്രതികൾ റിമാൻഡിൽ. പ്രധാന പ്രതി ഉടൻ പിടിയിലാകുമെന്ന് പോലീസ് അറിയിച്ചു. അമ്പലത്തിൽകാല സ്വദേശികളായ നിവിൻ, വൈശാഖ്, കിരൺ എന്നിവരെയാണ് പിടികൂടിയത്. ഇന്നലെ വൈകുന്നേരത്തോടെ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. തുടർന്ന് രാത്രി മജിസ്ട്രേറ്റിന്റെ വീട്ടിൽ ഹാജരാക്കി പ്രതികളെ റിമാൻഡ് ചെയ്തു.കഴിഞ്ഞ ആഴ്ച കുരുതംകോട് ദേവീക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട് നടന്ന ഗാനമേളയ്ക്കിടെ ഒരു സംഘം നൃത്തം ചെയ്തതുമായി ബന്ധപ്പെട്ടുണ്ടായ അക്രമമാണ് ചൊവ്വാഴ്ച വിഷ്ണുവിനെ വിനായക ക്ഷേത്രം ഉത്സവ ഘോഷയാത്രക്കിടെ ആക്രമിക്കാൻ കാരണമായത് . അറസ്റ്റിലായ നിവിൻ ലഹരി കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചു ജാമ്യത്തിൽ ഇറങ്ങിയിട്ട് ഒരാഴ്ചയായി. അക്രമി സംഘത്തിൽ ഉൾപ്പെട്ടവരെല്ലാം പ്രദേശത്തെ ലഹരി സംഘത്തിൽ ഉൾപ്പെട്ടവരാണെന്ന് പോലീസ് പറയുന്നു. അതിനിടെ കിരൺ, വൈശാഖ് എന്നിവരെ പോലീസ്…
Read Moreസ്റ്റാറ്റസില്‍ ഇനി ദൈര്‍ഘ്യമുള്ള വീഡിയോ; പരിഷ്കാരവുമായി വാട്സാപ്പ്
കോട്ടയം: ഇനി വാട്സാപ്പ് സ്റ്റാറ്റസുകള്‍ 30 സെക്കന്റില്‍ ഒതുക്കേണ്ട. സ്റ്റാറ്റസുകളുടെ പരമാവധി ദൈര്‍ഘ്യം 60 സെക്കന്റായി വര്‍ധിപ്പിക്കുന്ന ഫീച്ചര്‍ പരീക്ഷണഘത്തിലാണ്. ദൈർഘ്യം 60 സെക്കന്റ് ആക്കുന്നതു സ്റ്റാറ്റസിനു സ്വീകാര്യതയേറും. ആൻഡ്രോയിഡ് ഉപകരണങ്ങള്‍ക്കായുള്ള വാട്സാപ്പിന്റെ ബീറ്റ പതിപ്പ് 2.24.7.6 ലഭ്യമായവര്‍ക്ക് ഇപ്പോള്‍ തന്നെ ഇതു സാധ്യമാവുന്നുണ്ട്. വാട്സാപ്പിന്റെ ബീറ്റ ടെസ്റ്റര്‍ പദ്ധതിയുടെ ഭാഗമായി മാറിയവര്‍ക്കാണ് ബീറ്റ അപ്ഡേറ്റ് ലഭിക്കുന്നത്. മറ്റൊരു പ്രധാന അപ്ഡേഷനും വാട്സാപ്പിന്റെ ബീറ്റയില്‍ ലഭ്യമായിട്ടുണ്ട്. ക്യുആര്‍ കോഡ് ഉപയോഗിച്ച് പണം നല്കാന് സാധിക്കുന്നതാണു പ്രധാന മാറ്റം. ഇതിനായി ക്യുആര്‍ കോഡ് സ്കാന്‍ ചെയ്യാനുള്ള ഓപ്ഷന് ലഭ്യമാക്കി. എല്ലാ ഉപഭോക്താക്കള്‍ക്കും ടെസ്റ്റിംഗ് കാലയളവ് പൂര്‍ത്തിയാകുന്നതോടെ ലഭ്യമാകുമെന്നാണു പ്രതീക്ഷ.
Read Moreസ്വര്‍ണക്കുതിപ്പ് അരലക്ഷത്തിലേക്ക്; പവനു വില 49,440 രൂപ ; ഇന്നു കൂടിയത് 800 രൂപ
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുതിപ്പ് തുടരുന്നു. ഇന്ന് ഗ്രാമിന് 100 രൂപയും പവന് 800 രൂപയും വര്‍ധിച്ച് സ്വര്‍ണവില സര്‍വകാല റിക്കാര്‍ഡിലെത്തി. ഗ്രാമിന് 6,180 രൂപയും പവന് 49,440 രൂപയുമെന്ന ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയിലാണ് ഇന്നു വ്യാപാരം നടക്കുന്നത്. സ്വര്‍ണവില പവന് അരലക്ഷത്തിൽ എത്താന്‍ 560 രൂപയുടെ വ്യത്യാസം മാത്രമാണുള്ളത്. മാര്‍ച്ച് 19 ലെ സ്വർണവിലയായ ഗ്രാമിന് 6,080 രൂപ, പവന് 48,640 രൂപ എന്ന റിക്കാര്‍ഡാണ് ഇന്ന് ഭേദിച്ചത്. അന്താരാഷ്ട്ര സ്വര്‍ണവില 2200 ഡോളര്‍ എത്തിയശേഷം 2019 ലേക്ക് താഴുകയും പിന്നീട് 2203 ഡോളറിലേക്ക് കുതിക്കുകയുമായിരുന്നു. 24 കാരറ്റ് സ്വര്‍ണക്കട്ടിയുടെ ബാങ്ക് നിരക്ക് കിലോഗ്രാമിന് 68 ലക്ഷം രൂപയ്ക്ക് അടുത്തായിട്ടുണ്ട്. പലിശ നിരക്ക് മാറ്റമില്ലാതെ തല്‍സ്ഥിതി തുടരുമെന്ന യുഎസ് ഫെഡറല്‍ റിസര്‍വിന്റെ പണനയ പ്രഖ്യാപനമാണ് വിലക്കുതിപ്പിന് കാരണം. നിക്ഷേപകര്‍ വലിയതോതില്‍ സ്വര്‍ണത്തില്‍ താല്പര്യം കാട്ടുന്നതും…
Read Moreസൂക്ഷിച്ചോ, ഇങ്ങനെയും തട്ടിപ്പ് നടക്കുന്നുണ്ട്; ഗൂഗിൾ പേ വഴി പണം നൽകിയതായി കാണിച്ച് തട്ടിപ്പ്
ചേർത്തല: കടയിൽനിന്ന് സാധനം വാങ്ങിയതിനുശേഷം പണം ഗൂഗിൾ പേ ചെയ്തതായി കടയുടമയെ തെറ്റിദ്ധരിപ്പിച്ച് തട്ടിപ്പ് നടത്തിയതായി പരാതി. ചേർത്തല തെക്കേ അങ്ങാടി കമ്പിക്കാൽ ജംഗ്ഷന് അടുത്തുള്ള പൂച്ചട്ടി വിൽക്കുന്ന കടയിലാണ് തട്ടിപ്പ് നടന്നത്. കൈക്കുഞ്ഞിനെ എടുത്ത ഒരു സ്ത്രീയെയും കൂട്ടി കടയിലെത്തിയയാൾ കടയിൽനിന്ന് ആയിരത്തിനടുത്ത് രൂപയ്ക്ക് ചെടിച്ചട്ടികൾ വാങ്ങി പണം ഗൂഗിൾ പേ ചെയ്തതായി ഫോൺ നിവർത്തി കാണിച്ചു. സംശയം തോന്നാതിരുന്ന കടയുടമ സാധനങ്ങൾ ഒതുക്കിയശേഷം അക്കൗണ്ട് പരിശോധിച്ചപ്പോൾ പണം ലഭിച്ചിട്ടില്ലെന്ന് ബോധ്യമായി. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ അടക്കം ചേർത്തല പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. സമാനരീതിയിൽ മറ്റ് സ്ഥലങ്ങളിൽ ഇത്തരം കബളിപ്പിക്കൽ നടത്തിയിട്ടുള്ളവരാകാമെന്ന് സംശയിക്കുന്നതായും കടയുടമ റോയി സെബാസ്റ്റ്യൻ പറഞ്ഞു. ചേർത്തല പോലീസ് പരാതി രജിസ്റ്റർ ചെയ്തു.
Read Moreകോട്ടയം റെയിൽവേ സ്റ്റേഷനിൽ കിടന്നുറങ്ങിയ യുവാവിന്റെ മൊബൈൽ മോഷ്ടിച്ചു; പോലീസ് പിന്തുടർന്ന് വലയിലാക്കി
കോട്ടയം: റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരന്റെ മൊബൈൽ മോഷ്ടിച്ചയാൾ പിടിയിൽ. തിരുവനന്തപുരം സ്വദേശി മുരുകൻ(58) ആണ് പിടിയിലായത്. ബുധനാഴ്ച പുലർച്ചെ റെയിൽവേ സ്റ്റേഷൻ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ കിടന്നുറങ്ങുകയായിരുന്ന പാലാ സ്വദേശിയായ യുവാവിന്റെ 25000 രൂപ വിലമതിക്കുന്ന ഫോണാണ് ഇയാൾ മോഷ്ടിച്ചത്. യുവാവിന്റെ പരാതിയിൽ സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ നാഗന്പടം പ്രൈവറ്റ് ബസ്സ്റ്റാൻഡിനു സമീപത്തുവച്ച് പ്രതിയെ പോലീസ് പിടികൂടി. റെയിൽവേ പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ റെജി. പി. ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. ഇതിനു മുൻപും സമാനമായ കേസുകളിൽ ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
Read More10 പവനും രണ്ട് ലക്ഷവും കൈക്കലാക്കി പീഡനം: ഭർത്താവിനും സഹോദരിക്കുമെതിരേ കേസ്
മയ്യിൽ: വിവാഹ ശേഷം കൂടുതൽ സ്വർണവും പണവും ആവശ്യപ്പെട്ട് മാനസികവും ശാരീരികവുമായി പീഡിപ്പിക്കുന്നവെന്ന യുവതിയുടെ പരാതിയിൽ ഭർത്താവിനും സഹോദരിക്കുമെതിരെ പോലീസ് കേസെടുത്തു. കയരളം ഒറപ്പടി സ്വദേശിനിയായ നാൽപത്തിയാറുകാരിയുടെ പരാതിയിലാണ് ഭർത്താവ് കൊയ്യം സ്വദേശി ശാദുലി, സഹോദരി ആയിഷ എന്നിവർക്കെതിരെ കേസെടുത്തത്. 2002-ലായിരുന്നു ഇവരുടെ വിവാഹം. തുടർന്ന് ഭർത്താവിന്റെ വീട്ടിൽ വെച്ചും സഹോദരിയുടെ കൊയ്യത്തെ വീട്ടിൽ വെച്ചും രണ്ടാം പ്രതി യുവതിയുടെ പത്തുപവന്റെ ആഭരണങ്ങൾ കൈക്കലാക്കുകയും സ്ത്രീധനമായി ഒന്നാം പ്രതി രണ്ട് ലക്ഷം രൂപ വാങ്ങുകയും ചെയ്തുവെന്നും പിന്നീട് തനിക്കും മക്കൾക്കും ചെലവിന് നൽകാതെ ശാരീരികവും മാനസികവുമായി പീഡിപ്പിക്കു ന്നുവെന്നാണ് പരാതിയിൽ പറയുന്നത്. മയ്യിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read Moreമൃഗങ്ങളല്ല വോട്ട് ചെയ്യുന്നത്, വോട്ട് ജനങ്ങൾക്കൊപ്പം നിൽക്കുന്നവർക്ക്: കർഷക അതിജീവന സംയുക്ത സമിതി
തിരുവനന്തപുരം: മൃഗങ്ങളല്ല തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നതെന്നും ജനങ്ങൾക്കൊപ്പം നിൽക്കുന്ന സ്ഥാനാർഥിക്കു മാത്രം വോട്ട് നൽകുമെന്നും കർഷക അതിജീവന സംയുക്ത സമിതി ജനറൽ സെക്രട്ടറി ചാക്കോ കാളാംപറമ്പിൽ. കേരള കത്തോലിക്ക മെത്രാൻ സമിതി നേതൃത്വം നൽകുന്ന കർഷക സംഘടനകളുടെ കൂട്ടായ്മയാണ് കർഷക അതിജീവന സംയുക്ത സമിതി. മനുഷ്യ-വന്യജീവി പ്രശ്നം തെരഞ്ഞെടുപ്പില്‍ ചർച്ചയാകില്ലെന്ന് നേരത്തെ വനംവകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞിരുന്നു. ജനങ്ങളുടെ പ്രശ്നങ്ങൾ വിഷയം അല്ലെന്നാണോ മന്ത്രി പറയുന്നതെന്നാണ് ഇതിനോട് കർഷക അതിജീവന സംയുക്ത സമിതി പ്രതികരിച്ചത്. വന്യമൃഗശല്യമല്ലാതെ മറ്റേത് വിഷയമാണ് വയനാട്ടിലുൾപ്പടെ ചർച്ച ചെയ്യുകയെന്നും മന്ത്രി ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒളിച്ചോടുകയാണെന്നും സമിതി പ്രതികരിച്ചു.
Read Moreടിപ്പറിൽനിന്നു കല്ലു തെറിച്ചുവീണ് മരിച്ച അനന്തുവിന്റെ സംസ്കാരം നടത്തി; സ്ഥലത്ത് പോലീസ് കാവൽ
വിഴിഞ്ഞം: വിഴിഞ്ഞം അന്താരാഷ്ട്ര തുറ നിർമാണത്തിന് കരിങ്കല്ലുമായി വന്ന ടിപ്പർ ലോറിയിൽനിന്നു കല്ലു തെറിച്ച് തലയിൽ വീണു മരിച്ച വിഴിഞ്ഞം മുക്കോല കാഞ്ഞിരം വിള അനന്തു ഹൗസിൽ ബിന്ദുവിന്റെയും അജികുമാറിന്റെയും മകൻ അനന്തു (24) വിന്റെ സംസ്കാരം ഇന്ന് നടത്തി. നാലാം വർഷ ബിഡിഎസ് വിദ്യാർഥിയായ അനന്തുവിന്റെ മൃതദേഹം മെഡിക്കൽ കോളജിലെ പോസ്റ്റു മോർട്ടത്തിന് ശേഷം ഇന്നലെ രാത്രിയിൽ തന്നെ പഠിച്ചിരുന്ന നെയ്യാറ്റിൻകര നിംസ് ആശുപത്രിയിൽ എത്തിച്ചു. അവിടെ നടന്ന പൊതുദർശനത്തിന് ശേഷം ഇന്ന് രാവിലെ പത്ത് മണിയോടെ മൃതദേഹം വീട്ടിൽ കൊണ്ടുവന്നു. വീട്ടുകാരും നാട്ടുകാരും വിവിധ രാഷ്ട്രീയ, സാംസ്കാരിക നേതാക്കളും അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയിരുന്നു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് മുട്ടത്തറ ശാന്തികവാടത്തിൽ നടക്കും. സംഭവമറിഞ്ഞ് മസ്കറ്റിലായിരുന്ന പിതാവ് ഇന്ന് പുലർച്ചെ നാട്ടിൽ തിരിച്ചെത്തിയിരുന്നു. അനന്തുവിന്റെ മരണത്തിൽ ആദരസൂചകമായി മുക്കോലയിൽ ഇന്ന് കോൺഗ്രസ് ഹർത്താൽ ആചരിക്കുകയാണ്. കടകമ്പോളങ്ങൾ അടഞ്ഞുകിടക്കുകയാണ്.…
Read More