വൈപ്പിൻ: നായരമ്പലം ഭഗവതി വിലാസം ക്ഷേത്രത്തിലെ എണ്ണ വഴിപാട് കൗണ്ടറിലെ മേശ കുത്തിപ്പൊളിച്ച് 20000 രൂപ മോഷ്ടിച്ച മൂന്നംഗസംഘത്തിൽ ഒരാളെ ഞാറക്കൽ പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ പട്ടണക്കാട് സഞ്ജയ് നിവാസിൽ സഞ്ജയ് ബാബു(23)വാണ് അറസ്റ്റിലായത്. കൂടെയുണ്ടായിരുന്ന രണ്ടുപേർ ഒളിവിലാണ്. ഈ മാസം 11ന് പുലർച്ചെയായിരുന്നു സംഭവം. സിസി ടിവി ഫുട്ടേജുകൾ വച്ച് പോലീസ് പ്രാദേശികമായി അന്വേഷണം നടത്തിയെങ്കിലും ഒരു തുമ്പും ലഭിച്ചിരുന്നില്ല. ടെമ്പിൾ തെഫ്റ്റ് സ്ക്വാഡുമായി ബന്ധപ്പെട്ടപ്പോഴാണ് ആളെ തിരിച്ചറിഞ്ഞത്. പ്രിൻസിപ്പൽ എസ്ഐ അരുണിന്റെ നേതൃത്വത്തിൽ പ്രതികളിൽ ഒരാളെ ഇന്നലെ രാവിലെ പട്ടണക്കാട് നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു. ക്ഷേത്രങ്ങളിൽ മോഷണം നടത്തുന്ന സ്ഥിരം മോഷ്ടാക്കളാണ് മൂവരുമെന്ന് പോലീസ് അറിയിച്ചു. പ്രതിയെ റിമാൻഡ് ചെയ്തു.
Read MoreCategory: Edition News
ആലുവ-മൂന്നാർ നാലുവരിപ്പാത : സ്ഥലമേറ്റെടുപ്പ് നടപടികൾക്ക് തുടക്കമായി
ആലവ: ആലുവ–മൂന്നാർ റോഡ് നാലുവരിപ്പാതയാക്കി വികസിപ്പിക്കുന്നതിനുള്ള സ്ഥലമേറ്റെടുപ്പ് നടപടികൾക്ക് തുടക്കമായി. റോഡ് വികസനത്തിനായി സ്ഥലം വിട്ടുനൽകേണ്ട ഭൂവുടമകളുടെ യോഗം ഇന്നു മുതൽ 18 വരെ വിവിധ കേന്ദ്രങ്ങളിലായി നടക്കും. ആലുവ പുളിഞ്ചോട് ജംഗ്ഷൻ മുതൽ കോതമംഗലം കോഴിപ്പിള്ളി ബൈപാസ് ജംഗ്ഷൻ വരെയുള്ള 38 കിലോമീറ്റർ റോഡാണ് 23 മീറ്റർ വീതിയിൽ വികസിപ്പിക്കുന്നത്. രാവിലെ 10 ന് ഇരിങ്ങോൾ റോട്ടറി ഹാളിൽ (പെരുമ്പാവൂർ മരയ്ക്കാർ ജംഗ്ഷൻ മുതൽ കുറുപ്പംപടി ടൗൺ വരെയുള്ളവർ) ആണ് ആദ്യ യോഗം നടക്കുക. ഉച്ചയ്ക്ക് രണ്ടിന് അശമന്നൂർ പഞ്ചായത്ത് ഹാളിൽ (കുറുപ്പംപടി മുതൽ ഓടക്കാലി വരെയുള്ളവർ) അടുത്ത യോഗം നടക്കും. അവസാന ദിവസമായ 18 ന് രാവിലെ 10 ന് ആലുവ വൈഎംസിഎ ഹാളിലും (പുളിഞ്ചോട് മുതൽ അണ്ടിക്കമ്പനി വരെ), ഉച്ചയ്ക്ക് രണ്ടിന് നെടുംതോട് മാതാ ഓഡിറ്റോറിയത്തിലും (പോഞ്ഞാശേരി മുതൽ പാലക്കാട്ടുതാഴം വരെ) യോഗം…
Read Moreനിപ ഭീതിയിൽ പാണ്ടനാട്: വവ്വാൽ ശല്യവും കാട്ടുപന്നികളുടെ വിളയാട്ടവും
ചെങ്ങന്നൂർ: പാണ്ടനാട് പഞ്ചായത്തിലെ 11, 12 വാർഡുകളുടെ അതിർത്തി പ്രദേശങ്ങളായ മുറിയായിക്കര മുതൽ ആനന്ദേശ്വരം ക്ഷേത്രം വരെയുള്ള ജനവാസമേഖല അതീവ ഗുരുതരമായ ആരോഗ്യ-സുരക്ഷാഭീഷണിയിൽ. പ്രദേശത്തെ ഐക്കരെ പുരയിടം, നിരണത്ത പുരയിടം, കണ്ടത്തിൽ പുരയിടം തുടങ്ങിയ പറമ്പുകളിലെ വൻമരങ്ങളിൽ താവളമുറപ്പിച്ചിരിക്കുന്ന ആയിരക്കണക്കിന് വവ്വാലുകളാണ് നാട്ടുകാരുടെ സ്വൈര്യജീവിതം തകർക്കുന്നത്. നിപ ഉൾപ്പെടെയുള്ള മാരക വൈറസുകളുടെ പ്രധാന വാഹകരാണ് വവ്വാലുകൾ എന്നതിനാൽ പാണ്ടനാട് നിവാസികൾ കടുത്ത ആശങ്കയിലാണ്. വവ്വാൽ ശല്യത്തിനു പുറമേ കാട്ടുപന്നികളുടെ വിളയാട്ടവും വിഷപ്പാമ്പുകളുടെ ശല്യവും കൂടിയായതോടെ പ്രദേശം അക്ഷരാർഥത്തിൽ ഭീതിയുടെ നിഴലിലാണ്. ഭീതിയുണർത്തി ശബ്ദകോലാഹലം;കുടിവെള്ളം മുട്ടിച്ച് വിസർജ്യംജനവാസ മേഖലയിലെ വൻമരങ്ങളുടെ ശിഖരങ്ങളിലാണ് ആയിരക്കണക്കിന് വവ്വാലുകൾ കൂട്ടത്തോടെ തലകീഴായി താവളമുറപ്പിച്ചിരിക്കുന്നത്. ഇവയുണ്ടാക്കുന്ന ഭീതിജനകമായ അസ്വാഭാവിക ശബ്ദവും കോലാഹലങ്ങളും കാരണം പരിസരവാസികൾക്ക് വീട്ടിലിരിക്കാൻ പോലും പറ്റാത്ത അവസ്ഥയാണ്. ശബ്ദശല്യത്തേക്കാൾ ഉപരിയായി പ്രദേശം നേരിടുന്നത് മാരകമായ പകർച്ചവ്യാധി ഭീഷണിയാണ്. വവ്വാലുകളുടെ വിസർജ്യ വസ്തുക്കൾ…
Read Moreപാണ്ടനാട് ഇല്ലിമലത്തോട്ടിൽ മീനുകൾ ചത്തുപൊങ്ങുന്നു; പരിസരമാകെ ദുർഗന്ധം; ആശങ്കയിൽ നാട്ടുകാർ
ചെങ്ങന്നൂർ: പാണ്ടനാട് പതിനാലാം വാർഡിൽ നാക്കട ഇല്ലിമലത്തോട്ടിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങുന്നത് പ്രദേശവാസികളിൽ കടുത്ത ആശങ്ക പരത്തുന്നു. കഴിഞ്ഞ രണ്ടു ദിവസങ്ങളായി തോട്ടിലും പരിസരത്തെ പാടശേഖരങ്ങളിലും മീനുകൾ ചത്തുപൊങ്ങുന്നതാണ് നാട്ടുകാരെ ദുരിതത്തിലാക്കിയത്. പള്ളത്തി, കുറുവ പരൽ, തൂളി, വരാൽ തുടങ്ങിയ ഇനത്തിൽപ്പെട്ട മത്സ്യങ്ങളാണ് കൂടുതലായും ചത്തുപൊങ്ങുന്നത്. കനത്ത മഴയെത്തുടർന്ന് പമ്പാനദിയിൽ ജലനിരപ്പുയർന്നതോടെയാണ് ഇല്ലിമലത്തോട്ടിലേക്കും സമീപത്തെ അറുപതേക്കറോളം വരുന്ന പുഞ്ചയിലേക്കും വെള്ളം കയറിയത്. നിലവിൽ വെള്ളം ഇറങ്ങുന്ന സാഹചര്യത്തിൽ, പുഞ്ചയിൽ കെട്ടിക്കിടന്ന മലിനജലം തോടുകളിലൂടെ തിരികെ പമ്പാനദിയിലേക്ക് ഒഴുകുകയാണ്. ദുർഗന്ധവും കൊതുകുശല്യവുംപുഞ്ചയിൽനിന്ന് ഒഴുകിയെത്തുന്ന വെള്ളത്തിന് അതിരൂക്ഷമായ ദുർഗന്ധമുണ്ട്. ഇതോടൊപ്പം കൊതുകുകളുടെയും ഈച്ചകളുടെയും ശല്യം വർധിച്ചത് പ്രദേശവാസികളുടെ ജീവിതം ദുസഹമാക്കിയിട്ടുണ്ട്. കക്കൂസ് മാലിന്യം പുഞ്ചയിലേക്ക് തള്ളുന്നുണ്ടോ എന്നും രാസവസ്തുക്കൾ കലർത്തിയ മാലിന്യങ്ങൾ നിക്ഷേപിച്ചതാണോ മത്സ്യങ്ങൾ കൂട്ടത്തോടെ ചാകാൻ കാരണമെന്നുമാണ് നാട്ടുകാരുടെ പ്രധാന ആശങ്ക. എന്നാൽ, സംഭവത്തിൽ മറ്റൊരു സാധ്യതയാണ് വാർഡംഗം…
Read Moreമഴയുടെ ശക്തി കുറഞ്ഞു; കടലമ്മ കനിയുന്നില്ല; നിരാശയിൽ പൊന്തുവലക്കാർ
അമ്പലപ്പുഴ: മഴയുടെ ശക്തി കുറഞ്ഞതോടെ പൊന്തുവലക്കാർ കടലിൽ ഇറങ്ങിത്തുടങ്ങിയെങ്കിലും മത്സ്യമില്ലാതെ നിരാശരായി മടങ്ങി. ജില്ലയിൽ ഏറ്റവും കൂടുതൽ പൊന്തുവലക്കാരുള്ളത് ഇഎസ്ഐ വട്ടയാൽ, വാടക്കൽ അറപ്പപൊഴി, പറവൂർ ഗലീലിയ, ചള്ളി, ആനന്ദേശ്വരം, കരൂർ, പുറക്കാട് ഭാഗങ്ങളിലാണ്. ചാകര പുറക്കാട് തെളിയുമെന്ന പ്രതീക്ഷയിൽ നൂറുകണക്കിനു പൊന്തുകളാണ് നാനാഭാഗത്തുനിന്ന് ഇവിടെ എത്തിച്ചു കൊണ്ടിരിക്കുന്നത്. ചെറുകിട വള്ളങ്ങളും മിനിലോറിയിൽ കയറ്റി തോട്ടപ്പള്ളി ഹാർബർ അടക്കം സുരക്ഷിത സ്ഥാനത്ത് എത്തിച്ചു തുടങ്ങി. ചാകരപ്രതീക്ഷയാണ് എല്ലാവരിലും. മഴയുടെ ശക്തി കുറഞ്ഞതോടെ ഇന്നലെ പുന്നപ്ര ചള്ളി തീരത്തുനിന്ന് ചില പൊന്തു വള്ളങ്ങൾ ഇറക്കിയെങ്കിലും ഏറെ പണിപ്പെട്ടാണ് കര അടുത്തത്. കടൽ അപ്രതീക്ഷമാകുകയും ചെയ്തു. കരയിൽനിന്ന മത്സ്യത്തൊഴിലാളികളാണ് കടലിൽ ഇറങ്ങി ഇവരെ കരയെത്തിച്ചത്. വളരെ കുറച്ചു ചെമ്മീനും പൊടിമീനും മാത്രമാണ് ഇവർക്കു ലഭിച്ചത്. വലയിൽനിന്ന് മീൻ വേർപ്പെടുത്താൻനിന്ന സഹായികൾക്ക് കൊടുത്തിട്ട് ആഴക്കടലിൽ ജീവൻ പണയം വച്ചു ഒറ്റയ്ക്കു മല്ലിട്ടവനു…
Read Moreഗതാഗതക്കുരുക്കിൽ കുടുങ്ങി കുമളിയില്‍ ടൗൺ; അനധികൃത കച്ചവടക്കാരെ ഒഴിപ്പിച്ചു തുടങ്ങി
കുമളി: ടൗണിലെ അനധികൃത കച്ചവടക്കാരെ ഒഴിപ്പിച്ചു തുടങ്ങി. ഹോളിഡേ ഹോം മുതല്‍ ടൗണ്‍ വരെയുള്ള ഭാഗങ്ങളിലെ 15 അനധികൃത കച്ചവട സ്ഥാപനങ്ങളാണ് ആദ്യഘട്ടത്തില്‍ ഒഴിപ്പിച്ചത്. കുമളി ടൗണില്‍ വഴിയോര കച്ചവടങ്ങള്‍ ഗതാഗതക്കുരുക്കിനും കാല്‍നടയാത്രക്കാര്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് നടപടി. അനധികൃത കച്ചവടങ്ങള്‍ സ്വമേധയാ നീക്കം ചെയ്യാന്‍ കടയുടമകള്‍ക്ക് 15 ദിവസത്തെ സാവകാശം നല്‍കിയിരുന്നെങ്കിലും നിശ്ചിത സമയത്തിനുള്ളില്‍ നടപടിയുണ്ടാകാതിരുന്നതോടെയാണ് ഒഴിപ്പിക്കല്‍ നടപടിയിലേക്ക് പഞ്ചായത്ത് നീങ്ങിയത്. റോഡരികില്‍നിന്ന് കടകള്‍ മാറ്റാന്‍ സഹകരിക്കുന്ന വ്യാപാരികള്‍ക്ക് അവര്‍ നിര്‍ദേശിക്കുന്ന സമീപ സ്ഥലങ്ങളില്‍ ഇവ സ്ഥാപിക്കാന്‍ പഞ്ചായത്തിന്റെ സഹായം ലഭ്യമാക്കുമെന്ന് പ്രസിഡന്റ് എം.എം. വര്‍ഗീസ് അറിയിച്ചു. സഹകരിക്കാത്തവരുടെ പെട്ടിക്കടകള്‍ മുരിക്കടിയിലെ മാലിന്യ സംസ്കരണ പ്ലാന്റിലേക്ക് മാറ്റുമെന്നും അദ്ദേഹം വ്യക്തമാക്കി.കുമളി ടൗണിലെ തിരക്കേറിയ നടപ്പാതകള്‍ കൈയേറി പ്രവര്‍ത്തിച്ചിരുന്ന പല താത്കാലിക കടകളും പഞ്ചായത്ത് ലൈസന്‍സോ ആരോഗ്യവകുപ്പിന്റെ അനുമതിയോ ഇല്ലാതെയാണ് പ്രവര്‍ത്തിച്ചിരുന്നത്. ഇതിനെതിരേ നിയമാനുസൃത ലൈസന്‍സ് എടുത്ത്…
Read Moreമണ്‍സൂണ്‍ ആസ്വദിക്കാം; ജൈവവൈവിധ്യങ്ങളറിയാം,പാക്കേജുകളുമായി വനം വികസന കോര്പറേഷന്
കോട്ടയം: മണ്‍സൂണ്‍ വെറും മഴക്കാലം മാത്രമല്ല, യാത്രകള്‍ ചെയ്യാനും കാഴ്ചകള്‍ കാണാനുമുള്ള സമയം കൂടിയാണ്. ഈ മണ്‍സൂണ്‍ കാലത്ത് അപൂര്‍വ ജൈവവൈവിധ്യ ആവാസവ്യവസ്ഥകളെ അടുത്തറിയാനും ആസ്വദിക്കാനും പദ്ധതികളൊരുക്കി കേരള വനം വികസന കോര്പറേഷന് ലിമിറ്റഡ്. നിലവില്‍ കോര്‍പറേഷന്റെ കീഴിലുള്ള ഇക്കോ ടൂറിസം കേന്ദ്രങ്ങളില്‍ മണ്‍സൂണ്‍ ആസ്വദിക്കാനുള്ള പാക്കേജുകളാണ് അവതരിപ്പിക്കുന്നത്. വയനാട്ടിലെ കമ്പമല, പാലക്കാട്ടെ നെല്ലിയാമ്പതി, ഇടുക്കിയിലെ മീശപ്പുലിമല, പത്തനംതിട്ടയിലെ ഗവി, തിരുവനന്തപുരത്തെ അരിപ്പ, കല്ലാര്‍ എന്നിവിടങ്ങളിലാണ് കോര്‍പറേഷന്റെ ഡെസ്റ്റിനേഷനുകള്‍. മണ്‍സൂണ്‍മഴയെ തടഞ്ഞുനിര്‍ത്തി ഭൂപ്രകൃതിയും ജൈവവൈവിധ്യവും നിലനിര്‍ത്തുന്ന പച്ചപ്പുല്ലണിഞ്ഞ മലനിരകളും ചോലക്കാടുകളും തനതു ഭാവത്തില്‍ ആസ്വദിക്കാനും പശ്ചിമ ഘട്ടത്തില്‍ മാത്രം കാണുന്ന അപൂര്‍വയിനം ജീവജാലങ്ങളെ കാണാനും സൗകര്യമൊരുക്കുന്ന പാക്കേജുകളാണ് തയാറാക്കുന്നത്. കമ്പമലയില്‍ വയനാടിന്റെ ഏകാന്തതയിലേക്കും ഗോത്രസംസ്കാരത്തിലേക്കും ഒരു മടക്കയാത്ര നടത്താവുന്ന രീതിയിലാണ് പാക്കേജ്. മീശപ്പുലിമലയില്‍ റോഡോവാലിയിലേക്ക് സാഹസികയാത്രയാണ് ഒരുക്കിയിരിക്കുന്നത്. ട്രക്കിംഗ് അനുവദനീയമായ ഏറ്റവും ഉയര്‍ന്ന മലനിരയാണ് മീശപ്പുലിമല. ഗവിയില്‍…
Read Moreസ്ത്രീ യാത്രക്കാര്‍ ശ്രദ്ധിക്കാന്‍; പ്രിയദർശിനി സ്ത്രീ സൗജന്യ യാത്രയുടെ ടിക്കറ്റ് എടുക്കാത്തവർക്ക് പിഴ
കോട്ടയം; പ്രിയദർശിനി സ്ത്രീ സൗജന്യ യാത്രയ്ക്ക് തുടക്കമായി. ബസില്‍ കയറിയാല്‍ പണം നല്‍കേണ്ടെങ്കിലും സീറോ ടിക്കറ്റ് എടുക്കണം. ടിക്കറ്റില്ലാതെയുള്ള യാത്ര കുറ്റകരമാണ്. 500 രൂപ പിഴ ലഭിക്കാം. സ്ത്രീകള്‍ക്കൊപ്പം അഞ്ചിനും- 11നും ഇടയില്‍ പ്രായമുള്ള ആണ്‍കുട്ടികളുണ്ടെങ്കില്‍ അവര്‍ക്ക് ഹാഫ് ടിക്കറ്റ് എടുക്കണം. അതിനു മുകളില്‍ പ്രായമുണ്ടെങ്കില്‍ ഫുള്‍ ടിക്കറ്റും എടുക്കണം. ടിക്കറ്റ് ചാര്‍ജ് നല്കേണ്ടന്നതൊഴിച്ചാല് സ്റ്റോപ്പ്, സംവരണ സീറ്റുകള്‍ തുടങ്ങിയ മറ്റു നിയമങ്ങളെല്ലാം സ്ത്രീകള്‍ക്കു പഴയതുപോലെ തന്നെയാണ്. ജില്ലയിൽ ഏറ്റവും കൂടുതല്‍ ഓര്‍ഡിനറി ബസുകള്‍ സര്‍വീസ് നടത്തുന്നതു വൈക്കത്താണ്. കുറവ് ബസുകള്‍ പാലാ, എരുമേലി ഡിപ്പോകളിലാണ്. വൈക്കം-34, കോട്ടയം-22, പൊന്‍കുന്നം, ചങ്ങനാശേരി-21, ഈരാറ്റുപേട്ട-18, പാലാ, എരുമേലി-13 എന്നിങ്ങനെയാണു വിവിധ ഡിപ്പോകളിലെ ബസുകളുടെ എണ്ണം.
Read Moreഗൂഗിൾ മാപ്പ് വഴിതെറ്റിച്ചെത്തിച്ചത് വനത്തിൽ; മുന്നോട്ട് പോകുന്നതിനിടെ കൊക്കയിൽ വീണു; പാസ്റ്റർക്ക് രക്ഷകരായി പോലീസ്
പത്തനംതിട്ട: പത്തനംതിട്ടയിൽ ഗൂഗിൾ മാപ്പ് നോക്കി വാഹനമോടിച്ചവർ വഴിതെറ്റി കൊക്കയിൽ വീണു. കോന്നിയിലെ കള്ളിപ്പാറയിലാണ് സംഭവം. തിരുവല്ല സ്വദേശിയായ പാസ്റ്റർ സജി ചെറിയാൻ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. പാസ്റ്റർ ഫോണിൽ വിളിച്ചതിനെതുടർന്ന് സ്ഥലത്തെത്തിയ പോലീസിന് മണിക്കൂറുകൾക്ക് ശേഷമാണ് വാഹനം കണ്ടെത്തി രക്ഷപ്പെടുത്താനായത്. മാങ്കോടുനിന്ന് തിരുവല്ലയിലേക്ക് ഗൂഗിൾ മാപ്പ് നോക്കി പോകുകയായിരുന്നു കാർ. ഇതിനിടെ, വഴിതെറ്റിയ കാർ കള്ളിപ്പാറയ്ക്ക് സമീപം വനത്തിൽ കുടുങ്ങുകയും കൊക്കയിലേക്ക് ചരിയുകയുമായിരുന്നു. ഉടൻതന്നെ കാർ ഓടിച്ചിരുന്ന പാസ്റ്റർ 112ൽ വിളിച്ച് പോലീസിന്റെ സഹായം തേടി. കൂടൽ പോലീസ് നടത്തിയ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് പാസ്റ്ററെ രക്ഷപ്പെടുത്തിയത്. കാർ ഇപ്പോഴും വനത്തിൽ കുടുങ്ങിക്കിടക്കുകയാണ്. ഇത് നാളെ മാത്രമേ പുറത്തെടുക്കാൻ കഴിയൂ എന്നാണ് പോലീസ് അറിയിക്കുന്നത്.
Read Moreബീച്ചിൽ എത്തിയ യുവതികൾക്ക് മുന്നിൽ നഗ്നതാപ്രദർശനം; സെക്യൂരിറ്റി ജീവനക്കാരൻ അറസ്റ്റിൽ
തിരുവനന്തപുരം: ബീച്ചിൽ എത്തിയ യുവതികൾക്ക് മുന്നിൽ നഗ്നതാപ്രദർശനം നടത്തിയ സ്വകാര്യ റിസോർട്ട് ജീവനക്കാരനെ വർക്കല പോലീസ് അറസ്റ്റ് ചെയ്തു. പാലച്ചിറ പട്ടിയാരത്തുംവിള വീട്ടിൽ വിനീതാണ് (39) അറസ്റ്റിലായത്. ശനിയാഴ്ച ഉച്ചയ്ക്ക് 1.30 ഓടെ പാപനാശം ഏണിക്കൽ ബീച്ചിലായിരുന്നു സംഭവം. ബീച്ചിലൂടെ നടന്നുവരികയായിരുന്ന ഹൈദരാബാദ് സ്വദേശികളായ യുവതികളെ വിനീത് തടഞ്ഞുനിർത്തി നഗ്നതാപ്രദർശനം നടത്തിയെന്നാണ് പരാതി. യുവതികൾ സംഭവം ടൂറിസം പോലീസിനെ അറിയിച്ചതോടെയാണ് ഇയാളെ പിടികൂടിയത്. സ്വകാര്യ റിസോർട്ടിൽ സെക്യൂരിറ്റി ജീവനക്കാരനാണ് വിനീത്. സ്ത്രീത്വത്തെ അപമാനിച്ചതിനും പൊതുസ്ഥലത്ത് അശ്ലീല പ്രദർശനം നടത്തിയതിനും വകുപ്പുകൾ ചുമത്തി മേൽനടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.
Read More