ഒല്ലൂരിൽ കെ​എ​സ്ആ​ർ​ടി​സി ബ​സും ടൂ​റി​സ്റ്റ് ബ​സും കൂ​ട്ടി​യി​ടി​ച്ച് ആ​റു​പേ​ർ​ക്ക് പ​രി​ക്ക്

ഒ​ല്ലൂ​ർ (തൃ​ശൂ​ർ): ക്രി​സ്റ്റ​ഫ​ർ​ന​ഗ​റി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സും ടൂ​റി​സ്റ്റ് ബ​സും കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം. ആ​റു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ര​ണ്ടു ബ​സു​ക​ളു​ടെ​യും ഡ്രൈ​വ​ർ​മാ​ർ​ക്ക് സാ​ര​മാ​യ പ​രി​ക്കു​ണ്ട്. ഇ​ന്ന് പു​ല​ർ​ച്ചെ ര​ണ്ടോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

ബം​ഗ്ലൂ​രു​വി​ൽ നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​യ്ക്കു പോ​കു​ക​യാ​യി​രു​ന്ന ടു​റി​സ്റ്റ് ബ​സും എ​റ​ണാ​കു​ളം ഭാ​ഗ​ത്തു​നി​ന്ന് തൃ​ശൂ​രി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സു​മാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്.

അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ ഡ്രൈ​വ​ർ​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​റു​പേ​രെ​യും തൃ​ശൂ​രി​ലെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ൽ​പ്ര​വേ​ശി​പ്പി​ച്ചു. ഒ​ല്ലൂ​ർ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കി.

Related posts

Leave a Comment