ഐ​ആ​ർ​സി​ടി​സി​യു​ടെ അ​തി​വേ​ഗ വെ​ബ്സൈ​റ്റ് ജൂ​ലൈ 15 മു​ത​ൽ; മി​നി​റ്റി​ൽ 1.5 ല​ക്ഷ​ത്തി​ല​ധി​കം ടി​ക്ക​റ്റു​ക​ൾ ബു​ക്ക് ചെ​യ്യാം

പ​ര​വൂ​ർ: റെ​യി​ൽ​വേ യാ​ത്ര​ക്കാ​ർ ഏ​റെ ആ​കാം​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന അ​ത്യാ​ധു​നി​ക അ​തി​വേ​ഗ ഐ​ആ​ർ​സി​ടി​സി വെ​ബ്‌​സൈ​റ്റ് ഉ​ട​ൻ യാ​ഥാ​ർ​ഥ്യ​മാ​കും. നി​ല​വി​ലെ പ്ലാ​റ്റ്‌​ഫോ​മി​ലെ സാ​ങ്കേ​തി​ക ത​ക​രാ​റു​ക​ളും ബു​ക്കിം​ഗ് കാ​ല​താ​മ​സ​വും പൂ​ർ​ണ​മാ​യി പ​രി​ഹ​രി​ച്ചു​കൊ​ണ്ടു​ള്ള പു​തി​യ വെ​ബ്‌​സൈ​റ്റ് ജൂ​ലൈ 15-ഓ​ടെ രാ​ജ്യ​ത്തി​ന് സ​മ​ർ​പ്പി​ക്കു​മെ​ന്ന് റെ​യി​ൽ​വേ മ​ന്ത്രി അ​ശ്വി​നി വൈ​ഷ്ണ​വ് പ്ര​ഖ്യാ​പി​ച്ചു.

ജ​യ്പൂ​രി​ലെ മാ​ള​വ്യ നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്നോ​ള​ജി​യി​ൽ വി​ദ്യാ​ർ​ഥി​ക​ളു​മാ​യി ന​ട​ത്തി​യ സം​വാ​ദ​ത്തി​നി​ട​യി​ലാ​ണ് റെ​യി​ൽ​വേ മ​ന്ത്രി ഈ ​സു​പ്ര​ധാ​ന പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്. ഓ​ൺ​ലൈ​നാ​യി ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്യു​മ്പോ​ൾ നേ​രി​ടു​ന്ന ബു​ദ്ധി​മു​ട്ടു​ക​ളെ​ക്കു​റി​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ ഉ​ന്ന​യി​ച്ച പ​രാ​തി​ക​ൾ​ക്ക് മ​റു​പ​ടി ന​ൽ​കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

നി​ല​വി​ലെ വെ​ബ്‌​സൈ​റ്റി​ൽ ത​ത്കാ​ൽ സ​മ​യ​ങ്ങ​ളി​ലു​ള്ള മ​ന്ദ​ഗ​തി​യി​ലു​ള്ള പ്ര​വ​ർ​ത്ത​നം, ക്യാ​പ്ച (Captcha) തെ​റ്റു​ന്ന​തു​മൂ​ല​മു​ള്ള പ്ര​ശ്ന​ങ്ങ​ൾ, പെ​ട്ടെ​ന്നു​ള്ള വെ​ബ്‌​സൈ​റ്റ് ക്രാ​ഷു​ക​ൾ എ​ന്നി​വ യാ​ത്ര​ക്കാ​രെ, പ്ര​ത്യേ​കി​ച്ച് വി​ദ്യാ​ർ​ഥി​ക​ളെ വ​ലി​യ രീ​തി​യി​ൽ ബു​ദ്ധി​മു​ട്ടി​ക്കു​ന്നു​ണ്ടെ​ന്ന് ച​ർ​ച്ച​യി​ൽ ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ട്ടു. ഇ​തി​ന് പ​രി​ഹാ​ര​മാ​യാ​ണ് കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​ത​യു​ള്ള​തും ഉ​പ​യോ​ക്തൃ സൗ​ഹൃ​ദ​വു​മാ​യ പു​തി​യ സം​വി​ധാ​നം റെ​യി​ൽ​വേ ഒ​രു​ക്കു​ന്ന​ത്.

മി​നി​റ്റി​ൽ ഒ​ന്ന​ര ല​ക്ഷ​ത്തി​ല​ധി​കം ടി​ക്ക​റ്റു​ക​ൾ ഒ​രേ​സ​മ​യം ബു​ക്ക് ചെ​യ്യാ​ൻ ശേ​ഷി​യു​ള്ള ഈ ​പു​തി​യ പ്ലാ​റ്റ്‌​ഫോം നി​ല​വി​ൽ വ​രു​ന്ന​തോ​ടെ, രാ​ജ്യ​ത്തു​ട​നീ​ള​മു​ള്ള ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് യാ​ത്ര​ക്കാ​രു​ടെ യാ​ത്രാ ആ​സൂ​ത്ര​ണം കൂ​ടു​ത​ൽ സു​ഗ​മ​വും വേ​ഗ​ത​യേ​റി​യ​തു​മാ​യി മാ​റു​മെ​ന്നാ​ണ് റെ​യി​ൽ​വേ മ​ന്ത്രാ​ല​യം പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

Related posts

Leave a Comment