കൊച്ചി: താരസംഘടനയായ “അമ്മ’യുടെ കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്കി നടി അന്‍സിബ ഹസന്. കാരണം കാണിക്കല്‍ നോട്ടീസില്‍ വ്യക്തതക്കുറവ് ഉണ്ടെന്നാണ് അന്‍സിബയുടെ മറുപടി. സംഘടനയുടെ ബൈലോയിലെ ഏത് ചട്ടമാണ് ലംഘിച്ചതെന്ന് വ്യക്തമാക്കണം. ലക്ഷ്മിപ്രിയയും ടിനി ടോമും ആയുള്ള വിഷയം തീര്‍ത്തും വ്യക്തിപരമാണ്. അക്കാര്യത്തില്‍ അമ്മ സംഘടനയ്ക്ക് യാതൊരു ബന്ധവുമില്ല. അമ്മയില്‍ നല്കിയ പരാതിയില്‍ നടപടി സ്വീകരിക്കാന്‍ സംഘടന തയാറായിരുന്നില്ല. ക്രിമിനല്‍ സ്വഭാവമുള്ള പ്രവര്‍ത്തികള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ തനിക്ക് പൂര്‍ണ അവകാശമുണ്ട്. താന്‍ സ്വീകരിക്കുന്ന നിയമപരമായ നടപടികള്‍ തന്റെ വ്യക്തിപരമായ തീരുമാനം ആണെന്നും അന്‍സിബയുടെ മറുപടിയില്‍ പറയുന്നു.മാധ്യമങ്ങള്‍ക്ക് ഇന്റര്‍വ്യൂ നല്കി സംഘടനയെ തകര്‍ക്കാന്‍ ശ്രമിച്ചെന്നാണ് കാരണം കാണിക്കല്‍ നോട്ടിസില്‍ പറയുന്നത്. ഉടന്‍ വ്യക്തമായ മറുപടി നല്‍കിയില്ലെങ്കില്‍ സംഘടനയില്‍ നിന്ന് പുറത്താക്കുമെന്നും മുന്നറിയിപ്പുണ്ടായിരുന്നു. 17 ന് മുന്പ്് മറുപടി നല്‍കണമെന്നും ആവശ്യപ്പെട്ടിരുന്നു.അന്‍സിബയുടെ പരസ്യ പ്രസ്താവന സംഘടനയ്ക്ക് കളങ്കം…
Read MoreCategory: Edition News
ഓപ്പറേഷന് തൂഫാന്: 11 കിലോ ഹാഷിഷ് ഓയിലുമായി യുവാവ് അറസ്റ്റില്‍
ചെറായി : ഓപ്പറേഷന് തൂഫാന്റെ ഭാഗമായി മുനമ്പം പോലീസ് നടത്തിയ റെയ്ഡില്‍ 11.8 കിലോ ഹാഷിഷ് ഓയിലുമായി യുവാവ് അറസ്റ്റില്‍. പള്ളിപ്പുറം പള്ളിപ്പറമ്പില്‍ റിഷില്‍ റോക്കി (30) ആണ് അറസ്റ്റിലായത്. മുനമ്പം എസ്ഐ എം.എസ്. ഷെറിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് റെയ്ഡ് നടത്തിയത്. പ്രതി പള്ളിപ്പുറം, മുനമ്പം ഭാഗങ്ങളില്‍ മയക്കുമരുന്ന് വില്പന നടത്തുന്നതായി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. ടെറസിന് മുകളില്‍ ട്രസ് വര്‍ക്ക് ചെയ്ത ഭാഗത്ത് നിന്നാണ് ഹാഷിഷ് ഓയില്‍ പിടികൂടിയത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
Read Moreയൂറോപ്യൻ യൂണിയനിലേക്ക് ചക്രങ്ങൾകയറ്റുമതി ചെയ്യാൻ ഇന്ത്യൻ റെയിൽവേ
പരവൂർ: ഇന്ത്യൻ റെയിൽവേ നിർമാണ മേഖലയ്ക്ക് വൻ കുതിപ്പേകി രാജ്യം ആദ്യമായി യൂറോപ്യൻ യൂണിയനിലേക്ക് റെയിൽ ചക്രങ്ങൾ കയറ്റുമതി ചെയ്യുന്നു.ഇന്ത്യയിലെ പ്രമുഖ സ്വകാര്യ വാഗൺ നിർമാതാക്കളായ ജൂപ്പിറ്റർ വാഗൺസ് ലിമിറ്റഡ്, യൂറോപ്പിലെ ഏറ്റവും വലിയ ചരക്ക് വാഗൺ നിർമാതാക്കളിലൊന്നായ സ്ലോവാക്യയിലെ തത്രവഗോങ്കയുമായി പത്ത് വർഷത്തെ ചരിത്രപരമായ കരാറിൽ ഒപ്പുവച്ചു. ചരക്ക് വണ്ടികൾക്കായുള്ള ആക്സിലുകളും അസംബിൾ ചെയ്ത വീൽസെറ്റുകളും വിതരണം ചെയ്യുന്നതാണ് കരാർ. പ്രതിവർഷം ഇരുപതിനായിരം മുതൽ മുപ്പതിനായിരം വരെ വീൽസെറ്റുകൾ ആവശ്യമായി വരുന്ന തത്രവഗോങ്കയുമായുള്ള ഈ ഇടപാടിലൂടെ വരും വർഷങ്ങളിൽ പത്തു മുതൽ 15 ബില്യൺ രൂപ വരെ (100–150 മില്യൺ ഡോളർ) വരുമാനമാണ് ജൂപ്പിറ്റർ വാഗൺസ് പ്രതീക്ഷിക്കുന്നത്. കരാർ പ്രകാരമുള്ള ആദ്യ ചരക്ക് കൈമാറ്റം 2027 അവസാനത്തോടെ നടക്കും. ഒഡീഷയിൽ വൻ നിക്ഷേപത്തോടെ പുതിയ പ്ലാന്റ്കയറ്റുമതി ലക്ഷ്യമിട്ട് ഒഡീഷയിൽ സംയുക്തമായി ആരംഭിക്കുന്ന പുതിയ പ്ലാന്റിലായിരിക്കും ഇതിനായുള്ള…
Read Moreയാത്രക്കാരുടെ സുരക്ഷ; റെയിൽവേയിൽ അഗ്നി സുരക്ഷാ ഓഡിറ്റിനു രാജ്യവ്യാപക തുടക്കം
പരവൂർ: ട്രെയിൻ യാത്രക്കാരുടെ സുരക്ഷ കൂടുതൽ കർശനമാക്കുന്നതിന്റെ ഭാഗമായി രാജ്യവ്യാപകമായി റെയിൽവേ സ്റ്റേഷനുകളിൽ സമഗ്ര അഗ്നി സുരക്ഷാ ഓഡിറ്റ് ആരംഭിച്ച് ഇന്ത്യൻ റെയിൽവേ. സ്റ്റേഷനുകളിൽ നിലവിലുള്ള അഗ്നിശമന സംവിധാനങ്ങളുടെ കാര്യക്ഷമത വിലയിരുത്തുന്നതിനും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും റെയിൽവേ ആസ്തികൾ സംരക്ഷിക്കുന്നതിനുമായാണ് മന്ത്രാലയം ഇത്തരമൊരു വിപുലമായ പരിശോധനയ്ക്ക് തുടക്കമിട്ടിരിക്കുന്നത്. സ്റ്റേഷൻ കെട്ടിടങ്ങൾ, ഇലക്ട്രിക്കൽ ഇൻസ്റ്റാളേഷനുകൾ, എയർ കണ്ടീഷനിംഗ് സംവിധാനങ്ങൾ, വെന്റിലേഷൻ ക്രമീകരണങ്ങൾ, അടിയന്തര എക്സിറ്റുകൾ, അഗ്നിശമന ഉപകരണങ്ങൾ എന്നിവയുൾപ്പെടെയുള്ള എല്ലാ നിർണായക സുരക്ഷാ അടിസ്ഥാന സൗകര്യങ്ങളും ഈ ഓഡിറ്റിന്റെ പരിധിയിൽ വരുമെന്ന് റെയിൽവേ മന്ത്രാലയം വ്യക്തമാക്കി. തീപിടിത്തം പോലുള്ള അപ്രതീക്ഷിത അടിയന്തര സാഹചര്യങ്ങൾ ഉണ്ടായാൽ അവയെ ഫലപ്രദമായും സമയബന്ധിതമായും നേരിടാൻ റെയിൽവേ സ്റ്റേഷനുകൾ പൂർണ സജ്ജമാണോ എന്ന് ഉറപ്പാക്കുകയാണ് ഈ സംരംഭത്തിലൂടെ ലക്ഷ്യമിടുന്നത്. നിലവിലുള്ള സുരക്ഷാ മാനദണ്ഡങ്ങൾ പൂർണമായി പാലിക്കപ്പെടുന്നുണ്ടോ എന്ന് വിലയിരുത്തുന്നതിനൊപ്പം, പരിശോധനയിൽ കണ്ടെത്തുന്ന ഏതൊരു ചെറിയ…
Read Moreനിതിന്‍ രാജിന്റെ മരണം: ഡോ. റാമിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയിൽ വിധി പറയാന്‍ മാറ്റി ഹൈക്കോടതി
കൊച്ചി: അഞ്ചരക്കണ്ടി ദത്തല്‍ കോളജ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തില്‍ ഡോ. റാമിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി വിധി പറയാന്‍ മാറ്റി. നിതിന്‍ രാജിന് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നുവെന്നും ലോണ്‍ ആപ്പുകളുടെ ഭീഷണിയെ തുടര്‍ന്നാണ് വിദ്യാര്‍ഥി ജീവനൊടുക്കിയതെന്നുമാണ് ഡോ. റാമിന്റെ വാദം. തന്നെ ഇതിലേക്ക് അനാവശ്യമായി വലിച്ചിഴച്ചതാണെന്നും മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നും ഡോ. റാം വാദിച്ചു. എന്നാല്‍ ഡോ. റാമിന് ജാമ്യം നല്‍കുന്നത് കേസ് അട്ടിമറിക്കപ്പെടാന്‍ കാരണമാകുമെന്നും റാമിനെതിരെ കൃത്യമായി തെളിവുകളുണ്ടെന്നും പ്രോസിക്യൂഷന് കോടതിയെ അറിയിച്ചു. അഞ്ചു ദിവസത്തെ വാദത്തിന് ശേഷമാണ് നിലവില്‍ കേസ് വിധി പറയാനായി മാറ്റിയത്. മാധ്യമങ്ങള്‍ ഡോ. റാമിനെ വേട്ടയാടുന്നതായും കോടതിയില്‍ അദ്ദേഹത്തിന്റെ അഭിഭാഷകന് പറഞ്ഞിരുന്നു. എന്നാല്‍ മാധ്യമങ്ങള്‍ അവരുടെ സാമൂഹികമായ കടമയാണ് ചെയ്യുന്നതെന്ന് കോടതി നിരീക്ഷിച്ചു.
Read Moreഗവൺമെന്റ് ആശുപത്രി വികസന സമിതി ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകൾ പരിഷ്കരിക്കണം
തിരുവനന്തപുരം : കേരളത്തിലെ ഗവൺമെന്റ് മെഡിക്കൽ കോളജുകളുടെയും ഗവൺമെന്റ് ആശുപത്രികളുടെയും ഭാഗമായി പ്രവർത്തിക്കുന്ന വിവിധ തസ്തികയിലുള്ള ആശുപത്രി വികസന സമിതി ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകൾ പരിഷ്കരിക്കണമെന്നും, ജീവനക്കാരുടെ പ്രോവിഡൻ ഫണ്ട് സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കപ്പെടണമെന്നും ഹോസ്പിറ്റൽ ഡെവലപ്മെന്റ് എംപ്ലോയീസ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു. ആരോഗ്യ മേഖലയ്ക്ക് പുത്തൻ ഉണർവ് നൽകുന്ന ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരന്റെ പ്രവർത്തനങ്ങളെ യോഗം അഭിനന്ദിച്ചു. യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് കെ.കെ അജയലാൽ, സംസ്ഥാന ജനറൽ സെക്രട്ടറി എസ്. എസ്.രാജേഷ്, എ അജു , എസ്. ഹരി, അനി ചന്ദ്രൻ , മയ്യനാട്.എ.സുജിത്ത്, ആർ.പി.അരുൺകുമാർ, എ.എസ്.അനൂപ് കുമാർ, ജി.ഗോപകുമാർ എന്നിവർ പ്രസംഗിച്ചു.
Read Moreമതസൗഹാര്‍ദം ഊട്ടിഉറപ്പിക്കുന്ന പ്രവര്‍ത്തനങ്ങൾ; ശിവഗിരിമഠം സന്ദർശിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: ശ്രീനാരായണ ഗുരു സ്വപ്നം കണ്ട ജാതിമതചിന്തകള്‍ക്കതീതമായ കേരളമാണ് സര്‍ക്കാരിന്റെ മനസിലുള്ളതെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്. മതസൗഹാര്‍ദം ഊട്ടിഉറപ്പിക്കുന്ന പ്രവര്‍ത്തനങ്ങളുമായാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. ശിവഗിരിയെ അന്താരാഷ്ട്ര തീര്‍ത്ഥാടന കേന്ദ്രമാക്കി മാറ്റാനുള്ള എല്ലാ സഹായവും സര്‍ക്കാര്‍ ചെയ്യും. ഗുരുവിന്റെ സാന്നിധ്യം കൊണ്ട് പവിത്രമായ ശിവഗിരിയില്‍ വച്ച് കേരളത്തിന്റെ സൗഹാര്‍ദ്ദം ഊട്ടിഉറപ്പിക്കുമെന്ന പ്രതിജ്ഞ താന്‍ പുതുക്കുകയാണ്. ജാതിമത ചിന്തകള്‍ക്കതീതമായി എല്ലാവരെയും ഒപ്പം നിര്‍ത്തുന്ന പ്രവര്‍ത്തനങ്ങളുമായാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ശിവഗിരി മഠത്തില്‍ സന്ദര്‍ശനം നടത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. മുഖ്യമന്ത്രിയായ ശേഷം ആദ്യമായാണ് അദ്ദേഹം ശിവഗിരിയിലെത്തുന്നത്. ശിവഗിരി മഠത്തിലെ സ്വാമി സച്ചിദാനന്ദ ഉള്‍പ്പെടെയുള്ള സ്വാമിമാര്‍ അദ്ദേഹത്തെ സ്വീകരിച്ചു. മഹാസമാധിയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം മഠം അധികാരികളുമായി ഏറെ നേരം അദ്ദേഹം ചര്‍ച്ച നടത്തി.
Read Moreഅന്താരാഷ്ട്ര ലഹരിവിരുദ്ധദിനം: 26ന് വിപുലമായ പരിപാടികൾ
കോട്ടയം: അന്താരാഷ്ട്ര ലഹരിവിരുദ്ധദിനമായ 26ന് ജില്ലയില്‍ വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കാന്‍ ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന നാര്‍കോ കോ ഓര്‍ഡിനേഷന്‍(എന്‍കോര്‍ഡ്) യോഗം തീരുമാനിച്ചു. പോലീസ്, എക്സൈസ്, ആരോഗ്യം, തദ്ദേശസ്വയംഭരണം, വിദ്യാഭ്യാസം തുടങ്ങി വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ ജില്ലാ തലത്തിലും നിയോജക മണ്ഡലാടിസ്ഥാനത്തിലും ലഹരിവിരുദ്ധ കാമ്പയിനുകള്‍, ബോധവത്കരണ ക്ലാസുകള്‍, മാരത്തണ്‍, സൈക്ലത്തോണ്‍, ചിത്രരചനാ മത്സരം തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിക്കും. ജേസീസ്, റോട്ടറി ക്ലബ്ബ്, ലയണ്‍സ് ക്ലബ്ബ് തുടങ്ങിയ സംഘടനകളുടെ സഹകരണവും ഉറപ്പാക്കും. സ്കൂളുകളില്‍ അന്ന് ലഹരിവിരുദ്ധ പ്രതിജ്ഞയെടുക്കും. ലഹരി ഉപയോഗവും വ്യാപനവും തടയാന്‍ പോലീസ്, എക്സൈസ് വകുപ്പുകള്‍ നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ യോഗം വിലയിരുത്തി. ജില്ലാ പോലീസ് ചീഫ് എ. ഷാഹുല്‍ ഹമീദ്, കോട്ടയം ആര്‍ഡിഒ ഡി. ഷിബു, പാലാ ആര്‍ഡിഒ ഇ.എം. സഫീര്‍, ഡിവൈഎസ്പിമാരായ എസ്. ആഷാദ്, വിശാല്‍ ജോണ്സണ്, കെ. സദന്, കെ.ആര്. ബിജു,…
Read Moreചെറിയനാട്ട് വീടുകളിൽ കവർച്ചയും മോഷണശ്രമവും; ബൈക്കും സ്വർണവും പണവും കവർന്നു; അന്വേഷണം ആരംഭിച്ച് പോലീസ്
ചെങ്ങന്നൂർ: ചെറിയനാട് പതിനഞ്ചാം വാർഡ് അത്തിമൺചേരി ഭാഗത്ത് അഞ്ചു വീടുകളിൽ മോഷണവും മോഷണശ്രമവും. ബുധനാഴ്ച രാത്രി 11.30നും 12.30നും മധ്യേയാണ് മോഷണപരമ്പര അരങ്ങേറിയത്. വീടുകളിൽനിന്ന് 5000 രൂപ, കാൽ പവന്റെ സ്വർണമോതിരം, ബൈക്ക്, കുട, മഴക്കോട്ട് എന്നിവ മോഷ്ടിച്ചു. കണ്ണങ്ങാട്ടിൽ ചന്ദ്രൻ, കെട്ടിട നിർമാണ കരാറുകാരൻ തോമസ് വാടകയ്ക്കു താമസിക്കുന്ന വീട്, മാമ്പള്ളി തെക്കേതിൽ സോമനാഥക്കുറുപ്പ്, സോമൻപിള്ള, സുമേഷ് എന്നിവരുടെ വീടുകളിലാണ് മോഷ്ടാവ് എത്തിയത്. ചന്ദ്രന്റെ വീട്ടിൽനിന്നാണ് ബൈക്കും കുടയും നഷ്ടപ്പെട്ടത്. കെട്ടിട നിർമാണ കരാറുകാരനായ തോമസ് തൊഴിലാളികളോടൊപ്പം താമസിക്കുന്ന വാടകവീടിന്റെ ജനാലവഴി വാതിൽകുറ്റി മാറ്റിയാണ് മോഷ്ടാവ് അകത്തുകടന്നത്. തൊഴിലാളികളുടെ ബാഗിൽ സൂക്ഷിച്ചിരുന്ന 5000 രൂപയും കാൽ പവന്റെ സ്വർണമോതിരവുമാണ് ഇവിടെനിന്ന് കവർന്നത്. സുമേഷിന്റെ വീട്ടിലെ കാർപോർച്ചിലിരുന്ന മഴക്കോട്ടും മോഷ്ടാവ് അപഹരിച്ചു. മറ്റു രണ്ടു വീടുകളിൽനിന്ന് ഒന്നും നഷ്ടപ്പെട്ടിട്ടില്ല. സോമനാഥക്കുറുപ്പിന്റെയും സോമൻപിള്ളയുടെയും വീടുകളിലെ സിസിടിവി കാമറകളിൽ മോഷ്ടാവിന്റെ…
Read Moreനാലാം വയസിൽ നാല് റിക്കാർഡ്; ഉറുമിവീശലില് അത്ഭുതമായി അനില്‍ പ്രശാന്ത്-ജീതു ദമ്പതികളുടെ മകൻ സെലസ്റ്റീനോ
ചേര്‍ത്തല: കളരിപ്പയറ്റിലെ ഏറ്റവും അപകടകരമായ ഉറുമിവീശലില് നാലുവയസുകാരന്റെ അത്ഭുതപ്രകടനം. ചേര്‍ത്തല തെക്ക് പഞ്ചായത്ത് 12-ാം വാര്‍ഡ് വലിയവീട്ടില്‍ അനില്‍ പ്രശാന്ത്-ജീതു ദമ്പതികളുടെ മകനായ സെലസ്റ്റീനോ വര്‍ഗീസാണ് നാല് റിക്കാർഡുകൾ സ്വന്തം പേരിൽ കുറിച്ചത്. പട്ടണക്കാട് സെന്റ് ജോസഫ്സ് സ്കൂളില്‍ എല്‍കെജി വിദ്യാര്‍ഥിയാണ്. കളരിപ്പയറ്റില്‍ ഉറുമി വിഭാഗത്തില്‍ 30 സെക്കന്‍ഡില്‍ 93 തവണ വീശിയ സെലസ്റ്റീനോ ഏഷ്യന്‍ ബുക്ക് ഓഫ് റിക്കാര്‍ഡ്സില്‍ ഇടംപിടിച്ചു. പിന്നാലെ ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്സിലും ഇന്ത്യന്‍ ബുക്സ് ഓഫ് സ്കൂള്‍ റിക്കാര്‍ഡ്സിലും കേരള ബുക്ക് ഓഫ് റിക്കാര്‍ഡ്സിലും സെലസ്റ്റീനോ സ്ഥാനം നേടി. 12 വയസില്‍ താഴെയുള്ളവര്‍ അനായാസം ഉറുമി വീശുന്നത് അപൂര്‍വമാണെന്ന് മേഖലയിലുള്ളവര്‍ പറയുന്നg. ആലപ്പുഴ തത്തംപള്ളിയിലെ കളരിപ്പയറ്റ് അക്കാഡമിയില്‍ ചേര്‍ന്ന സെലസ്റ്റിന്റെ കഴിവുകള്‍ തിരിച്ചറിഞ്ഞ് ഉറുമി അഭ്യസിപ്പിച്ചത് പരിശീലകൻ യേശുദാസ് ജസ്റ്റിനാണ്. മൂന്നാം വയസിലാണ് പരിശീലനം തുടങ്ങിയത്. കളരിപ്പയറ്റ് ആചാര്യന് കോമളന്…
Read More