ചെങ്ങന്നൂർ: പെരിയാർ കടുവ സങ്കേതത്തിൽ അപൂർവയിനം മത്സ്യത്തെ ശാസ്ത്രജ്ഞർ കണ്ടെത്തി. ഈച്ചത്തലക്കണ്ട ഇൻകോഗ്നിറ്റ എന്നാണ് ഈ പുതിയ മത്സ്യത്തിന് പേരിട്ടിരിക്കുന്നത്. പെരിയാർ കടുവ സങ്കേതത്തിൽ മാത്രം കാണപ്പെടുന്ന ഒൻപതാമത്തെ മത്സ്യയിനമാണ് ഇത്. അന്താരാഷ്ട്ര ശാസ്ത്ര ജേർണലായ സിസ്റ്റമാറ്റിക്സ് ആൻഡ് ബയോഡൈവേഴ്സിറ്റിയിലാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. കാലാവസ്ഥാ പ്രതിസന്ധിയും ആവാസവ്യവസ്ഥയുടെ തകർച്ചയും ഈ അപൂർവ മത്സ്യങ്ങളുടെ നിലനിൽപ്പിന് വെല്ലുവിളിയാണ്. ഫലപ്രദമായ ഇടപെടലിലൂടെ ഇവയുടെ സംരക്ഷണം അടിയന്തരമായി ഉറപ്പാക്കണമെന്നാണ് ഗവേഷകർ പറയുന്നത്. ഗവേഷണത്തിനുപിന്നിൽ മലയാളിതിളക്കംകേരള സർവകലാശാലയിലെ ഗവേഷകയും പത്തനാപുരം സെന്റ് സ്റ്റീഫൻസ് കോളജ് അധ്യാപികയുമായ ശ്വേത ചന്ദ്ര, കുഫോസിലെ അധ്യാപകൻ ഡോ. രാജീവ് രാഘവൻ, റയാൻ ബാബു, ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജ് അധ്യാപകൻ ഡോ. അഭിലാഷ് രവിമോഹനൻ, ജർമനിയിലെ സെൻകെൻബെർഗ് നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിലെ ഡോ. റാൽഫ് ബ്രിറ്റ്സ്, ഡൽഹി ശിവ് നാടാർ സർവകലാശാലയിലെ ഡോ. നീലേഷ് ദഹനുകർ…
Read MoreCategory: Edition News
പാലാ നഗരസഭയില്‍ ഭരണ പ്രതിസന്ധി; അവിശ്വാസം പ്രഖ്യാപിച്ച് കോണ്‍ഗ്രസ്; സ്വതന്ത്ര കൂട്ടായ്മയ്ക്ക് തിരിച്ചടി
പാലാ: നഗരസഭാ ചെയര്‍പേഴ്സണില്‍ വിശ്വാസം നഷ്ടപ്പെട്ടതായി കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടിയുടെ കത്തില്‍ ഒപ്പിടാന്‍ വിസമ്മതിച്ച പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ സെബാസ്റ്റ്യന്‍ പനയ്ക്കലിനെ സ്ഥാനത്തുനിന്നു നീക്കി. പാര്‍ലമെന്ററി പാര്‍ട്ടി ലീഡറായി ടോണി തൈപ്പറമ്പിലിനെ തെരഞ്ഞെടുത്തു. കോണ്‍ഗ്രസ് വിമതയായി തെരഞ്ഞെടുക്കപ്പെട്ട് പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയ നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ മായാ രാഹുല്‍ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടിയില്‍ ചേര്‍ന്നു. ഇവരുള്‍പ്പെടെ ആറ് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരാണ് സ്വതന്ത്ര കൂട്ടായ്മയിലെ ചെയര്‍പേഴ്സണ്‍ ദിയ ബിനു പുളിക്കക്കണ്ടത്തിലില് വിശ്വാസം നഷ്ടപ്പെട്ടെന്ന് വ്യക്തമാക്കിയുള്ള കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടിയുടെ പ്രസ്താവനയില്‍ ഒപ്പിട്ടിരിക്കുന്നത്. ബിജു മാത്യൂസ്, ലിസിക്കുട്ടി മാത്യു, റിയ ചീരാംകുഴി, ടോണി തൈപ്പറമ്പില്‍, രജിത് പ്രകാശ് എന്നിവരാണ് കത്തില്‍ ഒപ്പിട്ടിരിക്കുന്ന കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍. നഗരസഭാ ഭരണസഖ്യം തുടരണോ എന്നത് സംബന്ധിച്ച കോണ്‍ഗ്രസ് പാര്‍ട്ടിയുടെ തീരുമാനം അനുസരിച്ചാകും തന്റെ നിലപാടെന്നും അതുവരെ താന്‍ സഖ്യത്തിനൊപ്പമായിരിക്കുമെന്നുമാണ് സെബാസ്റ്റ്യന്‍…
Read Moreനീരണിയാനൊരുങ്ങി കോട്ടയത്തെ ആദ്യ ജനകീയ ചുണ്ടൻവള്ളം; നെഹ്റു ട്രോഫിയിൽ തുഴയാൻ കുമരകം ഇമ്മാനുവൽ ബോട്ട് ക്ലബ്ബ്
ഏറ്റുമാനൂർ: സ്വന്തമായി ഒരു ചുണ്ടൻവള്ളം എന്ന ആർപ്പൂക്കര ഗ്രാമനിവാസികളുടെ സ്വപ്നം യാഥാർഥ്യമാകുന്നു. നാട് ഒത്തുചേർന്നു നടത്തിയ ജനകീയ മുന്നേറ്റത്തിൽ കോട്ടയത്തെ ആദ്യ ജനകീയ ചുണ്ടൻവള്ളം നീരണിയാൻ ഒരുങ്ങുന്നു. ആർപ്പൂക്കര ചുണ്ടന്റെ നിർമാണം അവസാന ഘട്ടത്തിലാണ്. ജൂലൈ മധ്യത്തോടെ വള്ളം നീറ്റിലിറക്കാനുള്ള തീവ്രശ്രമത്തിലാണ് ആർപ്പൂക്കര ചുണ്ടൻ വള്ള സമിതി. ഇക്കൊല്ലം നെഹ്റു ട്രോഫി വള്ളംകളിയിൽ തങ്ങളുടെ ചുണ്ടൻ വള്ളം മാറ്റുരയ്ക്കുന്നത് ആവേശത്തോടെ കാത്തിരിക്കുകയാണ് ആർപ്പൂക്കര നിവാസികൾ. കുമരകം ഇമ്മാനുവൽ ബോട്ട് ക്ലബ്ബാണ് ആർപ്പൂക്കര ചുണ്ടൻ തുഴയുന്നത്.മധ്യകേരളത്തിൽനിന്ന് ആദ്യമായാണ് ബഹുജന പങ്കാളിത്തത്തിൽ ഒരു ചുണ്ടൻ വള്ളം ജലോത്സവ ലോകത്തേക്ക് എത്തുന്നതെന്ന് ആർപ്പൂക്കര ചുണ്ടൻവള്ള സമിതി പറഞ്ഞു. 500 കുടുംബങ്ങൾക്ക് ആർപ്പൂക്കര ചുണ്ടനിൽ ഷെയറുണ്ട്. 60 ലക്ഷം രൂപയാണ് നിർമാണച്ചെലവ്. ആഞ്ഞിലിത്തടിയിലാണ് നിർമാണം. പാലാ, തൊടുപുഴ പ്രദേശങ്ങളിൽ നിന്നാണ് ലക്ഷണമൊത്ത തടികൾ വാങ്ങിയത്.കഴിഞ്ഞ സെപ്റ്റംബറിൽ വള്ളം നിർമാണം ആരംഭിച്ചു. എടത്വ കോയിൽമുക്ക്…
Read Moreകുമരകത്തെ മണ്‍സൂണ്‍ ടൂറിസത്തിനു തിരിച്ചടിയായി പശ്ചിമേഷ്യന്‍ യുദ്ധം; പ്രത്യേക പാക്കേജുമായി ട്രാവൽ ഏജൻസികൾ
കുമരകം: കുമരകത്തെ ടൂറിസം രംഗത്തെ പ്രധാന ആകര്‍ഷണമായ മണ്‍സൂണ്‍ ടുറിസത്തിന് പശ്ചിമേഷ്യന്‍ യുദ്ധം തിരിച്ചടിയായി. യുദ്ധത്തെ തുടര്‍ന്നു വിമാന യാത്രാക്കൂലിയിലുണ്ടായിരിക്കുന്ന വര്‍ധനയാണു വിദേശ വിനോദസഞ്ചാരികളുടെ വരവ് കുറയാന്‍ കാരണമെന്നാണ് ടൂറിസം മേഖലയിലുള്ളവരുടെ വിലയിരുത്തല്‍. വിദേശീയരായ വിനോദസഞ്ചരികളുടെ മുന്‍കൂര്‍ ബുക്കിംഗ് തീരെയില്ലായിരുന്നു. അറബ് സീസണ് ഇക്കുറി നഷ്ടപ്പെടുമെന്ന ആശങ്കയും ഏറെയാണ്. മിഡില്‍ ഈസ്റ്റ് രാജ്യങ്ങളായ കുവൈറ്റ്, ദുബായ്, സൗദി, ഒമാന്‍, ബഹറിന്‍ എന്നിവിടങ്ങളില്‍നിന്നും മാസങ്ങള്‍ക്കു മുമ്പേ മണ്‍സൂണ്‍ ആസ്വദിക്കാനുള്ള ബുക്കിംഗ് പോയ വര്‍ഷങ്ങളില്‍ ലഭിച്ചിരുന്നെങ്കിലും ഈ സീസണില്‍ ബുക്കിംഗ് തീര്‍ത്തും കുറഞ്ഞിരിക്കുന്നു. അന്യ സംസ്ഥാനക്കാരായ വിനോദസഞ്ചാരികള്‍ എത്തിത്തുടങ്ങിയത് ആശ്വാസകരമായി കരുതുന്നു. ട്രാവല്‍ ഏജന്റുമാര്‍ ശുഭപ്രതീക്ഷയാണ് റിസോര്‍ട്ടുകള്‍ക്കും വന്‍കിട ഹോട്ടലുകള്‍ക്കും പങ്കുവയ്ക്കുന്നത്. മണ്‍സൂണ്‍ അവസാനിക്കുന്നതിനു മുമ്പുതന്നെ വിദേശ വിനോദസഞ്ചാരികള്‍ കേരളത്തില്‍ പറന്നിറങ്ങുമെന്നാണ് അവര്‍ അവകാശപ്പെടുന്നത്. സഞ്ചാരികളെ ആകര്‍ഷിക്കാന്‍ പ്രത്യേക പാക്കേജിനൊപ്പം നിരക്കുകളും കുറച്ചിട്ടുണ്ട്. അടുത്തകാലത്തായി ടൂറിസം രംഗം മറ്റുപല പ്രതിസന്ധികളും…
Read Moreസംസ്ഥാനത്ത് ഷിഗെല്ലാ രോഗം പടരുന്നു; തിരുവന്തപുരത്തും കൊല്ലത്തും 5 പേർക്ക് രോഗം സ്ഥിരീകരിച്ചു; മുൻകരുതൽ വേണമെന്ന് അധികൃതർ
തിരുവനന്തപുരം: തിരുവനന്തപുരത്ത് മൂന്ന് കുട്ടികൾക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. തോന്നയ്ക്കൽ, ചാക്ക, പുത്തൻതോപ്പ് സ്വദേശികളായ കുട്ടികൾക്കാണ് രോഗബാധ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മൂവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. മുൻകരുതൽ വേണമെന്ന് ആരോഗ്യ വകുപ്പ് കൊല്ലം ജില്ലയിലും ഇന്ന് രണ്ട് വിദ്യാർഥികൾക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. പരവൂർ, പാലത്തറ സ്വദേശികളായ വിദ്യാർഥികൾക്കാണ് രോഗം ബാധിച്ചത്. വയനാട് ജില്ലയിൽ നിലവിൽ ഒന്‍പത് കുട്ടികൾ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. നേരത്തേ കോഴിക്കോട്ട് ഷിഗെല്ല ബാധിച്ച് നാലര വയസുകാരി മരിച്ചിരുന്നു.
Read Moreജല അഥോറിറ്റിയുടെ അനാസ്ഥ: പൈപ്പ് നന്നാക്കാൻ കുഴിച്ച കുഴി മൂടിയില്ല; റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് നാട്ടുകാർ
മൂവാറ്റുപുഴ: കാവുംപടി റോഡില്‍ ജല അഥോറിറ്റിയുടെ തകര്‍ന്ന പൈപ്പ് ശരിയാക്കുന്നതിനായി എടുത്ത കുഴി ശരിയായി മൂടാത്തത് യാത്രക്കാര്‍ക്ക് ദുരിതമാകുന്നു. മൂവാറ്റുപുഴ പോലീസ് സ്റ്റേഷന് സമീപമാണ് ജല അഥോറിറ്റി ഉദ്യോഗസ്ഥരുടെ അനാസ്ഥമൂലം കുഴിമൂടാതെ കിടക്കുന്നത്. കഴിഞ്ഞ മാസം 25നാണ് പൈപ്പ്പൊട്ടി കുടിവെള്ള വിതരണം തടസപ്പെട്ടത്. തുടര്‍ന്ന് ജല അഥോറിറ്റി അധികൃതര്‍ അറ്റകുറ്റപ്പണികള്‍ നടത്തി കുടിവെള്ള വിതരണം പുനഃസ്ഥാപിച്ചിരുന്നു. എന്നാല്‍ ഇതിനായി എടുത്ത കുഴിയാണ് കാല്‍നടയാത്രക്കാര്‍ക്കും വാഹനയാത്രക്കാര്‍ക്കും ഓരേപോലെ വിനയായിരിക്കുന്നത്. അറ്റകുറ്റപണികള്‍ക്കായി റോഡ് കുഴിച്ചപ്പോഴുണ്ടായ മണ്ണ് മഴ പെയ്തതോടെ ചെളിക്കുഴിയായി മാറിയിരിക്കുകയാണ്. വാഹനങ്ങള്‍ പോകുമ്പോള്‍ കാല്‍നടയാത്രക്കാരുടെ ദേഹത്തേക്ക് ചെളി തെറിക്കുന്ന അവസ്ഥയാണ് നിലവില്‍. നഗരത്തിന്റെ തിരക്ക് ഒഴിവാക്കുന്നതിനായി കൂടുതല്‍ ആളുകള്‍ സഞ്ചരിക്കുന്ന റോഡിലാണ് ഉദ്യോഗസ്ഥരുടെ അനാസ്ഥ. കുഴിമൂടാതെ കിടക്കുന്നതിന്റെ എതിര്‍വശത്തായി റോഡില്‍ രൂപപ്പെട്ടിരിക്കുന്ന കുഴിയും വാഹനയാത്രക്കാരെ ദുരിതത്തിലാക്കുകയാണ്. രണ്ടു വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ കഴിയുന്ന റോഡിന് നടുവിലായാണ് കുഴിയും രൂപപ്പെട്ടിരിക്കുന്നത്. സമീപത്തെ…
Read Moreകൊച്ചിയില്‍ ആവേശം വാനോളം; ഒരേ വൈബിൽ കൂറ്റന്‍ സ്ക്രീനൊരുക്കി കൗണ്‍സിലര്‍ ദമ്പതികള്‍
കൊച്ചി: അങ്ങ് മെക്സിക്കോയില്‍ പന്തുരുളുമ്പോള്‍ ഉറക്കമില്ലാത്ത രാത്രികളെ വരവേല്‍ക്കാന്‍ കൊച്ചിയും ഒരുങ്ങിക്കഴിഞ്ഞു. ജെന്‍സിയും മില്ലേനിയല്‍സും ഒരേ വൈബിലാണ്. ലോകകപ്പ് ആവേശം തത്സമയം ആസ്വദിക്കാന്‍ ലൈവ് പ്രദര്‍ശനത്തിനായി കൂറ്റന്‍ പന്തലും ഡിജിറ്റല്‍ സ്ക്രീനും ഒരുക്കി ഫുട്ബോള്‍പ്രേമികളെ സ്വാഗതം ചെയ്യുകയാണ് തൃക്കാക്കര നഗരസഭ കൗണ്‍സിലര്‍ ദമ്പതികള്‍. തൃക്കാക്കര നഗരസഭയില്‍ ഉള്‍പ്പെടുന്ന കൊല്ലംകുടിമുകള്‍, കരുണാലയം ഡിവിഷന് കൗണ്‍സിലര്‍മാരായ സി.എ. നിഷാദും റസിയ നിഷാദുമാണ് ഫുട്ബോള്‍ പ്രേമികള്‍ക്കായി ഈ സൗകര്യം ഒരുക്കിയത്. കൊല്ലംകുടിമുകള്‍ പൗരസമിതി ജംഗ്ഷനിലാണ് കുറ്റന്‍ പന്തലും ഡിജിറ്റല്‍ സ്ക്രീനും ഒരുക്കിയിട്ടുള്ളത്. കൊല്ലംകുടിമുകള്‍ അഞ്ചാം ഡിവിഷന് കൗണ്‍സിലറായ റസിയ അര്‍ജന്റീനയുടെ കടുത്ത ആരാധികയാണ്. കരുണാലയം ഡിവിഷന് കൗണ്‍സിലറായ നിഷാദ് ബ്രസീല്‍ ആരാധകനുമാണ്. ഒരു മാസം നീണ്ടുനില്‍ക്കുന്ന ലോകഫുട്ബോള്‍ മത്സരങ്ങള്‍ കാണാനെത്തുന്ന കാല്പന്തു പ്രേമികള്‍ക്ക് ചായ, ചുക്കുകാപ്പി, കപ്പ-മീന്‍ കറിയൊക്കെ കഴിച്ചും നിലക്കടല കൊറിച്ചും ഇഷ്ട ടീമുകളുടെ കളി കാണാം. വൈദ്യുതി തടസം…
Read Moreകുണ്ടന്നൂർ പാലത്തിന്റെ കൈവരിയിലേക്ക് ഇടിച്ചു കയറി ടിപ്പർ; സാഹസികമായി ചാടിരക്ഷപ്പെട്ട് ഡ്രൈവർ
കൊച്ചി: കുണ്ടന്നൂർ പാലത്തിൽ ടിപ്പർ ലോറി കൈവരിയിൽ ഇടിച്ചു കയറി അപകടം. കുണ്ടന്നൂരിൽ നിന്നും ഐലൻഡിലേക്ക് പോകുന്ന അലക്സാണ്ടർ പറമ്പിത്തറ പാലത്തിലാണ് സംഭവം. ലോറി പാലത്തിന്റെ കൈവരിയിൽ തൂങ്ങി നിൽക്കുന്ന അവസ്ഥയിലാണ്. നിയന്ത്രണം നഷ്ടമായ ലോറിയിൽ നിന്നും ഡ്രൈവർ ചാടി രക്ഷപെട്ടു. മേഖലയിൽ വലിയ ഗതാഗത കുരുക്കാണ് അനുഭവപ്പെടുന്നത്. ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ ലോറി നീക്കാൻ ശ്രമം നടക്കുകയാണ്.
Read Moreറെയിൽവേയിലെ ഭക്ഷണ വിതരണം; അനധികൃത ഇ-കാറ്ററിംഗ് സ്ഥാപനങ്ങൾക്കെതിരേ നടപടി; 14 വെബ്സൈറ്റുകൾ കരിമ്പട്ടികയിൽ
പരവൂർ: ഇന്ത്യൻ റെയിൽവേ ശൃംഖലയിലുടനീളം ട്രെയിനുകളിൽ യാത്രക്കാർക്ക് ഭക്ഷണമെത്തിക്കുന്ന അനധികൃത ഇ-കാറ്ററിംഗ് സ്ഥാപനങ്ങൾക്കെതിരേ ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐഎആർസിടിസി) കർശന നടപടി ആരംഭിച്ചു. നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ഇത്തരം കാറ്ററിംഗ് ഏജൻസികളെ റെയിൽവേയിൽ നിന്ന് പൂർണമായി ഒഴിവാക്കുന്നതിനുള്ള ഏകോപിത നീക്കമാണ് റെയിൽവേ പൊതുമേഖലാ സ്ഥാപനം നിലവിൽ സ്വീകരിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി നിബന്ധനകൾ പാലിക്കാതെ പ്രവർത്തിച്ച 14 പ്രമുഖ വെബ്സൈറ്റുകളെ കണ്ടെത്തി കരിമ്പട്ടികയിൽ പെടുത്തുകയും ഇവർക്കെതിരേ നിയമനടപടികൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. യാതൊരുവിധ മാനദണ്ഡങ്ങളും പാലിക്കാതെയും വൃത്തിഹീനമായ സാഹചര്യങ്ങളിൽ പ്രവർത്തിക്കുന്നതുമായ ഭക്ഷണശാലകളിൽ നിന്നാണ് ഈ അനധികൃത വെബ്സൈറ്റുകൾ യാത്രക്കാർക്കായി ഭക്ഷണം ശേഖരിക്കുന്നതെന്ന് ഐആർസിടിസി അധികൃതർ ചൂണ്ടിക്കാട്ടി. കൃത്യമായ ശുചിത്വ മാർഗനിർദേശങ്ങൾ ലംഘിക്കുന്നതിന് പുറമെ, ഈ അടുക്കളകളിലെ തൊഴിലാളികൾക്കോ വിതരണത്തിനെത്തുന്ന ഡെലിവറി ജീവനക്കാർക്കോ ഉള്ള നിർബന്ധിത മെഡിക്കൽ സ്ക്രീനിംഗ് പരിശോധനകൾ പോലും ഇത്തരം സ്ഥാപനങ്ങൾ നടത്താറില്ല. ഇത് യാത്രക്കാരുടെ…
Read Moreസൈബർ തട്ടിപ്പ്; ആറ് വർഷത്തിനിടെ ഇന്ത്യക്കാർക്ക്നഷ്ടമായത് 52,976 കോടി രൂപ; അടിയന്തര നടപടിനിർദേശിച്ച്മനുഷ്യാവകാശ കമ്മീഷൻ
പരവൂർ: രാജ്യത്ത് സൈബർ തട്ടിപ്പുകൾ വഴി പൊതുജനങ്ങൾക്ക് വൻതോതിൽ പണം നഷ്ടമാകുന്നതിനെതിരേ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മിഷൻ (എൻഎച്ച്ആർസി) കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു.കഴിഞ്ഞ ആറ് വർഷത്തിനിടെ സൈബർ തട്ടിപ്പുകളിലൂടെ മാത്രം ഇന്ത്യക്കാർക്ക് ഏകദേശം 52,976 കോടി രൂപ നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് ഒടുവിലത്തെ കണക്കുകൾ വ്യക്തമാക്കുന്നത്. ഇതിൽ മൊത്തം നഷ്ടത്തിന്റെ എട്ട് ശതമാനത്തോളം വരുന്നത് നിയമപാലകരെന്ന വ്യാജേന ഭയപ്പെടുത്തി പണം തട്ടുന്ന ‘ഡിജിറ്റൽ അറസ്റ്റ്’ തട്ടിപ്പുകളിലൂടെയാണെന്നും കമ്മിഷൻ ചൂണ്ടിക്കാട്ടി.ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകൾക്കെതിരേ മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുക എന്ന വിഷയത്തിൽ എൻഎച്ച്ആർസി ചെയർപേഴ്സൺ ജസ്റ്റിസ് (റിട്ട.) വി. രാമസുബ്രഹ്മണ്യന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് ഈ ആശങ്കകൾ ഉയർന്നുവന്നത്. ഇത്തരം തട്ടിപ്പുകൾ ഇരകളിൽ കടുത്ത സാമ്പത്തിക നാശം മാത്രമല്ല വരുത്തുന്നത്, മറിച്ച് അവരുടെ അന്തസിനും മനുഷ്യാവകാശങ്ങൾക്കും മേലുള്ള കടന്നുകയറ്റമാണെന്നും കടുത്ത മാനസിക ആഘാതമാണ് സൃഷ്ടിക്കുന്നതെന്നും കമ്മിഷൻ മുന്നറിയിപ്പ് നൽകി. നിയമ…
Read More