കൈക്കൂലി വാങ്ങുന്നതിനിടയില്‍ വില്ലേജ് ഓഫീസർ പിടിയിലായി. വഴിക്കടവ് വില്ലേജ് ഓഫീസര്‍ മുഹമ്മദ് സമീറാണ് ആയിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ വിജിലന്‍സ് പിടിയിലായത്.അറസ്റ്റ് ചെയ്ത പ്രതിയെ കോഴിക്കോട് വിജിലന്‍സ് കോടതിയില്‍ ഹാജരാക്കി. പരാതിക്കാരൻ തന്റെ പറമ്പിലെ തേക്കുമരം വെട്ടുന്നതിനു വനം വകുപ്പില്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനായി കൈവശാവകാശ സര്‍ട്ടിഫിക്കറ്റിന് വേണ്ടി ഓണ്‍ലൈനില്‍ അപേക്ഷിച്ചു. ഈ മാസം 26-ാം തീയതിയാണ് വില്ലേജ് ഓഫീസില്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ചത്.തുടര്‍ന്ന് വില്ലേജ് ഓഫീസറെ കണ്ട് പരാതിക്കാരന് തന്റെ ആവശ്യം പറഞ്ഞു. എന്നാൽ വേഗത്തില്‍ സര്‍ട്ടിഫിക്കറ്റ് കിട്ടണമെങ്കിൽ ആയിരം രൂപ കെെക്കൂലി നൽകണമെന്ന് വില്ലേജ് ഓഫീസർ പറഞ്ഞു. ഉടൻ തന്നെ പരാതിക്കാരൻ ഈ കാര്യത്തെ കുറിച്ച് മലപ്പുറം വിജിലന്‍സ് ഡിവൈഎസ്പി ഫിറോസ്. എം.ഷഫീക്കിനെ അറിയിച്ചു. തുടര്‍ന്ന് അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം മലപ്പുറം വിജിലന്‍സ് പൊലീസ് ഇന്‍സ്പെക്ടറായ ജ്യോതീന്ദ്ര കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസറെ…
Read MoreCategory: Edition News
പുറത്ത് പെരുമഴ, അകത്ത് തീമഴ..! സഹകരിക്കാന്‍ ഒരു സംഘവുമില്ല; നെല്‍കര്‍ഷകര്‍ നെട്ടോട്ടത്തില്‍
കോട്ടയം: പുറത്ത് പെരുമഴ, അകത്ത് തീമഴ. ആരറിയുന്നു അപ്പര്‍കുട്ടനാട്ടില്‍ നെല്‍കര്‍ഷകരുടെ നെടുവീര്‍പ്പും നിലവിളിയും. തലയാഴം, വെച്ചൂര്‍, കുമരകം, കല്ലറ പാടങ്ങളില്‍ യന്ത്രം കൊയ്തുകൂട്ടിയ നെല്ല് പാടത്ത് കൂന കൂടിക്കിടക്കുകയാണ്. നെല്ല് ആര് എന്നു സംഭരിക്കുമെന്നോ വിലയെത്രയെന്നോ കര്‍ഷകര്‍ക്ക് അറിവില്ല. സപ്ലൈകോ സംഭരിക്കുമെന്ന് സഹകരണ വകുപ്പും അതല്ല ചുമതല സഹകരണ സ്ഥാപനങ്ങള്‍ക്കാണെന്ന് സപ്ലൈകോയും പറയുന്നു. നെല്ല് കുത്താന്‍ ആകെ ഒരു സ്വകാര്യ മില്ലുകാര്‍ മാത്രമേ എത്തിയിട്ടുള്ളൂ. വെച്ചൂര്‍ മോഡേണ്‍ റൈസ് മില്ലിലും നെല്ല് സംഭരിക്കുന്നുണ്ട്. കൊയ്ത്ത് രണ്ടാം വാരത്തിലേക്ക് കടക്കുമ്പോള്‍ അയ്യായിരത്തോളം കര്‍ഷകര്‍ക്ക് മുന്നിലുള്ളത് ആശങ്കയുടെ കാർമേഘമാണ്. ഒരാഴ്ചയായി പാടങ്ങളില്‍ പടുതകൊണ്ട് മൂടിയ നെല്ല് ഇന്നോ നാളെയോ കിളര്ത്തുതുടങ്ങും. പാടത്ത് വെള്ളക്കെട്ടുണ്ടായാല്‍ വിരിപ്പ് കൃഷിയില്‍നിന്ന് നയാ പൈസ കിട്ടില്ല. നെല്ല് സംഭരിച്ചാല്‍ സ്റ്റോക്ക് ചെയ്യാന്‍ സഹകരണ സ്ഥാപനങ്ങള്‍ക്ക് ഗോഡൗണുകളില്ല. മുന്‍പൊരിക്കല്‍ സംഭരിച്ചപ്പോള് ഓഡിറ്റോറങ്ങള് വാടയ്ക്ക് എടുത്താണ് സ്റ്റോക്ക് ചെയ്തത്.…
Read Moreടിപ്പര്‍ലോറി കത്തിച്ച സംഭവം; പ്രതി പിടിയില്‍
അഞ്ചല്‍: കുളത്തുപ്പുഴ പോലീസ് സ്റ്റേഷന് പരിധിയില്‍ ഭാരതീപുരം മറവന്ചിറയില് സന്ദീപിന്റെ ഉടമസ്ഥതയിലുള്ള ടിപ്പര്‍ലോറി കത്തിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. ഭാരതീപുരം രജനി വിലാസത്തില്‍ അഴിമതി ബിനു എന്ന ബിനു തങ്കപ്പന് ആണ് പിടിയിലായത്. ഇയാള്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് എന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രിയിലാണ് ബിനു മറവന്‍ചിറ സ്വദേശി സന്ദീപിന്റെ ഉടമസ്ഥതിയിലുള്ള ടിപ്പര്‍ലോറിക്ക് തീയിട്ടത്. തീ പിടുത്തത്തില്‍ ലോറിയുടെ ഡ്രൈവര്‍ കാബിന് പൂര്‍ണ്ണമായും കത്തി നശിച്ചു, സീറ്റുകള്‍, വയറിംഗ്, ബാറ്ററി, മുന്‍വശത്തേയും പിന്‍വശത്തെയും ഗ്ലാസുകള്‍ അടക്കം തകര്‍ന്നിട്ടുണ്ട്. രാത്രി പതിനൊന്നരയോടെ ശബ്ദംകേട്ട് വീട്ടുകാര്‍ എത്തിയതോടെ ഒരാള്‍ ലോറിക്ക് സമീപത്ത് നിന്നും ഓടി പോകുന്നത് കണ്ടതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസ് വേഗത്തില്‍ തന്നെ പ്രതിയെ തിരിച്ചറിയുകയായിരുന്നു. വീട്ടുകാരുടെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്ന് തീ ലോറിക്ക് പുറത്തേക്ക് വ്യാപിച്ചില്ല. കുളത്തുപ്പുഴ…
Read Moreകോട്ടയത്ത് ബസ് യാത്രക്കാർ വലഞ്ഞു; അധിക സര്‍വീസ് നടത്താതെ കെഎസ്ആര്‍ടിസി
കോട്ടയം: സ്വകാര്യബസ് സമരത്തില്‍ യാത്രക്കാര്‍ വലഞ്ഞു. സ്വകാര്യ ബസ് സര്‍വീസ് പൂര്‍ണമായും നിലച്ചിരിക്കുകയാണ്. ജോലിക്കാരും സ്കൂള്‍ വിദ്യാര്‍ഥികളുമാണ് വലഞ്ഞത്. കെഎസ്ആര്‍ടിസി ബസുകളില്‍ വൻ തിരക്കാണ് അനുഭവപ്പെട്ടത്. സ്വകാര്യവാഹനങ്ങളുടെ തിരക്ക് റോഡുകളില്‍ വർധിച്ചു. കോട്ടയം, ചങ്ങനാശേരി, വൈക്കം, പാലാ, പൊന്‍കുന്നം, ഈരാറ്റുപേട്ട, എരുമേലി കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ രാവിലെ വൻ തിരക്ക് അനുഭവപ്പെട്ടു. നിലവിലുള്ള സ്വകാര്യബസ് പെര്മിറ്റകുള് പുതുക്കിനല്‍കുക, വിദ്യാര്‍ഥികളുടെ യാത്രാനിരക്കു വര്‍ധിപ്പിക്കുക, ബസുകളില്‍ കാമറ, സീറ്റ് ബെല്‍റ്റ് എന്നിവ ഘടിപ്പിക്കാന്‍ സാവകാശം നല്‍കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ബസ് ഉടമകൾ സംസ്ഥാനവ്യാപകമായി സൂചന പണിമുടക്കു നടത്തുന്നത്. സ്വകാര്യബസ് വ്യവസായത്തോട് സര്‍ക്കാരും ഗതാഗതമന്ത്രിയും കാട്ടുന്ന അവഗണന അവസാനിപ്പിക്കണമെന്നും ബസ് ഉടമകൾ ആവശ്യപ്പെടുന്നു. സ്വകാര്യ ബസുകള്‍ പണിമുടക്കുന്നതിനാല്‍ കെഎസ്ആര്‍ടിസി എല്ലാ ഷെഡ്യൂളുകളും മുടക്കം വരാതെ ഓപ്പറേറ്റ് ചെയ്യുന്നുണ്ടെന്ന് ഡിടിഒ അറിയിച്ചു. വിവിധ ഡിപ്പോകളിലായി ജില്ലയില്‍ 250 ബസുകളാണ് സര്‍വീസ് നടത്തുന്നത്. ജീവനക്കാരുടെ…
Read Moreപട്ടാപ്പകല്‍ മോഷണം; കന്യാകുമാരി സ്വദേശി പിടിയിൽ, കൂട്ടാളി ഒളിവില്‍
പയ്യന്നൂര്‍: പട്ടാപ്പകല്‍ മോഷണം നടത്തവേ കന്യാകുമാരി കൊട്ടാരം വില്ലേജിലെ ടി. ശിവകുമാർ (38) പിടിയിൽ. ഇന്നലെ രാവിലെ ഒമ്പതോടെ കേളോത്തെ ബിഎസ്എന്‍എല്‍ കോ ആക്സില്‍ കെട്ടിടത്തിലാണ് സംഭവം. കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ സൂക്ഷിച്ചിരുന്ന പതിനായിരം രൂപയോളം വിലവരുന്ന ബിഎസ്എല്‍എല്‍ ടവറിന്റെ ഇരുമ്പു സാധനങ്ങളാണ് ശിവകുമാറും കൂട്ടാളിയും ചേര്‍ന്ന് മോഷ്ടിച്ചത്. ഷട്ടറിന്റെ പൂട്ട് തകര്‍ത്തായിരുന്നു മോഷണം. സമീപത്ത് താമസിക്കുന്ന സ്ഥാപനത്തിലെ ശുചീകരണ തൊഴിലാളി കെ. ഗീതയും ഭര്‍ത്താവ് മോഹനനും ചേർന്നാണ് മോഷ്ടാവിനെ പിടികൂടിയത്. കൂട്ടാളി ഓടി രക്ഷപ്പെട്ടു. വിവരമറിയിച്ചതിനെ തുടര്‍ന്നെത്തിയ പോലീസിന് മോഷ്ടാവിനെ കൈമാറി. ഗീതയുടെ പരാതിയില്‍ കേസെടുത്ത പോലീസ് കൂട്ടാളിയെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ്. മാസങ്ങള്‍ക്ക് മുമ്പ് ഇതേ സ്ഥാപനത്തില്‍നിന്നു ബിഎസ്എന്‍എല്ലിന്റെ ബാറ്ററികളും ചെമ്പു കേബിളും മോഷ്ടിച്ച സംഭവമുണ്ടായിരുന്നു. സമാന രീതിയില്‍ കെട്ടിടത്തിന്റെ പൂട്ട് തകര്‍ത്തായിരുന്നു മോഷണം. പവര്‍ എഞ്ചിനായി ഉപയോഗിക്കുന്ന 22 ബാറ്ററിയും 25 മീറ്ററോളം വരുന്ന…
Read Moreപെരുമാതുറയിൽ വീടുകൾക്ക് നേരെ നാടൻ ബോംബേറ്;രണ്ട് പേർക്ക് പരിക്ക്, മൂന്നു പേർ കസ്റ്റഡിയിൽ
തിരുവനന്തപുരം: പെരുമാതുറ മാടൻവിളയിൽ അക്രമി സംഘം വീടുകൾക്കുനേരേ നാടൻ ബോംബേറ് നടത്തി. വീടുകളും വാഹനങ്ങളും അടിച്ച് തകർത്തു. സംഭവത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. അക്രമി സംഘത്തിലെ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി പത്തരയോടെയാണ് കാറിലെത്തിയ നാലംഗ അക്രമി സംഘം വീടുകൾക്ക് നേരെ നാടൻ ബോംബേറ് നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. റോഡരികിൽ നിന്നിരുന്ന യുവാക്കളെ ആക്രമിച്ചു. മാടൻവിള സ്വദേശികളായ അർഷിദ്, ഹുസൈൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ചിറയിൻകീഴ് താലുക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. അർഷിദിന്റെ കാലിനും ശരീരത്തിനും ഏറ്റ പരിക്ക് ഗുരുതരമാണ്. അക്രമി സംഘം സമീപത്തെ വീടുകളിലെ ജനൽ ഗ്ലാസുകളും വാഹനങ്ങളും വടിവാൾ കൊണ്ട് വെട്ടിപ്പൊളിച്ചു. സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ വടിവാൾ കാട്ടി ഭീഷണിപ്പെടുത്തിയ ശേഷം അക്രമി സംഘം കടന്ന് കളഞ്ഞിരുന്നു. പ്രതികൾ കാറിലെത്തിയ സിസിടിവി കാമറ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിൽ മൂന്ന് പേരെ ചിറയിൻകീഴ് പോലീസ്…
Read Moreടിപ്പര്‍ലോറി കത്തിച്ച സംഭവം; പ്രതി അഴിമതി ബിനു പിടിയില്‍
അഞ്ചല്‍: കുളത്തുപ്പുഴ പോലീസ് സ്റ്റേഷന് പരിധിയില്‍ ഭാരതീപുരം മറവന്ചിറയില് സന്ദീപിന്റെ ഉടമസ്ഥതയിലുള്ള ടിപ്പര്‍ലോറി കത്തിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. ഭാരതീപുരം രജനി വിലാസത്തില്‍ അഴിമതി ബിനു എന്ന ബിനു തങ്കപ്പന് ആണ് പിടിയിലായത്. ഇയാള്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് എന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രിയിലാണ് ബിനു മറവന്‍ചിറ സ്വദേശി സന്ദീപിന്റെ ഉടമസ്ഥതിയിലുള്ള ടിപ്പര്‍ലോറിക്ക് തീയിട്ടത്. തീ പിടുത്തത്തില്‍ ലോറിയുടെ ഡ്രൈവര്‍ കാബിന് പൂര്‍ണ്ണമായും കത്തി നശിച്ചു, സീറ്റുകള്‍, വയറിംഗ്, ബാറ്ററി, മുന്‍വശത്തേയും പിന്‍വശത്തെയും ഗ്ലാസുകള്‍ അടക്കം തകര്‍ന്നിട്ടുണ്ട്. രാത്രി പതിനൊന്നരയോടെ ശബ്ദംകേട്ട് വീട്ടുകാര്‍ എത്തിയതോടെ ഒരാള്‍ ലോറിക്ക് സമീപത്ത് നിന്നും ഓടി പോകുന്നത് കണ്ടതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസ് വേഗത്തില്‍ തന്നെ പ്രതിയെ തിരിച്ചറിയുകയായിരുന്നു. വീട്ടുകാരുടെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്ന് തീ ലോറിക്ക് പുറത്തേക്ക് വ്യാപിച്ചില്ല. കുളത്തുപ്പുഴ…
Read Moreസിനിമ തീയറ്ററുകളിൽ അർധനഗ്നായി മോഷണം നടത്തുന്നയാൾ അറസ്റ്റിൽ
തിരുവനന്തപുരം: സിനിമ തീയറ്ററുകളിൽ പ്രദർശനം നടക്കുന്ന സമയം അർദ്ധനഗ്നനായി മുട്ടിലിഴഞ്ഞ് സിനിമ പ്രേക്ഷകരുടെ പണവും വിലപിടിപ്പുള്ള സാധനങ്ങളും കവരുന്ന പ്രതിയെ പോലീസ് പിടികൂടി. തമിഴ്നാട് സ്വദേശി നെല്ലാർ കോട്ടയിൽ വിബിനാണ് അറസ്റ്റിലായത്. സ്ഥിരമായി തീയറ്ററുകൾ കേന്ദ്രീകരിച്ച് ഇപ്രകാരമുള്ള മോഷണം നടത്തിവരികയായിരുന്നു. ആറ്റിങ്ങൽ ഡിവൈഎസ്പി ജയകുമാർ, ഇൻസ്പെക്ടർ മുരളീകൃഷ്ണൻ, എസ്ഐ ശ്രീകുമാർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Read Moreഅത് തെറ്റായിപ്പോയി; കെ.കരുണാകരനെതിരെ ഉയർന്ന തിരുത്തൽവാദത്തിൽ പശ്ചാത്തപിച്ച് രമേശ് ചെന്നിത്തല
തിരുവനന്തപുരം: 1992ൽ കെ.കരുണാകരനെതിരെ ഉയർന്ന തിരുത്തൽവാദത്തിൽ അണിചേർന്നത് തെറ്റായിപ്പോയെന്നും അതിൽ പശ്ചാത്തപിക്കുന്നുവെന്നും രമേശ് ചെന്നിത്തല. മുതിർന്ന മാധ്യമ പ്രവർത്തകൻ സി.പി. രാജശേഖരൻ എഴുതിയ ‘രമേശ് ചെന്നിത്തല: അറിഞ്ഞതും അറിയാത്തതും’എന്ന പുസ്തകത്തിലാണ് രമേശ് ചെന്നിത്തലയുടെ വെളിപ്പെടുത്തൽ. അന്ന് മുഖ്യമന്ത്രിയായിരുന്നു കെ.കരുണാകരന് അപകടത്തിൽപ്പെട്ട് ആശുപത്രിയിലായിരുന്നപ്പോള്‍ അനന്തരാവകാശിക്കായി ചിലർ നടത്തിയ ശ്രമങ്ങൾ പാർട്ടിയെ ആഭ്യന്തരമായി തകർക്കുന്നുവെന്നാരോപിച്ചാണ് തിരുത്തൽവാദം വാദം ഉടലെടുത്തത്. ഇപ്പോൾ അത് തെറ്റായിപ്പോയി എന്ന നിലപാടാണ് പുസ്തകത്തിൽ രമേശ് ചെന്നിത്തല ഉയർത്തുന്നത്. കെ. കരുണാകരന്റെ പുത്രവാൽസല്യം കേരളത്തെ വഴിതെറ്റിക്കുന്നുവെന്ന നിലപാടായിരുന്നു അന്നെന്ന് രമേശ് ചെന്നിത്തല പറയുന്നു. അന്ന് കേരളം മക്കൾ രാഷ്ട്രീയത്തിനെതിരായിരുന്നു. ഇന്ന് മക്കൾ രാഷ്ട്രീയം സാർവത്രികമാണ് ആരും അതിൽ തെറ്റ് കാണുന്നില്ലെന്നും രമേശ് ചെന്നിത്തല അഭിപ്രായപ്പെടുന്നു. പദവിയല്ല, പാർട്ടിയാണ് പ്രധാനം എന്ന തന്റെ വിശ്വാസം തനിക്ക് രാഷ്ട്രീയമായ നഷ്ടങ്ങളുണ്ടാക്കിയെന്ന് രമേശ് ചെന്നിത്തല പറയുന്നു. 2011 ലെ ഉമ്മൻചാണ്ടി സർക്കാരിന്റെ…
Read Moreവിരുദ നഗർ-ചെങ്കോട്ട സെക്ഷനിൽ ഇലക്ടിക് ട്രെയിനുകൾ ആരംഭിക്കുന്നു; ആദ്യ സർവീസ് നാളെ മുതൽ
എസ്.ആർ. സുധീർ കുമാർകൊല്ലം: തമിഴ്നാട്ടിലെ വിരുദ നഗർ-തെങ്കാശി – ചെങ്കോട്ട സെക്ഷനുകളിൽ ഇലക്ട്രിക് ട്രെയിനുകൾ ഓടിക്കാൻ റെയിൽവേ തീരുമാനം. ഈ റൂട്ടിൽ വൈദ്യുതീകരണം പൂർത്തിയായ സാഹചര്യത്തിലാണ് നടപടി. ആദ്യ സർവീസ് നാളെ ആരംഭിക്കും. ചെന്നൈ എഗ്മോർ-ചെങ്കോട്ട എക്സ്പ്രസ് ആണ് ആദ്യ സർവീസ് നടത്തുക. ഈ വണ്ടി തിരികെ നവംബർ ഒന്നു മുതലും ഓടിത്തുടങ്ങും. ചെന്നെ എഗ്മോർ -ചെങ്കോട്ട ശിലമ്പ് എക്സ്പ്രസാണ് വൈദ്യുതി ലൈനിലെ രണ്ടാം ട്രെയിൻ. ഇതും നവംബർ ഒന്നിന് ആരംഭിക്കും. തിരികെയുള്ള സർവീസ് മൂന്നിനും ഓട്ടം തുടങ്ങും. മയിലാടുംതുറ -ചെങ്കോട്ട എക്സ്പ്രസാണ് മൂന്നാമത്തെ സർവീസ്. ഇതും നവംബർ ഒന്നിന് സർവീസ് ആരംഭിക്കും. തിരിച്ചുള്ള സർവീസ് നവംബർ രണ്ടിനും തുടങ്ങും. ഈ മൂന്ന് വണ്ടികളും വൈദ്യുതി ലൈനിൽ ഓടിത്തുടങ്ങുമ്പോൾ അതിന്റെ കൂടുതൽ പ്രയോജനം ലഭിക്കുന്നത് കേരളത്തിനാണ്. ഈ വണ്ടികളുടെ അവസാന സ്റ്റോപ്പായ ചെങ്കോട്ട തമിഴ്നാട് -കേരള അതിർത്തിയിലാണ്.…
Read More