കോഴിക്കോട്: ഗ്രാമപഞ്ചായത്ത് പ്രസിഡന്റായ സിപിഎം േനതാവിന്റെ മുഖത്തടിക്കുകയും നേതാക്കളെ തെറിവിളിക്കുകയും ചെയ്ത എസ്ഐക്കെതിരേ മിന്നല്‍ വേഗത്തില്‍ നടപടി. സംഭവം നടന്ന് അരമണിക്കൂറിനകം എസ്ഐയെ എആര്‍ ക്യാമ്പിലേക്ക് സ്ഥലംമാറ്റി. മലപ്പുറം തിരൂര്‍ പോലീസ് സ്റ്റേഷനിലെ പ്രൊബേഷന്‍ എസ്ഐ കെ.വി. വിപിനെതിരേയാണു നടപടിയെടുത്തത്. വെട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നൗഷാദ് നെല്ലാഞ്ചേരിയെ മുഖത്തടിക്കുകയും തിരൂര്‍ ബ്ളോക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യു. സൈനുദ്ദീനെയും സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഇ. ജയനെയും തെറിവിളിക്കുകയും ചെയ്തെന്നാണു പരാതി. ഒരു കേസിന്റെ ആവശ്യവുമായി സ്റ്റേഷനില്‍ എത്തിയതായിരുന്നു നേതാക്കള്‍. നൗഷാദിന്റെ വാര്‍ഡിലെ ഒരു മത്സ്യതൊഴിലാളിയോട് ഒരു കേസുമായി ബന്ധപ്പെട്ട് ഇന്നലെ രാവിലെ പത്തിന് സ്റ്റേഷനില്‍ എത്താന്‍ എസ്ഐ ആവശ്യപ്പെട്ടിരുന്നു. ജോലി സംബന്ധമായ ആവശ്യമുള്ളതിനാല്‍ മത്സ്യത്തൊഴിലാളിക്ക് എത്താന്‍ പറ്റില്ലെന്നും മറ്റൊരു ദിവസം അനുവദിക്കണമെന്നുമാവശ്യപ്പെട്ട് നൗഷാദ് എസ്ഐ വിപിനെ ഫോണില്‍ വിളിച്ചു. എന്നാല്‍, പ്രശ്നത്തില്‍ ഇടപെടേണ്ടെന്ന് നൗഷാദിനെ എസ്ഐ താക്കീത്…
Read MoreCategory: Edition News
തെരഞ്ഞെടുപ്പു ചൂടിലും “പുതുപ്പള്ളിലീഗ്’; ആവേശക്കാഴ്ചയാകുന്ന നാടൻ പന്തുകളി
ജിബിന്‍ പാലാ പുതുപ്പള്ളി: നാടന്‍ പന്തുകളിയുടെ ആവേശത്തില്‍ വെട്ടും തടയും നടത്തുന്ന പുതുപ്പള്ളിയുടെ രാഷ്ട്രീയപ്പോരാട്ടത്തില്‍ ഇത്തവണ ആരു വെട്ടും ആരും തടയും, ആരു ചക്കരക്കൊട്ടും ആനത്തലയും എത്തിക്കും. പുതുപ്പള്ളിക്കൊപ്പം കേരളക്കര ആകാംഷയോടെ കാത്തിരിക്കുകയാണ്. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പുതുപ്പള്ളിയുടെ സ്വന്തം കായിക ഇനമാണ് നാടന്‍ പന്തുകളി. ഇന്ത്യന്‍ സൂപ്പര്‍ ലീഗും പ്രീമിയര്‍ ലീഗും കളം നിറയും മുമ്പ് പുതുപ്പള്ളിക്കാര്‍ നെഞ്ചേറ്റിയതാണ് നാടന്‍ പന്തുകളി. മണ്ഡലത്തിലെ ഓരോ മൈതാനത്തിനും നാടന്‍ പന്തുകളിയുടെ കഥ പറയാനുണ്ട്. മറ്റുള്ള പ്രദേശങ്ങളിലെ കുട്ടികള്‍ ക്രിക്കറ്റിനും ഫുട്ബോളിനും പിന്നാലെപോകുമ്പോള് പുതുപ്പള്ളിയിലെ കൊച്ചുകുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ നാടന്‍ പന്തുകളിയുടെ പിന്നാലെയാണ്. പുതുപ്പള്ളി, വാകത്താനം, മീനടം, പാമ്പാടി, മണര്‍കാട്, വെള്ളൂര്‍, തോട്ടയ്ക്കാട്, അമയന്നൂര്‍, കൂരോപ്പട എന്നിവടങ്ങളിലായി 32 നാടന്‍ പന്തുകളി ടീമാണ് പുതുപ്പള്ളിയിലുള്ളത്. കേരള നേറ്റീവ് ബോള്‍ ഫെഡറേഷന്റെ നേതൃത്വത്തില്‍ എല്ലാവര്‍ഷവും പുതുപ്പള്ളിയില്‍ നടക്കുന്ന നാടന്‍ പന്തുകളി…
Read Moreനികുതിവെട്ടിപ്പ് ആരോപണം; മാത്യു കുഴല്‍നാടനെതിരേ വിജിലന്‍സ് അന്വേഷണത്തിനു നീക്കം
കൊച്ചി: കള്ളപ്പണം വെളുപ്പിക്കല്‍, നികുതിവെട്ടിപ്പ് ആരോപണ പരാതികളില്‍ മൂവാറ്റുപുഴ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ മാത്യു കുഴല്‍നാടനെതിരേ വിജിലന്‍സ് അന്വേഷണത്തിന് നീക്കം. മാത്യു കുഴല്‍നാടനെതിരേ സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി.എന്‍. മോഹനനാണ് ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. 2021 മാര്‍ച്ച് 18നു രാജകുമാരി സബ് റജിസ്ട്രാര്‍ ഓഫിസില്‍ റജിസ്റ്റര്‍ ചെയ്യപ്പെട്ട വസ്തുവിനും റിസോര്‍ട്ടിനും മാത്യു കുഴല്‍നാടനും രണ്ടു പങ്കാളികളും വിലയായി കാണിച്ചത് 1.92 കോടി രൂപയാണ്. എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷനു നല്കിയ സത്യവാങ്മൂലത്തില്‍ 3.5 കോടിയുടെ ഭൂമി സ്വന്തമായുണ്ടെന്നാണു കാണിച്ചിരിക്കുന്നത്. 3.5 കോടി എന്നതു പകുതി ഷെയറിനാണെന്നും പറയുന്നു. അപ്പോള്‍ ഭൂമിയുടെ യഥാര്‍ഥ വില ഏഴു കോടിയോളം വരുമെന്നുമാണ് മോഹനന്റെ ആരോപണം. അഭിഭാഷകനായി സജീവ പ്രാക്ടീസ് ആരംഭിച്ച് ഏകദേശം 12 വര്‍ഷം മാത്രമായ കുഴല്നാടന് ഇത്രയധികം വരുമാനം ഉണ്ടായതു സംശയകരമാണെന്നുമാണ് മോഹനന്റെ വാദം. ഇതേക്കുറിച്ചു സമഗ്രമായ അന്വേഷണം നടത്തണമെന്നാണു…
Read Moreകെഎസ്ആർടിസി: ഷെഡ്യൂളുകൾ ലാഭകരമാക്കാനുള്ള ചുമതല ഇൻസ്പെക്ടർമാർക്ക്
പ്രദീപ് ചാത്തന്നൂർചാത്തന്നൂർ : കെഎസ്ആർടിസി നടത്തുന്ന ഷെഡ്യൂളുകൾ ടാർഗറ്റ് കളക്ഷൻ നേടുന്നതിന്റെയും ലാഭകരമാക്കുന്നതിന്റെയും പൂർണ്ണമായ ഉത്തരവാദിത്വം ഇൻസ്പെക്ടർമാർക്ക്. ഓരോ യൂണിറ്റിലെയും ഷെഡ്യൂളുകളുടെയും ഇൻസ്പെക്ടർമാരുടെയും എണ്ണവും കണക്കാക്കി ആനുപാതികമായി ഷെഡുകളുകൾ ഇൻസ്പെക്ടർമാർക്ക് വിഭജിച്ചു നല്‍കും. ഒരു ഇൻസ്പെക്ടർ ഒരു ഡ്യൂട്ടിയിൽ 14 ബസുകൾ പരിശോധിക്കണമെന്ന നിലവിലെ വ്യവസ്ഥയും ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ മേൽനോട്ട ചുമതലയുള്ള ബസുകൾ കൃത്യമായി പരിശോധിക്കണമെന്നും ഓപ്പറേഷൻസ് വിഭാഗം എക്സിക്യൂട്ടിവ് ഡയറക്ടർ ക്ലസ്റ്റർ ഓഫീസർമാർക്കയച്ച സർക്കുലറിൽ വ്യക്തമാക്കുന്നു. ഒരു ഓപ്പറേറ്റിംഗ് സെൻറർ കൺട്രോളിംഗ് ഇൻസ്പെക്ടർഅവിടത്തെ സർവീസ് ഓപ്പറേഷന് എന്തെല്ലാം കാര്യങ്ങൾ ചെയ്യുന്നുവോ അതിനു സമാനമായ എല്ലാ ഉത്തരവാദിത്വങ്ങളും മേൽനോട്ട ചുമതല എന്നതിൽ ഉൾക്കൊള്ളുന്നതാണ്. സൂപ്പർ ക്ലാസ് സർവീസുകളുടെ ചുമതല ജനറൽ കൺട്രോളിംഗ് ഇൻസ്പെക്ടർമാർക്കായിരിക്കും.മേൽനോട്ട ചുമതലയുടെ ഭാഗമായി ഷെഡ്യൂളുകൾക്ക് അനുവദിച്ചിരിക്കുന്ന ടാർഗറ്റ് കളക്ഷൻ എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തുക . ഷെഡ്യൂളിന്റെ ഇന്ധനക്ഷമത വർദ്ധിപ്പിച്ച് നഷ്ടം കുറയ്ക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തുക…
Read Moreകൈതോലപ്പായ വിവാദം: ആരോപണത്തിൽ തെളിവില്ല; തുടർ അന്വേഷണത്തിന്റെ ആവശ്യമില്ലെന്ന് പോലീസ്
തിരുവനന്തപുരം: കൈതോലപ്പായ ആരോപണത്തിൽ കഴന്പില്ലെന്ന് പോലീസ്. തുടർ അന്വേഷണത്തിന്റെ ആവശ്യമില്ലെന്ന് കാട്ടി പോലീസ് റിപ്പോർട്ട് നൽകി. കൈതോലപ്പായയിൽ ഉന്നത സിപിഎം നേതാവ് രണ്ട് കോടി രൂപ കടത്തിയെന്ന ദേശാഭിമാനി മുൻ അസോസിയേറ്റ് എഡിറ്റർ ജി. ശക്തിധരനാണ് ആരോപണം ഉന്നയിച്ചത്. ഇതേക്കുറിച്ച് വിശദമായി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവും എംപിയുമായ ബെന്നി ബഹനാൻ സംസ്ഥാന പോലീസ് മേധാവിക്ക് കത്ത് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രാഥമിക അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ സംസ്ഥാന പോലീസ് മേധാവി സിറ്റി പോലീസ് കമ്മീഷണറോട് നിർദേശം നൽകിയത്. ജി. ശക്തിധരനിൽനിന്നു ബെന്നി ബഹനാനിൽനിന്നു പോലീസ് മൊഴിയെടുത്തിരുന്നു. എന്നാൽ ആരോപണവുമായി ബന്ധപ്പെട്ട് കുടുതലൊന്നും പ്രതികരിക്കാൻ താൽപ്പര്യമില്ലെന്നും ആരോപണ വിധേയന്റെ പേരോ മറ്റ് വിവരങ്ങളൊ നൽകാൻ താൽപ്പര്യമില്ലെന്നും ശക്തിധരൻ പോലീസിനോട് വ്യക്തമാക്കിയി. തെളിവുകളൊന്നും ശക്തിധരൻ നൽകിയിരുന്നില്ല. പരാതിക്കാരനായ ബെന്നി ബെഹനാന്റെ മൊഴി രേഖപ്പെടുത്തിയപ്പോഴും അദ്ദേഹവും കൂടുതൽ വിവരങ്ങൾ പോലീസിനോട്…
Read Moreസ്പീക്കര്‍ എ.എന്‍. ഷംസീര്‍ മാപ്പുപറയണമെന്ന കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് എന്‍എസ്എസ്
കോട്ടയം: മിത്ത് വിവാദത്തില്‍ നിലപാട് മാറ്റമില്ലെന്നും സ്പീക്കര്‍ എ.എന്‍. ഷംസീര്‍ മാപ്പുപറയണമെന്ന കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍നായര്‍. പെരുന്നയില്‍ മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. നാമജപഘോഷയാത്രയുമായി ബന്ധപ്പെട്ട് എടുത്തിട്ടുള്ള കേസുകള്‍ പിന്‍വലിക്കുന്ന കാര്യത്തില്‍ സര്‍ക്കാരില്‍നിന്ന് അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും ഹൈക്കോടതിയിലുളള കേസുമായി മുന്നോട്ടു പോകുമെന്നും സുകുമാരന്നയാര് പറഞ്ഞു. കഴിഞ്ഞ ദിവസം മിത്ത്-ഗണപതി വിവാദത്തില്‍ പ്രതികരിക്കാനില്ലെന്നും പുതുപ്പള്ളിയില്‍ ഇതു തെരഞ്ഞെടുപ്പ് പ്രചാരണമാക്കില്ലെന്നും പറഞ്ഞ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി പുതുപ്പളളി ഉപതെരഞ്ഞെടുപ്പില്‍ സമദൂരം നിലപാടാണെന്നു പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതിനെത്തുടര്‍ന്ന് ഇടതു സ്ഥാനാര്‍ഥി ജെയ്ക് സി. തോമസ് എന്‍എസ്എസ് ആസ്ഥാനത്ത് എത്തി സുകുമാരന്‍ നായരെ കാണുകയും പിന്തുണ തേടുകയും എന്‍എസ്എസ് കേരളത്തിന്റെ മതനിരപേക്ഷതയുടെ ഭാഗമാണെന്നു പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
Read Moreപുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; മണ്ഡലം കുലുക്കി മുന്നണികൾ
ജിബിന്‍ കുര്യന് പുതുപ്പള്ളി: ആരോപണങ്ങളും പ്രത്യാരോപണങ്ങളും വിവാദവും വികസനസംവാദവുമായി യുഡിഎഫ്-എൽഡിഫ്-എൻഡിഎ സ്ഥാനാര്‍ഥികള്‍ പുതുപ്പള്ളി മണ്ഡലത്തില്‍ പ്രചാരണം കൊഴുപ്പി ക്കുന്നു. സ്ഥാനാര്‍ഥി പ്രഖ്യാപനത്തിലൂടെ ആദ്യമെത്തിയ ചാണ്ടി ഉമ്മന്‍ തന്റെ പിതാവ് ഉമ്മന്‍ ചാണ്ടി മണ്ഡലത്തില്‍ നടപ്പാക്കിയ വികസനകാര്യങ്ങൾ വിശദീകരിച്ച് പ്രചാരണത്തില്‍ വലിയ മുന്നേറ്റം നടത്തി കഴിഞ്ഞു. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ ഉദ്ഘാടനം ചെയ്ത കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും നേതാക്കള്‍ അണിനിരന്ന പ്രൗഢഗംഭീരമായ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനോടെ യുഡിഎഫ് പ്രചാരണം ഊര്‍ജിതമാക്കിയിരിക്കുകയാണ്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് മണ്ഡലത്തിലെ പാമ്പാടിയില്‍ ക്യാമ്പ് ചെയ്താണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. മണ്ഡലത്തിന്റെ ചുമതലയുള്ള നേതാക്കളും പ്രതിപക്ഷ നേതാവിനൊപ്പമുണ്ട്. ആരും ഷോ കാണിക്കാന്‍ വേണ്ടി പുതുപ്പള്ളിയില്‍ വരേണ്ടന്നും കൃത്യവും അച്ചടക്കവും നിറഞ്ഞ പ്രവര്‍ത്തനം നടത്തണമെന്നും കര്‍ശന നിര്‍ദേശമാണ് വി.ഡി. സതീശന് നല്‍കിയിരിക്കുന്നത്. ഘടകകക്ഷി നേതാക്കളും വിവിധ പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നു. യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷാഫി…
Read Moreഇരുപത്തഞ്ചു പേര്‍ക്ക് ഇലക്ട്രിക് വീല്‍ചെയര്‍ സമ്മാനിച്ച് മമ്മൂട്ടി
കൊച്ചി: സാധാരണ വീല്ചെറിയല് ജീവിതം തള്ളിനീക്കിയ 25 അംഗപരിമിതര്‍ക്ക് റോബോട്ടിക്/ഇലക്ട്രിക് വീല്‍ചെയര്‍ സമ്മാനിച്ച്, ജീവകാരുണ്യമേഖലയിൽ നടൻ മമ്മൂട്ടിയുടെ മറ്റൊരു കൈത്താങ്ങുകൂടി. മമ്മൂട്ടിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്റെയും യുഎസ്ടി ഗ്ലോബല്‍, കൈറ്റ്സ് ഇന്ത്യ ഫൗണ്ടേഷന് എന്നിവയുടെയും സംയുക്താഭിമുഖ്യത്തിലാണ് അംഗപരിമിതരായ ആളുകള്‍ക്കുള്ള റോബോട്ടിക്-ഇലക്ട്രിക് വീല്‍ചെയര്‍ വിതരണം ചെയ്തത്. വിതരണോദ്ഘാടനം മലപ്പുറം പൊന്നാനിയില്‍ നിന്നുള്ള അബൂബക്കറിന് വീല്‍ചെയര്‍ നല്കി മമ്മൂട്ടി നിര്‍വഹിച്ചു. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഐടി കമ്പനികളില്‍ ഒന്നായ യുഎസ്ടി ഗ്ലോബലാണ് ഇലക്ട്രിക് വീല്‍ചെയര്‍ ജീവകാരുണ്യസംഘടനയായ കെയര്‍ ആന്‍ഡ് ഷെയറിന് നല്‍കുന്നത്. ഫൗണ്ടേഷന് മാനേജിംഗ് ഡയറക്ടര്‍ ഫാ. തോമസ് കുര്യന് മരോട്ടിപ്പുഴ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന ആളുകള്‍ക്ക് ചികിത്സാ സഹായം, വിദ്യാഭ്യാസം, ആദിവാസികള്‍ക്കായുള്ള വിവിധ ക്ഷേമപ്രവര്‍ത്തനങ്ങള്‍, ലഹരി വിരുദ്ധ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയും ഫൗണ്ടേഷന് നടത്തിവരുന്നതായി ഫാ. തോമസ്…
Read Moreകണ്ണൂരിൽ ട്രെയിനുകൾക്ക് കല്ലേറ്; ഇതരസംസ്ഥാന തൊഴിലാളികളെ ചോദ്യം ചെയ്തു; ജാഗ്രതാ സമിതി വേണമെന്ന് യാത്രക്കാർ
കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷൻ പരിധിയിൽ രണ്ടു ട്രെയിനുകൾക്ക് കല്ലേറുണ്ടായ സംഭവത്തിൽ മൂന്ന് ഇതര സംസ്ഥാന തൊഴിലാളികളെ ആർപിഎഫ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു. ഡൽഹി, ഉത്തർപ്രദേശ്, രാജസ്ഥാൻ സ്വദേശികളെയാണ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തശേഷം ജാമ്യത്തിൽ വിട്ടയച്ചത്. ട്രെയിനിന് കല്ലേറുണ്ടായ സമയത്ത് സംശയാസ്പദമായി ട്രാക്കിൽ കണ്ടതിനെത്തുടർന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്തപ്പോൾ ഇവരല്ലെന്ന് തെളിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് വിട്ടയച്ചത്. സംഭവത്തിൽ ആർപിഎഫ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്. ഞായറാഴ്ച വൈകുന്നേരം 7.11 നും 7.16 നും ട്രെയിൻ കണ്ണൂർ റെയിൽവേ സ്റ്റേഷൻ പിന്നിട്ട ശേഷമാണ് കല്ലേറുണ്ടായത്. മംഗളൂരു ഭാഗത്തേക്ക് പോവുകയായിരുന്ന നേത്രാവതി എക്സ്പ്രസിനുനേരെയും ചെന്നൈയിലേക്ക് പോവുകയായിരുന്ന ചെന്നൈ സൂപ്പർഫാസ്റ്റിനും നേരെയുമായിരുന്നു കല്ലേറ്. കല്ലേറില്‍ രണ്ടു ട്രെയിനിന്റെയും ഗ്ലാസുകള്‍ പൊട്ടി. വീണ്ടും കല്ലേറ്, ആശങ്ക പാപ്പിനിശേരിക്കും കണ്ണപുരത്തിനും ഇടയിൽ വീണ്ടും ട്രെയിനിന് നേരെ കല്ലേറ് ഉണ്ടായെന്നത് റെയിൽവേ ജീവനക്കാരേയും യാത്രക്കാരെയും ഓരേപോലെ ആശങ്കയിലാക്കി.…
Read Moreപിടിയിലായത് കഞ്ചാവ് കേസിൽ; പോലീസ് വീട്ടിൽ നിന്ന് കണ്ടെടുത്തത് വിലകൂടിയ മറ്റൊരു സാധനം
പെരുമ്പാവൂർ: കഞ്ചാവുമായി പിടികൂടിയ പ്രതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ മോഷ്ടിച്ചു കൊണ്ടുവന്ന് വളർത്തുകയായിരുന്ന പേർഷ്യൻ പൂച്ചയെ കണ്ടെടുത്തു. അല്ലപ്ര മനക്കപ്പടി നക്ലിക്കാട്ട് സുനിലി(42)നെയാണ് 20 ഗ്രാം കഞ്ചാവുമായി അല്ലപ്ര ഭാഗത്ത് നിന്ന് പെരുമ്പാവൂർ പോലീസ് അറസ്റ്റു ചെയ്തത്. തുടർന്ന് ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ വിലകൂടിയ ഇനത്തിൽപ്പെട്ട പേർഷ്യൻ പൂച്ചയെ കണ്ടെത്തി.ഇതിനെകുറിച്ച് ചോദിച്ചപ്പോഴാണ് പൂച്ചയെ മനക്കപ്പടിയിലെ വീട്ടിൽ നിന്ന് മോഷ്ടിച്ചതാണെന്ന് പ്രതി പറഞ്ഞത്. ഇയാൾ കഞ്ചാവ് വില്പന, വധശ്രമം തുടങ്ങിയ കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. എസ്ഐമാരായ ജോസി എം. ജോൺസൻ, വി.എം. ഡോളി, എസ്സിപിഒമാരായ അബ്ദുൾ മനാഫ്, കെ.പി. അമ്മിണി, സിബിൻ സണ്ണി തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Read More