കണ്ണൂര്‍ നഗരത്തില്‍ കോര്പ്പറേഷന് ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ വിവിധ ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടികൂടി. ദുര്‍ഗന്ധം വമിക്കുന്ന തന്തൂരി ചിക്കനും കരി ഓയിലിനു സമാനമായ വെളിച്ചെണ്ണയുമടക്കം പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടും. സ്റ്റാര്‍ ഹോട്ടലുകള്‍ കേന്ദ്രീകരിച്ചാണ് ഇന്ന് പരിശോധന നടത്തിയത്. നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ കഫേ മൈസൂണ്‍,ബിനാലെ ഇന്റര്‍ നാഷണല്‍, ഹോട്ട് പോട്ട്, ഫുഡ്ബെ തുടങ്ങിയ ഹോട്ടലുകളില്‍ നിന്നാണ് വലിയ തോതില്‍ പഴകിയ ഭക്ഷണം പിടികൂടിയിരിക്കുന്നത്. വലിയ തുക നല്കി ആളുകള്‍ ഭക്ഷണം കഴിക്കുന്ന സ്റ്റാര്‍ ഹോട്ടലുകളിലാണ് ഇത്തരത്തില്‍ ദുര്‍ഗന്ധം വമിക്കുന്ന തരത്തില്‍ പഴകിയ ഭക്ഷണം പിടികൂടിയിരിക്കുന്നത് എന്നത് ഞെട്ടിക്കുന്ന കാര്യമാണ്. ഇത്തരക്കാര്‍ക്ക് കുറഞ്ഞ പിഴ മാത്രം നല്കി എളുപ്പത്തില്‍ ഊരിപോകാന്‍ സാധിക്കുമെന്ന് കോര്പ്പറേഷന് ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നു. പരമാവധി 2000 രൂപ മാത്രമേ ആദ്യ ഘട്ടത്തില്‍ ഈടാന്‍ സാധിക്കുകയുള്ളൂവെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
Read MoreCategory: Edition News
കെഎസ്ഇബിയുടെ വാഴവെട്ട്; കർഷകനു നഷ്ടപരിഹാരം കൈമാറി; ചെക്ക് നൽകാൻ കോതമംഗലം എംഎൽ എയും
കോതമംഗലം: വാരപ്പെട്ടിയിൽ കെ.എസ്ഇബി ഉദ്യോഗസ്ഥർ വാഴ വെട്ടി നശിപ്പിച്ച സംഭവത്തിൽ കെഎസ്ഇബി കർഷകന് നഷ്ടപരിഹാരം കൈമാറി. കർഷക ദിനത്തോടനുബന്ധിച്ച് ഇന്നു രാവിലെ ട്രാൻസ്മിഷൻ വിഭാഗം ഡയറക്ടർ സജി പൗലോസും കോതമംഗലം എംഎൽഎ ആന്റണി ജോണും ചേർന്നാണ് നഷ്ടപരിഹാര തുകയുടെ ചെക്ക് വാരപ്പെട്ടി കാവുംപുറത്ത് തോമസിന് വീട്ടിലെത്തി കൈമാറിയത്. ടച്ച് വെട്ടിന്റെ മറവിൽ നാനൂറോളം വാഴകളാണ് കെഎസ്ഇബി ജീവനക്കാർ വെട്ടിനശിപ്പിച്ചത്. ഇത് വലിയ പ്രതിഷേധത്തിന് ഇടയാക്കുകയും കൃഷി, വൈദ്യുതി മന്ത്രിമാർ നേരിട്ട് ഇടപെടുകയും ചെയ്തിരുന്നു. കൃഷി മന്ത്രി പി. പ്രസാദ് സംഭവസ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വില ഇരുത്തുകയും ഇനി കർഷകർക്ക് ഇത്തരം ബുദ്ധിമുട്ടുകൾ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കുമെന്നും അറിയിച്ചിരുന്നു.
Read More‘സുരക്ഷാ ബട്ടണ്‍’ ബഡായിയായി; വാഹനയാത്രക്കാരുടെ സുരക്ഷയ്ക്കായി കൊണ്ടുവന്ന സുരക്ഷാ മിത്ര പദ്ധതി പാതിവഴിയില്‍
കോഴിക്കോട്: വാഹനയാത്രക്കാരുടെ സുരക്ഷയ്ക്കായി കൊണ്ടുവന്ന സുരക്ഷാ മിത്ര പദ്ധതി പാതിവഴിയില്‍ നിലച്ചു. ഡല്‍ഹിയിലെ നിര്‍ഭയ സംഭവത്തിനുശേഷം പൊതുജനങ്ങളുടെ സുരക്ഷയ്ക്കായി കൊണ്ടുവന്ന പദ്ധതിയാണ് സുരക്ഷാമിത്ര. പൊതുഗതാഗത സംവിധാനത്തില്‍ ഭയരഹിതമായി യാത്ര ചെയ്യാനും അടിയന്തര ഘട്ടത്തില്‍ സഹായം ലഭിക്കാനും ഉതകുന്നതരത്തിലാണ് പദ്ധതിയുടെ പ്രവര്‍ത്തനം. ഇതുപ്രകാരം വാഹനങ്ങള്‍ക്കുള്ളില്‍ ഒരു പാനിക് ബട്ടണും ജിപിഎസ് മോണിറ്ററിംഗ് സിസ്റ്റവും ഘടിപ്പിക്കും. യാത്രയ്ക്കിടയില്‍ അസ്വാഭാവിക സാഹചര്യങ്ങളുണ്ടായാല്‍ പോലീസ് സേവനം തേടാന്‍ ഈ സുരക്ഷാ ബട്ടണ്‍ അമര്‍ത്തിയാല്‍ മതി. നിമിഷങ്ങള്‍ക്കകം സഹായത്തിനായി മോട്ടോര്‍ വാഹന വകുപ്പോ പോലീസോ സഹായത്തിനായി എത്തും. ജിപിഎസ് മോണിറ്ററിംഗിലൂടെ വാഹനത്തെ പിന്തുടരാനും സാധിക്കും. വാഹനത്തിന്റെ വലിപ്പം, ഉള്‍ക്കൊള്ളുന്ന യാത്രക്കാരുടെ എണ്ണം തുടങ്ങിയവ കണക്കാക്കി രണ്ട് മുതല്‍ അഞ്ച് വരെ പാനിക് ബട്ടണുകളാണ് വാഹനങ്ങളില്‍ ഘടിപ്പിക്കുന്നത്. അപായ സൂചന നല്കാന് ഡ്രൈവറുടെ സീറ്റിന് സമീപവും പാനിക് ബട്ടണ്‍ ഘടിപ്പിക്കുന്നുണ്ട്. സ്കൂള്‍ ബസുകള്‍, കെഎസ്ആര്‍ടിസി, ആംബുലന്‍സ്,…
Read Moreകാമുകിയെ മറ്റൊരാൾക്കു വിവാഹംചെയ്തു കൊടുത്തു; ജയില്‍വാസം കഴിഞ്ഞെത്തിയ യുവാവ് ഗൃഹനാഥനെ വെട്ടി വീഴ്ത്തി; വീട്ടമ്മ രക്ഷപ്പെട്ടതിങ്ങനെ…
പയ്യന്നൂര്‍: ചൂരലില്‍ വീട്ടിൽ കയറി ഗൃഹനാഥനെ വെട്ടിപ്പരിക്കേൽപിച്ചു. ഇരിക്കൂര്‍ കല്യാട് സ്വദേശിയും ചൂരല്‍ അരിയില്‍ വെള്ളച്ചാട്ടത്തിന് സമീപത്തെ വാടക താമസക്കാരനുമായ എ.സി. രാജേഷി (42)നാണ് വെട്ടേറ്റത്. ഇയാളെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നുപുലര്‍ച്ചെ രണ്ടോടെയാണ് സംഭവം. ഇരുട്ടിന്റെ മറവിലെത്തിയ അക്രമികള്‍ രാജേഷിനെ വിളിച്ചുണര്‍ത്തി തലങ്ങും വിലങ്ങും വെട്ടുകയായിരുന്നു. ജയില്‍വാസം കഴിഞ്ഞെത്തിയ അക്രമികളിലൊരാള്‍ക്ക് രാജേഷിന്റെ ജീവിതപങ്കാളിയുടെ ആദ്യ വിവാഹത്തിലുണ്ടായ മകളുമായി അടുപ്പമുണ്ടായിരുന്നതായും ഇയാളറിയാതെ ആ യുവതിയെ വിവാഹം ചെയ്തയച്ചതിന്റെ പ്രതികാരമാണ് അക്രമമെന്നുമാണ് പോലീസിന്റെ പ്രാഥമിക നിഗമനം. യുവതിയുടെ അമ്മ മുറിയില്‍ കയറി വാതിലടച്ചു കുറ്റിയിട്ടതിനാൽ രക്ഷപ്പെട്ടു.
Read Moreനെടുങ്കണ്ടത്ത് ഗൃഹനാഥൻ വെടിയേറ്റു മരിച്ച സംഭവം;കൊലപാതകമെന്നു പോലീസ് ; സംഭവത്തിനു പിന്നില്‍ നായാട്ടുസംഘമെന്നു സൂചന
ഇടുക്കി: നെടുങ്കണ്ടത്തിന് സമീപം മാവടിയില്‍ ഗൃഹനാഥന് വെടിയേറ്റ് മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പോലീസ് പറഞ്ഞു. മാവടി ഇന്ദിരാ നഗര്‍ പ്ലാക്കല്‍ സണ്ണി(57)യാണ് ചൊവ്വാഴ്ച രാത്രി 11.30 ഓടെ വെടിയേറ്റ് മരിച്ചത്. വീടിനുള്ളില്‍ ഉറങ്ങാന്‍ പോയ സണ്ണിയെ ഭാര്യയാണ് വെടിയേറ്റ നിലയില്‍ കണ്ടെത്തിയത്. കട്ടപ്പന ഡിവൈഎസ്പി വി.എ.നിഷാദ് മോന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. സംഭവത്തിനു പിന്നില്‍ നായാട്ടു സംഘമെന്നാണ് സൂചന. രണ്ടു മുറികളിലാണ് സണ്ണിയും ഭാര്യയും കിടന്നിരുന്നത്. സ്ഫോടന ശബ്ദവും നിലവിളിയും കേട്ട് ഭാര്യ സിനി മുറിയിലെത്തി നോക്കിയപ്പോള്‍ രക്തം വാര്‍ന്ന നിലയില്‍ സണ്ണിയെ കണ്ടെത്തുകയായിരുന്നു. കട്ടിലില്‍ കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. ഇവരുടെ നിലവിളി കേട്ട് എത്തിയ നാട്ടുകാര്‍ നെടുങ്കണ്ടം പോലീസില്‍ വിവരം അറിയിച്ചു. പോലീസ് സ്ഥലത്തെത്തി രാത്രി വീടിന് കാവല്‍ ഏര്‍പ്പെടുത്തി. ഇന്നലെ രാവിലെ ഫോറന്‍സിക് സംഘത്തെയും വിരലടയാള…
Read Moreപുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; വികസന സംവാദമാവാം; വീണ്ടും വെല്ലുവിളിച്ച് ജെയ്ക് സി. തോമസ്
പുതുപ്പള്ളി: പുതുപ്പള്ളിയുടെ വികസനം ചര്‍ച്ച ചെയ്യാന്‍ മണ്ഡലത്തില്‍ എവിടെയും സംവാദത്തിനു വരാന്‍ തയാറാണെന്ന് ആവര്‍ത്തിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക് സി. തോമസ്. ഇന്നലെ മണര്‍കാടു നടന്ന എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ പ്രസംഗിക്കുകയായിരുന്നു ജെയ്ക് സി. തോമസ്.സിപിഐ ജില്ലാ സെക്രട്ടറി വി. ബി. ബിനു ചെയര്‍മാനും കേരള കോണ്‍ഗ്രസ്-എം സംസ്ഥാന സെക്രട്ടറി ജോസഫ് ചാമക്കാല ജനറല്‍ കണ്‍വീനറും സിപിഎം ജില്ലാ സെക്രട്ടേറിയേറ്റംഗം കെ.എം. രാധാകൃഷ്ണന് സെക്രട്ടറിയും ടി.ആര്. രഘുനാഥന് ട്രഷററുമായ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റിയും രൂപീകരിച്ചു. ഇന്നലെ നടന്ന തെരഞ്ഞെടുപ്പ് കണ്വന്ഷന് യോഗം സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് ഉദ്ഘാടനം ചെയ്തു. ബിനോയി വിശ്വം , ജോസ് കെ. മാണി , പി.സി. ചാക്കോ, കോവൂര്‍ കുഞ്ഞുമോന്, രാമചന്ദ്രന് കടന്നപ്പള്ളി, മാത്യു ടി. തോമസ്, ഡോ. കെ.സി. ജോസഫ്, ഡോ. വര്‍ഗീസ് ജോര്‍ജ്, കാസിം ഇരിക്കൂര്‍, ബിനോയി…
Read Moreപുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ; റോഡ് ഷോയുടെ അകമ്പടിയിൽ ചാണ്ടി ഉമ്മനും ലിജിനും പത്രിക സമര്‍പ്പിച്ചു
പുതുപ്പളളി: യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ഇന്നു രാവിലെ പുതുപ്പള്ളി പള്ളിയിലെ പ്രാര്‍ഥനകള്‍ക്കു ശേഷം പാമ്പാടിയിലെ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസില്‍നിന്ന് റോഡ് ഷോയായാണ് പള്ളിക്കത്തോട്ടിലേക്കു പത്രികാസമര്‍പ്പണത്തിനു പോയത്. പള്ളിക്കത്തോട് മന്ദിരം ജംഗ്ഷനിലുള്ള പാമ്പാടി ബിഡിഒ ഓഫീസില്‍ ബിഡിഒയ്ക്കു മുമ്പാകെയാണ് പത്രിക സമര്‍പ്പിച്ചത്. പാമ്പാടിയില്‍നിന്ന് ആരംഭിച്ച റോഡ് ഷോയില്‍ തുറന്ന വാഹനത്തില്‍ കയറിയ ചാണ്ടി ഉമ്മനെ പിന്നാലെ നൂറുകണക്കിന് യുഡിഎഫ് പ്രവര്‍ത്തകരും അണിനിരന്നു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ, കെ.സി.ജോസഫ്, മോന്‍സ് ജോസഫ് എംഎല്‍എ, ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്, യുഡിഎഫ് ജില്ലാ കണ്‍വീനര്‍ ഫില്‍സണ്‍ മാത്യൂസ് എന്നിവര്‍ സ്ഥാനാര്‍ഥിക്കൊപ്പമുണ്ടായിരുന്നു. പത്രികാസമര്‍പ്പണത്തിനു ശേഷം അകലക്കുന്നം, കൂരോപ്പട പഞ്ചായത്തുകളില്‍ സ്ഥാനാര്‍ഥി പര്യടനം നടത്തി. ബിജെപി സ്ഥാനാര്‍ഥി ലിജിന്‍ ലാൽ പത്രിക നല്കിപുതുപ്പള്ളി: ബിജെപി സ്ഥാനാര്‍ഥി ലിജിന്‍ലാലും പത്രിക സമര്‍പ്പിച്ചു. പാമ്പാടിയില്‍നിന്നു വാഹനജാഥയായി പള്ളിക്കത്തോട്ടിലെത്തി ബിഡിഒ ഓഫീസില്‍ ബിഡിഒയ്ക്കു…
Read Moreഉമ്മന്‍ ചാണ്ടിയുടെ സ്തൂപം തകര്‍ത്ത സംഭവത്തിൽ സിഐടിയു ബ്രാഞ്ച് സെക്രട്ടറി പിടിയില്‍
തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടിയുടെ സ്തൂപം തകര്‍ത്ത സംഭവത്തിലെ പ്രതി പിടിയില്‍. സിഐടിയു പൊന്‍വിള ബ്രാഞ്ച് സെക്രട്ടറി ഡി.ഷൈജുവാണ് പിടിയിലായത്. മദ്യപിച്ച് സ്ഥിരമായി പ്രശ്നം ഉണ്ടാക്കുന്ന ആളാണ് ഇയാളെന്നാണ് വിവരം. ബുധനാഴ്ച രാത്രിയാണ് പാറശാല പൊന്‍വിളയില്‍ ഉമ്മന്‍ ചാണ്ടിയുടെ സ്മരണയ്ക്കായി സ്ഥാപിച്ച സ്തൂപം തകര്‍ത്തത്. ചൊവ്വാഴ്ചയാണ് ഈ സ്തൂപം പൊതുജനങ്ങള്‍ക്കായി സമര്‍പ്പിക്കപ്പെട്ടത്. സ്ഥലത്ത് സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വന്‍ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.
Read Moreഓണത്തിന് 119 പഴം,പച്ചക്കറി വിപണികള്‍
പത്തനംതിട്ട: ഓണത്തോടനുബന്ധിച്ച് കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ 119 പഴം, പച്ചക്കറി വിപണികള്‍ തുറക്കും. ജില്ലയില്‍ എല്ലാ പഞ്ചായത്തുകളിലും ഓരോ മാര്‍ക്കറ്റ് വീതവും ഹോര്‍ട്ടികോര്‍പിന്റെ നേതൃത്വത്തില്‍ 46 മാര്‍ക്കറ്റുകളും വിഎഫ്പിസികെയുടെ നേതൃത്വത്തില്‍ 16 മാര്‍ക്കറ്റുകളുമാണ് തുറക്കുന്നത്. 25 മുതല്‍ 28 വരെയായിരിക്കും മാര്‍ക്കറ്റുകള്‍ പ്രവര്‍ത്തിക്കുന്നത്. കര്‍ഷകരില്‍ നിന്നു 10 ശതമാനം അധിക വിലയില്‍ നേരിട്ട് സംഭരിക്കുന്ന പഴം പച്ചക്കറി ഇനങ്ങള്‍ വിവിധ വിപണികള്‍ മുഖാന്തരം സബ്സിഡി നിരക്കില്‍ വില്പന നടത്തും. ലഭ്യതക്കുറവുളള പച്ചക്കറികള്‍ ഹോര്‍ട്ടികോര്‍പ്പ് വഴി വിപണികളിലെത്തിക്കാന്‍ നടപടി സ്വീകരിക്കും.ഈ വര്‍ഷം നാടന്‍ ശര്‍ക്കര വളളിക്കോട്, കോട്ടാങ്ങല്‍ തുടങ്ങിയ പഞ്ചായത്തുകളിലെ കര്‍ഷക സംഘടനകള്‍ വഴി ലഭ്യമാക്കുന്നതിനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൃഷിവകുപ്പിന്റെ ഉപദേശകസമിതി യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂര്‍ ശങ്കരന് നിര്‍ദേശം നല്കി. വൈസ് പ്രസിഡന്റ് മായാ അനില്‍കുമാര്‍, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍മാരായ വി.ജെ. റെജി, സി.ആര്.…
Read Moreസ്വർണാഭരണ നിക്ഷേപത്തട്ടിപ്പ് ! കൂടുതൽ തട്ടിപ്പ് വിവരങ്ങൾ പുറത്ത്
തലശേരി: സ്വർണാഭരണ നിക്ഷേപത്തിൻമേൽ വൻ തുക ലാഭം വാഗ്ദാനം ചെയ്ത് സംസ്ഥാനത്തുടെനീളം കോടികളുടെ തട്ടിപ്പ് നടത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമടത്തെ ഒരു വാർഡിൽനിന്ന് മാത്രം ഒറ്റ ദിവസംകൊണ്ട് രണ്ട് കോടി രൂപയുടെ സ്വർണാഭരണങ്ങളാണ് സംഘം തട്ടിയെടുത്തത്. ഇതേസംഘം കൂത്തുപറമ്പ്, കണ്ണവം മേഖലകളിൽനിന്ന് 200 പവൻ സ്വർണാഭരണങ്ങൾ തട്ടിയെടുത്തെന്ന വിവരങ്ങളും പുറത്തു വന്നിട്ടുണ്ട്. തലശേരി എഎസ്പി അരുൺ കെ. പവിത്രന്റെ നേതൃത്വത്തിലാണ് അന്വേഷണം. പരാതിക്കാരിയിൽനിന്നു പോലീസ് മൊഴിയെടുത്തു. വ്യാജ സ്വർണാഭരണങ്ങൾ ധനകാര്യ സ്ഥാപനങ്ങളിൽ പണയം വച്ച് പണം തട്ടിയെടുക്കുന്ന സംഘത്തിലെ അംഗങ്ങളും സ്വർണാഭരണ നിക്ഷേപത്തട്ടിപ്പിന് പിന്നിലുളളതായും റിപ്പോർട്ടുണ്ട്. കുത്തുപറമ്പിലെ നിരവധി സഹകരണ ബാങ്കുകളിൽ സ്വർണാഭരണം പണയം വച്ച് പണം തട്ടിയ സംഘത്തിലെ പ്രധാനിയായ ഇല്യാസ് സ്വർണാഭരണ നിക്ഷേപത്തട്ടിപ്പ് സംഘത്തിലും പ്രധാനിയാണെന്ന വിവരമാണ് പോലീസിന് ലഭിച്ചിട്ടുളളത്. കൂത്തുപറമ്പ് സിഐ ആയിരുന്ന ശ്രീജിത്ത് കൊടേരിയും സംഘവും…
Read More