പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന്‍റെ മു​ഖ​ത്ത​ടി​ച്ചു,നേ​താ​ക്ക​ളെ തെ​റി​വി​ളി​ച്ചു ! കണ്ണടച്ചു തുറക്കും മുന്പേ എസ്ഐ തെറിച്ചു

കോ​ഴി​ക്കോ​ട്: ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യ സി​പി​എം േന​താ​വി​ന്‍റെ മു​ഖ​ത്ത​ടി​ക്കു​ക​യും നേ​താ​ക്ക​ളെ തെ​റി​വി​ളി​ക്കു​ക​യും ചെ​യ്ത എ​സ്‌​ഐ​ക്കെ​തി​രേ മി​ന്ന​ല്‍ വേ​ഗ​ത്തി​ല്‍ ന​ട​പ​ടി. സം​ഭ​വം ന​ട​ന്ന് അ​ര​മ​ണി​ക്കൂ​റി​ന​കം എ​സ്‌​ഐ​യെ എ​ആ​ര്‍ ക്യാ​മ്പി​ലേ​ക്ക് സ്ഥ​ലം​മാ​റ്റി. മ​ല​പ്പു​റം തി​രൂ​ര്‍ പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ പ്രൊ​ബേ​ഷ​ന്‍ എ​സ്‌​ഐ കെ.​വി. വി​പി​നെ​തി​രേ​യാ​ണു ന​ട​പ​ടി​യെ​ടു​ത്ത​ത്. വെ​ട്ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് നൗ​ഷാ​ദ് നെ​ല്ലാ​ഞ്ചേ​രി​യെ മു​ഖ​ത്ത​ടി​ക്കു​ക​യും തി​രൂ​ര്‍ ബ്‌​ളോ​ക്ക് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് യു. ​സൈ​നു​ദ്ദീ​നെ​യും സി​പി​എം ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം ഇ. ​ജ​യ​നെ​യും തെ​റി​വി​ളി​ക്കു​ക​യും ചെ​യ്തെ​ന്നാ​ണു പ​രാ​തി. ഒ​രു കേ​സി​ന്‍റെ ആ​വ​ശ്യ​വു​മാ​യി സ്‌​റ്റേ​ഷ​നി​ല്‍ എ​ത്തി​യ​താ​യി​രു​ന്നു നേ​താ​ക്ക​ള്‍. നൗ​ഷാ​ദി​ന്‍റെ വാ​ര്‍​ഡി​ലെ ഒ​രു മ​ത്സ്യ​തൊ​ഴി​ലാ​ളി​യോ​ട് ഒ​രു കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ന്ന​ലെ രാ​വി​ലെ പ​ത്തി​ന് സ്‌​റ്റേ​ഷ​നി​ല്‍ എ​ത്താ​ന്‍ എ​സ്‌​ഐ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ജോ​ലി സം​ബ​ന്ധ​മാ​യ ആ​വ​ശ്യ​മു​ള്ള​തി​നാ​ല്‍ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക്ക് എ​ത്താ​ന്‍ പ​റ്റി​ല്ലെ​ന്നും മ​റ്റൊ​രു ദി​വ​സം അ​നു​വ​ദി​ക്ക​ണ​മെ​ന്നു​മാ​വ​ശ്യ​പ്പെ​ട്ട് നൗ​ഷാ​ദ് എ​സ്‌​ഐ വി​പി​നെ ഫോ​ണി​ല്‍ വി​ളി​ച്ചു. എ​ന്നാ​ല്‍, പ്ര​ശ്‌​ന​ത്തി​ല്‍ ഇ​ട​പെ​ടേ​ണ്ടെ​ന്ന് നൗ​ഷാ​ദി​നെ എ​സ്‌​ഐ താ​ക്കീ​ത്…

Read More

എസ്‌ഐയെ വെട്ടിക്കൊന്ന സംഘത്തിലെ ഒരു പ്രതിയ്ക്ക് പ്രായം 10 മറ്റൊരു പ്രതിയ്ക്ക് 17 ! നാലുപേര്‍ അറസ്റ്റില്‍…

പുതുക്കോട്ടയില്‍ ആടുമോഷ്ടാക്കളെ പിന്തുടര്‍ന്ന എസ്‌ഐ സി ഭൂമിനാഥനെ (50) വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍. 10, 17 വയസുള്ള കുട്ടികള്‍ ഉള്‍പ്പെടെ നാല് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ രഹസ്യ കേന്ദ്രത്തില്‍ ചോദ്യം ചെയ്തു വരികയാണ്. അല്‍പ്പ സമയത്തിനകം തന്നെ ഇവരെ പോലീസ് സ്റ്റേഷനിലെത്തിച്ച് കൂടുതല്‍ ചോദ്യം ചെയ്യുമെന്നാണ് വിവരം. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി പ്രതികളെ ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കുമെന്നാണ് വിവരം. തിങ്കളാഴ്ച പുലര്‍ച്ചെ നാല് മണിയോടെ ആയിരുന്നു അറസ്റ്റ്. അന്വേഷണത്തിന് വേണ്ടി പ്രത്യേക പോലീസ് സംഘത്തെ നിയോഗിച്ചിരുന്നു. പുതുക്കോട്ടയിലെ കീരനൂരിനടുത്ത് കളമാവൂര്‍ റെയില്‍വേ ഗേറ്റിന് സമീപം ഞായറാഴ്ച പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു സംഭവം. നാവല്‍പ്പട്ടിനുസമീപം ബൈക്ക് പട്രോളിംഗിനിടെയാണ് രാത്രി രണ്ടുപേര്‍ ഇരുചക്രവാഹനത്തില്‍ ആടിനെ മോഷ്ടിച്ചുപോകുന്നത് കാണുന്നത്. പ്രദേശത്ത് ആടുമോഷണം പതിവായതിനാല്‍ ഇവരെ പിടികൂടാന്‍ ഭൂമിനാഥനും മറ്റൊരു പോലീസുകാരനും ബൈക്കില്‍ രണ്ടുവഴികളിലായി പിന്തുടര്‍ന്നു.…

Read More

എസ്‌ഐ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന കേസില്‍ യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തും; യുവതി പോലീസുകാരെ കെണിയില്‍ കുടുക്കി പണം തട്ടുന്നത് പതിവെന്ന് ആരോപണം…

എസ്‌ഐ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന് പരാതി നല്‍കിയ യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തും. പരാതിക്കാരിയുടെ മൊഴിയെടുക്കണമെന്ന ആവശ്യവുമായി അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയില്‍ അപേക്ഷ നല്‍കി. വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍ തുമ്പ എസ്ഐ സുമേഷ് ലാലിനെതിരെ മ്യൂസിയം പോലീസാണ് കേസെടുത്തത്. വിവാഹ വാഗ്ദാനം നല്‍കി ജനുവരി 13 മുതല്‍ മേയ് 4 വരെ നഗരത്തിലെ വിവിധ ഹോട്ടലുകളില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് യുവതിയുടെ ആരോപണം. ആത്മഹത്യാ ഭീഷണി മുഴക്കി യുവതി ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ഇത് പോലീസുകാരുടെ വാട്സ്ആപ്പ് ഗ്രൂപ്പുകളില്‍ ചര്‍ച്ചയായതോടെയാണ് ഉന്നത ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുന്നതും കേസാകുന്നതും. എന്നാല്‍ പരാതിക്കാരിയായ യുവതിക്ക് നിരവധി പോലീസുകാരുമായി ബന്ധമുണ്ടെന്നു പറഞ്ഞ് കൊച്ചിയിലെ സിവില്‍ പോലീസ് ഓഫീസറാണ് പോലീസുകാരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ശബ്ദ സന്ദേശമിട്ടത്. ഇതോടെയാണ് സംഭവം വിവാദമായതും എസ്ഐയ്‌ക്കെതിരെ പോലീസ് കേസെടുത്തതും. ഇതിനിടെ, സംഭവത്തില്‍ കൂടുതല്‍ വ്യക്തത വരുത്താനാണ് പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തുന്നതെന്ന് അന്വേഷണ…

Read More

കയറിക്കിടക്കാന്‍ ഇടമില്ലെങ്കില്‍ കിടക്ക ശരിക്കാക്കിത്തരാം ! പരാതി നല്‍കാന്‍ വന്ന യുവതിയോട് എസ്ഐ ലൈംഗിക താല്‍പര്യത്തോടെ സംസാരിച്ചതായി പരാതി

തെന്മല: വസ്തു തര്‍ക്കത്തിന്റെ പേരില്‍പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കാന്‍ എത്തിയ യുവതിയോടെ എസ്‌ഐ ലൈംഗികച്ചുവയോടെ സംസാരിച്ചെന്ന് പരാതി. തെന്മല എസ്ഐ പ്രവീണിനെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. ഇതേതുടര്‍ന്ന് ആര്യങ്കാവ് സ്വദേശിനിയായ യുവതി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി. യുവതിയും മാതാപിതാക്കളും തമ്മില്‍ നിലനില്‍ക്കുന്ന വസ്തു തര്‍ക്കം സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കാന്‍ എത്തിയപ്പോഴായിരുന്നു എസ്ഐ മോശമായി സംസാരിച്ചത്. വീട്ടില്‍ നിന്ന് ഇറക്കി വിട്ടാല്‍ കയറി കിടക്കാന്‍ മറ്റൊരു സ്ഥലമില്ലെന്ന് പറഞ്ഞപ്പോഴാണ് മോശം പരാമര്‍ശം ഉണ്ടായത്. കയറി കിടക്കാന്‍ സ്ഥലമില്ലെങ്കില്‍ കിടക്ക ശരിയാക്കി തരാം എന്ന് എസ്ഐ പറഞ്ഞെന്നാണ് യുവതിയുടെ പരാതി. എസ്ഐ മുന്‍വിധിയോടെയാണ് കേസിനെ സമീപിച്ചതെന്നാണ് യുവതിയുടെ പരാതി. സ്വത്ത് തര്‍ക്കം സംബന്ധിച്ച് പലതവണ പരാതി നല്‍കിയെങ്കിലും ഒന്നിനു പോലും രസീത് നല്‍കിയിട്ടില്ലെന്നും യുവതി മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ യുവതിയുടെ പരാതി അടിസ്ഥാനമില്ലാത്തതാണെന്നതാണ് പ്രവീണിന്റെ വാദം. മുമ്പ് വകുപ്പ്തല…

Read More

ഇവനെയൊക്കെ…! ലൈംഗികമായി പീഡിപ്പിച്ചവരെ അറസ്റ്റു ചെയ്യണമെങ്കില്‍ തനിക്ക് വഴങ്ങണമെന്ന് യുവതിയോട് എസ്‌ഐ; ആഗ്രഹം സാധിക്കാന്‍ ഫോണില്‍ വിളിയോടു വിളി…

രാംപുര്‍: കൂട്ട ബലാല്‍സംഗത്തിനിരയായ യുവതിയെ ലൈംഗികബന്ധത്തിനു ക്ഷണിച്ച് പോലീസ് ഉദ്യോഗസ്ഥന്‍. യുവതിയെ പീഡിപ്പിച്ച പ്രതികളെ അറസ്റ്റ് ചെയ്യണമെങ്കില്‍  തനിക്ക് വഴങ്ങണമെന്നാണ് ഇയാള്‍ ആവശ്യപ്പെട്ടത്. ഉത്തര്‍പ്രദേശ് രാംപുരിലെ ഗഞ്ച് പൊലീസ് സ്‌റ്റേഷനിലാണു രാജ്യത്തെ നാണം കെടുത്തിയ സംഭവമുണ്ടായത്. പൊലീസ് ഓഫിസര്‍ക്കെതിരെ അന്വേഷണം ആരംഭിച്ചതായി പ്രമുഖ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു രണ്ടു പേര്‍ ചേര്‍ന്ന് ക്രൂരമായി ബലാല്‍സംഗം ചെയ്ത മുപ്പത്തേഴുകാരിയ്ക്കാണ് ഈ ദുരനുഭവമുണ്ടായത്. ആക്രമികളില്‍നിന്നു രക്ഷപ്പെടാനായാണു ഗഞ്ച് പൊലീസ് സ്‌റ്റേഷനില്‍ അഭയം തേടിയത്. തന്നെ മാനഭംഗപ്പെടുത്തിയവര്‍ പിന്നാലെയുണ്ടെന്നും അവരെ അറസ്റ്റുചെയ്തു തന്നെ രക്ഷിക്കണമെന്നും സ്‌റ്റേഷനിലുണ്ടായിരുന്ന എസ്‌ഐ ജയ്പ്രകാശ് സിംഗിനോടു യുവതി ആവശ്യപ്പെട്ടു. എന്നാല്‍ എസ്‌ഐയുടെ പ്രതികരണം ഞെട്ടിക്കുന്നതായിരുന്നു. താനുമായി ആദ്യം ലൈംഗികബന്ധം നടത്തിയശേഷം കേസില്‍ നടപടിയെടുക്കാം എന്നാണ് കാമപ്രാന്തനായ എസ്‌ഐ പറഞ്ഞത്. എന്നാല്‍ ഇത് നിരസിച്ച യുവതിയുടെ കേസ് അവസാനിപ്പിച്ചാണ് ഇയാള്‍ പകരം വീട്ടിയത്. പിന്നീട് കോടതി ഇടപെട്ടപ്പോഴാണ്…

Read More