ഈരാറ്റുപേട്ട: ഒപ്പം താമസിച്ചിരുന്ന യുവാവിന്റെ അടിയേറ്റ് മധ്യവയസ്ക കൊല്ലപ്പെട്ടു. തലപ്പലം അമ്പാറയിലാണ് സംഭവം. 48 വയസുകാരിയായ ഭാര്‍ഗവിയാണു മരിച്ചത്. ഒപ്പം താമസിച്ചിരുന്ന കൊച്ചുപുരയ്ക്കല്‍ ബിജുമോനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നു പുലര്‍ച്ചയാണ് കൊലപാതകം നടന്നത്. മദ്യപാനത്തെത്തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. രണ്ടു വര്‍ഷമായി ഇരുവരും ബിജുവിന്റെ വീട്ടില്‍ ഒരുമിച്ചാണു താമസം. നിയമപരമായി ഇവർ വിവാഹിതരല്ലെന്നാണു ലഭിക്കുന്ന വിവരം. ഇന്നലെ ഇരുവരും ചേര്‍ന്നു മദ്യപിക്കുകയും തര്‍ക്കമുണ്ടാവുകയും പാര ഉപയോഗിച്ച് ബിജു ഭാര്‍ഗവി യെ അടിക്കുകയുമായിരുന്നു. സംഭവശേഷം ബിജു സ്റ്റേഷനിലെത്തി കൊലപാതകവിവരം പോലീസിനെ അറിയിക്കുകയായിരുന്നു. ബിജുവിന്റെ അമ്മ ഇവര്‍ക്കൊപ്പമായിരുന്നു താമസിച്ചിരുന്നതെങ്കിലും ഇന്നലെ ബന്ധുവീട്ടിലായിരുന്നു. പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.
Read MoreCategory: Edition News
കോഴിക്കോട് കിർട്ടാഡ്സിൽ ജോലിക്കു കയറിയ നാലുപേർ ഹാജരാക്കിയതു വ്യാജരേഖകൾ; പരാതി നല്‍കിയിട്ടും നടപടിയില്ല
റെനീഷ് മാത്യുകണ്ണൂർ: മതിയായ യോഗ്യത ഇല്ലാഞ്ഞിട്ടും വ്യാജ സർട്ടിഫിക്കറ്റ് നൽകി സംസ്ഥാന സർക്കാർ സ്ഥാപനമായ കോഴിക്കോട്ടെ കിർട്ടാഡ്സിൽ പിഎസ്സി വഴി ജോലി നേടിയവർക്കെതിരായുള്ള പരാതിയിൽ ഇതുവരെ നടപടി എടുത്തില്ലെന്ന് ആക്ഷേപം. ഇവിടെ ജോലി ചെയ്യുന്ന നാലുപേർ പിഎസ്സിയിൽ നിയമനം നേടിയത് വ്യാജ രേഖ ചമച്ചുകൊണ്ടെന്നാണു പരാതി. ഇക്കാര്യത്തെക്കുറിച്ച് പിഎസ്സിയോട് പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ല. പട്ടികജാതി പട്ടികവർഗക്കാരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന കിർട്ടാഡ്സിലെ റിസർച്ച് അസിസ്റ്റന്റ് (അന്ത്രോപ്പോളജി), റിസർച്ച് അസിസ്റ്റന്റ് (സോഷ്യോളജി) എന്നീ തസ്തികകളിലാണ് ഇവർ കൃത്രിമമായി പരിചയ സർട്ടിഫിക്കറ്റ് നൽകി ജോലിയിൽ കയറിയത്. 2021-22 കാലയളവിലാണ് ഇവർ ജോലിയിൽ പ്രവേശിച്ചത്. സിപിഎം അനുകൂല സംഘടനകളുടെ പ്രവർത്തകരാണ് ഇവർ.കിർട്ടാഡ്സിലെ റിസർച്ച് അസിസ്റ്റന്റ് തസ്തികകളുടെ അടിസ്ഥാന യോഗ്യത മൂന്നുവർഷത്തെ എസ്സിഎസ്ടി മേഖലയിലെ ഗവേഷണ പരിചയമാണ്. ഗവൺമെന്റ് വകുപ്പ്, ഗവൺമെന്റ് അംഗീകൃത റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, യൂണിവേഴ്സിറ്റി എന്നിവയിൽ നിന്നായിരിക്കണം ഗവേഷണ പരിചയം. മറ്റു വിഷയങ്ങളിലെ…
Read Moreമഹാരാജാസ് കോളജിന്റെ പേരില്‍ വ്യാജ രേഖ; കേസ് അഗളി പോലീസിനു കൈമാറി; വിദ്യയെ കണ്ടെത്താനാവാതെ പോലീസ്
കൊച്ചി: ഗസ്റ്റ് ലക്ചററാകാന്‍ എസ്എഫ്ഐ മുന്‍ നേതാവ് കെ. വിദ്യ എറണാകുളം മഹാരാജാസ് കോളജിന്റെ പേരില്‍ വ്യാജ പ്രവര്‍ത്തിപരിചയ സര്‍ട്ടിഫിക്കറ്റ് ചമച്ച സംഭവത്തില്‍ കേസ് അഗളി പോലീസിനു കൈമാറി. വിദ്യയ്ക്കെതിരേ എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ റജിസ്റ്റര്‍ ചെയ്ത കേസിന്റെ എഫ്ഐആറും രേഖകളും അഗളി പോലീസ് സ്റ്റേഷനിലേക്ക് ഇന്നലെ കൊണ്ടുപോയതായി ഡിസിപി എസ്. ശശിധരന് പറഞ്ഞു. സംഭവത്തില്‍ വ്യാജരേഖ സമര്‍പ്പിച്ച കോളജ് അഗളി പോലീസ് സ്റ്റേഷന് പരിധിയിലായതിനാലാണ് കേസ് അവിടേയ്ക്ക് കൈമാറിയിരിക്കുന്നത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് മഹാരാജാസ് പ്രിന്‍സിപ്പല്‍ വ്യാജ രേഖ സംബന്ധിച്ച് എറണാകുളം സെന്‍ട്രല്‍ പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് എറണാകുളം സെന്‍ട്രല്‍ അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തില്‍ പ്രാഥമികാന്വേഷണം നടത്തി റിപ്പോര്‍ട്ട് സിറ്റി പോലീസ് കമ്മീഷണര്‍ കെ. സേതുരാമന് സമര്‍പ്പിച്ചിരുന്നു. ഈ റിപ്പോര്‍ട്ട് വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് കേസ് അഗളി പോലീസിന് കൈമാറിയത്.ഈ മാസം രണ്ടിനു പാലക്കാട് അട്ടപ്പാടി…
Read Moreഇന്ന് അർധരാത്രി മുതൽ 52 ദിവസത്തേക്ക് ട്രോളിംഗ് നിരോധനം; പരമ്പരാഗത മത്സ്യതൊഴിലാളികൾക്ക് ഉപരിതല മത്സ്യബന്ധനം നടത്താം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അർധരാത്രി മുതൽ ട്രോളിംഗ് നിരോധനം. യന്ത്രവത്കൃത മത്സ്യബന്ധന യാനങ്ങൾ ഇനിയുള്ള 52 ദിവസങ്ങൾ ആഴക്കടൽ മത്സ്യബന്ധനം നടത്തില്ല. ഇപ്പോൾ പുറംകടലിൽ മത്സ്യബന്ധനം നടത്തുന്ന ബോട്ടുകൾ തീരത്തേക്കു തിരിച്ചു വരികയാണ് അർധധരാത്രിയോടെ ബോട്ടുകൾ എല്ലാം കരയിൽ എത്തും. മറൈൻ എൻഫോഴ്സ്മെന്റും കോസ്റ്റൽ പോലീസും ഇന്ന് വൈകിട്ടോടെ ട്രോളിംഗ് ബോട്ടുകൾ സുരക്ഷിത സ്ഥാനത്തേക്കു മാറ്റും. ഹാർബറുകളിലെയും ഫിഷ് ലാൻഡിംഗ് സെന്ററുകളിലെയും ഡീസൽ ബങ്കുകൾ അടച്ചിടും. മത്സ്യഫെഡിന്റെ തെരഞ്ഞെടുത്ത ബങ്കുകൾ ഇൻബോർഡ് യാനങ്ങൾക്ക് ഡീസൽ വിതരണം ചെയ്യുന്നതിനായി പ്രവർത്തിക്കും. ഇന്ന് പറവൂർ മുതൽ അഴീക്കൽ വരെയുള്ള കടലിൽ രാവിലെയും ഉച്ചയ്ക്ക് ശേഷം തീരപ്രദേശത്തും അറിയിപ്പുകൾ ആവർത്തിക്കുമെന്ന് അധികൃതർ അറിയിച്ചു. ലൈറ്റ് ഫിഷിംഗ്, നിരോധിത മത്സ്യബന്ധന വലകൾ എന്നിവ ഉൾപ്പെടെയുള്ള നിരോധിത മത്സ്യബന്ധന രീതികൾ അനുവദിക്കില്ല, അനധികൃത മത്സ്യബന്ധനത്തിൽ ഏർപ്പെടുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കും. പരമ്പരാഗത മത്സ്യതൊഴിലാളികൾക്ക് ആകെയുള്ള…
Read Moreസിപിഎം ഭരിക്കുന്ന പഞ്ചായത്ത് ഓഫീസിനുള്ളിലെ തൂങ്ങിമരണം; പ്രത്യേകസംഘം അന്വേഷിക്കണമെന്ന് ചെന്നിത്തല
തിരുവനന്തപുരം: സിപിഎം ഭരിക്കുന്ന പുളിക്കൽ പഞ്ചായത്തിലെ വിവാദ പ്ലാസ്റ്റിക്ക് മാലിന്യ പ്ലാന്റിന് സ്റ്റോപ്പ് മെമ്മോ നൽകാത്തതിൽ മനംനൊന്ത് റസാഖ് പയമ്പ്രോട്ട് പഞ്ചായത്ത് ഓഫീസിനുള്ളിൽ തൂങ്ങിമരിക്കാനിടയായ സംഭവം സംബന്ധിച്ച് ഐജിയുടെ നേതൃത്വത്തിൽ പ്രത്യേകസംഘം രൂപീകരിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്കു കത്തു നൽകി. നേരത്തേ വിഷപ്പുക ശ്വസിച്ചാണ് റസാഖ് പയമ്പ്രോട്ടിന്റെ സഹോദരൻ ബഷീർ മരണപ്പെട്ടതെന്നു കഴിഞ്ഞ ദിവസം അവരുടെ വീട് സന്ദർശിച്ചപ്പേൾ ബന്ധുക്കൾ പറയുകയുണ്ടായി. ഇതേത്തുടർന്ന് പ്ലാന്റിന് സ്റ്റോപ്പ് മെമ്മോ കൊടുക്കണമെന്നാവശ്യപ്പെട്ടു നിരവധി തവണ റസാഖ് പഞ്ചായത്തിൽ കയറിയിറങ്ങിയെങ്കിലും അദ്ദേഹം നൽകിയ അപേക്ഷ സി പി എം ഭരിക്കുന്ന പഞ്ചായത്ത് ഭരണസമിതി അവഗണിക്കുകയായിരുന്നു. ഇതിൽ മനം നൊന്ത് പഞ്ചായത്ത് ഓഫീസിനു മുന്നിൽ തൂങ്ങി മരിച്ചത് പഞ്ചായത്ത് അധികൃതരുടെ ഭാഗത്തു നിന്നുണ്ടായ ഗുരുതര വീഴ്ചയുടെ ഫലമാണെന്ന് രമേശ് ചെന്നിത്തല കത്തിൽ ചൂണ്ടിക്കാട്ടി. രണ്ട് ജീവനുകൾ…
Read Moreകോണ്‍ഗ്രസിൽ തീപ്പൊരി പടർത്തി വീണ്ടും സോളാര്‍ കേസ്; ഗ്രൂപ്പ് പോരുകൾ സജീവമായേക്കുമെന്ന് സൂചന
കോട്ടയം: ഏറെനാളുകള്‍ക്കുശേഷം സോളാര്‍ കേസ് വീണ്ടും ചര്‍ച്ചയിലേക്ക്. സിപിഐ നേതാവ് സി. ദിവാകരന്റെയും മുൻ ഡിജിപി എ. ഹേമചന്ദ്രന്റെയും പുസ്തകങ്ങളിലൂടെയുള്ള വെളിപ്പെടുത്തലുകളാണു സോളാര്‍ കേസ് വീണ്ടും സജീവമാക്കുന്നത്. കോണ്‍ഗ്രസിലെ ഗ്രൂപ്പ് തര്‍ക്കവും ഇതിനൊപ്പം തലപൊക്കുന്നു.സി. ദിവാകരന്റെയും എ. ഹേമചന്ദ്രന്റെയും വെളിപ്പെടുത്തലുകള്‍ കോണ്‍ഗ്രസ് വേണ്ട രീതിയില്‍ ഉപയോഗിച്ചില്ലെന്നു കെ.സി. ജോസഫും സോളാര്‍ കമ്മീഷനായി ജസ്റ്റീസ് ശിവരാജനെ നിയമിക്കുന്നതില്‍ തനിക്ക് എതിര്‍പ്പുണ്ടായിരുന്നതായി മുന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എയും പറഞ്ഞതോടെ കോൺഗ്രസിൽ ഗ്രൂപ്പ് പോരുകൾ സജീവമായേക്കുമെന്നാണു സൂചന. ഗ്രൂപ്പ് സമവാക്യങ്ങളിൽ പൊളിച്ചെഴുത്തും ഉണ്ടായേക്കാം. ഉമ്മന്‍ ചാണ്ടിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയ ജസ്റ്റീസ് ശിവരാജൻ കമ്മീഷനെ നിയമിക്കാന്‍ മുന്‍കൈയെടുത്തത് ആരെന്ന ചോദ്യം ഉയർന്നുകഴിഞ്ഞു. മധ്യകേരളത്തിൽനിന്നുള്ള ഒരു മന്ത്രിയാണു ജസ്റ്റീസ് ശിവരാജനെ സോളാര്‍ കമ്മീഷനായി നിയമിക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ചതെന്നാണ് ഇപ്പോള്‍ ഉയരുന്ന ആരോപണം. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് സോളാര്‍ കമ്മീഷനായി ജസ്റ്റീസ് ശിവരാജനെ നിയമിക്കുന്നതില്‍ തനിക്ക്…
Read More916 ഹാൾമാർക്ക് പതിച്ച മുക്കുപണ്ടം; 32 ഗ്രാം ഭാരമുള്ള മാല പണയം വച്ച് തട്ടിയത് 1,25,000 രൂപ; സിയാദിനെ കുടുക്കി പോലീസ്
കൊല്ലം: മുക്കുപണ്ടം പണയം വച്ച് തട്ടിപ്പ് നടത്തിയ യുവാവിനെ കരുനാഗപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു, കുലശേഖരപുരം കടത്തൂർ സ്വദേശി സിയാദി (39 )നെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം വൈകുന്നേരം കരുനാഗപ്പള്ളി പുത്തൻ തെരുവിന് സമീപത്തെ ഫിനാൻസ് സ്ഥാപനത്തിൽ 32 ഗ്രാം ഭാരമുള്ള മാല പണയം വച്ച് 1,25,000 രൂപ സിയാദ് വാങ്ങിയിരുന്നു. മാലയുടെ കൊളുത്തിൽ 916 ഹാൾമാർക്ക് ഉണ്ടായതിനാൽ പ്രഥമദൃഷ്ട്യാ സ്ഥാപന ഉടമയ്ക്ക് സംശയം തോന്നിയിരുന്നില്ല. പിന്നീട് സംശയം തോന്നി മാല പരിശോധിച്ചപ്പോഴാണ് മുക്കുപണ്ടം ആണെന്ന് മനസിലായത്. കടയുടമയുടെ പരാതിയെ തുടർന്ന് കരുനാഗപ്പള്ളി പോലീസ് അന്വേഷണം നടത്തി പ്രതിയെ ഇന്നലെ സന്ധ്യയോടെ അറസ്റ്റ് ചെയ്യുകയായിരുന്നു. മുമ്പും പ്രതി ഇവിടെ ആഭരണങ്ങൾ പണയം വച്ചിട്ടുണ്ടെങ്കിലും അത് മുക്കുപണ്ടം ആണോ എന്ന് വ്യക്തമല്ല. ഇത് സംബന്ധിച്ച് ഇന്ന് കൂടുതൽ പരിശോധനകൾ നടത്തുമെന്ന് പോലീസ് അറിയിച്ചു. എസ്എച്ച്ഒ ബിജു, എസ്ഐ സുജാതൻപിള്ള…
Read Moreസംവിധായകന്റെ മുറിയിലെ എക്സൈസ് പരിശോധന: ക്രിമിനല്‍ ഗൂഢാലോചനയെന്നു ഫെഫ്ക
കൊച്ചി: സംവിധായകന് നീജം കോയയുടെ മുറിയില്‍ എക്സൈസ് പരിശോധന നടത്തിയതിനു പിന്നില്‍ ക്രിമിനല്‍ ഗൂഢാലോചനയെന്ന് ഫെഫ്ക. തിങ്കളാഴ്ച രാത്രിയാണ് നജീം താമസിച്ചിരുന്ന ഈരാറ്റുപേട്ടയിലെ ഹോട്ടല്‍ മുറിയില്‍ എക്സൈസ് ഇന്റലിജന്‍്സ് ആണ് റെയ്ഡ് നടത്തിയത്. ലഹരിമരുന്ന് ഉണ്ടെന്ന വിവരത്തിലായിരുന്നു പരിശോധന. മറ്റുള്ളവരുടെ മുറികള്‍ എക്സൈസ് പരിശോധിച്ചില്ല. ഒരു മുറി മാത്രം പരിശോധിച്ചത് ദുരൂഹതയുണ്ട്. നിയമപരമായ പരിശോധനയ്ക്ക് തടസമില്ലെന്നും ഫെഫ്ക ജന. സെക്രട്ടറി ബി. ഉണ്ണികൃഷ്ണന് പറഞ്ഞു.
Read Moreഎംഡിഎംഎ കേസ് ; യുവതിയടക്കം ആറുപേര്‍ പിടിയിലായത് ലഹരി വിൽക്കാൻ ശ്രമിക്കുന്നതിനിടെ
കൊച്ചി: എംഡിഎംഎയുമായി യുവതിയടക്കം ആറുപേര്‍ പിടിയിലായ കേസില്‍ പ്രതികള്‍ പിടിയിലായത് വില്പനയ്ക്കുള്ള ശ്രമത്തിനിടെ. ലഹരിമരുന്നു വാങ്ങാന്‍ എത്തുന്നവരെ കാത്ത് എറണാകുളം ചാത്യാത്ത് റോഡില്‍ ക്യൂന്‍സ് വാക്ക് വേക്ക് സമീപം നിര്‍മാണത്തിലിരിക്കുന്ന മറീന വണ്‍ ഫ്ളാറ്റിനു എതിര് വശം വാഹനം പാര്‍ക്ക് ചെയ്തു കിടക്കുമ്പോഴാണ് സെന്‍ട്രല്‍ പോലീസിന്റെ പിടിയിലായത്. കേസുമായി ബന്ധപ്പെട്ട് പൂണിത്തുറ മാപ്പുംഞ്ചേരിവീട്ടില് സജിത് വര്‍ഗീസ് (23), പൂണിത്തറ കളത്തിപ്പറമ്പില്‍ വീട്ടില്‍ വിവേക് വേണു (32), നെട്ടൂര്‍ വെളിപറമ്പില്‍ മുഹമ്മദ് യാസിര്‍ (29), മരട് മാപ്പിഞ്ചേരി വീട്ടില്‍ സേവ്യര്‍ അലന് ബിനു (22), മരട് മാപ്പിഞ്ചേരി വീട്ടില്‍ അക്വിന്‍ ഷിബു (19), വരന്തരപ്പിള്ളി വേലൂപ്പാടം കുന്നക്കാടന്‍ വീട്ടില്‍ റുക്സാന (24) എന്നിവരാണ് പിടിയിലായത്.
Read Moreമഹാരാജാസ് കോളജിന്റെ പേരില്‍ വ്യാജരേഖ; വിദ്യയുടെ അറസ്റ്റ് വൈകുന്നു; കൊച്ചിയിലെ ബന്ധങ്ങളെക്കുറിച്ച് പോലീസ് അന്വേഷണം
കൊച്ചി: താല്കാലിക അധ്യാപക നിയമനത്തിനായി വ്യാജരേഖ ചമച്ച കേസില്‍ പ്രതിയായ എറണാകുളം മഹാരാജാസ് കോളജ് പൂര്‍വ വിദ്യാര്‍ഥിനിയും മുന്‍ എസ്എഫ്ഐ നേതാവുമായ കാസര്‍ഗോഡ് തൃക്കരിപ്പൂര്‍ മണിയനോടി സ്വദേശിനി കെ. വിദ്യയെ കണ്ടെത്താനാവാതെ കൊച്ചി സിറ്റി പോലീസ് കുഴങ്ങുന്നു. കേസെടുത്തതിനു പിന്നാലെ ഇവര്‍ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണെന്നാണ് പോലീസ് ഭാഷ്യം. അതിനിടെ കൊച്ചിയിലെ വിദ്യയുടെ ബന്ധങ്ങളെക്കുറിച്ച് എറണാകുളം സെന്‍ട്രല്‍ പോലീസ് അന്വേഷണം തുടങ്ങി. വിദ്യ കൊച്ചിയില്‍ എവിടെയെങ്കിലും താമസിച്ചിട്ടുണ്ടോ, ഇവര്‍ എന്നാണ് ഒടുവില്‍ കൊച്ചിയില്‍ വന്നു പോയത്, ഇവര്‍ ആരൊക്കെയായിട്ട് ബന്ധപ്പെട്ടു എന്നീ വിവരങ്ങളാണ് പോലീസ് മുഖ്യമായും അന്വേഷിക്കുന്നത്. ഈ അന്വേഷണം ഇന്ന് വൈകിട്ട് പൂര്‍ത്തിയാകുമെന്നും അതിനുശേഷം കേസ് ഇവിടെ തന്നെ തുടരണോയെന്നുള്ള കാര്യത്തില്‍ കൂടുതല്‍ വ്യക്തതയുണ്ടാകുമെന്നുമാണ് പോലീസ് ഉന്നതര്‍ നല്കുന്ന വിവരം. അന്വേഷണസംഘം റിപ്പോര്‍ട്ട് ഇന്ന് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് നല്‍കുമെന്നാണ് സൂചന.മഹാരാജാസ് കോളജ്…
Read More