ഒ​പ്പം താ​മ​സി​ച്ചി​രു​ന്ന യു​വാ​വി​ന്‍റെ അ​ടി​യേ​റ്റു മ​ധ്യ​വ​യ​സ്‌​ക മ​രി​ച്ചു

ഈ​രാ​റ്റു​പേ​ട്ട: ഒ​പ്പം താ​മ​സി​ച്ചി​രു​ന്ന യു​വാ​വി​ന്‍റെ അ​ടി​യേ​റ്റ് മ​ധ്യ​വ​യ​സ്‌​ക കൊ​ല്ല​പ്പെ​ട്ടു. ത​ല​പ്പ​ലം അ​മ്പാ​റ​യി​ലാ​ണ് സം​ഭ​വം.

48 വ​യ​സു​കാ​രി​യാ​യ ഭാ​ര്‍​ഗ​വി​യാ​ണു മ​രി​ച്ച​ത്. ഒ​പ്പം താ​മ​സി​ച്ചി​രു​ന്ന കൊ​ച്ചു​പു​ര​യ്ക്ക​ല്‍ ബി​ജു​മോ​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​ന്നു പു​ല​ര്‍​ച്ച​യാ​ണ് കൊ​ല​പാ​ത​കം ന​ട​ന്ന​ത്.

മ​ദ്യ​പാ​ന​ത്തെ​ത്തു​ട​ര്‍​ന്നു​ണ്ടാ​യ ത​ര്‍​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ല്‍ ക​ലാ​ശി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ര​ണ്ടു വ​ര്‍​ഷ​മാ​യി ഇ​രു​വ​രും ബി​ജു​വി​ന്‍റെ വീ​ട്ടി​ല്‍ ഒ​രു​മി​ച്ചാ​ണു താ​മ​സം. നി​യ​മ​പ​ര​മാ​യി ഇ​വ​ർ വി​വാ​ഹി​ത​ര​ല്ലെ​ന്നാ​ണു ല​ഭി​ക്കു​ന്ന വി​വ​രം.

ഇ​ന്ന​ലെ ഇ​രു​വ​രും ചേ​ര്‍​ന്നു മ​ദ്യ​പി​ക്കു​ക​യും ത​ര്‍​ക്ക​മു​ണ്ടാ​വു​ക​യും പാ​ര ഉ​പ​യോ​ഗി​ച്ച് ബി​ജു ഭാ​ര്‍​ഗ​വി യെ ​അ​ടി​ക്കു​ക​യു​മാ​യി​രു​ന്നു. സം​ഭ​വ​ശേ​ഷം ബി​ജു സ്റ്റേ​ഷ​നി​ലെ​ത്തി കൊ​ല​പാ​ത​ക​വി​വ​രം പോ​ലീ​സി​നെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

ബി​ജു​വി​ന്‍റെ അ​മ്മ ഇ​വ​ര്‍​ക്കൊ​പ്പ​മാ​യി​രു​ന്നു താ​മ​സി​ച്ചി​രു​ന്ന​തെ​ങ്കി​ലും ഇ​ന്ന​ലെ ബ​ന്ധു​വീ​ട്ടി​ലാ​യി​രു​ന്നു. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ല്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു.

Related posts

Leave a Comment