കോഴിക്കോട്: കോഴിക്കോട് ഞെളിയൻപറമ്പിലെ മാലിന്യസംസ്കരണ കരാർ പൂർത്തിയാക്കാതെ വിവാദ കമ്പനിയായ സോണ്ട ഇൻഫ്രാടെക്. ഇതുമായി ബന്ധപ്പെട്ട് കമ്പനിക്കെതിരേ നടപടിക്ക് ഒരുങ്ങുകയാണ് കോഴിക്കോട് കോര്പറേഷന്. ബാക്കി നിൽക്കുന്ന ക്യാപ്പിംഗ് ഉൾപ്പടെയുള്ള തുടർ പ്രവൃത്തികൾ കോഴിക്കോട് കോർപറേഷൻ സ്വന്തമായി നിർവഹിക്കും. ഇതിന്റെ ചെലവ് സോണ്ടയിൽനിന്ന് ഈടാക്കാനാണ് തീരുമാനം. 2019 ഡിസംബർ 10നാണ് സോണ്ടയുമായുള്ള 7.7 കോടിയുടെ കരാർ ഒപ്പിട്ടത്. 6.5 ഏക്കറിലെ കെട്ടിക്കിടക്കുന്ന മാലിന്യം വേർതിരിക്കുക, 2.8 ഏക്കറിലെ മണ്ണ് നിരപ്പാക്കുക എന്നിവയ്ക്കായിരുന്നു കരാർ. പലപ്പോഴായി അഞ്ചുതവണ കരാർ നീട്ടിനൽകിയെങ്കിലും പ്രവൃത്തി പൂർത്തിയാക്കാൻ സോണ്ട ഇൻഫ്രാടെക്കിന് ഇതുവരെ കഴിഞ്ഞിട്ടില്ല. നിലവിൽ കോർപറേഷനുമായി ഒട്ടും സഹകരിക്കാത്ത സമീപനമാണ് സോണ്ടയുടെ ഭാഗത്തുനിന്നുള്ളത്.പദ്ധതിയിൽനിന്ന് പിൻമാറാൻ ശ്രമിക്കുന്ന സോണ്ടയ്ക്ക് ഇതുവരെ നടത്തിയ പ്രവൃത്തികൾക്കായി രണ്ടു കോടി രൂപ കോർപറേഷൻ നൽകാനുണ്ട്. സംസ്കരണം പൂർത്തിയാക്കാത്തതിന് കൗൺസിൽ ശിപാർശ ചെയ്ത പിഴയും ചെലവും ഇതിൽനിന്ന് ഇടാക്കും.ക്യാപ്പിംഗ് പൂർത്തിയാക്കിയെന്ന് കമ്പനി…
Read MoreCategory: Edition News
കുട്ടിക്കളിയല്ല കരണ്ടുകളി..! ട്രാന്‍സ്ഫോര്‍മറില്‍ കയറിയ ചുറ്റിവരിഞ്ഞ പെരുമ്പാമ്പ് ഷോക്കേറ്റ് ചത്തു
കോഴഞ്ചേരി: നാരങ്ങാനത്ത് കെഎസ്ഇബിയുടെ ട്രാന്‍സ്ഫോമറില്‍ കയറിയ കൂറ്റന്‍ പെരുമ്പാമ്പ് ഷോക്കടിച്ച് ചത്തു. ഇന്നലെ പുലര്‍ച്ചയോടെയാണ് ട്രാന്‍സ്ഫോമറില്‍ കുടുങ്ങി ചത്ത നിലയില്‍ പെരുമ്പാമ്പിനെ പ്രദേശവാസികള്‍ കണ്ടത്. നാരങ്ങാനം ആലുങ്കലിനു സമീപം മാടുമേച്ചിലിലെ ട്രാന്‍സ്ഫോര്‍മറിലാണ് പാമ്പ് കുടുങ്ങിയത്. നാട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ച് റാന്നി ഫോറസ്റ്റ് റേഞ്ച് ഓഫീസിലെ ഉദ്യോഗസ്ഥര്‍ എത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.
Read Moreവ്യവസായ വകുപ്പ് അറിയാൻ; പ്രളയകാലത്ത് പൂട്ടിയ ഹാന്‍ടെക്സ് ഷോറൂം തുറന്നില്ല; വാടക ഇപ്പോഴും കൃത്യം
കോഴഞ്ചേരി: മഹാപ്രളയത്തെത്തുടര്‍ന്ന് അടഞ്ഞ ഹാന്‍ടെക്സിന്റെ ഷോറൂം വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും തുറന്നില്ല. പ്രവര്‍ത്തനമില്ലെങ്കിലും കടമുറിയുടെ വാടക കൃത്യം. 2018 ഓഗസ്റ്റ് 15നുണ്ടായ മഹാപ്രളയത്തിൽ ഷോപ്പിലെ തുണിത്തരങ്ങളും കംപ്യൂട്ടറുകളും അലമാരകളും ഒഴുക്കില്‍പെട്ട് നശിച്ചിരുന്നു. പ്രളയത്തിനുശേഷം വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഷോപ്പ് പുനരാരംഭിക്കാന്‍ അധികൃതര്‍ക്ക് താല്പര്യമില്ല. സംസ്ഥാന വ്യവസായവകുപ്പിന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന കൈത്തറി വസ്ത്രാലയമായ ‘ഹാന്‍ടെക്സ്’ 1956 ലാണ് കോഴഞ്ചേരിയില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. സംസ്ഥാനത്തെ ഹാന്‍ടെക്സ് ഷോപ്പുകളില്‍ ഏറ്റവും പഴക്കമേറിയതാണ് കോഴഞ്ചേരിയിലേത്. ഷോപ്പ് തുറന്നു പ്രവര്‍ത്തിപ്പിക്കാതെ തന്നെ കെട്ടിടം ഉടമസ്ഥന് പ്രതിമാസ വാടക കൃത്യമായി ലഭിക്കുന്നുമുണ്ട്. ഭീമമായ വാടക നല്കുമ്പോഴും ഷോപ്പ് തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ വ്യവസായ വകുപ്പ് തയാറാകുന്നില്ല. രണ്ടു ജീവനക്കാരില്‍ ഉണ്ടായിരുന്നതില്‍ ഒരാളുടെ ജോലി നഷ്ടമായി. ഒരു വര്‍ഷം 40 ലക്ഷം രൂപയുടെ വിറ്റുവരവാണ് കോഴഞ്ചേരി ഷോറൂമില്‍ നടന്നിരുന്നത്. ഷോറൂം അടഞ്ഞു കിടക്കുന്നതുമൂലവും സമീപപ്രദേശങ്ങളായ റാന്നി, കോന്നി എന്നിവിടങ്ങളിലെ ഷോപ്പുകള്‍കൂടി പൂട്ടിപ്പോയതോടെ…
Read Moreആള്‍ബലമില്ല; താളം തെറ്റി കോട്ടയത്തെ പോലീസ് സ്റ്റേഷനുകള്‍; മാനസിക സംഘർഷത്തിൽ പോലീസുകാർ
കോട്ടയം: ആള്‍ക്ഷാമം കാരണം ജില്ലയിലെ പോലീസ് സ്റ്റേഷനുകളുടെ പ്രവര്‍ത്തനം താളം തെറ്റുന്നു. എല്ലാ സ്റ്റേഷനുകളും പോലീസുകാരുടെ ക്ഷാമം നേരിടുന്നവയാണ്. പാറാവ്, ജിഡി, കോടതി, പ്രതിക്കും വിഐപിക്കും എസ്കോര്‍ട്ട്, സമന്‍സ് വാറന്റ് സര്‍വീസ്, രാത്രികാല പട്രോളിംഗ്, പൈലറ്റ്, കേസ് അന്വേഷണം, ഓഫീസ് ഡ്യൂട്ടി തുടങ്ങി എല്ലാ ജോലികള്‍ക്കും നിലവിലെ പോലീസുകാര്‍ തികയുന്നില്ല. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സന്ദര്‍ശനം ഉണ്ടെങ്കിലോ സമരപരിപാടികള്‍ ഉണ്ടെങ്കിലോ പോലീസുകാരെല്ലാം ഇതിനു പുറകെ പോകും. പിന്നെ കേസന്വേഷണത്തിനും ഗതാഗത നിയന്ത്രണത്തിനും ആളില്ലാതെ വരുകയാണ്. സംസ്ഥാനത്തെ ഏഴു ജില്ലകളിലായി കെഎപി, എസ്എപി ബറ്റാലിയനുകളിലായി 1536 സേനാംഗങ്ങളുടെ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പിഎസ്സിയുടെ 13,972 പേരുടെ റാങ്ക് ലിസ്റ്റുകളും റെഡിയാണ്. ഈ ലിസ്റ്റുകളില്‍ ഉള്‍പ്പെട്ടവരില്‍നിന്ന് ഉദ്യോഗാര്‍ഥികളെ എടുത്ത് പരിശീലനം നല്കി നിയമിക്കാവുന്നതേയുള്ളൂ. പക്ഷേ അതിനുള്ള പ്രാരംഭ നടപടിപോലും ഇതുവരെ ആയിട്ടില്ല. ഇനി ആശുപത്രികളിലെ സുരക്ഷാ ചുമതലയും വന്നുചേരാന്‍ പോവുകയാണ്. ജനസൗഹാര്‍ദ…
Read Moreമെഡിക്കല്‍ കോളജില്‍ വെള്ളമില്ല;ശസ്ത്രക്രിയകള്‍ മാറ്റി
ഗാന്ധിനഗര്‍: കോട്ടയം മെഡിക്കല്‍ കോളജില്‍ വെള്ളമില്ലാത്തതിനെത്തുടര്‍ന്ന് ശസ്ത്രക്രിയകൾ മാറ്റി.പ്രധാന തിയറ്ററിലെ ശസ്ത്രക്രിയകളാണു മാറ്റിവച്ചത്. ജനറല്‍ സര്‍ജറി വിഭാഗത്തില്‍ പത്ത്, അസ്ഥിരോഗ വിഭാഗം- എട്ട്, ന്യൂറോസര്‍ജറി വിഭാഗം- രണ്ട്, ഗൈനക്കോളജി- മൂന്ന്, മേജര്‍ ശസ്ത്രക്രിയ മറ്റുവിഭാഗം-അഞ്ച് എന്നിങ്ങനെ 28ഓളം ശസ്ത്രക്രിയകളാണു മാറ്റിയത്. പൈപ്പിന്റെ തകരാര്‍ മൂലമാണു ജലവിതരണം തടസപ്പെട്ടതെന്ന് വാട്ടര്‍ അഥോറിറ്റി അധികൃതര്‍ അറിയിച്ചെന്നും വാര്‍ഡുകളില്‍ പ്രാഥമിക കൃത്യനിര്‍വഹണത്തിനുപോലും വെള്ളമില്ലാത്തതുകൊണ്ട് ഫയര്‍ ഫോഴ്സിന്റെ സഹായത്തോടെ വെള്ളം എത്തിക്കുന്നതിനുള്ള നടപടി സ്വീകരിച്ചെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. ആശുപത്രിവളപ്പിൽനിന്ന് കടത്തിയ തടി തിരികെകൊണ്ടുവന്നു ഗാന്ധിനഗര്‍: മെഡിക്കല്‍ കോളജ് കുട്ടികളുടെ ആശുപത്രിയില്‍നിന്നു കടത്തിക്കൊണ്ടുപോയ ടണ്‍ കണക്കിനു തടി തിരികെകൊണ്ടുവന്നിട്ടു. കുട്ടികളുടെആശുപത്രിയില് പുതിയ കെട്ടിടം നിര്‍മിക്കാനായി കോമ്പൗണ്ടില്‍ നില്ക്കുന്ന മരങ്ങള്‍ വെട്ടിമാറ്റാന്‍ വനംവകുപ്പ് കോളജ് പ്രിന്‍സിപ്പലിനു അനുമതി നല്‍കുകയും തുടര്‍ന്നു മരം വെട്ടി മാറ്റുവാന്‍ കരാര്‍ നല്കയും ചെയ്തു. വെട്ടിമാറ്റുന്ന തടികള്‍ അവിടെത്തന്നെ ഇടണമെന്നായിരുന്നു…
Read Moreമാര്‍ക്ക് ലിസ്റ്റ് വിവാദം ! ആര്‍ഷോയുടെ പരാതിയില്‍ ക്രൈംബ്രാഞ്ച് ഇന്ന് അന്വേഷണം ആരംഭിക്കും
കൊച്ചി: മാര്‍ക്ക് ലിസ്റ്റ് വിവാദത്തില്‍ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോ നല്കിയ പരാതിയില്‍ എറണാകുളം ജില്ലാ ക്രൈംബ്രാഞ്ച് ഇന്ന് അന്വേഷണം ആരംഭിക്കും. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പയസ് ജോര്‍ജിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. തിരുവനന്തപുരത്തുള്ള ആര്‍ഷോ കൊച്ചിയിലെത്തിയാലുടന്‍ അദേഹത്തിന്റെ മൊഴി രേഖപ്പെടുത്തും. ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ചായിരിക്കും അന്വേഷണം നടത്തുക. പരീക്ഷയെഴുതാതെ തന്നെ ജയിപ്പിച്ചെന്ന രീതിയില്‍ രേഖകള്‍ പുറത്തുവന്നതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നാണ് ആര്‍ഷോയുടെ ആരോപണം. കോളജ് പ്രിന്‍സിപ്പല്‍ അടക്കമുളളവരെ എതിര്‍കക്ഷിയാക്കിയാണ് കേസ്. എന്നാല്‍ ആര്‍ഷോയുടെ പേര് വിജയിച്ചവരുടെ പട്ടികയില്‍ കടന്നുകൂടിയത് സാങ്കേതികപ്പിഴവ് കൊണ്ടാണെന്ന് മഹാരാജാസ് കോളജ് ഗവേണിംഗ് കൗണ്‍സില്‍ അറിയിച്ചിരുന്നു.
Read Moreവിസ തട്ടിപ്പ് ! പാലക്കാട് സ്വദേശി അറസ്റ്റിൽ
തിരുവനന്തപുരം: വിസ നൽകാമെന്ന് കബളിപ്പിച്ച് സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നായി നിരവധി പേരിൽ നിന്നും പണം തട്ടിയെടുത്ത പാലക്കാട് സ്വദേശി അറസ്റ്റിൽ. പാലക്കാട് സ്വദേശിയായ ശ്രീക്കുട്ടനെയാണ് കടയ്ക്കാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. കടയ്ക്കാവൂർ സ്വദേശികളായ യുവാക്കൾക്ക് വ്യാജ വിസയും എയർടിക്കറ്റും നൽകി കബളിപ്പിച്ച കേസിലാണ് അറസ്റ്റ്. വിവിധ സ്ഥലങ്ങളിലെ 29 ൽപരം ആൾക്കാർക്ക് മലേഷ്യയിലേക്ക് പോകാനുള്ള വിസ വാഗ്ദാനം ചെയ്ത് ലക്ഷക്കണക്കിന് രൂപ ഇയാൾ തട്ടിയെടുത്തെന്ന് പോലീസ് പറഞ്ഞു. വർക്കല ഡിവൈഎസ്പി. മാർട്ടിന്റെ നിർദേശാനുസരണം കടയ്ക്കാവൂർ എസ്എച്ച്ഒ സജിൻ ലൂയിസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പാലക്കാട് നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
Read Moreബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് തര്‍ക്കം ! ഖാര്‍ഗെയ്ക്കെതിരേ തളിപ്പറമ്പില്‍ കേസ്
പഴയങ്ങാടി: കേരള പ്രദേശ് കോണ്‍ഗ്രസ് പുനഃസംഘടനയുടെ ഭാഗമായി പുറത്തിറക്കിയ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റുമാരുടെ നിയമനലിസ്റ്റിനെ ചോദ്യം ചെയ്ത് എഐസിസി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് എതിരെ തളിപ്പറമ്പ് മുന്‍സിഫ് കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. കണ്ണൂര്‍ ജില്ലയിലെ മാടായി ബ്ലോക്ക് ജനറല്‍ സെക്രട്ടറി എ.വി. സനല്‍കുമാറിന്റെ പരാതിയിലാണു കേസ്. കോണ്‍ഗ്രസിന്റെ ഭരണഘടന തത്വങ്ങളും വ്യവസ്ഥകളും പരസ്യമായി ലംഘിച്ച് ബൂത്ത്തലം മുതലുള്ള സംഘടന തെരഞ്ഞെടുപ്പ് നടത്താതെ സ്വാര്‍ഥ താല്പര്യം മുന്‍നിര്‍ത്തി ഭാരവാഹികളെ തീരുമാനിച്ചതിനെതിരേയാണ് പരാതി നല്‍കിയതെന്ന് എ.വി. സനല്‍കുമാര്‍ പറഞ്ഞു. എഐസിസി അധ്യക്ഷന്‍ തെരഞ്ഞെടുപ്പില്‍ ഭരണഘടനയിലെ വ്യവസ്ഥകള്‍ പാലിക്കാതെ നേതാക്കളുടെ തോഴന്മാരെ നിയമവിരുദ്ധമായി പ്രതിനിധി ലിസ്റ്റില്‍ ഉള്പെടുത്തിയതിനെയും പരാതിയില്‍ ചോദ്യം ചെയ്യുന്നുണ്ട്. ഖാര്‍ഗെയെ കൂടാതെ എഐസിസി ഇലക്ഷന് കമ്മിററി ചെയര്മാന് മധുസൂദനന് മിസ്റി, എഐസിസി ജനറല്‍ സിക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി, കെപിസിസി പ്രസിഡന്റ് കെ. സുധാകരന്, ടി.യു. രാധാകൃഷ്ണന്,…
Read Moreപുറത്തീല്‍ പള്ളി സാമ്പത്തിക ക്രമക്കേട് ! ലീഗ് നേതാവില്‍ നിന്ന് 1.58 കോടി തിരിച്ചു പിടിക്കാന്‍ വഖഫ് ബോര്‍ഡ്
കണ്ണൂര്‍: പുറത്തീല്‍ പള്ളിയിലെ സാന്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട കേസില്‍ പള്ളി കമ്മിറ്റി മുന്‍ ജനറല്‍ സെക്രട്ടറിയും മുസ്ലിം ലീഗ് കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റുമായ കെപി. താഹിറില്നിന്ന് 1.58 കോടി രൂപ തിരിച്ചു പിടിക്കാന്‍ വഖഫ് ബോര്‍ഡ് ഉത്തരവ്. സാന്പത്തിക തിരിമറി സംബന്ധിച്ച് ക്രിമിനില്‍ കേസെടുക്കാനും വഖഫ് ബോര്‍ഡ് ഉത്തരവിട്ടു.2010 മുതല്‍ 2015 വരയുള്ള കാലത്തെ വരവ് ചെലവുകള്‍ പരിശോധിച്ച് സംസ്ഥാന ഓഡിറ്റ് വകുപ്പ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രകാരമാണ് നടപടി. ഈ കേസില്‍ കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ് കുട്ടി ഹാജി രണ്ടാം പ്രതിയും ട്രഷററായിരുന്ന പി.കെ.സി. ഇബ്രാഹിം മൂന്നാം പ്രതിയുമാണ്. നഷ്ടപ്പെട്ട 1,57,79,500 രൂപയും വരവ് ഇനത്തില്‍ ലഭിക്കേണ്ട 9,247 രൂപയുമടക്കം മൊത്തം 1,57,88,747 രൂപയാണ് തിരിച്ചു പിടിക്കുക. പള്ളിക്കമ്മിറ്റി ജനറല്‍ ബോഡിയുടെ പരാതിയില്‍ തലശേരി ചീഫ് ജുഡീഷല്‍ മജിസ്ട്രേട്ട് കോടതി നിര്‍ദേശ പ്രകാരം ചക്കരക്കല്‍ പോലീസ്…
Read Moreപറഞ്ഞവാക്ക് പാലിച്ചില്ല ! ആഞ്ഞടിച്ച് എം.കെ. രാഘവന് എംപി
കോഴിക്കോട്: ബ്ലോക്ക് പുനഃസംഘടനയിൽ സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിനെതിരേ ആഞ്ഞടിച്ച് എം.കെ. രാഘവൻ എംപി. പുനഃസംഘടനയിൽ ഒരു കൂടിയാലോചനയുമുണ്ടായില്ലെന്നും പറഞ്ഞവാക്ക് പാലിച്ചില്ലെന്നും രാഘവൻ സ്വകാര്യചാനലിന് നല്കിയ അഭിമുഖത്തില്‍ കുറ്റപ്പെടുത്തി. ഈ രീതിയിൽ ലോക്സഭാ തെരഞ്ഞെടുപ്പിലേക്ക് നീങ്ങാനാവില്ല. രണ്ട് വർഷത്തിനിടെ ഉയർത്തിയ പരാതികളിൽ ഒന്നും താരീഖ് അൻവർ പരിഹാരം കണ്ടില്ലെന്നും രാഘവൻ കുറ്റപ്പെടുത്തി. പുനഃസംഘടനയുമായി ബന്ധപ്പെട്ട് എ, ഐ ഗ്രൂപ്പുകള്‍ക്കിടയില്‍ അമര്‍ഷം പുകയുന്നതിനിടെയാണ് എം.കെ. രാഘവന്റെ പ്രതികരണം.
Read More