ബാലരാമപുരം: ബാലരാമപുരത്ത് ഇടമനക്കുഴിയിൽ അൽ അമൻ മദ്രസയിൽ വിദ്യാർഥിനിയായ അസ്മിദമോളെ (17) തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമായി. എഎസ്പി ഫറോഷിന്റെ നേതൃത്യത്തില്‍ ബാലരാമപുരം, കാഞ്ഞിരംകുളം സിഐ മാരും കൂടി ഉള്‍പ്പെട്ട പ്രത്യേക സംഘത്തിനാണ് അന്വേഷണ ചുമതല. മതപഠന ശാലയിലെ ഉസ്താദ്, പ്രിന്‍സിപ്പല്‍, സഹ വിദ്യാര്‍ഥികള്‍,പരിസരവാസികള്‍ തുടങ്ങിയവരുടെ മൊഴി രേഖപ്പെടുത്തി. സംഭവത്തില്‍ ദുരൂഹത ആരോപിച്ച് ബിജെപി പോലീസ് സ്റ്റേഷനിലേക്ക് ഇന്ന് രാവിലെ മാര്‍ച്ച് നടത്തി. വള്ളക്കടവ് വലിയവിളാകം വീട്ടിൽ നാസറുദീൻ -റഹ്മത്ത് ബീവി ദമ്പ തികളുടെ മകൾ ആണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരം ആറോ ടെയാണ് സംഭവം. തന്നെ വന്ന് കൂട്ടികൊണ്ട് പോകണമെന്ന് അസ്മിദ ഫോൺ വഴി ഉമ്മയെ അറിയിച്ചിരുന്നു. സംഭവ ദിവസം നാലരയോടെ ഉമ്മ റഹ്മത്ത് ബീവി മകളെ കാണാൻ മദ്രസയിൽ എത്തിയിരുന്നു. കുട്ടിയെ കാണണമെന്ന് അറിയിച്ചെങ്കിലും ബാത്ത് റൂമിലാണെന്ന് പറഞ്ഞ് കാണാൻ അനുവദിച്ചില്ലെന്ന് മാതാവ്…
Read MoreCategory: Edition News
മനോനിലയ്ക്ക് കുഴപ്പമുണ്ടോ? യുവഡോക്ടറെ കൊലപ്പെടുത്തിയ സന്ദീപ് മെഡിക്കൽ ബോർഡിന് മുമ്പിലേക്ക്
കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വനിതാ ഡോക്ടറെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി സന്ദീപിനെ ഇന്ന് തിരുവനന്തപുരത്ത് മെഡിക്കൽ ബോർഡിന്റെ മുന്പിൽ ഹാജരാക്കും. സന്ദീപിന്റെ മാനസിക നില പരിശോധിക്കാനാണ് നടപടി. നിലവിൽ അഞ്ച് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിലാണ് സന്ദീപ്. ഇയാളുടെ മാനസിക ആരോഗ്യനില വിലയിരുത്തിയശേഷമെ കൂടുതൽ ചോദ്യം ചെയ്യലും തെളിവെടുപ്പും ഉണ്ടാകു. മെഡിക്കല്‍ കോളജ് സൂപ്രണ്ടാണ് ബോര്‍ഡിനെ നയിക്കുന്നത്. ഇന്നലെ സന്ദീപിനെ കോടതിയിൽ ഹാരാക്കിയപ്പോൾ ചില ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതിനാൽ വേഗത്തിൽ ചികിത്സ നൽകാൻ കോടതി നിർദേശിച്ചിരുന്നു. തുടർന്ന് പുനലൂർ താലൂക്ക് ആശുപത്രിയിൽ ഇയാൾക്ക് വിദഗ്ധ ചികിത്സനൽകി. ഡോക്ടർമാരുടെയും പോലീസിന്റെയും ചോദ്യങ്ങൾക്ക് ഇയാൾ കൃത്യമായ മറുപടി നൽകിയിരുന്നു. പ്രതിഷേധം ശക്തമായതിനാൽ വൻപോലീസ് സന്നാഹമാണ് സന്ദീപിന് ചുറ്റും ഒരുക്കിയിട്ടുള്ളത്.
Read Moreമലമ്പുഴയിൽ വിദ്യാർഥിനിയും യുവാവും മരിച്ചനിലയിൽ; ഇരുവരും അടുപ്പത്തിലായിരുന്നെന്ന് സൂചന
പാലക്കാട്: മലന്പുഴ പാടലിക്കാടിൽ ബന്ധുക്കളായ യുവാവിനെയും പതിനാലുകാരിയായ വിദ്യാർഥിനിയെയും തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. കാളിപ്പാറ സ്വദേശി രഞ്ജിത്ത് (21), ധരണി (14) എന്നിവരാണ് മരിച്ചത്. ഇരുവരെയും മൂന്നുദിവസം മുന്‍പ് കാണാതായതിനെ തുടർന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് ഇരുവരെയും മലന്പുഴ പാടലിക്കാട് സ്വകാര്യ പറന്പിൽ മരിച്ച നിലയിൽ കണ്ടത്. ഇരുവരും അടുപ്പത്തിലായിരുന്നെന്ന് സൂചനയുണ്ട്.
Read Moreഅന്തർസംസ്ഥാന വാഹന മോഷ്ടാവ് ഉൾപ്പെടെ രണ്ടുപേർ പിടിയിൽ; വിഷ്ണു 36 മോഷണക്കേസുകളിൽ പ്രതി
തിരുവനന്തപുരം: കേരളത്തിനകത്തും പുറത്തുമായി നിരവധി വാഹനമോഷണ കേസുകളിലെ പ്രതി ഉൾപ്പെടെ രണ്ട് മോഷ്ടാക്കൾ പിടിയിൽ. വർക്കല മേൽവെട്ടൂർ പുതുവൽ പുത്തൻ വീട്ടിൽ വിഷ്ണു (30), കല്ലമ്പലം മാവിനോട് പുതുവൽവിള വീട്ടിൽ കൃഷ്ണകുമാർ(27) എന്നിവരെയാണ് വർക്കല പോലീസ് അറസ്റ്റ് ചെയ്തത്. കേരളത്തിനകത്തും പുറത്തുമായി 36 മോഷണ കേസുകളിലെ പ്രതിയാണ് പിടിയിലായ വിഷ്ണു.വിവിധ സ്റ്റേഷനുകളിൽ 6 മോഷണകേസുകളിൽ പ്രതിയാണ് കൃഷ്ണകുമാർ. വാഹനമോഷണവുമായി ബന്ധപ്പെട്ട പരാതികൾ അന്വേഷിച്ചു വരുന്ന ഘട്ടത്തിലാണ് പ്രതികൾ വർക്കല പോലീസിന്റെ പിടിയിലായത്.തിരുവനന്തപുരം റൂറൽ ജില്ല പോലീസ് മേധാവി ഡി ശില്പ ഐപിഎസ്, വർക്കല ഡിവൈഎസ്പി സിജെ മാർട്ടിൻ എന്നിവരുടെ നിർദ്ദേശാനുസരണം വർക്കല എസ് ഐ അബ്ദുൽ ഹക്കീമിന്റെ നേതൃത്വത്തിൽ ഗ്രേഡ് എസ് ഐ ഫ്രാങ്കിളിൻ, എ എസ് ഐ മാരായ മനോജ്, ബിജുകുമാർ, സിപിഒ മാരായ ഷജീർ,നിജിമോൻ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Read Moreഡോ.വന്ദനയുടെ വീട്ടിൽ നടത്തിയ കരച്ചിൽ നാടകമല്ലെങ്കിൽ രാജിവച്ചൊഴിയാൻ മന്ത്രി തയാറാകണമെന്ന് മഹിളാ കോൺഗ്രസ്
തിരുവനന്തപുരം: ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട ഡോക്ടർ വന്ദനക്ക് നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തറിന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നില്‍ ഉപവാസം തുടങ്ങി. രാവിലെ 6 മുതൽ വൈകീട്ട് ആറ് വരെയാണ് ഉപവാസം. വി.എം.സുധീരൻ ഉപവാസം ഉദ്ഘാടനം ചെയ്തു. ഡോ.വന്ദനയുടെ വീട്ടിൽ നടത്തിയ കരച്ചിൽ നാടകമല്ലെങ്കിൽ രാജിവച്ചൊഴിയാൻ ആരോഗ്യമന്ത്രി തയാറാകണമെന്ന് മഹിളാ കോൺഗ്രസ് ആവശ്യപ്പെട്ടു. ഡോക്ടര്‍ വന്ദനയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി സന്ദീപിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കൊട്ടാരക്കര ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് പ്രതിയെ ഹാജരാക്കുക. പ്രതിക്കു വേണ്ടി പോലീസ് കഴിഞ്ഞദിവസം പ്രൊഡക്ഷന്‍ വാറൻഡിന് കോടതിയെ സമീപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ നേരിട്ടു ഹാജരാക്കാന്‍ കൊട്ടാരക്കര കോടതി നിര്‍ദേശം നല്‍കിയത്. സന്ദീപിനെ അഞ്ചുദിവസം കസ്റ്റഡിയില്‍ ആവശ്യപ്പെടാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
Read Moreയൂണിറ്റുകൾ ലാഭ കേന്ദ്രങ്ങളാക്കാൻ കെഎസ്ആർടിസി; ആദ്യ പരീക്ഷണം തിരുവനന്തപുരം സെൻട്രലിൽ
പ്രദീപ് ചാത്തന്നൂർചാത്തന്നൂർ: കെഎസ്ആർടിസിയുടെ ഓരോ യൂണിറ്റുകളും സ്വയം പര്യാപ്തയിലെത്തിക്കാനും ലാഭ കേന്ദ്രങ്ങളാക്കി മാറ്റാനും നടപടി തുടങ്ങി. പരീക്ഷണാർഥം തിരുവനന്തപുരം സെൻട്രൽ യൂണിറ്റിലാണ് ഇത് നടപ്പാക്കുന്നത്. കെഎസ്ആർടിസിയിലെ ചീഫ് ലോ ഓഫീസർ ഡി. ഷിബു കുമാറിന് അധികചുമതലയായി ഇതിന് തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിലേയ്ക്ക് നിയോഗിച്ചിട്ടുണ്ട്. ഏറ്റവും കൂടുതൽ ദീർഘ ദൂര സർവീസുകൾ ഓപ്പറേറ്റ് ചെയ്യുന്നത് സെൻട്രൽ ഡിപ്പോയിൽ നിന്നായതിനാലാണ് ലാഭ കേന്ദ്രമാക്കാനുള്ള പരീക്ഷണം ഇവിടെ നിന്നാരംഭിക്കുന്നത്. സുശീൽഖന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഓരോ യൂണിറ്റുകളെയും സ്വയം പര്യാപ്തമാക്കാനും ലാഭ കേന്ദ്രങ്ങളാക്കാനും നീക്കം തുടങ്ങിയത്. ഓരോ ദീർഘ ദൂര സർവീസും പുറപ്പെടുകയും തിരിച്ചെത്തുകയും ചെയ്യുന്ന സമയം ശാസ്ത്രീയമായി ക്രമീകരിക്കുകയാണ് പ്രധാനം.യാത്രക്കാർക്ക് വിശ്വാസ യോഗ്യമായ നിലയിൽ സമയക്രമം പാലിക്കുക, ദീർഘ ദൂര സർവീസ് നടത്തുന്ന ബസുകളുടെ ക്ലാസ് തിരിച്ചുള്ള ക്രമീകരണം, യാത്രക്കാർക്ക് പരിരക്ഷ, ഫ്രണ്ട് ഓഫീസ് യൂസർ ഫ്രണ്ട് ഓഫീസാക്കുക തുടങ്ങിയ നിർദ്ദേശങ്ങളോടെയാണ്…
Read Moreകേരള കോൺഗ്രസ് തിരിച്ചെത്തണമെന്നാണ് ആഗ്രഹം; ചര്‍ച്ചചെയ്തിട്ടില്ലെന്ന് കെ. മുരളീധരൻ എംപി
കോഴിക്കോട്: കേരള കോൺഗ്രസ് അടക്കമുള്ളവർ മുന്നണിയിൽ തിരിച്ചെത്തണമെന്നാണ് ആഗ്രഹമെന്ന് കെ. മുരളീധരൻ എംപി. തെറ്റിദ്ധാരണയുടെ പുറത്താണ് ഇവരെല്ലാം വിട്ടുപോയത്. അവരെല്ലാം തിരികെവരണമെന്നാണ് ആഗ്രഹം. മുന്നണിയിൽ ഇക്കാര്യം ചർച്ചയായിട്ടില്ലെന്നും മുരളീധരൻ വ്യക്തമാക്കി. യുഡിഎഫിന് ഒപ്പമുളള മുസ് ലിം ലീഗിനെ സിപിഎം പുകഴ്ത്തുന്നതിൽ എതിർപ്പില്ല. പക്ഷേ മുസ്ലിം ലീഗിനെ പുകഴ്ത്തി മുന്നണിയിൽ വിഭാഗീയത ഉണ്ടാക്കാമെന്ന സിപിഎം മോഹം വിലപ്പോകില്ലെന്നും മുരളീധരൻ പ്രതികരിച്ചു.
Read Moreപരാതി അന്വേഷിക്കാനെത്തിയ പോലീസുകാരന്റെ മൂക്ക് ഇടിച്ചു പൊട്ടിച്ച് പ്രതി; കണ്ണിന് താഴെയായി നാല് തുന്നിക്കെട്ടലും; പ്രതി സാം ഒളിവിൽ
പാന്പാടി: പോലീസ് ഉദ്യോഗസ്ഥനുനേരേ പ്രതിയുടെ ആക്രമണത്തിൽ പോലീസുകാരന്റെ മൂക്ക് തകർന്നു. പാമ്പാടി പോലീസ് സ്റ്റേഷനിലെ ജിബിൻ ലോബോക്കാണു പരിക്കേറ്റത്. ജിബിൻ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. പാമ്പാടി നെടുങ്കുഴി സ്വദേശി സാമാണു പോലീസ് സംഘത്തെ ആക്രമിച്ചത്. ആക്രമണശേഷം പ്രതി ഓടി രക്ഷപ്പെട്ടു. ഞായറാഴ്ച രാത്രി 10.20നു പാമ്പാടി എട്ടാം മൈലിൽവച്ചാണ് സംഘർഷമുണ്ടായത്. കുടുംബവഴക്കിനെ തുടർന്ന് സാമിന്റെ ഭാര്യയുടെ പരാതിയുടെ അടിസ്ഥാനത്തിലാണു പോലീസ് സ്ഥലത്തെത്തിയത്. പോലീസ് എത്തുമ്പോൾ സാം ഭാര്യയെ മുറിക്കുള്ളിൽ പൂട്ടിയിട്ടിരിക്കുകയായിരുന്നു. മുറി തുറക്കാൻ ശ്രമിക്കുന്നതിനിടെയാണ് സാം പോലീസുകാരനെ ആക്രമിച്ചത്. പരിക്കേറ്റ ജിബിനെ പാമ്പാടി താലൂക്ക് ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. മൂക്കിനു പൊട്ടലുണ്ട്. കണ്ണിനു മുകളിലായി നാല് തുന്നിക്കെട്ട് ഉള്ളതായും പോലീസ് അറിയിച്ചു.
Read Moreജോബി ജോർജിന്റെ മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ കണ്ണീർക്കടലായി വാഴേപ്പറമ്പിൽ വീട്; ജോബി ജോര്‍ജിന് രാമപുരത്തിന്റെ അന്ത്യാഞ്ജലി
പൊൻകുന്നം: കാത്തുനിന്ന സഹപ്രവർത്തകരെയും കുടുംബാംഗങ്ങളെയും കണ്ണീർക്കടലിലാക്കി ജോബി ജോർജിന്റെ മൃതദേഹം ഇന്നലെ പൊൻകുന്നത്ത് കുടുംബവീട്ടിലെത്തിച്ചു. ചീട്ടുകളി സംഘത്തെ പിടികൂടാനുള്ള ശ്രമത്തിനിടെ കെട്ടിടത്തിന് മുകളിൽനിന്ന് വീണുമരിച്ച രാമപുരം പോലീസ് സ്റ്റേഷനിലെ എസ്ഐ ജോബി ജോർജിന്റെ മൃതദേഹം കാരിത്താസ് ആശുപത്രി മോർച്ചറിയിൽനിന്ന് ഇന്നലെ ഉച്ചയോടെ കോട്ടയം പോലീസ് ക്ലബിലും തുടർന്ന് രാമപുരം സ്റ്റേഷനിലും പൊതുദർശനത്തിന് വച്ചതിനുശേഷം വൈകുന്നേരമാണ് പൊൻകുന്നം ഇരുപതാംമൈൽ വാഴേപ്പറമ്പിൽ കുടുംബവീട്ടിലെത്തിച്ചത്. ജോബിക്കൊപ്പം വിവിധ സ്റ്റേഷനുകളിൽ ജോലി ചെയ്തിരുന്ന പോലീസ് ഉദ്യോഗസ്ഥരെല്ലാവരും ഇവിടെ കാത്തുനിന്നിരുന്നു. അമ്മ അന്നക്കുട്ടി ജോർജിന്റെയും ഭാര്യ ബിന്ദുവിന്റെയും മകൾ അൽഫോൻസയുടെയും വിലാപങ്ങൾക്കിടയിലേക്കാണ് ജോബിയുടെ ചേതനയറ്റ ശരീരം വീടിനുള്ളിലേക്ക് എടുത്തത്. ജോബിയുടെ ജ്യേഷ്ഠൻ ജില്ലാപോലീസ് മേധാവിയുടെ ഓഫീസിലെ സീനിയർ ക്ലർക്ക് ജോർഡി ജോർജും അനുജൻ ജോളി ജോർജും സങ്കടമടക്കി ഒപ്പമുണ്ടായിരുന്നു. മന്ത്രി വി.എൻ. വാസവൻ വീട്ടിലെത്തി അന്തിമോപചാരമർപ്പിച്ചു. ജോബിയുടെ ഭാര്യ ബിന്ദുവിനെയും മകൾ അൽഫോൻസയെയും ആശ്വസിപ്പിച്ചാണ്…
Read Moreവിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് ; പ്രതി ഉദ്യോഗാർഥികളിൽ നിന്നും തട്ടിയെടുത്തത് 25 ലക്ഷം
കൊച്ചി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി കേസില്‍ പരാതിക്കാരില്‍ നിന്ന് പ്രതി തട്ടിയെടുത്തത് 25 ലക്ഷം രൂപ. കേസുമായി ബന്ധപ്പെട്ട് മൂവാറ്റുപുഴ മേക്കടമ്പ് തെക്കുവിള അനില്‍കുമാര്‍ (49) നെ കഴിഞ്ഞ ദിവസം കടവന്ത്ര പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കടവന്ത്ര കര്‍ഷക റോഡില്‍ പ്രവര്‍ത്തിക്കുന്ന ഒഡീലിയ ഇന്റര്‍നാഷണല്‍ സര്‍വീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപന വഴിയാണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്. വിദേശത്തേക്ക് വര്‍ക്ക് പെര്‍മിറ്റും വിസയും വാഗ്ദാനം ചെയ്ത് നിരവധി പേരില്‍ നിന്നായി ലക്ഷങ്ങളാണ് ഇയാള്‍ വാങ്ങിയത്. ജോലിലഭിക്കാതായതോടെ സ്ഥാപനത്തിലെത്തിയ പരാതിക്കാര്‍ക്ക് വ്യാജ വര്‍ക്ക് പെര്‍മിറ്റുകള്‍ നല്കി പ്രതി കബളിപ്പിക്കുകയായിരുന്നു. നിലവില്‍ പ്രതിക്കെതിരെ ആറോളം കേസുകള്‍ കടവന്ത്ര പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വിദേശ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ തിന് മുമ്പ് തൃക്കാക്കര പോലീസ് സ്റ്റേഷനിലും ഇയാള്‍ക്ക് ആറോളം കേസുകളുണ്ട്. ഈ കേസില്‍…
Read More