ഇലന്തൂർ കേസ് വഴിത്തിരിവായി;  പത്തനംതിട്ടയിൽ നിന്ന് അ​ഞ്ചു​വ​ർ​ഷം മുമ്പ് കാണാതായ ജോൺസന്‍റെ ഭാര്യ ​ കോട്ടയത്ത്;  മറ്റൊരു യുവാവിനൊപ്പം  കഴിഞ്ഞത്…

കോ​ഴ​ഞ്ചേ​രി: ആ​റ​ന്മു​ള പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ​നി​ന്ന് അ​ഞ്ചു വ​ർ​ഷ​ത്തി​നു മു​മ്പ് കാ​ണാ​താ​യ യു​വ​തി​യെ ക​ണ്ടെ​ത്തി. ത​മി​ഴ്നാ​ട് ക​ന്യാ​കു​മാ​രി ജി​ല്ല​യി​ലു​ള്ള കു​ള​ച്ച​ൽ സ്വ​ദേ​ശി​യാ​യ ജോ​ൺ​സ​ന്‍റെ ഭാ​ര്യ ക്രി​സ്റ്റീ​നാ​ളി​നെ (26 ) ആ​റ​ന്മു​ള തെ​ക്കേമ​ല​യി​ൽ താ​മ​സി​ച്ചു വ​ര​വേ 2017 ജൂ​ലൈ മു​ത​ലാ​ണ് കാ​ണാ​താ​യ​ത്. പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്തി​യെ​ങ്കി​ലും സ്ത്രീ​യെ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല . ഇ​ല​ന്തൂ​ർ ന​ര​ബ​ലി കേ​സി​നു ശേ​ഷം മു​ന്പ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സു​ക​ളി​ൽ അ​ന്വേ​ഷ​ണം മ​ര​വി​പ്പിച്ച​വ​യി​ൽ റി​പ്പോ​ർ​ട്ട് തേ​ടി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ഉ​ത്ത​ര​വി​ട്ടി​രു​ന്നു. തു​ട​ർ​ന്ന് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം രൂ​പീ​ക​രി​ച്ച് കേ​ര​ള​ത്തി​ലും ത​മി​ഴ്നാ​ട്ടി​ലു​മാ​യി ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് കോ​ട്ട​യം കൊ​ടു​ങ്ങൂ​ർ എ​ന്ന സ്ഥ​ല​ത്തു​നി​ന്ന് യു​വ​തി​യെ ക​ണ്ടെ​ത്തി​യ​ത്. 2017 ൽ ​കാ​ണാ​താ​യ​തി​ന് ശേ​ഷം ഇ​വ​ർ ബം​ഗ​ളൂ​രു​വി​ൽ ഒ​രു വ​ർ​ഷം ഹോം ​ന​ഴ്സ് ആ​യി ജോ​ലി നോ​ക്കി. പി​ന്നീ​ട് കോ​ട്ട​യ​ത്ത് എ​ത്തി ഒ​രു യു​വാ​വി​നോ​ടൊ​പ്പം മ​റ്റൊ​രു പേ​രി​ൽ…

Read More

തൊട്ടൂ തൊട്ടില്ല… ചിറകുകളില്ലാതെ വിമാനം റോഡിലൂടെ ഒച്ചിഴയും വേഗത്തിൽ;  കൗതുകക്കാഴ്ച കാണാനും ഫോട്ടോ എടുക്കാനും ആളുകളുടെ തിരക്ക്…

ആ​ല​പ്പു​ഴ: ജ​ന​ങ്ങ​ളി​ൽ കൗ​തു​കം ഉ​യ​ർ​ത്തി റോ​ഡി​ലൂ​ടെ വി​മാ​നം. തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് ഹൈ​ദ​രാ​ബാ​ദി​ലേ​ക്കു ട്രെ​യി​ല​റി​ൽ ദേ​ശീ​യ​പാ​ത​യി​ലൂ​ടെ നീ​ങ്ങു​ന്ന വി​മാ​നം കൗ​തു​ക​ക്കാഴ്ച​യാ​ണ് ന​ൽ​കു​ന്ന​ത്. പ​ല​ഭാ​ഗ​ത്തു​നി​ന്നും റോ​ഡി​ലൂ​ടെ പോ​കു​ന്ന വി​മാ​നം കാ​ണാ​നും അ​തി​നൊ​പ്പം നി​ന്നു ഫോ​ട്ടോ​യെ​ടു​ക്കാ​നും വ​ലി​യ ജ​ന​ക്കൂ​ട്ട​മാ​ണെ​ത്തു​ന്ന​ത്. തി​ക്കും തി​ര​ക്കു​മു​ള്ള ദേ​ശീ​യ​പാ​ത​യി​ലൂ​ടെ പോ​കു​ന്ന വി​മാ​ന​ത്തി​ന് വ​ഴി​യൊ​രു​ക്കാ​ൻ പെ​ടാ​പ്പാ​ട് പെടുകയാണ് അധികൃതർ. തി​രു​വ​ന​ന്ത​പു​ര​ത്തുനി​ന്നു ഹൈ​ദ​രാ​ബാ​ദി​ലേ​ക്ക് കൊ​ണ്ടു പോ​കു​ന്ന എ​യ​ർ ഇ​ന്ത്യ​യു​ടെ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ വി​മാ​ന​ഭാ​ഗ​മാ​ണ് ആ​ല​പ്പു​ഴയി​ലെ​ത്തി​യ​ത്. ച​വ​റ​യി​ൽ​നി​ന്നെ​ത്തി​യ വി​മാ​നം ആ​ല​പ്പു​ഴ ബൈ​പാ​സി​ന്‍റെ കൊ​മ്മാ​ടി ടോ​ൾ​പ്ലാ​സ​യി​ൽ നി​ർ​ത്തി​യി​ട്ടി​രി​ക്കു​ക​യാ​ണ്. വ​ള​രെ സാ​വ​ധാ​ന​മാ​ണ് എ​യ​ർ ഇ​ന്ത്യ​യു​ടെ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ എ​യ​ർ​ബ​സ് 320 പോ​കു​ന്ന​ത്. തി​രു​വ​ന​ന്ത​പു​ര​ത്തുനി​ന്ന് ട്രെ​യി​ല​റി​ലൂ​ടെ യാ​ത്ര തി​രി​ച്ച വി​മാ​ന​ഭാ​ഗം ഹൈ​ദ​രാ​ബാ​ദി​ലെ​ത്താ​ൻ ഒ​രു​മാ​സ​മെ​ടു​ക്കും. രാ​ത്രി മാ​ത്ര​മേ വി​മാ​ന​വു​മാ​യി സ​ഞ്ച​രി​ക്കാ​ന്‍ അ​നു​മ​തി​യു​ള്ളൂ. 30 കി​ലോ​മീ​റ്റ​ര്‍ വേ​ഗ​ത്തി​ലാ​ണ് യാ​ത്ര. പ​ക​ല്‍ വി​ശ്ര​മ​മാ​ണ്. 30 വ​ർ​ഷ​ത്തോ​ളം സ​ർ​വീ​സ് ന​ട​ത്തി​യ വി​മാ​ന​മാ​ണി​ത്.ആ​ക്രി​യാ​യി വി​റ്റ വി​മാ​ന​ം 75 ല​ക്ഷം രൂ​പ​യ്‌​ക്ക് ഹൈ​ദ​രാ​ബാ​ദ് സ്വ​ദേ​ശി​യാ​യ ജോ​ഗി​ന്ദ​ർ സിം​ഗ് സ്വ​ന്ത​മാ​ക്കി​യി​രു​ന്നു.…

Read More

കള്ള് കുടിക്കുന്നതിനിടെ കുപ്പി മാറിയെടുത്തു;  നാലംഗസംഘം യുവാവിനെ കള്ള്കുപ്പിക്ക് അടിച്ചു വീഴ്ത്തി; ഇരുപത്തിയൊന്നുകാരനുൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

മാ​ന്നാ​ർ: ബു​ധ​നൂ​ർ എ​ണ്ണ​യ്ക്കാ​ട് ക​ള്ളുഷാ​പ്പി​ൽ ന​ട​ന്ന സം​ഘ​ർ​ഷ​ത്തി​ൽ ഒ​രാ​ൾ​ക്കു ത​ല​യ്ക്ക് ഗു​രു​ത​ര പ​രി​ക്ക്. ബു​ധ​നൂ​ർ ത​യ്യൂ​ർ സു​രാ​ജ് ഭ​വ​നി​ൽ സു​രേ​ഷി (40) നാ​ണ് ത​ല​യ്ക്കു പ​രി​ക്കേ​റ്റ​ത്. സം​ഭ​വ​ത്തി​ൽ മൂ​ന്നു പേ​രെ മാ​ന്നാ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. എ​ണ്ണ​യ്ക്കാ​ട് ബു​ധ​നൂ​ർ പെ​രി​ങ്ങാ​ട് ശ്രീവി​ലാ​സ​ത്തി​ൽ സ​ജി​യു​ടെ മ​ക​ൻ അ​ന​ന്ദു (21), ബു​ധ​നൂ​ർ എ​ണ്ണ​യ്ക്കാ​ട് നെ​ടി​യ​ത്ത് കി​ഴ​ക്കേതി​ൽ സു​ധ​ന്‍റെ മ​ക​ൻ ന​ന്ദു സു​ധ​ൻ (22), ബു​ധ​നൂ​ർ എ​ണ്ണ​യ്ക്കാ​ട് വ​ട​ക്ക് കൊ​ക്കാ​ല​യി​ൽ വീ​ട്ടി​ൽ ഉ​ദ​യ​ൻ മ​ക​ൻ വി​ശാ​ഖ് (27)എ​ന്നി​വ​രാ​ണ് പോ​ലീസ് പി​ടി​യി​ലാ​യ​ത്. സം​ഭ​വ​ത്തി​ൽ ഒ​രാ​ളെ കൂ​ടി പി​ടി കൂ​ടാ​നു​ണ്ട്. എ​ണ്ണ​യ്ക്കാ​ടു​ള്ള ക​ള്ളുഷാ​പ്പി​ൽ ക​ള്ള് കു​ടി​ക്കു​ന്ന​തി​നി​ടെ പ്ര​തി​ക​ൾ​ക്കു കൊ​ണ്ടുവ​ന്ന ക​ള്ളുകു​പ്പി അ​ബ​ദ്ധ​ത്തി​ൽ മാ​റി സു​രേ​ഷ് എ​ടു​ത്ത​താ​ണ് സം​ഘ​ർ​ഷ​ത്തി​നു കാ​ര​ണ​മെ​ന്ന് പോ​ലീസ് പ​റ​ഞ്ഞു. ഇ​ഷ്ടി​ക കൊ​ണ്ടും ക​ള്ളുകു​പ്പി കൊ​ണ്ടും ത​ല​യ്ക്ക് അ​ടി​യേ​റ്റ സു​രേ​ഷ് വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലാ​ണ്. മാ​ന്നാ​ർ പോ​ലീസ്…

Read More

നേ​പ്പാ​ൾ സ്വ​ദേ​ശി​നി​യു​ടെ കൊ​ല​പാ​ത​കം; പ്ര​തി ‘പ​ഠി​ച്ച ക​ള്ള​ൻ’; കേരളപോലീസിന് നേപ്പാളിൽ പോയി ചോദ്യംചെയ്യാൻ കിട്ടിയ സമയം അഞ്ചുമിനിട്ട്

കൊ​ച്ചി: എ​ളം​കു​ള​ത്ത് വാ​ട​ക​വീ​ട്ടി​ൽ യു​വ​തി​യെ കൊ​ല​പ്പെ​ടു​ത്തി പ്ലാ​സ്റ്റി​ക് ക​വ​റി​ൽ ഒ​ളി​പ്പി​ച്ച കേ​സി​ൽ പ്ര​തി റാം ​ബ​ഹാ​ദൂ​ർ ബി​സ്തി പ​ഠി​ച്ച ക​ള്ള​നെ​ന്നു പോ​ലീ​സ്. റാം ​ബ​ഹ​ദൂ​റി​ന്‍റെ മൊ​ബൈ​ൽ ഫോ​ണി​ൽ നി​ന്ന് നി​ർ​ണാ​യ​ക​മാ​യ പ​ല വി​വ​ര​ങ്ങ​ളും ല​ഭി​ച്ച​താ​യി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ സി.​എ​ച്ച്. നാ​ഗ​രാ​ജു പ​റ​ഞ്ഞു. ഇ​യാ​ളു​ടെ മൊ​ബൈ​ൽ ഫോ​ണി​ൽ​നി​ന്ന് കൊ​ല്ല​പ്പെ​ട്ട നേ​പ്പാ​ൾ സ്വ​ദേ​ശി​നി ഭ​ഗീ​ര​ഥി ഥാ​മി​യു​ടെ മൃ​ത​ദേ​ഹ​ത്തി​ന്‍റെ ചി​ത്ര​ങ്ങ​ൾ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് ല​ഭി​ച്ചു. നേ​പ്പാ​ൾ പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ഇ​യാ​ളു​ടെ മൊ​ബൈ​ൽ ഫോ​ണി​ൽ നി​ന്ന് വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ച​ത്.റാം ​ബ​ഹാ​ദൂ​റി​നെ ചോ​ദ്യം ചെ​യ്യാ​ൻ അ​ഞ്ച് മി​നി​റ്റ് സ​മ​യ​മാ​ണ് നേ​പ്പാ​ൾ പോ​ലീ​സ് കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള അ​ന്വേ​ഷ​ക സം​ഘ​ത്തി​ന് അ​നു​വ​ദി​ച്ച​ത്. ചോ​ദ്യം ചെ​യ്യ​ലി​ൽ റാം ​ബ​ഹാ​ദൂ​ർ ഭ​ഗീ​ര​ഥി ധാ​മി​യെ കൊ​ല​പ്പെ​ടു​ത്തി​യ​താ​യി സ​മ്മ​തി​ച്ച​താ​യാ​ണ് സൂ​ച​ന. നേ​പ്പാ​ൾ പോ​ലീ​സ് ഇ​യാ​ൾ​ക്കെ​തി​രേ വി​വി​ധ കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ കേ​സെ​ടു​ത്തി​ട്ടു​ണ്ട്. നി​ല​വി​ൽ റാം ​ബ​ഹാ​ദൂ​ർ നേ​പ്പാ​ൾ പോ​ലീ​സി​ന്‍റെ ക​സ്റ്റ​ഡി​യി​ലാ​ണ്. ഇ​യാ​ളെ കേ​ര​ള പോ​ലീ​സി​നു…

Read More

കോ​ട​തി ജാ​മ്യം ന​ൽ​കി​യ പ്ര​തി​യെ കോ​ട​തി വ​ള​പ്പി​ൽ വ​ച്ച് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു; സി​ഐ​ക്കെ​തി​രേ കോ​ട​തി​യ​ല​ക്ഷ്യ കേ​സ്

ത​ല​ശേ​രി: ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ത​ല​ശേ​രി അ​തി​വേ​ഗ കോ​ട​തി ജാ​മ്യ​ത്തി​ൽ വി​ട്ട​യാ​ളെ കോ​ട​തി വ​ള​പ്പി​ൽ വ​ച്ച് ത​ന്നെ ക​സ്റ്റ​ഡി​യി​ലെ‌​ടു​ത്ത സം​ഭ​വ​ത്തി​ൽ സി​ഐ​ക്കെ​തി​രേ കോ​ട​തി​യ​ല​ക്ഷ്യ കേ​സ്. കേ​ള​കം സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ അ​ജ​യ​കു​മാ​റി​നെ​തി​രെ​യാ​ണ് ന​ട​പ​ടി. ജു​ഡീ​ഷ്യ​റി​യെ​യും അ​ഭി​ഭാ​ഷ​ക​രെയും അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തി​യെ​ന്ന് കാ​ണി​ച്ചാ​ണ് ന​ട​പ​ടി. ന​ട​പ​ടി​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്ക​ണ​മെ​ങ്കി​ൽ കാ​ര​ണം കാ​ണി​ക്കാ​നും നി​ർ​ദേ​ശം ന​ൽ​കി. സി​ഐ​ക്കെ​തി​രേ കോ​ട​തി രൂ​ക്ഷ വി​മ​ർ​ശ​ന​വും ന​ട​ത്തി. സാ​മ്പ​ത്തി​ക ഇ​ട​പാ​ട് സം​ബ​ന്ധി​ച്ച കേ​സി​ൽ ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ മ​ട്ട​ന്നൂ​ർ ക​യ​നി​യി​ലെ മു​ഹ​മ്മ​ദ​ലി​യെ സി​ഐ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​തോ​ടെ അ​ഡ്വ. വി.​ആ​ർ. നാ​സ​ർ കോ​ട​തി സ​ത്യ​വാ​ങ്മൂ​ലം സ​മ​ർ​പ്പി​ച്ചി​രു​ന്നു.

Read More

കെ​എ​സ്ആ​ർ​ടി​സി​യി​ൽ ബ​യോ​മെ​ട്രി​ക് പ​ഞ്ചിം​ഗ് സം​വി​ധാ​നം വ്യാ​പി​പ്പി​ക്കു​ന്നു; മാ​സ​ത്തി​ൽ മൂ​ന്ന് മ​ണി​ക്കൂ​ർ സൗ​ജ​ന്യ സ​മ​യം

പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർചാ​ത്ത​ന്നൂ​ർ: കെ ​എ​സ് ആ​ർ ടി ​സി ചീ​ഫ് ഓ​ഫീ​സി​ൽ ന​ട​പ്പാ​ക്കി​യ ബ​യോ​മെ​ട്രി​ക് പ​ഞ്ചിം​ഗ് സം​വി​ധാ​നം വ്യാ​പി​പ്പി​ക്കു​ന്നു. തി​രു​വ​ന​ന്ത​പു​രം നോ​ർ​ത്ത് ജി​ല്ലാ ഓ​ഫീ​സി​ലും നെ​ടു​മ​ങ്ങാ​ട്, വി​ഴി​ഞ്ഞം, പൂ​വ്വാ​ർ , കാ​ട്ടാ​ക്ക​ട ഡി​പ്പോ ക​ളി​ലു​മാ​ണ് ഇ​പ്പോ​ൾ ന​ട​പ്പാ​ക്കു​ന്ന​ത്. ഈ ​ഓ​ഫീ​സു​ക​ളി​ൽ വ്യാ​ഴാ​ഴ്ച മു​ത​ൽ ഹാ​ജ​ർ പ​ഞ്ചിം​ഗ് സം​വി​ധാ​ന​ത്തി​ലൂ​ടെ​യാ​ണ് രേ​ഖ​പ്പെ​ടു​ത്തേ​ണ്ട​ത്. വേ​ത​നം ഉ​ൾ​പ്പെ​ടെ അ​നു​വ​ദി​ക്കു​ന്ന​ത് പ​ഞ്ചിം​ഗ് രേ​ഖ​ക​ൾ അ​വ​ലം​ബി​ച്ചാ​യി​രി​ക്കും. പ​ഞ്ചിം​ഗ് ഇ​ങ്ങ​നെഫോ​ട്ടോ പ​തി​ച്ച പു​തി​യ പ്ലാ​സ്റ്റി​ക് തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് പ​ഞ്ചിം​ഗ് മെ​ഷീ​ന്‍റെ റീ​ഡ​റി​ന്‍റെ തൊ​ട്ട​ടു​ത്ത് കാ​ണി​ക്ക​ണം. സ്ക്രീ​നി​ൽ ആ​ധാ​ർ കാ​ർ​ഡി​ന്‍റെ അ​വ​സാ​ന​ത്തെ എ​ട്ട് അ​ക്ക​ങ്ങ​ൾ തെ​ളി​ഞ്ഞു വ​രും. നീ​ല വെ​ളി​ച്ചം ക​ത്തു​മ്പോ​ൾ വി​ര​ൽ പ​തി​ക്ക​ണം. ഒ.​കെ. സി​ഗ്ന​ൽ തെ​ളി​ഞ്ഞാ​ൽ ഹാ​ജ​ർ ഉ​റ​പ്പാ​യി. പു​തി​യ ആ​ധാ​ർ അ​ധി​ഷ്ഠി​ത ബ​യോ​മെ​ട്രി​ക് പ​ഞ്ചിം​ഗ് സം​വി​ധാ​നം ഇ​ങ്ങ​നെ​യാ​ണ്. മാ​സ​ത്തി​ൽ മൂ​ന്ന് മ​ണി​ക്കൂ​ർ സൗ​ജ​ന്യ സ​മ​യംഒ​രു മാ​സ​ത്തി​ൽ നി​ശ്ചി​ത ജോ ​ലി സ​മ​യ​ത്ത് വൈ​കി വ​രു​ന്ന​തി​നും…

Read More

ജ​ന​വാ​സമേ​ഖ​ല​യി​ൽ കുടുംബത്തോടൊപ്പം  ത​മ്പ​ടി​ച്ച് കാ​ട്ടാ​ന​ക്കൂ​ട്ടം; ഭീ​തി​യോ​ടെ തൊ​ഴി​ലാ​ളി കു​ടും​ബ​ങ്ങ​ൾ

മു​ണ്ട​ക്ക​യം ഈ​സ്റ്റ്: പെ​രു​വ​ന്താ​നം പ​ഞ്ചാ​യ​ത്തി​ലെ ടി ​ആ​ർ ആ​ൻ​ഡ് ടി ​എ​സ്റ്റേ​റ്റി​ൽ ഓ​രോ ദി​വ​സ​വും വ​ന്യ​മൃ​ഗ ശ​ല്യം വ​ർ​ധി​ക്കു​ക​യാ​ണ്. ക ​ഴി​ഞ്ഞ ആ​റു​മാ​സ​മാ​യി പു​ലി​യു​ടെ ഭീ​തി​യി​ലാ​യി​രു​ന്നു മേ​ഖ​ല​യെ​ങ്കി​ൽ ഇ​പ്പോ​ൾ കാ​ട്ടാ​ന​ക​ൾ കൂ​ടി എ​ത്തി​യ​തോ​ടെ എ​ന്തു​ചെ​യ്യ​ണ​മെ​ന്ന​റി​യാ​തെ ബു​ദ്ധി​മു​ട്ടു​ക​യാ​ണ് തൊ​ഴി​ലാ​ളി കു​ടും​ബ​ങ്ങ​ൾ. എ​സ്റ്റേ​റ്റി​ലെ തൊ​ഴി​ലാ​ളി​ക​ൾ താ​മ​സി​ക്കു​ന്ന ല​യ​ത്തി​ന് തൊ​ട്ടു​സ​മീ​പം വ​രെ​യാ​ണ് 14 ആ​ന​ക​ൾ കൂ​ട്ട​മാ​യി ഇ​റ​ങ്ങി​യി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ര​ണ്ടു​മാ​സ​മാ​യി എ​സ്റ്റേ​റ്റി​നോ​ട് ചേ​ർ​ന്നു​ള്ള വ​ന​പ്ര​ദേ​ശ​ത്ത് കാ​ട്ടാ​ന​ക്കൂ​ട്ടം ത​മ്പ​ടി​ച്ചി​രു​ന്നെ​ങ്കി​ലും ഇ​വ​യെ ഉ​ൾ​വ​ന​ത്തി​ലേ​ക്ക് തു​ര​ത്തു​വാ​ൻ വേ​ണ്ട യാ​തൊ​രു ന​ട​പ​ടി​യും വ​നം​വ​കു​പ്പി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് ഉ​ണ്ടാ​കു​ന്നി​ല്ല. ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പ് മ​ത​മ്പ ഭാ​ഗ​ത്തി​റ​ങ്ങി​യ കാ​ട്ടാ​ന​ക്കൂ​ട്ടം ക​ർ​ഷ​ക​രു​ടെ കൃ​ഷി വ്യാ​പ​ക​മാ​യി ന​ശി​പ്പി​ച്ചി​രു​ന്നു. ആ​ന​ക​ളെ ഉ​ൾ​വ​ന​ത്തി​ലേ​ക്ക് തു​ര​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​ദേ​ശ​വാ​സി​ക​ൾ ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചെ​ങ്കി​ലും തി​രി​ഞ്ഞു നോ​ക്കു​വാ​ൻ പോ​ലും വ​നം​വ​കു​പ്പ് ത​യാ​റാ​യി​ട്ടി​ല്ല. എ​സ്റ്റേ​റ്റി​ലെ തൊ​ഴി​ലാ​ളി​ക​ൾ പു​ല​ർ​ച്ചെ ത​ന്നെ ടാ​പ്പിം​ഗി​ന് ഇ​റ​ങ്ങും. വ​ന്യ​മൃ​ഗ ശ​ല്യം മൂ​ലം ഇ​പ്പോ​ൾ ജോ​ലി ചെ​യ്യാ​നും സാ​ധി​ക്കാ​ത്ത…

Read More

ടീച്ചർ ജോലി വാഗ്ദാനം ചെയ്തു കൊണ്ടുപോയി, ഒമാനിലെത്തിയപ്പോൾ  വീട്ടുജോലി; വി​ദേ​ശ​ത്ത് ആളുകളെ എ​ത്തി​ച്ച് ക​ബ​ളി​പ്പി​ക്കുന്ന സംഘത്തിലെ യുവാവ് പിടിയിൽ

  കോ​ട്ട​യം: യു​വ​തി​യെ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് വി​ദേ​ശ​ത്ത് എ​ത്തി​ച്ച് ക​ബ​ളി​പ്പി​ച്ച കേ​സി​ലെ മു​ഖ്യ​പ്ര​തി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​ടു​ക്കി പെ​രു​വ​ന്താ​നം പാ​ലൂ​ര്‍​ക്കാ​വ് ചെ​റി​യ കാ​വു​ങ്ക​ല്‍ മ​നോ​ജ് ( മ​ണി​ക്കു​ട്ട​ന്‍- 39) നെ​യാ​ണ് പാ​ലാ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ള്‍ പാ​ലാ സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യെ ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ല്‍ ഒ​മാ​നി​ല്‍ ടീ​ച്ച​ര്‍​ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് കൊ​ണ്ടു​പോ​യി. പ​റ​ഞ്ഞ ജോ​ലി ന​ല്‍​കാ​തെ മ​റ്റൊ​രു വീ​ട്ടി​ല്‍ നി​ര്‍​ബ​ന്ധി​ച്ച് വീ​ട്ടു​ജോ​ലി​ക്ക് അ​യ​ച്ചു. അ​തി​നു​ശേ​ഷം തി​രി​കെ നാ​ട്ടി​ലേ​ക്ക് പോ​രാ​ന്‍ സ​മ്മ​തി​ക്കാ​തെ ത​ട​ഞ്ഞു​വ​യ്ക്കു​ക​യാ​യി​രു​ന്നു. യു​വ​തി​യു​ടെ അ​മ്മ ന​ല്‍​കി​യ പ​രാ​തി​യെ​ത്തു​ട​ര്‍​ന്ന് പാ​ലാ പോ​ലീ​സ് മ​നു​ഷ്യ​ക്ക​ട​ത്തി​ന് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത് അ​ന്വേ​ഷ​ണ​സം​ഘം രൂ​പീ​ക​രി​ച്ചു. മ​റ്റൊ​രു പ്ര​തി​യാ​യ സി​ദ്ദി​ക്കി​നെ അ​റ​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്തു. തു​ട​ര്‍​ന്നു ഒ​ന്നാം പ്ര​തി​യാ​യ മ​നോ​ജ് ഒ​ളി​വി​ല്‍ പോ​യെ​ങ്കി​ലും ഇ​യാ​ളെ എ​റ​ണാ​കു​ളം മ​റൈ​ന്‍ ഡ്രൈ​വ് ഭാ​ഗ​ത്തു​നി​ന്നു പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. പ്ര​തി​ക​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ വ​ഴി സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ല്‍​ക്കു​ന്ന…

Read More

ഉ​മ്മ​ൻ ചാ​ണ്ടി ജ​ർ​മ​നി​യി​ൽ; സ്വീകരിക്കാൻ പുതുപ്പള്ളിക്കാർ; ചി​കി​ത്സ മ​റ്റ​ന്നാ​ൾ ആ​രം​ഭി​ച്ചേ​ക്കും

ബ​ർ​ലി​ൻ: ഇ​ന്ന​ലെ ജ​ർ​മ​നി​യി​ലെ​ത്തി​യ മു​ൻ​മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ​ചാ​ണ്ടി​യു​ടെ ചി​കി​ത്സ മ​റ്റ​ന്നാ​ൾ ആ​രം​ഭി​ക്കു​മെ​ന്നു സൂ​ച​ന. ഇ​ന്നു ആ​ശു​പ​ത്രി​യി​ൽ എ​ത്തി ഡോ​ക്ട​ർ​മാ​രെ കാ​ണും. ആ​വ​ശ്യ​മെ​ങ്കി​ൽ ചെ​റി​യ ശ​സ്ത്ര​ക്രി​യ വേ​ണ്ടി​വ​ന്നേ​ക്കും. ഡോ​ക്ട​ർ​മാ​രു​ടെ സം​ഘം ഒ​ന്പ​തി​നു വി​ദ​ഗ്ധ പ​രി​ശോ​ധ​ന തു​ട​ങ്ങും. ഇ​ന്ത്യ​ൻ സ​മ​യം ഇ​ന്ന​ലെ വൈ​കു​ന്നേ​രം ഫ്രാ​ങ്ക്ഫ​ർ​ട്ടി​ലാ​ണു വി​മാ​ന​മി​റ​ങ്ങി​യ​ത്. ഇ​ന്നു രാ​വി​ലെ ബ​ർ​ലി​നി​ലേ​ക്കു പോ​കും. ബ​ർ​ലി​നി​ലെ ചാ​രി​റ്റി ക്ലി​നി​ക്കി​ലാ​ണു ചി​കി​ത്സ. മ​ക​ൻ ചാ​ണ്ടി ഉ​മ്മ​ൻ, മ​ക​ൾ മ​റി​യ, ബെ​ന്നി ബ​ഹ​നാ​ൻ എം​പി, ജ​ർ​മ​ൻ ഭാ​ഷ അ​റി​യാ​വു​ന്ന കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ൻ ജി​ൻ​സ​ണ്‍ എ​ന്നി​വ​രാ​ണ് ഇ​പ്പോ​ൾ ഉ​മ്മ​ൻ ചാ​ണ്ടി​ക്കൊ​പ്പ​മു​ള്ള​ത്. മ​ക​ൾ അ​ച്ചു ഉ​മ്മ​ൻ നാ​ളെ ജ​ർ​മ്മ​നി​യി​ലെ​ത്തും. ഇ​ന്ന​ലെ പു​ല​ർ​ച്ചെ 3.30നാ​ണു തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്നും ഉ​മ്മ​ൻ ചാ​ണ്ടി പു​റ​പ്പെ​ട്ട​ത്. ദോ​ഹ​വ​ഴി​യാ​യി​രു​ന്നു വി​മാ​നം. ജ​ർ​മ​നി​യി​ലെ​ത്തി​യ ഉ​മ്മ​ൻ ചാ​ണ്ടി​യെ പു​തു​പ്പ​ള്ളി സ്വ​ദേ​ശി​ക​ൾ സ്വീ​ക​രി​ച്ചു.

Read More

കെ.​എം. ഷാ​ജി തെ​ര​ഞ്ഞെ​ടു​പ്പ് ച​ട്ടം ലം​ഘി​ച്ചു: തു​ക​യു​ടെ ക​ണ​ക്കു​ക​ളി​ല്‍ സു​താ​ര്യ​ത​യില്ല; റി​പ്പോ​ര്‍​ട്ട് നൽകി വിജിലൻസ്

സ്വ​ന്തം ലേ​ഖ​ക​ന്‍കോ​ഴി​ക്കോ​ട്: മു​സ് ലിം​ലീ​ഗ് നേ​താ​വ് കെ.​എം. ഷാ​ജി തെ​ര​ഞ്ഞെ​ടു​പ്പ് ച​ട്ടം ലം​ഘി​ച്ചു​വെ​ന്ന് കാ​ണി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീഷ​ന് വി​ജി​ല​ന്‍​സ് വി​ഭാ​ഗം റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ച്ചു. ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ അ​ഴീ​ക്കോ​ട് നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ല്‍ മ​ത്സ​രി​ച്ച​പ്പോ​ള്‍ ച​ട്ടം പാ​ലി​ച്ചി​ല്ലെ​ന്നാ​ണ് ക​ണ്ടെ​ത്ത​ല്‍. ഇ​വി​ടെ തെ​ര​ഞ്ഞെ​ടു​പ്പു പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി​പ്പോ​ള്‍ പി​രി​ച്ചെ​ടു​ത്തു തു​ക​യു​ടെ ക​ണ​ക്കു​ക​ളി​ല്‍ സു​താ​ര്യ​ത​യി​ല്ലെ​ന്ന് റി​പ്പോ​ര്‍​ട്ടി​ല്‍ സൂ​ചി​പ്പി​ച്ചി​ട്ടു​ണ്ട്. ഷാ​ജി​യു​ടെ വീ​ട്ടി​ല്‍നി​ന്ന് പി​ടി​ച്ചെ​ടു​ത്ത 47.35 ല​ക്ഷം രൂ​പ അ​ന​ധി​കൃ​ത​മാ​യി സ​മ്പാ​ദി​ച്ച​താ​ണെ​ന്ന് ക​ണ്ടെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വി​ജി​ല​ന്‍​സ് റി​പ്പോ​ര്‍​ട്ട്. പ​ണം തി​രി​കെ കി​ട്ട​ണ​മെ​ന്നാ​വ്യ​പ്പെ​ട്ട് ഷാ​ജി ന​ല്‍​കി​യ ഹ​ര്‍​ജി ക​ഴി​ഞ്ഞ ദി​വ​സം കോ​ഴി​ക്കോ​ട് വി​ജി​ല​ന്‍​സ് കോ​ട​തി ത​ള്ളി​യി​രു​ന്നു. 2021 ഏ​പ്രി​ലി​ലാ​ണ് ഷാ​ജി​യു​ടെ അ​ഴീ​ക്കോ​ട്ടെ വീ​ട്ടി​ല്‍നി​ന്ന് വി​ജി​ല​ന്‍​സ് വി​ഭാ​ഗം പ​ണം പി​ടി​ച്ചെ​ടു​ത്തി​രു​ന്ന​ത്. ഇ​ത് തെ​ര​ഞ്ഞെ​ടു​പ്പു ഫ​ണ്ടി​ലേ​ക്ക് വ​ന്ന തു​ക​യാ​ണെ​ന്നാ​യി​രു​ന്നു ഷാ​ജി​യു​ടെ വാ​ദം. പ​ണം ലീ​ഗ് മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ളി​ല്‍നി​ന്ന് അ​ട​ക്കം പി​രി​ച്ചെ​ടു​ത്ത​താ​ണെ​ന്നാ​ണ് അ​ദ്ദേ​ഹം കോ​ട​തി​യി​ല്‍ മൊ​ഴി ന​ല്‍​കി​യി​രു​ന്ന​ത്. പ​തി​നാ​യി​രം രൂ​പ​യി​ല്‍ അ​ധി​ക​മു​ള്ള…

Read More