പാലക്കാട്: മകനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം അച്ഛൻ തൂങ്ങിമരിച്ചു. നെന്മാറ വിത്തനശേരിയിൽ ബാലകൃഷ്ണൻ (65), മകൻ മുകുന്ദൻ (കണ്ണൻ കുട്ടി -39) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവമുണ്ടായതെന്ന് കരുതുന്നു. ഇന്നു രാവിലെ സമീപത്തുള്ള ബന്ധുക്കൾ ചായയും കൊണ്ട് ഇവരുടെ വീട്ടിലെത്തിയപ്പോഴാണ് വീടിന്റെ ഉമ്മറത്ത് മുകുന്ദന്റെ കഴുത്തിനു വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിൽ ബാലകൃഷ്ണനും മുകുന്ദനും മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവിവാഹിതനും കടുത്ത പ്രമേഹരോഗിയായുമായ മകനെ കുറെ നാളുകളായി ബാലകൃഷ്ണനാണ് പരിചരിച്ചിരുന്നത്. അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് മുകുന്ദന്റെ കാൽ മുറിച്ചുമാറ്റിയിരുന്നു. മകന്റെ അസുഖവും ചികിത്സയുമൊക്കെയായി ബാലകൃഷ്ണൻ ഏറെ ബുദ്ധിമുട്ടിലായിരുന്നുവെന്നാണ് വിവരം. ഇതായിരിക്കാം കൊലപാതകത്തിലേക്കും ആത്മഹത്യയിലേക്കും നയിച്ചതെന്ന് പോലീസ് കരുതുന്നു.ബാലകൃഷ്ണന്റെ ഭാര്യ വർഷങ്ങൾക്ക് മുന്‍പ് മരിച്ചിരുന്നു. ഇളയ മകൻ സതീഷ് കുമാർ കോയന്പത്തൂരിൽ റെയിൽവേ ജോലിക്കാരനാണ്. മകൾ ശ്രുതി വിവാഹിതയുമാണ്.
Read MoreCategory: Edition News
ആ സംഭവത്തെക്കുറിച്ച് സ്റ്റെഫിനോട് അമ്മ ചോദിച്ചിരുന്നു..! ഇടുക്കിയില്‍ അഞ്ചാം ക്ലാസുകാരന് വിഷം ഉള്ളില്‍ചെന്ന് മരിച്ചു
ഇടുക്കി: ഇടുക്കി ഏലപ്പാറയില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയെ വിഷം ഉള്ളില്‍ ചെന്ന് മരിച്ച നിലയില്‍ കണ്ടെത്തി. മാടപ്പുറം സ്വദേശി സതീഷിന്റെ മകന് സ്റ്റെഫിന് (11) ആണ് മരിച്ചത്. മാതാപിതാക്കള്‍ ജോലിക്ക് പോയ സമയത്താണ് സംഭവം. ആത്മഹത്യ ആണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. രാവിലെ വിഷം കഴിച്ചശേഷം റോഡിലിറങ്ങി നടന്നു പോകുന്നതിനിടെ കുട്ടി കുഴഞ്ഞു വീഴുകയായിരുന്നു. നാട്ടുകാര്‍ ഓടിക്കൂടി പീരുമേട് താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും യാത്രാമധ്യേ മരിച്ചു. കഴിഞ്ഞ ദിവസം സ്കൂള്‍ വിട്ട് വരുന്ന വഴി സ്റ്റെഫിനും ബന്ധുക്കളുടെ കുട്ടികളുമായി തര്‍ക്കമുണ്ടായിരുന്നു. വീട്ടിലെത്തിയപ്പോള്‍ അമ്മ ഇക്കാര്യം ചോദിച്ചെന്നും വിവരമുണ്ട്. ഏലപ്പാറ സ്കൂളിലെ വിദ്യാര്‍ത്ഥിയാണ്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് പറയുന്നു.
Read Moreആഡംബര ബസ് സർവീസ് നടത്തുന്ന മൂലധനനിക്ഷേപമില്ലാത്ത കെ സ്വിഫ്റ്റ് കെഎസ്ആർടിസിക്ക് ബാധ്യതയാകുന്നു
പ്രദീപ് ചാത്തന്നൂർചാത്തന്നൂർ: ആഡംബര ബസ് സർവീസ് നടത്തുന്ന സ്വതന്ത്ര കന്പനിയായ കെ സ്വിഫ്റ്റ് കമ്പനിയും കെഎസ്ആർടിസിയെ പിഴിയുന്നു. യാതൊരു മൂലധന നിക്ഷേപവുമില്ലാത്ത കെസ്വിഫ്റ്റ് കെഎസ്ആർടിസി യിൽ നിന്നും ഇതുവരെ വാടകയായി ഈടാക്കിയത് 7.49 കോടി രൂപ. ഇതുവരെ സർവീസ് നടത്തിയതിന്10 കോടി നല്‍കണമെന്നാണ് കെസ്വിഫ്റ്റിന്റെ ആവശ്യം. കെഎസ്ആർടി സി യുടെ റൂട്ടുകളിൽ കെ സ്വിഫ്റ്റിന്റെ ബസുകൾ ദീർഘ ദൂര സർവീസ് നടത്തുന്നതിനാണ് കെ സ്വിഫ്റ്റിന് കെ എസ്ആർടിസി വാടക നല്‍കേണ്ടത്. കെ എസ് ആർ ടി സി യ്ക്ക് സർക്കാർ അനുവദിച്ച പ്ലാൻ ഫണ്ട് തുകയിൽ നിന്നും 50 കോടി വിനിയോഗിച്ചാണ് സ്വതന്ത്ര കന്പനിയായ കെ സ്വിഫ്റ്റന് 116 ബസുകൾ വാങ്ങിയത്. കെഎസ്ആർടിസിയ്ക്ക് അനുവദിച്ച തുക ഉപയോഗിച്ച് മറ്റൊരു കന്പനിയ്ക്ക് ബസ് വാങ്ങിയത് എങ്ങനെ എന്നതിന് ഇതുവരെ ഉത്തരമുണ്ടായിട്ടില്ല. കെ എസ്ആർടിസി യുടെ എല്ലാവിധ സംവിധാനങ്ങളും ഉപയോഗിച്ചാണ്…
Read Moreനാടിന്റെ പേര് കളയാൻ കൊല്ലത്തെ പോലീസും ..! കള്ളക്കേസിൽ കുടുക്കി സൈനികനും സഹോദരനും പോലീസിന്റെ ക്രൂരമർദനം; വെള്ളം ചോദിച്ചപ്പോൾ പോലീസ് ചെയ്തതിങ്ങനെ
കൊല്ലം: കാഞ്ഞിരപ്പള്ളിയിലെ മാങ്ങാ മോഷണത്തിനു ശേഷം കേരള പോലീസിന്റെ മറ്റൊരു വീരഗാഥ കൊല്ലത്തു നിന്നു പുറത്തുവരുന്നു. സൈനികനെയും സഹോദരനെയും മൂത്രം കുടിപ്പിക്കാൻ പോലീസ് ശ്രമിച്ചുവെന്നാണ് പുതിയ വാർത്ത. കൊല്ലം കിളികൊല്ലൂരിലാണ് സംഭവം. ഒരു വാർത്താ ചാനലിനു നൽകിയ അഭിമുഖത്തിലാണ് സഹോദരങ്ങളും കുടുംബാംഗങ്ങളും പോലീസിൽ നിന്നു തങ്ങൾ നേരിട്ട കൊടിയ പീഡനത്തിന്റെ വിവരങ്ങൾ വെളിപ്പെടുത്തുന്നത്. എംഡിഎംഎ കേസിലുളളയാളെ ജാമ്യത്തിലിറക്കണമെന്ന് ആവശ്യപ്പെട്ടാണ് വിഘ്നേഷിനെയും സഹോദരന് വിഷ്ണുവിനെയും സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തുന്നത്. എന്നാല്‍, അവർ ജാമ്യമെടുക്കാൻ തയാറായില്ല. തുടർന്ന് പോലീസ് ക്രൂരമായി മർദ്ദിച്ചു. എസ്ഐ അനീഷ്, സിഐ വിനോദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു മർദ്ദനം. മണികണ്ഠന്, ലോകേഷ് എന്നീ പൊലീസുകാരും മര്‍ദിച്ചു. സൈനികനായ സഹോദരന്റെ ചൂണ്ടുവിരല്‍ തല്ലിയൊടിച്ചു. വെള്ളം ചോദിച്ചപ്പോൾ മൂത്രം കുടിക്കാന്‍ പൊലീസ് പറഞ്ഞെന്നും സഹോദരങ്ങൾ വെളിപ്പെടുത്തുന്നു. കേസിൽ കുടുക്കിയ നാലു പൊലീസുകാരെ സ്ഥലം മാറ്റിയിട്ടുണ്ട്. അതേസമയം, പീഡനത്തിനു നേതൃത്വം കൊടുത്ത സിഐ…
Read Moreലൈംഗിക പീഡനക്കേസ്: സിവിക് ചന്ദ്രന്റെ മുൻകൂർ ജാമ്യം റദ്ദാക്കി ; സെഷൻസ് കോടതിയുടെ ചില പരാമർശങ്ങൾ നീക്കി ഹൈക്കോടതി
കൊച്ചി: ലൈംഗിക പീഡനക്കേസിൽ സിവിക് ചന്ദ്രന്റെ മുൻകൂർ ജാമ്യം ഹൈക്കോടതി റദ്ദാക്കി. സർക്കാരും പരാതിക്കാരിയായ ദളിത് യുവതിയും നൽകിയ ഹർജി പരിഗണിച്ചാണ് നടപടി. നേരത്തെ കോഴിക്കോട് സെഷൻസ് കോടതി ഉത്തരവിൽ ഉണ്ടായിരുന്ന ചില പരാമർശങ്ങൾ ഹൈക്കോടതി നീക്കിയിരുന്നു. ഇരയുടെ വസ്ത്രധാരണം പ്രകോപനം ഉണ്ടാക്കുന്നതാണെന്നത് ഉൾപ്പെടെയുള്ള വിവാദ പരാമർശങ്ങൾ ആണ് നീക്കിയത്. 2020 ഫെബ്രുവരി എട്ടിനു നടന്ന ക്യാന്പിനുശേഷം പരാതിക്കാരി കടൽത്തീരത്തു വിശ്രമിക്കുന്പോൾ സിവിക് ചന്ദ്രൻ കടന്നു പിടിച്ച് അപമര്യാദയായി പെരുമാറിയെന്നാണു പരാതി. 2022 ജൂലൈ 29ന് അതിജീവിത നൽകിയ പരാതിയിൽ കൊയിലാണ്ടി പോലീസ് കേസെടുത്തെങ്കിലും കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. സമൂഹമാധ്യമങ്ങളിൽനിന്നുള്ള ഫോട്ടോകൾ പ്രതി ഹാജരാക്കിയതു പരിശോധിച്ച സെഷൻസ് കോടതി യുവതിയുടെ വസ്ത്രധാരണം പ്രകോപനപരമായിരുന്നു എന്നു പരാമർശിച്ചതു വിവാദമായിരുന്നു.
Read Moreപത്തടി നീളവും 12 കിലോ തൂക്കമുള്ള ഭീമൻ രാജവെമ്പാലയെ പിടികൂടി; രാമചന്ദ്രന്റെ വീട്ടിൽ നിന്ന് പാമ്പിനെ പിടികൂടുന്നത് മൂന്നാംതവണ
നെന്മാറ(പാലക്കാട്): പോത്തുണ്ടിയിൽ വീട്ടുവളപ്പിനോടുചേർന്ന റബർ തോട്ടത്തിൽ നിന്ന് ഭീമൻ രാജവെന്പാലയെ പിടികൂടി. പത്തടി നീളവും 12 കിലോ തൂക്കവുമുള്ള രാജവെന്പാലയെ വനം വകുപ്പ് ഉദ്യോഗസ്ഥരെത്തിയാണ് പിടികൂടിയത്. തിരുത്തന്പാടം രാമചന്ദ്രന്റെ വീട്ടുവളപ്പിലാണ് പാന്പിനെ കണ്ടത്. മരത്തിൽ കയറിയ നിലയിൽ കണ്ട പാന്പിനെ കണ്ട് ഭയന്ന വീട്ടുകാരും നാട്ടുകാരും വനം വകുപ്പിനെ അറിയിക്കുകയായിരുന്നു. പിന്നീട് പാന്പിനെ നെല്ലിയാന്പതി വനത്തിൽ വിട്ടു. ഇതാദ്യമായല്ല രാമചന്ദ്രന്റെ വീട്ടിൽ നിന്ന് പാന്പിനെ പിടികൂടുന്നത്. നേരത്തെ രണ്ടുതവണ ഇത്തരത്തിൽ പാന്പിനെ ഇവിടെ നിന്നും പിടികൂടിയിട്ടുണ്ട്. അന്നും വനംവകുപ്പ് ഉദ്യോഗസ്ഥരെത്തിയാണ് പാന്പിനെ പിടികൂടിയത്.
Read Moreപത്തരമാറ്റിന്റെ പരിശുദ്ധിയോടെ തൈരിൽ തെളിഞ്ഞ ജീവിതം; കോവിഡിന്റെ പ്രതിസന്ധികളെ മറികടക്കാൻ തുടങ്ങിയ പരിശ്രമത്തിന്റെ വിജയഗാഥയുമായി മാത്യൂസ് – ജെയ്നമ്മ ദമ്പതികൾ
ഹരിദാസ് അന്പലപ്പുഴ പുതിയ ആശയങ്ങൾക്കൊണ്ടും അധ്വാനങ്ങൾക്കൊണ്ടും കരുപ്പിടിപ്പിച്ച കൊച്ചുകൊച്ചു സംരംഭങ്ങളിലൂടെ നാട്ടിൽ പ്രകാശം പരത്തിയവർ നമുക്കു ചുറ്റുമുണ്ട്. കോവിഡിന്റെ പ്രതിസന്ധികളെ മറികടക്കാൻ തുടങ്ങിയ പരിശ്രമങ്ങൾ ജീവിതത്തെ മാറ്റിമറിച്ച സംരംഭങ്ങളായി വളർന്നതിന്റെ ചരിത്രവുമുണ്ട്. കോവിഡിൽ നാടാകെ കടുത്ത സാന്പത്തിക പ്രതിസന്ധിയിലും വിഷമങ്ങളിലും ക്ലേശിച്ചപ്പോൾ തങ്ങളുടെ കൊച്ചു സംരംഭം ജീവിതമാർഗം തെളിച്ചു തന്നതിന്റെ കഥ പറയുകയാണ് പുന്നപ്ര തെക്ക് പഞ്ചായത്ത് രണ്ടാം വാർഡ് പുത്തൻ പുരയ്ക്കൽ മാത്യൂസ് – ജെയ്നമ്മ ദമ്പതികൾ. നാടൻ തൈരാണ് ഇവരുടെ ജീവിതത്തിൽ മുന്നോട്ടുള്ള പ്രയാണത്തിന് കുറെക്കാലമായി ഉറകൂട്ടുന്നത്.തൈര് വീട്ടിൽത്തന്നെ തയാറാക്കി ചെറിയ പായ്ക്കറ്റുകളിലാക്കി കടകളിൽ വിതരണം ചെയ്തുവരികയാണ് ഈ ദന്പതികൾ. ഗ്രാമാന്തരങ്ങളിലെ അന്‍പതോളം കടകളിൽ നാടൻ തൈര് എന്ന പേരിൽ ഇവരുടെ തൈര് വില്പനയ്ക്ക് എത്തുന്നു. 10 രൂപയാണ് പായ്ക്കറ്റ് വില. തുടക്കം ഇങ്ങനെഈ കുടിൽ സംരംഭം തുടങ്ങിയിട്ട് ഏകദേശം എട്ടു വർഷം പിന്നിടുന്നു.…
Read Moreസ്കൂൾ സമയത്ത് ക്ലാസ് മുറിക്ക് സമീപത്ത് നിന്ന് വിദ്യാർഥിനിക്ക് നേരെ തെരുവുനായയുടെ ആക്രമണം; സ്കൂള്‍ വളപ്പിൽ ഭക്ഷണ വേസ്റ്റ് വലിച്ചെറില്ലെന്ന് വെറ്റനറി ഡോക്ടർ
തലയോലപ്പറമ്പ്: സ്കൂള്‍ വളപ്പിൽ കയറി തെരുവുനായ വിദ്യാർഥിനിയെ കടിച്ചു പരിക്കേൽപിച്ചു. തലയോലപ്പറമ്പ് എ.ജെ. ജോണ്‍മെമ്മോറിയൽ ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥിനിക്കാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ 11.30ന് സ്കൂള്‍ ഓഡിറ്റോറിയത്തിനു സമീപം കൂട്ടുകാരുമൊത്ത് വിദ്യാർഥിനി സംസാരിച്ചു നില്‍ക്കുന്നതിനിടെയാണ് സ്കൂൾ വളപ്പിലേക്ക് കുരച്ച് പാഞ്ഞെത്തിയ തെരുവുനായ ആക്രമണം നടത്തിയത്. വിദ്യാർഥിനിയെ നായ കടിക്കുന്നതുകണ്ട മറ്റ് വിദ്യാര്‍ഥിനികള്‍ ഓഡിറ്റോറിയത്തില്‍ ഓടി കയറിയതിനാല്‍ കടിയേല്‍ക്കാതെ രക്ഷപ്പെട്ടു. വിദ്യാർഥിനികളുടെ അലറികരച്ചില്കേട്ട് അധ്യാപകര്‍ ഓടിയെത്തിയപ്പോൾ നായകടന്നുകളഞ്ഞു. വിദ്യാര്‍ഥിനിയെ സ്കൂൾ അധികൃതർ തലയോലപ്പറമ്പിലെ സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെത്തിച്ച് പ്രഥമ ശുശ്രൂഷ നല്കി. കാലില്‍ ആഴത്തില്‍ മുറിവേറ്റതിനാല്‍ വിദ്യാര്‍ഥിനിയെ വിദഗ്ധ ചികിത്സക്കായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പഞ്ചായത്ത് പ്രസിഡന്റ് എന്‍. ഷാജിമോള്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ലൈസമ്മ ജോസഫ്, വെറ്റിറനറി ഡോ. അജിത്ത് എന്നിവര്‍ സ്കൂളിലെത്തി വിവരങ്ങള്‍ ശേഖരിച്ചു. സ്കൂളിന്റെ തകര്‍ന്നുകിടക്കുന്ന സംരക്ഷണഭിത്തിക്കിടയിലൂടെയാണ് നായ്ക്കള്‍…
Read Moreവീട്ടുകാർ ഉൾപ്പെടെ സംഭവം കാണുന്നുണ്ടെങ്കിലും..! ട്രെയിനിനു മുന്നിൽനിന്ന് കുഞ്ഞനുജത്തിയുടെ ജീവൻ അദ്ഭുതകരമായി രക്ഷിച്ച പവിത്രയേ തേടി അഭിനന്ദന പ്രവാഹം
അമ്പലപ്പുഴ: ട്രെയിനിനു മുന്നിൽ നിന്ന് കുഞ്ഞനുജത്തിയുടെ ജീവൻ അദ്ഭുതകരമായി രക്ഷിച്ച വിദ്യാർഥിനിയെ എച്ച്. സലാം എംഎൽഎ അനുമോദിച്ചു. അറവുകാട് ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനി പവിത്രയെയാണ് എംഎൽഎ സ്കൂളിലെത്തി അധ്യാപകരെയും സഹപാഠികളെയും സാക്ഷിനിർത്തി പൊന്നാടയണിയിച്ച് അനുമോദിച്ചത്. പുന്നപ്ര വലിയ തെെപ്പറമ്പ് വീട്ടിൽ സജിമോൻ-പ്രവീണ ദമ്പതികളുടെ മകൾ പവിത്ര വീടിനു സമീപത്തു കടന്നുപോകുന്ന തീരദേശ റെ യിൽപാളത്തിലൂടെ പാഞ്ഞടുത്ത ട്രെയിനിനുമുന്നിൽനിന്ന് അനുജത്തി മിത്രയുടെ ജീവൻ രക്ഷിച്ചത്. അറവുകാട് സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിയാണ് മിത്ര. ഞായറാഴ്ച വൈകിട്ട് 5.30ന് വീടിനടുത്തുള്ള റെയിൽപാതയ്ക്കു സമീപം കൂട്ടുകാർക്കൊപ്പം പവിത്ര കളിച്ചുകൊണ്ടിരിക്കുമ്പോൾ അനുജത്തി മിത്ര ട്രെയിൻ വരുന്നതറിയാതെ പാളത്തിലൂടെ നടന്നുനീങ്ങുകയായിരുന്നു. വീട്ടുകാർ ഉൾപ്പെടെ സംഭവം കാണുന്നുണ്ടെങ്കിലും അലമുറയിട്ട് കരയാനല്ലാതെ അവർക്ക് ഒന്നും ചെയ്യാനാകാത്ത ദൂരത്തിലായിരുന്നു. ഈ ഘട്ടത്തിലാണ് സ്വന്തം ജീവൻ പോലും നോക്കാതെ പവിത്ര അനുജത്തിയെ മാറോടു ചേർത്ത് പാളത്തിൽനിന്ന്…
Read Moreകാന്തികശക്തിയില്‍ നമ്പര്‍ പ്ലേറ്റും അപ്രത്യക്ഷമാകും! അന്തംവിട്ട് ന്യൂ ജെന്‍ ബൈക്ക് പിടികൂടിയ ഉദ്യോഗസ്ഥര്‍
തിരുവല്ല: കാന്തിക ശക്തിയുടെ പിൻബലത്തിൽ മുമ്പിലേക്കും പിന്നിലേക്കും അതിവേഗം ചലിപ്പിക്കാൻ കഴിയുന്ന തരത്തിൽ രൂപമാറ്റം വരുത്തിയ നമ്പർ പ്ലേറ്റുള്ള ന്യൂജൻ ബൈക്ക് മോട്ടോർ വാഹന വകുപ്പ് എൻഫോസ്മെന്റ് വിഭാഗം വാഹന പരിശോധനയ്ക്കിടെ പിടികൂടി. മോട്ടോർ എൻഫോഴ്സ്മെന്റ് വിഭാഗം ഇന്നലെ രാവിലെ ഇടിഞ്ഞില്ലം ജംഗ്ഷനു സമീപം നടത്തിയ വാഹന പരിശോധനയിലാണ് ചെങ്ങന്നൂർ തിരുവൻവണ്ടൂർ സ്വദേശി അരുൺ കുമാറിന്റെ ബൈക്ക് പിടികൂടിയത്. ബൈക്കിന്റെ പിൻവശത്തെ നമ്പർ പ്ലേറ്റിലാണ് കൃത്രിമം കാട്ടിയിരുന്നത്. നമ്പർ പ്ലേറ്റിന്റെ മുൻവശത്തും പിൻവശത്തുമായി നാല് കാന്ത കഷണങ്ങൾ ഘടിപ്പിച്ചാണ് നമ്പർ പ്ലേറ്റ് അതിവേഗം ചലിപ്പിച്ചിരുന്നത്. വാഹന പരിശോധന സമയങ്ങളിൽ നിർത്താതെ പോകുന്ന വാഹനങ്ങളുടെ പിൻവശത്തെ നമ്പർ പ്ലേറ്റാണ് മോട്ടോർ വാഹന വകുപ്പുംപോലീസും രേഖപ്പെടുത്താറുള്ളത്. മോട്ടോർ വാഹന വകുപ്പിന്റെയോ പോലീസിന്റെയോ വാഹന പരിശോധന ശ്രദ്ധയിൽപെട്ടാൽ പിന്നിലിരിക്കുന്ന സഹയാത്രികന് ഞൊടിയിടയിൽ മുന്നിലേക്കോ പിന്നിലേക്കോ ചലിപ്പിച്ച് നമ്പർ പ്ലേറ്റ് അദൃശ്യമാക്കാവുന്ന തരത്തിലാണ്…
Read More