കോഴഞ്ചേരി: ഭര്‍തൃഗൃഹത്തില്‍ യുവതി തൂങ്ങിമരിച്ചനിലയില്‍ കാണപ്പെട്ട സംഭവത്തില്‍ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തു. കോയിപ്രം പുല്ലാട് കുറവന്‍കുഴി വേങ്ങനില്‍ക്കുന്നകാലായില്‍ സുരേന്ദ്രന്റെ മകള്‍ സൂര്യ സുരേന്ദ്ര(25)ന്റെ മരണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് പേക്കാവുങ്കല്‍ വിഷ്ണു(29)വാണ് കോയിപ്രം പോലീസിന്റെ പിടിയിലായത്. ഇയാള്‍ക്കെതിരേ സ്ത്രീധനപീഡനക്കുറ്റം ചുമത്തി. കഴിഞ്ഞ ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് ഭര്‍തൃഗൃഹമായ പേക്കാവുങ്കല്‍ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ സൂര്യയെ കാണപ്പെട്ടത്. കുമ്പനാട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണപ്പെട്ടിരുന്നു. അസ്വാഭാവിക മരണത്തിന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് എസ്ഐ അനൂപിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചിരുന്നു. കഴിഞ്ഞ മേയ് എട്ടിനായിരുന്നു ഇവരുടെ വിവാഹം. സംഭവസ്ഥലത്ത് പോലീസ് ശാസ്ത്രീയ അന്വേഷണസംഘവും വിരലടയാള വിദഗ്ധരുടെ സംഘവും മറ്റുമെത്തി പരിശോധന നടത്തുകയുണ്ടായി. പിറ്റേന്ന്, തിരുവല്ല തഹസില്‍ദാര്‍ ജോണ്‍ വര്‍ഗീസ് ഇന്‍ക്വസ്റ്റ് നടത്തുകയും കോട്ടയം മെഡിക്കല്‍ കോളജില്‍ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തുകയുമുണ്ടായി. സംഭവദിവസം, ജില്ലാ ആശുപത്രിയില്ചികിത്സയിലായ വിഷ്ണു ഇന്നലെ…
Read MoreCategory: Edition News
ശശിധരന്, ഷിബു, മണിക്കുട്ടന്..! പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ വൃദ്ധനടക്കം മൂന്നുപേർ അറസ്റ്റിൽ; കോട്ടയത്ത് നടന്ന സംഭവം ഇങ്ങനെ…
കോട്ടയം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ വൃദ്ധനടക്കം മൂന്നുപേര്‍ അറസ്റ്റില്‍. കോരുത്തോട് കുഴിമാവ് ടോപ്പ് ഭാഗത്ത് അരീക്കത്തറ ശശിധരന് (68), വയലേറ്റുപറമ്പില്‍ ഷിബു (38), വാഴക്കാലായില്‍ മണിക്കുട്ടന് (40) എന്നിവരെയാണ് മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ മൂന്നുപേരും പെണ്‍കുട്ടിയെ പലപ്പോഴായി ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയതിനെത്തുടര്‍ന്ന് അധ്യാപകര്‍ ചൈല്‍ഡ് ലൈന്‍ വഴി കൗണ്‍സലിംഗിനു വിധേയമാക്കുകയും തുടര്‍ന്ന് പെണ്‍കുട്ടി പീഡനവിവരം പുറത്തുപറയുകയുമായിരുന്നു. തുടർന്നു മുണ്ടക്കയം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് ഷിബു, മണിക്കുട്ടന് എന്നിവരെ അറസ്റ്റ് ചെയ്തു. ഇതറിഞ്ഞ് ശശിധരന് ഒളിവില്‍ പോയെങ്കിലും തിരുവനന്തപുരത്തുനിന്നു പിടികൂടി. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
Read Moreവേഗപ്പൂട്ടിൽ കൃത്രിമം: 30 ബസുകളുടെ ഫിറ്റ്നസ് റദ്ദാക്കി; റദ്ദാക്കിയതിൽ രണ്ടു കെഎസ്ആർടിസി ബസുകളും
എം.സുരേഷ് ബാബുതിരുവനന്തപുരം: സംസ്ഥാനത്ത് വേഗപൂട്ടിൽ കൃത്രിമം നടത്തിയ സ്വകാര്യ- ടൂറിസ്റ്റ് ബസുകൾക്കെതിരെ മോട്ടോർവാഹനവകുപ്പ് പരിശോധന തുടരുന്നു. വേഗപൂട്ടിൽ കൃത്രിമം കാട്ടിയതിന് 30 വാഹനങ്ങളുടെ ഫിറ്റ്നെസ് മോട്ടോർ വാഹനവകുപ്പ് റദ്ദാക്കി. കഴിഞ്ഞ ഒരാഴ്ചക്കാലത്തിനിടെ നടത്തിയ പരിശോധനയിലാണ് വേഗപൂട്ടിൽ കൃത്രിമം കണ്ടെ ത്തിയതിന് വാഹനങ്ങൾക്കെതിരെ നടപടിയെടുത്തത്. 20 സ്വകാര്യ ബസ്സുകളുടെയും എട്ട് ടൂറിസ്റ്റ് ബസുകളുടെയും രണ്ട ് കെഎസ്ആർടിസി ബസ്സുകളുടെയും ഉൾപ്പെടെ 30 വാഹനങ്ങളുടെ ഫിറ്റ്നെസ് ആണ് മോട്ടോർ വാഹനവകുപ്പ് റദ്ദാക്കിയത്. 450 ൽപരം ബസുകൾ പരിശോധിച്ചതിൽ മോട്ടോർവാഹനവകുപ്പ് നിയമത്തിന് വിരുദ്ധമായി അമിത ശബ്ദം പുറപ്പെടുവിക്കുന്ന ഹോണുകൾ, ലൈറ്റുകൾ എന്നിവ സ്ഥാപിച്ച 390 നിയമലംഘനങ്ങൾ മോട്ടോർ വാഹനവകുപ്പ് കണ്ടെത്തുകയും ഇത്തരം വാഹനങ്ങൾക്കെതിരെ നിയമനടപടിയും പിഴയും ചുമത്തുകയുണ്ട ായി. പാലക്കാട്, എറണാകുളം, തൃശൂർ, മലപ്പുറം, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് പരിശോധന കൂടുതൽ വ്യാപകമാക്കിയിരിക്കുന്നത്. വടക്കാഞ്ചേരി ബസ് അപകടത്തിന് പിന്നാലെ സ്വകാര്യ…
Read Moreബാങ്കിൽനിന്ന് ജപ്തി നോട്ടീസ്; മണിക്കൂറുകൾക്കുള്ളിൽ മാറിമറിഞ്ഞ് വിധി; അക്ഷയ ലോട്ടറിയിലൂടെ ഭാഗ്യദേവതയുടെ കടാക്ഷം
കൊല്ലം : മൈനാഗപ്പള്ളി സ്വദേശിയായ പൂക്കുഞ്ഞിന് എന്താണ് സംഭവിച്ചതെന്ന് ഇപ്പോഴും വിശ്വസിക്കാവുന്നില്ല. ദുരിതങ്ങളുടെ നടുവിൽ കഴിയുന്ന മൈനാഗപ്പള്ളി ഷാനവാസ് മൻസിലിൽ കഴിയുന്ന പൂക്കുഞ്ഞിനെ ഒടുവിൽ ഭാഗ്യം തേടിയെത്തി. ഇന്നലെ ഒരുമണിയോടെയാണ് പൂക്കുഞ്ഞ് അക്ഷയ ലോട്ടറി ടിക്കറ്റെടുത്തത്. വീട്ടിലെത്തി ഒരുമണിക്കൂർ തികയും മുന്‍പേ ബാങ്കിൽനിന്ന് ജപ്തി നോട്ടീസെത്തി. എന്തുചെയ്യണമെന്നറിയാതെ വിഷമത്തോടെ ഇരിക്കുന്പോഴാണ് സഹോദരൻ ആ ശുഭവാർത്ത പൂക്കുഞ്ഞിന്റെ കാതുകളിലെത്തിച്ചത്. 70 ലക്ഷത്തിന്റെ ഭാഗ്യം പൂക്കുഞ്ഞിന്റെ എ.ഇസഡ് 907042 എന്ന ടിക്കറ്റിനാണെന്ന്. ആദ്യം വിശ്വസിക്കാൻ കഴിഞ്ഞില്ല. മീൻ കച്ചവടം നടത്തി ഉപജീവനം നടത്തിവന്ന പൂക്കുഞ്ഞിന് സങ്കൽപ്പിക്കാൻ കഴിയാത്ത തുകയാണ് ലഭിച്ചതെന്നറിഞ്ഞപ്പോൾ വാക്കുകളിടറി. മൈനാഗപ്പള്ളിയിലുള്ള ചന്തയിലെ ചെറിയതട്ടിൽനിന്ന് ഒരു വൃദ്ധന്റെ കൈയിൽനിന്നാണ് പൂക്കുഞ്ഞ് ലോട്ടറി വാങ്ങിയത്. വീടുവയ്പിനായി കുറ്റിവട്ടത്തുള്ള കോർപറേഷൻ ബാങ്ക് ശാഖയിൽനിന്ന് എട്ടുവർഷം മുന്‍പാണ് പൂക്കുഞ്ഞ് എട്ടുലക്ഷത്തോളം രൂപ ലോണെടുത്തത്. ടവ് മുടങ്ങിയതോടെ ബാങ്ക് നിയമ നടപടി സ്വീകരിക്കുകയായിരുന്നു. ദൈവം…
Read More“നാളെയെ കുറിച്ച് ചിന്തിക്കൂ”..! ശശി തരൂരിനെ അനുകൂലിച്ച് കെപിസിസി ആസ്ഥാനത്ത് ഫ്ളക്സ് ബോർഡ്
തിരുവനന്തപുരം : കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന് നാലുനാൾ അവശേഷിക്കെ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന ശശി തരൂരിനെ അനുകൂലിച്ച് കെപിസിസി ആസ്ഥാനത്ത് ഫ്ലക്സ് ബോർഡ്. തരൂരിന്റെ ചിത്രത്തോടുകൂടിയ ഫ്ലക്സ് ബോർഡിൽ “നാളെയെ കുറിച്ച് ചിന്തിക്കൂ, തരൂരിനെ കുറിച്ച് ചിന്തിക്കൂ, തരൂരിന് വോട്ട് ചെയ്യൂ’ എന്നാണ് എഴുതിയിരിക്കുന്നത്. കെപിസിസി നേതാക്കളിൽ മിക്കവരും മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയെ പിന്തുണയ്ക്കുന്ന പശ്ചാത്തലത്തിലാണ് ശശി തരൂരിനെ അനുകൂലിച്ച് കെപിസിസി ആസ്ഥാനത്ത് ഫ്ലക്സ് ബോർഡ് പ്രത്യക്ഷപ്പെട്ടത്. അതേസമയം ഇരാറ്റുപേട്ടയിലും ശശി തരൂരിനെ അനുകൂലിച്ച് ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. ‘ശശി തരൂർ നയിക്കട്ടെ കോൺഗ്രസ് ജയിക്കട്ടെ’ എന്നാണ് ബോർഡിലെ വാചകങ്ങൾ. കഴിഞ്ഞ ദിവസം കൊല്ലത്ത് വിവിധയിടങ്ങളിലും തരൂർ അനുകൂല ഫ്ളക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. മല്ലികാർജുൻ ഖർഗെ കഴിഞ്ഞ ദിവസം ഡൽഹിയിൽ പ്രചാരണം നടത്തിയിരുന്നു. ശശി തരൂർ ഡൽഹി പിസിസി ഓഫീസില്‍ ഇന്ന് വോട്ട് തേടും.
Read Moreഇലന്തൂരിലെ നരബലി; മൂന്നു പ്രതികളെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും; ഷാഫിയുടെ വലയിൽ കൂടുതൽ സ്ത്രീകൾ കുടുങ്ങിയോ?
കൊച്ചി: ഇലന്തൂർ ഇരട്ടക്കൊലപാതകക്കേസിൽ കസ്റ്റഡിയിൽ ലഭിക്കുന്ന പ്രതികളെ അന്വേഷണ സംഘം ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുമെന്നാണ് ലഭിക്കുന്ന സൂചന. പ്രതികളുടെ മൊഴിയിൽ പലയിടത്തും വൈരുധ്യം ഉണ്ടായിരുന്നു. ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുന്നതിലൂടെ ഈ സംശയം ദുരീകരിക്കാനാകുമെന്നാണ് പോലീസ് സംഘത്തിന്റെ പ്രതീക്ഷ. പ്രതികൾക്ക് നരബലിക്കു പുറമേ മറ്റെന്തെങ്കിലും ലക്ഷ്യങ്ങൾ ഉണ്ടായിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണർ സി.എച്ച് നാഗരാജു പറഞ്ഞു. കേസിലെ മുഖ്യ സൂത്രധാരൻ മുഹമ്മദ് ഷാഫിയുടെ എല്ലാത്തരത്തിലും ഇടപാടുകളെക്കുറിച്ചും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൊലയ്ക്ക് കൂടുതൽ ആയുധങ്ങൾ ഉപയോഗിച്ചിട്ടുണ്ടോ, തെളിവ് നശിപ്പിച്ചിട്ടുണ്ടോ, കൊല്ലപ്പെട്ട സ്ത്രീകളുടെ സ്വർണം പണയം വച്ച് പണം എന്തിന് ഉപയോഗിച്ചു, പ്രതികൾ കൂടുതൽ പേരെ കൊലപ്പെടുത്തിയിട്ടുണ്ടോ, സംഘത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്നീ കാര്യങ്ങളാണ് പോലീസ് വിശദമായി അന്വേഷിക്കുന്നത്. ഷാഫിയുടെ വലയിൽ കൂടുതൽ സ്ത്രീകൾ കുടുങ്ങിയോ?കൊച്ചി: ഷാഫി മുഖ്യപ്രതിയായ ഇലന്തൂർ ഇരട്ടക്കൊലപാതക കേസ് പുറത്തുവന്നതിനു പിന്നാലെ എറണാകുളം…
Read Moreപ്രണയാഭ്യർഥന നിരസിച്ചു: വീട്ടിൽ അതിക്രമിച്ച് കയറി യുവതിയെ കുത്തി വീഴ്ത്തി; തടയാനെത്തിയ അമ്മയ്ക്കും പരിക്ക്
മാഹി: പ്രണയാഭ്യർഥന നിരസിച്ചതിന് വീട്ടിൽ അതിക്രമിച്ച് കയറി യുവതിയെയും അമ്മയെയും കുത്തിപരിക്കേൽപ്പിച്ച യുവാവിനായി പോലീസ് അന്വേഷണം ഊർജിതമാക്കി. ഇന്നലെ രാത്രി എട്ടോടെയായിരുന്നു സംഭവം. കുറിച്ചിയിൽ ചവോക്കുന്ന് താഴെ -റെയിൽവേ പാളത്തിന് സമീപം എം.എൻ. പുഷ്പരാജി (അനിൽ)ന്റെ ഭാര്യ ഇന്ദുലേഖ (46), മകൾ പൂജ (20) എന്നിവർക്കാണ് കുത്തേറ്റത്. രാത്രി വീട്ടിലേക്ക് അതിക്രമിച്ച് കയറിയ മാഹി ചെറുകല്ലായിയിലെ ജിനീഷ് ബാബു (25) എന്ന യുവാവ് പൂജയെ ആക്രമിക്കുകയായിരുന്നു. മകളെ ആക്രമിക്കുന്നത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് അമ്മയ്ക്ക് കുത്തേറ്റത്. പൂജയുടെ പുറത്ത് നാല് തവണ കത്തികൊണ്ട് കുത്തി. സാരമായ പരിക്കേറ്റ ഇവരെ തലശേരി ഗവ. ആശുപത്രിയിലും പിന്നീട് ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പ്രതിക്കായി ന്യൂമാഹി പോലീസ് അന്വേഷണം ഊർജിതമാക്കി.
Read Moreആഭിചാരകൊല നടന്ന ഇലന്തൂരിലെകടംപള്ളിൽ വീട് കാണാൻ ആളുകളുടെ പ്രവാഹം; അന്വേഷിച്ചെത്തുന്നത് വിദൂരങ്ങളിൽ നിന്നുള്ളവർ
ഇലന്തൂർ: ഇലന്തൂരിലെ കടംപള്ളിൽ വീടും പരിസരങ്ങളും പോലീസ് ബന്തവസിലാണെങ്കിലും നിരവധിയാളുകൾ ഇന്നലെയും ഇവിടേക്ക് എത്തിക്കൊണ്ടിരുന്നു. വിദൂരങ്ങളിൽനിന്നുള്ളവർ പോലും സ്ഥലം കാണാനെത്തി. ആരെയും അകത്തേക്കു കടത്തിവിടാൻ പോലീസ് തയാറായില്ല. എത്തിയവർ പരിസരവാസികളുമായി സംസാരിച്ചു. ഭഗവൽസിംഗിനെക്കുറിച്ചു തിങ്കളാഴ്ചവരെ ആരും എതിരഭിപ്രായം പറഞ്ഞിരുന്നില്ലെന്നു പരിസരവാസികൾ പറയുന്നു. ഞായറാഴ്ച വൈകുന്നേരം ആറന്മുള എസ്ഐ തിരക്കി വന്നപ്പോൾ അയൽവാസികൾ വിവരം തേടിയിരുന്നു. എറണാകുളത്തുനിന്നു ചികിത്സയ്ക്കു വന്ന ഒരാൾക്ക് എന്തോ കേസുണ്ടെന്നും അയാളുടെ വിവരം അറിയാൻ വന്നതാണെന്നുമാണ് ഭഗവൽ സിംഗ് പറഞ്ഞത്. ശനിയാഴ്ചയും ഇയാളും ഭാര്യയും ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്തിരുന്നു. സമീപവാസികളുമായി അടുത്തിടപഴകുകയും ചെയ്തു. വീട്ടുപരിസരത്തു രണ്ടു മൃതദേഹങ്ങൾ കുഴിച്ചിട്ടതായി അറിയാമായിരുന്ന ദന്പതികൾ യാതൊരു ഭാവഭേദവും പുറത്തുകാട്ടാതെ ജീവിച്ചതു നാട്ടുകാരിൽ അത്ഭുതമുളവാക്കുകയാണ്. കർഷകസംഘം ജില്ലാ സമ്മേളനത്തിൽ ഭഗവൽ സിംഗ് പങ്കെടുത്തിരുന്നു. ഭാര്യ ലൈലയും ചില പൊതുപരിപാടികളിലടക്കം കഴിഞ്ഞയാഴ്ചയും പങ്കെടുത്തു. എന്നാൽ, ചികിത്സയ്ക്കെത്തുന്നവരോടു പഴയ രീതിയിലുള്ള…
Read Moreരാത്രിയില്‍ എത്തിയ മൂര്‍ഖന്‍ വീട്ടുകാരുടെ ഉറക്കം കെടുത്തി! നെടുങ്കണ്ടത്ത് നടന്ന സംഭവം ഇങ്ങനെ…
നെടുങ്കണ്ടം: തേര്‍ഡ്ക്യാമ്പില്‍ രാത്രിയില്‍ വീട്ടിലെത്തിയ മൂര്‍ഖന്‍ പാമ്പ് വീട്ടുകാരുടെ ഉറക്കം കെടുത്തി. മണിക്കൂറുകളോളം ഭീതി പടര്‍ത്തിയ പാമ്പിനെ സ്നേക് കാച്ചറുടെ സഹായത്തോടെ പിടികൂടി. രാത്രി ഏഴരയോടെയാണ് തേര്‍ഡ്ക്യാമ്പ് നെല്ലിക്കമണ്ണില്‍ ജോയി വര്‍ഗീസിന്റെ വീട്ടില്‍ മൂര്‍ഖന്‍ പാമ്പ് എത്തിയത്. വീട്ടിനോടു ചേര്‍ന്ന വർക്ക് ഏരിയയില്‍ പത്തി വിടര്‍ത്തി നില്ക്കുന്ന നിലയിലാണ് പാമ്പിനെ കണ്ടത്. ഉടന്‍തന്നെ വീട്ടുകാര്‍ കല്ലാര്‍ ഫോറസ്റ്റ് സെക്ഷന്‍ ഓഫീസില്‍ വിവരം അറിയിച്ചു. എട്ടോടെ സ്ഥലത്തെത്തിയ വനപാലകസംഘം സ്നേക് കാച്ചർ ഷുക്കൂറിന്റെ സഹായത്തോടെ പാമ്പിനെ പിടികൂടി കൂട്ടിലാക്കി. രാത്രി 12.30 ഓടെയാണ് പാമ്പിനെ പിടികൂടാനായത്. തുടര്‍ന്ന് തേക്കടിയില്‍ എത്തിച്ച മൂര്‍ഖനെ പുലര്‍ച്ചെ നാലോടെ വനമേഖലയില്‍ തുറന്നുവിട്ടു. അഞ്ചടി നീളമുള്ള പെണ് മൂര്‍ഖനാണ് പിടിയിലായതെന്ന് കല്ലാര്‍ ഫോറസ്റ്റ് സെക്ഷന്‍ ഓഫീസര്‍ ഉദയഭാനു അറിയിച്ചു.
Read Moreഅധികസമയ സിംഗിൾ ഡ്യൂട്ടി; നടപടിക്രമങ്ങൾ അതിവേഗം; 12 മണിക്കൂർ ഡ്യൂട്ടിഅംഗീകരിക്കില്ലെന്ന് കെ.പി. രാജേന്ദ്രൻ
പ്രദീപ് ചാത്തന്നൂർചാത്തന്നൂർ: കെഎസ്ആർടി സിയിൽ അധികസമയ സിംഗിൾ ഡ്യൂട്ടി (12 മണിക്കൂർ സ്പ്രെഡ് ഓവർ സിംഗിൾ ഡ്യൂട്ടി ) സംസ്ഥാനമാകെ നടപ്പാക്കുന്നതിനുള്ള നടപടികൾ ഊർജ്ജിതമാക്കി. ഇതിന് വേണ്ടിയുള്ള ജില്ലാ തല യോഗങ്ങൾ ഇന്നാരംഭിക്കും. പാലക്കാട് മുതൽ തുടങ്ങുന്ന വടക്കൻ ജില്ലകൾ ഉൾപ്പെടുന്ന നോർത്ത് സോണിലാണ് ഇതിന് തുടക്കം കുറിയ്ക്കുന്നത്. തിരുവനന്തപുരം ജില്ലയിലെ പാറശാല ഡിപ്പോയിലാണ് സ്പ്രെഡ് ഓവർ സിംഗിൾ ഡ്യൂട്ടി ആദ്യം നടപ്പാക്കിയത്. ഇതേക്കുറിച്ച് ഓപ്പറേറ്റിംഗ് വിഭാഗം ജീവനക്കാർക്ക് പരാതികളേറെയുണ്ട്. വടക്കൻ മേഖലയിൽ അധിക സമയ സിംഗിൾ ഡ്യൂട്ടി നടപ്പാക്കുന്നതിന് മുന്നോടിയായി ക്രോണോളജി, സമയം, കിലോമീറ്റർ , ഫ്രീക്വൻസി , നെറ്റ് വർക്ക് എന്നിവ തയാറാക്കാൻ നേരത്തനിർദ്ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ക്ലസ്റ്റർ ഓഫിസർമാർ , അസിസ്റ്റന്റ് ക്ലസ്റ്റർ ഓഫീസർമാർ, ഡി സി പി എഞ്ചിനീയർമാർ, അസിസ്റ്റന്റ് എഞ്ചിനീയർമാർ , ഓപ്പറേറ്റിംഗ് യൂണിറ്റുകളുടെ ചുമതലക്കാർ എന്നിവരുടെ…
Read More