അ​ച്ഛ​ന്‍റെ ത​ല അ​ടി​ച്ച് പൊ​ട്ടി​ച്ചു, കാല്‍ തല്ലിയൊടിച്ചു..! മ​ക​ൻ പോലീസ് പി​ടി​യി​ൽ; ര​ക്തം വാ​ർ​ന്ന് കി​ട​ന്ന പി​താ​വി​നെ പോ​ലീ​സ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു

ചാത്തന്നൂർ: പി​താ​വി​ന്‍റെ ത​ല ത​ല്ലി ത​ക​ർ​ക്കു​ക​യും കാ​ൽ അ​ടി​ച്ച് ഒ​ടി​ക്കു​ക​യും ചെ​യ്ത യു​വാ​വി​നെ പോ​ലീ​സ് പി​ടി​യി​ലാ​യി.

പ​ര​വൂ​ർ കൂ​ന​യി​ൽ പു​തു​വീ​ട് സു​നി​ൽ മ​ന്ദി​ര​ത്തി​ൽ സു​കു​മാ​ര​ൻ മ​ക​ൻ സു​നി​ൽ (31) ആ​ണ് പോ​ലീ​സ് പി​ടി​യി​ലാ​യ​ത്.

വി​ദേ​ശ​ത്താ​യി​രു​ന്ന യു​വാ​വ് ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് തി​രി​കെ എ​ത്തി​യ​ത്. തു​ട​ർ​ന്ന് പി​താ​വി​നോ​ട് പു​ക​വ​ലി​ക്കാ​ൻ ബീ​ഡി വാ​ങ്ങി കൊ​ടു​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​ത് പി​താ​വ് നി​ര​സി​ച്ചു.

ഇ​തി​ൽ പ്ര​കോ​പി​ത​നാ​യ യു​വാ​വ് സ​മീ​പ​ത്തി​രു​ന്ന ചു​റ്റി​ക കൊ​ണ്ട് പി​താ​വി​ന്‍റെ ത​ല അ​ടി​ച്ച് പൊ​ട്ടി​ക്കു​ക​യാ​യി​രു​ന്നു.

ഓ​ടി ര​ക്ഷ​പെ​ടാ​ൻ ശ്ര​മി​ച്ച സു​കു​മാ​ര​ന്‍റെ കാ​ല് ക​ന്പി വ​ടി കൊ​ണ്ട ് ഇ​യാ​ൾ അ​ടി​ച്ചൊ​ടി​ക്കു​ക​യും ചെ​യ്തു.

വീ​ട്ടി​ലേ​ക്ക് ആ​രെ​യും അ​ടു​പ്പി​ക്കാ​തെ ആ​യു​ധ​വു​മാ​യി പ്ര​കോ​പി​ത​നാ​യി പെ​രു​മാ​റി​യ യു​വാ​വ് പി​താ​വി​നെ ആ​ശു​പ​ത്രി​യി​ൽ കൊ​ണ്ട ു പോ​കാ​നും അ​നു​വ​ദി​ച്ചി​ല്ല.

നാ​ട്ടു​കാ​ർ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് സ്ഥ​ല​ത്തെ​ത്തി​യ പ​ര​വൂ​ർ പോ​ലീ​സ് ത​ന്ത്ര​പൂ​ർ​വം ഇ​യാ​ളെ കീ​ഴ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

ര​ക്തം വാ​ർ​ന്ന് കി​ട​ന്ന സു​കു​മാ​ര​നെ പോ​ലീ​സ് ഉ​ട​ൻ​ത​ന്നെ നെ​ടു​ങ്ങോ​ലം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് പാ​രി​പ്പ​ള​ളി മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലും എ​ത്തി​ച്ചു.

സ്ഥി​തി ഗു​രു​ത​ര​മാ​യ​തി​നെ തു​ട​ർ​ന്ന് സു​കു​മാ​ര​നെ അ​വി​ടെ നി​ന്നും തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലെ തീ​വ്ര​പ​രി​ച​ണ വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റ്റി.

യു​വാ​വി​ന്‍റെ മാ​താ​വി​ന്‍റെ പ​രാ​തി​യി​ൽ സു​നി​ലി​നെ​തി​രെ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യാ​യി​രു​ന്നു.

പ​ര​വൂ​ർ ഇ​ൻ​സ്പെ​ക്ട​ർ എ. ​നി​സാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ നി​തി​ൻ​ന​ള​ൻ, സു​രേ​ഷ്ബാ​ബു, നി​സാം, എ​സ് സി​പി​ഒ മാ​രാ​യ വി​മ​ൽ ച​ന്ദ്ര​ൻ, സി​ന്ധു,

സി​പി​ഒ മാ​രാ​യ ര​തീ​ഷ്, പ്രോ​ലാ​ൽ, ഷെ​ഫീ​ർ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു.

Related posts

Leave a Comment