പത്തനംതിട്ട: മദ്യം, മയക്കുമരുന്ന് എന്നിവ ഉപയോഗിച്ചശേഷം വാഹനമോടിക്കുന്നവരെ പിടികൂടാന്‍ പോലീസ് പുറത്തിറക്കിയ ആല്‍ക്കോ സ്കാന്‍ വാന്‍ ജില്ലാ പോലീസ് മേധാവി ഫ്ളാഗ് ഓഫ് ചെയ്തു. ജില്ലാ പോലീസ് ആസ്ഥാനത്താണ് ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന് വാനിന്റെ യാത്രയ്ക്ക് കൊടികാട്ടിയത്. മദ്യം, സിന്തറ്റിക് ലഹരിമരുന്നുകള്‍ ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കള്‍ ഉപയോഗിച്ചവരെ കണ്ടെത്താന്‍ കഴിയുന്ന അത്യാധുനിക ഉപകരണങ്ങളടങ്ങിയ വാനാണ് നിരത്തിലിറങ്ങിയത്. ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ ഓരോ ദിവസം ഉപയോഗപ്പെടുത്തുന്നതിന് നിര്‍ദേശം നല്‍കിയതായി ജില്ലാ പോലീസ് മേധാവി പറഞ്ഞു. ഫ്ളാഗ് ഓഫ് ചടങ്ങില്‍ സ്പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി പി.കെ. സാബു, ഡിസിആര്‍ബി ഡിവൈഎസ്പി എസ്. വിദ്യാധരന്, നാര്‍കോട്ടിക് സെല്‍ ഡിവൈഎസ്പി കെ.എ. വിദ്യാധരന്, പത്തനംതിട്ട പോലീസ് ഇന്‍സ്പെക്ടര്‍ ജിബു ജോണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഏതുതരം ലഹരിയും മിനിറ്റുകള്‍ക്കുള്ളില്‍ അറിയാംമദ്യം ഉപയോഗിച്ചവരെ ബ്രീത്ത് അനലൈസറും ലഹരികള്‍ കണ്ടെത്താന്‍ അബോട്ട് എന്ന…
Read MoreCategory: Edition News
വീട്ടിലേക്ക് കയറിയും തെരുവ് നായ്ക്കളുടെ വിളയാട്ടം;പുരയിടത്തിൽ കെട്ടിയിട്ടിരുന്ന ആടിനു നേരെ ആക്രമണം; ചെവി പറിഞ്ഞു തൂങ്ങിയ നിലയിൽ
കുമരകം: തെരുവുനായ്ക്കളുടെ ആക്രമണത്തിൽ ആടിനു ഗുരുതരമായി പരിക്കേറ്റു.കുമരകം ചക്രംപ്പടിയിൽ മറ്റീത്ര ഭാഗത്ത് പെരുംചേരിക്കരി മോനച്ചന്റെ ആടിനെയാണ് നായ്ക്കൾ ആക്രമിച്ചത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടിനായിരുന്നു സംഭവം. മോനച്ചന്റെ വീടിനു സമീപത്തെ പുരയിടത്തിൽ കെട്ടിയിട്ടിരുന്ന ആടിനെ അഞ്ചോളം തെരുവ് നായ്ക്കൾ ആക്രമിക്കുകയായിരുന്നു. നായ്ക്കളുടെ കടിയേറ്റ് ആടിന്റെ ചെവി പറിഞ്ഞു തൂങ്ങിയ നിലയിലാണ്. ശരിരത്തിന്റെ പല ഭാഗത്തും കടിയേറ്റിട്ടുണ്ട്. സംഭവം കണ്ട് ഓടിയെത്തിയ സമീപ വാസിയായ കമ്പിയിൽ നിബീഷിനെയും നായ്ക്കൾ ആക്രമിക്കാൻ ശ്രമിച്ചു. തുടർന്ന് കൂടുതൽ ആൾക്കാർ എത്തിയാണ് ആടിനെ നായക്കൂട്ടത്തിൽനിന്നു രക്ഷപ്പെടുത്തിയത്. ഗുരുതരമായി പരിക്കേറ്റ ആടിനെ കോടിമതയിലെ ജില്ലാ മൃഗാശുപത്രിയിലെത്തിച്ചു. സമീപ പ്രദേശങ്ങളിൽ നായ്ക്കളുടെ ശല്യം അതിരൂക്ഷമാണെന്ന് നാട്ടുകാർ പറഞ്ഞു.
Read Moreബുള്ളറ്റിൽ എത്തിയ യുവാവിനെ തടഞ്ഞ് നിർത്തി കവർച്ച നടത്തിയ കേസ്:പിടിയിലായവരിൽ ഒരാൾ കാപ്പ ചുമത്തപ്പെട്ടയാള്‍
തിരുവല്ല: യുവാവിനെ മര്‍ദിച്ചവശനാക്കി കവര്‍ച്ച നടത്തിയ സംഘത്തിലെ സ്റ്റാന്‍ വര്‍ഗീസ് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയും കാപ്പ വ്യവസ്ഥകള്‍ ലംഘിച്ച് തുടര്‍ച്ചയായി കുറ്റകൃത്യങ്ങളില്‍ ഏര്പ്പെട്ടുവരുന്നയാളുമെന്ന് പോലീസ്. സെപ്റ്റംബര്‍ നാലിനു രാത്രി തിരുവല്ല സ്വകാര്യ ബസ് സ്റ്റാന്‍ഡിന് സമീപം മാവേലിക്കര കണ്ണമംഗലം തട്ടാരമ്പലം മറ്റം വടക്ക് കൊച്ചുതറയില്‍ അക്ഷയ് കെ. സുനി(21)ലിനെ മര്‍ദിച്ചവശനാക്കി കവര്‍ച്ച ചെയ്ത കേസിലാണ് തിരുവല്ല കുളക്കാട് യമുന നഗര്‍ ദര്ശന് വീട്ടില്‍ സ്റ്റാന്‍ വര്‍ഗീസ്, അഞ്ചാംപ്രതി കുറ്റപ്പുഴ ചുമത്ര കോഴിക്കോട്ടുപറമ്പില്‍ പ്രശോഭ് (രൊക്കന്‍ – 22) എന്നിവരെയാണ് തിരുവല്ല പോലീസ് കഴിഞ്ഞദിവസം അറസ്റ്റു ചെയ്തത്. കേസിലെ ഒന്നാം പ്രതിയെ സംഭവദിവസം അറസ്റ്റ് ചെയ്തിരുന്നു. രണ്ടുപേര്‍ കൂടി ഇനി പിടിയിലാകാനുണ്ട്. അറസ്റ്റിലായ സ്റ്റാന്‍ നിരന്തരം ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാക്കിയതിനെ തുടര്‍ന്ന് ജില്ലാ പോലീസ് മേധാവിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍, തിരുവനന്തപുരം റേഞ്ച് ഡിഐജി കഴിഞ്ഞ ഏപ്രില്‍ 25ന്,…
Read Moreനിരന്തരം പ്രേമാഭ്യർഥനയുമായി യുവാവിന്റെ ശല്യം ചെയ്യൽ; പോലീസിൽ പരാതി നൽകിയ യുവതിയുടെ സ്കൂട്ടർ കത്തിച്ചു; പ്രതിയെ കൈയോടെ പൊക്കി പോലീസ്
കൊരട്ടി: വിവാഹാഭ്യർഥന നിരസിച്ച തമിഴ്നാട് സ്വദേശിനിയായ യുവതിയുടെ ഇരുചക്ര വാഹനം കത്തിച്ച സംഭവത്തിൽ പിടിയിലായ പ്രതിയെ റിമാൻഡ് ചെയ്തു. കൊരട്ടി കിൻഫ്ര പാർക്കിന് സമീപം താമസിക്കുന്ന കണ്ണങ്കോട് വീട്ടിൽ നിസാമുദീനെയാണ് (42) കോടതി റിമാൻഡ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ വീട്ടിൽ ഇന്ന് ഫോറൻസിക് ഉദ്യോഗസ്ഥർ പരിശോധന നടത്തും. കൊരട്ടി ലത്തീൻ പള്ളിക്കു സമീപം താമസിക്കുന്ന മുത്തുമാരിയുടെ ഇരുചക്രവാഹനമാണു കഴിഞ്ഞ ദിവസം രാത്രിയിൽ നിസാമുദ്ദീൻ കത്തിച്ചത്. നിരവധി കേസുകളിൽ പ്രതിയാണു നിസാമുദ്ദീനെന്ന് പോലീസ് പറഞ്ഞു. പല തവണ ഇയാൾ വിധവയായ യുവതിയോടു വിവാഹാഭ്യർഥന നടത്തിയിരുന്നു. കൂടാതെ പലതവണ ഇയാൾ ഭീഷിണിപ്പെടുത്തുകയും ചെയ്തിരുന്നുവത്രേ. കഴിഞ്ഞ ദിവസവും ഇത്തരത്തിൽ ഭീഷിണിയുണ്ടായെന്ന് യുവതി കൊരട്ടി സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറഞ്ഞു. കൊരട്ടി സി ഐ ബി.കെ. അരുണ്‍, എസ്ഐമാരായ ഷാജു എടത്താടൻ, സി.എസ്. സൂരജ്, സി.എൻ. എബിൻ, സീനിയർ സിപിഒമാരായ വി.ആർ.…
Read Moreമകൾക്ക് മുന്നിലിട്ട് അച്ഛനെ മർദിച്ച കെഎസ്ആർടിസിയിലെ മെക്കാനിക്ക് അജികുമാർ പിടിയിൽ; ജോലിയിൽ നിന്ന് സസ്പെന്റ് ചെയ്തു
കാട്ടാക്കട : കാട്ടാക്കട കെഎസ്ആർടിസി ഡിപ്പോയിൽ മകളുടെ മുന്നിൽ അച്ഛനെ മർദിച്ച കേസിൽ അറസ്റ്റിലായ കെഎസ്ആർടിസി ജീവനക്കാരനെ ഇന്ന് കോടതിയിൽ ഹാജരാക്കും. പോലീസ് ജുഡീഷ്യൽ കസ്റ്റഡിയിൽ ആവശ്യപ്പെടും. ചോദ്യം ചെയ്യുന്നത് തുടരണമെന്നും മറ്റ് പ്രതികളെ കൂടി കസ്റ്റഡിയിൽ എടുക്കാൻ ഇത് സഹായകരമാകുമെന്നുമാണ് പോലീസിന്റെ കണക്കുകൂട്ടൽ. ഇനി മൂന്ന് പ്രതികളെ കൂടെ കിട്ടാനുണ്ട്. നാലാം പ്രതി മെക്കാനിക്ക് എസ് അജികുമാറാണ് ഇന്നലെ പിടിയിലായത്. കൺസെഷൻ പുതുക്കാനായെത്തിയ അച്ഛനെയും മകളെയും യൂണിഫോമിൽ ആക്രമിച്ച ആളാണ് ഇപ്പോൾ പിടിയിലായ അജികുമാർ. ആക്രമണ ദൃശ്യങ്ങളിൽ നീല യൂണിഫോമിൽ കണ്ട അജിയെ കേസിൽ ആദ്യം പ്രതി ചേർക്കാത്തതിൽ വിമർശനം ഉയർന്നിരുന്നു. പോലീസ് പ്രതി ചേർത്തതിന് പിന്നാലെ കെ എസ് ആർ ടി സി മാനേജ്മെൻറ് ഇയാളെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. ആക്രമണ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ ഒളിവിൽ പോയ പ്രതിയെ പന്നിയോട്…
Read Moreഉറങ്ങിക്കിടന്ന സുഹൃത്തിനെ തലയ്ക്ക് ചുറ്റികയ്ക്ക് അടിച്ചു കൊലപ്പെടുത്തി; കൊലപ്പെട്ട അഭയ് മലയാളി യുവതിയെ വിവാഹം ചെയ്ത് മരങ്ങാട്ടുപിള്ളിയിൽ താമസിച്ചു വരുകയായിരുന്നു
പാലാ: താമസസ്ഥലത്ത് അതിഥി തൊഴിലാളികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ചുറ്റികയ്ക്ക് തലയ്ക്കടിയേറ്റ് ചികിത്സയിലായിരുന്ന ഒഡിഷ സ്വദേശി മരിച്ച സംഭവത്തിൽ പ്രതി പിടിയിൽ. ഒഡീഷ സ്വദേശിയും നിര്‍മാണ തൊഴിലാളിയുമായ അഭയ് (48) ആണ് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ ഒന്നരയോടെ കടപ്പാട്ടൂരിലെ സ്വകാര്യ കെട്ടിടത്തിലെ താമസ കേന്ദ്രത്തിലായിരുന്നു സംഭവം. അടിയേറ്റ് കോട്ടയം മെഡിക്കല്‍ കോള ജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അഭയ് ഞായറാഴ്ച ഉച്ചയോടെയാണ് മരിച്ചത്. സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട പ്രതി പശ്ചിമബംഗാള്‍ ജയ്പാല്‍ഗുരി സ്വദേശി പ്രദീപ് ബർമനെ പിന്നീട് പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവശേഷം കോട്ടയം വഴി എറണാകുളത്തെത്തി ട്രെയിനില്‍ നാട്ടിലേയ്ക്ക് കടക്കുന്നതിനിടെ കോയമ്പത്തൂരില്‍ ചെന്നിറങ്ങിയ പ്രതിയെ റെയില്‍വേ പോലീസിന്റെ സഹായത്തോടെയാണ് പാലാ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ ചോദ്യം ചെയ്തു വരികയാണ്. കൊല്ലപ്പെട്ട അഭയ് തൊഴില്‍ തേടിയെത്തി 24 വര്‍ഷമായി കേരളത്തിലാണ് താമസം. പാലായില്‍ ജോലിക്കെത്തിയ ഇയാള്‍ മരങ്ങാട്ടുപിള്ളി സ്വദേശിനിയായ മലയാളി…
Read Moreമോഷണശ്രമത്തിനിടെ വീട്ടുടമയെ വെട്ടി; ശബ്ദംകേട്ട് ഓടിക്കൂടിയ നാട്ടുകാർ മോഷ്ടാവിനെ പിടിച്ചു കെട്ടി; കള്ളൻ ആരാണെന്ന് അറിഞ്ഞപ്പോൾ…
കൊച്ചി: കുപ്രസിദ്ധ മോഷ്ടാവായ മരിയാര്‍പൂതം കൊച്ചിയില്‍ അറസ്റ്റില്‍. മോഷണശ്രമത്തിനിടെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ഇന്നു പുലര്‍ച്ചെയോടെ എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷന് പരിധിയിലുള്ള വീട്ടില്‍ ഇയാള്‍ മോഷണത്തിനെത്തിയപ്പോഴാണ് പിടിയിലായത്. ഇയാളെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ തമിഴ്നാട് സ്വദേശിയായ വീട്ടുടമയെ വാക്കത്തികൊണ്ട് വെട്ടിപരിക്കല്‍പ്പിച്ചു. പിന്നീട് പ്രദേശവാസികളെത്തിയാണ് കള്ളനെ പിടികൂടിയത്. വാക്കത്തികൊണ്ടുള്ള ആക്രമണത്തില്‍ വീട്ടുടമയുടെ തലയ്ക്ക് മൂന്നു തുന്നലുണ്ട്. 2018ല്‍ മോഷണക്കേസില്‍ ശിക്ഷിക്കപ്പെട്ട മരിയാര്‍പൂതം കഴിഞ്ഞ ഓഗസ്റ്റിലാണ് പുറത്തിറങ്ങിയത്. ഇതിന് പിന്നാലെയാണ് ഇയാള്‍ വീണ്ടും മോഷണത്തിനിറങ്ങിയത്.
Read Moreഎല്ലാവരുടെയും കണ്ണുകളെ ഈറനണിയിച്ച് പ്രിയസഖാവിനെ ഒരുനോക്ക് കാണാൻ പുഷ്പ്പനെത്തി; കൂത്തുപറമ്പ് വെടിവെയ്പ്പിലെ ജീവിക്കുന്ന രക്തസാക്ഷി
കണ്ണൂർ: അന്തരിച്ച സിപിഎം മുൻ സംസ്ഥാന സെക്രട്ടി കോടിയേരി ബാലകൃഷ്ണന് ആദരാജ്ഞാലി അർപ്പിക്കാൻ പുഷ്പ്പൻ എത്തി. പൊതുദർശനം നടക്കുന്ന തലശേരി ടൗൺ ഹാളിലെത്തിയാണ് പുഷ്പ്പൻ, കോടിയേരി ബാലകൃഷ്ണനെ കണ്ടത്. 1994ലെ കൂത്തുപറമ്പ് വെടിവെയ്പ്പിലെ ജീവിക്കുന്ന രക്തസാക്ഷിയാണ് പുഷ്പന്. പുഷ്പ്പനുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന വ്യക്തിയായിരുന്നു കോടിയേരി ബാലകൃഷ്ണൻ. അതേസമയം, ഇന്ന് മുഴുവൻ മൃതദേഹം തലശേരി ടൗൺ ഹാളിൽ പൊതുദർശനത്തിന് വയ്ക്കും. ചെന്നൈയിൽനിന്ന് എയർആംബുലൻസിലാണ് കോടിയേരിയുടെ മൃതദേഹം കണ്ണൂരിലെത്തിച്ചത്. കോടിയേരിയുടെ ഭാര്യ വിനോദിനി മകന് ബിനീഷ് അദ്ദേഹത്തിന്റെ ഭാര്യ റിനീറ്റ എന്നിവര്‍ ചെന്നൈയില്‍ നിന്ന് മൃതദേഹത്തെ അനുഗമിച്ചിരുന്നു. കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി.ജയരാജന് മൃതദേഹം വിമാനത്താവളത്തിൽ ഏറ്റുവാങ്ങി. മുഖ്യമന്ത്രി പിണറായി വിജയൻ, എസ്. രാമചന്ദ്രൻ പിള്ള ഉൾപ്പെടെയുള്ള നേതാക്കൾ വിമാനത്താവളത്തിൽ എത്തിയിരുന്നു. മൃതദേഹം എത്തുന്നതും കാത്ത് വിമാനത്താവളത്തിൽ വൻജനാവലിയാണ് തടിച്ചുകൂടിയത്. വിമാനത്താവളത്തിൽനിന്ന് മൃതദേഹം വിലാപയാത്രയായാണ് തലശേരിയിലേക്ക് കൊണ്ടുവന്നത്. നിരവധി…
Read Moreഅവകാശത്തർക്കത്തിനൊടുവിൽ പോലീസ് സ്റ്റേഷൻ കയറി ‘പിക്കാച്ചു’ ! ഉടമസ്ഥന്റെ പേര് പറഞ്ഞതോടെ തർക്കത്തിന് പരിഹാരം; സംഭവം ഇങ്ങനെ…
കണ്ണൂര്‍: കൂട് വിട്ട് ഒന്ന് പാറിപ്പറന്ന “പിക്കാച്ചു’ ഒരിക്കൽ പോലും കരുതിക്കാണില്ല തന്റെ പേരിൽ അവകാശത്തർക്കമുണ്ടാകുമെന്നും പോലീസ് സ്റ്റേഷനിൽ കയറേണ്ടിവരുമെന്നും. തന്റെ ഉടമയെ കബളിപ്പിച്ച് പാറിപ്പറന്ന ആഫ്രിക്കൻ തത്തയാണ് ഒടുവിൽ കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനിൽ കയറേണ്ടിവന്നത്. കഴിഞ്ഞദിവസമാണ് നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ആഫ്രിക്കൻ തത്ത പറന്നെത്തിയത്. ആളുകളോട് ഏറെ ഇണക്കം കാട്ടിയ തത്തയെ ആശുപത്രിയിലെ ഒരു ഡോക്ടർ കൂട്ടിലാക്കി ഭക്ഷണം നൽകുകയും ടൗൺ പോലീസിൽ വിവരമറിയിക്കുകയും ചെയ്തു. ഇതിനുപിന്നാലെ കണ്ണൂർ തളാപ്പിൽനിന്നും തിരൂരിൽനിന്നുമുള്ള രണ്ടുപേർ തത്തയുടെ അവകാശമുന്നയിച്ച് രംഗത്തെത്തി. ഇതോടെ അരലക്ഷത്തോളം രൂപ വിലവരുന്ന തത്തയെ പോലീസ് സ്റ്റേഷനിലാക്കി. തത്തയുടെ ഉടമയാരെന്നതിനെക്കുറിച്ച് പോലീസിനും വ്യക്തമായ തീരുമാനമെടുക്കാനായില്ല. ഇതിനിടെ തത്ത അതിഥി എന്ന പേര് പറഞ്ഞു. ഇതോടെ പോലീസ് ഈ പേരുമായി ബന്ധമുള്ള ആരെങ്കിലും അവകാശവാദമുന്നയിച്ചവരുടെ കൂട്ടത്തിലുണ്ടോയെന്ന് അന്വേഷിച്ചു. കണ്ണൂർ തളാപ്പിൽനിന്നെത്തിയ അന്പിളി എന്നയാളുടെ പേരായിരുന്നു…
Read Moreപെണ്‍കുട്ടികള്‍ ഒറ്റയ്ക്കാണെന്നറിഞ്ഞെത്തിയ അവര്‍..! അതിഥിത്തൊഴിലാളികളായ സഹോദരിമാർ ഒളിച്ചിരുന്നത് മൂന്നു മണിക്കൂർ; അമ്പലപ്പാറയില്‍ നടന്ന സംഭവം ഇങ്ങനെ…
നെടുങ്കണ്ടം: നെടുങ്കണ്ടത്ത് രാത്രിയില്‍ സാമൂഹ്യവിരുദ്ധരുടെ അതിക്രമം രൂക്ഷമായി. അതിഥിത്തൊഴിലാളികൾക്കു നേരെയാണ് അതിക്രമമുണ്ടായത്. ആക്രമണം ഭയന്ന് കഴിഞ്ഞ രാത്രി അതിഥിത്തൊഴിലാളികളായ രണ്ട് സഹോദരിമാര്‍ വിറക് സൂക്ഷിക്കുന്ന സ്ഥലത്ത് മൂന്ന് മണിക്കൂറോളം ഒളിച്ചിരിക്കേണ്ടി വന്നു. അമ്പലപ്പാറയിലാണ് സംഭവം. മധ്യപ്രദേശ് ജബല്‍പൂര്‍ സ്വദേശിനികളായ നേഹ, നീലു എന്നിവരാണ് ഉപദ്രവിക്കാനെത്തിയ നാലംഗ സംഘത്തെ ഭയന്ന് വീടിനകത്തുള്ള അടുപ്പിനു താഴെ ഒളിച്ചിരുന്നത്. ഇന്നലെ അർധരാത്രിയോടെയാണ് നാലംഗ സംഘം ഇവരുടെ വീട്ടില്‍ അതിക്രമിച്ചു കയറിയത്. അമ്മ ജ്യോതി, സഹോദരൻ അങ്കിത് എന്നിവർക്കൊപ്പമാണ് ഇവര്‍ അമ്പലപ്പാറയില്‍ വാടകവീട്ടിൽ താമസിക്കുന്നത്. അമ്പലപ്പാറയില്‍ സ്വകാര്യ വ്യക്തി പാട്ടത്തിനെടുത്ത തോട്ടത്തിലെ ജോലിക്കാരാണിവർ. അമ്മയും സഹോദരനും പിതാവിന്റെ മരണാനന്തര ചടങ്ങുകള്‍ക്കായി ഒരാഴ്ച മുമ്പ് ജബല്‍പൂരിലേക്ക് പോയിരുന്നു. ഇതോടെ പെണ്‍കുട്ടികള്‍ ഒറ്റയ്ക്കാണെന്നറിഞ്ഞെത്തിയ നാല്‍വര്‍സംഘമാണ് വീടിനുള്ളിലേക്ക് അതിക്രമിച്ചു കടക്കാന്‍ ശ്രമിച്ചത്. വീടിനു മുന്നിലെത്തിയ സംഘം പിന്‍വശത്തെ ഷെഡ് തകര്‍ത്തശേഷം കതക് ചവിട്ടിപ്പൊളിച്ച് അകത്തു കയറാൻ ശ്രമിച്ചു.…
Read More