ഗാ​യ​ത്രി​പ്പു​ഴ​ പാ​ല​ത്തി​ന​രി​കെ മാ​ലി​ന്യം​ത​ള്ള​ൽ വീ​ണ്ടും രൂ​ക്ഷ​മാ​യി; കാമറ സ്ഥാപിക്കണമെന്ന ആവശ്യവുമായി നാട്ടുകാർ

കൊ​ല്ല​ങ്കോ​ട്: ഗാ​യ​ത്രി പു​ഴ​പ്പാ​ല​ത്തി​നി​രു​വ​ശ​ത്തും കോ​ഴി​മാ​ലി​ന്യം ഉ​ൾ​പ്പെ​ടെ മാ​ലി​ന്യ​ത​ള്ള​ൽ വീ​ണ്ടും തു​ട​ങ്ങി. ഈ ​സ്ഥ​ല​ത്തു റോ​ഡി​നു വീ​തി കു​റ​വു​മു​ണ്ട്. മ​ഴ​ചാ​റി​യ​തോ​ടെ ഇ​റ​ച്ചി മാ​ലി​ന്യ​ത്തി​ൽ നി​ന്നും ദു​ർ​ഗ​ന്ധം വ​മി​ക്കു​ന്ന​ത് കാ​ൽ​ന​ട​യാത്ര​ക്കാ​ർ​ക്ക് ഏ​റെ വി​ഷ​മ​ക​ര​മാ​യി​രി​ക്കു​ക​യാ​ണ്. ഈ ​സ്ഥ​ല​ത്ത് തെ​രു​വു​നാ​യ​ക​ൾ​ക്കു പു​റ​മെ വി​ഷ​പാ​ന്പു​ക​ളും കു​ടു​തലാ​യി കാ​ണ​പ്പെ​ടു​ന്നു​ണ്ട്്.

തെ​രു​വു​നാ​യ​ക​ൾ പ​ര​സ്പ​രം ക​ടി​ച്ചു​കീ​റി ഭീഷണി ഉയർത്തതുമൂലം ഇ​രു ച​ക്ര​വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ടത്തി​ൽ​പ്പെ​ടാ​റു​മു​ണ്ട്. മ​ഴ പെ​യ്താ​ൽ പ്ലാ​സ്റ്റി​ക്ക് ഉ​ൾ​പ്പെ​ടെ മാ​ലി​ന്യം പു​ഴ വെ​ള്ള​ത്തി​ൽ ക​ല​രു​ന്നു​മു​ണ്ട്. പാ​ല​ത്തി​നി​രു​വ​ശ​ത്തും വ​ട​വ​ന്നൂ​ർ -കൊ​ല്ല​ങ്കോ​ട് പ​ഞ്ചാ​യ​ത്ത​ധി​കൃ​ത​ർ മാ​ലി​ന്യം പാ​ടി​ല്ലെ​ന്ന് പ​ര​സ്യ ബോ​ർ​ഡ് സ്ഥാ​പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ജ​നം ഇ​തി​നു പു​ല്ലു​വി​ല​യാ​ണ് ക​ൽ​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

പാ​ല​ത്തി​ൽ സോ​ളാ​ർ ലാ​ന്പും ക്യാ​മ​റ​യും സ്ഥാ​പി​ച്ച് മാ​ലി​ന്യം ത​ള്ളു​ന്ന​വ​രെ പി​ടി​കൂ​ടാ​ൻ പ​ഞ്ചാ​യ​ത്ത​ധി​കൃ​ത​ർ ന​ട​പ​ടി എ​ടു​ക്ക​ണ​മെ​ന്ന​താ​ണ് സ​മീ​പ​വാ​സി ക​ളു​ടെ ആ​വ​ശ്യം.

Related posts