തൃശൂർ: മഴമാറുന്ന മുറയ്ക്കു കുതിരാനിലെ റോഡ് അറ്റകുറ്റപ്പണി പൂർത്തിയാക്കുമെന്നു നാഷണൽ ഹൈവേ അഥോറിറ്റി ഓഫ് ഇന്ത്യ ചെയർമാൻ നാഗേന്ദ്രനാഥ് സിൻഹ. കുതിരാൻ ദേശീയപാതയുടെ ശോച്യാവസ്ഥ ബോധിപ്പിക്കാനെത്തിയ ടി.എൻ. പ്രതാപൻ എംപിക്കാണ് അഥോറിറ്റി ചെയർമാൻ ഉറപ്പു നൽകിയത്. കുതിരാൻ അറ്റകുറ്റപ്പണിക്കായി രണ്ടുകോടി എണ്പതു ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ഇതിനായി പുതിയ കന്പനിയുമായി കരാറിലേർപ്പെട്ടിട്ടുണ്ടെന്നും നാഗേന്ദ്രനാഥ് സിൻഹ എംപിയെ അറിയിച്ചു. ദേശീയപാത 544ലെ മണ്ണുത്തി – വടക്കാഞ്ചേരി ദേശീയപാതയിലെ അറ്റകുറ്റപ്പണികൾ സമയബന്ധിതമായി നടത്തണമെന്നും, പാർലമെന്റിൽ കേന്ദ്രമന്ത്രി നൽകിയ ഉറപ്പ് പാലിക്കുന്നതിന് അടിയന്തര സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് ടി.എൻ. പ്രതാപൻ എംപി അഥോറിറ്റി ചെയർമാനെ ഡൽഹിയിൽ സന്ദർശിച്ചത്. ചെയർമാൻ അടിയന്തരമായി കുതിരാനിലെ സ്ഥിതിഗതികൾ നേരിട്ടു വിലയിരുത്തണമെന്നും എംപി ആവശ്യപ്പെട്ടു. മഴ മാറിയാലുടൻ ടാറിംഗ് തുടങ്ങാനുള്ള നടപടികൾ പൂർത്തിയായതായി ജില്ലാ കളക്ടർ എസ്. ഷാനവാസും അറിയിച്ചു. കഴിഞ്ഞ ആഴ്ച ടാറിംഗ് തുടങ്ങിയെങ്കിലും മഴമൂലം മാറ്റിവയ്ക്കുകയാണുണ്ടായതെന്നു…
Read MoreCategory: Palakkad
അകമല ക്ഷേത്രത്തിനു സമീപം കോഴിമാലിന്യം തള്ളിയ നിലയിൽ; ഈ പ്രദേശത്തെ പാതയോരങ്ങളിൽ മാലിന്യം തള്ളുന്നത് നിത്യസംഭവമാണെന്ന് നാട്ടുകാർ
വടക്കാഞ്ചേരി:അകമല ക്ഷേത്രത്തിനും പാലത്തിനും ഇടയിലൂടെ പോകുന്ന കോണ്ക്രീറ്റ് റോഡിനരികിൽ ലോഡുകണക്കിന് കോഴി മാലിന്യം തള്ളിയ നിലയിൽ കണ്ടെത്തി. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. പൂങ്ങോട് ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽപ്പെട്ട വനത്തിലാണ് മാലിന്യം നിക്ഷേപിച്ചത്. പൂങ്ങോട് ഫോറസ്റ്റ സ്റ്റേഷൻ സെക്്ഷൻ ഫോറസ്റ്റ് ഓഫീസർ ടി. എ. മുജീബിന്റെ നേതൃത്വത്തിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ എസ്. ഷിബു, അലസ്റ്റിൻ തോമസ്, കെ.ടി. സൈജൻ, സി.പി. അനൂപ്, വി.ബാലകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ മാലിന്യം നീക്കം ചെയ്തു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി വടക്കാഞ്ചേരിയിയും സമീപ പ്രദേശങ്ങളിലും കോഴി മാലിന്യങ്ങളും കക്കൂസ് മാലിന്യങ്ങളും പാതയോരങ്ങളിൽ തള്ളുന്നത് നിത്യസംഭവമായി മാറിയിരിക്കുകയാണ്. രാത്രി കാലങ്ങളിൽ ടാങ്കർ ലോറികളിലും ടിപ്പർ ലോറികളിലും എത്തിച്ചാണ് മാലിന്യം തള്ളുന്നത്.
Read Moreകുതിരാൻ കുരുക്ക് ; നവംബർ ഒന്നു മുതൽ ബസുകൾ സർവീസ് നിർത്തിവയ്ക്കുമെന്ന് ബസ് ഉടമകൾ
വടക്കഞ്ചേരി: വാഹനങ്ങൾ ഓടിക്കാനാകാത്തവിധം കുതിരാനിലും മറ്റും റോഡ് പൂർണമായും തകർന്ന സാഹചര്യത്തിൽ നവംബർ ഒന്നുമുതൽ കുതിരാൻ വഴിയുള്ള തൃശൂർ – പാലക്കാട് റൂട്ടിലെ മുഴുവൻ ബസുകളും സർവീസ് നിർത്തിവയ്ക്കാൻ ഇന്നലെ ചേർന്ന ബസുടമകളുടെയും തൊഴിലാളി യൂണിയനുകളുടെയും സംയുക്ത യോഗം തീരുമാനിച്ചു. തൃശൂർ- പാലക്കാട്, തൃശൂർ- ഗോവിന്ദാപുരം, തൃശൂർ-കൊഴിഞ്ഞാന്പാറ തുടങ്ങിയ റൂട്ടുകളിലെ ഇരുന്നൂറോളം സ്വകാര്യ ബസുകളാണ് അനിശ്ചിതകാലത്തേക്കു സർവീസ് നിർത്തിവയ്ക്കുന്നത്. നാഷണൽ ഹൈവേ ഉൾപ്പെടെയുള്ള അധികൃതരുടെ അനാസ്ഥ മൂലം ഒന്നര പതിറ്റാണ്ടായി വടക്കഞ്ചേരി- മണ്ണുത്തി ദേശീയപാത ഗതാഗതയോഗ്യമല്ല. കുഴികൾ നിറഞ്ഞു വാഹനങ്ങൾ ഓട്ടം നിർത്തുന്പോൾ തട്ടിക്കൂട്ട് ഓട്ടയടയ്ക്കൽ നടത്തുന്ന സ്ഥിതിവിശേഷമാണ് തുടരുന്നത്. ഇതു വാഹനക്കുരുക്കിനും അപകടങ്ങൾക്കും വാഹനങ്ങളുടെ കേടുപാടുകൾക്കും വഴിവ യ്ക്കുകയാണ്. ഇതു മൂലം വലിയ നഷ്ടമാണ് വരുത്തി വയ്ക്കുന്നത്. കുതിരാനിൽ മണിക്കൂറുകളോളം നീളുന്ന വാഹനക്കുരുക്ക് ഉണ്ടാകുന്പോൾ ബസുകൾ സൈഡിലൂടെ കയറിപ്പോകും. എന്നാൽ ഇതിനു വലിയ തുകയാണ് പിഴയായി…
Read Moreപൈപ്പിടാൻ പൊളിച്ച റോഡിലെ കുഴി അപകടഭീഷണിയാകുന്നു; ഇരുചക്രവാഹനക്കാർ അപകടത്തിൽപ്പെടുന്നത് നിത്യസംഭവമാകുന്നു
പടിയൂർ: പൈപ്പ് അറ്റകുറ്റപ്പണികൾക്കായി പൊളിച്ച റോഡിലെ കുഴി യാത്രക്കാർക്ക് ഭീഷണിയാകുന്നു. ഇരിങ്ങാലക്കുട-മൂന്നുപീടിക റോഡിൽ എടതിരിഞ്ഞി ചെട്ടിയാൽ ജംഗ്ഷന് കിഴക്കുവശത്താണ് സംഭവം. പൈപ്പു പൊട്ടി കുടിവെള്ളം പാഴാകുന്നത് പതിവായതിനെ തുടർന്നാണ് പൊതുമരാമത്ത് വകുപ്പിന്റെ അനുമതിയോടെ വാട്ടർ അഥോറിറ്റി അറ്റകുറ്റപ്പണി നടത്തിയത്. പണി പൂർത്തിയാക്കി മുകളിൽ കോണ്ക്രീറ്റ് സ്ലാബിട്ട് കുഴി മൂടിയെങ്കിലും റോഡും സ്ലാബും തമ്മിലുള്ള ഉയരവ്യത്യാസമാണ് തിരിച്ചടിയായത്. ടാർ നിരപ്പിനേക്കാൾ ആറിഞ്ചോളം താഴെയായിട്ടാണ് കോണ്ക്രീറ്റ് സ്ലാബ് ഇട്ടിരിക്കുന്നത്. നിരവധി ഇരുചക്രവാഹനങ്ങളാണ് ഇവിടെ അപകടത്തിൽപ്പെടുന്നത്.
Read Moreവികസനം വേണമെന്ന മുറവിളി ! നെല്ലിയാന്പതി കാരപ്പാറ വെള്ളച്ചാട്ടം കാണാനാകാതെ സഞ്ചാരികൾ; വനംവകുപ്പ് നടപടിയിൽ പ്രതിഷേധം
നെല്ലിയാന്പതി: പ്രധാന ആകർഷണ കേന്ദ്രങ്ങളായ മാൻപാറയും ഗോവിന്ദാമലയും കുരിശുപള്ളിയിലുമെല്ലാം പ്രവേശനം നിരോധിച്ച വനംവകുപ്പ് കാരപ്പാറ വെള്ളച്ചാട്ടം കാണാനെത്തുന്നവർക്കും വിലക്കേർപ്പെടുത്തി. വിനോദസഞ്ചാര മേഖലയിൽ വികസനം വേണമെന്ന മുറവിളി പരിഗണിക്കാതെ സുരക്ഷിതത്വത്തിന്റെ പേരിൽ സന്ദർശകരുടെ വരവ് ഇല്ലാതാക്കാനാണു വനംവകുപ്പിന്റെ ശ്രമമെന്നു വ്യാപാരികളും ടാക്സി ജീവനക്കാരും ജനപ്രതിനിധികളും പരാതിപ്പെട്ടു. നെല്ലിയാന്പതിയുടെ ടൂറിസം ഭൂപടത്തിൽ പ്രധാന പങ്കുവഹിച്ചു വരുന്ന കാരപ്പാറ വെള്ളച്ചാട്ടംകണ്ട് ആസ്വദിക്കാൻ എത്തുന്നവർ നിരാശയോടെയാണ് ഇപ്പോൾ മടങ്ങുന്നത്. കാരപ്പാറ വെള്ളച്ചാട്ടത്തിൽ അപകടമുള്ള ഭാഗത്തേയ്ക്ക് പോകുന്നത് വിലക്കുന്നതിനു പകരം വളരെ ദൂരെ നിന്നുതന്നെ സന്ദർശകരെ വനപാലകർ തടയുന്നതാണ് പ്രശ്നം. അതേസമയം താത്പര്യമുള്ള ചിലരെ കടത്തിവിടുന്നതായി പരാതിയുണ്ട്. മഴ കുറഞ്ഞതോടെ മൂന്നടിയിൽ താഴെ മാത്രം വെള്ളമുണ്ടായിട്ടും സന്ദർശകരെ വിലക്കുന്ന നടപടിയോട് യോജിക്കാനാകില്ലെന്നു വ്യാപാരികൾ പറഞ്ഞു. നൂറുക്കണക്കിനുപേർ എത്തിയിരുന്ന കാരപ്പാറ കവലയിൽ ഇന്ന് വിരലിലെണ്ണാവുന്നവർ മാത്രമേ എത്തുന്നുള്ളൂ. വനസംരക്ഷണ സമിതിയുടെ പേരിൽ കാരാശൂരിയിലേക്കും ആനമടയിലേക്കും മറ്റും…
Read Moreചെറിയ അശ്രദ്ധ കാരണം നഷ്ടമായത് കുഞ്ഞിന്റെ ജീവന്! വെള്ളകുഴിയില് വീണ് കുഞ്ഞിന്റെ മരണം നാടിന്റെ നൊമ്പരമായി
മണ്ണാർക്കാട്: കക്കൂസ് നിർമ്മിക്കാനായി എടുത്ത കുഴിയിൽ വീണു മൂന്നര വയസ്സുകാരൻ മരിക്കാൻ ഇടയായ സംഭവം ചങ്ങലീരി ഗ്രാമത്തെ കണ്ണീരിലാഴ്ത്തി. ഇന്നലെ കാലത്ത് കുഞ്ഞിന്റെ മരണവാർത്ത ഏവരും ഞെട്ടലോടെയാണ് കേട്ടത്. ജനങ്ങളെ കണ്ണീരിലാഴ്ത്തി. മഴ പ്രദേശത്ത് ശക്തിയാർജ്ജിച്ചതോടെ ചെറിയ കുഴികൾ പോലും ജലാശയമായി മാറുന്നത് കാര്യമായി എടുക്കണമെന്നതിന്റെ നേർക്കാഴ്ചയായി മാറുകയാണ് ചങ്ങലീരിയിൽ പിഞ്ചു കുഞ്ഞിന്റെ ജീവനെടുത്ത സംഭവം. കഴിഞ്ഞ ദിവസത്തെ മഴയിൽ വീടിന് സമീപത്ത് സെപ്റ്റിക് ടാങ്കിനായി ഒരുക്കിയ കുഴി നിറഞ്ഞിരുന്നു. കളിക്കുന്നതിനിടയിൽ അബദ്ധത്തിൽ ഇതിൽ വീണ കുഞ്ഞ് മരണത്തിന് കീഴടങ്ങിയത് നാടിനെയാകെ കണ്ണീരിലാഴ്ത്തി. വലിയൊരു സൂചനയാണ് ഈ സംഭവം നൽകുന്നത്. എല്ലാ വീടുകളിലും ഓരോ ആവശ്യങ്ങൾക്കായി നിർമ്മിച്ചതും പ്രകൃത്യാലുള്ളതുമായ ചെറുതും വലുതുമായ നിരവധി കുഴികൾ ഉണ്ട്. ഉപയോഗശൂന്യമായവ മണ്ണിട്ട് തൂർക്കുകയോ അല്ലാത്തവ താൽക്കാലികമായെങ്കിലും മൂടി വക്കുകയോ വേണം. ഒരിക്കലും വെള്ളം നിറഞ്ഞ് ഇരിക്കുന്ന സാഹചര്യം ഉണ്ടാക്കരുത്. എത്ര…
Read Moreഇലക്ട്രിക്ക് ലൈനുകൾ താഴ്ന്നു; ചരക്കു വാഹനയാത്ര അപകട ഭീഷണിയിൽ; ലൈനുകൾ ഉയർത്തി ശരിയാക്കണമെന്ന ആവശ്യവുമായി നാട്ടുകാർ
വണ്ടിത്താവളം: ടൗണിൽ നിന്നും നെടുംന്പള്ളം റോഡിൽ എച്ച്.പി ലൈനുകൾ ഉൾപ്പെടെ താഴ്ന്നിരിക്കുന്നത് വാഹനസഞ്ചാരത്തിന് അപകട ഭീഷണിയായിരിക്കുകയാണ്. ചരക്കു വാഹനങ്ങൾ സഞ്ചരിക്കുന്പോൾ വടി ഉപയോഗിച്ച് ലൈൻ ഉയർത്തി പിടിച്ചാണ് സഞ്ചാരം. ചെറിയ കാറ്റു വീശിയാൽ പോലും ലൈനുകൾ കൂട്ടിയിടിച്ച് തീ പൊരി വീഴുന്നതു കാൽ നടയാത്രക്കാർക്കും ഭീതിജനകമായിരിക്കുകയാണ്. രാത്രി സമയങ്ങളിൽ ലൈനുകൾ കൂട്ടിയിടിച്ച് കറന്റുപോയാൽ പിന്നീട് കാലത്താണ് പുനസ്ഥാപിക്കുന്നത്. ലൈനുകളിൽ തെങ്ങിന്റെ പട്ടകൾ കൂട്ടിയിടിച്ച് തീപിടുത്തവും ഉണ്ടാവാറുണ്ട്. പന്നി, ഇഴജന്തുക്കൾ നെടുന്പള്ളം റോഡിൽ കൂടുതലാണെന്നതിനാൽ വൈദ്യുതി നിലച്ചാൽ രാത്രി സമയങ്ങളിൽ നടന്നു പോവുന്നത് അപകട സാധ്യതയുള്ളതിനാൽ വീടുകളിലേക്ക് ഓട്ടോയിലാണ് സഞ്ചാരം. നെടുന്പള്ളം റോഡിൽ താഴ്ന്നിന്നിരിക്കുന്ന ലൈനുകൾ ഉയർത്തി ശരിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Read Moreകൃഷിക്ക് ഭീഷണിയായി പന്നിക്കൂട്ടം; പാടത്തിനു ചുറ്റും പന്നിക്കൂട്ടത്തെ ഓടിക്കാനുള്ള സാരിചുറ്റൽ കൗതുകകാഴ്ചയാകുന്നു
കൊല്ലങ്കോട്: പന്നിക്കൂട്ടം വയലുകളിലിറങ്ങി വിളഞ്ഞ നെൽച്ചെടികൾ നശിപ്പിക്കുന്നതിനു പരിഹാരമായി വയലുകളിൽ സാരി ചുറ്റുന്നത് കൗതുക കാഴ്ചയാവുന്നു. വിവിധ വർണ്ണങ്ങളിലുള്ള സാരികളാണ് വയലുകൾക്കും ചുറ്റും മറച്ചിരിക്കുന്നത്. രാത്രിയിൽ ഇത്തരത്തിലുള്ള നിറങ്ങൾ കണ്ടാൽ പന്നിക്കൂട്ടം ഭയന്നു തിരിച്ചു പോവുമെന്നാണ് കർഷകരുടെ വിശ്വാസം. എന്നാൽ വിളകൾക്കു പുറമേ മറച്ച സാരി കൂടി നശിപ്പിച്ചിട്ടാണ് പന്നിക്കൂട്ടം പോകുന്നത് എന്നതാണ് വസ്തുത. കൊയ്ത്തിനു ദിവസങ്ങൾ മാത്രം വേണ്ടിവരുന്ന വയലുകളിലാണ് പന്നിക്കൂട്ടം കൃഷി നാശം വരുത്തുന്നത്. പന്നികളെ തുരത്താൻ വനപാലകർക്ക് സർക്കാർ അനുമതി ഉണ്ടെങ്കിലും ഇതുവരേയും അതു നടപ്പിലാക്കിയിട്ടുമില്ല. മുൻപു് വയലുകളിൽ വന്യമൃഗആക്രമണം തടയാൻ കർഷകർ കാവൽക്കാരെ നിയോഗിച്ചിരുന്നു. രാത്രിയിൽ നെൽക്കതിർ മോഷണവും ഇത്തരം കാവൽക്കാർ ഫലപ്രദമായി തടഞ്ഞിരുന്നു. ഇത്തരം കാവൽക്കാർക്ക് കർഷകർ പ്രതിഫലവും നൽകിയിരുന്നു. രാത്രി സമയങ്ങളിൽ കാവൽക്കാർ വീര്യം കുറഞ്ഞ പടക്കങ്ങൾ പൊട്ടിച്ചാണ് പന്നികളെ തുരത്തിയിരുന്നത്. എന്നാൽ ഇത്തരത്തിലും പന്നികളെ വിരട്ടാൻ കഴിയാതായതോടെ…
Read Moreമുടപ്പല്ലൂർ-മംഗലംഡാം റോഡിൽ വാട്ടർടാങ്ക് അപകടഭീഷണിയാകുന്നു; ഏതു നിമിഷവും നിലംപൊത്താവുന്ന നിലയിൽ
വടക്കഞ്ചേരി: മുടപ്പല്ലൂർ-മംഗലംഡാം റോഡിൽ പെട്രോൾ പന്പിനടുത്തുള്ള വാട്ടർടാങ്ക് ഏതുനിമിഷവും തകർന്നുവീഴാമെന്ന സ്ഥിതിയിൽ. ആറു പില്ലറുകളിൽ നില്ക്കുന്ന ടാങ്കിന്റെ നാലു പില്ലറുകളും ബലക്ഷയത്തിൽ തകർന്ന നിലയിലാണ്. പില്ലറിലെ കന്പികൾ പുറത്തേക്ക് തള്ളി കോണ്ക്രീറ്റ് അടർന്നുവീണ് ആടുന്നതിനാലാണ് ടാങ്ക് നില്ക്കുന്നത്.ടാങ്ക് പൊളിച്ചുമാറ്റി പുനർനിർമിക്കണമെന്ന് പലതവണ നാട്ടുകാർ പരാതി നല്കിയിട്ടും അധികൃതർ അപകടസ്ഥിതി കണ്ടതായി നടിക്കുന്നില്ലെന്നു പറയുന്നു.റോഡിനോടു ചേർന്നുനില്ക്കുന്ന ടാങ്ക് തകർന്നുവീണാൽ വാഹനങ്ങൾക്കും വഴിയാത്രക്കാർക്കും സമീപവാസികൾക്കും അതിന്റെ ദുരന്തമുണ്ടാകും. മുടപ്പല്ലൂർ ടൗണിലേക്കുള്ള ജലവിതരണം ഈ ടാങ്കിൽനിന്നാണ് നടത്തുന്നത്. വണ്ടാഴി പാലംഭാഗത്തെ ബോർവെല്ലിൽനിന്നുള്ള വെള്ളം പന്പുചെയ്ത് ടാങ്കിലെത്തിച്ച് ഇവിടെനിന്നാണ് വിതരണം. ഒരുലക്ഷം ലിറ്റർവെള്ളം സംഭരണശേഷിയുള്ള ടാങ്കിൽ ഇപ്പോഴും വെള്ളം നിറയ്ക്കുന്നുണ്ട്. ചോർച്ചയും മറ്റും കഴിഞ്ഞുള്ള വെള്ളമാണ് നിലവിൽ വിതരണം ചെയ്യുന്നത്.
Read Moreജനതിരക്കേറിയ റോഡിലെ അഴുക്കുചാൽ അടഞ്ഞ് മലിന ജലം റോഡിലേക്ക് ഒഴുകുന്നു; യാത്രക്കാർ ദുരിതത്തിൽ
കൊല്ലങ്കോട്: ജനതിരക്കേറിയ ബ്ലോക്ക് ഓഫീസ് റോഡിൽ അഴുക്കുചാൽ അടഞ്ഞ് മലിനജലം റോഡിലൊഴുകുന്നതിനാൽ യാത്രക്കാർ മൂക്ക് പൊത്തിയാണ് ഇതുവഴി സഞ്ചാരം. മുതലമട, ആനമാറി, കുറ്റിപ്പാടം ഭാഗത്തേക്കുള്ള യാത്രക്കാർ ബസ് കാത്തുനിൽക്കുന്ന സ്ഥലത്താണ് ദുർഗന്ധം വമിക്കുന്നത്. ഈ സ്ഥലത്തെ മെഡിക്കൽ ഷാപ്പിൽ മരുന്നു വാങ്ങാൻ വരുന്നവർ പകർച്ചവ്യാധി ഭീഷണിയിലാണ് തിരിച്ചു പോവുന്നത്. ഈ സ്ഥലത്ത് വേറെയും നിരവധി വ്യാപാര സ്ഥാപനങ്ങളുമുണ്ട്. പോലീസ് സ്റ്റേഷനും ബ്ലോക്കാഫീസിനുമിടയിലാണ് ഇത്തരത്തിൽ സാമൂഹ്യ അനീതി അരങ്ങേറുന്നത്. വൈകുന്നേര സമയങ്ങളിൽ വിദ്യാർത്ഥികൾ വീടുകളിലേക്ക് ബസ് കാത്തുനിൽക്കുന്നതും ഈ മലിനജലത്തിനു മുന്നിലാണ്. ഈസ്ഥലത്ത് വ്യാപാര സ്ഥാപനത്തിൽ കയറുന്നതിനിടെ വ്യദ്ധൻ വഴുതിവീണ സംഭവവും നടന്നിരുന്നു. വൈകുന്നേരമാവുന്നതോടെ ബ്ലോക്ക് ഓഫീസ് വ്യാപാര സ്ഥാപനങ്ങൾ കൊതുകുശല്യം വർധിച്ചു വരികയാണ്. അടിയന്തരമായി അഴുക്കുചാൽ ശുചീകരണം നടത്തി മലിനജല കവിഞ്ഞൊഴുകുന്നതു തടയാൻ ബന്ധപ്പെട്ട അധികൃതർ നടപടി എടുക്കണമെന്നതാണ് യാത്രക്കാരുടെ ആവശ്യം.
Read More