അഗളി :ശക്തമായ മഴയേ തുടർന്ന് അട്ടപ്പാടി മുക്കാലിയിൽ പൊതു കിണർ ഇടിഞ്ഞു താഴ്ന്നു. മുക്കാലി പുത്തൻപറന്പിൽ കുര്യാക്കോസിന്റെ വീട്ടുവളപ്പിലെ ഇരുപത്തിയഞ്ച് കോൽ താഴ്ചയുള്ളതും നാൽപ്പത്തിയഞ്ച് റിംഗ്് ഇറക്കിയതുമായ കിണറാണ് ഇടിഞ്ഞു ഇറങ്ങിയത് . കിണറിന്റെ റിങ്ങുകൾ ഏതാണ്ട് പത്തുകോൽ താഴ്ചയിലേക്ക് ഇറങ്ങിയ നിലയിലാണ്. രണ്ട് ലക്ഷത്തോളം രൂപയുടെ നാശനഷ്ടം ഉണ്ടാതായി പറയുന്നു. പ്രദേശത്തെ കുടിവെള്ളവും നിലച്ചിരിക്കുകയാണിപ്പോൾ. മുൻ വർഷങ്ങളിൽ കനത്ത മഴയേ തുടർന്ന് കൽക്കണ്ടി കക്കുപ്പടി പ്രദേശങ്ങളിലും കിണറുകൾ ഇടിഞ്ഞു താഴന്ന സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്
Read MoreCategory: Palakkad
പാലക്കാട് ജില്ലയിൽ കോടികളുടെ നഷ്ടം! 426 ഹെക്ടർ പച്ചക്കറി, 106 ഹെക്ടർ വാഴകൃഷിയും നശിച്ചു
നെന്മാറ: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയിലും കാറ്റിലും ജില്ലയിൽ പച്ചക്കറി കൃഷിയിൽ വ്യാപകമായി നഷ്ടം. വെജിറ്റബിൽ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗണ്സിലിന്റെ നേതൃത്വത്തിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ പച്ചക്കറികൃഷിയിൽ 426 ഹെക്ടറും, പച്ചക്കറി വിത്തുകൃഷിയിൽ 125 ഹെക്ടറും, 106 ഹെക്ടർ വാഴകൃഷിയും നശിച്ചു. പച്ചക്കറി കൃഷിയിൽ 2.15 കോടി രൂപയുടെയും പച്ചക്കറി വിത്തുകൃഷിയിൽ മൂന്നുകോടി രൂപയുടെയും, വാഴകൃഷിയിൽ അഞ്ച് കോടി രൂപയുടെയും നഷ്ടമുണ്ടായെന്നാണ് പ്രാഥമിക കണക്ക്. പച്ചക്കറിമേഖലയിൽ മാത്രം ജില്ലയിൽ 10.5 കോടി രൂപയുടെ കൃഷിയാണ് നശിച്ചതെന്നാണ് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിട്ടുള്ളത്. ജില്ലയിലെ പുതുക്കോട്, അയിലൂർ, വിത്തനശേരി, കൊല്ലങ്കോട്, വടകരപ്പതി തുടങ്ങിയ മേഖലകളിലാണ് കൂടുതലും പച്ചക്കറി കൃഷി ചെയ്യുന്നത്. മണ്ണാർക്കാട്, അലനെല്ലൂർ, മലന്പുഴ, പുതുപ്പരിയാരം ഭാഗങ്ങളിലാണ് വാഴകൃഷി കൂടുതലുള്ളത്. വി.എഫ്.പി.സി.കെ.യിൽ രജിസ്റ്റർ ചെയ്ത കർഷകരിൽ 70 ഹെക്ടർ പച്ചക്കറി കൃഷിയും, വാഴക്കൃഷിയിൽ 48 ഹെക്ടറും മാത്രമാണ് ഇൻഷ്വറൻസ്…
Read Moreനാട്ടുകാരുടെ വിലക്കു മറികടന്നു ബൈക്കില് യാത്രചെയ്തു; നിലമ്പതിപ്പാലത്തില് അപകടത്തില്പ്പെട്ടയാളെ യുവാക്കള് സാഹസികമായി രക്ഷപ്പെടുത്തി
ചിറ്റൂർ: ആലാംകടവു നിലന്പതിക്കുമേൽ കുത്തിയൊഴുകിയ വെള്ളത്തിൽ നാട്ടുകാരുടെ വിലക്കു മറികടന്നു ബൈക്കിൽ യാത്രചെയ്ത് അപകടത്തിൽപ്പെട്ടയാളെ യുവാക്കൾ ജീവൻ പണയപ്പെടുത്തി രക്ഷപ്പെടുത്തി. വെള്ളിയാഴ്ച 6.45 നാണ് സംഭവം. കോരിയാർചള്ള നാരായണനാണ് ബൈക്കുമായി കുത്തിയൊലിക്കുന്ന മലവെള്ളപ്പാച്ചിലിൽ നിലന്പതിയിലേക്ക് ഇറങ്ങിയത്. പാലത്തിന്റെ മധ്യഭാഗത്തെത്തിയതോടെ നിയന്ത്രണം വിട്ട യുവാവ് നിലവിളിച്ചു. പാലത്തിന്റെ ഇരുകരകളിലും നിന്നവർഫയർഫോഴ്സിനു വിവരം നല്കി. ഇതിനിടെ അപകടത്തിൽപ്പെട്ട നാരായണൻകുട്ടിയുടെ സുഹൃത്തുക്കളായ മൂന്നുപേർ സാഹസികമായി ഇയാളെ രക്ഷപ്പെടുത്തി.പാലത്തിൽ കുടുത്തിയ ബൈക്കും കരയിലെത്തിച്ചു. യുവാവിനെ രക്ഷിച്ച മൂവരേയും സ്ഥലത്തുണ്ടായിരുന്നവർ അഭിനന്ദിച്ചു. മുന്നറിയിപ്പ് വകവയ്ക്കാതെ നിലന്പതി കടക്കാൻ ശ്രമിച്ച യുവാവിനെ നാട്ടുകാർ താക്കീതു ചെയ്തു. പെരുമാട്ടിയിൽ താഴ്ന്ന വയലുകളെല്ലാം വെള്ളത്തിൽ മുങ്ങി. നല്ലേപ്പിള്ളി നരിപ്പാറയിൽ മരുതന്റെ മകൻ വേലായുധന്റെ വീടിനുമുകളിൽ മരകൊന്പുവീണ് തകർന്നു. ചെറുനെല്ലി കോളനിയിൽ വെള്ളം കയറിയതിനാൽ എട്ടുകുടുംബങ്ങളിലെ 28 പേരെ മീനാക്ഷിപുരം ട്രൈബൽ ഹോസ്റ്റിലിൽ പാർപ്പിച്ചിരിക്കുകയാണ്. കൊല്ലങ്കോട് താടനാറയിൽനിന്നും പത്തു കുടുംബങ്ങളെ…
Read Moreപാലക്കാട്ട് മഴയ്ക്ക് നേരിയ ശമനം; ജില്ലയിൽ 69 ദുരിതാശ്വാസ ക്യാന്പുകൾ തുറന്നു; ഒറ്റപ്പെട്ട് അട്ടപ്പാടി
പാലക്കാട്: ജില്ലയിൽ മഴയ്ക്ക് നേരിയ ശമനം. ശക്തി കുറഞ്ഞെങ്കിലും മഴ വിട്ടുമാറിയിട്ടില്ല. വെള്ളം കയറിയ ഭാഗങ്ങളിൽനിന്ന് വെള്ളം ഇറങ്ങിത്തുടങ്ങിയിട്ടുണ്ട്. വീടൊഴിഞ്ഞുപോയ താമസക്കാർക്ക് തിരിച്ചെത്താനുള്ള സ്ഥിതി ആയിട്ടില്ല. മലയോരമേഖലകളിലെല്ലാം ആശങ്ക നിലനില്ക്കുകയാണ്. ഉരുൾപൊട്ടൽ ഉണ്ടായ പ്രദേശങ്ങളിൽ മഴ തുടരുന്നതിനാൽ വീണ്ടും ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടാകുമെന്ന ഭീതിയിലാണ് ജനങ്ങൾ. പലയിടത്തും മണ്ണിടിഞ്ഞ് അപകടകരമായ നിലയിൽ തുടരുകയാണ്. വെള്ളപ്പാച്ചിലും ശക്തമാണ്. പാലക്കാട്- കോഴിക്കോട് ദേശീയപാതയിൽ പലയിടങ്ങളിലും ഗതാഗതതടസമുണ്ട്. അതിനാൽ ബസുകൾ കുറഞ്ഞ തോതിലാണ് സർവീസ് നടത്തുന്നത്. ട്രെയിൻ ഗതാഗതവും തടസപ്പെട്ടിരിക്കുകയാണ്. മലന്പുഴ ഡാം നിലവിൽ തുറക്കാനുള്ള അവസ്ഥയില്ല. 110 മീറ്ററാണ് ഇന്നു രാവിലത്തെ ജലനിരപ്പ്. 112 മീറ്ററായാലേ തുറക്കൂ. അതിനാൽ ഭീതിപ്പെടേണ്ട സാഹചര്യമില്ല. ജില്ലയിലെ മറ്റു ഡാമുകളെല്ലാം നിറഞ്ഞിട്ടുണ്ട്. ജില്ലയിൽ 69 ദുരിതാശ്വാസ ക്യാന്പുകൾ തുറന്നു. 4842 പേരാണ് ഈ ക്യാന്പുകളിലുള്ളത്. ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടായ പ്രദേശങ്ങളിൽ ഗതാഗതവും വൈദ്യുതി ബന്ധവും…
Read Moreശക്തമായ മഴ തുടരുന്നു; കുന്തിപ്പുഴ കരകവിഞ്ഞൊഴുകുന്നു; പയ്യനടത്ത് വീട് ഒറ്റപ്പെട്ടു
മണ്ണാർക്കാട്: ശക്തമായ മഴയെ തുടർന്ന് മണ്ണാർക്കാട്ടെ പ്രധാന പുഴയായ കുന്തിപ്പുഴ കരകവിഞ്ഞു. ഇന്നലെ രാവിലെ മുതലാണ് ശക്തമായ മലവെള്ളപ്പാച്ചിൽ കുന്തിപ്പുഴയിൽ ഉണ്ടായത്. നെല്ലിപ്പുഴയിലും ശക്തമായി വെള്ളം കയറിയിട്ടുണ്ട് . കുമരംപുത്തൂർ പഞ്ചായത്തിലെ പയ്യനെടം തരിശ് ഭാഗത്ത് പുഴ കരകവിഞ്ഞൊഴുകുകയാണ്. എട്ട് കുടുംബങ്ങൾ ഇവിടെ ഒറ്റപ്പെട്ടു. ഒരു വീട് പൂർണ്ണമായും ഒറ്റപ്പെട്ടു. പയ്യനെടം വെള്ളപ്പാടം തരിശ് ഭാഗത്ത് പുഴ കരകവിഞ്ഞൊഴുകുന്നത്. ബുധനാഴ്ച്ച പുലർച്ചെ മുതലുണ്ടായ ശക്തമായ മഴയിലാണ് വെള്ളം കരകവിഞ്ഞൊഴുകിയത്. കുന്തി പുഴയുടെ സംരക്ഷണ ഭിത്തി തകർന്നാണ് വെള്ളം സ്വകാര്യ ഭൂമിയിലേക്ക് പ്രവേശിച്ചിട്ടുള്ളത്. കഴിഞ്ഞ വർഷമുണ്ടായ പ്രളയത്തിൽ തരിശ് തത്തേങ്ങലം ഭാഗത്ത് സ്വകാര്യ വ്യക്തികളുടെ ഭൂമികൾ ഇടിഞ്ഞ് പോയിരുന്നു. സമീപത്തെ വീടുകൾക്ക് സുരക്ഷയൊരുക്കുന്നതിനായി ഈ ഭാഗത്ത് സുരക്ഷ ഭിത്തി നിർമ്മിക്കണമെന്ന് അന്ന് നാട്ടുകാർ ആവശ്യപ്പെട്ടതാണ്. ഒരു വർഷം പൂർത്തിയായിട്ടും ഒരു നടപടിയുമുണ്ടായില്ല. ഇതാണ് ഇപ്പോൾ കൂടുതൽ ഭീഷണിയായിട്ടുള്ളത്. പുഴയിൽ…
Read Moreജില്ലയിൽ കനത്ത മഴ തുടരുന്നു: മുടപ്പല്ലൂർ -മംഗലംഡാം റോഡിൽ മരങ്ങൾ വീണ് വാഹന ഗതാഗതം തടസപ്പെട്ടു
പാലക്കാട്: ജില്ലയിൽ മൂന്നുദിവസമായി തുടരുന്ന കനത്ത മഴ പരക്കെ നാശം വിതച്ചു. ഇന്നലെ വീശിയടിച്ച കാറ്റിൽ പല ഭാഗങ്ങളിലും മരങ്ങൾ കടപുഴകി വീണു. റോഡിലേക്ക് മരം വീണതിനാൽ പലയിടങ്ങളിലും ഗതാഗതം സ്തംഭിച്ചു. വൈദ്യുതി വിതരണവും തടസപ്പെട്ടു.പുതുപ്പരിയാരം തോട്ടുപാലത്തിന് സമീപം രണ്ടിടത്ത് മരം റോഡിലേക്ക് പൊട്ടി വീണു. ഒരിടത്ത് കാറിന് മുകളിലേക്ക് മരം വീണെങ്കിലും ഭാഗ്യം കൊണ്ട് ആളപായം ഉണ്ടായില്ല. സിവിൽ സ്റ്റേഷന് സമീപവും യാക്കരയിലും കനത്ത കാറ്റിൽ മരം റോഡിലേക്ക് കടപുഴകി വീണു. ജില്ലയിലെ മിക്ക പുഴകളിലും ജല നിരപ്പ് ഉയർന്നിട്ടുണ്ട്. കഴിഞ്ഞ മൂന്നുദിവസങ്ങളിലായി പെയ്യുന്ന മഴ ഇപ്പോഴും ശക്തമായി തുടരുകയാണ്. യാക്കര, പുതുപ്പരിയാരം, കോളജ് റോഡ് എന്നിവിടങ്ങളിൽ വൈദ്യുതലൈൻ പൊട്ടി വീണു. കോട്ടമൈതാനത്ത് ജില്ലാ ആശുപത്രിക്കു സമീപം നടപ്പാതയിൽ വലിയ ഫ്ളെക്സ് ബോർഡ് വീണത് കാൽനടയാത്രക്കാർക്ക് ദുരിതമായി. മിക്കയിടത്തും റോഡിൽ വെള്ളം കയറിയത് വാഹന-കാൽനടയാത്ര ദുരിതമാക്കി.…
Read Moreഗുരുവായൂർ ക്ഷേത്രത്തിൽ നെയ്പായസം ഇനി പേപ്പർ കണ്ടെയ്നറിൽ നൽകില്ല ‘
ഗുരുവായൂർ: ക്ഷേത്രത്തിൽ ഏതാനും മാസം മുന്പ് പുതിയതായി ആരംഭിച്ച പേപ്പർ കണ്ടെയ്നറിലാക്കി നൽകിയിരുന്ന നെയ്പായസം വഴിപാട് നിർത്തലാക്കി. 250 ഗ്രാമിന് 90 രൂപയ്ക്കാണ് കണ്ടെയ്നർ നെയ്പായസം നൽകിയിരുന്നത്. കണ്ടെയ്നറിൽ കൊണ്ടുപോകുന്ന പായസം ഉപയോഗിക്കാൻ കഴിയുന്നില്ലെന്ന പരാതികളുയർന്നതോടെയാണ് വഴിപാട് നിർത്തലാക്കാൻ തീരുമാനിച്ചത്. കണ്ടെയ്നറുകൾ പൊട്ടി പായസം പുറത്തേക്കു പോകുന്നതായും പരാതിയുണ്ട്. മഴക്കാലമായതോടെയാണ് പരാതികൾ ഉയർന്നത്. പായസം തയ്റാക്കുന്നതിന് ഒരുകിലോ അരിക്ക് 750 ഗ്രാം നെയ്യാണ് ആദ്യം ഉപയോഗിച്ചിരുന്നത്. പിന്നീടത് ഒരു കിലോക്ക് ഒരു കിലോ നെയ് എന്ന നിലയിൽ ഉപയോഗിച്ചുതുടങ്ങി. ദിവസങ്ങളോളം കേടുകൂടാതെ സൂക്ഷിക്കുന്നതിന് വേണ്ടിയായിരുന്നു പുതിയ വഴിപാട് ആരംഭിച്ചത്. ദൂര സ്ഥലങ്ങളിൽ നിന്ന് വരുന്നവർക്ക് ഇത് ഉപകാരമായിരുന്നു. ഇനി മുതൽ നെയ്പായസം വഴിപാട് ശീട്ടാക്കുന്നവർക്ക് മുൻകാലങ്ങളിൽ നൽകിയിരുന്നതു പോലെ നെയ്പായസം നൽകും. അര ലിറ്ററിനു 170 രൂപയാണ് നിരക്ക്. ക്ഷേത്രത്തിൽ നിന്ന് ലഭിക്കുന്ന പ്ലാസ്റ്റിക് കണ്ടെയ്നറുകളിലോ പാത്രങ്ങളിലോ…
Read Moreമുടപ്പല്ലൂർ ടൗണിലെ കടകളിൽ വ്യാപക മോഷണം; വസ്ത്രശായിലെ മോഷണത്തിന് ശേഷം പുതിയ വസ്ത്രങ്ങൾ ധരിച്ച് കള്ളൻ പോകുന്ന ദൃശ്യം കാമറയിൽ
വടക്കഞ്ചേരി: മംഗലംഡാം റോഡിലുള്ള വടക്കഞ്ചേരി സ്വദേശി മുജീബ് റഹ്മാന്റെ അറഫ ടെക്സ്റ്റയിൽസ്, ഇതിനടുത്തുള്ള മംഗലംഡാം സ്വദേശി രമേശിന്റെ ബ്യൂട്ടി പാർക്ക് എന്ന ഫാൻസി കട, ഈ കടകൾക്ക് എതിർവശത്തുള്ള പുന്നപ്പാടം സ്വദേശി ഷാജഹാന്റെ കോഴി കട എന്നിവിടങ്ങളിലാണ് ഇന്നലെ രാത്രി മോഷണം നടന്നിട്ടുള്ളത്. ഏതാനും മാസങ്ങൾക്ക് മുന്പ് മാത്രം പുതിയ കെട്ടിടങ്ങളിൽ തുടങ്ങിയ കടകളാണ് എല്ലാം തന്നെ. കടകളുടെയെല്ലാം റോഡ് സൈഡിലെ ഷട്ടറുകളുടെ പൂട്ട് പൊളിച്ചാണ് മോഷ്ടാക്കൾ അകത്ത് കടന്നിട്ടുള്ളത്. കടകളിൽ നിന്ന് കാൽലക്ഷത്തോളം രൂപയും തുണി കടയിൽ നിന്നും തുണികളും കവർന്നിട്ടുണ്ട്. ഫാൻസി കടയിലെ ഗ്ലാസ് വാതിൽ പൊളിച്ച് പുറത്താണ് കിടന്നിരുന്നത്. ചിക്കൻ ഷോപ്പിലെ സിസിടിവി കാമറ സംവിധാനം ഒന്നാകെ പിഴുതെടുത്ത് കൊണ്ട് പോയിരിക്കുകയാണ്. മറ്റു രണ്ട് കടകളുടെ മുൻഭാഗം ഈ കാമറ വഴി കാണാനാകും. ഇതിനാലാകണം ചിക്കൻ കടയിലെ കാമറ നശിപ്പിച്ചത്. എന്നാൽ തുണിക്കടയുടെ…
Read Moreകാടിറങ്ങി മലമ്പാമ്പുകൾ: നട്ടംതിരിഞ്ഞ് നാട്ടുകാരും വനപാലകരും
ഷൊർണൂർ: പട്ടാന്പിയിലും പരിസരപ്രദേശങ്ങളിലും മലന്പാന്പുകൾ കൂട്ടമായി കാടിറങ്ങിയതോടെ നട്ടംതിരിഞ്ഞ് വനപാലകർ. ഇതോടെ നാട്ടുകാരും വനപാലകരും ഒരുപോലെ സമാധാനമില്ലാത്ത സ്ഥിതിയിലാണ്. ജൂണ്മാസത്തിൽ മഴ നാമമാത്രമായി പെയ്യാൻ തുടങ്ങിയതോടെയാണ് മലന്പാന്പുകൾ കാടിറങ്ങി തുടങ്ങിയത്.ഭീതിപരത്തി പാന്പുകൾ സ്വൈരവിഹാരം തുടങ്ങിയതോടെ അങ്കലാപ്പിലായ നാട്ടുകാർ വനപാലകരെ ശരണംപ്രാപിച്ചു. പാന്പുകളെ പിടികൂടാനും സുരക്ഷിതമായി കാട്ടിലേക്ക് കയറ്റിവിടാനും വനപാലകർ ഇപ്പോഴും നെട്ടോട്ടമോടുകയാണ്. പട്ടാന്പി ഫോറസ്റ്റ് സെക്ഷൻ ഓഫീസ് പരിധിയിൽ മാത്രം ഈ വർഷം ജനുവരിമുതൽ ഇതുവരെയായി ഏകദേശം 80 നടുത്ത് പാന്പുകളെ പിടികൂടി. ഒരു മാസം ശരാശരി 10 പാന്പിനെയെങ്കിലും പിടികൂടുന്നുണ്ട്. വയലുകളിലും, തോട്, പുഴ എന്നിവയോട് ചേർന്ന പൊന്തക്കാടുകളിലുമാണ് കൂടുതലായും പാന്പുകളെ കാണുന്നത്. ഭാരതപുഴയുടെ വൃഷ്ടിപ്രദേശങ്ങളിലും ധാരാളമായി പാന്പുകളെ കണ്ടുവരുന്നു. ഗ്രാമീണ മേഖലകളിലാണ് കൂടുതലായി ഇവയെ കാണുന്നത്. ഇവ ഇവിടെ പെറ്റുപെരുകുന്നതായാണ് സംശയിക്കുന്നത്. കഴിഞ്ഞവർഷം പ്രളയത്തെ തുടർന്ന് ധാരാളം പാന്പുകൾ പുഴയിലൂടെ ഒഴുകിയെത്തിയിരുന്നു. പ്രളയസമയത്ത് ഒരു…
Read Moreജനം അങ്കലാപ്പിൽ;വണ്ടിത്താവളത്ത് പതിനഞ്ചുപേരെ കടിച്ച പേപ്പട്ടിയെ കണ്ടെത്താനായില്ല
വണ്ടിത്താവളം: വണ്ടിത്താവളത്തും പരിസര പ്രദേശങ്ങളിലുമായി പതിനഞ്ചു പേരെ കടിച്ച പേപ്പട്ടിയെ ഇന്നലെ വൈകുന്നേരം വരേയും നാട്ടുകാർ തിരച്ചി ൽ നടത്തിയും കണ്ടെത്താനായില്ല. കടിയേറ്റ് ജില്ലാ ആശുപത്രിയിൽ ചികിത്സക്കെത്തിയവരെ ഡോക്ടർ കൂടുതൽ ചികിത്സക്കായി തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോവാൻ നിർദേശം നൽകിയിരിക്കുകയാണ്. ചിലർ സ്വകാര്യ ആശുപത്രികളിൽ എത്തി കുത്തിവെപ്പ് നടത്തിയിട്ടുണ്ട്. ഇന്നലെ പകൽ പത്തുമുതൽ വണ്ടിത്താവളത്തും പരിസര പ്രദേശങ്ങളിലും പേപ്പട്ടി ഭീതി കാരണം ജനം ഭീതിയോടാണ് ജനസഞ്ചാരം. പേപ്പട്ടി വിളയാട്ടം അറിഞ്ഞ് നിരവധി രക്ഷിതാക്കൾ ഓട്ടോയിലും ,ഇരു ചക്രവാഹനങ്ങളിലും സ്കൂളിലെത്തിയാണ് വിദ്യാർത്ഥികളെ വീട്ടിലേക്ക് കൊണ്ടുപോയത്. ഇന്ന് എൽ.പി ക്ലാസ്സ് വിദ്യാർത്ഥികളെ പല രക്ഷിതാക്കളും സ്കൂളിലേക്ക് വിട്ടിട്ടില്ല. എന്തൽപ്പാലത്തിനു സമീപം ചെന്പം പൊട്ടയിൽ വെച്ചാണ് നായയെ കാണാതായത്. പേപ്പട്ടി വരുന്ന വിവരം യുവാക്കൾ വാട്ട്സ് അപ്പ് വഴി പൊതു ജനത്തിനു സന്ദേശം നൽകി വരികയാണ്. ഇരുപതിൽ കൂടുതൽ…
Read More