ത​ണ്ണി​ശേ​രിയിലെ എട്ടുപേരുടെ  അ​പ​ക​ട​ത്തി​ന് കാ​ര​ണം ആം​ബു​ല​ൻ​സി​ന്‍റെ അ​മി​ത​വേ​ഗ​ത; അപകട സ്ഥലം കണ്ട ഉദ്യോഗസ്ഥരുടെ നിഗമനം ഇങ്ങനെ…

പാ​ല​ക്കാ​ട്: ത​ണ്ണി​ശേ​രി​യി​ൽ എ​ട്ടു​പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ അ​പ​ക​ട​ത്തി​ന്‍റെ കാ​ര​ണം ആം​ബു​ല​ൻ​സി​ന്‍റെ അ​മി​ത​വേ​ഗ​ത​യെ​ന്ന് പ്രാ​ഥ​മി​ക നി​ഗ​മ​നം. റോ​ഡ് സേ​ഫ്റ്റി അ​ഥോ​റി​റ്റി​യി​ലെ ആ​ക്സി​ഡ​ന്‍റ് ഡാ​റ്റ ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഈ ​നി​ഗ​മ​ന​ത്തി​ലെ​ത്തി​യ​ത്.

ഇ​തേ​തു​ട​ർ​ന്ന് ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ​മാ​ർ​ക്ക് പ്ര​ത്യേ​ക പ​രി​ശീ​ല​നം ന​ല്ക​ണ​മെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ നി​ർ​ദേ​ശി​ച്ചു. അ​മി​ത​വേ​ഗ​ത​യി​ൽ പാ​ഞ്ഞു​വ​ന്ന ആം​ബു​ല​ൻ​സ് ലോ​റി​യി​ലി​ടി​ക്കു​ക​യാ​യി​രു​ന്നു. മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും ഈ ​നി​ഗ​മ​ന​ത്തി​ലാ​ണെ​ത്തി​യി​രി​ക്കു​ന്ന​ത്.

ആം​ബു​ല​ൻ​സ് ഡ്രൈ​വ​റു​ടെ ജാ​ഗ്ര​ത​ക്കു​റ​വാ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്നും ഇ​വ​രു​ടെ പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ടി​ലു​ണ്ട്. റോ​ഡി​ന്‍റെ ഘ​ട​ന​യും അ​പ​ക​ട​ത്തി​നി​ട​യാ​ക്കി​. അ​തി​നാ​ൽ വീ​തി കൂ​ട്ടി റോ​ഡി​ന്‍റെ ഘ​ട​ന മാ​റ്റാ​നും നി​ർ​ദേ​ശ​മു​ണ്ട്. കൂ​ടാ​തെ സം​സ്ഥാ​ന​ത്ത് അ​പ​ക​ടം പ​തി​വാ​കു​ന്ന റെ​ഡ് സ്പോ​ട്ട് പ​ട്ടി​ക​യി​ൽ ഈ ​പ്ര​ദേ​ശം ഉ​ൾ​പ്പെ​ടു​ത്താ​നും നി​ർ​ദേ​ശിച്ചു. ത​ണ്ണി​ശേ​രി അ​പ​ക​ട​ത്തെ​ക്കു​റി​ച്ച് വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട് മു​ഖ്യ​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​ന്ന് റി​പ്പോ​ർ​ട്ട് ന​ല്കും.

ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച​യാ​ണ് നെന്മാ​റ​യി​ൽനി​ന്ന് ഒ​ന്പ​തു​പേ​രു​മാ​യി പാ​ല​ക്കാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് വ​ന്ന ആം​ബു​ല​ൻ​സ് മീ​ൻ ലോ​റി​യു​മാ​യി കൂ​ട്ടി​യി​ടി​ച്ച് നെന്മാ​റ, പ​ട്ടാ​ന്പി സ്വ​ദേ​ശി​ക​ളാ​യ എ​ട്ടു​പേ​ർ മ​രി​ച്ച​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ പ​ട്ടാ​ന്പി സ്വ​ദേ​ശി ഷാ​ഫി (13) പാ​ല​ക്കാ​ട് പാ​ല​ന ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. കു​ട്ടി അ​പ​ക​ടാ​വ​സ്ഥ ത​ര​ണം ചെ​യ്ത​താ​യി ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചു.

Related posts