പാലക്കാട്: തണ്ണിശേരിയിൽ എട്ടുപേരുടെ മരണത്തിനിടയാക്കിയ അപകടത്തിന്റെ കാരണം ആംബുലൻസിന്റെ അമിതവേഗതയെന്ന് പ്രാഥമിക നിഗമനം. റോഡ് സേഫ്റ്റി അഥോറിറ്റിയിലെ ആക്സിഡന്റ് ഡാറ്റ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് ഈ നിഗമനത്തിലെത്തിയത്. ഇതേതുടർന്ന് ആംബുലൻസ് ഡ്രൈവർമാർക്ക് പ്രത്യേക പരിശീലനം നല്കണമെന്നും ഉദ്യോഗസ്ഥർ നിർദേശിച്ചു. അമിതവേഗതയിൽ പാഞ്ഞുവന്ന ആംബുലൻസ് ലോറിയിലിടിക്കുകയായിരുന്നു. മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരും ഈ നിഗമനത്തിലാണെത്തിയിരിക്കുന്നത്. ആംബുലൻസ് ഡ്രൈവറുടെ ജാഗ്രതക്കുറവാണ് അപകടത്തിന് കാരണമായതെന്നും ഇവരുടെ പ്രാഥമിക റിപ്പോർട്ടിലുണ്ട്. റോഡിന്റെ ഘടനയും അപകടത്തിനിടയാക്കി. അതിനാൽ വീതി കൂട്ടി റോഡിന്റെ ഘടന മാറ്റാനും നിർദേശമുണ്ട്. കൂടാതെ സംസ്ഥാനത്ത് അപകടം പതിവാകുന്ന റെഡ് സ്പോട്ട് പട്ടികയിൽ ഈ പ്രദേശം ഉൾപ്പെടുത്താനും നിർദേശിച്ചു. തണ്ണിശേരി അപകടത്തെക്കുറിച്ച് വിശദമായ റിപ്പോർട്ട് മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ന് റിപ്പോർട്ട് നല്കും. കഴിഞ്ഞ ഞായറാഴ്ചയാണ് നെന്മാറയിൽനിന്ന് ഒന്പതുപേരുമായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് വന്ന ആംബുലൻസ് മീൻ ലോറിയുമായി കൂട്ടിയിടിച്ച് നെന്മാറ, പട്ടാന്പി…
Read MoreCategory: Palakkad
കാമറ കുടുക്കി; കൊടകരയിൽ എടിഎം തകർക്കാൻ ശ്രമിച്ച സംഭവം; 19കാരൻ പിടിയിൽ
കൊടകര: കനറ ബാങ്കിന്റെ കൊടകരയിലെ എടിഎം തകർക്കാൻ ശ്രമിച്ച കേസിൽ 19കാരനായ യുവാവിനെ കൊടകര പോലിസ് അറസ്റ്റു ചെയ്തു. ഒല്ലൂർ പെരുവാംകുളങ്ങര ഇലഞ്ഞിക്കൽ നവീനാണ് (19) പിടിയിലായത്. ഒല്ലൂരിൽ നിന്ന് മോഷ്ടിച്ച സ്കൂട്ടറിൽ കൊടകര എത്തിയ നവീൻ ശനിയാഴ്ച രാത്രി കൊടകര ശാന്തി ആശുപത്രി ജംഗ്ഷനിലുള്ള കനറ ബാങ്കിന്റെ എടിഎം കൗണ്ടറാണ് കുത്തിതുറക്കാൻ ശ്രമിച്ചത്. എടിഎം കൗണ്ടറിലുള്ള നിരീക്ഷണ കാമറയിൽ നിന്ന് ലഭിച്ച ചിത്രം അടിസ്ഥാനപ്പെടുത്തിയാണ് മോഷ്ടാവിനെ കണ്ടെത്തിയത്. മോഷ്ടിച്ച സ്കൂട്ടറിൽ കറങ്ങി നടക്കുന്നതിനിടെ ഒല്ലൂരിൽ നിന്ന്് പോലീസ് ഇയാളെ പിടികൂടുകയായിരുന്നു. സ്കൂട്ടർ മോഷണവുമായി ബന്ധപ്പെട്ട് ഒല്ലൂർ പോലീസും ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Read Moreസോളാർ സാങ്കേതികവിദ്യാ പരീക്ഷണം: പന്നിക്കൂട്ടം പേടിച്ചോടി
വടക്കഞ്ചേരി: കർഷകരുടെ വിള നശിപ്പിക്കുന്ന ആന ഉൾപ്പെടെയുള്ള കാട്ടുമൃഗങ്ങളെ തുരത്താൻ കണിച്ചിപരുതക്കടുത്ത് കന്നി മേരി എസ്റ്റേറ്റിലെ വാഴത്തോട്ടത്തിൽ സ്ഥാപിച്ച സോളാർ സാങ്കേതികവിദ്യാ പരീക്ഷണത്തിൽ പന്നിക്കൂട്ടം പേടിച്ചോടി. അർധരാത്രിയോടെയാണ് തോട്ടത്തിലേക്ക് പന്നിക്കൂട്ടം എത്തിയത്. കാട്ടുപന്നികൾ സോളാറിൽ പ്രവർത്തിക്കുന്ന ആനിമൽ റിപ്പല്ലന്റ് എന്ന സാങ്കേതികവിദ്യയ്ക്കു സമീപം എത്തിയതോടെ വലിയ ശബ്ദം ഉണ്ടാകുകയും ഇതുകേട്ട് പേടിച്ച പന്നികൾ പല വഴിക്ക് ചിതറിയോടിയതായി വാഴകൃഷി നടത്തുന്ന രജനീഷ് പറഞ്ഞു. വെളളിയാഴ്ച രാത്രി മേഖലയിൽ നല്ല മഴയായിരുന്നതിനാൽ ആനക്കൂട്ടം എത്തിയില്ല. വാഴത്തോട്ടത്തിൽ സ്ഥാപിച്ചിട്ടുള്ള അനിമൽ റിപ്പല്ലന്റിനടുത്ത് ഏതെങ്കിലും മൃഗം വന്നാൽ കടുവയുടെയും കാട്ടുകടന്നലിന്റെയും ശബ്ദങ്ങൾ ഇടകലർന്ന ഭീതികരമായ ഒരു പ്രത്യേക ശബ്ദം ഉച്ചത്തിലുണ്ടാകും. ഇതിനൊപ്പം ചുവപ്പുനിറത്തിലും വെള്ളനിറത്തിലുമുള്ള ഫ്ളാഷ് ലൈറ്റുകളും പ്രദേശത്ത് തിളങ്ങി നില്ക്കും. ഈ ശബ്ദമാണ് മൃഗങ്ങളിൽ ഭയപ്പാടുണ്ടാക്കി പായിക്കുന്നത്. അതേസമയം കാട്ടുമൃഗങ്ങളിൽനിന്നും കർഷകരെ രക്ഷിക്കണമെന്ന് സിപിഎം വടക്കഞ്ചേരി ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു.…
Read Moreകേരകർഷകർക്കു ഗുണകരമാകുന്നതിനു പ്രതീക്ഷയോടെ എത്തിയ നീരപാർലറുകൾ നാടുകടന്നു ; കാരണം ഇതാണ്
മണ്ണാർക്കാട്: കേരകർഷകർക്കു ഗുണകരമാകുന്നതിനു സംസ്ഥാന സർക്കാർ തുടങ്ങിയ നീരപാർലറുകൾ ലക്ഷ്യം കാണാതെ നാടുകടന്നു. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ തുടങ്ങിയ മുന്നൂറോളം കേന്ദ്രങ്ങളാണ് പൂർണമായും നിർത്തിയത്. നീര ലഭിക്കാനുള്ള കാലതാമസവും ആവശ്യക്കാരുടെ കുറവുമാണ് ഇതിനു കാരണം. ഒരോ പഞ്ചായത്തിൽ രണ്ടും അതിലേറെയും നീരകേന്ദ്രങ്ങളാണ് തുടങ്ങിയത്. സെന്ററുകളിലേക്ക് നീര എത്തിക്കാനുള്ള ബുദ്ധിമുട്ടും ദൗർലഭ്യവുമാണ് നാളികേര വികസന കോർപറേഷനു വിനയായത്. നഷ്ടം രൂക്ഷമായതോടെ നാളികേര കർഷകരുടെ കന്പനികൾ പ്രതിസന്ധിയിലായി. 2014, 15 വർഷങ്ങളിലാണ് സംസ്ഥാനത്ത് നീര കേന്ദ്രങ്ങൾ തുടങ്ങിയത്. നൂറുകർഷകർ ഉൾപ്പെടുന്ന ഉത്പാദകസംഘങ്ങളും ഫെഡറേഷനുമാണ് ഓരോകേന്ദ്രവും തുടങ്ങിയത്. നീര വില്പനയ്ക്കു തുടക്കംകുറിച്ച കർഷകർക്കും സംരംഭകർക്കു നഷ്ടം മാത്രമാണ് ഒടുവിൽ മിച്ചമായത്. മിക്കപ്പോഴും കടകളിൽ ലിറ്റർ കണക്കിനു നീര കെട്ടിക്കിടക്കുന്ന സ്ഥിതിയുണ്ടായി. നിലവിൽ ജില്ലയിലെ നീര ഉത്പാദനം പത്തുശതമാനമായി കുറഞ്ഞു. നീര വ്യവസായം പ്രതിസന്ധിയിലായിട്ടും ഇവരെ സഹായിക്കാൻ സർക്കാർ ഇതുവരെയും നടപടിയെടുത്തില്ല. നഷ്ടം…
Read Moreഇരുന്നൂറിലേറെ വർഷം പഴക്കമുള്ള റോഡരികിലെ ആൽവൃക്ഷം വാഹനസഞ്ചാരത്തിന് അപകടഭീഷണിയായി
ചിറ്റൂർ: ഇരുന്നൂറിലേറെ വർഷം പഴക്കമുള്ള റോഡുവക്കത്തെ ആൽവൃക്ഷം വാഹനസഞ്ചാരത്തിന് അപകടഭീഷണിയായി. ആലിന്റെ താഴ്ന്ന കൊന്പുകൾ വാഹനങ്ങളിൽ തട്ടുന്നത് പതിവാണ്. മുപ്പതുമീറ്ററിലെ ഉയരമുള്ള ആൽവൃക്ഷത്തിനു ഇതിനു ചുറ്റുമായി പടർന്നിറങ്ങിയ വേരുകളും മരങ്ങളായി മാറി. ദൂരെദിക്കിൽനിന്നും വരുന്ന യാത്രക്കാർ ഈ വൃക്ഷതണലിലാണ് വിശ്രമിക്കുന്നത്. പ്രദേശത്ത് കടുത്ത ചൂട് അനുഭവപ്പെടുന്നതിനാൽ നിരവധിപേരാണ് ഇവിടെ അഭയം തേടാറുള്ളത്. മൂപ്പൻകുളം-നെല്ലിമേട് പാതയിലുണ്ടായിരുന്ന പതിനഞ്ചോളം ആൽവൃക്ഷങ്ങൾ റോഡിലേക്ക് അതിക്രമിച്ചു വളർന്നതോടെ മുറിച്ചുമാറ്റിയിരുന്നു. എന്നാൽ ചുള്ളിപ്പെരുക്കമേടിനു മുന്നിലെ ഈ ആൽവൃക്ഷത്തെ സംരക്ഷിക്കണമെന്നാണ് സമീപവാസികൾ ആവശ്യപ്പെടുന്നത്. നിലവിൽ ഇവിടെ ബസ് സ്റ്റോപ്പുണ്ടെങ്കിലും വെയ്റ്റിംഗ് ഷെഡ് ഇല്ലാത്തതിനാൽ വളർന്നു പന്തലിച്ചുനില്ക്കുന്ന ആൽമരച്ചുവട്ടിലാണ് എല്ലാവരും ബസ് കാത്തുനില്ക്കുന്നത്. ദിവസേന വില്ലേജ് ഓഫീസിൽ വിവിധ ആവശ്യങ്ങൾക്കായി നിരവധിപേരാണ് എത്താറുള്ളത്. റോഡിലേക്ക് ഇറങ്ങുന്ന ആൽമരത്തിന്റെ ശിഖരം മുറിച്ചു മാറ്റി അടിഭാഗത്ത് കോണ്ക്രീറ്റ് ഇരിപ്പിടങ്ങൾ സ്ഥാപിക്കണമെന്നും യാത്രക്കാർ ആവശ്യപ്പെട്ടു. മരത്തിനു ചുറ്റും വ്യാപിച്ചു കിടക്കുന്ന ചപ്പുചവറുകൾ…
Read Moreവടവന്നൂർ എംജിആർ മ്യൂസിയത്തിൽ സന്ദർശകരുടെ തിരക്കേറുന്നു
കൊല്ലങ്കോട്: വടവന്നൂർ എംജിആർ മ്യൂസിയം സന്ദർശിക്കുന്നതിനു നിരവധിപേരെത്തുന്നു. പാലക്കാടുള്ള മ്യൂസിയം ഉദ്ഘാടനം ചെയ്തത് മാധ്യമങ്ങളിൽ കണ്ടതോടെയാണ് തമിഴ്നാട്ടിൽനിന്നുള്ളവർ എംജിആറിന്റെ തറവാട്ടുഭവനത്തെക്കുറിച്ച് മനസിലാക്കിയത്. രണ്ടുമാസംമുന്പാണ് സംസ്ഥാന ഗവർണർ ജസ്റ്റീസ് സദാശിവം എംജിആർ മ്യൂസിയം ഉദ്ഘാടനം ചെയ്തത്. സമീപ ജില്ലകളായ കോയന്പത്തൂർ, മധുര, നീലഗിരി ജില്ലകളിൽനിന്നുള്ളവരാണ് വാഹനങ്ങളിൽ കുടുംബസമേതം എംജിആർ ഭവനത്തിലേക്ക് എത്തുന്നത്. നീണ്ടകാലം സിനിമയിലും രാഷ്ട്രീയത്തിലും തമിഴ്നാട്ടുകാരുടെ മനംകവർന്ന മക്കൾ തിലകം എംജിആറിന്റെ മാതാപിതാക്കൾ വസിച്ച വീടിനെ ഏറെ ഭക്തിയോടെയാണ് ഇവർ കണ്ടു വണങ്ങുന്നത്. മ്യൂസിയത്തിന്റെ പിൻഭാഗത്തെ കിണറ്റിൽ എംജിആറിന്റെ അമ്മ സത്യഭാമയുടെ പേരും കൊത്തിവച്ചിട്ടുണ്ട്. മ്യൂസിയം ഗൈഡാണ് സന്ദർശകർക്ക് വിവരങ്ങൾ പറഞ്ഞുകൊടുക്കുന്നത്. സ്കൂൾ അവധിക്കാലമായ ഏപ്രിൽ, മേയ് മാസങ്ങളിൽ സ്കൂൾ നിരവധി സന്ദർശകരാണ് വടവന്നൂരിലെത്തിയത്. മ്യൂസിയത്തിനകത്തെ ഫോട്ടോ ഗാലറി, അങ്കണവാടി, തറവാട്ടു വീടിനകത്തെ എംജിആർ പ്രതിമ എന്നിവയെക്കുറിച്ചെല്ലാം മ്യൂസിയം സംരക്ഷിക്കുന്ന ഗൈഡ് മോഹനൻ വിവരം നല്കുന്നു. എംജിആറിന്റെ…
Read Moreപൂജാമുറിയിൽ മദ്യം സൂക്ഷിച്ച് കച്ചവടം; കുന്നംകുളത്തുകാരൻ മോഹനന് തടവുശിക്ഷ വിധിച്ച് കോടതി
തൃശൂർ: കുന്നംകുളം ഇയ്യാൽ അന്പതുവീട് കോളനിയിൽ വിദേശമദ്യം വീട്ടിലെ പൂജാമുറിയിൽ സൂക്ഷിച്ചു വില്പന നടത്തിയ കേസിൽ പ്രതിക്കു മൂന്നുമാസം തടവുശിക്ഷ. ഇയ്യാൽ അയ്യരിങ്കൽ വീട്ടിൽ മോഹനൻ (61) എന്നയാളെയാണ് മൂന്നു മാസം തടവിനു തൃശൂർ പ്രിൻസിപ്പൽ അസിസ്റ്റന്റ് സെഷൻസ് ജഡ്ജ് പി.ടി. പ്രകാശൻ ശിക്ഷിച്ചത്. 2015 ഡിസംബർ 11 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ എരുമപ്പെട്ടി സബ് ഇൻസ്പെക്ടറായ ശ്രീജിത്തും പാർട്ടിയും മോഹനന്റെ വീട്ടിൽ പരിശോധന നടത്തിയപ്പോഴാണ് പൂജാമുറിയിൽ ബിസ്കറ്റ് ടിന്നിനകത്തു വിദേശമദ്യം അടുക്കിവച്ചതു കണ്ടെത്തിയത്. അഞ്ചര ലിറ്റർ മദ്യവും 9,950 രൂപയും പിടിച്ചെടുത്തു. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ.എൻ. വിവേകാനന്ദൻ അഭിഭാഷകരായ പൂജ വാസുദേവൻ, കെ. അമൃത, പി.എസ്. ചിന്തു എന്നിവർ ഹാജരായി. .
Read Moreആരു പറഞ്ഞു തളികകല്ല് കോളനിറോഡ് പണിമുടക്കിനു പിന്നിൽ രാഷ്ട്രീയമില്ലെന്ന്; ആദിവാസികൾ ഇനി വിശ്വസിക്കില്ല; കാരണം…
മംഗലംഡാം: വികസനപദ്ധതികൾക്കൊന്നും രാഷ്ട്രീയം തടസമല്ലെന്ന് നേതാക്കൾ ഇടയ്ക്കിടെ പറയുന്നതൊന്നും വനത്തിനകത്തെ തളികകല്ലിലെ ആദിവാസികൾ ഇനി വിശ്വസിക്കില്ല. കാരണം കോളനിയിലേക്കുള്ള റോഡ് പണിമുടക്കിയതിനു പിന്നിൽ രാഷ്ട്രീയം തന്നെയാണെന്നാണ് ഇവർ കരുതുന്നത്. റോഡിന്റെ ഗുണഭോക്താക്കളിൽ ഏറിയ പങ്കും വലതുപക്ഷക്കാരാണെന്ന ചിന്തയാണ് റോഡുപണി പ്രതിസന്ധിയിലാകാൻ കാരണമായി ചൂണ്ടിക്കാട്ടുന്നത്. അതല്ലാതെ റോഡുപണി മുടങ്ങാൻ മറ്റൊരു വഴിയും ഇവർ കാണുന്നില്ല.റോഡുപണികൾക്കായി അനുവദിച്ച ഫണ്ട് യഥാസമയം ലഭ്യമാകാതിരുന്നതാണ് പണി ഉപേക്ഷിക്കാൻ കരാറുകാരനെയും പ്രേരിപ്പിച്ചത്. കാടർ വിഭാഗത്തിൽപെടുന്ന ആലത്തൂർ താലൂക്കിലെ ഏക ആദിവാസി കോളനിയാണ് കടപ്പാറയ്ക്കടുത്തുള്ള തളികകല്ലിലേത്. കടപ്പാറയിൽനിന്നും നാലു കിലോമീറ്റർ ദൂരമുള്ള കോളനിയിലേക്ക് ഒരു വാഹനം പോകാവുന്ന റോഡില്ലെന്നതാണ് പ്രധാനപ്രശ്നം. റോഡ് നിർമിക്കാൻ 2007-ൽ വനംവകുപ്പ് നേരിട്ടുതന്നെ ശ്രമം നടത്തിയെങ്കിലും 2007 ജൂലൈയിലെ അതിവർഷത്തിൽ നിർമിച്ച റോഡ് മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയി. പിന്നീട് റോഡുപണി ഉപേക്ഷിച്ചു.ഇതേ തുടർന്ന് ഉൗരുമൂപ്പൻ രാഘവന്റെ നേതൃത്വത്തിൽ നിരന്തരമായ കത്തിടപാടുകളും സമരങ്ങളുംവഴി പത്തുവർഷത്തിനുശേഷം…
Read Moreകുതിരാൻ തുരങ്കത്തിനും ദേശീയപാതയ്ക്കും പ്രഥമ പരിഗണന; മുസിരിസ് മാതൃക തൃശൂരിൽ നടപ്പിലാക്കാൻ ശ്രമിക്കുമെന്ന് ടി.എൻ.പ്രതാപൻ
തൃശൂർ: കുതിരാനിലെ തുരങ്കം തുറന്നുകൊടുക്കുന്നതു സംബന്ധിച്ച് പൊതുമരാമത്ത് മന്ത്രി ജി.സുധാകരനുമായി ചർച്ച നടത്തുമെന്നു നിയുക്ത എംപി ടി.എൻ. പ്രതാപൻ പറഞ്ഞു. അടുത്ത 17ന് എംപിയായി സത്യപ്രതിജ്ഞ നടത്തിയതിനുശേഷം ആദ്യ പരിഗണന നൽകുക ദേശീയപാതയുടെ വികസനവും കുതിരാനിലെ തുരങ്ക നിർമാണവും സംബന്ധിച്ചായിരിക്കും. പ്രസ്ക്ലബിൽ മീറ്റ് ദ പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു പ്രതാപൻ. പ്രളയകാലത്തു കുതിരാനിലെ ഒരു തുരങ്കത്തിലൂടെ വാഹനങ്ങൾ വിട്ടിരുന്നു. കൂടാതെ മന്ത്രി ജി.സുധാകരൻ കഴിഞ്ഞ മാർച്ചിൽ തുരങ്കം തുറന്നുകൊടുക്കുമെന്നു പറഞ്ഞിരുന്നു. ഇതൊന്നും നടപ്പായിട്ടില്ല. അതിനാലാണ് മന്ത്രിയുമായി സംസാരിക്കാൻ തീരുമാനിച്ചത്. മഴയെത്തുന്നതിനുമുന്പ് ഇവിടത്തെ പ്രശ്നങ്ങൾക്കു പരിഹാരമുണ്ടാക്കുന്നതിനാണ് അടിയന്തരമായി ചർച്ച നടത്തുന്നത്. എംപിയായി സത്യപ്രതിജ്ഞ കഴിഞ്ഞശേഷം ആദ്യമായി ദേശീയപാത അഥോറിറ്റി ഉദ്യോഗസ്ഥരുമായും കേന്ദ്ര ഗതഗാത മന്ത്രിയുമായും ചർച്ച നടത്തും. കേന്ദ്ര പദ്ധതികളുടെ കാലാവധി അനന്തമായി നീണ്ടുപോകുന്നതു സംബന്ധിച്ച് ചർച്ചകൾ നടത്തും. ചോദിക്കാനും പറയാനും ആരുമില്ലെന്ന ധാരണ ചില ഉദ്യോഗസ്ഥർക്കുണ്ട്. അതിനി…
Read Moreനിപ്പ: ജില്ലയിൽ ആശങ്കാ സാഹചര്യമില്ല, അതീവ ജാഗ്രതാ നിർദേശം; ജില്ലാ ആശുപത്രിയിൽ ഐസൊലേഷൻ വാർഡ് സജ്ജം
പാലക്കാട്: ജില്ലയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും എറണാകുളം ജില്ലയിൽ നിപ്പ രോഗബാധ സ്ഥിരീകരിച്ച സഹചര്യത്തിൽ അതീവ ജാഗ്രത പുലർത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. അസ്വസ്തതകളുണ്ടായാൽ സ്വയം ചികിത്സ പാടില്ല. പനി, തലവേദന, തലച്ചോറിനെ ബാധിക്കുന്ന മയക്കം, സ്ഥലകാല ബോധമില്ലായ്മ എന്നിവ വന്നാൽ വിദഗ്ധ ചികിത്സ തേടണം. അടിയന്തര സാഹചര്യം നേരിടാൻ ജില്ലാ ആശുപത്രിയിൽ ഐസൊലേഷൻ വാർഡ് സജ്ജീകരിച്ചിട്ടുണ്ട്. മൃഗങ്ങളിൽ നിന്നും മൃഗങ്ങളിലേക്ക് പകരുന്ന അസുഖമാണ് നിപ്പാ വൈറസ്. വൈറസ് ബാധയുള്ള വവ്വാലുകളിൽ നിന്നോ പന്നികളിൽ നിന്നോ മനുഷ്യരിലേക്ക് പകരാൻ സാധ്യതയുണ്ട്. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കും പകരാം. നിപ്പ ബാധിതരെ പരിചരിക്കുന്നവരിലേക്ക് രോഗം പകരാൻ വലിയ സാധ്യതയുണ്ട്. അതിനാൽ ആശുപത്രി ജീവനക്കാർ ജാഗ്രത പുലർത്തണം. രോഗികളുടെ ശരീരസ്രവങ്ങളിൽ നിന്നാണ് രോഗം പകരുന്നത്. അതിനാൽ രോഗികളെ പരിചരിക്കുന്നവർ മാസ്ക്, ഗ്ലൗസ് തുടങ്ങിയവ ധരിക്കണം. അണുബാധയുണ്ടായാലും രോഗം പ്രകടമാകുന്നതിന് അഞ്ച് മുതൽ…
Read More